സിന്ദൂരമായ്‌ ❤: ഭാഗം 39

sinthooramay

രചന: അനു

രുദ്രനെ കണ്ടതും സോഫയിൽ ഇരിക്കുന്ന വരലക്ഷ്മി എഴുന്നേറ്റു അവന്റെ അടുത്തേക്ക് വന്നു... ഇത് മോന്റെ വീട് ആണെന്ന് പറഞ്ഞിലാട്ടോ ഗീത ഇങ്ങോട്ട് വരുമ്പോൾ.... അതിനെന്താ ഒരു സർപ്രൈസ് ആയിലേ അമ്മക്ക്... ഇനി ഒരു കൂട്ടം കൂടെ ഉണ്ട്... അവരെ തോളിലൂടെ കയ്യിട്ടു പിടിച്ച് വാതിൽ സാക്ഷി ആക്കി നിർത്തി... ഗീതയുടെയും ലക്ഷ്മിയുടെയും നടുക്ക് നിന്ന് കൊണ്ട് കാര്യം അറിയാതെ മാളു അകത്തേക്ക് കയറി.... അവർക്കൊപ്പം വരുന്ന യുവതിയെ കണ്ട് വരലക്ഷ്മിയും രുദ്രന് സമീപം നിൽക്കുന്ന സ്ത്രീയെ കണ്ട് മാളുവും പകച്ചു... അവരുടെ പകപ്പിന് പിന്നിലും കാരണം ഉണ്ടല്ലോ... സാമ്യത... മുഖസാമ്യത.... വരലക്ഷ്മി തനിക്ക് മുന്നിൽ നിൽക്കുന്നവളെ മുഴുവൻ ആയി നോക്കി... തന്റെ അതേ രൂപം.... അതേ പകർപ്പോടെ... പക്ഷേ അത് എങ്ങനെ... അവരുടെ ഉള്ളിൽ വന്ന ആദ്യ ചോദ്യം .. ഇൗ വേള മാളുവും നോക്കി കാണുകയായിരുന്നു അവരെ... തന്നെ പോലെ സാമ്യത പുലർത്തുന്ന അവർ അവൾക്ക് ഒരു കൗതുകം ആയി തോന്നി... ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെയൊക്കെ വരുമോ...ആരായിരിക്കും ഇൗ സ്ത്രീ... അവളുടെ ഉള്ളിലും ചോദ്യം ഉയർന്നു... രണ്ട് പേരുടെ ഉള്ളിലും ചോദ്യം ഉയർന്നു എന്ന് തോന്നിയത് മനസ്സിലാക്കി എന്നോണം രുദ്രൻ വരലക്ഷ്മിയെ വിട്ട് മാളുവിന്റെ അടുത്ത് ചെന്ന് നിന്നു ...

തോളിൽ പിടിച്ച് അവന്റെ ശരീരത്തോട് അടുപ്പിച്ച് നിർത്തി... രണ്ടാളും ആകെ അന്തിച്ചു നിൽപ്പാണല്ലോ... ഹെ... നടക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ആണോ..... രുദ്രൻ ചോദിക്കുമ്പോൾ മറുപടി പറയാതെ ഇരുവരും അവനെ നോക്കി... അമ്മേ ഇത് ഇൗ കണിമംഗലത്ത്‌ രുദ്ര ദേവരാജന്റെ ഭാര്യയും തൃക്കേടത് വാസവദത്തന്റെയും ലക്ഷ്മീപുരം അഗ്രഹാരത്തിലെ വരലക്ഷ്മിയുടെയും ഏക മകൾ ആയാ മാളവികരുദ്രൻ..... മാളൂവിനെ വിടാതെ പിടിച്ച് കൊണ്ടവൻ നാടകീയത നിറഞ്ഞ ധ്വനിയിൽ പറഞ്ഞു..... അവന്റെ ശബ്ദം ആ വീടിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു.... വരലക്ഷ്മിയുടെ കണ്ണുകൾ വികസിച്ചു... രുദ്രന്റെ വാക്കുകൾ പിന്നെയും പിന്നെയും അവരുടെ കാതിൽ മുഴങ്ങി... ശരീരം ആകെ ഒരു തരിപ്പ് പടർന്നു പിടിച്ചു... എന്റെ മകൾ..... അവരുടെ ഹൃദയം ഉച്ചത്തിൽ വിളിച്ചു..... മരിച്ചു പോയെന്ന് താൻ കരുതിയ മകൾ.... ഇപ്പോ ജീവനോടെ തനിക്ക് മുന്നിൽ... തൊട്ടടുത്ത്... ഒരു കയെത്തും അകലത്ത്... നടക്കുന്നത് സ്വപ്നം അല്ലെന്ന് ബോധ്യപ്പെടാൻ അവർ അതിയായി ആഗ്രഹിച്ചു.... ഉള്ളിൽ പൊലിഞ്ഞു പോയ മാതൃത്വം കൂടുതൽ കരുതാർജിച്ച് ഉയർത്ത് എഴുന്നേൽക്കുന്നത് അവരറിഞ്ഞു... മാളുവും രുദ്രൻ പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു ...

