സിന്ദൂരമായ്‌ ❤: ഭാഗം 35

sinthooramay

രചന: അനു

നേഴ്സ് പേടിച്ച് പുറത്തേക്ക് ഓടി ഡോക്ടറെ വിളിക്കാൻ... അവരുടെ പോക്ക് കണ്ട് രുദ്രൻ അന്ധാളിച്ചു... അവൻ അകത്തേക്ക് നോക്കി... ഇത്ര നേരം ഒരു ചെറുവിരൽ പോലും അനങ്ങാതെ കിടന്നിരുന്ന ആ അമ്മ ഇപ്പോ ബെഡിൽ ഇളകി മറിയുന്നു... അവൻ ഒന്നും മനസ്സിലാകാതെ അവരെ തന്നെ ഉറ്റുനോക്കി... പതിയെ ആ ശരീരം പൂർവ സ്ഥിതിയിലേക്ക് വന്നൂ.... ഇന്നവർ ശരീരം കൊണ്ടും മനസ്സ് കൊണ്ടും പഴെത് പോലെ.. അവർ തന്നെ മറന്നു പോയ പഴേ അവസ്ഥയിലേക്ക്... അതേ മനുഷ്യരാൽ കളയാൻ വിധിക്കപ്പെട്ടു പോയ ഓർമകൾ അവർക്ക് തിരികെ വന്നിരിക്കുന്നു.... ദൈവം ഇനി ആ അമ്മക്കായ്‌ കരുതി വെച്ച ദിനങ്ങൾക്ക്‌ ആയി ... ❇ മാളു പറയുന്നതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദർഷ് മിററിലൂടെ പിന്നിൽ ഇരിക്കുന്നവളെ നോക്കി... കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്... ശബ്ദത്തിൻ ചീളുകൾ പുറത്തേക്ക് പ്രവഹിക്കുന്നതൊഴിവാക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചിട്ടുണ്ട്.. ഏട്ടത്തിയുടെ തോളിൽ ചാരി ആണ് കിടപ്പ്... ഏട്ടത്തിയും അവളെ നെഞ്ചോട് അടക്കി പിടിച്ചിട്ടുണ്ട്... അവന് പാവം തോന്നി... തനിക്ക് വേണ്ടി ഇത്രയൊക്കെ സഹിച്ചല്ലോ അവൾ... കുറുമ്പ് കാട്ടി മാത്രം കണ്ടിട്ടുള്ള അവളുടെ ഇൗ അവസ്ഥ അവന് നീറ്റൽ നൽകുന്നത് തന്നെയായിരുന്നു... മാളു സ്നേഹ ശാസനയോടെ പറയുമ്പോൾ മിഴികൾ തുടച്ച് നല്ല കുട്ടി ആയി നിത്യ ഇരുന്നു... മാളു അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ അതേ പുഞ്ചിരി നിത്യയിലും പടർന്നു... അവൻ അവന്റെ ഏട്ടത്തിയെ നോക്കി..

അൽഭുതമാണ് എന്നും ഏട്ടത്തി തനിക്കെന്ന് അവനോർത്തു... ആ ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരി മതി ഏത് വിഷമവും മറന്ന് മനസ്സ് തണുക്കാൻ... ഹ എന്റെ ഏട്ടന്റെ അല്ലേ ചോയ്സ് പാളില്ലല്ലോ... അവൻ പൊട്ടി വന്ന ചിരിയോടെ സ്റ്റിയറിംഗ് തിരിച്ചു... ഗേറ്റ് കടന്നതും കണ്ടൂ തങ്ങളെ പ്രതീക്ഷിച്ച് നിൽക്കുന്ന ലക്ഷ്മിമ്മയെ... പക്ഷേ വണ്ടി നിർത്തിയപ്പോൾ നിന്നിടത്ത് ആളെ കാണാൻ ഇല്ല... ശ്ശ്ടാ ... നിന്ന നിൽപ്പിൽ ആൾ ആവി ആയോ... സീറ്റ് ബെൽറ്റ് അഴിക്കുന്ന കൂട്ടത്തിൽ ദർഷ് അത് പറഞ്ഞപ്പോൾ തോളിൽ മാളുവിന്റെ വക ഒരു തട്ട് കിട്ടിയിരുന്നു... മാളുവാണ് ആദ്യം ഇറങ്ങിയത്... നിത്യ ഇറങ്ങുന്നതിനു മുൻപ് മിററിലേക്ക് ഒന്ന് നോക്കി... എന്നെ തന്നെ നോക്കി ഇരിക്കുന്നവനെ പിരികം പൊക്കി കാരണം തിരക്കി.. മറുപടി പറയാതെ കണ്ണിറുക്കി കാട്ടിയപ്പോൾ നിത്യ അവനെ കൂർപ്പിച്ച് നോക്കി ചുണ്ട് കോട്ടി വണ്ടിയിൽ നിന്നിറങ്ങി... ഈശ്വര ഇനി ആ വീട്ടിൽ നിന്നും ചാടാൻ വേണ്ടി അവള് മനഃപൂർവം വരുത്തി വെച്ചതല്ലല്ലോ ഇത്... ഏയ്.. എന്നാലും പെണ്ണിന് വല്ല കൂസലും ഉണ്ടോ... എന്റെ കണ്ണിറുക്കൽ വേസ്റ്റ് ആയി... ഹ വേറെ വല്ലവർക്കും കൊടുക്കാം... ചിന്തിച്ച് തീർന്നില്ല മൂക്കിനു തൊട്ടു തൊട്ടില്ല മട്ടിൽ ഒരു പഞ്ച് വന്നു നിന്നപ്പോൾ അവൻ ഞെട്ടി നോക്കി... ഇൗ കണ്ണിറുക്കൽ ആയി വേറെ എന്തേലും പെൺപിള്ളേരുടെ അടുത്ത് എങ്ങാനും പോയാ... ചൂണ്ടുവിരൽ വീശി ഭീഷണി പറഞ്ഞ് പോകുന്ന നിത്യയെ നോക്കി അവൻ കണ്ണ് മിഴിച്ചു...

