സിന്ദൂരമായ്‌ ❤: ഭാഗം 33

sinthooramay

രചന: അനു

മാളു ഒരു പുഞ്ചിരിയോടെ അവനെ അവളിലേക്ക് ക്ഷണിച്ചു... രുദ്രൻ വിശ്വാസം വരാതെ അവളെ നോക്കി... അതേ പുഞ്ചിരിയോടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... പക്ഷേ തിരിച്ച് വിടാൻ അവൾക്ക് കഴിഞ്ഞില്ല...അപ്പോഴേക്കും അവനത് വായിലാക്കിയിരുന്നു... ഒപ്പം നേര്യത് വലിച്ച് നിലത്തേക്ക് എറിഞ്ഞ് അവന്റെ ശരീരം അവളിലേക്ക് അമർന്നു... ഒരിക്കൽ കൂടെ അവന്റെ പെണ്ണിനെ അറിയാൻ... ഉടയളവുകൾ അറിയാൻ... ആ മാർദ്ദവം അറിയാൻ.... ❇ വെളിച്ചം തട്ടി കണ്ണ് പുളിച്ചപ്പോൾ ആണ് രുദ്രൻ മിഴി തുറന്നത്... പുലർച്ച എപ്പോഴോ ആണ് ഉറക്കം പിടിച്ചത്.. അല്ല ഉറങ്ങാൻ തന്നെ കിടന്നത് .. അവൻ അരികിലേക്ക് ഒന്ന് നോക്കി.. മാളുവിന്റെ സാമിപ്യം ഇല്ലാത്തത് അവന്റെ മുഖം ചുളിപ്പിച്ചു.. ഇൗ പെണ്ണിന് ഉറക്കം ഇത്ര പെട്ടെന്ന് മതിയായോ... കിടന്നു കൊണ്ട് തന്നെ ശരീരം സ്ട്രെച്ച് ചെയ്ത് അവൻ എഴുന്നേറ്റു... എന്നിട്ട് മുണ്ട് മടക്കി കുത്തി ഒരിക്കൽ കൂടെ ചെയ്ത് അവൻ വെളിയിലേക്ക് ഇറങ്ങി.. ഇവിടെ ഒന്നും കാണുന്നില്ല എന്ന് കണ്ടതും കുളിക്കാൻ എങ്ങാനും പോയി കാണും എന്നവൻ ഊഹിച്ചു... തിരികെ നടന്നു ബ്രഷ് ചെയ്ത് തോർത്തും എടുത്ത് അവനും കുളത്തിനടുത്തേക്ക്‌ നടന്നു... അടുത്ത് എത്തും മുൻപേ മാളു തിരികെ കയറി വന്നിരുന്നു...

കുളി കഴിഞ്ഞ് ഈറൻ മാറ്റി ഉടുത്തിട്ടും കഴുത്തിലും മുഖത്തും കയ്യിലും നീർ കണങ്ങൾ പറ്റിച്ചേർന്നു നിൽപ്പുണ്ട്.. കൂടാതെ മിഴികൾ താഴ്തിയാണ് നിൽപ്പ്‌.... തന്റെ നോട്ടം അങ്ങനെ ആയിരിക്കാം.. മുഖം ചുവന്നു തുടുത്ത്.. ഹോ..🔥 .. കഴുത്തിൽ താനാൽ ഏൽപ്പിച്ച മുറിവിനെ ആ വെള്ളത്തുള്ളികളാണ് ചുംബിക്കുന്നത് അവനെ തെല്ലൊന്നും അല്ല ചൊടിപ്പിച്ചത്... രുദ്രൻ അവളുടെ അടുത്ത് തൊട്ടടുത്ത് വന്നു നിന്നു... മുഖം അവൾക്ക് അടുത്തേക്ക് താഴ്ത്തി ... എന്തിനാ ഇത്ര പെട്ടെന്ന് അടുത്ത് നിന്ന് എഴുന്നേറ്റ് പോയെ.. മ്മ്‌ഹ്‌ ??!! ഞാൻ വീണ്ടും... കുസൃതി ഉള്ളിൽ നിറച്ച് അൽപ്പം വിഷാദം കലർത്തിയാണ് അവൻ ചോദിച്ചത്.. ലജ്ജയാൽ തല താഴ്ത്തി നിന്നിരുന്ന മാളു പൊടുന്നനെ ഞെട്ടി ഇല്ലെന്ന് തലയാട്ടി കൊണ്ടിരുന്നു... എന്റെ പെണ്ണേ ഇങ്ങനെ ആട്ടിയാൽ ആ തല തെറിച്ച് പോവുലോ... പെട്ടെന്ന് ഭാവം മാറിയത് കൊണ്ട് മാളു അന്തിച്ചു നിന്നു... ആ നിൽപ്പിൽ തന്നെ അവൻ കഴുത്തിൽ മുഖം പൂഴ്ത്തി പല്ലുകൾ ആഴ്ത്തിയ ചുവന്നപാടിൽ ചുണ്ട് ചേർത്തിരുന്നു ... സ്സ്.... എരിവ് വലിച്ചവൾ കയ്യിൽ ഉള്ള ഡ്രസ്സിൽ വിരലുകൾ മുറുക്കി... ഇത് തന്നിലേൽ എനിക്ക് ശ്വാസം മുട്ടി പോകുമെടി... അവളുടെ കവിളിൽ അമർത്തി ചുംബിച്ചു അവൻ ചിരിച്ച് കൊണ്ട് മറികടന്ന് നടന്നു... മാളു തിരിഞ്ഞ് നോക്കിയ നിമിഷം തന്നെ രുദ്രൻ തിരിഞ്ഞു...

