സിന്ദൂരമായ്‌ ❤: ഭാഗം 40

sinthooramay

രചന: അനു

ലോകത്ത് ഈ കാഴ്ച കാണാൻ ഏറ്റവും അർഹത ഇപ്പോ അമ്മക്കാണ്... അത്രയും പറഞ്ഞവൻ വഴിയോരത്തെ നടപ്പാതയിലേക്ക് വിരൽ ചൂണ്ടി... വരലക്ഷ്മി നീട്ടിയ ഭാഗത്തേക്ക് നോക്കി.... ഒരു കൂട്ടം ഭിക്ഷ എടുക്കുന്ന ആളുകൾ.... അവരിൽ നിന്നും ഒരാളിലേക്ക്‌ അവരുടെ കണ്ണുകൾ ഒതുങ്ങി പോയി... അമ്മയുടെ ജീവിതം ഇങ്ങനെ ആക്കിയ വ്യക്തി.... മാളുവിന്റെ അച്ഛനെ കൊന്ന വ്യക്തി... ഇതാണ് അമ്മക്ക് ഉള്ള എന്റെ രണ്ടാമത്തെ സർപ്രൈസ്.... രുദ്രൻ അവർക്കൊപ്പം അങ്ങോട്ട് നോക്കി പറഞ്ഞ് നിർത്തി... വരലക്ഷ്മിയുടെ കണ്ണുകൾ ഒന്നുകൂടെ കൂർത്തു... അവരുടെ കാലുകൾ ലക്ഷ്യ ബോധത്തോടെ അയാൾക്ക് അരികിലേക്ക് ചലിച്ചു.. ഒപ്പം പോകാൻ നിന്ന രുദ്രനെ വിലക്കി കൊണ്ട് അവൻ്റെ ഫോൺ ശബ്ദിച്ചു... മാളുവാണ്... അവൻ കോൾ കണക്ട് ചെയ്ത് കാതോരം ചേർത്തു... താനും അമ്മയും എവിടെ ആണെന്ന് ഉള്ള പരിഭവം തന്നെയാണ് മൂപ്പത്തിക്ക്... എവിടെ ആണെന്ന് പറയാതെ വേഗം വരാമെന്ന് പറഞ്ഞ് തീർക്കവെ ആണ് വരലക്ഷ്മിയെ തൊട്ടു തൊട്ടില്ല മട്ടിൽ ഒരു ബൈക്ക് പാഞ്ഞ് പോയത്... രുദ്രൻ വെഗം തന്നെ ഫോൺ കട്ട് ചെയ്ത് കൊണ്ട് പോക്കറ്റിൽ ഇട്ടു... അവർക്ക് അരികിലേക്ക് ഓടി... എന്താമ്മെ ഇത്... അവൻ ആധിയോടെ അവരെ ചേർത്ത് പിടിച്ചു...

പക്ഷേ അവരുടെ മുഖത്ത് ഇപ്പൊ ഉണ്ടായത് എന്തെന്ന് പോലും അറിയാത്ത ഭാവം ആയിരുന്നു... അവൻ അവരെ അടക്കി പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... ഭിക്ഷ എടുക്കുന്ന അയാൾക്ക് മുന്നിൽ ചെന്ന് നിന്നു... ഭിക്ഷ വാങ്ങുവാൻ ആയി അയാൾ തല ഉയർത്തി നോക്കി... മുന്നിൽ നിൽക്കുന്നവരെ കണ്ടിട്ടും ആ മുഖത്ത് തെല്ലും ഭാവ വ്യത്യാസം ഉണ്ടായിരുന്നില്ല ... ഭിക്ഷ ലഭിക്കാൻ പോകുവാണല്ലോ എന്നതിൻ്റെ തിളക്കം മാത്രം... വരലക്ഷ്മി രുദ്രനേ നോക്കി.... ആളിത് തന്നെയാണ് അമ്മെ...ത്രിക്കെടത്തെ മൂത്ത കാർണോർ .. മാളുവിൻ്റെ വല്യമാമ... വരലക്ഷ്മി നോട്ടം വീണ്ടും അങ്ങോട്ട് ആക്കി... രുദ്രൻ പറയുന്നത് ശ്രദ്ധിച്ചു... എല്ലാം കൈവിട്ടു മൂപ്പര് മക്കൾടെ കൂടെ തന്നെ ആയിരുന്നു.. പിന്നെ അവർക്കും ജീവിക്കാൻ മാർഗം ഇല്ലെന്ന് തോന്നി കാണണം.. മരുമക്കൾ ഒക്കെ അവരുടെ ഭർത്താക്കന്മാരെ കൂട്ടി അവരുടേത് ആയ ലോകത്തേക്ക് പോയെന്ന അറിഞ്ഞത്... പിന്നെ അധികപറ്റ് ഇയാൾ ആയിരുന്നു... ഏതോ അഗതി മന്ദിരത്തിൽ ആയിരുന്നു... അവിടം പിടിക്കാതെ ഇറങ്ങി ഓടി ...

