സിന്ദൂരമായ്‌ ❤: ഭാഗം 9

sinthooramay

രചന: അനു

ആരെ കാണിക്കാനാ ഇങ്ങനെ ഉറങ്ങാതെ ഉമ്മറത്ത് നിൽക്കുന്നത്... നാളെ മേലാക്കാം നിന്നെ ഇവിടെ കണ്ട് പോകരുത്... കനപ്പിച്ചു നോക്കിക്കൊണ്ടവൻ അകത്തേക്ക് കയറി പോയി... മാളു നോവൊടെ അവൻ പോയ വഴിയേ നോക്കി... തിരികെ കതക് പൂട്ടി മുറിയിൽ എത്തുമ്പോൾ രുദ്രൻ ഇല്ലായിരുന്നു... പകരം മറ്റേതോ കതക് അടയുന്ന ശബ്ദം അവളുടെ ശ്രദ്ധയിൽ പതിഞ്ഞു... . മുറിക്ക് പുറത്ത് ഇറങ്ങി കണ്ണോടിച്ചു എങ്കിലും അതെത് മുറി ആണെന്ന് അവൾക്ക് മനസ്സിലായില്ല രുദ്രൻ അകത്തേക്ക് കയറി വെളിച്ചം പരത്തി.... ആ മുറിയിൽ വലിയ ഒരു ഫാമിലി ഫ്രെയിം... നാല് പേരടങ്ങുന്ന ഒരു ഫ്രെയിം... അത് രുദ്രനെ നോക്കി കണ്ണ് ചിമ്മി... പതിനാല് വർഷങ്ങൾക്ക് മുൻപ് ഉള്ള ആ ചിത്രത്തിൽ അവൻ തഴുകി... മൃദുവായി...സ്നേഹത്തോടെ .... ഇൗ മോനോട് പറഞ്ഞാ മതിയായിരുന്നു വിഷമങ്ങൾ എല്ലാം... ഇങ്ങനെ ഇട്ടെറിഞ്ഞു പോണമായിരുന്നോ... ഇടറുന്ന വാക്കുകൾ അവന്റെ കണ്ഠത്തിൽ തങ്ങി നിന്നു... തിളങ്ങുന്ന കണ്ണുകൾ ഉള്ള യാമിനിയിൽ അവന്റെ മനസ്സ് ഉടക്കി... പുഞ്ചിരിയോടെ മുത്തം നൽകി ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ അവന്റെ അമ്മയെ അവനോർമ്മ വന്നു... വന്നൂ ... പറഞ്ഞതിനേക്കാൾ വൈകി... തിരികെ അമ്മയെ കാണുമ്പോൾ ആ ചൊടിയിൽ പുഞ്ചിരി ഇല്ലായിരുന്നു... കണ്ണുകൾക്ക് തിളക്കം നഷ്ടപ്പെട്ടിരുന്നു.... തങ്ങളിൽ നിന്നും ഒളിച്ചോടാൻ വെമ്പിയിരുന്നു... എന്ത് കൊണ്ടാണെന്ന് രുദ്രനിന്നും അറിയില്ല... കണ്ടുപിടിക്കും ...

ഇതിന് പിന്നിൽ നിന്നവരെയും ഒളിഞ്ഞ് ഇരിക്കുന്നവരെയും... അതിനായി ദൈവം എത്തിച്ചതാണ് ആ പിഴച്ച സ്ത്രീയെയും അതിന്റെ ഉറ്റമോളെയും... സ്വന്തം മോള് നിന്ന് കത്തുന്നത് കാണുമ്പോൾ പറയും.... എന്തിന് എന്റെ അമ്മയെ കൊണ്ട് പോയീ എന്ന്.... എവിടേക്ക് കൊണ്ട് പോയീ എന്ന്... നെഞ്ചുരുകി പറയും.... ആ കുഴിമാടത്തിൽ വന്നു കേണ് മാപ്പ് പറയും..പറയിപ്പിക്കും ഇൗ രുദ്രൻ.... പതിനാല് വർഷം ഞാൻ കാത്തിരുന്നത് ഞാൻ തേടി അലഞ്ഞത് ആ സ്ത്രീയുടെ മുഖമാണ്.... കൗശലമാർന്ന ദേവരാജന്റെ മുഖമായിരുന്നു ആ വേളയിൽ അവനിൽ തുടിച്ചത്.... കൺകോണിൽ കനൽ എരിഞ്ഞു ... അധരങ്ങളിൽ വശ്യതയേക്കാൾ പുച്ഛം സ്ഥാനം പിടിച്ചു... ഓർമകളിൽ മുങ്ങി നിവർന്നു ... തനിക്ക് മുന്നിൽ പാഞ്ഞൊടുന്ന ഓർമ്മകൾ അവനറിയാതെ അവനെ കീഴടക്കി കൊണ്ടിരുന്നു... മുറി പൂട്ടി ശ്വാസം നീട്ടി എടുത്തു .... മുന്നിലേക്ക് വീണു കിടക്കുന്ന മുടിയെ പിന്നിലേക്ക് വിരലാൽ ചീകി ഒതുക്കി... സ്വന്തം മുറിയിലേക്ക് എത്തിയതും രുദ്രൻ ഒന്ന് നിന്നു.... ബെഡിൽ ഇരിക്കുന്ന മാളുവിലേക്ക്‌ മിഴികൾ നീണ്ടു.... തന്നെ കണ്ടതും ഭീതിയോടെ എഴുന്നേറ്റ് മാറുന്നത് കണ്ട് അവൻ ചുണ്ട് കൊട്ടി... അവളെ ഗൗനിക്കാതെ കബോർഡ് തുറന്ന് ബോട്ടിൽ എടുത്തു...

