സിന്ദൂരമായ്‌ ❤: ഭാഗം 37

sinthooramay

രചന: അനു

കസേരയിൽ ഇരുന്നു ഉറങ്ങിയത് കൊണ്ട് രാവിലെ എണീറ്റപ്പോൾ രുദ്രനു നന്നായി കഴുത്ത് കടച്ചിൽ അനുഭവപ്പെട്ടു.... മുഖം കഴുകി തിരികെ വന്നപ്പോൾ ആണ് നേഴ്സ് പേഷ്യന്റിന് ബോധം തെളിഞ്ഞ വിവരം പറഞ്ഞത്... കയറി കാണാൻ കഴിയില്ലേ.... നേഴ്‌സിന്റെ അനുമതി കിട്ടിയതും അവൻ അകത്തേക്ക് കയറി... ബെഡ് അൽപ്പം ഉയർത്തി വെച്ചിട്ടുണ്ട്... മുഖത്ത് നിന്നു ഓക്സിജൻ മാസ്ക് മാറ്റിയിട്ടുണ്ട്.... താൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല അവൻ അവരെ സൂക്ഷിച്ച് നോക്കി. .. ആരുടെയോ നല്ല മുഖ പരിചയം.... പക്ഷേ ആ ഉറക്കപ്പിച്ചിൽ അവന് അതിട്ട് കിട്ടിയില്ല.... നേഴ്സ് വന്നു അമ്മക്ക് അവരുടെ ആഭരണങ്ങൾ തിരികെ നൽകി... അതപ്പോൾ തന്നെ അവർ അണിയുകയും ചെയ്തു.... വയസ്സ് ഏറെ ആയിട്ടും വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞ് നിൽക്കുന്നു എന്ന് അവനു തോന്നി... പെട്ടെന്ന് അവന്റെ കണ്ണുകൾ മിഴിഞ്ഞു... ധൃതി പിടിച്ചവൻ ഫോൺ എടുത്തു.... മാളു അവസാനം ആയി മൂക്കുത്തി ഇട്ട് അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു.... ഫോൺ അമ്മക്കും അവനും നേരെ പിടിച്ച് അവൻ നോക്കി..... മാളുവിന്റെ അതേ ഛായ.... പക്ഷേ എങ്ങനെ.....??!!?? ❇ കണിമംഗലം വീടിന്റെ ഗേറ്റ് എത്തുന്നതിന് മുൻപ് രുദ്രൻ വാഹനം സൈഡ് ആക്കി നിർത്തി... സ്റ്റിയ്യറിങ്ങിൽ തലയായ്ച്ചു...

കുറച്ച് നേരങ്ങൾക്ക്‌ ഉള്ളിൽ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വന്ന കാര്യങ്ങളിൽ ആയിരുന്നു അവന്റെ ചിന്ത... അതിൽ ആ അമ്മയുടെ തന്നെ ത്രിക്കേടത്ത്‌ തറവാട് അറിയാമെങ്കിൽ ഒന്ന് കൊണ്ടോവോ എന്ന ദയനീയമായ വാക്കുകൾ മുതൽ ഗീതമ്മയുടെ ഇവരെ കാണാൻ നമ്മുടെ മാളുവിന്റെ അതേ ഛായ എന്ന ചോദ്യം വരെ ഒരു തിരശ്ശീലക്കുള്ളിൽ മിന്നി മറഞ്ഞു... എന്നാലും ഇത്ര ദുഷ്ടൻ ആയിരുന്നു അയാളെന്ന് അറിഞ്ഞില്ല... ആ മുഖം ഓർക്കും തോറും അവന്റെ പല്ല് ഞെരിഞ്ഞമർന്നു ... പിന്നെ എന്തോ ഓർത്തപ്പോൽ ഫോൺ എടുത്ത് ഡയൽ ഇയ്തു... പ്രതാപാ........... ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടണം... ഈ നാട്ടിൽ ഇല്ലെങ്കിൽ കണ്ട് പിടിക്കണം... താൻ തന്നെ ചെയ്താൽ മതി... വേറെ ആരും ഇടപെടണ്ട... മറുപുറം കോൾ കട്ട് ആയതും രുദ്രൻ ഫോൺ പോക്കറ്റിൽ ഇട്ടു വണ്ടി എടുത്തു... വീട്ടിലെ കാർപോർച്ചിൽ വണ്ടി കയറ്റി ഇട്ടുകൊണ്ടവൻ ഇറങ്ങി... ശബ്ദം കേട്ട് അപ്പോഴേക്കും മാളു ഉമ്മറത്ത് സ്ഥാനം പിടിച്ചിരുന്നു... രുദ്രൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവിടെ എന്നാല് നേരം ആയിട്ടും കാണാത്തതിൽ ഉള്ള ആധിയാൽ രൂപം കൊണ്ട പരിഭവത്തിൽ ആയിരുന്നു... എന്താ ഇത്ര വൈകിയത്... രാവിലെ ഡിസ്ചാർജ് ചെയ്യുമെന്ന് പറഞ്ഞിട്ട്....