പഴെ പ്രതാപം ഇല്ലാത്തത് കൊണ്ട് തലക്കും ഇപ്പൊ അസുഖമാ... കുറെ തേടി അലഞ്ഞു ഒന്ന് കണ്ണിൽ കണ്ട് കിട്ടാൻ... വരലക്ഷ്മി അയാളുടെ മുഖം ഹൃദ്ധയത്തിൽ തന്നെ പതിപ്പിച്ചു... ഓർമ്മകളിൽ അയാളുടെ ആഡിത്യം നിറഞ്ഞ മുഖം പയ്യെ പൊന്തി വന്നു... ആദ്യ കൂടി കാഴ്ച്ച... അന്ന് എന്തായിരുന്നു പ്രതാപം... അതെ പ്രതാപം കൈവിട്ടു പോകാതിരിക്കാൻ അല്ലേ സ്വന്തം കൂടപ്പിറപ്പിനെ ദാക്ഷിണ്യവും കൂടാതെ കൊന്നു കളഞ്ഞത്... എൻ്റെ ജീവനെ കൺമുന്നിൽ ഇട്ട്... കൊന്നു കളഞ്ഞ മഹാപാപി ... അവരുടെ കണ്ണുകൾ രക്തവർണം പുൽകി... ദൈവം നൽകിയതാണ് ഇത്... മരണത്തേക്കാൾ വലിയ ശിക്ഷ... ആരോരും ഇല്ലാതെ കാൽകാശിന് ഗതി ഇല്ലാതെ അടക്കാൻ ഒരുപിടി മണ്ണ് ഇല്ലാതെ അലയണം... അത് തന്നെ ആയിരുന്നു തനിക്ക് എല്ലാം ഓർമ്മ വന്നപ്പോഴും മനസ്സില് ഉണ്ടായിരുന്നത് ... വരലക്ഷ്മി രുദ്രനെ പിടിച്ചു പയ്യെ ഇരുന്നു.... ഇപ്പോഴും കൈനീട്ടി നിൽക്കുന്ന അയാളെ നോക്കി ചുണ്ടുകൾ വക്രിച്ചു... പൊന്നും പണവും ഒന്നും വേണ്ടായിരുന്നു എൻ്റെ ഏട്ടന്... ഒരിക്കൽ നഷ്ട്ടപെട്ട സ്നേഹം തിരികെ കിട്ടുന്ന സന്തോഷത്തിൽ ആയിരുന്നു... നിങ്ങൾ നിങ്ങളുടെ ആവശ്യം പറഞ്ഞിരുന്നു എങ്കിൽ വഴിയേ പോലും വരില്ലായിരുന്നു ആ മനുഷ്യൻ... ഒരു ദയയും കൂടാതെ കൊന്നു കളഞ്ഞപ്പോ നിങ്ങൾക്ക് മേലിൽ വീണതാ ഈ ശാപം...

അനുഭവിക്കണം ... മരിക്കാൻ പോലും കഴിയാതെ അനുഭവിക്കണം... അവരുടെ ചുണ്ടുകൾ വിറപ്പൂണ്ടു... രുദ്രൻ നീട്ടിയ പത്ത് രൂപ അയാളുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ അയാള് സന്തോഷത്തോടെ അത് തിരിച്ചും മറിച്ചും നോക്കി.... വരലക്ഷ്മി പറയുന്നത് എന്തെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ വിധം അയാളുടെ തലച്ചോറ് അയാളെ ചതിച്ചിരുന്നു.... ക്രൂരത ആണ്... പക്ഷേ താൻ സന്തോഷവതിയാണ്.... വിണ്ണിൽ എവിടെ ആണെങ്കിലും ഈ അവസ്ഥ കണ്ടാലും ഒരുപക്ഷേ ഏട്ടന് സന്തോഷം ആയെന്നു വരില്ല... ചതിച്ചാലും കൂടപ്പിറപ്പിനോട് ഉള്ള സ്നേഹം ആ കണ്ണിൽ താൻ കണ്ടിട്ടുള്ളതാണ് ... വിഷമം തങ്ങളുടെ ഒപ്പം ജീവിക്കാൻ കഴിയാത്തതിൽ മാത്രം ആകും... അവരോർത്തു... രുദ്രൻ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു... പിന്തിരിഞ്ഞ് നോക്കാതെ മുന്നിലോട്ട് ചുവടുകൾ വെക്കുമ്പോൾ അടുത്തുള്ള പെട്ടി കടയിലെ റേഡിയോയിൽ നിന്നും വരുന്ന ഗാനം ശബ്ദ കോലഹലങ്ങൾക്ക് ഇടയിലും വരലക്ഷ്മിയുടെ കാതിൽ വന്നടിഞ്ഞു... കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ... രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിൽ ഏറ്റി നടത്തുന്നതും ഭവാൻ... മാളിക മുകൾ ഏറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ...

ആത്മ സംതൃപ്തിയോടെ അവർ നടന്നകന്നു... വീട്ടിൽ എത്തുമ്പോൾ രണ്ടാളെയും കാത്ത് മാളു പരിഭവത്തോടെ ഇരിപ്പുണ്ടായിരുന്നു .... വരലക്ഷ്മി അവളെ മടിയിലേക്ക് തല ചായ്ച്ച് കിടത്തി.... പൂർണം ആക്കാൻ കഴിയാതെ പോയ കഥകൾ അവള്ക്ക് പറഞ്ഞു കൊടുത്തു... കൂടപ്പിറപ്പിനാൽ ജീവൻ വെടിഞ്ഞ അവളുടെ അച്ഛനെ പറ്റിയും അത് ആരാണെന്നും അയാളുടെ ഇപ്പോഴത്തെ ഗതി എന്താണെന്നും അവർ പറഞ്ഞു... മാളു എല്ലാം ഒരു നിർവികാരതയോടെ കേട്ടിരുന്നു... അച്ഛനെ ഓർത്തും അമ്മയെ ഓർത്തും അവളുടെ നെഞ്ച് പിടഞ്ഞു... ഒരുപാടു് വേദന സഹിച്ച അവളുടെ അമ്മയെ ഓർത്തു... ഞങ്ങൾ ഇല്ലാതെ അമ്മക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല... ഓർമ്മ പോയത് നന്നായെന്ന് ഒരുവേള അവള്ക്ക് തോന്നി....എങ്കിലും ജീവിക്കുമായിരുന്ന് ഞങൾ മൂവരും..സന്തോഷത്തോടെ സമാധാനത്തോടെ ..വല്യമാമക്ക് ആർത്തി ഇല്ലായിരുന്നു എങ്കിൽ.... വല്യ മാമയെ ഓർത്ത് അവൾക്കുള്ളിൽ നീരസം നിറഞ്ഞു... എങ്കിലും അതോർത്ത് അയാളെ കുറ്റപ്പെടുത്താതെ തിരികെ കിട്ടിയ നിധിയുടെ മടിയിൽ മുഖമുരുട്ടി അവൾ കിടന്നു.... അമ്മ ആഗ്രഹിച്ചുവോ വല്യമാമയെ പറ്റി തൻ്റെ അനിഷ്ടം പറയുന്നത്... നേർത്ത ശബ്ദത്തിൽ അവൾ ആരാഞ്ഞു...