എന്നിട്ട് ഒറ്റ പുരികം പൊക്കി ചോദ്യഭാവത്തിൽ ... ന്താ ഒന്നൂടെ കുളിക്കണോ... ചോദ്യം വന്നതും പെണ്ണ് ഒരോട്ടം ആയിരുന്നു.. നിന്നെ ഞാൻ പിന്നെ എടുത്തോളാം ... ഒരു മൂളിപ്പാട്ട് ചുണ്ടിൽ ഏന്തി അവൻ നടന്നു... ❇ ഒന്നും വെച്ചുണ്ടാക്കണ്ട പറഞ്ഞത് കൊണ്ട് രുദ്രനൊപ്പം വസ്ത്രം മാറി കയറിയതാണ് ... യാത്രയിൽ ആദ്യമേ തന്നെ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തി... ഇപ്പോ ദാ തിരിച്ച് കയറി.. ഇത് വരെ ആയിട്ടും എങ്ങോട്ട് ആണെന്ന് തന്നോട് പറഞ്ഞിട്ടില്ല.. ഇത് വരെ കാണാത്ത വഴികളും കാഴ്ചകളും ആയത് കൊണ്ട് താലിയിൽ വിരലിട്ട് ചുഴറ്റി കൊണ്ട് മാളു പുറത്തേക്ക് കണ്ണിട്ടു... ഇടക്ക് ഇടക്ക് ലൊക്കേഷൻ ചെക്ക് ചെയ്യുന്നുണ്ട്... അത്യാവശ്യം വളവും തിരിവും കഴിഞ്ഞ് ഒരു സാമാന്യം വലുപ്പമുള്ള വീട്ടിനു മുൻപിൽ ആയി വണ്ടി കയറ്റി ഇട്ടു... മാളു രുദ്രന്റെ മുഖത്തേക്ക് നോക്കി.. നിത്യയുടെ വീടാ.... താൻ ഇറങ്ങു... നിത്യയുടെ പേര് കേട്ടതേ മാളുവിന്റെ മുഖം വിടർന്നു... അത്യന്തം സന്തോഷത്തോടെ ആണ് അവള് ഇറങ്ങിയത്... അൽപ്പ സമയങ്ങൾക്ക് മുൻപ് ബിസിനസ് പ്രമാണിച്ച് മീറ്റിങ്ങുമായി യാത്ര കഴിഞ്ഞ് ഇന്ന് രാവിലെ ആണ് പ്രസാദ് വർമ വീട്ടിൽ തിരിച്ചെത്തിയത്... വന്നു കേറിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ വീടാകെ അലഞ്ഞ് നടന്നു...

മോള് വന്നെന്നു ആണല്ലോ അറിഞ്ഞത്.. അയാളുടെ മനസ്സിലൂടെ അങ്ങനെ ഒരു ചിന്ത കടന്നു പോയി.. താൻ വന്നാൽ ഓടി വരേണ്ടത് ആണ്... അതോർത്ത് നിൽക്കുമ്പോൾ ആണ് ചിരിയോടെ ഇറങ്ങി വരുന്ന സീതയെ കണ്ടത്.. ഏട്ടൻ വന്നതെ ഉള്ളൂ.... മ്മ്... പ്രസാദ് മൂളി കൊണ്ട് താഴത്തെ മുറിയിലേക്ക് നടന്നു... സീത വാതിക്കൽ ചാരി നിന്നു അയാളെ വീക്ഷിച്ചു.. എത്ര കണ്ടാലും ഉള്ള പ്രായത്തിൽ നിന്നും കുറവാണെന്നേ പറയൂ... എക്സിക്യൂട്ടിവ് ലുക്കിൽ ആണ്.... പ്രസാദ് blazer അഴിച്ച് ചെയറിലേക്ക്‌ ഇട്ടു . വൈറ്റ് ഫോമൽ ഷർട്ടിലും ഡെനിം ജീൻസിലും അയാളുടെ ഭംഗി സീത കണ്ണിമ ചിമ്മാതെ നോക്കി.. നിത്യ എവിടെ... വാച്ച് ഊരി വെക്കുന്നതിന് ഇടയിൽ ആണ് പ്രസാദ് അത് ചോദിച്ചത്.. പെട്ടെന്ന് കേൾക്കാൻ ഇഷ്ടപ്പെടാത്തത് കേട്ടത് പോലെ അവളുടെ മുഖം ഇരുണ്ടു... വാശി കാട്ടി ഇരിക്കല്ലെ.. നമ്മളെ നാണം കെടുത്താൻ ആയിട്ട് .. പ്രസാദ് മനസ്സിലാകാത്തത് പോലെ അവരെ ഉറ്റുനോക്കി... ഹാന്നെ... ഏതോ നാശം പിടിച്ച ചെക്കൻ ആയിട്ട് മരം ചുറ്റി പ്രേമത്തിലാ.. അസത്ത്... അതും കല്യാണം ഉറപ്പിച്ച അവൾക്ക് എങ്ങനെ തോന്നി... പ്രസാദ് സീതക്ക്‌ നേരെ അമർത്തി മൂളി..... എന്നിട്ട് മറ്റൊന്നും ചോദിക്കാൻ നിക്കാതെ നിത്യയുടെ മുറിയിലേക്ക് നടന്നു...