ടീ പോയ്ക്ക്‌ മുകളിൽ കാലും കയറ്റി വെച്ച് അവൻ സെറ്റിയിൽ ചാഞ്ഞിരുന്നു... മദ്യപ്പിക്കുമ്പോൾ മിഴികൾ അവളെ തേടി പോയിരുന്നു... അനിഷ്ട്ടമോ ഇഷ്ട്ടമോ ആ മുഖത്ത് ഇല്ല...നിർവികാരത അത് വേണ്ടുവോളം ഉണ്ട്... ഒടുങ്ങി നുറുങ്ങി ആണ് നിൽപ്പ്... ആ നിൽപ്പ് അവനെ കൂടുതൽ സന്തോഷിപ്പിച്ചു ... വന്നതിനേക്കാൾ ക്ഷീണം ഉണ്ട്... നിന്ന് തിരിയാൻ അനുവദിക്കില്ല... ഒരിറ്റ് വറ്റ് കിട്ടില്ല... നിദ്ര എന്താണെന്ന് അറിയാത്ത രാവുകൾ ആയിരിക്കും നിന്റെ.... മനസ്സിൽ മന്ത്രിച്ചു കൊണ്ട് രുദ്രൻ വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് ആ കുപ്പി കാലിയാക്കി... ഇതെല്ലാം ഒരു പകപ്പോടെ നോക്കി മാളു ഒരു മൂലക്കിൽ നിന്നു... ഒരു മിഴികൾ ഒന്ന് രണ്ടായി... രണ്ട് നാലായി... മദ്യം സ്വബോധത്തെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.... രുദ്രൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... സ്ലീവ്സ്‌ കയറ്റി വെച്ചു.. മദ്യത്തിൻ തുള്ളികൾ തങ്ങി നിന്ന താടി ഉഴിഞ്ഞു ... മിഴികൾ കൂർപ്പിച്ച് കൊണ്ട് മാളുവിന് നേരെ നടന്നു... അവനെ കാൺകെ മാളുവിൽ ഭയം പെരുവിരലികൂടെ അരിച്ച് കയറി... ഭീതിയോടെ പിന്നിലേക്ക് വെച്ചടി വെച്ചടി പിന്മാറി... മിഴികൾ പിടച്ചു.... ദേഹമാകെ മരവിപ്പ്... ഉള്ളിലൊരു ആന്തൽ... അവന്റെ വശ്യതയിൽ ഉരുകും പോലെ.. മാളു ഭിത്തിയിൽ ഒട്ടി നിന്നു... അടുത്ത് എത്തിയത് കണ്ടതും മിഴികൾ ഇറുകെ പൂട്ടി തലതാഴ്ത്തി... രുദ്രൻ ചുണ്ടുകൾ വിരിച്ച് പുഞ്ചിരിച്ച് അവളുടെ ഷോൾഡറിൽ കൈ വെച്ചു... കൈകൾ ഇക്കിളി കൂട്ടിക്കൊണ്ട് താഴേക്ക് ഉരസി...