ഹുംം പശു ഇട്ടു ചിക്കൻ തിന്നത്തും ഇല്ല പട്ടിയെ ഇട്ടു തീറ്റിക്കത്തും ഇല്ല.. കലികാലം... അവൻ പിറുപിറുത്തു വണ്ടിയിൽ നിന്നിറങ്ങി ... ഓരോന്ന് പിറുപിറുത്തു ദർഷ് ഇറങ്ങി... നേരെ നോക്കിയപ്പോൾ കണ്ടൂ നിത്യയുടെ ദൃഷ്ടി ഉഴിഞ്ഞ് ഇടുന്ന ലക്ഷ്മിയമ്മയെ ... ഉള്ളത് എല്ലാം കൂടി തുപ്പല്ലെ... തുപ്പാൻ ഒരുങ്ങുന്ന നിത്യയോടായി പറഞ്ഞ് അവൾക്ക് അടുത്തേക്ക് അവൻ നിന്നൂ... ലക്ഷ്മി അവനെ തറപ്പിച്ച് നോക്കി... ഒന്നും മിണ്ടാൻ പാടില്ലത്തത് കൊണ്ടവൾ പല്ല് ഞെരിച്ചു പയ്യെ തുപ്പി... ലക്ഷ്മി അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി... വായോ.... മാളു നിത്യയെ ക്ഷണിച്ചു... എന്തായാലും ആദ്യമായല്ല എന്റെ വീട്ടിൽ.. ആചാരം തെറ്റിക്കണ്ട വലത് കാൽ വെച്ചങ്ങ് കയറിക്കോളൂ... എന്നിട്ട് സ്റ്റെപ്പ് കയറി നാലാമത്തെ മുറി എന്‍റെയാ.. ഇനി നിന്റേം അങ്ങോട്ട് നടന്നോളാ... ദർഷ് രഹസ്യം പോലെ അവളുടെ കാതോരം പറഞ്ഞു... നിത്യ അവനെ നോക്കി ആണോ കുഞ്ഞേ എന്നൊരു ഭാവവും... നിത്യ ഒന്ന് തലയാട്ടി കൊണ്ട് രണ്ട് കാലും എടുത്ത് മുന്നിലേക്ക് ചാടി... അങ്ങനെ വലതും ഇല്ല ഇടതും ഇല്ല... കുട്ടി സ്വത്രന്ത്ര സ്ഥാനാർഥി ആണെന്ന് സാരം.... കിളി പോയി നിൽക്കുന്നവനെ നോക്കി പല്ലിളിച്ചു നിത്യ മാളുവിന്റെ പിന്നാലെ വിട്ടു... അഹങ്കാരി...

