സിന്ദൂരമായ്‌ ❤: ഭാഗം 5

sinthooramay

രചന: അനു

ഉതിർന്നു വീഴാൻ പോകുന്ന മുണ്ട് ഉറപ്പോടെ ഉടുത്തു... സിരകളിൽ മദ്യത്തിന്റെ ആലസ്യം മാത്രം... "ആ വേശ്യാ ഇന്നെന്റെ കൂടെ കിടക്കും... ഇൗ രുദ്രന്റോപ്പം .... രുദ്രനും അറിയട്ടെ അവളുടെ രുചി..... ബോണറ്റിൽ ഉള്ളതെല്ലാം തട്ടി തെറിപ്പിച്ച് അവൻ വണ്ടി മുൻപോട്ട് എടുത്തു... മദ്യ കുപ്പി നിലത്ത് വീണുടഞ്ഞ സങ്കടത്തിൽ സുധാകരൻ പറപ്പിച്ച് പോകുന്ന രുദ്രനെ നോക്കി പ്രാകി. .. യാത്രയിൽ ഉടനീളം ചുട്ടുപഴുത്ത ഓർമകളും സുധാരകരൻ കാതിൽ ഓതിയ വാക്കുകളും അവനിൽ വീണ്ടും അലയടിച്ചു.... ❇ ലക്ഷ്മ്യമ്മ കെടന്നോ ... രാവിലെ തൊട്ടുള്ള പണ്യല്ലെ.. ബാക്കി ഒക്കെ ഞാൻ ചെയ്തോളാം... അടുക്കള ഒതുക്കുന്നിന്റെ ഇടയിൽ മാളു പറഞ്ഞ് കൊണ്ടിരുന്നു... അത് സാരമില്ല ... അല്ല മോളൊന്നും കഴിച്ചിലാല്യോ ... അവൻ വരുന്നത് കാത്ത് നിൽക്കുവാണോ ...കഴിച്ചിട്ടാകും മോളെ വരാ... നീ വിശന്നു ഇരിക്കണ്ട.. അവളുടെ കയ്യിൽ നിന്നും നിലം തുടക്കുന്ന തുണി ലക്ഷ്മി വാങ്ങി.... ഏട്ടൻ വരട്ടെ ... വന്നിട്ട് മതി... ഇനിപ്പോ ഒന്നും കഴിച്ചിട്ടില്ലെങ്കിൽ.... മാളുവിനു ഒന്ന് കുളിക്കണമെന്ന് തോന്നി.. പക്ഷേ മാറി ഉടുക്കാൻ..

അതൊരു ചോദ്യ ചിഹ്നമായി തുടർന്നു... ലക്ഷ്മി വീടിനോട് ചേർന്ന ഗസ്റ്റ് ഹൗസിൽ ആണ് താമസം... രുദ്രൻ വരുന്നത് വരെ ലക്ഷ്മി അവൾക്കൊപ്പം നിക്കാമെന്ന് പറഞ്ഞു... ഉറക്കം വീണു തുടങ്ങിയ അവരുടെ മിഴികൾ കണ്ടപ്പോൾ മാളു കടുംപിടിതത്തോടെ അവരെ പറഞ്ഞയച്ചു... ഗേറ്റ് പൂട്ടിട്ടില്ല... പണികൾ എല്ലാം തീർത്ത് ഭക്ഷണം മേശപ്പുറത്ത് വിളമ്പി മൂടി വെച്ചു... അവനെയും കാത്ത് ഉമ്മറപ്പടിയിൽ ചെന്നിരുന്നു... താലി മാലയിൽ വിരൽ ചുഴറ്റി തൂണിലേക്ക്‌ തല ചായ്ച്ചു .. രുദ്രൻ അവന്റെ അച്ഛനെ പോലെയാ.. മൂക്കത്താ ശുണ്ഠി... താഴെ ഉള്ളത് അവന്റെ അമ്മയെ പോലെയും... പാവം.. അവൻ വരുമ്പോ രുദ്രൻ മോന് നല്ല ശീലങ്ങൾ മാത്രേ ഉള്ളൂ... അനിയനും തല്ലുകൊള്ളിത്തരം പഠിക്കാതെ ഇരിക്കാൻ ആവണം അഭിനയം.... സാറും ഭാര്യേം മരിച്ചതിൽ പിന്നെയാ മോൻ ഇങ്ങനെ ആയത്... അത് വരെ ദേഷ്യം ഉണ്ടെങ്കിലും പുറത്ത് കാട്ടാതെ ചിരിച്ച് നടക്കുന്നതെ ഞാൻ കണ്ടിട്ടുള്ളൂ..... അനിയനും ഏട്ടനും കൂടിയാൽ ആഘോഷം ആണ് ഇവിടെ... പണികൾക്കിടയിൽ ലക്ഷ്മി പറഞ്ഞതവൾ ഓർത്തെടുത്തു...

