സിന്ദൂരമായ്‌ ❤: ഭാഗം 30

sinthooramay

രചന: അനു

ഏവരും സന്തോഷത്തെ വരവേൽക്കുമ്പോൾ അങ്ങ് അകലെ ഒരമ്മ അഴലിൽ ആയിരുന്നു.... കയ്യിൽ കരുതിയ പത്ത് രൂപയും അവസാനിച്ച് ഒരിറ്റ് വറ്റിനായി ആ അമ്മ നടന്നു.... വിയർപ്പിൽ ആരും കാണാതെ ഒളിപ്പിച്ച് വെച്ച സിന്ദൂരം അലിഞ്ഞ് മുഖത്തേക്ക് പടർന്നു ഒഴുകി..... സൂര്യൻ അപ്പോഴും ആ തലക്ക് മുകളിൽ ആയി നിലകൊണ്ടു... ചെന്നിയിൽ തുടങ്ങിയ വിയർപ്പ് കണങ്ങൾ കഴുത്തിലെ ഈളൻ സ്വർണ ചെയിനിലൂടെ ഒഴുകി അവയിൽ കിടന്ന കുരിശ് ലോക്കറ്റിൽ ചെന്നടിഞ്ഞു... വയ്യ.... വരണ്ടുണങ്ങിയ നാവിനാലും അവർ ഉമിനീർ ഇറക്കാൻ ശ്രമിച്ചു... കയ്യിൽ കരുതിയ കുപ്പിയിലെ അവസാന ഇറ്റ് വെള്ളവും നാവിലേക്ക്‌ കുടഞ്ഞ് വീഴ്ത്തി അടുത്ത് കണ്ട മരത്തണലിൽ ഔദ് ഇല്ലാത്ത ആ ശരീരം ചാരി നിർത്തി..... ❇ ഒരിക്കൽ ഈ പടി ഇറങ്ങി പോകുമ്പോൾ നോക്കി നിന്നവർ ആണ് ഇന്ന് തന്നെ സാക്ഷി ആക്കി പടി ഇറങ്ങി പോകുന്നത്... ഇതൊക്കെ വേണോ ഏട്ടാ... ഞാൻ അല്ല അവർ തന്ന്യാ ഇവിടെ താമസിക്കേണ്ടത്... ഈ മണ്ണ് എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് ... എങ്കിലും... ഒരുപാട് വിഷമം തോന്നുന്നു ഏട്ടാ.... മാളു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. വിഷമിക്കല്ലെടോ... ഇവർ ഇവിടേക്ക് തന്നെ തിരികെ വരും... ജീവിതം പഠിച്ചതിനു ശേഷം....

രുദ്രൻ അവളെ ആശ്വസിപ്പിച്ചു.. "എന്നാ ഇന്ന് നമ്മൾ ഇവിടെ നിക്കല്ലെ... നെഞ്ചില് അമർന്നു മുഖം പൊത്തി നിൽക്കുന്ന മാളു അവനെ നോക്കി തലയനക്കി... ഒരിളം കാറ്റ് അവരെ തഴുകി പോയപ്പോൾ മാളുവിന്റെ നെഞ്ചൊന്ന് പിടച്ചു... ഒരുവേള തന്നെ താലോലിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും അവൾ മനസ്സിൽ കണ്ടൂ... കണ്ണീർ വാർത്ത മിഴികൾ പയ്യെ തുടച്ച് ഒരു പുഞ്ചിരിയോടെ രുദ്രനിൽ കൈകൾ കോർത്ത് പടികൾ കയറി... രുദ്രൻ അകത്തേക്ക് കയറി ചുറ്റും നോക്കി... വലിയ ഹാൾ ആണ്... ടീവിയും മറ്റു അലങ്കാര വസ്തുക്കൾ ചേർന്ന് മനോഹരമായി ഇരിക്കുന്ന ഒരിടം... അവിടെ നിന്നും അവൻ ഉള്ളിലേക്ക് നടന്നു... പ്രൗഢി വിളിച്ചോതുന്ന പഴക്കം ചെന്ന വീട്... എന്നാലും പുതിയ തരത്തിലുള്ള മോടി പിടിപ്പും അവിടെം ഇവിടേം കാണാം.... വലിയ ഒരു നടുത്തളം ... നടുക്കായി ഒരു വലിയ സ്വർണ നിറത്തിൽ ഉള്ള തളിക... അതിൽ ആമ്പലിന്റെ ഇലകൾ... മൊട്ടിട്ട്‌ നിൽപ്പാണ്... ഇന്ന് വിരിഞ്ഞെക്കാം ... തളികക്ക് സമീപം തൊട്ടു വൃത്താകൃതിയിൽ സാധാ മണ്ണാണ്.. എന്നാൽ അതിനു ബാക്കി ആയി ഉരുളൻ വെള്ളാരം കല്ലുകൾ പാകിയിട്ടുണ്ട്... ചുറ്റും നിൽക്കുന്ന നാല് തൂണിലും മണി പ്ലാൻറ് ആർഭാടം കൂടാതെ പടർന്നിരിക്കുന്നു.... നടുതളത്തിനു ചുറ്റും വരാന്ത പോലെ...