വരലക്ഷ്മി പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി... ശേഷം ഇല്ലെന്ന് മാത്രം മൂളി... അയാളെ പറ്റി അവളിൽ നിന്നു കുറ്റപ്പെടുത്തുന്ന വാക്കുകൾ വരലക്ഷ്മിയും പ്രതീക്ഷിച്ചില്ല... അവർക്ക് അറിയാമായിരുന്നു അവൾ ത്രിക്കേടത്തെ വാസവദത്തൻ്റെ ചോരയാണെന്ന്.. അവൾക്കിങ്ങനെ പെരുമാറാനെ അറിയൂവെന്ന് ... ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുമ്പോൾ രുദ്രനും ഏറെ സന്തോഷവാനായി... ❇️ പിന്നീട് അങ്ങോട്ട് സന്തോഷത്തിൻ്റെ മാത്രം നാളുകൾ ആയിരുന്നു... അമ്മാമ്മ ആകാൻ പോകുന്നതിൻ്റെ സന്തോഷത്തിൽ ആയിരുന്നു മൂന്ന് അമ്മമാരും ... ഇടം വലം തിരിയാതെ അവള്ക്ക് വേണ്ടി അവർ ഓരോന്ന് ചെയ്ത് കൊടുത്തു... വർഷത്തിൽ മൂന്നു മാസത്തെ ലീവെ അനുവദിക്കൂ എന്നുള്ളത് കൊണ്ട് ദർഷ് നിത്യയെ നാട്ടിലേക്ക് അയച്ചു... ഇവിടെ വന്നപ്പോ മാളുവിൻ്റെ അമ്മയെ കണ്ട് ഞെട്ടി എങ്കിലും കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോ അവളും ഹാപ്പി ആയി... മാളുവിനെ പോലെ അവൾക്കും മൂന്ന് അമ്മമാരെ കിട്ടിയ പ്രതീതി ആയിരുന്നു... നിത്യയും മാളുവിൻ്റെ കാര്യത്തിൽ അവരുടെ കൂടെ കൂടി ... ഇതിൻ്റെ ഇടയിൽ എല്ലാം തൻ്റെ പെണ്ണിനെ ഒന്ന് കിട്ടാതെ കുശുമ്പ് കുത്തി രുദ്രൻ തേരാപാരാ നടന്നു... ചില ഗർഭകാല അസ്വസ്ഥതകൾ മാളുവിന് ഇല്ലാത്തത് കൊണ്ട് അവളെ രുദ്രനൊപ്പം തന്നെ ആണു കിടന്നിരുന്നത് ..

അവൻ്റെ ഗന്ധം ആയിരുന്നു അവൾക്ക് ഏറെ പ്രിയം ആയി തോന്നിയത്... അവളുറങ്ങിയാലും രുദ്രൻ അവളുടെ സാരി മാറ്റി കുഞ്ഞിനോട് സംസാരിക്കുകയും കൊഞ്ചിക്കുകയും അവളറിയാതെ വയറിൽ ഉമ്മ കൊടുത്തും ഇരിക്കും... മാസങ്ങൾ പോകെ മാളുവിൻ്റെ വയർ വീർത്തുന്തി വന്നു... രുദ്രൻ വന്നു മാളുവിനേ സ്നേഹിക്കുമ്പോൾ മാത്രം അകത്ത് കിടക്കുന്ന കുഞ്ഞു ചവിട്ടാനും കാതോർത്താൽ കുഞ്ഞു ശബ്ദം കേൾപ്പിക്കാനും തുടങ്ങി... രുദ്രെട്ടാ ഇത് പെൺകുട്ടി തന്നെ.. കണ്ടില്ലേ അച്ഛൻ അടുത്ത് വരുമ്പോൾ കാണിക്കുന്ന സന്തോഷം.... നിത്യയുടെ പറച്ചിൽ കേട്ട് മാളു അവളെ ചിരിയോടെ നോക്കി... രുദ്രനെ ഏറു കണ്ണിട്ടു നോക്കിയാൽ അവിടെ ഒരു കള്ളച്ചിരി കാണാം... നിത്യയുടെ ഇതേ കാര്യം താനും പറഞ്ഞിരുന്നു...അപ്പോഴെല്ലാം രുദ്രന് ഒന്നെ പറയാൻ ഉണ്ടാകാറുള്ളൂ ... ഇത് മോൾ അല്ലെടി മോൻ തന്ന്യാ... ഞാൻ നിന്നെ സ്നേഹിക്കാൻ വരുമ്പോൾ അവനു കുശുമ്പ് കുത്തുന്നതാണ്... അതിൻ്റെ ആണെടി ഈ ചവിട്ടലും മറ്റുമെന്ന് പറഞ്ഞ് കണ്ണിറുക്കി കളയും... അവൻ ഒന്ന് വന്നോട്ടെടി എന്നിട്ട് വേണം ബാക്കി പറയാതെ മീശയും പിരിച്ചു മുഖം ആകെ ചുംബിക്കും... വീണ്ടും കള്ള ചെറുക്കനെ കുശുമ്പ് കുത്തിക്കാൻ...