മ്മ് രാവിലെ തന്നെ ചെയ്തു.... എന്നിട്ട് എന്താ ഇത്ര നേരം... ഞാൻ എത്രവട്ടം വിളിച്ചൂന്ന് അറിയോ.... മുറിയിലേക്ക് പോകുന്ന അവന്റെ പിന്നാലെ നടന്നവൾ പറഞ്ഞു.. അവനതിന് ഒന്നും മിണ്ടിയില്ല... ആ അമ്മക്ക് എങ്ങനെ ഉണ്ട്... ഭേദം ആയിലെ... ഹ ആയി.... എന്നിട്ട് എവിടെ കൊണ്ടാക്കി... ഗീ.... ബാക്കി പറയാൻ ആവാതെ അവൻ നിന്നു... അത് പിന്നെ ഗീ അല്ല കീരാലൂർ ... ഹോസ്പിറ്റലിൽ നിന്ന് ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ ഉള്ളൂ... അവിടെ ആക്കി... അവിടെ ആരാ.... അവിടെ ഇപ്പോ ഒരു സ്ത്രീ ഉണ്ട്... പിന്നെ വീടിന് കൊറച്ച് പോയ സ്വന്തം മോളുടെ വീടാ... ആഹാ മോൾ ഉണ്ടായിട്ട് ആണോ ആ അമ്മയെ ഒറ്റക്ക് ഇങ്ങനെ.... ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് മാറ്റി കൊണ്ടിരുന്ന രുദ്രൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി... മ്മ്.... മാളു അവന്റെ ഭാവം കണ്ട് പുരികം ചുളിച്ചു... ഒന്നൂല്ല.... നിത്യ ഇല്ലെ... അനക്കം ഒന്നും ഇല്ലല്ലോ... അവൻ വിഷയം മാറ്റി ലക്ഷ്മി അമ്മയുടെ അടുത്ത് ഓരോന്ന് പറഞ്ഞ് ഇരിപ്പുണ്ട്... അവരുടെ കാര്യം നമ്മുക്ക് വേഗം നോക്കണ്ടെ... മ്മ് വേണം... കല്യാണം എങ്ങനെ വേണമെന്ന് അവർ പറയട്ടെ.. അവരുടെ ആഗ്രഹം പോലെ ആർഭാടം ആയിട്ട് ആണേൽ അങ്ങനെ നടത്താം... ഹാ... ഏട്ടൻ കുളിച്ച് വായോ... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.... അവൻ മൂളി കൊണ്ട് ടവ്വലും എടുത്ത് ബാത്റൂമിലേക്ക് കയറി... ഏട്ടൻ എന്തെങ്കിലും ഒളിക്കുന്നത് ആയി എനിക്ക് തോന്നിയതാണോ... ആവും മാളു.. നീ ഇങ്ങനെ ചിന്തിച്ച് കൂട്ടാതെ പോയി ഭക്ഷണം എടുത്ത് വെക്കു...

സ്വയം തലക്ക് കൊട്ടിയവൾ മുറിയിൽ നിന്നിറങ്ങി... ഭക്ഷണം എടുത്ത് വെച്ച് കുറെ കഴിഞ്ഞിട്ടും ആളെ താഴേക്ക് കാണാത്തത് കൊണ്ട് മാളു വീണ്ടും മുറിയിലേക്ക് ചെന്നു... ചെന്നപ്പോൾ തന്നെ അവിടെ ഉള്ള കാഴ്ച്ച കണ്ട് അവൾക്ക് ദേഷ്യം വന്നു... നനവാർന്ന തലയോടെ ആടിയും താങ്ങി ബെഡിൽ ഇരിക്കുന്ന രുദ്രന്റെ അടുത്തേക്ക് അവൾ നടന്നു... താൻ വന്നത് പോലും അവൻ അറിഞ്ഞിട്ടില്ല എന്നത് അവളിൽ നേരിയ അൽഭുതം ഉണ്ടാക്കി... വിളിക്കാൻ ആയി നാവ് ഉയർത്തും മുൻപേ ബെഡിൽ കിടക്കുന്ന ടവ്വൽ എടുത്ത് അവൻ അവൾക്ക് നേരെ മുഖം ഉയർത്താതെ നീട്ടിയിരുന്നു... മാളു അവനെ ഒന്നിരുത്തി നോക്കി... പിന്നെ ചെറു മന്ദഹാസത്തോടെ ടവ്വൽ വാങ്ങി അവന്റെ തല തുവർത്തി തുടങ്ങി.. രുദ്രൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി നിന്നു കൊടുത്തു.. എന്താ ഏട്ടാ...എന്തെങ്കിലും പ്രശ്നം ഉണ്ടോ... മാളു അവന്റെ മുഖം കൈകളിൽ കോരി എടുത്ത് നെറ്റിയിൽ നെറ്റി ചേർത്ത് ചോദിച്ചു.. പ്രശ്നം ഒന്നുമില്ല.. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച്... സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് സന്തോഷവാനാണ്... എന്നോട് പറയില്ലേ.... മ്മ്ഹും.... ഇപ്പോ ഇല്ല... പറയും ... മാളു അവന്റെ വിരി നെറ്റിയിൽ അമർത്തി ചുംബിച്ചു... ഇപ്പോ വായോ... കഴിക്കാൻ എടുത്ത് വെച്ചിട്ട് ആളെ കാണാത്തത് കൊണ്ട് പോന്നതാ ഞാൻ... പോകാൻ തിരിഞ്ഞവളുടെ കയ്യിൽ പിടിച്ചവൻ വലിച്ചു.. വിശപ്പ് ഇല്ല... ഇത്തിരി നേരം കിടക്കാം... ഇന്നലത്തെ ഉറക്കവും ശെരി ആയിട്ടില്ല.. മാളു അവനെ നോക്കി...

