സിന്ദൂരമായ്‌ ❤: ഭാഗം 4

sinthooramay

രചന: അനു

"ഗുരുവായൂരപ്പാ ... ചതിച്ചോ... കേട്ടത് ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി ... ഹൃദയം സ്തംഭിച്ചു.... ശരീരം മരവിച്ചു.... കയ്യിൽ ഉള്ള പണം നിലത്തേക്ക് ഇട്ട് അവർ പുറത്തേക്ക് ഓടി... വഴി കടന്നു വരുന്ന വണ്ടി കണ്ടതും ഗീത ആധിയോടെ തറഞ്ഞ് നിന്നു.. കാരണം അറിയാതെ അന്താളിച്ച് നിൽക്കുന്ന ബ്രോക്കറുടെ ചുണ്ടിൽ പയ്യെ പുഞ്ചിരി സ്ഥാനം പിടിച്ചു... പാതി ഓടി വഴിയിൽ കിതപ്പോടെ നിൽക്കുന്ന ഗീത മുന്നിൽ വന്ന് നിന്ന വണ്ടിയിൽ ഉള്ള ആളെ സാകൂതം നോക്കി... രുദ്രനെ കണ്ടതും മുമ്പെങ്ങും ഇല്ലാത്ത മട്ടിൽ ആ മുഖം വിളറി വെളുത്തു... അതവന് മനസ്സിലാവുകയും ചെയ്തു... ഉള്ളിൽ ദേഷ്യം നുരപൊന്തി ... അതവൻ സസൂഷ്മം മനസ്സിൽ തന്നെ അടക്കി നിർത്തി... ആരും മയങ്ങി പോകുന്ന പുഞ്ചിരി അണിഞ്ഞ് അവൻ ജിപ്‌സിയിൽ നിന്നും ആ മണ്ണിലേക്ക് കാല് കുത്തി... ഉടുത്തിരുന്ന കാവി മുണ്ടിന്റെ അറ്റം ഭംഗിയോടെ കയ്യിൽ കരുതി... എങ്ങിട്ടാ ഇൗ പാഞ്ഞുള്ള ഓട്ടം ... അതും ഇൗ വയ്യാത്ത അവസ്ഥയിൽ... ഓടി ആ മുഖം ഒക്കെ നോക്കിയേ ആകെ വിളറി വെളുത്തു.... രുദ്രൻ പറയുന്നത് കേട്ട് ഗീത ഞൊടിയിൽ മുഖം തുടച്ച് പഴേ സ്ഥിതിയിൽ ആകാൻ കിണഞ്ഞു ശ്രമിച്ചു... മോന്റെ തറവാട്ട് പേര് പറഞ്ഞപ്പോ കയ്യിൽ ഉള്ള പണം മുഴുവൻ തുകയും നിലത്തിട്ട് ഓരോട്ടാ....