എന്തോ രുദ്രൻ്റെ ആകാംക്ഷ കണ്ട് അവളും ഇപ്പൊ ഒരു മോൻ ആകാൻ ആഗ്രഹിച്ച് തുടങ്ങി... ഇപ്പൊ ഉള്ളിൽ ഒളിപ്പിച്ച കള്ളത്തരങ്ങൾ എല്ലാം പുറത്തേക്ക് കൊണ്ട് വരാൻ... ഇടയ്ക്ക് വിശേഷങ്ങൾ ചോദിച്ച് ദർഷും വിളിക്കും... അവനിങ്ങോട്ട് ഓടി വരണമെന്ന് ഉണ്ട്... എങ്കിലും അത് ഒളിപ്പിച്ചു വെച്ച് പാപ്പൻ്റെ അധികാരം എടുത്ത് കുറെ സംസാരിക്കും... നിത്യ അവനെ കുശുമ്പ് കേറ്റാൻ വയറിൽ ചുറ്റി പിടിച്ചു കോക്രി കാട്ടി ഇരിക്കും... മാളു അവരുടേ എല്ലാം കെയർ ആസ്വദിച്ച് ഓരോ ദിനവും മുന്നോട്ട് നീക്കി... പോകെ പോകെ അവളിൽ കുറുമ്പും നിറഞ്ഞ് വന്നു.. അതെല്ലാം അവൾ എടുത്തിരുന്നത് രുദ്രൻ്റെ അടുത്താണ്... ഇങ്ങനെ കുറുമ്പ് കാട്ടുന്ന മാളുവിനെ അവൻ അൽഭുതത്തോടെ നോക്കി കണ്ടൂ... ദിനങ്ങൾ കൊഴിയവെ മാളുവിൻ്റെ ഡെലിവറി ടൈം എത്തി... അവളെ ലേബർ റൂമിൽ കേറ്റിയപ്പോ തൊട്ട് തല കുനിച്ച് ഇരിപ്പാണ് രുദ്രൻ... ഈ ഇരിപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ ഇപ്പോഴേ പിന്നിട്ടു... ആദ്യ പ്രസവത്തിന് ഇതിന് സാധാരണ ആണെന്ന് പറഞ്ഞു മയപെടുതി ഇരിതിയിരിക്കുവാണ് ... ഇലെൽ ഇപ്പൊ ഹോസ്പിറ്റലിന് തീ ഇട്ടേർന്ന് അവൻ ... അവനെ സമാധാനിപ്പിച്ചു എങ്കിലും അവർക്കും ഉണ്ടായിരുന്നു ടെൻഷൻ അത് കൊണ്ട് തന്നെ മൂന്ന് അമ്മമാരും ഇതോടകം കിട്ടാവുന്ന ദൈവങ്ങൾക്ക് ഇല്ലാം നേർച്ചേം വഴിപ്പാടും നേർന്നു കഴിഞ്ഞു... നിത്യ കാര്യങ്ങൾ അറിയാൻ വിളിച്ച ദർഷിനോട് സംസാരിച്ച് കൊണ്ട് മാറി നിൽപ്പുണ്ട്...

തങ്ങൾ കൂടാതെ വേറെയും ഫാമിലി അവിടെ ഉണ്ടായിരുന്നു മാളവികയുടെ കൂടെ വന്നത് ആരാ... നേഴ്സ് വന്നു ചോദിച്ചതും രുദ്രൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മുന്നോട്ട് വന്നു.... പ്രസവിച്ചു... ആൺകുട്ടി ആണ്.... അമ്മയും കുഞ്ഞും സുഖം... അത്രയും പറഞ്ഞു അവർ പോകുമ്പോൾ ചുറ്റും ഉള്ളതെല്ലാം വിസ്മരിച്ചു നിന്ന് പോയി അവൻ... ഇതിനിടക്ക് എപ്പോഴോ പരിചയപ്പെട്ട ഒരുവൻ വന്നു കൺഗ്രാട്സ് പറഞ്ഞതോ പുണർതോ ഒന്നും അവൻ അറിഞ്ഞില്ല.... അവൻ്റെ നിൽപ്പ് കണ്ടിട്ട് ലക്ഷ്മി വന്നവനെ വിളിച്ചതും അവൻ അവരെ പുണർന്നു... സന്തോഷം കൊണ്ട് ഒരിറ്റ് കണീർ അവൻ്റെ മിഴികോണിൽ പൊടിഞ്ഞു... കുട്ടിക്ക് തക്കതായ മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തതിനാലും സുഖപ്രസവം ആയത് കൊണ്ടും അവളെ അന്ന് തന്നെ വാർഡിലേക്ക് മാറ്റി... ആരൊക്കെ നിന്നിരുന്നു എങ്കിലും അതൊന്നും അവളുടെ നെറുകിൽ ഒരു മുത്തം നൽകാൻ അവനെ വിലക്കുന്നതായിരുന്നില്ല ... മാളുവിനു ശേഷം തൻ്റെ ചോരതുടിക്കുന്ന കുഞ്ഞിനെ അവൻ കയ്യിൽ ഒരു വിറയലോടെ എടുത്തു... കരയാതെ പതുങ്ങി അവൻ്റെ ചൂടിലേക്ക് കുറുകി ഇരിക്കുന്ന ആ കുഞ്ഞിലും രുദ്രൻ്റെത് പോലെ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു .. അത് രണ്ടും മാളുവിന് നേരെയും... സങ്കട കടൽ വറ്റി ഇനി സന്തോഷത്തിൻ്റെ വസന്തം വിരിച്ച് കൊണ്ട് ദൈവം അവരെ ചേർത്ത് വെച്ചു... ❇️ നീണ്ട ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം....