എന്താ നടക്കുന്നതെന്ന് അറിയാൻ പിന്നാലെ പേ പിടിച്ച പോലെ സീതയും... നിത്യയുടെ മുറിയിലേക്ക് പ്രാസദിനൊപ്പം കയറാൻ നിന്ന സീതയെ കൈ കൊണ്ട് വിലക്കി അയാൾ അകത്ത് നിന്ന് കതക് കുറ്റി ഇട്ടു... തളർന്നു കിടക്കുന്ന നിത്യ ശബ്ദം കേട്ടതും ഞെട്ടി എണീറ്റു.. നേരിയ ഭയത്തോടെ പുളിച്ച കണ്ണുകൾ വലിച്ച് തുറന്നു... മുന്നിൽ അച്ഛനെ കണ്ടതും കാറ്റ് പോലെ വന്നവൾ കെട്ടിപിടിച്ച് കരഞ്ഞു തുടങ്ങി.. അകത്ത് കേറിയപ്പോളെ സ്വന്തം മകളുടെ കോലം കണ്ട് ആ അച്ഛന്റെ നെഞ്ച് വിങ്ങിയിരുന്നു... അവളുടെ എങ്ങി കരചിൽ പോലും ആ വിങ്ങലിന്റെ നീറ്റം കൂട്ടി... അച്ഛൻ.. ന്താ. ന്താ... വേം വരാഞ്ഞെ.. എ.... എനിക്ക് സങ്കടം വന്ന്... ച. ചത്ത് പോണ... പോ.... ലേ... തോ...ന്നി... എന്നെ വി.. ട്ട്‌... പോലെ... അ.. അച്ഛാ... വാ വിട്ടു കരയുന്നതിനൊപ്പം അവൾ വാക്കുകൾ പെറുക്കി കൂട്ടി അച്ചെടെ മോള് കരയാതെ അച്ഛൻ വന്നിലെ ... അച്ഛനെ നോക്കിക്കേ... പ്രസാദ് നെഞ്ചില് നിന്ന് അവളുടെ മുഖം അടർത്തി മാറ്റി കവിളുകൾ തുടച്ച് മാറ്റി.. ക്ഷീണിച്ച അവളുടെ മുഖം അയാൾക്ക് നോവ് നൽകികൊണ്ടെ ഇരുന്നു... എന്താ ഉണ്ടായേ... വാ ഇവിടെ ഇരിക്ക്... പ്രസാദ് ബെഡിലെക്ക്‌ നിത്യയേ കൂട്ടി ഇരുത്തി.. നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... നിത്യ ദർഷിനേ കണ്ടതും ഇഷ്ടപെട്ടതും.. അമ്മയും അമ്മായിയും പറഞ്ഞ് ആ ഇഷ്ട്ടം കുഴിച്ച് മൂടിയതും ... കാലങ്ങൾക്ക് ശേഷം തളിർത്ത് നാമ്പിട്ടതും... ദേവനെ കൊണ്ട് കെട്ടിക്കാൻ അമ്മ ശാഠ്യം പിടിച്ചതും.. തന്നെ അടിച്ചതും..