ബ്രോക്കർ പിന്നാലെ അതും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി വന്നു... ഗീത പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട് .. വ്യക്തിത്വത്തിൽ അപകർഷാബോധം നീറിപ്പിടിപ്പിച്ചിരുന്നു ... കുറ്റബോധം കുമിഞ്ഞു കൂടിയിരുന്നു... അവർ കാട്ടികൂട്ടുന്നത് ആസ്വദിച്ച് കാണുകയായിരുന്നു രുദ്രനപ്പോൾ... മോൻ ഒറ്റക്കെ ഉള്ളൂ... മോളെന്ത്യേ... വണ്ടിക്കുളിലേക്ക് ഗീത കണ്ണോടിച്ചു.. ഞാൻ പറഞ്ഞതാ കൂടെ വരാൻ... കേട്ടില്ല... അമ്മക്ക് മോളെ കാണാതെ പറ്റുന്നുണ്ടാകില്ല ... എന്തായാലും അവൾക്ക് അത്രേം ഇല്ലട്ടോ... അവനൊന്നു കൊള്ളിച്ച് കൊണ്ട് പറഞ്ഞു... ഗീത മറുപടി ആയി വ്യസനതയോടെ മൂളി... ഞാൻ വന്നത് മറ്റെ ഓപ്പറേഷൻ വൈകിപ്പിക്കണ്ട ഇനി എന്ന് പറയാൻ ആയിരുന്നു... എത്രയും പെട്ടെന്ന് നടത്താ... ഇനിയും പലതും കാണാൻ ജീവിച്ച് ഇരിക്കേണ്ട ആളാണ്... പലതും കണക്ക് കൂട്ടികൊണ്ടാണ് രുദ്രൻ പറഞ്ഞ് അവസാനിപ്പിച്ചത്... ഗീതക്കതിൽ അവൻ കരുതുന്ന അർത്ഥം കണ്ട് പിടിക്കാൻ സാധിച്ചില്ല.. കാരണം അത്രയും വലിയ അഭിനയമാണ് അവൻ കാഴ്ചവെച്ചത്... അവന്റെ പെരുമാറ്റം കണ്ട് അവർക്ക് പകുതി ആശ്വാസം ആയി... അകത്തേക്ക് കയറാനോ ചായക്കോ രുദ്രൻ നിന്നില്ല.... ഗീത ആവുന്നതും സൽക്കാരത്തിനായി വിളിച്ചു... അതിൽ നിന്നെല്ലാം അവൻ വിദഗ്ധമായി ഒഴിഞ്ഞു മാറി..

വണ്ടി തിരിച്ച് എടുത്ത് യാത്രയയപ്പിനായി നിൽക്കുന്ന ഗീതയെ ഉറ്റുനോക്കി.... സമാധാനിക്കൂ.... ഇൗ തരുന്ന സമാധാനം ഇനി കിട്ടില്ല... എന്റെ ഉള്ളിൽ എരിയുന്ന പകയുടെ കനൽ കത്തി പടരാൻ പോകുന്നത് അവളിലാ... നിങ്ങളുടെ മകളിൽ... അത് കാണാൻ ജീവനോടെ തന്നെ വേണം... ഇഞ്ചിഞ്ചായി ചാവണം ... അതിന് വേണ്ടി കൂടിയാ ഇൗ രുദ്രന്റെ ശ്വാസം പോലും... മിഴികൾ പൊടുന്നനെ രക്തവർണമായി..... ദേഷ്യം സ്റ്റിയറിങ്ങിൽ തീർത്ത് അവൻ വണ്ടി മുൻപോട്ട് എടുത്തു... ❇ എത്ര തട്ടി വിളിച്ചിട്ടും മാളു എഴുന്നേൽക്കാതേ ആയപ്പോൾ ലക്ഷ്മി അമ്മക്ക് ഭയമേറി... രണ്ട് തവണ വെള്ളം മുഖത്തേക്ക് കുടഞ്ഞു... കഷ്ടപ്പെട്ട് തുറക്കുന്ന അവളുടെ മിഴികൾ കാൺകെ ആണ് ലക്ഷ്മിക്ക് ശ്വാസം നേരെ വീണത്... പേടിപ്പിച്ചു കളഞ്ഞുലോ കുട്ട്യേ... ദാ ഇൗ വെള്ളം കുടിക്കൂ... ലക്ഷ്മി ഇളം ചൂടുവെള്ളം അവൾക്ക് നേരെ നീട്ടി... കൊതിയോടെ അവളത് വാങ്ങി കുടിച്ചു... പച്ചവെള്ളത്തിന് പോലും മാധുര്യം തോന്നിയ നിമിഷം... പണ്ടെ എപ്പോഴോ ഇത് പോലൊരു അവസ്ഥ ഉണ്ടായത് കണ്ണിൽ മിന്നി മറഞ്ഞു...വർഷങ്ങൾക്ക് ശേഷവും അതേ അവസ്ഥ.. കൺകോണിൽ നിന്നും കണ്ണീർ നിലം പതിച്ചു... ഒന്നും കഴിക്കാതെ ആണ്... ലക്ഷ്മി അവൾക്ക് മുന്നിൽ ആയി ഭക്ഷണം വിളമ്പി....