ശെരിയാണ് മുഖത്ത് നല്ല ക്ഷീണം ഉണ്ട്.. പക്ഷേ ഒന്നും കഴിക്കാതെ ... എന്തെങ്കിലും കഴിച്ചിട്ട്.... വേണ്ടെടോ... തീരെ വേശപ്പില്ല... പിന്നെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല... കതക് കുറ്റി ഇട്ട് കർട്ടൻ നീക്കി അവൾ ബെഡിൽ കിടന്നു... മറുപുറം കിടന്നിരുന്ന രുദ്രൻ പിന്തിരിഞ്ഞ് താഴേക്ക് ഇറങ്ങി അവളുടെ വയറിൽ മുഖം വെച്ച് പുണർന്നു കിടന്നു... മാളു വാത്സല്യത്തോടെ അവന്റെ മുടിയിഴകളിലൂടെ വിരലുകൾ കടത്തി... നിനക്ക് നിന്റെ അമ്മയെ കാണണമെന്ന് ഇപ്പോ തോന്നുന്നില്ലേ.... അത്രയും നേരത്തെ മൗനം മുറിച്ച് അവന്റെ ചോദ്യം വന്നതും വിരലുകൾ ചലിപ്പിക്കാൻ കഴിയാതെ മാളു നിന്നു... പറ മാളു... തോന്നുന്നില്ലേ.... അവൻ അവളുടെ വയറിൽ മുഖമുരുട്ടി... മ്മ്... ഇപ്പോ എന്നല്ല എപ്പോളും... ഒരിക്കെ എങ്കിലും ആ മുഖം ഒന്ന് കാണാൻ... അത്രേം മതി... ഒരുപാട് ഒന്നും മോഹിക്കണില്ല... ഏതോ ലോകത്ത് എന്ന പോൽ മാളു പറഞ്ഞു... നീ ചിലപ്പോ നിന്റെ അമ്മയെ പോലെ ആയിരിക്കും... കാണാനും സ്വഭാവം ഒക്കെ.... അല്ലേ... ആയിരിക്കാം... എന്തെങ്കിലും ഛായ കിട്ടാതെ ഇരിക്കില്ല... നിന്റെ അതേ ഛായ കൂടെ ആവാമല്ലോ...... രുദ്രൻ പറയുന്നത് കേട്ട് മാളു മുഖം താഴ്ത്തി നോക്കി... എന്താപ്പോ പതിവ് ഇല്ലാതെ ഇൗ ചോദ്യം.. ഏട്ടന്റെ അമ്മയെ ഓർമ്മ വന്നോ... അവൻ നേർമയായി ഒന്ന് മൂളി...

മാളുവിന് അവനെ തിരികെ പുണരണം എന്ന് മോഹം തോന്നി.. പക്ഷേ തനിക്ക് കയ്യും തലയും മാത്രമേ ചലിപ്പിക്കാൻ ആകുന്നുള്ളൂ... ബാക്കി എല്ലാം അവന്റെ നിയന്ത്രണത്തിൽ ആണ്.. അത് കൊണ്ട് തന്നെ മാളു തലയിൽ തലോടി കൊണ്ടേ ഇരുന്നു... അവളുടെ വിരലുകളുടെ മായാജാലത്തിൽ ആകാം മറ്റൊന്നും ഓർക്കാതെ അവനെ ഉറക്കത്തിലേക്ക് വഴുതി വിട്ടത്.... ❇ പിന്നെയും പല പകലുകളും രാത്രികളും കടന്നു പോയി... ഇതിനിടക്ക് ദർഷിന്റെയും നിത്യയുടെയും വിവാഹത്തിന് തീരുമാനം ആയി... ആർഭാടം ഒന്നും ഇല്ലാതെ അമ്പലത്തിൽ വെച്ച് ചെറിയ ഒരു താലി കെട്ട് അത്രേം മതിയെന്ന് തീർത്തും പറഞ്ഞത് അവർ തന്നെ ആയിരുന്നു... എത്ര പറഞ്ഞിട്ടും രണ്ടും കൂട്ടാക്കിയില്ല ... രണ്ടാഴ്ച്ചയെ അവന് ലീവ് ഉണ്ടാകുമായിരുന്നുള്ളൂ... നല്ല മുഹൂർത്തം കിട്ടിയത് തന്നെ ഒരാഴ്ച്ച കഴിഞ്ഞാണ് ... ഇതിനിടയിൽ പുടവ എടുക്കലും താലി എടുക്കലും മാളൂവും രുദ്രനും കൂടെ തീർത്തിരുന്നു... അങ്ങനെ ദിവസം അടുത്ത് അടുത്ത് വന്നൂ. ... ഇന്നാണ് കല്യാണം... ബ്യൂടീഷൻ വേണ്ട മാളു തന്നെ ഒരുക്കിയാൽ മതിയെന്ന് ദർഷിന്റെ വാശി ആയിരുന്നു... പുട്ടി അടിച്ച് വന്നാ അവളെ ഭണ്ഡാരത്തിൽ ഇട്ടു പോരുമെന്ന് ആണ് അവന്റെ ഭീഷണി... മാളു അവളെ മിതമായ എന്നാൽ സുന്ദരി ആയി തന്നെ ഒരുക്കി...