ഓർമകളിൽ തേങ്ങലും പുഞ്ചിരിയും മാധുര്യമൂറുന്ന കുസൃതികളും തരുന്ന ഒരേ ഒരിടം... കലാലയം... നഗരത്തിലെ തന്നെ അക്കാദമിക്സിലും സ്പോർട്സിലും കിരീടം വെക്കാത്ത രാജാക്കന്മാർ വാഴുന്ന കുട്ടികളുടെ പ്രിയം പിടിച്ചു പറ്റിയ വിശ്വകർമ കോളേജിലേ ഗ്രൗണ്ടിൽ ഒരു white Audi car ഇരമ്പി വന്നു നിന്നു... ഉച്ച സമയം ആയിട്ട് കൂടി അവിടമെല്ലാം നല്ല തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു... ഡ്രൈവർ സീറ്റിൽ നിന്നും ഡോർ തുറന്ന് ഇളം പീച്ച് രാജസ്ഥാനി സാരി ഉടുത്ത ഒരുവൾ ഇറങ്ങി... മുടി എല്ലാം ഹെയർ ബൺ വെച്ച് കെട്ടിയിട്ടിട്ടും മുന്നിലെ കുറുനിര മുടികൾ കാറ്റിൽ ആടി തിമിർത്തു... കോളെജിൽ അടി നടന്നെന്ന് തോന്നിപ്പിക്കും വിധം പൊട്ടിയ ഹോക്കി സ്റ്റിക്കും മറ്റും കിടക്കുന്നു... അത് കണ്ട് അവരൊന്ന് നിശ്വസിച്ചു... ക്ലാസ്സിൽ കയറാതെ കുറെ എണ്ണം അവിടെ ഇവിടെ ആയി തടിച്ച് കൂടിയിട്ടുണ്ട്. .. അവൾ സാരി തലപ്പ് കയ്യിൽ പിടിച്ച് ഓഫീസ് റൂം ലക്ഷ്യമാക്കി നീങ്ങി... ഓഫീസ് റൂമിൻ്റെ പുറത്ത് ആരുടെയോ കാവൽ എന്ന പോലെ നിൽക്കുന്ന പയ്യന്മാർ വരുന്നവളെ കണ്ട് നന്നായൊന്നു ഇളിച്ച് കാണിച്ചു... അവരുടേ കൂട്ടത്തിൽ കണ്ണിൽ പെടാതിരിക്കാൻ മറഞ്ഞ് നിൽക്കുന്നവനെ കൂടി കൂർപ്പിച്ച് നോക്കിയിട്ട് അവൾ അകത്തേക്ക് കയറി... ദൈവമേ വന്നത് ആൻ്റി ആയത് നന്നായി.. അങ്കിൾ എങ്ങാനും ആയിരുന്നെങ്കിൽ ...

അതിൽ ഒരുത്തൻ ആശ്വാസത്തോടെ നെടുവീർപ്പ് ഇട്ടതും ബാക്കി എല്ലാവരും അവൻ പറഞ്ഞത് ഏറ്റു പിടിച്ചു... ഇവർ ഇത് ചർച്ചിക്കുമ്പോൾ ഒളിഞ്ഞ് നിന്നിരുന്നവൻ പയ്യെ അകത്തേയ്ക്ക് തലയിട്ടു... മേ ഐ കമ്മിൻ സാർ..... അവളുടെ മധുരമായ ശബ്ദം കേട്ടതും പ്രിൻസിപ്പൽ റൂമിൽ ഇരിക്കുന്നവരും നിൽക്കുന്നവരും അവരെ നോക്കി... അവിടെ ഉള്ള പുരുഷ കേസരികൾ ആരാധനയും സ്ത്രീകളിൽ അസൂയയും നാമ്പിട്ടു... വരൂ Mrs. രുദ്ര ദേവരാജൻ.... അവരെ നോക്കി പ്രിൻസിപ്പൽ പറഞ്ഞതും മാളവിക പുഞ്ചിരിച്ച് കാണിച്ച് അവൾക്ക് വേണ്ടി നീട്ടിയ സീറ്റിൽ ഇരുന്നു... മറുപുറത്ത് കള്ളച്ചിരിയുമായി ഒരുത്തൻ നൽകുന്നുണ്ടെന്ന് അറിഞ്ഞിട്ട് തന്നെ അവൾ ആ വശമെ നോക്കാതിരുന്നു... പ്രിൻസി തനിക്ക് മുന്നില് ഇരിക്കുന്ന മാളുവിനെ വീക്ഷിച്ചു... ഇരുപത്തിരണ്ട് വയസ്സ് ഉള്ള പിജി ചെയ്യുന്ന ഒര് മകൻ്റെ അമ്മ ആണെന്ന് കണ്ടാ പറയുമോ... നരക്കാൻ പോകുന്ന മുടികൾ ആകണം ഇളം ബ്രൗൺ നിറത്തിൽ അവിടെയും ഇവിടെയും ഉണ്ട്... അത് അല്ലാതെ പ്രായത്തിൻ്റെ ഒരു സൂചനയും എവിടെ നിന്നും ഇല്ല.. ജ്വലിക്കുന്ന സൗന്ദര്യം... കൂടാതെ വളർന്നു പന്തലിച്ച് ത്രിക്കേടത് ഗ്രൂപ്പ് നോക്കി നടത്തുന്ന ഒരു പെണ്ണ്... സൗന്ദര്യം കൊണ്ടും പ്രതാപം കൊണ്ടും ആരും മോഹിക്കും ...

