സ്നേഹദൂരം.....💜: ഭാഗം 40

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" നീയെന്തിനാ കരയുന്നത്....??? പരിഭ്രമത്തോടെ ഹരി ചോദിച്ചു...... " സന്തോഷംകൊണ്ട് ഹരിയേട്ടാ....... ഹരിയേട്ടൻ എനിക്ക് ആദ്യമായിട്ട് ഒരു സമ്മാനം തന്നപ്പോൾ എനിക്ക് സന്തോഷം കൊണ്ട്........ ഹരിയേട്ടൻ എന്നെക്കുറിച്ച് ചിന്തിക്കും എന്ന് പോലും ഞാൻ വിചാരിച്ചതല്ല, വാക്കുകൾ ഇടറി തുടങ്ങി അവൾക്ക്..... " ഞാൻ നിനക്ക് ആദ്യായിട്ട് അല്ലല്ലോ എന്തെങ്കിലും സമ്മാനം തരുന്നത്, പിന്നെ ഈ വട്ടം മാത്രം ഇത്രയും കരയാൻ എന്താടി..... ഹരി ചോദിച്ചു.... " എപ്പോഴും ഹരിയേട്ടൻ തരുന്നത് പോലെ അല്ലല്ലോ, ഇപ്പൊൾ ഹരിയേട്ടൻ ഒരു സമ്മാനം തരുന്നത്....... പെട്ടെന്ന് അവളത് പറഞ്ഞപ്പോൾ ഒരു നിമിഷം അവൻ നിശബ്ദനായി പോയിരുന്നു, അതിന് എന്ത് മറുപടി പറയണമെന്ന് അവനും അറിയില്ലായിരുന്നു, പക്ഷേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.....

അത്‌ അവനിൽ സമാധാനം നിറച്ചു....... " ഹരിയേട്ടൻ ഈ മാലയിൽ ഒന്ന് താലി കോർത്ത് ഇട്ടു തരുമോ....? താലി മാല ഊരിയാൽ ഭർത്താവിനെ കൊണ്ട് മാത്രമേ കഴുത്തിൽ കെട്ടാൻ പാടുള്ളൂ എന്നാണ് അമ്മ പറഞ്ഞത്... ഹരിയേട്ടൻ കെട്ടി തരാമെങ്കിൽ എനിക്ക് ഇനി മുതൽ ഈ മാല ഇടാമായിരുന്നു, " ഇപ്പൊൾ കഴുത്തിൽ കിടക്കുന്ന മാലിക്ക് കുഴപ്പമൊന്നുമില്ലല്ലോ, മാത്രമല്ല ഇതെങ്ങനെ താലിയിൽ കൂടി ഇടണം എന്ന് ഒന്നുമില്ല..... ഞാൻ ഇത് കണ്ടപ്പോൾ നിന്നെ ഓർത്തു, അതുകൊണ്ട് വാങ്ങിന്നേ ഉള്ളൂ, നീ എപ്പോഴും ഇത് ഇട്ടു കൊണ്ട് നടക്കണം എന്നൊന്നും ഇല്ല, " എനിക്ക് ഇതു മതി ഹരിയേട്ടാ....!!

ഹരിയേട്ടൻ ഇഷ്ടത്തോടെ വാങ്ങിയതല്ലേ എനിക്ക് വേണ്ടി...... അത് മാത്രം മതി എനിക്ക്...... ഇതായിരുന്നു ഹരിയേട്ടാ ഞാൻ ആഗ്രഹിച്ചത്...... ഏട്ടൻ എന്നെ തന്നെ ഓർത്ത് ഒരു പ്രേരണയും ഇല്ലാതെ വാങ്ങിയത് അല്ലേ, എനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങുക, എന്നെപ്പറ്റി എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കുക അതൊക്കെ മതിയായിരുന്നു എനിക്ക്....... ഇപ്പോൾ തന്നെ ഹരിയേട്ടൻ ഇവിടേക്ക് വരണം എന്ന് തോന്നിയപ്പോൾ എനിക്ക് എന്തെങ്കിലും വാങ്ങണം എന്ന് തോന്നിയില്ലേ......? അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മാത്രേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ, ഹരിയേട്ടൻ എന്റെ കഴുത്തിൽ ഒന്ന് ഇട്ടു തരുമോ.....?