മറ്റൊന്നും നോക്കാതെ ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന അവളെ ലക്ഷ്മി ഇമ ചിമ്മാതെ നോക്കി..... തൊണ്ടയിൽ കുരുങ്ങും... പയ്യെ.... ലക്ഷ്മി ശൂന്യമായ ഗ്ലാസിലേക്ക് അൽപ്പം കൂടി വെള്ളം പകർന്നു... ഇന്നലെ നിങ്ങടെ കല്യാണം ആയിട്ട് കൂടി ഒരു വറ്റ് കഴിച്ചിട്ടിലാന്ന് പറഞ്ഞാ ...വിശ്വസിക്കാൻ പറ്റുന്നില്ല... ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ... ഉഴിച്ചിൽ ആയിട്ട് ഒരു വൈദ്യരുടെ അടുത്ത് ആയിരുന്നു ... ഇന്നലെ എന്താ നടന്നെന്ന് അറിയാൻ ഞാൻ ഇപ്പോ ആരോടാ ഒന്ന് ചോദിക്കാ... ലക്ഷ്മി പലതും പറയുന്നുണ്ട്... പക്ഷേ മാളുവിന്റെ ശ്രദ്ധ ഭക്ഷണത്തിൽ മാത്രമായിരുന്നു ... കഴിക്കുമ്പോൾ എല്ലാം പതിന്മടങ്ങ് ആയി മിഴികൾ പെയ്തിരുന്നു..വയറ് നിറഞ്ഞതും ആത്മസംതൃപ്തിയോടെ മാളു എഴുന്നേറ്റു... എന്നിരുന്നാലും നടക്കുമ്പോൾ എല്ലാം അടിപതറി... തലക്ക് ഏറ്റ കനം കൂടി കൂടി വന്നു... കൈ കഴുകാൻ ആയി ലക്ഷ്മി കൂടി അടുത്തേക്ക് വന്നു... തണുപ്പ് വിട്ട് മാറി ദേഹം ചുട്ടുപൊള്ളുവാൻ തുടങ്ങി... ഇന്നലത്തെയും ഇന്നതെയും രുദ്രന്റെ പ്രവൃത്തിയും തല തുവർത്താതും അവളിൽ പനിയുടെ ലക്ഷണം കാട്ടി... ഒരു പാരസെറ്റമോൾ മാളുവിന് എടുത്ത് കൊടുത്തു... രുദ്രനേ വിളിക്കാമെന്ന് ലക്ഷ്മി പറഞ്ഞു... ആ പ്രസ്താവന മാളു പാടെ നിരസിച്ചു.... വയ്യാത്ത്തിനാൽ കല്യാണത്തിന് നടന്നത് ലക്ഷ്മിയും മാളുവും പരസ്പരം ചോദിച്ചില്ല... ലക്ഷ്മി തന്നെ അവളെ മുറിയിൽ കൊണ്ടാക്കി... അൽപനേരം ഒന്ന് മയങ്ങിയാൽ മതി.. ഇൗ ക്ഷീണം എല്ലാം പമ്പ കടക്കും...