അവയിൽ കൂടി എല്ലാം ഓരോ മുറിയിലേക്ക് പ്രവേശിക്കാം... അങ്ങ് ഓരത്ത് ആയി ഗോവണി.... എങ്ങനെ കൊള്ളാമോ.. മാളുവിന്റെ കുസൃതിയോടെയുള്ള ചോദ്യമാണ് അവനെ ഉണർത്തിയത്... പിന്നെ കൊള്ളാതെ.... ഇങ്ങനെ ഉള്ള തറവാട് ഒന്നും എനിക്കില്ലല്ലോ മോളെ... നീയൊക്കെ ഭാഗ്യവതി... ഉവ്വുവ്വ.... ദേ പുറത്തെ ആ വേലി കഴിഞ്ഞ് ചെന്നാ ഇവിടത്തെ കുളമാ.. നല്ല മണ്ണെണ്ണ നിറമുള്ള വെള്ളം ... കൂടാതെ കുളത്തിലേക്ക് ചാഞ്ഞ് ആണ് പാലകൊമ്പ്... അടിപൊളിയാ... കണ്ണുകൾ വിടർത്തി മാളു പറയുമ്പോൾ രുദ്രൻ അവളെ തന്നെ നോക്കി നിക്കുവായിരുന്നു... അത്രയും താൽപര്യത്തോടെ അവള് പറയുന്നത് കാണാൻ തന്നെ നല്ല ചേലായി തോന്നി അവന്... ഏട്ടാ... ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ... ഇത്തിരി പരിഭവം കലർത്തി തന്നെയാണ് അവൾ ചോദിച്ചത്.... ഹേ.. ഹാ... ഞാൻ കുഞ്ഞുണ്ണിയെ വിളിച്ച് പറയട്ടെ... ഇന്നിവിടെ ആണെന്ന്.... താൻ അകത്തേക്ക് ചെല്ല്... രുദ്രൻ ഒരു പുഞ്ചിരിയോടെ നടുത്തളത്തിൽ ഇറങ്ങി... ഫോൺ എടുത്ത് ഡയൽ ചെയ്തു... പക്ഷേ മുഴുവൻ റിംഗ് അടിച്ചിട്ടും പ്രതികരണം ഉണ്ടായില്ല... അത് കൊണ്ട് തന്നെ കാര്യം ടെക്സ്റ്റ് മെസേജ് ആയി അവതരിപ്പിച്ച് അവൻ തിരികെ കയറി.... ചുറ്റും നോക്കിയപ്പോൾ മാളുവിനേ കണ്ടില്ല... രുദ്രൻ മുറ്റത്തേക്ക് ഇറങ്ങി കാറിലെ ഡിക്കിയിൽ നിന്ന് വസ്ത്രങ്ങൾ അടങ്ങിയ സാമാന്യം വലുപ്പം കുറഞ്ഞ ബാഗ് എടുത്ത് അകത്തേക്ക് കയറി...