പറഞ്ഞത് അൽപ്പം ദേഷ്യത്തോടെ ആണെങ്കിലും അത് കഴിഞ്ഞപ്പോൾ അവന് തന്നെ ചിരി വന്നു പോയിരുന്നു... മോളിരിക്ക്‌ ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം... അതൊന്നും വേണ്ട ഏട്ടത്തി.... നിത്യ എതിർത്തെങ്കിലും മാളു ബലം പിടിച്ച് അവളെ സെറ്റിയിൽ ഇരുത്തി... സാരിയുടെ മുന്താണി അറ്റം ഇടുപ്പിൽ തിരുകാൻ എടുത്തു.. ആ വേളയിൽ ആണ് മിഴികൾ അതിൽ പറ്റിപ്പിടിച്ച രക്ത കറയിലേക്ക് നീണ്ടത്.. അവൾക്ക് ഹോസ്പിറ്റലിലേ കാര്യം ഓർമ്മ വന്നു. ദേവീ ആ അമ്മക്ക് ഒരാപത്തും വരുത്തരുതേ... പെട്ടെന്ന് സുഖം പ്രാപിക്കണെ... മനസ്സിൽ വല്ലായ്മ തോന്നി അവൾക്ക്... ഒന്ന് കണ്ണടച്ച് ശ്വാസം നീട്ടി എടുത്ത് പിന്നിലേക്ക് തിരിഞ്ഞപ്പോൾ ജ്യൂസും എടുത്ത് വരുന്ന ലക്ഷ്മിയെ കണ്ടൂ.. കഴിഞ്ഞു മോളെ.. നീ വന്നു കയറിയതല്ലുള്ളൂ.... ഞാൻ ഇനി അടങ്ങി ഇരുന്നൊണ്ട്... മാളുവിന്‍റെ കൂർപ്പിച്ച് ഉള്ള നോട്ടം കിട്ടിയതും ലക്ഷ്മി പറഞ്ഞു... മാളു ഒന്നമർത്തി മൂളി .. ലക്ഷ്മി ജ്യൂസ് നിത്യക്ക് കൊടുത്ത് അവൾക്കരികിൽ ഇരുന്നു... ഞാനേ ഇൗ വേഷം ഒന്ന് മാറിയിട്ട് വരാം.. അവരെ നോക്കി പറഞ്ഞു കൊണ്ട് മാളു മുറിയിലേക്ക് നടന്നു... മാളു ഉണ്ടെങ്കിൽ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കില്ല...എന്തെങ്കിലും ചെയ്യുന്നത് കണ്ടാ ഇങ്ങനെ നോക്കി കണ്ണുരുട്ടും.. ചുമ്മാതെയാ...

എന്നെ പേടിപ്പിക്കാൻ ... ഉള്ള് കൊണ്ട് പാവമാ.. പഞ്ച പാവം... ലക്ഷ്മി നേരത്തെ നടന്നതിന്റെ ബാക്കി എന്നോണം പറഞ്ഞു... നിത്യ ചിരിയോടെ അതെല്ലാം കേട്ടിരുന്നു... ലക്ഷ്മിയെ അവൾക്ക് മുൻപേ അറിയാം.. ഒന്ന് രണ്ട് വട്ടം പുറത്ത് വെച്ച് സംസാരിച്ചിട്ടും ഉണ്ട്.. അത് കൊണ്ട് തന്നെ വല്യ അപരിചിതത്വം തോന്നിയില്ല... ദർഷ് അവർക്ക് മുന്നിൽ ഉള്ള സെറ്റിയിൽ ചെന്നിരുന്നു... രണ്ടാളും നല്ല കത്തിയടി ആണ്... വീട്ടിൽ ഉണ്ടായതും വയ്യാതെ ആയതും എല്ലാം പറയുവാണ് കക്ഷി... പറയുന്ന അവൾക്ക് ഇല്ലാത്ത കരച്ചിൽ ആണ് കേട്ട് കൊണ്ടിരിക്കുന്ന ലക്ഷ്മിക്ക്... എടീ നീ നിന്റെ ഓരോ തള്ളു കഥ പറഞ്ഞ് എന്റെ ലക്ഷ്മി അമ്മയെ കരയിപ്പിക്കാൻ നോക്കുവാണോ.. നിനക്ക് അറിയില്ല എന്നെ... അടിച്ച് നിന്നെ ഹാ... നിനക്ക് എന്ത്രാ ചെക്കാ... മോളുടെ മുഖത്തേക്ക് തന്നെ നോക്ക്... ആകെ കോലം കെട്ട്... കുഞ്ഞിനെ പറ്റി നീ എന്തേലും പറഞ്ഞാ നല്ല കാന്താരി മുളക് കണ്ണിൽ അരച്ച് തേക്കും ഞാൻ... ലക്ഷ്മി പറയുന്നത് കേട്ട് ദർഷ് ഞെട്ടി പണ്ടാരം അടങ്ങി എന്ന് പറഞ്ഞാ മതിയല്ലോ... നിത്യ ആണെങ്കിൽ ഇവിടെ എനിക്കാ ഫാൻ പവർ കൂടുതൽ എന്ന പോലെ ഗമയിൽ തലയുയർത്തി നിൽക്കുന്നു... നിനക്ക് ഞാൻ തരാടി കുട്ടിപിശാചെ... അവൻ മനസ്സിൽ പറഞ്ഞ് കൊണ്ട് മോളിലേക്ക്‌ പടി കയറി...