മാളു പൊള്ളിപിടഞ്ഞു.. ഉരസി വീണ കൈകൾ അവളുടെ കൈകളിൽ പിടുത്തമിട്ടു... പിന്തിരിഞ്ഞ് അവളുടെ കൈകളിൽ പിടിച്ച് വലിച്ചു... മാളു ഞെട്ടി.... കരിമഷി പകരാത്ത ഉണ്ടകണ്ണുകൾ കൂടുതൽ വികസിച്ചു... അവനെ വിളിക്കുവാൻ പോലും നാവ് പൊന്തിയില്ല... വലിക്കുന്നതിനൊപ്പം കൂടെ നടന്നു... അവളുടെ പിടി വിടാതെ തന്നെ വാതിലിന്റെ കുറ്റി തുറന്നു... തന്നെ ഇറക്കി വിടാൻ ആകുമോ ഇൗ രാത്രി..... ഉള്ളിലേക്ക് കടന്നു വന്ന ചിന്തയിൽ മാളു അനങ്ങാതെ തറഞ്ഞു നിന്നു.... ഇങ്ങിട്ട്‌ വാടീ ..... രുദ്രൻ കയ്യിൽ പിടിച്ച് വലിച്ച് അവളെ മുൻപോട്ട് ആച്ചു... ആച്ചലിന്റെ ശക്തിയിൽ കാൽവിരൽ മടങ്ങി... കയ്യിൽ ഉള്ള പിടുത്തം അയഞ്ഞതും അഴലിൽ അസഹ്യമായി മാളു നിലത്തേക്ക് ഇരുന്നു... വിരലുകൾ പതിയെ നിവർത്തി .. അവ നിവരുമ്പോൾ അഴലിന്റെ ആഴം ഏറി... മിഴിനീർ ഉരുണ്ട് കൂടി....പരിഭവത്തോടെ രുദ്രനെ നോക്കുമ്പോൾ അവിടത്തെ കാഴ്ച്ച കണ്ട് മാളു മിഴി ചിമ്മി തുറന്നു.. ചാറ്റൽ മഴ അവയുടെ ഉഗ്രരൂപം കൈ കൊണ്ടിരിക്കുന്നു ... മിന്നലിന്റെ അകമ്പടിയിൽ ആകാശം ഇടവിട്ട് ഇടവിട്ട് പ്രകാശപൂരിതം ആകുന്നുണ്ട്... തണുത്ത കാറ്റിൽ പാരിജാത പൂക്കളുടെ ഗന്ധം... ഇതൊന്നും അല്ല മാളുവിനെ ആകർഷിച്ചത്.... കണ്ണുകൾ അടച്ച് കൈകൾ വിരിച്ച് മഴയെ ആവാഹിക്കുന്ന രുദ്രൻ....

അവന്റെ ദൃഢഗാത്രമായ ശരീരത്തിൽ വീണു മഴ തുള്ളികൾ ധന്യമായി ... ചുട്ടു പഴുത്ത അവനിലൂടെ ഒഴുകുന്ന ആ തണവാർന്ന തുള്ളികൾ നീരാവി ആയി രൂപാന്തരം പ്രാപിക്കുന്നത്‌ അവൻ മാത്രമേ അറിഞ്ഞുള്ളൂ.... മാളുവിനും കൊതിയായി .... മഴ നനയാൻ... നാളേറെ ആയി ഒരു മഴ നനഞ്ഞിട്ട്‌... മാളു മുറ്റത്തേക്ക് ഇറങ്ങി... തുള്ളികൾ ആവേശത്തോടെ അവളെ തേടി എത്തി...ശരവേഗത്തിൽ മാളു നനഞ്ഞ് കുതിർന്നു... രുദ്രൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത് മഴയിൽ കുളിച്ച് നിൽക്കുന്ന മാളുവിനേ.. അവൻ അവളെ മിഴികളാൽ ഉഴിഞ്ഞു ... അവൻ ചെന്ന് അവളെ തൊട്ടു തൊട്ടില്ല മട്ടിൽ നിന്നു.... സിന്ദൂരം നാസികത്തുമ്പിൽ ഒഴുകി എത്തിയിട്ടുണ്ട്... അവളുടെ ഇളം ചുണ്ടിലേക്ക് കുതിച്ച് ചാടാൻ.... ഓരോ മഴത്തുള്ളിയും അവളുടെ കൺപീലികളിൽ തട്ടി കണ്ണിറുക്കി പുഞ്ചിരിച്ചു.. അവയിൽ അലിഞ്ഞ് ചേർന്ന് അവളും.. എത്ര കൊതിച്ചിട്ടും മഴയെ അറിയാത്ത ചേമ്പിലകൾ അവളെ നോക്കി അസൂയപ്പെട്ടു..... അതിലെഴും ലഹരികൾ അതിഗൂഢമായി ഓരോരോ അണുവിലും പടർന്നു കയറി..