ഇക്കണ്ട മുറിയിൽ നിന്നും ഇൗ പെണ്ണിനെ ഞാൻ എവിടെ ചെന്ന് നോക്കാനാ... അപ്പോഴാണ് മാളുവിന്റെ കാലിലെ കൊലുസ്സിന്റെ ശബ്ദം കേട്ടത്... രുദ്രൻ അവയുടെ ഉറവിടം തേടി.... താഴെ ഏതോ മുറിയിൽ നിന്നാണ്... ഒടുവിൽ കണ്ടെത്തിയപ്പോൾ കണ്ട കാഴ്ചയില് അവൻ തറഞ്ഞ് നിന്നു... അലമാരക്ക് മുകളിലേക്ക് സ്റ്റൂളിൽ കയറി ഏതോ ബാഗ് എടുക്കാൻ നോക്കുവാണ് കക്ഷി... രുദ്രൻ വാതിലിൽ ചാരി മാറിൽ കൈ പിണച്ചു നോക്കി നിന്നു... ഒരുപാട് കഷ്ടപ്പെടുന്നുണ്ട്... അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടവന് ചിരി വന്നു... എന്തൊക്കയോ പിറുപിറുക്കുന്നുണ്ട് ആൾ... എങ്ങനെയോ തപ്പി പിടിച്ച് ബാഗ് കൈക്കലാക്കി... പക്ഷേ അത് മുഴുവൻ പൊടി ആണെന്ന് ഒരു വലിയിലാണ് അവൾക്ക് മനസ്സിലായത്... പറ്റാവുന്നിടത്തോളം പൊടി കണ്ണിലേക്ക് ആവാഹിച്ചിട്ടുണ്ട്.... അതിന്റെ ഫലമായി ബാഗും പിടിച്ച് മാളു തുള്ളി... രുദ്രൻ ഒന്ന് നെടുവീർപ്പ് ഇട്ട ശേഷം അവൾക്ക് അരികിലേക്ക് ചെന്നു... ഏട്ടാ അപ്പിടി പൊടി കണ്ണിലായി... തുറക്കാൻ പറ്റണില്ല... ഇയ്യോ.... ആവശ്യം ഇല്ലാത്ത പണിക്ക് പോകണമായിരുന്നോ... രുദ്രൻ കയ്യിൽ ഇപ്പഴും മുറുക്കെ പിടിച്ചു ഇരിക്കുന്ന ബാഗ് വാങ്ങി നിലത്തേക്ക് പയ്യെ വെച്ചു.. ഇല്ലെങ്കിൽ വീണ്ടും പൊടി പാറും... നോക്കട്ടെ... കാട്ട്‌....

ആമയുടെ തല പൊക്കി പിടിച്ച പോലെ മുഖം മാത്രം രുദ്രന് കാട്ടി കൊടുത്തു... അത് കണ്ട പാടെ രുദ്രൻ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ തന്റെ ദേഹത്തോടെ ചേർത്ത് നിർത്തി... പെട്ടെന്ന് ആയത് കൊണ്ട് ഒന്ന് പകച്ചു മാളു.... രുദ്രൻ അത് കാര്യമാക്കാതെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു... അടച്ചു പിടിച്ച ഓരോ മിഴികൾ ആയി തുറന്നു അവൻ പയ്യെ ഊതി.... അവന്റെ ശ്വാസത്തിൽ അവളൊന്നു പൊള്ളി പിടഞ്ഞു... പോയോ.... മാളു മിഴികൾ തുറക്കാതെ തന്നെ ഇല്ലെന്ന് തലയനക്കി... രുദ്രൻ അവളുടെ കൺ പോളകൾ പിടിച്ച് മുകളിലേക്ക് ഉയർത്തി.... മാളു നിന്ന നില്ല്പിൽ ഒന്നുയർന്നു.... അപ്പോ തന്നെ രുദ്രൻ പോളകൾ പിടിച്ച് താഴ്ത്തി... എന്ത് പണിയാ കാണിച്ചെ.... നെഞ്ചിൽ തടവി മാളു കണ്ണുകൾ ചിമ്മി തുറന്നു... എന്നിട്ടവനിൽ നിന്നും അടർന്നു മാറി.. രുദ്രൻ അവളെ വീണ്ടും നെഞ്ചിലേക്ക് വലിച്ച് അടുപ്പിച്ചു ... മുഖം അവളുടെ അടുത്തേക്ക് താഴ്ത്തി കാതോരം അടുപ്പിച്ചു...അവന്റെ ശ്വാസം തട്ടിയതും മാളു ശില കണക്കെ നിന്നു... പോയോ പെണ്ണേ..... ആർദ്രമായി അവനത് ചോദിച്ചപ്പോൾ മാളു നേർമയായി മൂളി... ഒരു കുസൃതിയിൽ രുദ്രൻ കാതിൽ അരുമയായി മുത്തി അകന്നു മാറി.... കാതിൽ ചൂടും നനവും തട്ടിയപ്പോൾ മാളു രുദ്രനെ മിഴിച്ച് നോക്കി... മുഖം എല്ലാം ചുവന്നു തുടുത്തു.... നോക്കി കൊല്ലാതെ പെണ്ണേ... രുദ്രൻ അവളുടെ മൂക്കിൻ തുമ്പത്ത് തട്ടി.. മാളുവിന്റെ മുഖം ലജ്ജയാൽ താഴ്ന്നു... രുദ്രൻ അത് ആവോളം ആസ്വദിക്കേം ചെയ്തു...