പോകുന്ന വഴിക്ക് മാളുവിനെ പിണക്കത്തോടെ നോക്കിയിട്ട് അവൻ മുറിയിൽ കയറി... ഇൗ ചെക്കന് ഇതെന്ത് പറ്റി... മുഖം ഒരു കുട്ട പോലെ വീർപ്പിച്ചിട്ടുണ്ടല്ലോ... മാളു ചിരിയോടെ അവരോട് കാര്യം തിരക്കി... ഉണ്ടായത് കേട്ടതും ചിരി വന്നൂ സത്യത്തിൽ... ഇൗ ചെക്കന്റെ ഒരു കാര്യം... ആദ്യം ഇവിടെ ഒരുത്തൻ ഉണ്ടായിരുന്നു അവനെ കൊഞ്ചിക്കാൻ ... ഇപ്പോ നീയാ ആ ചെക്കനെ ഇങ്ങനെ വഷളക്കുന്നത് ..... ലക്ഷ്മി അമ്മ നിത്യയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞൂ... അവന്റെ കുഞ്ഞനിയൻ അല്ലേ... ഇത്തിരി കുറുമ്പ് ഒക്കെ ആവാം... വയസായീന്നു വെച്ച് എയർ പിടിച്ച് നടക്കാമോ... പിന്നെ അവൻ നമ്മുടെ അടുത്ത് മാത്രമല്ലേ ഇങ്ങനെ... എന്തെങ്കിലും പറഞ്ഞാ വക്കാലത്തിന് ആളുണ്ടല്ലോ... ലക്ഷ്മി മുഖം കയറ്റി പിടിച്ചു അടുക്കളയിലേക്ക് നടന്നു.. നിത്യ വാ ഇൗ ഡ്രസ്സ് ഒക്കെ ഒന്ന് ചേഞ്ച് ചെയ്യാം... പുതിയത് എന്തായാലും ഇന്നന്നെ കുഞ്ഞുണ്ണിയോട് വാങ്ങാൻ പറയാട്ടോ... ഇപ്പോ ഒന്ന് മുഖം ഒക്കെ കഴുകി വരാം... എന്നിട്ട് ഭക്ഷണം കഴിക്കാം... മാളു അവളുടെ കയ്യിൽ ഉള്ള ഒരു പുതിയ കുർത്തി സെറ്റ് അവളുടെ കയ്യിൽ കൊടുത്തു അവൾക്കുള്ള മുറി കാണിച്ചു.. നിത്യക്ക് അവളുടെ വീട്ടിൽ ഉള്ളതിനേക്കാൾ നൂറിരട്ടി സന്തോഷം ആയിരുന്നു ഇവിടെ...