ആദ്യമായി അവളുടെ അമ്മയുടെ പേര് അവൾ കേട്ടു.... വരലക്ഷ്മി തന്റെ അമ്മ..... അവളുടെ ചുണ്ടുകൾ ചെറുങ്ങനെ ചലിച്ചു... മാളു രുദ്രനേ മുഖം തെല്ലുയർത്തി നോക്കി.. സത്യം ആണോ എന്നതായിരുന്നു അവളുടെ നോട്ടത്തിന്റെ പിന്നിൽ മറഞ്ഞ് ഇരുന്നത്.... അത് മനസിലാക്കി അവൻ അവളെ നോക്കി കണ്ണുചിമ്മി.... ചൊടിയിൽ പുഞ്ചിരി നിറച്ചു.... ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു... സന്തോഷം കൊണ്ടോ മറ്റോ അവളുടെ കണ്ണുകൾ നിറഞ്ഞു... വരലക്ഷ്മി മാളുവിന്റെ അരികിലേക്ക് നടന്നു വന്നു.... രുദ്രൻ വിട്ട് മാറി അകന്നു നിന്നു... അവർക്ക് ആയി അൽപ്പ സ്ഥലം നൽകികൊണ്ട്... വരലക്ഷ്മി വിരലുകളാൽ മാളുവിന്റെ മുടിയിലും മുഖത്തും തലോടി... ഡീ പെണ്ണേ ... നോക്കിക്കേ... നമ്മുടെ മോളെ നിന്നെ വരച്ച് വെച്ചിരിക്കുകയാണ് ... നിന്റെ അതേ കണ്ണാ... അതേ ചുണ്ട്... പിരികത്തിന് പോലും ഒരു മാറ്റവും ഇല്ല...വലുതാകുമ്പോൾ കണ്ടോ നിന്റെ അതേ പടി ആയിരിക്കും നമ്മുടെ മോള്.... ദത്തൻ ഒരിക്കൽ പറഞ്ഞത് അവളിപ്പോ അതേ പുതുമയോടെ കേൾക്കുന്നത് പോലെ തോന്നി.... തന്റെ മോള്.... അവരുടെ തൊണ്ടകുഴിയിൽ ഗദ്ഗദം മുഴച് നിന്നു ..... അമ്മാ....... നിശബ്ദയെ കീറി മുറിച്ച് മാളുവിന്റെ ശബ്ദം... വർഷങ്ങൾക്ക് ശേഷം.... ഒരുപാട് വർഷങ്ങൾക്ക് ശേഷം അങ്ങനെയൊരു വിളി....

കേൾക്കാൻ കൊതിച്ച വിളി... ഇനി ഒരിക്കലും കേൾക്കില്ലെന്ന് കരുതിയ വിളി... വരലക്ഷ്മിക്ക് സങ്കടം കുതിച്ച് പൊങ്ങി... എന്നോ വറ്റി വരണ്ട് പോയ മാറ് പോലും വിങ്ങുന്ന പോലെ.... ഒരു വിതുമ്പലോടെ അവർ മാളുവിനേ മാറോടടക്കി... ചുറ്റും ഉള്ളതെല്ലാം വിസ്മരിച്ച് അവരുടേത് മാത്രമായ ലോകം.... ഒരുപാട് തവണ അവളമ്മെ എന്ന് തന്നെ വിളിച്ച് കൊണ്ടിരുന്നു... ആ സമയം വർഷങ്ങൾക്ക് മുൻപുള്ള കുഞ്ഞു മാളു ആയി അവൾ മാറുകയായിരുന്നു... പേര് കൊണ്ട് പോലും അറിയാതെ മുഖം ഒന്ന് കാണാതെ എത്ര നാളാണ് താൻ ഇങ്ങനെ ഒരു നിമിഷത്തിന് കാത്തിരുന്നത് ... സ്വയം ഒരമ്മ ആകുവാൻ ഒരുങ്ങിയപ്പോൾ ദൈവം തന്റെ ചിരകാല സ്വപ്നവും പൂവണിയിച്ചു... മാളു അമ്മയെ വരിഞ്ഞ് മുറുക്കി.. അമ്മയുടെ ഗന്ധം ... ഇൗ ലോകത്തിലെ ഏറ്റവും പവിത്രത നിറഞ്ഞ ഗന്ധം... അകന്നു മാറിയതിനു ശേഷം അവളുടെ നെറ്റിയിൽ വരലക്ഷമി ചുംബിച്ച് വിട്ടു... ഒരമ്മയുടെ സ്നേഹം മുഴുവൻ നൽകി.. എങ്ങനെ ഉണ്ട് രണ്ടാൾക്കും എന്റെ സർപ്രൈസ്.... ഗീതയുടെയും ലക്ഷ്മിയുടെയും തോളിൽ കയ്യിട്ട് നിന്ന രുദ്രൻ ചോദിച്ചു...ഇരുവരുടെയും സന്തോഷം അവന്റെ മനസ്സിനെ കുളിരണിയിച്ചിരുന്നു... രുദ്രന്റെ ചോദ്യത്തിന് മനോഹരമായ പുഞ്ചിരി ആയിരുന്നു മറുപടി..