അവളെ വാത്സല്യത്തോടെ തലോടി ലക്ഷ്മി മുറി വിട്ടു... കിടക്കയിലേക്ക് അമർന്നതും അവളുടെ മിഴികൾ പയ്യെ അടഞ്ഞു... പുതപ്പിനുള്ളിൽ അവളുടെ വെട്ടി വിറക്കുന്ന ശരീരം അഭയം തേടി.... ഉറക്കത്തിൽ എപ്പോഴോ ശരീരം പതിയെ വിയർത്തു.... ❇ മിഴികൾ താനേ തുറന്നു.... ചുറ്റും നോക്കി... എഴുന്നേറ്റ് ഹെഡ് ബോർഡിലേക്ക് തല ചായ്ച്ച് ഇരുന്നു... തല വെട്ടിച്ച് ടേബിളിൽ വെച്ച കുഞ്ഞു ടൈം പീസിലേക്ക്‌ നോക്കി... സമയം കണ്ടതും അവളുടെ കണ്ണുകൾ ആശങ്കയോടെ മിഴിഞ്ഞ് വന്നൂ... കൃഷ്ണാ.... അഞ്ച് മണി..... അവളിലൂടെ തീ പാഞ്ഞു പോയി... രാവിലെ കിടന്നതാണ് ... ഉച്ചക്ക് ഏട്ടൻ വന്ന് കാണുമോ.... താനൊന്നും ഉണ്ടാക്കി വെച്ചട്ടില്ല... ദേഷ്യം കൂടി കാണും... നീ എന്തിനാ മാളു ഇത്ര നേരം ഉറങ്ങിയത്... അവളവളെ തന്നെ പഴിച്ചു... മാളു പുതപ്പ് മാറ്റി കാൽ നിലത്തേക്ക് ഉറപ്പിച്ചു... തല ചെറുതായി ഒന്ന് ആടി എങ്കിലും മാളു വാശിയോടെ താഴേക്ക് ഇറങ്ങി... അകമെല്ലാം അടിച്ച് വാരുകയായിരുന്നു ലക്ഷ്മി.. അവളെ കണ്ടതും ചൂൽ താഴെ ഇട്ട് അടുത്തേക്ക് വന്നു... കഴുത്തും തലയും തൊട്ട് നോക്കി... തലക്ക് ചൂട് ഇപ്പോഴും ഉണ്ടല്ലോ മോളെ.. എന്തിനാ എണീറ്റെ... കുറച്ച് നേരം കൂടെ പോയി കിടക്ക്... ലക്ഷ്മ്യമ്മെ ഏട്ടൻ ഉച്ചക്ക് വന്നോ... കഴിക്കാൻ ഞാൻ വെച്ചത് കിട്ടാത്തത് കൊണ്ട് ദേഷ്യം കാട്ടിയോ..

അവളുടെ വേവലാതി കണ്ടതും ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു... നെറുകയിൽ പയ്യെ തലോടി... "ആ ചെക്കൻ അങ്ങനെ പലതും പറയും... ഉച്ചക്ക് വരുമെന്നും കാലത്ത് കഴിക്കുമെന്നും... അവനൊന്നും വരില്ല മോളെ... ഒക്കെ പൊറത്തൂന്ന് അല്ലേ... തൊന്നുമ്പോ കഴിക്കും അത്ര തന്നെ... അവൻ വന്നട്ടില്ല എന്നറിഞ്ഞതിൽ ഒരു പോലെ ആശ്വാസവും നീരസവും തോന്നി... രാവിലെ പോയതല്ലേ ... ലക്ഷ്മി അവരുടെ ജോലി തുടർന്നു .. മാളു മുറിയിൽ കയറി .. ബെഡ്ഷീറ്റ് കുടഞ്ഞ് വിരിച്ചു... മുഖവും കയ്യും കാലും കഴുകി.... മുഖം തുടച്ച് കണ്ണാടിയിൽ മിഴികൾ ഉടക്കി ... ശ്യൂനമായി കിടക്കുന്ന സീമന്ത രേഖ കാൺകെ അവൾക്ക് അവളിൽ തന്നെ ദേഷ്യം പൊടിഞ്ഞു... ഇത് വരെ ആയി സിന്ദൂരമായി അവിടം നികത്താൻ കഴിയാത്തതിൽ ... സിന്ദൂരം ചാർത്തി ... വലിച്ച് ചുറ്റിയ സാരി ശേരിക്കൊന്ന് ഉടുത്തു... മുന്താണി പിൻ ചെയ്തു.... താഴേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടൂ വിളക്ക് വെക്കാൻ പോകുന്ന ലക്ഷ്മിയെ.... മാളു ആ കൃത്യം ഏറ്റെടുത്തു... ദീപത്തിൽ ശോഭയിൽ അവളുടെ വാടിയ മുഖം പോലും ശോഭിച്ചു... അടുക്കളയിൽ രാത്രിക്കുള്ളത് വെക്കാൻ ഒപ്പം കൂടി.... അതിനിടക്ക് കൊച്ചു കൊച്ചു സംസാരങ്ങൾ ആയി മാളുവിൽ സന്തോഷം പതിയെ ഇരച്ചു കയറാൻ തുടങ്ങിയിരുന്നു ... ❇