എന്റെ അമ്മ ഒക്കെ മാളു ഏട്ടത്തിയെ കണ്ട് പഠിക്കണം... ഇൗ കേയറിങ്ങും സ്നേഹം ഒക്കെ... ചുണ്ടിന് താഴെ കല്ലിച്ച് കിടക്കുന്നതിനേ നാവ് കൊണ്ടൊന്നു ഉഴിഞ്ഞ് എടുത്തു നിത്യ ചിന്തിച്ചു... പിന്നെ ഒരുപാട് വൈകിക്കാതെ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി... ഡൈനിംഗ് ടേബിളിൽ എല്ലാവരും ഉണ്ട്... നേരത്തെ മുഖം വീർപ്പിച്ച് പോയ ചെക്കൻ ഉൾപ്പെടെ... തന്നെ കണ്ടപ്പോ ആ കവിൾ ഒന്നൂടെ വീർത്തോ... നിത്യക്ക് ചിരി അടക്കാൻ ആയില്ല.. എങ്കിലും ചിരിച്ചാൽ അവൻ പല്ലും നഖവും ബാക്കി വേക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് നല്ല കുട്ടി ആയി ഒരു ചെയറിൽ ചെന്നിരുന്നു... ഏട്ടത്തി കഴിക്കുന്നില്ലെ...എല്ലാവർക്കും വിളമ്പിയിട്ടും ഇരിക്കാതെ മാറി നിൽക്കുന്ന മാളുവിനോട് ദർഷ് ചോദിച്ചു... നിങ്ങള് കഴിക്ക്‌.. ഞാൻ പിന്നെ... എന്ത് പിന്നെ.. ആ ചെക്കൻ അവിടന്ന് കഴിച്ച് കാണും മോളെ നീ വന്നിരുന്നെ... ലക്ഷ്മി പറയുന്നത് കേട്ടപ്പോൾ മറ്റ് രണ്ടെണ്ണത്തിനും കാര്യം കത്തിയത്... എന്തെടാ ... നോക്കി ഇരിക്കാതെ കഴിക്കാൻ നോക്ക്... അവൻ ഒരുമാതിരി പശു തിന്നത് അയവറക്കുന്ന പോലുള്ള എക്‌സ്പ്രേഷൻ ഇട്ടതും മാളു പറഞ്ഞു.. കണ്ട് പഠിയെടി ആ സ്നേഹം... ദർഷ് പറയുന്നത് കേട്ട് നിത്യ സംശയത്തോടെ അവനെ നോക്കി... ഹ ആരോടാ ഞാൻ പറയുന്നത്... ഞാൻ കഴിച്ചോന്നു അറിഞ്ഞില്ലെങ്കിലും ഒരു പറ ചോറുന്നവളാ... ഇല്ലില്ല ... അത് കേട്ടപ്പോൾ അവന്റെ കണ്ണൊന്നു തിളങ്ങി... എനിക്ക് ഇത്തിരി ചോറെ തിന്നാൻ പറ്റൂ... ഒരു പറ എന്നൊക്കെ പറയുമ്പോ ഒത്തിരി വരൂല്ലെ....

നിത്യ മാക്സിമം നിഷ്കളങ്കത മുഖത്ത് വരുത്തി പറഞ്ഞ് കേട്ടതും അവന്റെ മുഖം കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ആയി... പുല്ല് ചോദിക്കണ്ടായിരുന്നു... ഇന്ന് മൊത്തം നാറുവാണല്ലോ... എന്തെങ്കിലും പറഞ്ഞായിരുന്നോ... നിത്യ അവനോട് അൽപ്പം കൂടി ചേർന്ന് ചോദിച്ചു... അവളെ ദേഷ്യത്തിൽ നോക്കി ചോരുള കയ്യിൽ ഇരുട്ടി എടുത്ത് വായിലോട്ട്‌ ഇട്ടു... എന്നിട്ട് ചവച്ചരച്ചു... ഓ ദേഷ്യം. .. എനിക്കും അറിയാം... നിത്യയും അവൻ കാണിച്ചത് പോലെ കാട്ടി... ഇതൊക്കെ കണ്ട് കൊണ്ട് ലക്ഷ്മി തലയാട്ടി അവരുടെ പ്ലേറ്റിലേക്ക് കണ്ണിട്ടു.. മാളു മുറിയിലേക്ക് കയറി ഫോൺ എടുത്ത് രുദ്രനേ വിളിച്ചു... ആദ്യ രണ്ട് മൂന്ന് റിങ് കഴിഞ്ഞതും അവനെടുത്തു.. ഇപ്പൊ എത്തിയുള്ളൂ...??? ഏയ്‌ ഇത്തിരി നേരം ആയിക്കാണും... മ്മ്‌...എന്തേലും കഴിച്ചോ...?? ഇല്ല... ഏട്ടനോ... അല്ല ആ അമ്മക്കിപ്പോ എങ്ങനെ ?? കഴിച്ചിട്ടില്ല.. കഴിക്കാം... ഇവിടത്തെ ക്യാന്റീനിൽ നല്ല തിരക്ക്... അപ്പോ ഇത്തിരി കഴിയട്ടെ വെച്ചു... പിന്നെ അമ്മക്ക് ബോധം ഇപ്പോഴും തെളിഞ്ഞിട്ടില്ല... പെട്ടെന്ന് നില ഇത്തിരി മോശം ആയി .. എങ്കിലും ഇപ്പോ ഓക്കേ ആണ്... അവന്റെ വാക്കുകൾ അവൾക്ക് ഒരുപോലെ സങ്കർഷവും സമാധാനവും നൽകി... മ്മ്... ഇനി അധികം താമസിക്കണ്ട കഴിക്കാൻ നോക്കിക്കോളൂ... ആടോ.. അപ്പോ താൻ വെച്ചോ... ഞാനോ... ഇത്തിരി പരിഭവം കൂട്ടി വിളിച്ചു... അതെന്താ താൻ വെച്ചാ... അവനിൽ കുസൃതി നിറയാൻ തുടങ്ങി... ഏട്ടൻ വെക്ക്‌.... മാളുവിന് അവന്റെ സ്വരം ഇപ്പോഴും ഒരു പുതുമയില് കേൾക്കുന്നത് പോലെ...