രുദ്രൻ തന്റെ അരികിലേക്ക് വരുന്നുണ്ടെന്ന് മനസിലായതും മാളു മിഴികൾ അടച്ചു നിന്നു... അൽപ്പം നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാത്തത് കൊണ്ട് മാളു കണ്ണ് തുറന്നു...നോക്കിയപ്പോൾ താൻ എടുത്ത ബാഗ് നൊക്കുവാണ് കക്ഷി... മാളു ചമ്മിയ പോലെ നാവ് കടിച്ചു.... എന്നിട്ട് രുദ്രനൊപ്പം വന്നിരുന്നു... ആ ബാഗിനുള്ളിൽ പഴയ ഒരു ആൽബം ആയിരുന്നു.... രുദ്രന്റെ കെയ്ക്കുളിൽ കൈ കടത്തി അവളും ഓരോ പേജുകൾ കണ്ടൂ... മുത്തശ്ശനും മുത്തശ്ശിയും വല്യചമ്മാരും അവരുടെ ഭാര്യമാരും ... അങ്ങനെ ഓരോരുത്തരുടെ ചിത്രങ്ങൾ... ദെ നോക്ക്യെ ഇത് ഞാനാ.... മാളു ആ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി.... മുട്ടോളം വലുപ്പം ഉള്ള റോസ് ഉടുപ്പിൽ നെറുകയിൽ മുടി എല്ലാം വാരി കൂട്ടി വെച്ച ഒരു കുഞ്ഞു കുറുമ്പി.... ഇപ്പോ കാണുന്ന മാളുവിന്റെ ചെറിയ ഒരു ഛായ ഉണ്ട്... എന്നിരുന്നാലും ഒത്തിരി ഭംഗി... പിന്നെയെല്ലാം അവളുടെ വളർച്ചയുടെ ഓരോ ചിത്രങ്ങൾ ആയിരുന്നു... അവയെല്ലാം ഇപ്പോ താൻ കാണുന്ന മാളുവിനെ വാർത്ത് എടുത്തു വരുന്ന രൂപം... ദെ ഇത് എന്റെ അച്ഛന്റെ.... വളരെ ചെറുപ്പത്തിലേ ... വെലുതായി എങ്ങനെ ആണെന്ന് എനിക്ക് അറിയാൻ പാടില്ല.... അവന്റെ തോളിലേക്ക് ചാഞ്ഞ് അവള് പറഞ്ഞ് കൊണ്ടിരുന്നു.... പക്ഷേ അവളുടെ സ്വരം ഇടറുന്നതായി അവന് തോന്നി...