ഗോൾഡനും ഡാർക്ക് മുന്തിരി കളറും ആയിരുന്നു അവളുടെ സാരിക്ക്... അതിനു ചേരുന്ന വണ്ണം ഒരു കുടുക്കിയും ലെയറു മാലയും പിന്നെയും ഹെവി ആയി രണ്ട് മൂന്ന് മാലകളും .. കാതിൽ കിളികൊഞ്ചലോടെ ജിമ്മുക്കിയും.... കയ്യിൽ അവളുടെ അച്ഛൻ സമ്മാനിച്ച പതിനാല് വളകളും .... മുടിയിൽ ഒരുപാട് മുല്ല പൂവ് വെക്കാതെ പാതി പർപ്പിൾ ജമ്മന്തി കൂടെ കൈവശപ്പെടുത്തി.... നെറ്റിയിൽ സാരിക്ക് ചേർന്ന വട്ടപൊട്ടും സ്മോക്കി ടൈപ്പ് കണ്ണുകളും നൂഢ്‌ ലിപ്സ്റ്റിക്ക് കൂടെ ആയപ്പോൾ ഒരുക്കം പൂർണ്ണം... എങ്ങനെ ഉണ്ട് ഏട്ടത്തി എന്നെ ഭണ്ഡാരത്തിൽ എടുമെന്ന് പറഞ്ഞവന്റെ കണ്ണ് തള്ളുവോ... സാരിയുടെ മുന്താണി പിടിച്ച് കറക്കി നിത്യ ചോദിച്ചു... അഴക് ആയിട്ടുണ്ട്... കണ്ണ്‌ തള്ളും ഉറപ്പാ.... മാളു ഒരു ചിരിയോടെ പറഞ്ഞു... നിത്യ തുള്ളിച്ചാടി അവളുടെ കവിളിൽ മുത്തമിട്ടു... ഇനി ഏട്ടത്തി റെഡി ആയിക്കോ .. എന്റെ ഹെല്പ് വേണോ... ഒന്നും വേണ്ട... അവളുടെ കവിളിൽ തലോടി കൊണ്ട് നിരസിച്ചു... നിത്യ ഫോണും എടുത്ത് കെട്ടാൻ പോകുന്നവനെ കാണിക്കാൻ ആയി മുറിക്ക് പുറത്തേക്ക് ഇറങ്ങി... ഒരു ചുവന്ന പട്ട് സാരി ആയിരുന്നു അവളുടെ...സാരി വേണ്ടെന്ന് പറഞ്ഞിട്ടും രുദ്രൻ ആണ് അവൾക്ക് സാരി സെലക്ട് ചെയ്തത്... മാളു അതും കയ്യിൽ എടുത്ത് മാറാൻ പോയി ...

മുറിയിലേക്ക് വരുമ്പോൾ മാളു അവിടെ എവിടെയും ഉണ്ടായിരുന്നില്ല ... അന്നേരം തന്നെയാണ് അവന് പ്രതാപിന്റെ കോൾ വന്നത്... ഹ പറയ്... ഫാമിലി മൊത്തം ഇപ്പോ ഓരോരുത്തരും ഓരോ ഇടത്ത് ആണ്.. അതിൽ ആരുടെ കൂടെ ആണെന്ന് ഉള്ളത് ഇത് വരെ കൺഫോം ആയിട്ടില്ല... അയൽക്കാരോട് ചോദിച്ച് നോക്കിയോ.. ചോദിച്ചു... അങ്ങനെ ഒരാളെ കണ്ടിട്ട് ഇല്ലെന്നാ പറയുന്നത്... ഞാൻ ഒന്നൂടെ ഒന്ന് അന്വേഷിക്കട്ടെ.... ആടോ...എന്തായാലും ചത്ത് പോയിട്ടൊന്നും കാണില്ല ..എവിടെങ്കിലും കാണും... ശെരി സാർ.... അത്രയും പറഞ്ഞ് അവൻ കോൾ കട്ടാക്കി... മാളു വേഷം മാറി തിരികെ വരുമ്പോൾ മുറിയിൽ രുദ്രൻ കണ്ടവൾ നോക്കി... തന്റെ അതേ കളർ ഷർട്ടും വെള്ള കരയുള്ള മുണ്ടും ആണ് വേഷം... നന്നായി ചേരുന്നുണ്ട് ആ കളർ... അതേ നിമിഷം തന്നെയാണ് അവനും തിരിഞ്ഞ് നോക്കിയത്... ആ സാരിയിൽ കൂടുതൽ ചേല് വെച്ചത് പോലെ തോന്നി അവന്.. അവൾക്ക് അരികിൽ മുട്ട് കുത്തി ഇരുന്നു താഴത്തെ പ്ലീറ്റ്സവൻ ശരിയാക്കി കൊടുത്തു... അവളെ നെഞ്ചോട് ചേർത്ത് നെറുകയിൽ ഒന്ന് മുകർന്നു... ഗീതാമ്മ വരില്ലേ.... ഏട്ടൻ എന്നോട് അങ്ങോട്ട് പോകണ്ട പറഞ്ഞത് കൊണ്ട് ഞാൻ ഫോണിലെ വിളിച്ചുള്ളൂ... ഞാൻ നേരിൽ പോയി പറഞ്ഞിട്ടുണ്ട് പെണ്ണേ... അങ്ങ് എത്തിക്കൊളും...