എല്ലാം അവൾ പറഞ്ഞു... ദേവന്റെ തന്നോടുള്ള പെരുമാറ്റം ഉൾപെടെ... പറയുമ്പോൾ എല്ലാം അവൾക്ക് ശ്വാസം വിലങ്ങിയിരുന്നു... കേൾക്കുന്നതിനൊപ്പം ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ പുറത്ത് അയാളുടെ തട്ടലും വന്നു... എനിക്ക് ദേവെട്ടനെ വേണ്ട അച്ചേ... ആൾ നോക്കുമ്പോ.. നോക്കുമ്പോ എനിക്ക്... പുഴു അരിക്കണ പോലെ... അവിടേം ഇവിടേം പിടിക്കാൻ ഒക്കെ വരാ... എനിക്ക് പേടിയാ... എന്നെ... ഒന്നുല്ലട .. അച്ഛൻ ഇല്ലെ മോൾക്ക്.... പ്രസാദ് അവളുടെ നെറ്റിയിൽ വീണു കിടന്നിരുന്ന മുടി മാടി ഒതുക്കി ചുംബിച്ചു തന്നോട് മുറുക്കെ പിടിച്ചു... അവളുടെ വാക്കുകൾ അയാളെ ഒരുപാട് പൊള്ളിച്ചിരുന്നു... അയാളുടെ ഉള്ളിൽ സീതയോടും ദേവനോടും അതിര് കവിഞ്ഞ വെറുപ്പ് ഉടലെടുത്തു... മോള് കിടന്നോ ഇനി എന്റെ മോളെ ആരെങ്കിലും കണ്ണെടുത്ത് നോക്കുന്നത് അച്ഛൻ നോക്കട്ടെ.... അച്ഛാ ദർഷ്..... അതിനു മറുപടി ആയി അയാളൊന്ന് പുഞ്ചിരിച്ചു... കതക് തുറന്നതും ഒളിച്ച് നിന്ന് കേൾക്കാൻ തത്രപ്പാടിൽ ആയിരുന്ന സീത ഞെട്ടി ഒരടി പിറകോട്ട് പോയി... പ്രസാദിന്റെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോഴേ എല്ലാം അവളറിയിച്ചു എന്ന് മനസ്സിലായി സീതക്ക്... ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയായിരുന്നു പ്രസാദ്.. മുഖമടച്ച് കൊടുത്തു ഇരുകവിളും മാറി മാറി.... കണ്ണുകൾ നിറയുന്നതിനൊപ്പം ആ കണ്ണുകളിൽ തീ ആയിരുന്നു... അകത്ത് കിടക്കുന്ന പെണ്ണിന് വേണ്ടി തന്നെ തല്ലിയെന്ന തോന്നൽ.. നിങൾ എന്നെ തല്ലി അല്ലേ .. അതും ആ ഒരുമ്പെട്ടവൾക്ക്‌ വേണ്ടി..

ഹെ.... ഛി നിർത്തെടി... സ്വന്തം മകൾ അല്ലെടി നിന്റെ.... നമ്മടെ മകൾ... എങ്ങനെ തൊന്നിയെടീ അവനെ പോലെ ഒരുവന് വേണ്ടി അവളെ ... പ്രസാദ് ബാക്കി പറയാതെ കിതച്ചു... എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ അവളെ ദേവൻ തന്നെ കെട്ടും... അവൻ അവളെ കൊതിച്ചതാ... പിന്നെ അവന്റെ പണത്തിലാ ഇപ്പോ നിങ്ങളുടെ ബിസിനസ് പോലും ഓർത്തോ പ്രസാദിന് അൽഭുതം തോന്നി... അവന് വേണ്ടി വക്കാലത്ത് പറയുന്ന ചീറി അടുക്കുന്ന തന്റെ ഭാര്യയെ ഓർത്ത്... പ്രസാദ് സീതയെ ഒന്ന് നോക്കി പുച്ഛിച്ചു മറികടന്ന് പോയി... മുറിയിൽ എത്തി തലകുമ്പിട്ടു ഇരുന്നു... ആലോചിച്ചു .. മുന്നതെ പലതും... പ്രഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തനിക്കൊപ്പം തുള്ളിച്ചാടിയവൾ... ഒരാൺ കുഞ്ഞിനെ മതിയെന്ന് അവളെപ്പോഴും പറയും... താൻ അത് കാര്യമായി എടുത്തില്ല... പക്ഷേ കുഞ്ഞ് ജനിച്ചപ്പോൾ കണ്ടൂ പെൺകുഞ്ഞ് ആണെന്ന് പറയുമ്പോൾ അവളുടെ മുഖത്ത് ഈർഷ്യ വന്നു നിറയുന്നത്... കുഞ്ഞ് ഒന്ന് കരഞ്ഞാൽ ബഹളം വെച്ച് വാ അടപ്പിക്കാൻ നോക്കിയവൾ... എങ്കിലും ഒരുപരിധി വരെ എല്ലാം മാറിയതാണ് ... അതോ തനിക്ക് മുൻപിൽ സമർഥമായി അഭിനയിക്കായിരുന്നോ.. ശെരിക്കും തന്നെ പോലും വില ഇല്ലാതായത് എന്നാണ്.. തന്റെ ബിസിനസ് പൊളിഞ്ഞപ്പോൾ ... പണത്തിന്റെ കുത്തിൽ ജീവിക്കാൻ ആണ് അവളിപ്പൊഴും ആഗ്രഹിക്കുന്നത്... ദേവന്റെ പണം കൊണ്ട് തന്നെയാണ് വീണ്ടും കരകേറാൻ നോക്കിയത്...