അല്ല പെണ്ണേ ഇൗ ദാവണി ഉടുത്ത് ഒക്കെ നിന്നെ കാണാൻ എന്ത് ഭംഗ്യാ... ഇപ്പോ എന്താ ഉടുക്കാത്തെ.... കാര്യം മാറ്റാൻ എന്ന പോലെ അവൻ ആരാഞ്ഞു... അത്രക്കു ഭംഗി ഒന്നൂലാലോ... പിന്നെ എപ്പോളും അത് ഉടുക്കാൻ പറ്റുമോ.... അതിൽ എന്റെ പെണ്ണിനെ എനിക്ക് കാണണമെന്ന് ഉണ്ട്.... seriously.... അവളുടെ നോട്ടം കണ്ടവൻ പറഞ്ഞു... പരിഗണിക്കാം മാഷേ.... കണ്ണിൽ ഉതിർന്ന മിഴിനീരിന് പകരം അവിടെ കുറുമ്പ് നിറഞ്ഞു... അതേ കുറുമ്പോടെ രുദ്രൻ അവളുടെ മടിയിലേക്ക് തല ചായ്ച്ചു... അവളുടെ സാരിയുടെ മറ മാറ്റി അണിവയറിൽ മുഖം ആഴ്ത്തി... മാളു ഒന്നേങ്ങി.... അവന്റെ കുസൃതി വീണ്ടും തുടർന്നപ്പോൾ മാളു ഇക്കിളി പൂണ്ട് ചിരിക്കാൻ തുടങ്ങിയിരുന്നു.... ❇ വേ...ണ്ടമ്മ..... ഞാൻ അമ്മേടെ കാ...ല് പിടി...ക്കാം... അമ്മാ...യി ഒന്ന് പ...റ അമ്മോട്... വാക്കുകൾക്ക് ഇടയിലും നിത്യ വിതുമ്പി..... നാശം പിടിച്ചത്.... പറഞ്ഞാ നിനക്ക് കേറില്ലെ അസ്സത്തെ... നിത്യയുടെ അമ്മ സതി അവളുടെ മുടി കുത്തിൽ പിടിച്ച് നിലത്ത് നിന്നും അവളെ ഉയർത്തി.... നേരെ നിർത്തിയതും സതിയുടെ വായുവിൽ ഉയർന്നു താണു.... അടിച്ച സ്ഥലത്ത് തന്നെ വീണ്ടും കൈ വീണപ്പോൾ പൊട്ടിയ ചുണ്ടിൽ നിന്നും വീണ്ടും ചോരപോടിഞ്ഞു... നോവാൽ നിത്യ അറിയാതെ നിലവിളിച്ച് പോയി....

ശരീരം തളർന്നു നിത്യ താഴേക്ക് കൈ കുത്തി വീണു ഒച്ച കേൾക്കരുത് ശവമെ.... പ്രേമം മണ്ണാങ്കട്ട എന്നിനി നീ പറഞ്ഞാൽ ഇൗ പുഴുത്ത നാവ് ഞാൻ പിഴുത് കളയും.... അമ്മാ... എനിക്ക്... വേണം .. മ്മാ.... ദേ ചേച്ചി ഇൗ തലതെറിച്ചവൾ ഇനിയും വാങ്ങി കൂട്ടാനാ ഇൗ പറഞ്ഞോണ്ട് ഇരിക്കുന്നത്.... സതി ദേഷ്യം കടി്ചമർത്തി അരികെ നിൽക്കുന്ന ഭാനുമതിയോട് ആയി പറഞ്ഞു . ആ ചെക്കനെ മറന്നാലും മറന്നിലേലും ദേവൻ ഇവളെ മതിയെന്ന് അല്ലേ പറഞ്ഞത്.. നീ ഇങ്ങനെ വേവലാതി പെടല്ലെ സതീ.... ഭാനു നിത്യയെ ഒന്നിരുത്തി നോക്കിയതിനു ശേഷം അന്തരീക്ഷം ശാന്തമാക്കാൻ ശ്രമിച്ചു... എന്റെ കൊച്ചിന് ഇവളെ മതി അതിനു ഒരു തർക്കോം ഇല്ലാ... പക്ഷേ നാത്തൂന്‍റെ അനിയൻ വന്നാ ഇതാവില്ല നടക്കാ... ഇൗ പെണ്ണിന്റെ കണ്ണീരിൽ ചിലപ്പോ വീണെന്ന് ഇരിക്കും... സതി പല്ല് ഞെരിച്ച് നിത്യയെ നോക്കി... ശേഷം ഹീൽ ഇട്ട കാലുകൾ കൊണ്ട് അവളുടെ ഇടത്തെ കരം ഞെരിച്ചമർത്തി.... വേദന കൊണ്ട് പുളഞ്ഞു നിത്യക്ക് ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.... വേദനയുടെ തരിപ്പ് ദേഹം മൊത്തം പടർന്നു.... എന്റെ കുഞ്ഞിനെ വിഷമിപ്പിച്ചാൽ പുന്നാര മോളെ വേചേക്കില്ല നിന്നെ... ഇപ്പോ എടുത്ത ആ തീരുമാനം അങ്ങ് മാറ്റിയേക്കു... അത് വരെ പച്ചവെള്ളം നിനക്ക് കിട്ടില്ല....