അയാള് ഓർത്തു .. സാർ വരാൻ പറഞ്ഞത്....നറുചിരിയോടെ തന്നെയാണ് അവൾ ചോദിച്ചത്... താങ്കളെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയാമായിരിക്കും അല്ലോ... പ്രിൻസിപ്പൽ മാളവികയെ ഫോക്കസ് ചെയ്യുന്നതിൽ നിന്നും ശ്രദ്ധ മാറ്റി പറഞ്ഞു തുടങ്ങി... ദേ ഈ ഇരിക്കുന്നത് കണ്ടോ... പ്രിൻസിപ്പൽ ചൂണ്ടിയ ഇടത്തേക്ക് മാളു നോക്കി... അടി കൊണ്ട് തലയും പൊട്ടി മുഖത്തിൻ്റെ ഷെയ്പ്പും പോയ ഒരാൾ കസേരയിൽ കൂനി കൂടി ഇരിക്കുന്നു... സാർ ഇത്..... എനിക്കിത് പറയുന്നതിൽ ഖേദമുണ്ട്.. ഇത് ഇവിടത്തെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിലെ HOD ആണ്... പുള്ളിക്കാരനെ ഈ അവസ്ഥയിൽ ആക്കിയത് ഈ കോളെജിലെ ബെസ്റ്റ്സ്റ്റുഡൻ്റ് ആയ നിങ്ങളുടെ ഒരേ ഒരു മകൻ...Mr. THRISHIVA RUDHRA DEVARAJAN ... പ്രിൻസി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്ന് പറഞ്ഞ് നിൽക്കുന്ന പയ്യനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.... മാളുവും തല ചെരിച്ച് തൻ്റെ മകനെ നോക്കി... രാവിലെ ധരിച്ച് പോയ ഡെനിം ബ്ലൂ ജീൻസ് ഷർട്ടിൽ അവിടമിവിടമായി ചോര കറ കാണുന്നു... ഇട്ട വൈറ്റ് ജീൻസിൻ്റെ കോലം പിന്നെ പറയെ വേണ്ട... അലസമായി എന്നും കിടക്കാറുള്ള മുടി ഇന്ന് അതിനേക്കാൾ അലസം... തല്ല് ഉണ്ടാക്കിയാലും മുറിവും കൊണ്ട് ഇത് വരെ വന്നട്ടില്ല എങ്കിലും അവൾ അങ്ങനെ മുറിവ് വല്ലതും ഉണ്ടോ എന്നും നോക്കി... ഒന്നും കണ്ട കിട്ടാതെ വന്നപ്പോൾ ഉള്ളിൽ ഒര് തണുപ്പ് പടർന്നു...

എല്ലാം നോക്കിയതിനു ശേഷം ആണ് ആ മുഖത്തോട്ട് ഒന്ന് നോക്കിയത്... അച്ഛൻ്റെ അതെ കള്ളത്തരം വെച്ച് കണ്ണിറുക്കി പുഞ്ചിരിച്ച് നിൽക്കുന്നു... മാളു അവനെ കൂർപ്പിച്ചു നോക്കി... യൂ ലുക്ക് ഗോഡ്ജ്യസ്.... അവൻ്റെ ചുണ്ടുകളിൽ ആ വാക്കുകൾ തത്തി കളിച്ചതും അത് മനസിലാക്കി എന്നോണം ചിരി മറച്ച് പിടിച്ച് മാളു കണ്ണുരുട്ടി മുഖം തിരിച്ചു... കണ്ടില്ലേ ഞാൻ പറയുന്നതിന് എന്തെങ്കിലും കൂസൽ ഉണ്ടോ എന്ന്... ഇത് എനിക്കു വെറുതെ വിടാൻ പറ്റില്ല Mrs. രുദ്രൻ... ആക്ഷൻ എടുത്തേ പറ്റൂ.... എന്നും തല്ല് ഉണ്ടാക്കുന്നത് പോലെ ഒരു സ്റ്റുഡൻ്റ് സ്റ്റുഡൻ്റ് പ്രോബ്ലം അല്ല ഇത്...ഡിപ്പാർട്ട്മെൻ്റ് HOD യെ ഇങ്ങനെ തല്ലി ചതക്കാ എന്ന് വെച്ചാ.. സമ പ്രായം ആണോ അമ്മയുടെ വയസ്സ് ഇല്ലെ..... ഈ കോളേജിന് ഒരു അന്തസ്സ് ഒക്കെ ഉണ്ട്... റൂൾസ് ആൻഡ് റഗുലേഷൻസ് ഉണ്ട്... പ്രിൻസി ഘോര ഘോരം പറഞ്ഞു കൊണ്ടിരുന്നു .. Excuse me sir.... മാളു പ്രിൻസിയെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് നേരെ HOD യുടെ മുന്നില് ചെന്ന് നിന്നു ... പരിക്ക് പറ്റിയതിൻ്റെ ഇടയിലും അയാൾ മാളുവിനെ മൊത്തത്തിൽ ഉഴിഞ്ഞു... ഇനി ഒന്നൂടെ നോക്കിയാൽ ആ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും രൂപാ.... ത്രിശിവയുടെ അലർച്ച മുഴങ്ങിയതും പ്രിൻസി റൂമിലേക്ക് തലയിട്ടു നിന്നവൻ ഇളിച്ച് കൊണ്ട് തല പുറത്തേക്ക് ഇട്ടു... പക്ഷേ അത് പറഞ്ഞത് ആർക്ക് വേണ്ടി ആണെന്ന് മാളുവിനും നോട്ടം നോക്കിയ HOD ക്കും പിടി കിട്ടി.... സാറിനെ എൻ്റെ മകൻ എന്തിനാണ് തല്ലിയത്... കൈകൾ പിണച്ചു കൊണ്ട് അവൾ ചോദിച്ചതും ഉത്തരം ഇല്ലാതെ മുഖം കുനിച്ചു അയാൾ...