ഏട്ടനെ പറ്റി അറിയാൻ ഒരുപാട് ഉണ്ടെന്ന് തോന്നിപ്പോകുന്നു... ഓരോന്ന് ഓർത്തിരിക്കിരെ അവന്റെ അവഗണനയും ആ ചിന്തകളിലേക്ക്‌ കൂട്ട് കൂടി... എന്നോട് ദേഷ്യം കാട്ടാൻ മാത്രം വലിയ തെറ്റ് ഇയ്തോ ഞാൻ.... ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിച്ചത്... സഹതാപത്തിന്റെ പുറത്തോ... സഹതാപം... അത് തന്നെ ആകും... ഞാൻ ആരും അല്ലേ ഏട്ടന്റെ... പിഴച്ചു പെറ്റത്... വേശ്യ.... ഇഷ്ടപ്പെടാൻ തന്നിൽ ഒരു തരിമ്പ് പോലും കാരണങ്ങൾ ഇല്ല.... ഇഷ്ടപ്പെടാത്തിരിക്കാൻ ആണെലോ കാരണങ്ങൾ ഏറെയും ...നോവ് നേഞ്ചിനെ കുത്തി കീറി.... കണ്ണിൽ മിഴിനീർ സ്ഥാനം പിടിക്കും മുൻപേ ഗേറ്റ് കടന്ന് രുദ്രന്റെ ജിപ്സി നടുമുറ്റത്ത് വന്ന് നിന്നിരുന്നു... മാളു ചാടി എണീറ്റു തൂണിന്റെ മറവിലേക്ക്‌ പതുങ്ങി.... കുടിച്ച് ബോധം ഇല്ലാതെ നാലുകാലിൽ വരുന്ന രുദ്രനേ പകപ്പൊടെ നോക്കി...കുടിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു എന്നിരുന്നാലും അവളിത്രയും പ്രതീക്ഷിച്ചില്ല... വേച്ചു വീഴാൻ പോകുന്ന അവനെ പിടിക്കാൻ ആഞ്ഞതും കൈ മുന്നോട്ട് ഓങ്ങി അവൻ തടഞ്ഞു... വീണ്ടും നടക്കാൻ ശ്രമിച്ചു...

പക്ഷേ വേച്ചു വീണു... ഭയത്തോടെ ആണെങ്കിലും മാളു അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി... അവളെ ഉറ്റുനോക്കിയതിന് ശേഷം അമർഷത്തോടെ കൈകൾ തട്ടി മാറ്റി പി.... പിടുക്കണ്ട പറ... ഇല്ലെ.... കുഴഞ്ഞ നാവുമായി അവൾക്ക് നേരെ കൈ ചൂണ്ടി .... മാളു പറഞ്ഞത് എന്താണോ അതിന് അനുസരണയോടെ തലയാട്ടി... ഇൗ ഒരവസ്ഥയിൽ അവനെ കണ്ടിട്ട് അവളുടെ നെഞ്ചൊന്നു പിടഞ്ഞു... പടികൾ പണിപ്പെട്ട് കയറുന്ന അവനെ നോക്കി കൊണ്ട് തന്നെ ഗേറ്റ് ചെന്ന് പൂട്ടി മുൻ വാതിൽ അടച്ചു പൂട്ടി... മുറിയിലേക്ക് ചെല്ലാണോ വേണ്ടയോ... ശങ്കിച്ചു കൊണ്ടവൾ മുറിയിലേക്ക് ചെന്നു... അകത്ത് കയറി നോക്കിയപ്പോൾ രുദ്രനെ കണ്ടില്ല.... പിൻകഴുത്തിൽ ചുടു ശ്വാസം വീണു.... മാളു പൊടുന്നനെ തിരിഞ്ഞ് നോക്കി.... മിഴികൾ കൂർപ്പിച്ച് നോക്കുന്നത് കണ്ടപ്പോൾ തന്റെ ശ്വാസം നേരെ വീഴാത്തത് പോലെ അവൾക്കനുഭവപ്പെട്ടു... വീരവാദം മുഴക്കിയതെല്ലാം മനസ്സിന്റെ കാണാ മറവിലേക്ക്‌ ഓടി ഒളിച്ചിരുന്നു... നി.... നിനക്ക് എന്നെ പേടി ഉണ്ടോടി... ആ ചോദ്യത്തിൽ മാളു ഒന്നന്ധാളിച്ചു ..