നിഷ്കളങ്കതയോടെ കൊച്ചുകുട്ടികൾ ചോദിക്കുന്നത് പോലെ തന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്നവളെ എതിർക്കുവാൻ ആ നിമിഷം അവനും കഴിയുമായിരുന്നില്ല, അവൻ തന്നെ അവളുടെ കഴുത്തിൽ നിന്നും മാല ഊരി താലി മാലയിൽ ചേർക്കുകയും അതിനുശേഷം അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുക്കുകയും ചെയ്തിരുന്നു, അവൻറെ കാര്യങ്ങളുടെ ചൂട് വീണ്ടും പിൻകഴുത്തിൽ അമർന്നപ്പോൾ ഒരു നിമിഷം അവളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയിരുന്നു.....

വിരലുകളാൽ അവൻ കൊളുത്ത് മുറുകിയപ്പോൾ അവന്റെ നിശ്വാസം അവളുടെ കഴുത്തിലേക്ക് ആയിരുന്നു അടിച്ചിരുന്നത്..... ആ ഒരു നിമിഷം ഉയർന്നുവരുന്ന ക്രമാതീതമായ ഹൃദയമിടിപ്പ് അവനും അറിയുന്നുണ്ടായിരുന്നു...... മാല അവളുടെ കഴുത്തിലേക്ക് ചേർത്തതിനുശേഷം ഒരു നിമിഷം അവൻ അവളെ തന്നെ നോക്കിയിരുന്നു പോയിരുന്നു....... താൻ നൽകിയ ഒരു ചെറിയ സമ്മാനത്തിൽ പോലും അവളുടെ മനസ്സ് എത്രത്തോളം സന്തോഷിക്കുന്നുണ്ട് എന്ന് ആ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു...... അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷത്തിന്റെ ഭാവങ്ങൾ കണ്ടപ്പോൾ അവൻറെ മനസ്സും നിറച്ചിരുന്നു,

ഇത്രമേൽ തന്നെ സ്നേഹിച്ചിരുന്നോ എന്ന് പോലും അവന് അതിശയം തോന്നിയിരുന്നു, " ഹരി കുട്ടാ...... കഴിക്കാൻ വരുന്നില്ലേ....? മോളെയും കൂട്ടി കഴിക്കാൻ വാ, താഴെ നിന്ന് സുഗന്ധി അത് വിളിച്ചു പറഞ്ഞപ്പോഴാണ് രണ്ടുപേർക്കും യാഥാർത്ഥ്യത്തിലേക്ക് വരണമെന്ന ബോധമുണ്ടായത്, ആ നിമിഷം അത്രയും മിഴികൾ തമ്മിൽ കോർത്തിരിക്കുകയായിരുന്നു ഒരു നിമിഷം ഹരിക്ക് വല്ലാത്ത ജാള്ള്യത തോന്നിയിരുന്നു....... അവൾ എന്ത് വിചാരിച്ചുകാണും അങ്ങനെ നോക്കിയിരുന്നപ്പോൾ, " ഭക്ഷണം കഴിക്കാം.....!!

മറുപടിയൊന്നും പറയാതെ അവൻ നടന്നപ്പോൾ അവനെ അനുഗമിക്കുക അല്ലാതെ അവളുടെ മുൻപിൽ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല, എങ്കിലും അവളുടെ മനസ്സിൽ നിറഞ്ഞ സന്തോഷം തന്നെ ആയിരുന്നു..... തനിക്ക് വേണ്ടി ആദ്യമായി അവൻ സമ്മാനിച്ച സമ്മാനം....... തന്നെ ഓർത്തു വാങ്ങിയത് എന്ന് പറഞ്ഞത്, എല്ലാം അവളുടെ ഉള്ളിൽ നിറഞ്ഞ സന്തോഷത്തിനുള്ള കാരണങ്ങൾ തന്നെയായിരുന്നു, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഗന്ധിയോടൊപ്പം പാത്രങ്ങളെല്ലാം കഴുകുവാൻ സഹായിച്ചതിന് ശേഷമായിരുന്നു മുറിയിലേക്ക് ചെന്നിരുന്നത്.........