അവൻ അകന്നു മാറി കൊണ്ട് പറഞ്ഞു.. മാളു അവന്റെ കവിളിൽ പതിയെ മുത്തി നീ ഒരുങ്ങി താഴേക്ക് വാ... ഇത്തിരി പണി കൂടെ ഉണ്ട് എനിക്ക്.. മാളു സമ്മതം പോലെ തലയാട്ടി... എല്ലാവരും ഒരുങ്ങി ഇറങ്ങി കാറിൽ കയറി .. അടുത്ത് തന്നെയാണ് ക്ഷേത്രം.... അവിടെ ചെല്ലുമ്പോൾ കണ്ടൂ നിത്യയുടെ അച്ഛനെ... നിത്യ ദർഷിനെ ഒന്ന് നോക്കി.. അവന്റെ അടുത്ത് ഇരിക്കുന്ന അവളുടെ കയ്യിൽ അവൻ കൈത്തലം ചേർത്തു... നിത്യ ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു... അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ആർഭാടം പോലെ തന്റെ വീട്ടിൽ പന്തൽ ഒക്കെ ഇട്ട് കെട്ടിച്ചയക്കണം എന്ന് കരുതിയതാണ്... പക്ഷേ വിധി ഇതായിരിക്കും... അച്ഛന്റെ പൊന്നു സുന്ദരി ആയിട്ടുണ്ട്... അവളുടെ തല മുടിയിൽ തലോടി അയാൾ പറയുമ്പോൾ നിത്യ നനവാർന്ന മിഴിയോടെ നോക്കി... താൻ പോകുമ്പോൾ ഉണ്ടായിരുന്ന പോലെ അല്ല നല്ലോണം ക്ഷീണം ഉണ്ട് മുഖത്ത്.. അമ്മ വന്നില്ലല്ലെ.... ചുറ്റും നോക്കി അവൾ ചോദിച്ചു... വെറുതെ.... മോള് വിഷമിക്കണ്ട ... ചീത്ത പറഞ്ഞ് കൊണ്ട് വരാമായിരുന്നു ... നല്ല മനസ്സോടെ വരണം... അല്ലാതെ വന്നിട്ട് എന്ത് കാര്യം... ഞാൻ നിർബന്ധിക്കാൻ പോയില്ല... മോൾക്ക് അച്ഛൻ ഉണ്ടല്ലോ... അയാൾ അവളെ നെഞ്ചോട് അടക്കി പിടിച്ചു...

പിന്നിൽ നിൽക്കുന്നവരെ കണ്ടപ്പോൾ നിത്യയെ അടർത്തി മാറ്റി കണ്ണുകൾ തുടച്ച് അവരെ നോക്കി പുഞ്ചിരിച്ചു... ദർഷ് അയാളുടെ കാൽ തൊട്ടു വണങ്ങി... അനുഗ്രഹം നൽകി അവനെയും അയാൾ പുണർന്നു... എന്നാ ഇനി വൈകിക്കണ്ട ... വരൂ.... അമ്പലത്തിലേക്ക് കയറും മുൻപേ ഗീതയും എത്തിയിരുന്നു... തുളസിമാല രുദ്രൻ ആദ്യമേ തിരുമേനിക്ക് നൽകിയിരുന്നു... നിത്യക്കും ദർഷിനും പിന്നാലെ ബാക്കി ഉള്ളവരും ചുറ്റുമിട്ട്‌ തൊഴുതു.. ഞാൻ ഒന്നൂടെ കെട്ടട്ടേ നിന്നെ.... കൈകൂപ്പി മുന്നിലേക്ക് നോക്കി പ്രാർഥിക്കുന്ന രുദ്രൻ അത്രേം പറഞ്ഞ് തൊട്ടടുത്ത് നിൽക്കുന്നവളെ നോക്കി.. മാളു ആണെങ്കിൽ അവനെ കൂർപ്പിച്ച് നോക്കുന്നുണ്ട്... ഓഹോ... വേണ്ടെങ്കിൽ വേണ്ട... രുദ്രൻ ചുണ്ട് കോട്ടി മുന്നോട്ട് നടന്നു.. മാളു വിളിക്കാൻ കരുതി എങ്കിലും അത്രയും നിശ്ശബ്ദത തങ്ങിയ അവിടെ അവളുടെ ശബ്ദം ഉയർത്താൻ തോന്നിയില്ല... സാരി അൽപ്പം പൊക്കി പിടിച്ച് അവനൊപ്പം എത്തി ... വേണമെങ്കിൽ ഒന്നൂടെ കെട്ടിക്കോ മാഷേ.... ഒന്നിൽ പിഴച്ചാൽ മൂന്നെന്ന് അല്ലേ... കുസൃതിയും കലർത്തി മാളു അവനെ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... പക്ഷേ ആൾ എവിടെ നോക്കുന്നു... അവന്റെ കള്ള പരിഭവം അവളിൽ ചിരിയാണ് പടർത്തിയത്... തൊഴുത് നടക്ക് മുന്നിൽ എത്തുമ്പോൾ തിരുമേനി കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വന്നിരുന്നു..... തിരുമേനി കൈമാറിയ മഞ്ഞ ചരടിൽ കോർത്ത താലി ദർഷ് നിത്യയെ അണിയിച്ചു...