മറ്റൊന്നും ആലോചിക്കാതെ രുദ്രൻ അവളെ കൈകളിൽ കോരി എടുത്തു... മാളു അവന്റെ മിഴിയിലേക്ക്‌ ഉറ്റുനോക്കി... അവ നിശ്ചലമാണ്... എന്തോ ആ മുഖം കാൺകെ അവൾക്കുള്ളിൽ മറ്റൊരു വികാരം വന്ന് നിറയുന്നത് പോലെ.... അവനെ ചേർത്ത് പിടിച്ച് സങ്കടങ്ങളുടെ പേമാരി പെയ്ത് തീർക്കാൻ ഉള്ളം വെമ്പുന്നത് പോലെ... അവളെയും നെഞ്ചോട് ചേർത്തു പിടിച്ച് അവൻ ആ മഴ മുഴുവൻ കൊണ്ടു.... മദ്യത്തിന്റെ കെട്ട് കുറഞ്ഞ് കുറഞ്ഞ് വന്നൂ... മാളുവും അവന്റെ സാമീപ്യം ആസ്വദിച്ച് രുദ്രാക്ഷ മാലയിൽ ചുണ്ട് ഉരുമ്മി ... ബോധം മനസ്സിലേക്ക് അരിച്ച് ഇറങ്ങി... രുദ്രൻ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന മാളുവിനേ കണ്ട് ഞെട്ടി... അവളുടെ സാമീപ്യം അവന് അരോചകമായി ... മാളുവിനേ താഴെ നിർത്തി.. താലി രുദ്രാക്ഷ മാലയിൽ കുടുങ്ങി... മാളു അത് വേർപ്പെടുത്തി മാറ്റാൻ ശ്രമിച്ചു..... മുഖത്തേക്ക് നോക്കാൻ നിന്നില്ല... നാണമൊ ജാള്യതയോ ... കൈകൾ വിറക്കുന്നു... രുദ്രൻ അവളുടെ കൈകൾ തട്ടി മാറ്റി... അവനായി അഴിക്കാൻ ശ്രമിച്ചു... ആദ്യ ശ്രമത്തിൽ കിട്ടുന്നില്ല എന്ന് കണ്ടതും കൂസലും കൂടാതെ രുദ്രൻ അവളുടെ കഴുത്തിലെ മാല വലിച്ച് പൊട്ടിച്ചു.... അവനിലെ മാലയിൽ തൂങ്ങി നിന്ന അവളിലെ താലി അടക്കം ചേർന്ന മാല അവൻ അടർത്തി മാറ്റി മുറ്റത്തേക്ക് നോക്കാതെ വലിച്ച് എറിഞ്ഞു...

ഇങ്ങനെ ഒന്ന് കഴുത്തിൽ ഇല്ലെങ്കിലും ചത്തൊന്നും പോവില്ല.... മിഴിച്ച് സ്ഥബ്ദയായി നിൽക്കുന്ന അവളോടായി പറഞ്ഞു... മാളുവിന് ഇൗ ലോകം തന്നെ നിശ്ചലമായി ... ശ്വാസം വിലങ്ങി.... മഴ തുള്ളികൾ കൂരമ്പുകൾ ആയി ദേഹത്ത് തറച്ചു... അവന്റെ മടക്കം പോലും കണ്ട് നിൽക്കാതെ അവൾ ആ പുണ്യ ലോഹത്തിനായി അവിടമാകെ പരതി... ഒരു ഭ്രാന്തിയെ പോലെ... എങ്ങലടികൾ ശക്തമാർന്നു... മാല വലിഞ്ഞ് ഉരഞ്ഞ മുറിവിൽ രക്തം പൊടിഞ്ഞു.. അതവൾ അറിഞ്ഞില്ല... കാരണം അതിലേറെ ഹൃദയത്തിനേറ്റ മുറിവിൽ നിന്നും രക്തം കിനിഞ്ഞിരുന്നു.. .അവളുടെ ജീവൻ നഷ്ടപ്പെട്ട നൊമ്പരം അവളെ വന്ന് മൂടി... എനിക്ക് വേണം ഏട്ടാ അത്.... ഇൗ നെഞ്ചിൻ ചൂടിൽ പൊതിഞ്ഞ്.... എനിക്ക് വേണം..... അവളുറുക്കേ അലറി.... അതിനേറെ വാശിയിൽ തിമിർത്തു പെയ്യുന്ന മഴ പോലും അവളുടെ ആക്രോശത്തെ നിലംപരിശാക്കി... ഒരുപാട് നേരം തിരഞ്ഞു... കിട്ടിയില്ല...നഷ്ടബോധം പിടിമുറുക്കി... തളർച്ചയോടെ മാളു അകത്തേക്ക് കയറി... മനസ്സിപ്പോഴും പുറത്ത് തേടലിൽ ആണ്... ദേഹത്ത് നിന്നും വെള്ളം വാർന്നു ഒഴുകുന്നുണ്ട് ഒപ്പം മത്സരിച്ച് മിഴിനീരും... വാതിക്കൽ എത്തിയതും നിന്നു.... അടഞ്ഞ് കിടപ്പാണ്... താട്ടി വിളിക്കാനോ അകത്ത് കയറാനോ മനസ്സ് അനുവദിച്ചില്ല... താഴേക്ക് ഇരുന്നു ...