മുറിയിലേക്ക് കയറിയപ്പോൾ പതിവിനു വിപരീതമായി അവളിലും ഒരു വിറയൽ അനുഭവപ്പെടുന്നു, ഹരിയേട്ടന്റെ നോട്ടത്തിലും ഭാവത്തിലും ഒക്കെ തന്നോട് എന്തോ ഒരു ഇഷ്ടം ഉള്ളതുപോലെ അവൾക്ക് തോന്നിയിരുന്നു....... അതുകൊണ്ടുതന്നെ ഒരു പരിഭ്രമം അവളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു....... അകത്തേക്ക് കയറിയപ്പോൾ ശ്രീഹരിയെ മുറിയിൽ കണ്ടിരുന്നില്ല, കുറച്ചുകഴിഞ്ഞ് അവൾ നോക്കിയപ്പോഴാണ് അവൻ ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിക്കുന്നത് കേട്ടിരുന്നത്..... അതുകൊണ്ടുതന്നെ അവൾ വന്ന് ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരുന്നു........

അതിന് ശേഷം മേൽ കഴുകാനായി പോയിരുന്നു, മേല് കഴുകി ഇറങ്ങി വന്നപ്പോഴേക്കും ശ്രീഹരി മുറിയിൽ എത്തിയിട്ടുണ്ടായിരുന്നു, എന്തോ ചിന്തച്ചിരിക്കുകയാണ്....... അവളെ കണ്ടപ്പോഴേക്കും അവൻ മുറി അടച്ചതിനു ശേഷം തിരികെ വന്നു, രണ്ടുപേർക്കുമിടയിൽ മൗനം വല്ലാതെ കൂടുകൂട്ടുന്നത് പോലെ........ പക്ഷേ നേരത്തെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന മൗനത്തിന് ഭീകരത ആയിരുന്നുവെങ്കിൽ ഇപ്പോഴത്തെ മൗനം അല്പം സുഖമുള്ളതാണ് എന്ന് രണ്ടുപേരും തിരിച്ചറിഞ്ഞു, ഉള്ളിൽ ഉള്ള ഇഷ്ടം ആരാദ്യം പറയും എന്ന് അറിയാത്ത ഒരു മൗനമാണ് ഇപ്പോൾ തങ്ങൾക്കിടയിൽ നിറയുന്നത്........

ഒരു പ്രത്യേകതരം സുഖം ഉണ്ടെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു, " നിനക്ക് വെളുപ്പിനെ പഠിക്കാൻ എഴുന്നേൽക്കേണ്ടത് അല്ലേ...? നേരത്തെ കിടക്ക് .... അവളുടെ മുഖത്തേക്ക് നോക്കുവാൻ എന്തോ ഒരു മടി അവന് തോന്നിയിരുന്നു...... മനസ്സിൽ നിറയുന്ന ചില വികാരങ്ങൾ ആയിരിക്കാം അവനെ അതിന് പ്രേരിപ്പിച്ചത് എന്ന് അവന് തോന്നിയിരുന്നു, തന്റെ മനസ്സിൽ ഉടലെടുക്കുന്ന വികാരങ്ങൾ ശരിയോ തെറ്റോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ശ്രീഹരി..... അവളോട് അങ്ങനെയൊക്കെ തനിക്ക് തോന്നാൻ പാടുണ്ടോ എന്ന് ഒരു അവസ്ഥ, അത്‌ അവനെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു കൊണ്ട് എത്തിച്ചത്......

തൻറെ ഭാര്യയാണ്, അതുകൊണ്ടുതന്നെ തന്റെ മനസ്സിൽ ഇപ്പോൾ നിറയുന്ന വികാരങ്ങളെല്ലാം ആ ഒരു സ്ഥാനത്തിൽ നിറഞ്ഞുനിൽക്കുക തന്നെയാണ്, പക്ഷേ അതൊക്കെ അവളോട് തനിക്ക് തോന്നുമോ എന്ന ഒരു വാത്സല്യവും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു ...... ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായിരുന്നു ശ്രീഹരിയുടെ, ലൈറ്റ് ഓഫ് ആക്കി അവൾക്കരികിൽ കിടക്കുമ്പോൾ അന്ന് ആദ്യമായി അവളുടെ അരികിൽ കിടക്കുന്ന തനിക്ക് ഉണ്ടാകുന്ന പരിഭ്രമത്തെ ശ്രീഹരി തിരിച്ചറിഞ്ഞു........ തനിക്ക് തന്നെ നഷ്ടമാകുമോ എന്ന് ചിന്തിച്ചു പോയ ഒരു നിമിഷം, അവൻ ഭയന്നു പോയിരുന്നു അരികിൽ കിടക്കുന്നത് തന്റെ ഭാര്യയാണ്......