ദേവിയുടെ അൽപ്പം മഞ്ഞളും കുങ്കുമവും ചേർത്ത സിന്ദൂരം സീമന്ത രേഖയിൽ ചാർത്തി നിത്യയേ മിസ്സിസ് ദർഷ് ആക്കി മാറ്റി... ദേവിയുടെ തന്നെ കടുംമധുരവും ഇരുവർക്കും നൽകി... നിത്യയുടെ അച്ഛൻ വന്നു അത്രയേറെ സന്തോഷത്തോടെ കന്യാധാനവും നടത്തി... ഏവരിൽ നിന്നും കാൽ വണങ്ങി അനുഗ്രഹം നേടി... ഡീ നിനക്ക് ഇന്ന് മോങ്ങണോ... അവൻ നിത്യക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു... എനിക്ക് അഭിനയിക്കാൻ ഒന്നും വയ്യേട്ടാ ... എന്തിനാ വെറുതെ.... വിനയം ചാർത്തി പറയുന്ന ഒരു രണ്ട് മിനിറ്റിൽ തന്റെ ഭാര്യ ആയവളുടെ ഇംപോസിബിൾ മാറ്റം കണ്ട് ദർഷ് കിളി പറത്തി നിന്നു... ഇത്ര നാളും എടാ പോടാ പട്ടി എന്ന് വിളിച്ച് നടന്നേർന്ന മൊതലാ... കെട്ടിലെ ഏട്ടൻ ന്ന്.... ഹൊ ഇപ്പോഴാ താൻ ഒന്ന് വലുതായി എന്ന് എനിക്ക് തന്നെ തോന്നുന്നത്... കഴുത്തിലെ തുളസി മാല നേരെയിട്ട്‌ അവൻ ഞെളിഞ്ഞു... താലി കെട്ട് കഴിഞ്ഞതും രുദ്രനും മാളുവും ഒഴികെ ബാക്കി ഏവരും അമ്പലം വിട്ട് പുറത്ത് ഇറങ്ങി.... രുദ്രൻ മാളുവിനേ ഒന്ന് നോക്കിയതിനു ശേഷം നടയിലെ ഇലചീന്തിൽ ഇരിക്കുന്ന കുങ്കുമത്തെ വിരലാൽ പകുത്ത് എടുത്ത് കൊണ്ട് മാളുവിന്റെ സീമന്ത രേഖയിൽ സിന്ദൂരമായ്‌ ചുവപ്പിച്ചു... മനസ്സറിഞ്ഞ് കണ്ണുകൾ അടച്ച് ദേവിക്ക് മുന്നിൽ അവൾ പ്രാർത്ഥിച്ചു...

ദീർഘ സുമംഗലി ആയി ഇരിക്കാൻ... വിരലിലെ അവശേഷിച്ച കുങ്കുമം താലിയിലും പറ്റിച്ചു... ശേഷം അവനും പ്രാർത്ഥിച്ചു... ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും നടത്തി തരാൻ... അതെല്ലാം അവളെ ചുറ്റി പറ്റി ഉള്ളതായിരുന്നു... അമ്പലത്തിൽ നിന്ന് മാളുവിനെയും ഗീതയെയും ലക്ഷിമിയെയും വീട്ടിലേക്ക് തിരിച്ച് അയച്ച് അവർ രെജിസ്റ്റർ ഓഫീസിൽ പോയി കല്യാണം രെജിസ്റ്റർ ചെയ്തു.. വീട്ടിൽ നിത്യയെ ഗീതയും ലക്ഷ്മിയും കൂടെ വിളക്ക് നൽകി അകത്തേക്ക് കയറ്റി... അന്നത്തെ കല്യാണ സദ്യ മാളുവിന്റെ വക ആയിരുന്നു... ആദ്യമായി മാളുവിന്റെ കൈ കൊണ്ടുള്ള ഭക്ഷണം കഴിച്ച നിത്യയുടെ അച്ഛന് അത് ഒരുപാട് ഇഷ്ട്ടപെട്ടു... ഇന്നത്തെ രാത്രി അവിടെ തങ്ങാൻ നിൽക്കാതെ വൈകി ആണെങ്കിലും അയാൾ തിരിച്ചു... ഏട്ടത്തി... എനിക്ക്.. എനിക്ക് ഉണ്ടല്ലോ... ആകെ ഒരു വെപ്രാളം പോലെ... അൽപ്പം ചടപ്പോടെ ആണ് നിത്യ അത് പറഞ്ഞത്... ചൂടുള്ള പാൽ ഗ്ലാസിലേക്ക് പകർന്ന ശേഷം മാളു അവളെ നോക്കി കണ്ണുചിമ്മി... എന്തിനാ പേടിക്കണെ നിനക്ക് അറിയുന്ന ആൾ തന്നെ അല്ലേ അവനെ..... അതേ.. പക്ഷേ ഇങ്ങനെ അറിയാണോർക്ക്‌ ഭയങ്കര അതായിരിക്കുംന്ന്‌ എന്റെ ഫ്രണ്ട്സ് പറഞ്ഞു... നഖം ചീന്തി എടുത്ത് കൊണ്ട് എങ്ങോട്ടോ നോക്കി അവള് പറഞ്ഞു... അവൻ നിന്നെ മനസിലാക്കും നിത്യേ... വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടി ഇൗ കുഞ്ഞ് തല പുകക്കണ്ട... മാളു അവളുടെ കയ്യിലേക്ക് പാൽ ഗ്ലാസ് നൽകി... ഇത്തിരി ടെൻഷനിൽ ഒരയവ് വന്നെന്നു തോന്നി അവൾക്ക്...