അവന്റെ പണത്തിൽ തന്നെ അല്ലെങ്കിൽ ആങ്ങളയുടെ മോനോട് ഉള്ള സ്നേഹം അതാണോ അവളെ ഇതിന് കൂട്ടുനിൽക്കുന്നത് ...അതിനു പകരം സ്വന്തം മകളെ ബലി അർപ്പിക്കാൻ മാത്രം ദുഷ്ട ആയോ ... എല്ലാം കൂടെ ആലോചിച്ചപ്പോൾ അയാളുടെ ഉള്ളിൽ ദർഷ്‌ എന്ന നാമം ദേവനേക്കാൾ മുന്നിട്ട് നിന്നു.... ❇ മാളു രുദ്രനോപ്പം അകത്തേക്ക് കയറി ... കോളിംഗ് ബെൽ അടിച്ചു... നിത്യയുടെ വീട്.... വാതിൽ തുറന്ന് വന്ന സീതയോട് രുദ്രൻ ആരാഞ്ഞു... ആ നിങ്ങള് ആരാണ്... അകത്തേക്ക് വരൂ.... സീത ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു... ആരുടെയോ ശബ്ദം കേട്ടാണ് പ്രസാദ് നോക്കിയത്.. പ്രസാദിനെ കണ്ടതും ഇരുവരും ഒന്ന് പുഞ്ചിരിച്ചു... സീത അവരോട് ഇരിക്കാൻ പറഞ്ഞ് അകത്തേക്ക് നടന്നു... പ്രസാദും അവർക്ക് മുമ്പിൽ ആയി ഇരുന്നു... നിത്യ ഇല്ലെ ഇവിടെ.... മനസ്സിലായില്ല ആരാണ്... പ്രസാദ് മാളുവിന്റെ ചോദ്യം കേട്ട് സംശയത്തിൽ നോക്കി... ഞാൻ ദർഷിന്റെ ഏട്ടനാണ് രുദ്ര ദേവരാജൻ... ഇതെന്റെ ഭാര്യ മാളവിക.. ആ പേര് കേട്ടതും കൂച്ച് വിലങ്ങ് ഇട്ടത് പോലെ സതി നിന്നു.... അരിശത്തോടെ മുഖം തിരിച്ചു... പ്രസാദിന്റെ മുഖത്ത് തെളിച്ചം ആണ്.. അയാളും ഇങ്ങനെ ഒരു കൂടി കാഴ്ചക്ക് ആഗ്രഹിച്ചിരുന്നു... അവന് നിത്യയെ ഒത്തിരി ഇഷ്ടമാണ്.. പോന്നു പോലെ നോക്കിക്കോളും... ഓഹോ അതിനു എഴുന്നള്ളിയതാണല്ലെ... എങ്കിൽ അത് നടക്കില്ല.... സതി അപ്പോഴേക്കും ചീറി അടുത്തു... സതീ.... പ്രസാദിന്റെ അലർച്ച ആയിരുന്നു അത്... മാളുവും രുദ്രനും പരസ്പരം നോക്കി...

എന്നെ വിളിക്കണ്ട... ഞാൻ പറയാൻ ഉള്ളത് പറയും... അവളെ ദേവന് പറഞ്ഞ് വെച്ചിരിക്കുന്നതാ... നിങ്ങള് സ്ഥലം കാലിയാക്കാൻ നോക്ക്... അനിയന്റെ പ്രേമത്തിന് ഒത്താശ നൽകാൻ വന്നോക്കുന്നു... വീട്ടിൽ വന്നവരെ അപമാനിക്കാൻ നോക്കുന്നത് പോലെ തോന്നിയപ്പോൾ അവർ ഉണ്ടെന്ന് പോലും നോക്കാതെ ഒരിക്കൽ കൂടി അയാളുടെ കാരം ഉയർന്നു താഴ്ന്നു.... ഇനി ഒരക്ഷരം മിണ്ടിയാൽ... എന്റെ മോളുടെ കാര്യത്തിൽ എനിക്ക് തീരുമാനം എടുക്കാൻ അറിയാം... കേറി പോ... കേറി പോവാൻ..... സതി അവരെ തറപ്പിച്ച് നോക്കി ചവിട്ടി തുള്ളി പോയി.... ഒന്നും തോന്നരുത് ക്ഷമിക്കണം.. ജാള്യത മറച്ച് വെക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ പറഞ്ഞു... അത് സാരമില്ല .. ഇങ്ങനെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞിരുന്നു ... രുദ്രൻ പുഞ്ചിരിച്ചു.. ഞങ്ങൾക്ക് നിത്യയെ കാണാൻ ... ഞാൻ ഇപ്പോ വിളിച്ച് കൊണ്ട് വരാം.. just a moment... പ്രസാദ് മുകളിലേക്ക് കയറുമ്പോൾ തന്റെ മുറിയിലേക്ക് ഒന്ന് പാളി നോക്കി... സതി ഫോണിൽ ആണ്... മിക്കതും ദേവനെ വിളിച്ച് എരി കേറ്റുകയാണെന്ന് അയാൾക്ക് മനസ്സിലാക്കാൻ അധികം താമസമുണ്ടായില്ല ... ഉള്ളിൽ നുരഞ്ഞ പുച്ഛത്തെ അടക്കി മുകളിലേക്ക് കയറി.. താൻ ഭക്ഷണം കൊടുത്ത് അങ്ങനെ കമഴ്ന്നു കിടക്കുന്നതാണ് ... നിത്യയുടെ മുടിയിൽ മെല്ലെ തലോടി... ഉറക്കമാണ്...