തൻറെ മനസ്സിൽ പ്രണയത്തിൻറെ ഇതളുകൾ വിടർത്തുവാൻ കഴിവുള്ളവൾ ആണെന്നുള്ള ചിന്ത അവനിലെ പുരുഷനെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു..... താൻ വിവേകത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന തൻറെ വികാരങ്ങൾ പുറത്തുവരുമോ എന്ന പോലും അവൻ ഭയന്നു പോയ നിമിഷങ്ങൾ....... അവളുടെ കണ്ണിൽ അലയടിക്കുന്ന തന്നോടുള്ള പ്രണയം തന്നെ മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു, ഒന്ന് വാരി പുണരുവാൻ, ചുംബനങ്ങൾ കൊണ്ട് മൂടാനും ഒക്കെ തോന്നുന്നുണ്ട്, പക്ഷേ അത് ഏറ്റുവാങ്ങേണ്ടി വരുന്നവൾ തനിക്ക് ആവോളം വാത്സല്യം ഉള്ളവൾ ആണല്ലോ എന്നോർക്കുമ്പോൾ മാത്രം അതിന് കഴിയാതെ പോകുന്ന അവസ്ഥ.......

എത്ര ശ്രമിച്ചിട്ടും അവന് അവൾക്കരികിൽ സമാധാനപൂർവ്വം കിടന്നുകൊണ്ട് നിദ്രയെ പുൽകുവാൻ കഴിഞ്ഞിരുന്നില്ല, പക്ഷേ ഉള്ളിൽ അവളോടുള്ള ഒരു പ്രണയ കടലിരമ്പുന്നുമുണ്ട്....... ആരോടും പറയാതെ.... പക്ഷേ ആ പ്രണയം അവൾക്കു മുൻപിൽ തുറന്നു പറയുവാൻ അശക്തൻ ആണെന്ന് അവൻ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്...... അവളോട് ഉള്ള വാത്സല്യമാണ് തനിക്കും അവൾക്കും ഇടയിലുള്ള സ്നേഹ ദൂരം എന്ന് അവന് മനസ്സിലായി.... അവന്റെ മാനസിക സംഘർഷങ്ങൾ അവൾക്കും മനസിലായി, അവൾക്ക് അവനോട് ഒരു വിദ്വേഷവും തോന്നിയിരുന്നില്ല, മറിച്ചു ബഹുമാനമായിരുന്നു തോന്നിയിരുന്നത്.....

സ്വന്തം അച്ഛൻ പോലും മക്കളോട് മോശമായ രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്ന ഒരു നാട്ടിൽ, ഒരുവൻ സ്വന്തം സഹോദരിയായി കണ്ടു എന്ന കാരണം കൊണ്ടു മാത്രം തന്നെ നോക്കുന്ന നോട്ടത്തിൽ പോലും തെറ്റുണ്ടോ എന്ന് ഭയക്കുന്നു, അവനോട് അവൾക്ക് ബഹുമാനമായിരുന്നു തോന്നിയിരുന്നത്, എന്നെങ്കിലുമൊരിക്കൽ തങ്ങൾക്കിടയിലെ ഈ സ്നേഹദൂരം അലിഞ്ഞില്ലാതാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു....... അതിനുവേണ്ടി എത്ര കാലങ്ങൾ കാത്തിരിക്കാനും അവൾ തയ്യാറായിരുന്നു, ഹരിയെന്ന സ്നേഹത്തിന് അപ്പുറം മറ്റൊന്നും അവൾക്ക് ആവശ്യമുണ്ടായിരുന്നില്ല......