ഒരു ചിരിയോടെ ഗ്ലാസും പിടിച്ച് മുകളിലേക്ക് കയറി... എന്നാലും മുറീടെ അടുത്ത് എത്തിയപ്പോൾ വിറച്ചിട്ട് ഗ്ലാസിലെ പാൽ അടക്കം തൂവാൻ തുടങ്ങി... പിന്നെ രണ്ടും കൽപ്പിച്ച് അവളകത്തേക്ക് കയറി... മുറിയിൽ ദർഷ് ഉണ്ടായിരുന്നില്ല ... ബാത്ത്റൂമിൽ ലൈറ്റ് കാണുന്നുണ്ട്.. ഗ്ലാസ്സ് മേശമേൽ വെച്ച് അടച്ചിട്ട ജനാലകൾ തുറന്നിട്ടു... മഴക്ക് മുൻപുള്ള തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് ശക്തിയിൽ അടിച്ചു... ആ സുഖമുള്ള കാറ്റിൽ അവൾ കണ്ണുകൾ അടച്ച് നിന്നു.... കല്യാണം ... ഫസ്റ്റ് നൈറ്റ്... മണിയറ.. പാൽ... ദാ ഇപ്പൊ മഴ.... ഈശ്വരാ എനിക്ക് ഇല്ലാത്ത കൺട്രോൾ എന്റെ ചെക്കന് കൊടുക്കണെ... ബാത്രൂം തുറക്കുന്ന ശബ്ദം കേട്ട് നിത്യ തിരിഞ്ഞ് നോക്കി.. ആഹാ ഈറൻ എടുത്ത് വരുന്ന എന്റെ ചെക്കൻ... അവൾ അവനെ നന്നായി ഒന്ന് സ്കാനി... കാവിമുണ്ട് അവന് നല്ലോണം ചേരുന്നുണ്ടെന്ന് അവൾക്ക് തോന്നി..... പക്ഷേ മോന്തയിൽ റെമോ ഭാവം ഒന്നും ഇല്ലല്ലോ... നിത്യ സ്വയമേ ഒന്ന് നോക്കി... കിളിപച്ചയും റോസും ചേർന്ന ഒരു ചുരിദാർ ആണ് വേഷം.. ഇനീപോ അതോണ്ട് ഒന്നും തോന്നാത്തത് ആവോ... വാതിൽ അടച്ച് തിരിഞ്ഞ ദർഷ് കാണുന്നത് ചുണ്ടിൽ വിരൽ വെച്ച് എന്തൊക്കെയോ കാര്യമായി പിറുപിറുക്കുന്നു... ഉള്ളിൽ പൊന്തിയ ചിരിയെ അടക്കി നിർത്തി അവൻ അവൾക്ക് അടുത്തേക്ക് നടന്നു...

ഇവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ... വന്നു കിടക്കുന്നില്ലെ... ങ്ങേ ... ആ... അല്ല..... നിത്യ പെട്ടെന്ന് ഞെട്ടി ബോധത്തിലേക്ക് വന്നത് കൊണ്ട് വാക്ക് ഒന്നും പുറത്തേക്ക് വന്നില്ല... എന്തില്ല... എന്നാ നീ അവിടെ നിക്ക്... അയ്യോ അല്ലടാ... ഛെ... അല്ല ഏട്ടാ .. പാല്... ഞാൻ ബ്രഷ് ചെയ്ത് കഴിഞ്ഞു ... എനിക്കിനി വേണ്ട.. നീ കുടിച്ചോ... ഓ ഒരു വൃത്തിപാലൻ... എന്തെങ്കിലും പറഞ്ഞോ നീ.... അവൻ നെറ്റി ചുളിച്ചു അവളെ നോക്കി... അല്ലാ എനിക്കും വേണ്ടാന്ന് പറയുവായിരുന്നു.... നിത്യ നന്നായൊന്നു ചിരിച്ചു കാട്ടി... എന്നാ വാ കിടക്കാം... അത്രയും പറഞ്ഞ് അവൻ ബെഡിന് ഒരോരം കിടന്നു... എന്നാലും ഇതൊന്നും അല്ലല്ലോ ഇന്നത്തെ ഡയലോഗ് എന്നോർത്ത് തല പുകച്ചു മറുപുറം തിരിഞ്ഞ് അവളും വന്നു കിടന്നു... രണ്ട് നിമിഷം കടന്നു പോയി... ദർഷ് തിരിഞ്ഞ് കിടന്നു പിന്നിലൂടെ അവളെ പുണർന്നു... ആലോചന നിർത്തി വെച്ച് നിത്യ തരിച്ച് കിടന്നു... ഇന്നേരം കൊണ്ട് ഒരുപാട് ആലോചിച്ച് കൂട്ടി ഈ കുഞ്ഞു തല പുകച്ചോ നീ... മറുപടി വൈകുന്നത് കാണെ അവളുടെ വയറിൽ ചെറുതായി ഒന്ന് നുള്ളി... എരിവ് വലിച്ച് കൊണ്ട് അവൾ അവന്റെ കൈകളിൽ പിടുത്തമിട്ടു... മ്മ്ഹ്ഹും.... ആലോചിച്ച് നേരം കളയാതെ കിടക്കാൻ നോക്ക്... നിന്നെ എന്റേത് ആക്കാൻ ഉള്ള സമയോക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ടെണ്ടി...