.വാതിക്കൽ തല ചായ്ച്ചു... ഒരു നിമിഷത്തേക്ക് അവനോട് തോന്നിയ വികാരത്തെ നോക്കിയവൾ ആക്രോശിച്ചു...അടങ്ങാനാവാത്ത ദേഷ്യം... നിസ്സഹായത.... ഈറൻ മാറ്റാതത് കൊണ്ട് ഉള്ള് കുടഞ്ഞു...എന്നിരുന്നാലും മാളു ഒരു ജഡമായി അവിടെ തന്നെ നിലയുറപ്പിച്ചു ... ഉള്ളം നീറി നീറി എപ്പോഴോ മയക്കം പിടിച്ചു... ❇ നേരം പുലർന്നു വരുമ്പോഴേ പോകാൻ ഒരുങ്ങി വാതിൽ തുറന്നതും ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന അവന്റെ കാലിലേക്ക് മാളു മറഞ്ഞു... രുദ്രൻ ഒന്നതിശയിച്ചു... രാത്രി മുഴുവൻ ഇങ്ങനെ... അവൻ അവളെ മറികടന്ന് പോകാൻ ഒരുങ്ങി... പിന്നെന്തോ ആലോചിച്ചത് പോലെ തിരിഞ്ഞ് അവളെ കൈകളിൽ കോരി ബെഡിൽ കിടത്തി... നിക്കത് വേണം..... വേണം ഏട്ടാ... പറ്റണില്ല.... ഉറക്കത്തിലും അവളത് പറയുമ്പോൾ രുദ്രന് വല്ലായ്മ തോന്നി... പുതച്ച് കൊടുത്തു... വിയർക്കാൻ ... വിയർത്ത് ഇപ്പോ ഉള്ള താപം പോകാൻ... മഴ തോർന്നിട്ടുണ്ട്.... എങ്കിലും കൂട്ടായി മരം പെയ്യുന്നു.... കോച്ചുന്ന മയക്കം തരും തണുപ്പ്.... മുറ്റത്തേക്ക് ഇറങ്ങി രുദ്രൻ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി അവിടമാകെ പരതി... ഫ്ലാഷിൽ പുല്ലിന്റെ ഇടയിൽ നിന്നൊരു തിളക്കം അവൻ കണ്ടൂ... കയ്യിൽ കിട്ടിയ താലിയും മാലയും പോക്കറ്റിൽ ഭദ്രമായി വെച്ചു... പിന്നെ സമയം കളയാതെ വണ്ടി എടുത്തു... ❇