ഒരു താക്കീത് പോലെ പറഞ്ഞ് സതി മുറിവിട്ട്‌ പോയി... പിന്നാലെ ഭാനുവും.... നിത്യ വാ പൊത്തി പൊട്ടിക്കരഞ്ഞു..... മനസ്സിൽ മുഴുവൻ അച്ഛനും കുഞ്ഞുണ്ണിയും മാറി മാറി കടന്നു പോയി... അതിനിടക്ക് എപ്പോഴോ ദേവന്റെ മുഖം ഓർമ്മ വന്നതും എത്രയും വേഗം ചത്താൽ മതിയെന്ന് തോന്നി പോയി അവൾക്ക്.... വിശപ്പിന്റെ വിളിയും കണ്ണീർ വാർക്കലുമായി നിത്യ എപ്പോഴോ തളർന്നു ഉറങ്ങി ..... ദേവൻ മുറി തുറന്നു അകത്തേക്ക് കയറുമ്പോൾ ബെഡിൽ ആരെയും കാണാൻ സാധിച്ചില്ല.... വെളിച്ചം ഇട്ടു നിലത്തേക്ക് നോക്കിയപ്പോൾ ആണ് അവൻ നിത്യയെ കണ്ടത്.... അവളുടെ കിടപ്പ് കണ്ടപ്പോൾ അവന് നെഞ്ചില് ഒരു നീറ്റൽ പടർന്നു.... അത് അപ്പൊൾ തന്നെ മറ്റൊരു ഭാവത്തിലേക്ക് വഴിമാറി... അവൻ അവളെ സസൂക്ഷ്മം വീക്ഷിച്ചു... ബ്ലാക്ക് സ്മൂത്ത് കോട്ടൺ ബനിയനും ലൈറ്റ് റോസ് മിഡി ആണ് വേഷം... കിടപ്പിന്റെ ഫലം കൊണ്ടാവണം മിഡി മുട്ടോളം ഉയർന്നിട്ടുണ്ട്... കാറ്റിൽ ബനിയൻ പൊന്തി അണിവയറ് അനാവൃതം ആണ്.... ദേവൻ അവളുടെ അടുത്ത് കുനിഞ്ഞിരുന്നു.... വെളുത്ത പാദത്തിൽ ചുറ്റി കിടക്കുന്ന സ്വർണ കൊലുസ്സിനോട് അവന് അസൂയ തോന്നി.... അവൻ ആ കാലുകളിൽ മൃദുവായി തഴുകി .. അവ മുകളിലേക്ക് സഞ്ചരിച്ചു.... കൈകൾ അണിവയറിൽ തഴുകി...