പക്ഷേ വിളിച്ചല്ലെ പറ്റൂ... മോളെ.... രണ്ട് മൂന്ന് വട്ടം തട്ടി വിളിച്ചപ്പോൾ തന്നെ നിത്യ ഞെട്ടലോടെ എണീറ്റു... അച്ഛനാടാ... പേടി തട്ടിയ അവളുടെ മുഖം കണ്ടതും ആധിയോടെ അവളുടെ മുഖത്ത് തട്ടി കൊടുത്തു... അപ്പോ തന്നെ നിത്യ അയാളുടെ നെഞ്ചിലേക്ക് പറ്റി കിടന്നു... മോളെ കാണാൻ താഴെ ആരൊക്കെയാ വന്നിരിക്കുന്നത്... വായോ ... നിത്യ പകപ്പോടെ മുഖമുയർത്തി.... അച്ഛൻ പറഞ്ഞത് കൊണ്ട് തന്നെ നിത്യ മറുത്ത് പറയാതെ അയാൾക്കൊപ്പം ഇറങ്ങി... താഴേക്ക് ഇറങ്ങാൻ ഒരുങ്ങിയതും കണ്ടൂ മാളുവിനേ.. സന്തോഷം ആണോ സങ്കടം ആണോ... നിത്യ അച്ഛനെ നോക്കി... അയാളും ഇത്ര നേരം തളർന്നിരുന്ന തന്റെ മോളുടെ കണ്ണുകളുടെ തിളക്കത്തിൽ കുടുങ്ങി കിടന്നു... അച്ഛനെ വിട്ട് അവൾ താഴേക്ക് ഓടി... ഏട്ടത്തി... നിത്യയുടെ ശബ്ദം കേട്ടതും മാളു ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റു.. നിത്യ അവളെ പൂണ്ടടക്കം പുണർന്നു.. മാളു പുഞ്ചിരിയോടെ രുദ്രനേ നോക്കി... പയ്യെ ആ ചിരി മങ്ങി... തന്നെ കണ്ട സന്തോഷത്തിൽ ആണ് അവൾ കെട്ടിപിടിച്ചതെന്ന് കരുതിയ മാളുവിന്റെ തോളിൽ നനവ് പടർന്നപ്പോൾ ആണ് നിത്യ കരയുകയാണെന്ന് മാളുവിനു മനസ്സിലായത്... നിത്യെ.... മാളു അവളെ അടർത്തി മാറ്റി. നിത്യ കുമ്പിട്ട് നിന്ന് കരഞ്ഞു... മാളു അവളുടെ ആടി ഉയർത്തി...

അടി കൊണ്ട പാടും കരഞ്ഞ് കലങ്ങിയ കണ്ണുമായി ക്ഷീണിച്ച മുഖത്തോടെ നിത്യ.. പ്രസാദ് രുദ്രനുമായി പുറത്തേക്ക് നടന്നു.... ഇൗ നേരം മാളുവിനോട് എല്ലാം പറയുകയാണ് നിത്യ.. മാളു അവളെ ആശ്വസിപ്പിച്ചു... രുദ്രനും ഇവിടത്തെ അവസ്ഥ അറിയുകയായിരുന്നു... അറിയില്ലായിരുന്നു ചെന്നായ ആയിരുന്നെന്ന്.... തനിക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞ് ... കഷട്ടകാലം വന്നപ്പോ സഹായിച്ച്... അല്ല ലാഭം കണ്ട് തന്നെ ഇറങ്ങിയതാണ് അവൻ... അവന് എന്റെ മോളെ എങ്ങനെയാ കൊടുക്കാ... എന്റെ കണ്ണൊന്നു തെറ്റിയാൽ ഇപ്പോ എന്താ നടക്കാന്ന് ആധിയാ... നിങ്ങൾക്ക് കൊണ്ടോവാൻ പറ്റോ അവളെ... എവിടെ ആയാലും സുഖായി ഇരുന്നാൽ മതി... വീട്ടിൽ ഉള്ളവരെ സ്വന്തം ഭാര്യയെ പോലും വിശ്വാസം ഇല്ലാഞ്ഞിട്ടാണ്... ആ അച്ഛന്റെ നെഞ്ചിലെ തീ വാക്കുകളാൽ പുറത്ത് വന്നു... ഒരു ഉറപ്പെന്ന പോൽ രുദ്രൻ അയാളുടെ കരങ്ങൾ കവർന്നു... വീടിന് മുൻപിൽ ബുള്ളറ്റിൽ വന്ന യുവാവ് തങ്ങളെ കണ്ടപ്പോ പുച്ഛിച്ചു... രുദ്രൻ പ്രസാദിനെ നോക്കിയപ്പോൾ ദേഷ്യത്താൽ വിറച്ച് നിൽക്കുകയാണ്... അതിൽ നിന്നും വന്നത് ദേവൻ ആകാമെന്ന് അവനൂഹിച്ചു... എന്താണ് പെണ്ണ് കാണാൻ വന്നവരെ ഇത് വരെ പറഞ്ഞ് വിട്ടില്ലെ അങ്കിൾ... എന്തോ പറയാൻ ആയി വന്ന പ്രസാദിനെ രുദ്രൻ തടഞ്ഞു...