ശരീരം വെട്ടി വിയർത്ത് ഉഷ്ണം സഹിക്കാൻ ആവാതെ ആണ് മാളു എഴുന്നേറ്റത്.... കണ്ണ് തിരുമ്മി കറങ്ങുന്ന തലക്ക് താങ്ങ് നൽകി ... കിടക്കുന്നിടം നോക്കി.... ഇവിടെ അല്ലാലോ താൻ.... ഏട്ടൻ.... മിഴികൾ പായിച്ചു... അവനെ പറ്റി ഓർത്ത്തും നിരാശയോടെ അതിലേറെ നൊമ്പരതോടെ അവളുടെ വിരലുകൾ കഴുത്തിലൂടെ ഇഴഞ്ഞു... തന്നിലെ ഊർജ്ജമായിരുന്നു... തന്നിലെ സുമംഗലി ഭാഗ്യം പൂർണ്ണമായിരുന്നു... ഇന്ന് അതവിടെ ഇല്ല.... മാളുവിന്റെ നെഞ്ചകം വിങ്ങി പൊട്ടി... പുതപ്പ് തട്ടി മാറ്റി താഴേക്ക് ഓടി ... ഇന്നലെ നോക്കിയിടത്തെല്ലാം അവളൊരിക്കൽ കൂടി നോക്കി ഉറപ്പ് വരുത്തി... കാണാതെ വന്നപ്പോൾ വിഷാദം വന്ന് മുഖം താഴ്ന്നു.... വെയിൽ ദേഹത്തെ ചുട്ടു പൊളളിച്ചു... സമയം നട്ടുച്ച ആയിരിക്കുന്നു... താൻ ഇപ്പോഴാണോ എഴുന്നേൽക്കുന്നത് ... മാളു ആശ്ചര്യപ്പെട്ടു..... അകത്ത് കയറി സമയം നോക്കി... അതേ നേരം ഉച്ച ആയിരിക്കുന്നു... മാളു വേഗം പോയി കുളിച്ചു ... നെടുവീർപ്പോടെ കഴുത്തിലെ ശൂന്യതയേ സീമന്തരേഖയിൽ സിന്ദൂരമായ്‌ അകറ്റി... താഴെ നിരവധി വിഭവങ്ങൾ ഒരുക്കുന്ന ലക്ഷ്മി അമ്മക്ക് അരുകിലേക്ക്‌ ചെന്ന് നിന്നു.... തവി കയ്യിൽ നിന്നും വാങ്ങി ഇളക്കി... അറിഞ്ഞില്ല ഇത്ര നേരമായത്.... അമ്മ വന്നു വിളിച്ചിരുന്നോ...

ഏയ്‌... വിളിക്കണ്ട എന്ന് രുദ്രൻ കുഞ്ഞ് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.. ക്ഷീണം ഉണ്ട് ഉറങ്ങിക്കൊട്ടെന്ന്... കേട്ടത് വിശ്വസിക്കാൻ ആകാതെ കുറച്ച് നേരം അതേ നിൽപ്പ് തുടർന്നു... പറയാൻ ഉള്ള കാരണം.. അതാണ് തേടുന്നത്... എല്ലാം ഒരു സഹത്താപതിൻ പുറത്ത് ആകാം... അല്ല ഇന്ന് ഇത് കുറെ ഉണ്ടല്ലോ... വിരുന്നുക്കാര് ആരെങ്കിലും ഉണ്ടോ.... നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ നോക്കി മാളു ആരാഞ്ഞു... മോള് അറിഞ്ഞില്ലേ അത്... ഞാൻ രാവിലെ കുഞ്ഞ് വിളിച്ചപ്പോൾ തന്നെയാണ് അറിഞ്ഞത്.... വരുന്നത് വിരുന്നുക്കാരൻ അല്ല വീട്ടുക്കാരൻ ആണ്.... മാളു സംശയത്തോടെ പിരികം ചുളിച്ചു... ദെ അവരെത്തി.... പുറത്ത് നിന്നും രുദ്രന്റെ ജിപ്‌സിയുടെ ശബ്ദം കേട്ടതും കൈ തുടച്ച് ലക്ഷ്മി ഉമ്മറത്തേക്ക് പാഞ്ഞു... മാളു സ്റ്റവ് ഓഫ് ചെയ്ത് കറി അടച്ച് വെച്ച് ഉമ്മറത്തേക്ക് കടക്കാതെ ഹാളിൽ തന്നെ നിന്നു.... കർട്ടൻ മാറ്റി പുറത്തേക്ക് മിഴികൾ ഊന്നി... ജീൻസും വെള്ള ടീഷർട്ട് .. അതിനു മുകളിൽ ആയി കറുപ്പ് ഷർട്ട്.... പാറിപറക്കുന്ന തവിട്ട് നിറത്തിലുള്ള മുടിയിഴകൾ.... കാപ്പി കണ്ണുകൾ...മീശയും താടിയും എന്നെങ്കിലും ഉണ്ടാകുമെന്ന് വിളിച്ച് ഓതി കൊണ്ട് കുഞ്ഞു രോമങ്ങൾ ... മാളു അവനെ വീണ്ടും നോക്കി... ആ നോട്ടം ചെന്ന് അവസാനിച്ചത് രുദ്രന്റെ മനം മയക്കുന്ന പുഞ്ചിരിയിൽ ആണ്... അതിൽ എല്ലാം മറന്നു അവളെ അവൻ ആവാഹിച്ചു...............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story