അവയുടെ മൃദുത്വം അവന്റെ സിരകളെ ചൂട് പിടിക്കാൻ ഉദകും വിധം ആയിരുന്നു.... മുഖം കുനിച്ച് ആ വയറിൽ അമർത്തി മുത്താൻ അവൻ കൊതിച്ചു... വയറിൽ ചുട് നിശ്വാസം തട്ടിയപ്പോൾ വയ്യെങ്കിൽ കോടി നിത്യ കണ്ണുകൾ വെട്ടി തുറന്നു.... തല പൊക്കി നോക്കി.... തന്റെ അടുത്ത് ദേവനെ കണ്ടതും നിത്യ ചാടി പെടഞ്ഞ് എണീറ്റു... താൻ.. താൻ എന്താ ഇവിടെ... പോ.. പോ... പറയുന്നതിന് ഒപ്പം അവള് പിന്നിലേക്ക് വലിഞ്ഞു... ഇങ്ങനെ പെടക്കാതെ പെണ്ണേ... ഞാൻ എന്റെ പെണ്ണിനെ കാണാൻ അല്ലേ വന്നെ... അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ .. പിന്നേ ആരു തീരുമാനിക്കണം... നിന്റെ തന്തപടിയോ... ദേവൻ അവളുടെ വാക്കുകളെ പുച്ഛിച്ചു തള്ളി ദർഷ്... അവന്റെ പേണ്ണാ ഞാൻ... ഇറങ്ങി പോ... എനിക്ക് ഇഷ്ട്ടല്ല നിന്നെ.. പോ... ദർഷ്...ദർഷ്...ദർഷ്..... പറയുന്നതിന്റെ ഒപ്പം വലിഞ്ഞ് മുറുകുന്ന അവന്റെ ഞെരമ്പുകൾ കണ്ടതും നിത്യ ഭയത്തോടെ ഉമിനീർ ഇറക്കി..... കാറ്റ് പോലെ അവളുടെ താടി കുത്തിൽ പിടിച്ച് ഞെരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ തീ ആയിരുന്നു... നിത്യയെ നിന്ന നില്പിൽ ദഹിപ്പിക്കാൻ പോന്ന തീ.... ....മോളെ..... വേണ്ട..... ഇനി ഇൗ നാവിൽ നിന്ന് അവന്റെ പേര് വന്നാ.... അറിയാലോ ഇൗ ദേവനെ... കൊല്ലും ആ "..."" മോനെ ഞാൻ....

നീ എനിക്ക് ഉള്ളതാ ... ഇൗ ദേവാനന്ദ് ന് ഉള്ളത് .. ഇൗ ശരീരം അത് മോഹിച്ചിട്ട്‌ തന്നെ ആണെടി... പക്ഷേ ഒരു രാത്രിക്ക് അല്ല... എന്നും... മോഹിച്ച് പോയിടി... ബലമായി പിടിച്ച് എടുക്കാൻ അറിയാഞ്ഞിട്ടല്ല... നീ സ്വയം നിന്ന് തരണം.. അപ്പോഴേ ഇൗ ലഹരി പൂർണം ആവൂ... അവളെ വഷളൻ നോട്ടത്തോടെ ഉഴിഞ്ഞ് നോക്കി അവൻ പറഞ്ഞപ്പോൾ നിത്യ അറപ്പോടെ മുഖം തിരിച്ചു... മുഖം തിരിച്ചിട്ട്‌ ഒന്നും കാര്യമില്ല... ദെ നീ എനിക്ക് ഉള്ളതാ.. വേണ്ടാത്ത മോഹങ്ങൾ ഉണ്ടെൽ അതിപ്പോ ഇൗ നിമിഷം മറന്നേക്കണം... അപ്പോ പോട്ടെ..... ദേവൻ മുഖം കുത്തി പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു... എന്നിട്ട് കവിളിൽ തട്ടി അവൻ മുറി വിട്ടു പോയി.... അവൻ പോയെന്ന് കണ്ടതും അടുത്ത് ഇരിക്കുന്ന ജഗ്ഗിൽ നിന്നും അവൾ നെറ്റി അമർത്തി കഴുകി .. പൊരാന്ന് തോന്നാതെ തുണി എടുത്ത് പലപ്രാവശ്യം ഉരച്ചു.... ഒരു പൊട്ടികരച്ചിലോടെ താഴേക്ക് ഊർന്നു ഇരിക്കുമ്പോൾ മനസ്സിൽ കുഞ്ഞുണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവൻ തന്ന നല്ല ഓർമകളും..............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story