കൈകൾ പരസ്പരം പുണർന്നു കൊണ്ട് അവർ അങ്ങനെ നിന്നു.. അമ്മക്ക് എന്തായാലും വർഷങ്ങൾ കഴിഞ്ഞ് സ്വന്തം മോളെ മാത്രം അല്ല ഒരു പേരകുട്ടിയെ കൂടെ ഞാൻ കൊടുക്കാൻ പോവല്ലേ... രുദ്രൻ പറയുന്നത് കേട്ട് വരലക്ഷ്മി മാളുവിനേ നോക്കി... സന്തോഷം അങ്ങ് ഉച്ചസ്ഥായിയില് എത്തിയിരുന്നു... മാളുവിന്റെ ഉള്ളിൽ അപ്പഴും ബാക്കി ആയി ഒരുപാട് സംശയങ്ങൾ നിലനിന്നു.. അതവൾ ചോദിക്കുകയും ചെയ്തു.. രുദ്രൻ അന്ന് ഹോസ്പിറ്റലിൽ കണ്ടതും അവനോട് തൃക്കേടത്തിനെ പറ്റി ചോദിച്ചതും അവരെ ഗീതയുടെ വീട്ടിൽ ആക്കിയതും എല്ലാം അവൾക്ക് പറഞ്ഞ് കൊടുത്തു... തന്നിൽ നിന്നും ഒളിച്ച് വെച്ചതിൽ അവൾക്ക് അവനോട് പരിഭവം തോന്നി എങ്കിലും ഇപ്പോ അനുഭവിക്കുന്ന സന്തോഷം അതിരിൽ കവിഞ്ഞു ആ പരിഭവത്തെ പാടെ തൂത്ത് കളഞ്ഞു... അപ്പോ അമ്മ ഇത്രനാളും എവിടെ ആയിരുന്നു... എന്തേ എന്നെ കാണാൻ വരാഞ്ഞത്... നിങ്ങടെ ഒപ്പം കൊണ്ട് പോവാഞ്ഞത്... അച്ഛൻ.. അച്ഛൻ എവിടെ..... പരിഭവത്തിൽ തുടങ്ങിയ അവളുടെ വാക്കുകൾ ആകാംക്ഷയിൽ ആണ് ചെന്ന് നിന്നത്.... അത്ര നേരം സന്തോഷപൂരിതമായിരുന്ന വരലക്ഷ്മിയുടെ മുഖം പൊടുന്നനെ മങ്ങി.... അമ്മാ.... അവരുടെ കവിളിൽ തലോടി കൊണ്ട് മാളു വിളിച്ചു....

വരലക്ഷ്മി ഒന്നുമില്ലെന്ന് കണ്ണ്ചിമ്മി ... മാളു..... ഗീത വിളിച്ചത് കേട്ട് മാളു തിരിഞ്ഞ് നോക്കി.... ഹോസ്പിറ്റലിൽ നിന്ന് വന്നതെ ഉള്ളൂ... കൂടുതൽ നേരം നിൽക്കാതെ നീ ഒന്ന് ഇരിക്ക്‌... ഭക്ഷണം കഴിക്കണം... അമ്മ നിന്റെ കൂടെ തന്നെ ഉണ്ടാവും... സാവധാനം ചോദിക്കാം വിശേഷം... മോള് ചെന്ന് വേഷം മാറി ഭക്ഷണം കഴിക്കൂ.. അമ്മ എങ്ങും പോണില്ല.... ശാന്തമായി അവർ പറഞ്ഞു... മാളു മനസ്സിലാ മനസ്സോടെ തലകുലുക്കി... വേഷം മാറി വന്നപ്പോൾ ലക്ഷ്മി അവൾക്കുള്ള ഭക്ഷണം എടുത്ത് വന്നിരുന്നു... പിന്നാലെ വരലക്ഷ്മിയും ഗീതയും..മൂവരുടെയും നടുക്ക് ആയ് അവളിരുന്ന്... മൂന്ന് അമ്മമ്മാരുടെ സ്നേഹം കലർന്ന ചോറ് ഉരുളകൾ സ്വീകരിച്ചു... അത്രയും സ്വാദോടെ വയറ് നിറഞ്ഞിട്ടും മാളു കഴിച്ചു.... പക്ഷേ പിന്നെ അതെല്ലാം ശർദ്ധിച്ച് കളയേണ്ടി വന്നൂ... എത്ര ശർദ്ധിച്ചിട്ടും മതിയാകത്തത് പോലെ.. അവസാനം ഒരു കുഴയലോടെ അവള് വീഴാൻ പോയി... അടുത്ത് അമ്മമ്മാർ നിന്നിരുന്നു എങ്കിലും രുദ്രൻ ഓടി വന്നവളെ പിടിച്ച് നിർത്തി...പരിചരണത്തിന് ആരെയും അനുവദിക്കാതെ ആ അവകാശം രുദ്രൻ കൈക്കലാക്കി... ഒരു കുശുമ്പോടെ... ശർദ്ധിയുടെ ആക്കത്തിൽ തളർച്ച അനുഭവപ്പെട്ട് മാളു രുദ്രന്റെ കരവലയത്തിൽ തന്നെ കിടന്നു മയങ്ങി പോയി....

