സിന്ദൂരമായ്‌ ❤: ഭാഗം 6

sinthooramay

രചന: അനു

സിരകളിൽ മദ്യത്തിന്റെ മത്തിനൊപ്പം കാമത്തിൻ ആലസ്യവും നിറഞ്ഞു... ഒരു ഭ്രാന്തനെ പോലെ അവൻ അവളിലേക്ക് ആഴ്‌നിറങ്ങി.... അവളിലെ പെണ്ണ് ഉണർന്നു തുടങ്ങിയതും പയ്യെ എതിർപ്പുകൾക്ക്‌ അയവ് വന്നു.... വേദനയാൽ നിലവിളിക്കാൻ പോലും രുദ്രൻ അനുവദിച്ചില്ല ... സ്വർഗീയ ലഹരിയിൽ ആയിരുന്നു അവൻ... അതിൽ എല്ലാം മറന്നു ... അവൾക്ക് കൊടുക്കുന്ന വേദന പോലും.... വേശ്യ എന്ന് മുദ്രകുത്തിയ മാളൂവിൽ നിന്നും അതിനെ ഇല്ലായ്മ ചെയ്യാൻ ഉള്ള പ്രതിവിധി അവിടെ പരന്നു.... വെളുത്ത ബെഡ്ഷീറ്റിൽ പരിശുദ്ധമായ ചുവപ്പ് വർണ്ണമായി..... അവളിലെ പരിശുദ്ധി തെളിയിക്കാൻ ഉള്ള കയ്യൊപ്പായി... ബോധമില്ലാതെ അവളിൽ നിന്നും അടർന്നു മാറി രുദ്രൻ മയക്കത്തിലേക്ക്‌ വീണു... വേദനയിലും കഴിഞ്ഞ് തീർത്ത ആലസ്യത്തിലും മാളു വാടിയ താമരതണ്ട് പോലെ ആയി തീർന്നിരുന്നു..... സന്തോഷം നുകർന്ന പുഞ്ചിരി ചെഞ്ചുണ്ടിൽ ഉണ്ടായിരുന്നു ... ഇത്ര നാൾ തന്നിലെ പെൺമയെ സ്വന്തം ഭർത്താവിന് ആയി തന്നെ നൽകിയിരിക്കുന്നു...

അറിയില്ല ഇൗ മനുഷ്യനെ പറ്റി...സ്നേഹത്തോടെ മിണ്ടിയിട്ടില്ല...നോക്കിയിട്ടില്ല .... എന്നിരുന്നാലും താലി ചാർത്തിയത് മുതൽ... സിന്ദൂരമായ് സീമന്തരേഖ വർണമാക്കിയത് മുതൽ... ആരാധന ആണ്...അർപ്പണമാണ്.... ഇത്തരം ചിന്തക്കിടയിൽ അവൻ മദ്യപിച്ച് സ്വന്തം ആക്കിയത് പോലും ഇഷ്ട്ടം കൊണ്ടാണെന്ന് മാളു കരുതി.... ഒരു കിതപ്പോടെ അവന്റെ നെഞ്ചില് തലചായ്ച്ച് കിടന്നു.... വെറു..തെ ..വി.... വിടില്ല ... മയക്കത്തിൽ അവൻ ഇരുവുടുന്ന വാക്കുകൾ നിദ്രയിൽ ആഴ്ന്ന മാളു അറിഞ്ഞതേയില്ല... ❇ മിഴികൾ ചിമ്മി തുറന്നു.... ഇപ്പോഴും ആ നെഞ്ചിൽ തന്നെയാണ് സ്ഥാനം... ഉറക്കത്തിൽ എപ്പോഴോ ആ കരങ്ങൾ അവളെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്... നഗ്നമായ മേനി പുതപ്പ് കൊണ്ട് മറച്ചു ... കരങ്ങൾ പയ്യെ അടർത്തി മാറ്റി... നെറ്റിയിൽ ആർദ്രമായ നനുത്ത ചുംബനം നൽകി.... ആദ്യ ചുംബനം... ശരീരത്തിന് ഊഹിക്കാവുന്നതിൽ അപ്പുറം തളർച്ച... മാളു ദീർഘനിശ്വസിച്ചു കൊണ്ട് കാലുകൾ നിലത്ത് ഉറപ്പിച്ചു.. കാൽ വിടവിലൂടെ ഇപ്പോഴും രക്തം പനച്ചിറങ്ങുന്നുണ്ടായിരുന്നു... വേദന കൊത്തി വലിക്കുന്നു.... മേലടച്ച് വേദന... മാളു നിലത്ത് വീണു കിടക്കുന്ന സാരി കയ്യിൽ എടുത്തു... കീറി പറഞ്ഞ സാരി മാറോട് ചേർത്തു... എന്തിടും .... ഇട്ടത് തന്നെ ഇട്ട് മുഷിപ്പ്‌ അവൾക്ക് തന്നെ ഏറ്റിരുന്നു...