.പിരികകൊടികൾ ഉയർന്നു പൊങ്ങിയപ്പോൾ ഉണ്ടെന്ന് മെല്ലെ തലയാട്ടി ... പേടിക്കണം.... നീയും... നിന്റെ ആ തള്ള ഗീതയും പേടിക്കണം..... കെട്ടോടി... പറഞ്ഞതിന്റെ പൊരുൾ അറിയാതെ മാളു കുഴഞ്ഞു... രുദ്രൻ അവളെ പിടിച്ച് നെഞ്ചിലേക്ക് ഇട്ടു... മാളു ആ പ്രവൃത്തിയിൽ വെട്ടി വിറച്ചു... ദേഹത്ത് കൂടെ തീവ്രമായതെന്തോ പാഞ്ഞു പോയത് പോലെ..... മിഴികൾ ഉയർത്താതെ അവന്റെ കരവലയത്തിൽ ഒതുങ്ങി കൂടി.... അവളിൽ നിന്നും ഉയരുന്ന വിയർപ്പിൻ ഗന്ധത്തിന് ചന്ദനത്തിന്റെയും കസ്തൂരിയുടെയും സമിശ്ര ഗന്ധമാണെന്ന് അവന് തോന്നി... അത് അവന്റെ സിരകളെ ത്രസിപ്പിക്കുമാം വിധം പുളകം കൊള്ളിച്ചു... നേർ വിപരീതമായി അവനിൽ നിന്നും വമിക്കുന്ന തീക്ഷ്ണത ഏറിയ മദ്യത്തിൻ ഗന്ധം അവളെ തളർത്തി... രുദ്രൻ അവളെ പുണർന്നു.... മൃദുവായി...... മാളുവിന്റെ ചെന്നിയിൽ വിയർപ്പിൻ സാന്നിധ്യം വർദ്ധിച്ചു... തിരികെ പുണരാൻ മുതിർന്നില്ല ..കഴിഞ്ഞില്ലെന്നതാണ് സത്യം ... പുണരലിന്റെ ഗാഡത കൂടി വന്നു... അവന്റെ ബലിഷ്ഠമായ കരങ്ങൾക്കിടയിൽ ശ്വാസം മുട്ടി...