നിർത്താൻ തോന്നുന്നേ ഇല്ല.... അത് കൊണ്ട് താൻ ആയി നിർത്തില്ല... ഉമ്മ തരാത്തത് ആരാണോ അവർ വെക്കണ്ട.... അവൻ പറഞ്ഞ് തീർന്നില്ല... മാളു ചുണ്ട് കൂട്ടി പിടിച്ച് സ്പീക്കറിനോട് ചേർന്ന് അവളൊന്നു മുത്തി... അവന്റെ ശബ്ദം കേൾക്കാതെ ആയപ്പോൾ അവൻ കേൾക്കാത്തത് കൊണ്ടാണെന്ന് കരുതി വീണ്ടും വീണ്ടും കൊടുത്തു... അവന്റെ പൊട്ടി ചിരി കേട്ടപ്പോൾ ആണ് താൻ ചെയ്തതും അവന്റെ കുറുമ്പും മാളു ശ്രദ്ധിച്ചത് തന്നെ... അമളി പറ്റിയത് പോലെ എരിവ് വലിച്ച് മാളു നാവ് കടിച്ചു... അപ്പോ ഞാൻ തന്നെ വെക്കാം.... ഇത്തിരി ഇടവേള ഇട്ട് അവന്റെ ശബ്ദം വന്നു.. ഓഹോ ഇത്ര ഉമ്മ കിട്ടിയിട്ട് ഒരുമ്മ എനിക്ക് ഏഹെ... മാളു പതം പറഞ്ഞ് ചുണ്ട് കോട്ടി.... ഇതേ ഹോസ്പിറ്റലാ... എല്ലാവരും നോക്കും.. ഇലേൽ ഒന്നല്ല ഒരായിരം തന്നേനേ... അവളുടെ മനസ്സ് അറിഞ്ഞത് പോലെ അവൻ പറഞ്ഞതും അവളുടെ കവിളുകളിൽ രക്തം തുടിച്ചു... വീണ്ടും ചമ്മിയല്ലോ ദേവീ.... ആ ചുവന്ന കവിളിണ കാണാൻ പോലും പറ്റാതെ ആയല്ലോ.... അവന്റെ സ്വരം സാന്ദ്രമായി... എന്റെ ചുവന്നിട്ടൊന്നും ഇല്ല... കള്ളം ആണെന്ന് അവന് മനസ്സിലാവുമെന്ന് അറിയാമാഞ്ഞിട്ടും അവൾ വാദിച്ചു... ആണോ.... എന്നാ അങ്ങനെ ആവട്ടെ..