ദേഹം അനക്കാൻ വയ്യ... ഇൗ വേഷത്തിൽ താഴേക്ക് ചെല്ലാനും ആകില്ല... കല്യാണ സാരി പുറത്ത് അയയിൽ ആണ്... മാളു ഉറങ്ങി കിടക്കുന്ന രുദ്രനെ പരിഭവത്തോടെ നോക്കി... സാരി ഒരിടത്ത് വെച്ച് ബാത്റൂമിലേക്ക് കയറി... വെള്ളം വീണതും ദേഹം നീറി.... ഒരിടം പോലും നീറാതെ വിട്ട് പോയിട്ടില്ല... മാളു അവളിലേക്ക് തന്നെ നോക്കി.... ശരീരമാകെ ചുവന്ന തിണർപ്പുകൾ...അടിവയ്യറ്റിലും പൊന്നീച്ച പാറുന്ന വേദന... മാളു എങ്ങനെ ഒക്കെയോ കുളിച്ച് ഇറങ്ങി.... രുദ്രൻ അപ്പോഴും മയക്കത്തിൽ ആയിരുന്നു... കീറി പറഞ്ഞ സാരി കയ്യിൽ എടുത്തു... തുന്നി പിടിപ്പിക്കാം എന്ന ധാരണയിൽ നൂലൂം സൂചിയും മുറിയാകെ തേടി... കാണാതെ ആയപ്പോൾ നീരസം വന്നു മൂടി... വേറെ വഴി ഇല്ലാത്തത് കൊണ്ട് പറ്റാവുന്ന തരത്തിൽ ഉടുത്തു.... ഉറങ്ങി കിടക്കുന്ന രുദ്രന്റെ കാലിൽ തൊട്ട് വണങ്ങി പ്രാർത്ഥിച്ചു... താഴേക്ക് ഇറങ്ങി അയയിൽ ചെന്ന് സാരി എടുത്തു.... ലക്ഷ്മി എഴുന്നേറ്റട്ടില്ല എന്നത് അവൾക്ക് ഒരു കാര്യത്തിൽ ഒരു സമാധാനം ആയിരുന്നു... വേഷം കണ്ടിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി ആയി ഉള്ളത് ശ്യൂനമാണ്..

നടക്കാൻ വയ്യാത്തത് കൊണ്ട് നിരങ്ങി നിരങ്ങി തിരികെ നടന്നു.... ❇ സൂര്യ രശ്മികൾ അനുവാദം കൂടാതെ കണ്ണിലേക്ക് വന്നതും രുദ്രൻ ഒന്ന് മൂരി നിവർന്നു... തലക്ക് നല്ല ഭാരം തോന്നി അവൻ തലക്ക് കൈ കൊടുത്ത് കുറച്ച് നേരം അങ്ങനെ ഇരുന്നു... അവനും ക്ഷീണം ഏറ്റിരുന്നു... അഴിഞ്ഞ് ബെഡിൽ കിടക്കുന്ന മുണ്ട് മിഴികൾ പാതി തുറന്ന് കൊണ്ട് കൈ നീട്ടി എടുത്ത് ഉടുത്തു.... കാലുകൾ ഇപ്പോഴും നിലത്ത് ഉറചട്ടില്ല... കോട്ടുവാ ഇട്ടു കൊണ്ട് രുദ്രൻ ചുമരിൽ താങ്ങി പിടിച്ച് ബാത്റൂമിലേക്ക് കയറി... ഷവർ തുറന്ന് അതിനടിയിലായി നിന്നു... വെള്ളം വീണു കെട്ടിറങ്ങാൻ... തലയിലേക്ക് തണുത്ത വെള്ളം വീണതും കെട്ട് പയ്യെ ഇറങ്ങി.... വെള്ളം വീണിടത്ത് അവന് നീറ്റൽ അനുഭവപ്പെട്ടു... അവൻ അവനെ തന്നിൽ കണ്ണോടിച്ചു... നഖം കൊണ്ടുള്ള പോറലുകൾ നിറയെ.... നെഞ്ചില് നിന്നും സിന്ദൂരം താഴേക്ക് ഒഴുകി ഇറകുന്നു.... രുദ്രനിൽ ഒരു മിന്നൽ പിണർ പാഞ്ഞു... മിഴികൾ വികസിച്ചു... ഇന്നലെ നടന്നത് ഓർത്ത് എടുക്കാൻ തലയിൽ പലാവർത്തി അടിച്ചു... ഓർമ്മ വരാതെ ആയപ്പോൾ മുടി പിച്ചി വലിച്ചു.. തനിക്ക് വലിയൊരു തെറ്റ് പറ്റിയിരിക്കുന്നു ..... കുറ്റബോധത്തിൻ കടലിരമ്പി.... ഒരിക്കൽ പോലും ചെയ്യാൻ പാടില്ലാത്ത പാപം.... അവളുടെ സമ്മതം കൂടാതെ... അവളൊരു വേശ്യ ആണെങ്കിൽ എന്ത് കൊണ്ട് സമ്മതിക്കില്ല....