മയക്കം വിട്ടു മിഴികൾ തുറക്കുമ്പോൾ അടുത്ത് രുദ്രൻ ആയിരുന്നില്ല... പകരം വരലക്ഷ്മി ആയിരുന്നു.. അവരുടെ മടിത്തട്ടിൽ ആയിരുന്നു മാളു കിടന്നിരുന്നത്... വരലക്ഷ്മി അവളെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്... മാളു ക്ഷീണം കാരണം മിഴികൾ തുറക്കാൻ ആയാസപ്പെട്ടു... അമ്മാ.... എന്തെടാ കണ്ണാ... ഇൗ സമയത്ത് ഇതൊക്കെ ഉണ്ടാകുട്ടൊ.... സാരല്ല അത്രയും സ്നേഹത്തോടെ അവർ അവളെ മുത്തി... ഒരു പുഞ്ചിരിയോടെ അൽപ്പ സമയം കൂടി കണ്ണുകൾ അടച്ച് ആ മടിയിലെ ചൂട് ആസ്വദിച്ച് അവൾ കിടന്നു... ശേഷം കണ്ണുകൾ തുറന്നു.... പറയ് അമ്മാ... എന്താ ഉണ്ടായത്... എനിക്ക് അറിയണം എല്ലാം... അച്ഛനെ പറ്റിയും അമ്മയെ പറ്റിയും എല്ലാം... മറ്റൊന്നും ചോദിക്കാതെ ഇത് തന്നെ അവൾ ചോദിക്കുന്നത് പ്രതീക്ഷിച്ച് തന്നെ ഇരിക്കുകയായിരുന്നു അവർ... മടിയിൽ നിന്നും മാറിലേക്ക് അവളെ കയറ്റി കിടത്തി ചുറ്റി പിടിച്ച് അവർ പറയാൻ തുടങ്ങി... ഒരു ചെറിയ കഥ... അവളുടെ അച്ഛന്റെയും അമ്മയുടെയും കഥ... കേരള തമിഴ്നാട് അതിർത്തിയിൽ ഉള്ള ഒരു ചെറിയ ഗ്രാമം... ലക്ഷ്മീപുരം... അവിടാണ് ഞാൻ ജനിച്ചത്... അപ്പയും അമ്മയും പിന്നെ താഴെ ഒരു അനുജത്തിയും ...അവരായിരുന്നു അമ്മയുടെ ലോകം... അഗ്രഹാരം ആയത് കൊണ്ട് തന്നെ അതും അന്നത്തെ കാലത്ത് പുറത്തേക്ക് പെൺകുട്ടികളെ പഠിക്കാൻ വിടാൻ ഒക്കെ നല്ല എതിർപ്പ് ആയിരുന്നു... പക്ഷേ അമ്മേടെ അപ്പ എന്തിനും തുണ ആയിരുന്നു...

മക്കള് പോയി പഠിക്കണം എന്ന ആഗ്രഹം ഏറ്റവും കൂടുതൽ ഉള്ളിൽ ഉണ്ടായിരുന്നത് അപ്പക്കായിരുന്നു... അമ്മ കോളേജിൽ ആണോ പഠിക്കാൻ പോയെ.... ഇടക്ക് മാളു കയറി ചോദിച്ചപ്പോൾ അവർ പുഞ്ചിരിയോടെ നിക്ഷേധിച്ചു.. നൃത്തം അമ്മക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു... എത്ര പഠിച്ചാലും അമ്മക്ക് ഒരു തൃപ്തി വന്നിരുന്നില്ല... അത് കൊണ്ട് തന്നെ നൃത്തം പഠിക്കാൻ ആയി അമ്മ ഹൈദരാബാദിലേക്ക്‌ പുറപ്പെട്ടു... അപ്പയാണ് അവിടെ കൊണ്ടാക്കിയത്... ഒരു ചിന്ന ക്ഷേത്രത്തിൽ ആണ് നൃത്തം പഠിപ്പിച്ചിരുന്നത്... തൊട്ടടുത്ത് തന്നെ ശില്പ കലയും അഭ്യസിച്ചു വരുന്നവരും ഉണ്ടായിരുന്നു... അങ്ങനെ ഇരിക്കെ ഒരുദിവസം നൃത്തം കഴിഞ്ഞ് വരുമ്പോൾ ആണ് ശാന്തസ്വരൂപിണി ആയാ സാക്ഷാൽ പാർവതി ദേവിയുടെ ഒരു ശിപം എന്റെ കണ്ണിൽ ഉടക്കിയത്... ആരാമ്മാ അപ്പ ചെയ്തതാണോ .... മ്മ്.... അവർ നേർമയിൽ മൂളി... എന്തോ ശില്പം അമ്മേടെ നെഞ്ചില് നന്നായി പതിഞ്ഞു... പക്ഷേ അന്ന് നിന്റെ അപ്പയെ കാണാൻ കഴിഞ്ഞില്ലാട്ടോ... ദിവസം പിന്നെയും എടുത്തു ഒന്ന് നേരിട്ട് കാണാൻ... എന്നും ഞാൻ നൃത്തം കഴിഞ്ഞ് എത്തുമ്പോഴേക്കും നിന്റെ അപ്പ സ്ഥലം കാലിയാക്കും... ഒരു ഒളിച്ച് കളി തന്നെ ആയിരുന്നു... മായാത്ത പരിഭവത്തോടെ ഇപ്പോഴും പറയുന്ന തന്റെ അമ്മയെ മാളു അതിശയിച്ചു നോക്കി...