അത് കാൺകെ അവൻ പ്രിൻസിയെയും അങ്ങേരെയും നോക്കി പുച്ഛിച്ചു... മനോജ് നിങൾ ധൈര്യം ആയി പറയൂ... പ്രിൻസി അദ്ദേഹം മോട്ടിവേറ്റ് ചെയ്തു.. അത്.. അത്.. പിന്നെ.. സാർ എന്നെ പറ്റി എന്തെങ്കിലും പറഞ്ഞായിരുന്നോ എൻ്റെ മോനോട്... മോശം ആയിട്ട്.... മാളു പിരികം പൊക്കി ചോദിച്ചു... മനോജ് ആകെ ഇരുന്നു വിയർത്തു... ഞാൻ ഒന്നും പറഞ്ഞില്ല.... ഒന്നും പറഞ്ഞില്ല എന്നത് കള്ളം.. എൻ്റെ മോനെ എനിക്കു അറിഞ്ഞുടെ...ഒന്നുമില്ലെങ്കിലും എന്നെക്കാൾ രണ്ട് വയസ്സിനു മൂപ്പല്ലെ... സഹോദരി ആയി കണ്ട് പറയൂ... മാളുവീന് കാര്യം മനസ്സിലായി എന്നറിഞ്ഞപ്പോൾ അവൻ്റെ പുഞ്ചിരിയുടെ തെളിച്ചം കൂടി... ഞാൻ നിങ്ങള്... സുന്ദരി ആണെന്ന് ...പറഞ്ഞിരുന്നു... ഇത്രയും വലിയ മോൻ ഉള്ള സ്ത്രീ ആണെന്ന് കണ്ടാ പറയില്ലെന്ന് പറഞ്ഞിരുന്നു വേറെ.... വേറെ ഒന്നും... കൂടെ കിടക്കാൻ.. വെറുതെ തമാശയ്ക്ക് . . ഇത്രയും നന്നായി പറഞ്ഞിട്ട് ആണോ നീ സാറിനെ തല്ലിയത്.... അത് എൻ്റെന്ന് രണ്ടെണ്ണം കൂടി കൂടുതൽ കിട്ടുമ്പോൾ മണി മണി പോലെ പറയും സാർ... അവൻ കൈകൾ തെറുത്ത് കയറ്റി മുന്നോട്ടെക്ക് ആഞ്ഞതും മനോജ് പേടിച്ച് ആലില പോലെ വിറച്ചു... മാളു കൈ കൊണ്ട് തടഞ്ഞ് ആൾക്ക് നേരെ ഒന്ന് ചാഞ്ഞു... പറഞ്ഞത് എന്താണെന്ന് ഇപ്പൊൾ പറഞ്ഞാൽ സാറിന് അത്രയും നല്ലത്...

ഇവൻ്റെ അച്ഛൻ ഉണ്ടല്ലോ.. അങ്ങേരും കൂടെ ഈ ദേഹത്ത് മേഞ്ഞാൽ ഉണ്ടല്ലോ പിന്നെ റീത്ത് വെക്കാനെ കൊള്ളുള്ളൂ.... മാളുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ മനോജ് അറിയാതെ ഉമിനീർ ഇറക്കി പോയി... അതോടെ എങ്ങനെ ആണോ അവനോട് പറഞ്ഞത് അത് പോലെ അയാൾ തത്ത പറയും പോലെ പറഞ്ഞു... അയാള് അസഭ്യം പറഞ്ഞത് കേട്ട് പ്രിൻസി വരെ തൊലി ഉരിഞ്ഞത് പോലെ ആയി... ചാടി കയറി ആക്ഷൻ എടുക്കുന്നതിന് മുൻപേ സത്യാവസ്ഥ അറിയാൻ ശ്രമിക്കുന്നത് നല്ലതാണ് സാർ... ഇത്ര ഒക്കെ പറയുന്നത് കേട്ടാ നല്ല തന്തക്ക് പിറന്ന ഏത് മകനും തല്ലി പോകും.. അതിപ്പോ സാർ പറഞ്ഞാ പോലും തല്ലും... ഇനിയിപ്പോ സാറിന് കോളേജിൻ്റെ അന്തസ്സും അഭിമാനവും നോക്കണം എങ്കിൽ റൂൾ എന്താണോ അത് പോലെ ചെയ്തേക്കു.... അത് പിന്നെ ... ആം റിയലി സോറി മാം... ഇങ്ങനെ ഒരു റിസൺ ഉണ്ടെന്ന് അറിഞ്ഞില്ല... ആക്ഷൻ ഒന്നും എടുക്കുന്നില്ല .. പ്രിൻസി ഖേദം പ്രകടിപ്പിച്ചു... എന്നാല് ഞാൻ പോക്കൊട്ടെ... ഓ ഷുവർ.... മാളു പുറത്തേക്ക് ഇറങ്ങിയതും THRISHIVA മനോജിനെ ഒന്നൂടെ നോക്കിയിട്ടു പുറത്തേക്ക് ഇറങ്ങി... വല്യമ്മെ കലക്കി.... മാളു പുറത്തേക്ക് ഇറങ്ങിയതും ദർഷിൻ്റെ അതെ ഛായ ആയ സ്വരരൂപ് എന്ന രൂപൻ വന്നു മാളുവിനെ കെട്ടിപിടിച്ചു... ദർഷിൻ്റെയും നിത്യയുടെയും ആദ്യ കണ്മണി...