അത് നിന്റെ നെറ്റിയിലെ സിന്ദൂരമായ്‌ പോലെ ചുവപ്പിക്കേണ്ടത്‌ എങ്ങനെ ആണെന്ന് എനിക്ക് അറിയാം..... വീട്ടിൽ എത്തിക്കൊട്ടെ ഞാൻ.... ഒരുവേള അവളുടെ ശ്വാസം പോലും നിലച്ചു... ഓർമ്മകൾ കഴിഞ്ഞ രാത്രിയിലേയ്ക്ക് കടന്നു പോയി... ഓർക്കാൻ പലതും ഉണ്ടല്ലോ.. എന്റെ പെണ്ണ് എന്തായാലും അതെല്ലാം ഭക്ഷണം കഴിച്ചതിനു ശേഷം ആയിക്കൊട്ടേട്ടോ... ഇപ്പോ തന്നെ ചുവപ്പിച്ച്‌ നിർത്തണ്ട... മാളു നേർമായായി മൂളി... അവൻ കോൾ കട്ട് ചെയ്തതും ഫോൺ നെഞ്ചോട് അടക്കി പിടിച്ചു കണ്ണുകൾ അടച്ചു... ആ വാക്കുകളും ഓർമകളും അവന്റെ വാക്കുകളെ നിഷേധിച്ച്‌ അവളുടെ കവിളുകളിൽ അരുണാഭം പോൽ പടർന്നു കയറി... ❇ ഭക്ഷണം കഴിച്ച് കഴിഞ്ഞ് മാളു ദർഷിനോട് ഒപ്പം നിത്യയെ പറഞ്ഞു വിട്ടു.. അവൾക്ക് വാങ്ങേണ്ടത് എല്ലാം വാങ്ങാൻ... ഇപ്പോ മുഴുവനായും അവൾ നോർമൽ ആണെന്ന് തോന്നിയത് കൊണ്ട് കൂടെ ആണ് പുറത്തേക്ക് വിട്ടത്... കൂടാതെ എല്ലാം അവനെ കൊണ്ട് ഒറ്റക്ക് പറ്റില്ലതാനും എന്ന അറിവും... ആഹാ ഇന്ന് കടിക്ക്‌ പരിപ്പുവട ആണല്ലേ... അടുക്കളയിലേക്ക് കയറി വന്ന ലക്ഷ്മിയെ നോക്കി മാളു പുഞ്ചിരിച്ച് തലയാട്ടി... മണം വരുന്നുണ്ടല്ലെ... മാളു ചോദിച്ചതിന് അവർ തലയാട്ടി... നിത്യക്ക് വലിയ ഇഷ്ടമല്ലേ.. അപ്പോ ഇന്ന് എന്തായാലും അവളുടെ ഇഷ്ട്ടം തന്നെ ആയിക്കോട്ടെ... അതിനു മൂളി കൊണ്ട് അവർ സ്റ്റോറൂമിൽ നിന്ന് അവർക്ക് കാലിൽ ഇടാൻ ഉള്ള കുഴമ്പ് എടുത്തു... വീണ്ടും വേദന തുടങ്ങിയോ...

അതിന് എങ്ങനെയാ ഇരിക്കാൻ പറഞ്ഞാ കേൾക്കില്ല... അങ്ങനെ നിൽക്കും... അത്രക്ക് വേദന ഒന്നും ഇല്ലന്നെ.... പിന്നെ ഇൗ കുഴമ്പ് വേടിച്ച് ഇവിടെ വെറുതെ വെക്കണ്ടല്ലോ എന്ന് വെച്ചല്ലെ..... തിരിച്ച് പറയാൻ വന്നതും കോളിംഗ് ബെൽ അടിച്ചു.... ഇവർ ഇത്ര വേഗം വന്നോ.... ലക്ഷ്മി അമ്മ അവിടെ ഇരിക്ക്‌ ഞാൻ നോക്കാം... ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ നോക്കിയ ലക്ഷ്മി അവിടെ തന്നെ ഇരുന്നു... ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ പാടാ... മാളു കൈ കഴുകി കിച്ചൻ ടവലിൽ തുടച്ച് വാതിൽ തുറക്കാൻ നടന്നു.... നിർത്താതെ ബെൽ അടിക്കുന്നത് കേട്ട് അവളുടെ നെറ്റി ചുളിഞ്ഞു... ദർഷും നിത്യയും അല്ലെന്ന് അവൾക്ക് അപ്പോഴേ ഉറപ്പായി... പിന്നാര ഇങ്ങനെ.... മാളു കതക് തുറന്നു... പിന്തിരിഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാരൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു... ഇവനോ.... മാളുവിന്റെ മുഖത്ത് ഇഷ്ട്ടകേട് നിറഞ്ഞു... മുന്നിൽ നിൽക്കുന്ന ദേവൻ അവളെ കണ്ടതും വല്ലാത്തൊരു ചിരി ചിരിച്ചു... പക്ഷേ മൂക്കിനിട്ട്‌ ഒന്ന് കിട്ടിയത് കൊണ്ട് ആ വേദനയിൽ ആ ചിരി ഒന്ന് മങ്ങി... എങ്കിലും തനിക്ക് മുന്നിൽ സാരിയിൽ വിയർത്ത് കുളിച്ച് നിൽക്കുന്ന അവളെ കാമം കത്തുന്ന കണ്ണുകളിൽ തന്നെയാണ് അവൻ നോക്കിയത്... അത് മനസിലായതും മാളു പുച്ഛിച്ചു...