കാതിൽ സ്വകാര്യം പോലെ പറയുമ്പോൾ നിത്യ കോരി തരിച്ചു ... പിന്തിരിഞ്ഞ് അവന്റെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി കിടന്നു... നെറ്റിയിൽ അവന്റെ നനഞ്ഞ ചുണ്ടുകൾ പതിയുന്നതും ആ കൈകൾ തന്നെ മുറുക്കെ അടക്കി പിടിക്കുന്നതും അവളറിഞ്ഞു.. അതേ അറിവോടെ അവളുറങ്ങി... അടുക്കള എല്ലാം ഒതുക്കി മുറിയിലേക്ക് പോകാൻ നേരമാണ് രുദ്രൻ ഉമ്മറ പടിയിൽ ഇരിക്കുന്നത് മാളു കാണുന്നത്.... കിടക്കാൻ വരുന്നില്ലേ.... മാളു അവനോരം ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു.. രുദ്രൻ അവളുടെ തോളിലൂടെ കയ്യിട്ട് അവനോട് ചേർത്ത് പിടിച്ചു കൊണ്ട് ഇല്ലെന്ന് മൂളി... ആരെ പറ്റി ആലോചിക്കാ.... നെഞ്ചില് നിന്നും മുഖം അവന് നേരെ ഉയർത്തി അവൾ ചോദിച്ചു... അമ്മേം അച്ഛനേം... അവരിപ്പോ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും... വിഷമവും ഉണ്ടാകും നമ്മുടെ ഒപ്പം ഇല്ലാത്തതിനും... വിഷമത്താൽ തുടിക്കുന്ന ഹൃദയം ആ വേദന അവളോട് പറയുന്നുണ്ടായിരുന്നു ... മാളു നെഞ്ചില് അമർത്തി മുത്തി അവനെ ഇറുകെ അണച്ച് പിടിച്ചു... ഒരു കാറ്റോടെ മഴ ചാറി തുടങ്ങി... രുദ്രൻ അവളെ അടർത്തി മാറ്റി എഴുന്നേറ്റു... കിടക്കാൻ ആണെന്ന് കരുതി അവളും എഴുന്നേറ്റ് പിന്നിലേക്ക് നടന്നു... പക്ഷേ കൂടെ അവന്റെ സാനിദ്ധ്യം ഇല്ലാതെ വന്നപ്പോൾ മാളു നടത്തം നിർത്തി തിരിഞ്ഞു... എന്ത് പണിയാ കാണിക്കുന്നെ... മഴ കൊള്ളാതെ കേറി വാ ഏട്ടാ... മഴയിലേക്ക് ഇറങ്ങാതെ ഉമ്മറ പടിയിൽ നിന്ന് മാളു വിളിച്ച് പറഞ്ഞു... അവളുടെ ശാസനയിൽ തിരിഞ്ഞ് നോക്കിയ അവൻ കൈകൾ കെട്ടി അനങ്ങാതെ നിന്നു...

കണ്ണുകൾ പോലും ചിമ്മാതെ... ആ കണ്ണുകൾ അവളെ മാടി വിളിച്ചു... അവനെ ഒന്നിരുത്തി നോക്കിയ ശേഷം മുന്താണി എളിയിൽ കുത്തി അവളും മഴയിലേക്ക്‌ ഇറങ്ങി... അവന്റെ ചൊടിയിൽ പുഞ്ചിരി മൊട്ടിട്ടു... വെണ്ണ പോലുള്ള ശരീരത്തെ മഴതുള്ളികൾ ചുംബിച്ച് എടുത്ത് താഴേക്ക് ഒഴുകുന്നത് വിടർന്ന കണ്ണാലെ അവൻ നോക്കി... നെറ്റിയിലെ കുങ്കുമ പൊട്ടും രേഖയിലെ സിന്ദൂരവും നാസിക തുമ്പിലൂടെ കുതിച്ച് ഒഴുകി... അവനെ മാത്രം നോക്കി കൊണ്ട് നടന്നവൾ അവനെ തൊട്ടു തൊട്ടില്ലെന്ന പോലെ എത്തിയപ്പോൾ അവളുടെ വലത് വശത്തേക്ക് തിരിഞ്ഞ് നടന്നു... ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച് വെച്ച വശ്യാമാർന്ന പുഞ്ചിരിയാലെ... തന്നെ വന്നു പുണരുമെന്ന് കരുതിയ അവൻ അവളുടെ പോക്ക് കണ്ട് കണ്ണുകൾ കുറുക്കി അവളുടെ പിന്നാലെ നടന്നു.. മാളു ചെന്ന് നിന്നത് മാതളചെടിക്ക് അടുത്താണ്... തനിക്ക് പിന്നിൽ അവന്റെ ശ്വാസം കഴുത്തിൽ തട്ടിയതും മാളു അൽപ്പം കൂടി മുന്നിലേക്ക് മാറി ഇരു കയ്യിലും നിറഞ്ഞപ്പോൾ രുദ്രൻ അവളെ പറ്റി ചേർന്ന് നിന്നു... ശേഷം അവളെ കൈകളിൽ കോരി എടുത്തു വീട്ടിലേക്ക് തിരിച്ചു കയറി... മുറിയിൽ എത്തിയതും ബെഡിലേക്ക്‌ അവൾ മാതള പൂക്കൾ വിതറി... ആ പൂക്കൾക്ക് മാറ്റ് കൂട്ടാൻ എന്ന വണ്ണം അവളെ കിടത്തി അവളിലേക്ക് അവൻ ഒരു പേമാരി ആയ്‌ പെയ്തിറങ്ങി..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story