മാളു അവനെ പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.... സെക്കൻ്റ് ഇയർ ആണെന്ന് വെച്ച് ക്ലാസ്സിൽ കയറാതെ നടക്കുവാണോ നീ.... മാളു കള്ള ദേഷ്യത്തോടെ അവനോട് ചോദിച്ചു... ഏയ് ... അത് ഇതൊക്കെ കണ്ടപ്പോ നിന്നന്നെ ഉള്ളൂ... അവൻ ഒന്നിളിച്ചു... മ്മ് ആയിക്കോട്ടെ... നീ നിൻ്റെ പുന്നാര ഏട്ടൻ്റെ കയ്യിൽ നിന്നും കീ വാങ്ങ് ... എന്നിട്ട് രാഗുനെ പിക്ക് ചെയ്തോളണം ... ദർഷിൻ്റെയും നിത്യയുടെയും രണ്ടാമത്തെ പ്രോഡക്ട് ആണ് സ്വരാഗിണി എന്ന രാഗു... കണിമംഗലത്തെ ഏക പെൺതരി... ത്രിശിയുടെയും രൂപൻ്റേയും പെങ്ങളുട്ടീ.. ആളിപ്പോ പ്ലസ് ടൂ തകൃതി ആയി പഠിക്കുന്നു... അത്രയും കേട്ടതും ത്രിശിവ Ducati panigale ൻ്റെ കീ രൂപനേ ഏൽപ്പിച്ചു... അപ്പോഴേക്കും ഫ്രണ്ട്സിലാരോ അവൻ്റെ ബാഗും കൊണ്ട് വന്നിരുന്നു... മാളു അവനേ വിളിക്കാതെ മുന്നോട്ട് നടന്നു... ഇന്ന് നിങൾ തൃക്കേടത് ആവോ.... രൂപൻ ഇത്തിരി സങ്കടത്തോടെ ചോദിച്ചു... അറിയില്ലെടാ... നിൻ്റെ മാളു അമ്മയുടെ മൂഡ് പോലെ ഇരിക്കും... വല്യമ്മയുടെ മൂഡിൻ്റെ സോഴ്സ് ആണല്ലോ വല്യച്ഛനും ഏട്ടനും... ഏട്ടൻ ഇന്നത്തേക്ക് ഉള്ളത് ഉണ്ടാക്കി വെച്ചിട്ടുണ്ട്..

ഇനി വല്യച്ഛൻ ശരണം... അത് കേട്ട് ത്രിശി ഒരു പുഞ്ചിരിയോടെ ബാഗും തോളിൽ ഇട്ടു പിന്നാലെ നടന്നു... മാളുവിൻ്റെ കപട ദേഷ്യം കണ്ട് അവനു നല്ലോണം ചിരി വരുന്നുണ്ടായിരുന്നു ... അമ്മാ കീ താ ഞാൻ എടുക്കാം... മാളു അവനേ തറപ്പിച്ച് ഒന്ന് നോക്കി.. ഇങ്ങനെ നോക്കല്ലമ്മാ... ചുവന്നു തുടുത്തു സുന്ദരികോത ആയിട്ട് എൻ്റെ കൈക്ക് ഇനിയും പണി ഉണ്ടാക്കി വെക്കല്ലെ... കേറി ഇരിക്കെടാ ചെക്കാ.... അത് കേട്ടതും ഒന്നൂടെ പൊട്ടി ചിരിച്ച് കൊണ്ട് ചുണ്ടിൽ ചൂളവും ഇട്ടു അവൻ കോ ഡ്രൈവർ സീറ്റിലേക്ക് കയറി... മാളുവും കയറാൻ ഇരിക്കെ ആണ് ഫോൺ അടിഞ്ഞത്...നോക്കിയപ്പോൾ നിത്യ ആണ്... ത്രിക്കെടത് ഗ്രൂപ്പ് നോക്കി നടത്താൻ മാളുവിനൊപ്പം ഇപ്പൊ നിത്യ കൂടെ ഉണ്ട്... പതിനഞ്ച് വർഷത്തെ ജോലിയും തീർത്ത് കുഞ്ഞുണ്ണി ഇപ്പൊ രുദ്രനൊപ്പവും... എന്താ മോളെ... നിത്യ അവിടെ നിന്ന് പറയുന്നത് കേട്ടതും മാളുവിൻ്റെ മുഖം വീർത്തു കെട്ടി.... ഈ ഏട്ടനെ ഇന്ന് ഞാൻ... കോൾ കട്ട് ചെയ്ത് ഡോറും തുറന്ന് മാളു കാർ സ്റ്റാർട്ട് ചെയ്തു... അവളുടെ ഇപ്പോഴത്തെ ഇരിപ്പ് കണ്ടപ്പോ അവൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി... ത്രിശി അവളെ നോക്കി കാര്യം മനസ്സിലായ പോലെ ചിരി അടക്കി പിടിച്ചു തലയാട്ടി... ഒരച്ഛനും മോനും.. ശെരിയാക്കി തരാം ഞാൻ... പിറുപിറുത്തു കൊണ്ട് മാളു കാർ സ്റ്റാർട്ട് ചെയ്തു............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story