എന്നിട്ട്..... മാളു ചിരി കടിച്ച് പിടിച്ച് ചോദിച്ചു. പിന്നെ അമ്മക്ക് മനസ്സിലായി നേരത്തെ ഇറങ്ങിയാലെ ആ ശിൽപിയെ ഒന്ന് കാണാൻ കഴിയൂന്ന്... കണ്ടൂ... മിണ്ടി... അപ്പ സുന്ദരൻ ആയിരുന്നോ... മ്മ് ... ആ കൈകൾ തീർക്കുന്ന ശില്പം പോലെ സുന്ദരൻ ... വിടർന്ന പീലി കണ്ണും.. കട്ടികൂടിയ കറുത്ത പിരികങ്ങളും മാറ്റ് കൂട്ടുവാൻ വിരിഞ്ഞ താടിയും... നല്ല ചന്തം തന്നെ ആയിരുന്നു... ഏതോ ലോകത്ത് എന്ന പോലെ വരലക്ഷ്മി പറഞ്ഞു... അവരുടെ മുഖത്ത് വല്ലാത്തൊരു ശോഭ മാളു കണ്ടൂ.. പ്രണയം അങ്ങനെ ആണല്ലോ ... അവ നമ്മളെ പ്രായം കുറക്കുന്നു... കവിളുകൾ ചുവപ്പിക്കും വിധം യൗവനത്തിലോ കൗമാരത്തിലോ കൊണ്ടിടുന്നു... പഴുകും തോറും വീഞ്ഞിന് വീര്യം കൂടും പോലെ.... തേനൂറും പോലെ... പിന്നെന്ത് ഉണ്ടായി.... പിന്നെ... പിന്നെ എന്ത് ഉണ്ടാകാൻ... ഒരിക്കലും ഇഷ്ട്ടം ആണെന്ന് തുറന്ന് പറയാതെ സംസാരിച്ചു... വെറുതെ ഓരോന്ന്... ചില വേളകളിൽ തോന്നും തനിക്ക് മാത്രം ആണോ പ്രണയം ഉള്ളതെന്ന്... അത് പോലെ ആകും നിന്റെ അപ്പയുടെ പെരുമാറ്റം... അവിടന്ന് പഠിത്തം തീർന്നു പോരുവാൻ വല്ലാത്ത വിങ്ങൽ ആയിരുന്നു... എന്ത് പറഞ്ഞ് നിൽക്കും അവിടെ... നിന്റെ അപ്പക്കും ഒരു കൂസലും ഇല്ല... എനിക്ക് വിധിച്ചിട്ടില്ലെന്ന് കരുതി... പോരും നേരം യാത്ര പറയാൻ ആയി ചെന്നു ...

ഒരു ചുവന്ന ആടയിൽ മറച്ച ശിൽപ്പത്തിൽ അവയുടെ പാദങ്ങളിൽ അവസാന മിനുക്ക് പണികൾ ചെയ്യുന്ന നിന്റെ അപ്പ എന്നത്തേയും പോലെ എന്നോട് സംസാരിച്ചു... യാതൊരു വിധ ദുഖവും കാട്ടാതെ ...സന്തോഷത്തോടെ ..... അപ്പക്ക് അപ്പോ അമ്മയെ ഇഷ്ട്ടം ഇല്ലായിരുന്നോ... നിന്റെ അപ്പ കള്ളൻ ആയിരുന്നു... അല്ലെങ്കിൽ നല്ലൊരു അഭിനേതാവ്... ഇഷ്ട്ടം ഉള്ളത് കൊണ്ടാണല്ലോ തന്റെ രൂപം ആ കല്ലിൽ കൊത്തി എടുത്തത്... എന്നിട്ടോ എനിക്ക് മുന്നിൽ ഒന്നും അറിയാത്തത് പോലെ... പോകാൻ നേരം എന്നെ പിടിച്ച് നിർത്തി ശിൽപ്പം കാണിച്ച് തന്നു... ആ മനസ്സിൽ ഉള്ളത് എല്ലാം പറഞ്ഞൂ... മാളുവിന്റെ കണ്ണുകൾ വിടർന്നു.... അന്ന് ഒത്തിരി സന്തോഷം ആയിരുന്നു... തനിക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല എങ്കിലും നിന്റെ അപ്പ ഗ്രാമത്തിലേക്ക് വരും... ഓരോ തേരിനും കണ്ടുമുട്ടും... പ്രണയം കൊടുമ്പിരി കൊണ്ടേ ഇരുന്നു... നാടോ വീടോ ഒന്നും എനിക്ക് അറിയണ്ടായിരുന്നു ... ജീവിതം മൊത്തം ആ മനുഷ്യന്റെ ഒപ്പം ജീവിച്ചാൽ മതിയെന്ന് ആയി... ജീവവായു ആയി... അത് കൊണ്ട് തന്നെ നിന്റെ അപ്പക്ക്‌ ഒപ്പം നാട് വിടേണ്ടി വന്നു... അതെന്താ അമ്മയുടെ അപ്പ നല്ല സപ്പോർട്ട് അല്ലേ... പിന്നെന്താ ഇഷ്ട്ടം സമ്മതിക്കാഞ്ഞെ... ഒരു ബ്രാഹ്മണ വ്യക്തിക്ക് അവരുടെ വാക്ക് ജീവനേക്കാൾ വിലയുള്ളതാണ്... തന്റെ അപ്പായും അങ്ങനെ ആയിരുന്നു.... എനിക്ക് മറ്റൊരു ഇഷ്ട്ടം അറിയാത്തത് കൊണ്ട് തന്നെ അപ്പാ മറ്റൊരു വ്യക്തിക്ക് എന്നെ വേളി ചെയ്ത് കൊടുക്കാമെന്ന് വാക്ക് നൽകി...