വീട്ടിൽ വന്നവരെ ഇങ്ങനെ പുറത്ത് നിർത്തുകയുള്ളൂ അകത്തേക്ക് കയറ്റില്ലെ... മ്മ് വരൂ.... ആഗ്രഹം ഇല്ലെങ്കിലും ആതിഥ്യ മര്യാദയുടെ പുറത്ത് അവളകത്തേക്ക്‌ ക്ഷണിച്ചു... ആരുടെയും അനക്കം ഒന്നുമില്ലല്ലോ... ആരും ഇല്ലേ ഇവിടെ... എന്തിനാണ് വന്നത്... അവൻ ചോദിച്ചതിന് മറുപടി നൽകാതെ അവൾ ചോദിച്ചു... അത് ഞാൻ ഇനി പറയണോ... എന്റെ പെണ്ണിനെ ഇങ്ങോട്ട് അല്ലേ കൊണ്ട് വന്നിരിക്കുന്നത് .. അപ്പോ ഞാൻ ഇങ്ങോട്ട് വരില്ലേ... ഏത് പെണ്ണ് ആരുടെ പെണ്ണ്.... അവളുടെ പേര് നിത്യ... ഇവിടെ ഉള്ളത് നിത്യ ആണ് സമ്മതിച്ചു... പക്ഷേ എന്റെ അനിയൻ ദർഷിന്റെ പെണ്ണാണവൾ... പിന്നെ ഏത് പെണ്ണിനെ പറ്റിയാ താൻ പറയുന്നത്.. അങ്ങനെ വല്ലവനും വന്ന് എന്റെ മുതലിനെ കൊത്തി കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല... നിന്റെ സമ്മതം തൽക്കാലം ഇവിടെ ആർക്കും വേണ്ട... നീ കൂടുതൽ നെഗളിക്കൊന്നും വേണ്ട... നിന്നെയും ഞാൻ മോഹിച്ചാൽ ആരു വന്നാലും എന്റെ ശരീരത്തിന് അടിയിൽ നീ കിടക്കുക തന്നെ ചെയ്യും... അവന്റെ കണ്ണുകളിൽ ക്രൗര്യം നിറഞ്ഞു... അതിന് നീ ഇനിയും ജന്മം ജനിക്കേണ്ടി വരും... അവൻ പറഞ്ഞത് കേട്ടിട്ടും യാതൊരു കൂസലും കൂടാതെ കയ്യും കെട്ടി പറയുന്നവളെ ദേഷ്യത്തോടെ നോക്കി... നിനക്ക് അറിയില്ല എന്നെ... അതിനു മറുപടി പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു... കൂടുതൽ ചിരിക്കല്ലെ... ഇവിടെ ഇപ്പോ ആരും ഇല്ല.. വേണമെന്ന് വെച്ചാൽ ദാ ഇപ്പൊ പോകും നിന്റെ മാനം .. പിന്നെ ഉണ്ടാകുന്നത് ഞാൻ പറയണ്ടല്ലോ...

. നീ ഒരു കോപ്പും ചെയ്യില്ല... എന്നെ ഒന്ന് തൊട്ടു നോക്ക്.... പച്ചക്ക് കൊളുത്തും നിന്നെ ഞാൻ.... ഇനി അതല്ല അതോടെ എന്നെ കൊല്ലാൻ ആണെങ്കിൽ അതോടെ നിന്റെ ആയുസ് തീർന്നെന്ന് കൂട്ടിയാൽ മതി.. ഡീ....... അവൻ അലറി.... ഇത് എന്റെ വീടാണ്... ശബ്ദം താഴ്ത്തി...... തെല്ലും ഭയം അവളിൽ ഉണ്ടായിരുന്നില്ല... അതവനെ പിന്നിലേക്ക് തന്നെയാണ് വലിച്ചത്... സംസാരിച്ച് തീർന്നെങ്കിൽ നിനക്ക് പോകാം.... പിന്നെ ഉപദേശം ആയി കാണണ്ട... നിന്റെ നല്ലതിന് വേണ്ടി പറയാം... പക പോക്കാനോ ദേഷ്യം തീർക്കാനോ ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുത്... വന്നാൽ.... നിന്റെ നല്ലതിനാകില്ല അത്.... അവളിൽ നിന്നുള്ള അവസാന മുന്നറിയിപ്പ് ആയിരുന്നു അത്.... ദേവൻ ദേഷ്യത്തിൽ അതിലുപരി അപമാനത്തിൽ അവിടെ നിന്നും ഇറങ്ങി പോയി പിന്നിൽ അതെല്ലാം കേട്ട് കൊണ്ട് ലക്ഷ്മി അഭിമാനത്തോടെ അവളെ നോക്കി... ഇന്നവൾ ഭയം കൊണ്ട് വിറച്ച മാളിവിക അല്ല... എന്തും നേരിടാൻ കഴിയുന്ന പറയാൻ കഴിയുന്ന ചെയ്യാൻ കഴിയുന്ന മാളവികരുദ്രദേവരാജൻ ആണ്..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story