ദേവൻ അവരെ നല്ലോണം പുച്ഛിച്ചു അകത്തേക്ക് കയറി... സതി അപ്പോഴേക്കും മോനെ വിളിച്ച് ഓടി വന്നിരുന്നു... എവിടെ അവൾ.... ദേവൻ ചുറ്റും കണ്ണോടിച്ചു... സോഫയിൽ മാളുവിന്റെ മടിയിൽ കിടക്കുന്ന നിത്യ അവന്റെ നോട്ടത്തിൽ എഴുന്നേറ്റു. ഒപ്പം മാളൂവും... എന്നും ഇവിടെ വന്നാൽ മിഴികൾ ഉടക്കുന്നത് നിത്യയിൽ ആയിരുന്നു എങ്കിൽ ഇത്തവണ അവളെ പോലും നോക്കാതെ അവൻ നോക്കി നിന്നു പോയത് മാളുവിൽ ആയിരുന്നു.... അവളുടെ സൗന്ദര്യം അവനെ പിടിച്ചുലച്ചു.... ഇത്ര നേരം കേട്ടതും അവൻ തന്നെ നോക്കുന്നത് കൂടെ ആയപ്പോ മാളുവിന് ദേഹത്ത് പുഴു അരിക്കുന്നത് പോലെ.. പക്ഷേ പതറാതെ അവള് അവനെ തറപ്പിച്ച് നോക്കി... സതി അവന്റെ തോളിൽ കൈ വച്ചപ്പോൾ ആണ് അവൻ അവളിൽ നിന്നും കണ്ണുകൾ എടുത്തത് തന്നെ... ഒരു പുഞ്ചിരിയോടെ അവളെ നോക്കിയപ്പോൾ തിരികെ വെറുപ്പ് കലർന്ന ഭാവം ആയതിനാൽ അതവനേ ചൊടിപ്പിച്ചു... എന്റെ നിത്യ മോളെ പെണ്ണ് കാണാൻ വന്നവരെ ഞാനും ഒന്ന് കാണട്ടെ അല്ലേ അമ്മായി... ദേവൻ അടുത്തേക്ക് വരും തോറും നിത്യ മാളുവിന്റെ പിന്നിലേക്ക് മറഞ്ഞു... മാളുവിന്റെ മുന്നിൽ വന്ന് നിന്നു... അവളിൽ നിന്നും വമിക്കുന്ന ഗന്ധം അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു.. പക്ഷേ അതവൻ കഴിവതും നിയന്ത്രിക്കാൻ ശ്രമിച്ചു...

അവളുടെ പിന്നിൽ നിന്നും നിത്യയെ വലിക്കാൻ നോക്കിയ കയ്യുകളിൽ മാളു പിടുത്തമിട്ടു... അവളെ തൊട്ടു പോകരുത്.... അത് കേട്ടവൻ വക്രിച്ച് ചിരിച്ചു... എന്നാ നിന്നെ തൊടട്ടെ ടീ.. നിന്റെ ..@.. അവിടെ തോട്ടോട്ടെ ഹെ... അവളുടെ കാതോരം അത് പറയുമ്പോൾ മാളുവിന്റെ കണ്ണുകൾ ജ്വലിച്ചു... അവളിൽ നിന്നും മുഖം ഉയർത്തിയതും മാളു കരം ഉയർത്തി അവനെ അടച്ചിരുന്നു... അത്രയും ദേഷ്യത്തിൽ അടിച്ചത് കൊണ്ടാകാം അവന്റെ മുഖം ഒരുവശത്തേക്ക് കോടി പോയി.... സതിയും നിത്യയും പിറകിൽ നിന്ന പ്രസാദും അവളുടെ അടി കണ്ടപ്പോ തരിച്ച് നിന്നു... ഡീ ....മോളെ...... തിരികെ അടിക്കാൻ ആയി കൈ ഉയർത്തിയതേ അവന് ഓർമ ഉണ്ടായുള്ളൂ... പിന്നെ കണ്ടത് മുന്നിൽ നിന്ന് കൈ കുടയുന്ന രുദ്രനേ ആണ്... ആ കയ്യിലെ ചോര കണ്ടതും ദേവൻ അറിയാതെ മൂക്കിലേക്ക് തൊട്ടു നോക്കി... ആകെ ഒരു മരവിപ്പ് ആണവിടെ...കയ്യിൽ കട്ട പോലെ രക്തവും.... ഇപ്പോ അവളോട് നീ പറഞ്ഞതിനും ഇത്ര നാൾ നീ ചെയ്ത് കൂട്ടിയതും അറിഞ്ഞ് കഴിഞ്ഞ് നിന്നെ കാണാൻ ഞാൻ വരുന്നുണ്ട്.. കേട്ടോടാ ദേ.. വനേ.... അത് വരെ ഇത് വച്ച് നീ അഡ്ജസ്റ്റ് ചെയ്യ്... പിന്നെ നിത്യയെ എന്റെ അനിയന്റെ പെണ്ണായി ഞങൾ കണ്ടിട്ടുണ്ട് എങ്കിൽ അതിനി ആരു വിചാരിച്ചാലും മാറ്റാൻ പറ്റില്ല... മുറച്ചറുക്കൻ ആയാലും പെറ്റ അമ്മയാലും... അത് ദേവനും സതിയെയും ഊന്നി ആണവൻ പറഞ്ഞത് ... നിത്യയേം കൂട്ടി വാ...