രുദ്രന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... പക വീട്ടാൻ തന്നെയാണ് കെട്ടിയത്.. പക്ഷേ അവളുടെ രോമത്തിൽ തൊടാൻ ചിന്തിച്ചിട്ട് കൂടി ഇല്ല... അവൻ സ്വയം പഴിച്ചു.... മാളു മുറിയിലേക്ക് വരുമ്പോൾ രുദ്രനേ കണ്ടില്ല... വെള്ളം വീഴുന്ന ശബ്ദം കേട്ടു..... വേഗം സാരി മാറി ... അവനെ നേരിടാൻ ഉള്ള ജാള്യതയോ നാണമോ അവൾക്ക് ഉണ്ടായിരുന്നു... പോകാൻ നേരം മിഴി രക്തകറ വീണ ബെഡ്ഷീറ്റിൽ ഉടക്കി... കാൺകെ നെഞ്ച് തുടിച്ചു... ബെഡ്ഷീറ്റ് മാറ്റി പുതിയത് ഒരെണ്ണം വിരിച്ചു. മര്യാദക്ക് ഇടാൻ നൊക്കുമ്പോഴേക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ടു .... കയ്യിൽ ഉള്ളത് വാരി കൂട്ടി മുറി വിട്ടിറങ്ങി... രുദ്രൻ ഇറങ്ങിയതും നോക്കിയത് ബെഡിലേക്ക്‌ ആണ്... അവൾ പരിശുദ്ധ ആണോ അല്ലെയോ എന്നുറപ്പ് വരുത്താൻ വന്ന അവൻ കണ്ടത് ഒരു ഇറ്റ്‌ രക്തം വീണടിയാത്ത വെള്ള തുണി....... അൽപനേരം മുൻപ് തോന്നിയ കുറ്റബോധം എങ്ങോ പോയ് മറഞ്ഞു... ദേഷ്യം കൊണ്ട് ദേഹം വിറച്ചു.... കണ്ണുകൾ ജ്വലിച്ചു.... ഒരു വേശ്യയുടെ കൂടെ കിടന്നതിൽ അവനപമാനം തോന്നി... അവളെ തൊട്ടതിൽ അവനറപ്പ്‌ തോന്നി.... അലമാരയിൽ നിന്നും മദ്യകുപ്പി എടുത്ത് വായയിലേക്ക്‌ കമഴ്ത്തി ബാക്കി വന്നത് ദേഷ്യത്തിൽ തറയിലിട്ട്‌ തച്ചുടച്ചു...

മിഴികൾ നിലത്തേക്ക് ഊന്നി ഇളം പുഞ്ചിരിയോടെ മുറിയിലേക്ക് വന്ന മാളുവിനെ കണ്ട് രുദ്രൻ ചാടി എഴുന്നേറ്റു... മാളുവിന്റെ മിഴികൾ പരതിയത് നിലത്ത് വീണുടഞ്ഞ ചില്ലിൽ ആയിരുന്നു... രുദ്രൻ മുണ്ടിന്റെ മടക്കിൽ നിന്നും രണ്ടായിരത്തിന്റെ നോട്ട് കെട്ടുകൾ അവൾക്ക് മുന്നിലേക്ക് ഇട്ടു.... "എനിക്ക് ആരുടേയും ഔദ്ധാര്യം വേണ്ട... കൂലിക്ക് ചെയ്യുന്നവര് അതിന്റെ ഫലം കൊണ്ട് പോക്കോളണം... പുഞ്ചിരി മങ്ങി.... പകപ്പോടെ മിഴികൾ അവന് നേരെ ഉയർന്നു... ഇത് എന്നൊരു ചോദ്യം അവളിൽ നിന്നും പൊങ്ങി... അതവനെ കൂടുതൽ ചൊടിപ്പിച്ചു... "ഇതിൽ കൂടുതൽ ആണോ ഒരു രാത്രി കൂടെ കിടക്കുന്നതിന് നിന്റെ റേറ്റ്.... മുണ്ടിന്റെ മടക്കിൽ നിന്നും ബാക്കി കൂടി അവൾക്ക് നേരെ വീശി എറിഞ്ഞു.... മാളുവിന്റെ കാതുകൾ കൊട്ടി അടഞ്ഞു..... ആത്മാവ് ആ വാക്കുകളാൽ വധിക്കപ്പെട്ടു .... അവളിലെ പെൺമക്ക് കളങ്കമേറ്റു.... "എങ്ങനെ എന്റെ കൂടെ ഉള്ള രാത്രി നിനക്ക് ഇഷ്ടപ്പെട്ടോ..... ദേഷ്യത്തോടെ ഉള്ള അവന്റെ വാക്കുകൾ ബാക്കി കേൾക്കാതെ മാളു ചെവി പൊത്തി.... മിഴിനീർ കണങ്ങൾ അവൾക്ക് താഴെ ആയി വീണ ആ കടലാസിനെ നനയിച്ച് കൊണ്ട് പെയ്തു..............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story