തനിക്ക് അതിനു നിന്ന് കൊടുക്കാൻ ആവുമായിരുന്നില്ല .... പ്രണയം എന്ന തീയിൽ വെന്തു ചാരം ആയി മാറിയിരുന്നു താൻ... അറിഞ്ഞില്ല താൻ കാരണം അവരിൽ നിന്ന് പൊഴിഞ്ഞ കണ്ണീർ തനിക്ക് തന്നെ ഒരു ശാപം ആകുമെന്ന്... ഹൈദരബാദിൽ തന്നെ ഒരു കൊച്ച് വീട് എടുത്തു... സന്തോഷം തന്നെ ആയിരുന്നു ജീവിതത്തിൽ... ആകെ ഉള്ള വിഷമം വീട്ടിൽ ഉള്ളവരെ ഓർത്ത് ആയിരുന്നു.... ഇടക്ക് നിന്റെ അപ്പാ അപ്പാടെ നാടിനെ കുറിച്ച് പറയും.. വല്യ തറവാട് ആണ്... അവിടത്തെ പ്രതാപികൾ ആണ്... എല്ലാം ഞാൻ കേട്ടിരിക്കും... വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞ് ആണ് നീ ഞങ്ങടെ ഇടയിലേക്ക് വരുന്നത്... സന്തോഷം വീണ്ടും കൂടി... ദൈവം വാരി കോരി തരുകയായിരുന്നു സന്തോഷം... അങ്ങനെ ഒക്കെ പോകെ ആണ് അപ്പാടെ തറവാട്ടിൽ ജോലി ചെയ്യുന്ന കാര്യസ്ഥനെ നിന്റെ അപ്പ കാണുന്നത്... ആളെയും കൂട്ടി വീട്ടിലേക്ക് വന്നു...തറവാട്ടിലെ വിശേഷങ്ങൾ പറഞ്ഞൂ... അത് കേട്ടപ്പോ ആവണം നിന്റെ അപ്പാക്ക് വീണ്ടും തറവാട്ടിൽ പോകാനും എല്ലാവരെയും കാണാനും ആഗ്രഹം തോന്നിയത്... എന്നെയും വിളിച്ചു... ഒരുമിച്ച് പോകാമെന്ന് പറഞ്ഞൂ... പക്ഷേ പോയില്ല... നീയും അപ്പായും കൂടെ പോയി... അന്ന് എന്താ അമ്മ കൂടെ വരാഞ്ഞത്‌... അമ്മക്ക് ആയിരുന്നു പേടി അങ്ങോട്ട് പോകാൻ...

എന്തോ പോകരുതെന്ന് മനസ്സ് പറഞ്ഞു... ഏട്ടൻ അതന്ന് തള്ളി കളഞ്ഞു... നിന്നെയും കൊണ്ട് പോയി... അന്ന് തന്നെ തിരിച്ച് വരുമെന്നും പറഞ്ഞൂ... വന്നൂ... പോയത്തിനേക്കാൾ സന്തോഷത്തിൽ വന്നു.... കൂടെ അന്ന് അപ്പാടെ തന്നെ ആരൊക്കെയോ ഉണ്ടായിരുന്നു ... അവിടെ ആർക്കും എന്നോട് ദേഷ്യം ഇല്ലെന്നും നമ്മളെ കാണാൻ കൊതിച്ച് ഇരിക്കുകയാണ് എന്നും പറഞ്ഞു... എന്നെ കൂട്ടി കൊണ്ട് വരുന്ന കാര്യം അവരോട് പറഞ്ഞില്ലെന്നും പറഞ്ഞു... പറയണ്ട പറഞ്ഞൂത്രെ .... ആര്..... മാളു നെറ്റി ചുളിച്ചു ചോദിച്ചു... ആഹാ രണ്ടാളും കഥ പറച്ചലിൽ ആണോ... വാതിലിൽ ചാരി നെഞ്ചില് കൈ പിണച്ചു അവരെ ഒരു ചിരിയോടെ നോക്കി രുദ്രൻ ചോദിച്ചു... മാളു അവനെ കണ്ടതും വരലക്ഷ്മിയുടെ മാറിൽ നിന്നും അടർന്നു മാറി നേരെ ഇരുന്നു... അമ്മ പറയുവായിരുന്നു കഥകൾ ഒക്കെ..... അവരുടെ കൈകളിൽ കൂട്ടി പിടിച്ച് രുദ്രനോട് പറയുമ്പോൾ അവന്റെ മുഖത്തും വരലക്ഷ്മിയുടെ മുഖത്തും ചെറു പുഞ്ചിരി ഉണ്ടായിരുന്നു.... ക്ഷീണം മാറിയോ .... നടന്നടുത്തു അവളുടെ നെറുകയിൽ തലോടി അവൻ ചോദിച്ചു... മാളു കുഞ്ഞി പിള്ളേരെ പോലെ തലയാട്ടി... രാവിലെ കഴിച്ചത് മുഴുവൻ പുറത്തേക്ക് തന്നെ കളഞ്ഞു... ഇപ്പോ സമയം എത്ര ആയി... വാ വല്ലതും കഴിക്കാം... എന്നിട്ടു് മതി കഥ.... എനിക്ക് വേണ്ട ഏട്ടാ ....