മാളുവിനോട് പറഞ്ഞ് മൂക്കും പൊത്തി അമർഷത്തോടെ നോക്കുന്ന ദേവനെ തറപ്പിച്ച് നോക്കി കൊണ്ടവൻ തിരിഞ്ഞ് നടന്നു... പ്രസാദിന് ഒരു പുഞ്ചിരിയും യാത്ര പറച്ചിലും പറഞ്ഞവൻ വണ്ടി എടുത്തു... നിത്യ അപ്പോഴും രുദ്രൻ പറഞ്ഞതിന് പൊരുൾ തേടുകയായിരുന്നു... മോളിപ്പോ അവരുടെ കൂടെ പോ...കല്യാണത്തിന് സമയത്ത് അച്ഛൻ ഉണ്ടാകും അടുത്ത്... ചെല്ല്... അവളെ നെഞ്ചോട് അടക്കി പിടിച്ചു നെറുകയിൽ അമർത്തി മുത്തുമ്പോൾ അയാളുടെ ചുണ്ടുകളും വിതുമ്പി പോയി... നിത്യയും അയാളുടെ ഇരുകവിളിലും മുത്തി.... മാളുവിന്റെ ഒപ്പം നടക്കുമ്പോൾ അച്ഛനെ പോലെ അവളുടെ കണ്ണുകൾ അമ്മയിലേക്കും നീണ്ടു.. പക്ഷേ അവിടെ ഇത്ര നേരം കണ്ടതിന്റെ പകപ്പും തന്നോടുള്ള ദേഷ്യവും മാത്രമേ അവൾ കണ്ടുള്ളൂ.... മാളു അവളെ ചേർത്ത് പിടിച്ച് വണ്ടിയിൽ കയറി... അവസാന നിമിഷം വരെ നിത്യ പിന്നിലേക്ക് തന്നെ നോക്കി.. പിന്നെ പയ്യെ മാളുവിന്റെ തോളിലേക്ക് ചാഞ്ഞു... പോകും വഴി ആരും ശബ്ദിച്ചില്ല... നിത്യ കണ്ണടച്ച് പലതും ആലോചിക്കുകയാണ് എന്ന് കരുതി മാളു അവളെ തട്ടി വിളിച്ചു. പക്ഷേ നിത്യ കണ്ണ് തുറന്നില്ല.... ഏട്ടാ.... നിത്യ.....പരിഭ്രമത്തോടെ മാളുവിന്റെ വാക്കുകൾ രുദ്രനിൽ എത്തിയതും അവൻ ഞെട്ടലോടെ തിരിഞ്ഞ് നോക്കി... ❇

അവളെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിൽ കയറുമ്പോൾ മാളുവിന്റെ ഹൃദയം അകാരണമായി വല്ലാതെ മിടിച്ചു... രുദ്രൻ അവളെ കോരി എടുത്ത് ഓടുമ്പോൾ മാളുവും പിന്നാലെ പാഞ്ഞു.... ഇടക്ക് വെച്ച് ക്രിട്ടിക്കൽ ആയി സ്ട്രച്ചറിൽ കൊണ്ട് പോകുന്ന രോഗിയുടെ കയ്യുമായി അവളുടെ കൈ കൊരുത്തു... അവരുടെ കയ്യിൽ നിന്നും ഉറ്റി വീഴുന്ന ചോര അവളുടെ കയ്യിലും പടർന്നു.. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മാളു രുദ്രൻ പോയ വഴിയെ പോയി... വിയർപ്പ് ഒപ്പാൻ കൈ എടുത്തപ്പോൾ കയ്യിൽ കണ്ട രക്തത്തിൽ അവളൊന്നു വിറച്ചു... ആ രക്തത്തിന്റെ ചൂട് ഉടലാകെ പടരുന്നത് പോലെ..അവളറിയാതെ അമ്മെ എന്ന് മന്ത്രിച്ചു പോയി.. കണ്ണടചു കൈ മുന്താണിയിൽ തുടക്കുമ്പോൾ ഐ സി യു വിൽ കേറ്റിയ ആ രോഗിയുടെ രക്തവും ഡോക്ട്ടേഴ്സ് ഒപ്പി എടുത്തു... മുഖത്ത് നിന്ന് രക്തത്തിൻ മറ മാറി..... ചുക്കി ചുളിഞ്ഞിട്ടും ഐശ്വര്യം തുളുമ്പിയ ആ അമ്മയുടെ മുഖം അവർക്ക് മുന്നിൽ അനാവൃതമായി .........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story