അടർന്നു മാറുവാൻ കിണഞ്ഞു ശ്രമിച്ചു..... പക്ഷേ തോറ്റ് പോയി... അവനിലെ പിടുത്തം വാശിയോടെ മുറുകുന്നതല്ലാതെ അഴഞ്ഞില്ല... ഉള്ളിൽ ഭയം ഇരച്ചു കയറി.... ഒന്നുറക്കെ വിളിക്കാൻ ആയി നാവ് പൊന്തുന്നില്ല...നിസ്സഹായാവസ്ഥയും സങ്കടവും കൊടുമുടിയിൽ എത്തി.... കരങ്ങൾ ഒന്നയഞ്ഞെന്ന് കണ്ടതും മാളു അടർന്നു മാറി പിന്തിരിയാൻ നോക്കി... മാറാൻ ശ്രമിക്കവെ മുന്താണിയിൽ അവന്റെ പിടി വീണു.... വേണ്ട ഏട്ടാ.... മുന്താണിയിൽ അള്ളിപ്പിടിച്ചു കൊണ്ടവൾ കേണു... അപേക്ഷ കേൾക്കാൻ ഉള്ള മനസ്സ് അന്നേരം അവനിൽ ഉരുത്തിരിഞില്ല.... പുച്ഛിച്ചു പുഞ്ചിരിച്ച് കൊണ്ട് അവൻ ബലമായി വലിച്ചു... നരച്ച് തുടങ്ങിയ സാരിക്ക് എത്ര ബലം കാണും... വലിച്ചലിൽ സാരി കീറി .... മാറിൽ നിന്നും സാരി അടർന്നു വീണു.... ചുണ്ടുകൾ വിതുമ്പി... മാളു കൈകൾ കൊണ്ട് മാറിനെ അണച്ചു പിടിച്ചു... അരികിലേക്ക് വേച്ചെടി വെച്ചടി നടന്നു വരുന്ന രുദ്രനിൽ നിന്നും അവളും പിന്നിലേക്ക് നീങ്ങി... കാൽ തട്ടി ബെഡിലേക്ക്‌ മറഞ്ഞു... അവൾക്ക് മുകളിൽ ആയി അവൻ കൈ കുത്തി നിന്നു... പാതി അടർന്ന ബട്ടണിൽ ഇടയിലൂടെ രോമാവൃതമായ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നിരുന്ന രുദ്രാക്ഷ മാല പുറത്തേക്ക് ചാടി ... അത് അവളുടെ മുഖത്തിട്ട് ഉരസി മാറി....

അവൻ താഴ്ന്നു കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... മാളുവിന്റെ മിഴികൾ കൂമ്പി അടഞ്ഞു... പെയ്യാൻ വെമ്പി നിന്ന മിഴികൾ നിറഞ്ഞൊഴുകി .... അവളുടെ ദേഹത്തോട് അവന്റെ ദേഹം അമർന്നു...ചുംബനങ്ങൾ ഓരോന്നായി അവളിൽ വീണടിയാൻ തുടങ്ങി... എതിർക്കാൻ ആയി കൈകൾ പോലും എടുക്കാൻ അവൾക്ക് സാധിച്ചില്ല ... അത് അവനാൽ പിണച്ചു വെച്ചിരുന്നു... മാറിൽ കിടക്കുന്ന താലി മാല കടിച്ച് അവൻ കഴുത്തിന് മുകളിലേക്ക് ഇട്ടു ... അതിൽ മാളു പൊള്ളി പിടഞ്ഞു... വില്ല് പോൽ വളഞ്ഞു.... അവന്റെ മുടിയിൽ കൈ കൊരുത്ത് വലിച്ചു... സിരകളിൽ മദ്യത്തിന്റെ മത്തിനൊപ്പം കാമത്തിൻ ആലസ്യവും നിറഞ്ഞു... ഒരു ഭ്രാന്തനെ പോലെ അവൻ അവളിലേക്ക് ആഴ്‌നിറങ്ങി.... അവളിലെ പെണ്ണ് ഉണർന്നു തുടങ്ങിയതും പയ്യെ എതിർപ്പുകൾക്ക്‌ അയവ് വന്നു.... വേദനയാൽ നിലവിളിക്കാൻ പോലും രുദ്രൻ അനുവദിച്ചില്ല ... സ്വർഗീയ ലഹരിയിൽ ആയിരുന്നു അവൻ... അതിൽ എല്ലാം മറന്നു ... അവൾക്ക് കൊടുക്കുന്ന വേദന പോലും.... വേശ്യ എന്ന് മുദ്രകുത്തിയ മാളൂവിൽ നിന്നും അതിനെ ഇല്ലായ്മ ചെയ്യാൻ ഉള്ള പ്രതിവിധി അവിടെ പരന്നു.... വെളുത്ത ബെഡ്ഷീറ്റിൽ പരിശുദ്ധമായ ചുവപ്പ് വർണ്ണമായി..... അവളിലെ പരിശുദ്ധി തെളിയിക്കാൻ ഉള്ള കയ്യൊപ്പായി.................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story