വേശപ്പ്‌ ഇല്ല... മാളു ചുണ്ട് പിളർത്തി... അങ്ങനെ പറഞ്ഞാ എങ്ങനെയാ മോളെ ഇപ്പോ ഭക്ഷണം നല്ലവണ്ണം കഴിക്കണം... ശർദിച്ച് പോക്കൊട്ടെ... എന്നാലും കഴിക്കാതിരിക്കരുത്... കുഞ്ഞിന് നീ കഴിച്ചാൽ അല്ലേ വല്ലതും കിട്ടൂ.... വരലക്ഷ്മി അവളെ തിരുത്തി... ശെരി അമ്മാ.... അമ്മ നടന്നോ ഇവളെ ഞാൻ കൊണ്ട് വരാം... രുദ്രൻ മാളുവിനെ തന്നെ നോക്കി കൊണ്ട് പറഞ്ഞു... വരലക്ഷ്മി പോയതും രുദ്രൻ അവളെ ചെറഞ്ഞ് നോക്കി... മ്മ് ന്തിനാ ഇങ്ങനെ നോക്കണേ ... മാളു കീഴ്ചുണ്ട് ഉന്തി ചോദിച്ചു പിന്നെ എങ്ങനെ നോക്കണം.... ഞാൻ ഫുഡ് കഴിക്കാലോ പിന്നെന്താ... കഴിക്കണം.... പക്ഷേ ഇപ്പോ ഞാൻ പറഞ്ഞാ ഒന്നും കേൾക്കാൻ ഇവിടെ ആർക്കാ നേരം... രുദ്രൻ പിണക്കം നടിച്ച് മുഖം വീർപ്പിച്ചു നിന്നു... അവന്റെ വാക്കുകൾ കേട്ടപ്പോൾ മാളു അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു..... ഏട്ടാ...... മാളു തഞ്ചത്തിൽ വിളിച്ചു... പക്ഷേ രുദ്രൻ നോക്കാനേ പോയില്ല... മാളു ബെഡിൽ നിന്നും എഴുന്നേറ്റ് അവനടുത്ത് ചെന്ന് നിന്നു കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു... വേശപ്പ് തോന്നാതെ ആണ്... സത്യം... പിന്നെ അമ്മ പറഞ്ഞപ്പോ അമ്മയെ വിഷമിപ്പിക്കണ്ട കരുതിയല്ലെ സമ്മതിച്ചേ... അവന്റെ താടിയിലും മറ്റും ചൂണ്ടു വിരൽ കടത്തി മാളു നിഷ്കളങ്കതയോടെ പറഞ്ഞു... അപ്പോ എനിക്കു വിഷമം ആകിലേ...

ഹെ... അവളുടെ കൈകൾ പിടിച്ച് വെച്ച് അവൾക്ക് നേരെ മുഖം താഴ്ത്തി അവൻ ചോദിച്ചു... അതല്ല... ഞാൻ വേണ്ടാ എന്ന് പറഞ്ഞാലും ഏട്ടൻ എന്നെ കഴിപ്പിക്കും... ഇല്ലെ... ഇൗ മീശ ഒക്കെ പിരിച്ച് മുണ്ട് ഒക്കെ മടക്കി കുത്തി എന്നെ എടുത്ത് കൊണ്ട് പോയി കഴിപ്പിക്കും... ഇല്ലെ... ആര് എടുത്ത് കൊണ്ട് പോകും... ഞാൻ ഒന്നും കൊണ്ട് പോകില്ല... അവളുടെ വാക്കുകൾ അവനിൽ ഞെട്ടൽ ഉണ്ടാക്കി എങ്കിലും അത് മറച്ച് വെച്ചവൻ ചോദിച്ചു... ഓഹോ കൊണ്ട് പോകിലെ.... അവന്റെ നെഞ്ചില് വിരൽ കുത്തി അവള് ചോദിച്ചു.... ഇല്ല... നിനക്ക് എന്നെ വേണ്ടല്ലോ.... ആര് പറഞ്ഞു.... എനിക്ക് എന്റെ ഏട്ടനെ വേണ്ടെ.... ഇത്തിരി കുശുമ്പ് കൂടുന്നുണ്ടോ എന്നൊരു സംശയം എനിക്ക് ഉണ്ട്ട്ടോ... ഉണ്ടെങ്കിൽ കണക്കായി പോയി.... അവൻ വീണ്ടും മുഖം വീർപ്പിച്ചു... മാളു ഒരു പൊട്ടി ചിരിയോടെ അവന്റെ ഇരുകവിളിലും മാറി മാറി മുത്തി... ഒരു കുഞ്ഞു മുത്തം ചുണ്ടിലും നൽകി അവനെ പുണർന്നു നിന്നു.... വിടർന്ന മിഴികളിൽ പ്രണയം നിറച്ച് അവനും അവളെ ചേർത്ത് പിടിച്ചു... അമ്മയെ എനിക്ക് കാണാൻ പോലും കിട്ടിലെന്ന് കരുതിയതാ... ശെരിക്കും ഒരു സ്വപ്നം പോലെ തോന്നുന്നു... അമ്മെടെം അപ്പെടെം കഥ പറഞ്ഞ് തരുവായിരുന്നു ... രണ്ടും കൂടെ പ്രണയിച്ച് കെട്ടീതാ.... എന്നോട് പറഞ്ഞു ....