സാർ... വലിയ ഒരു സാറാ സാറേ.... ഇത് പോലെ ആരേലും ചെയ്യോ... മുത്താണ്... മുത്ത്.. ഗ്ലാസിലെ മദ്യം അകത്തോട്ടു കമഴ്ത്തി ബ്രോക്കർ സുധാകരൻ പുലമ്പി... രുദ്രൻ അത് കേട്ട് പുച്ഛിച്ചു അവന്റെ കയ്യിൽ ഉള്ള മദ്യം നുണഞ്ഞു... അവളുടെ അമ്മക്ക് മറ്റെ പണിയാ.... സുഖിപ്പിക്കൽ ഇല്ലെ... അതന്നെ ഇൗ രാത്രി ഒക്കെ പോണത്... മോൾക്കും അതന്ന്യാ പണി ... ഇതൊന്നും ഞാൻ വെറുതെ പറയണതല്ലാ സാറേ ഇതൊക്കെ നാട്ടിൽ പാട്ടല്ലെ... ഒരു വേശ്യയെ കെട്ടാൻ സാറ് കാണിച്ച മനസ്സ് ഉണ്ടല്ലോ.... ആ കയ്യിങ് കാട്ടിക്കെ ഞാൻ ഒന്ന് മുത്തിക്കോട്ടെ സുധാകരൻ അവന്റെ കൈ വലിച്ച് ഉമ്മ വെച്ചു... രുദ്രൻ മുഖം ചുളിച്ച് കൊണ്ട് കൈ മുണ്ടിൽ അമർത്തി തുടച്ചു... വാക്കുകൾ കേൾക്കെ അവനിൽ ഓർമ്മകൾ കുമിഞ്ഞു കൂടി.... അതിൽ ഞെരിഞ്ഞടങ്ങാൻ വിധിച്ചവളെ മനസ്സിലേക്ക് ഓടി വന്നതും അവൻ ബോണറ്റിന് മുകളിൽ നിന്നും ചാടി ഇറങ്ങി.... ഉതിർന്നു വീഴാൻ പോകുന്ന മുണ്ട് ഉറപ്പോടെ ഉടുത്തു... സിരകളിൽ മദ്യത്തിന്റെ ആലസ്യം മാത്രം... "ആ വേശ്യാ ഇന്നെന്റെ കൂടെ കിടക്കും... ഇൗ രുദ്രന്റോപ്പം .... രുദ്രനും അറിയട്ടെ അവളുടെ രുചി..... ബോണറ്റിൽ ഉള്ളതെല്ലാം തട്ടി തെറിപ്പിച്ച് അവൻ വണ്ടി മുൻപോട്ട് എടുത്തു... മദ്യ കുപ്പി നിലത്ത് വീണുടഞ്ഞ സങ്കടത്തിൽ സുധാകരൻ പറപ്പിച്ച് പോകുന്ന രുദ്രനെ നോക്കി പ്രാകി. ................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story