രുദ്രൻ ഇടക്ക് പറഞ്ഞൂ... മ്മ്‌ ...അമ്മ പാവാ ഏട്ടാ ... ഇൗ എന്നെ പോലെ... ആരെ പോലെ.... അവളുടെ തോളിൽ പിടിച്ചു മാറ്റി നിർത്തി അവൻ കണ്ണുകൾ കൂർപ്പിച്ചു ... ഇൗ എന്നെ പോലെ.... അവളുടെ മുഖത്ത് കുട്ടിത്തം മാറാത്ത പുഞ്ചിരി... അയ്യട ഒരു പാവം... കുറുമ്പ് ആണ് മുഴുവൻ..... എല്ലാവരോടും ഇല്ലാലോ... ഇവിടെ മാത്രം അല്ലേ ഉള്ളൂ... ആഹ് ഇവിടെ മാത്രം ആയാ മതി... മ്മ് ഇനി സംസാരം ഭക്ഷണം കഴിച്ചു മതി.. വാ.... അപ്പോ എടുക്കുന്നില്ലെ..... കൈകൾ വിടർത്തി അവള് ചോദിച്ചു... ഇൗ പെണ്ണ്..... രുദ്രൻ അവളുടെ തലക്ക് മെല്ലെ കൊട്ടി മുണ്ട് മടക്കി ഉടുത്ത് അവളെ എടുത്തു.... ഒരു ചിരിയോടെ അവന്റെ മീശ കയ്യെത്തി പിരിച്ച് കൊണ്ട് മാളു അവന്റെ കെയ്ക്കുള്ളിൽ കിടന്നു.... ഉച്ച ഭക്ഷണം കഴിഞ്ഞ് രുദ്രനൊപ്പം മാളു കിടന്നു... മാസമുറ സമയത്ത് വരുന്ന വേദന പോലൊന്ന് അവൾക്ക് അനുഭവപ്പെട്ടിരുന്നു... അതും സഹിച്ച് അവളവനേ പുണർന്നു... വേദനയിൽ എപ്പോഴോ ശമനം തോന്നി അവളുറങ്ങി... പിന്നീട് ഉണർന്നത് ഗീത വന്നു തട്ടി വിളിച്ചപ്പോൾ ആണ്... എന്ത് ഉറക്കമാ ഇത്.. മതി എഴുന്നേറ്റെ... മാളു കണ്ണുകൾ അടച്ച് തുറന്നു... അരികിൽ രുദ്രനേ കാണാതെ വന്നപ്പോൾ അവള് ചുറ്റും നോക്കി... നോക്കണ്ട അവൻ നിന്റെ അമ്മയേം കൊണ്ട് ഒരിടം വരെ പോയോക്കാ....

അവളുടെ നോട്ടത്തിനു അർത്ഥം മനസ്സിലാക്കി ഗീത പറഞ്ഞു... എവിടെ പോയി... എന്നോട് എന്താ പറയാഞ്ഞെ... അവരിപ്പോ പോയിട്ട് വേഗം വരും മോള് വാ.... എങ്ങോട്ടാ പോയതെന്ന് പറഞ്ഞോ... അതൊക്കെ അവര് വന്നാ പറയും മോളെ... മ്മ് ഇങ്ങ് വരട്ടെ രണ്ടാളും ... ശെരി ആക്കി കൊടുക്കുന്നുണ്ട് ഞാൻ... സ്വയം പിറുപിറുത്തു കൊണ്ട് മാളു എഴുന്നേറ്റ് നടന്നു... ❇ രുദ്രനോപ്പം കാറിൽ എങ്ങോട്ട് ആണെന്ന് പോലും അറിയാതെ യാത്ര ചെയ്യുക ആയിരുന്നു വരലക്ഷ്മി... വാഹനം ചെന്ന് നിന്നത് ടൗണിലെ ബസ് ഡിപ്പോയിൽ ആണ്... വരലക്ഷ്മി കാര്യം അറിയാതെ രുദ്രനെ നോക്കി.... അമ്മക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ... അത് കാണിച്ച് തരാൻ കൊണ്ട് വന്നതാണ്.... ഇവിടെയോ..... എന്ത് ചെയ്യാനാ തേടി വന്നത് ഇവിടെ അല്ലേ കിട്ടിയത്.... രുദ്രൻ ചിരിയോടെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി അവർക്കുള്ള ഡോർ തുറന്നു കൊടുത്തു... ലോകത്ത് ഇൗ കാഴ്ച കാണാൻ ഏറ്റവും അർഹത ഇപ്പോ അമ്മക്കാണ്... അത്രയും പറഞ്ഞവൻ വഴിയോരത്തെ നടപ്പാതയിലേക്ക് വിരൽ ചൂണ്ടി... വരലക്ഷ്മി നീട്ടിയ ഭാഗത്തേക്ക് നോക്കി.... ഒരു കൂട്ടം ഭിക്ഷ എടുക്കുന്ന ആളുകൾ.... അവരിൽ നിന്നും ഒരാളിലേക്ക്‌ അവരുടെ കണ്ണുകൾ ഒതുങ്ങി പോയി... അമ്മയുടെ ജീവിതം ഇങ്ങനെ ആക്കിയ വ്യക്തി.... മാളുവിന്റെ അച്ഛനെ കൊന്ന വ്യക്തി... ഇതാണ് അമ്മക്ക് ഉള്ള എന്റെ രണ്ടാമത്തെ സർപ്രൈസ്.... രുദ്രൻ അവർക്കൊപ്പം അങ്ങോട്ട് നോക്കി പറഞ്ഞ് നിർത്തി..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story