ശ്രീഹരി നൽകുന്ന സംരക്ഷണ കവചം, അതിനപ്പുറം അവൾക്ക് മറ്റൊരു മോഹങ്ങളും ഉണ്ടായിരുന്നില്ല..... ഉള്ളിൻ ഉള്ളിൽ എവിടെയോ തന്നെ പ്രണയിക്കുന്ന ഒരു മനസ്സ് അവനും ഉണ്ടെന്ന് ഇതിനോടകം തന്നെ അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു...... അത് മാത്രം മതി തനിക്ക് സമാധാനമായി ഉറങ്ങുവാൻ എന്ന് അവൾക്ക് ഉറപ്പായിരുന്നു.... പിറ്റേന്ന് രാവിലെ തന്നെ ശ്രീദേവും ശ്രീവിദ്യയും എത്തി, ശ്രീഹരിയെ കണ്ടപ്പോഴേക്കും രണ്ടുപേർക്കും സന്തോഷം അടക്കുവാൻ സാധിച്ചില്ല, പിന്നീട് കെട്ടിപിടിക്കലും ചുംബന പ്രവാഹവും എല്ലാമായി, ഇതിനിടയിൽ ശ്രീഹരിയുടെ പെട്ടി തുറക്കൽ,

എന്തൊക്കെ സാധനങ്ങൾ കൊണ്ടു വന്നത് എന്ന് അന്വേഷിക്കൽ ഒക്കെയായി ആ ദിവസം കടന്നു പോയി, അന്ന് കോളേജിലേക്ക് പോകുവാൻ ജാനകി തീരുമാനിച്ചിരുന്നില്ല, വിദ്യ വന്നതോടെ പിന്നെ എല്ലാ വിശേഷങ്ങളും ചോദിക്കലും പറയലും എല്ലാമായി പിന്നീട് ജാനകിയെ ശ്രീഹരിക്ക് കാണാൻകൂടി കിട്ടിയിരുന്നില്ല, സ്വഭാവികമായി ചെറിയൊരു സ്നേഹത്തിൻറെ സ്വാർത്ഥത അവനിൽ മുളപൊട്ടി...... പലവട്ടം ജാനകി വിളിക്കേണ്ടി വന്നു അരികിലേക്ക് വരണമെങ്കിൽ പോലും.....

പിറ്റേദിവസം ജാനകിയുടെ കോളേജിലെ ഓണപ്പരിപാടികൾ ആയതുകൊണ്ടുതന്നെ ശ്രീവിദ്യയും സുഗന്ദിയും കൂടി ചേർന്ന് അവളെ സാരി ഉടുപ്പിച്ചായിരുന്നു വിട്ടിരുന്നത്, സാരിയൊക്കെ ഉടുത്തു മുറിയിലേക്ക് വന്ന ജാനകിയ കണ്ടപ്പോൾ ശ്രീഹരി ഒരു നിമിഷം കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയിരുന്നു...... ഇത് അവൾ തന്നെയാണോ എന്ന് അറിയാത്ത പോലെ, ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുവാൻ തൻറെ സീമന്തരേഖയിലെ കുങ്കുമം മാത്രമാണ് ചമയം ആയി ഉള്ളത് എന്ന് അവൻ കണ്ടു.... ഇന്ന് അതിന് കൂടുതൽ തിളക്കം...!!കണ്ണുകൾ പോലും എഴുതിയിട്ടില്ല.... " നീ എന്താ കണ്ണ് ഒന്നും എഴുതാത്തത്...? പണ്ടൊക്കെ വാലും തലയും ഒക്കെ ഇട്ടു കണ്ണ് എഴുതുമായിരുന്നല്ലോ.....? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.....

" ഞാനിപ്പോ അമ്മ പോയതിനുശേഷം അങ്ങനെ ഒന്നും ചെയ്യാറില്ല ചേട്ടാ, " നീ എന്താടി ഇങ്ങനെ, പ്രായമായവരെ പോലെ. സംസാരിക്കുന്നത്....? നീ പോയി കണ്ണ് ഒക്കെ എഴുതി നന്നായിട്ട് എഴുതിക്കെ, അവൻ പറഞ്ഞപ്പോൾ പിന്നെ അവൾക്ക് എതിർക്കാൻ തോന്നിയിരുന്നില്ല, പെട്ടെന്നുതന്നെ അവൾ കണ്ണുകൾ എഴുതി...... കുറെ നാളുകൾക്കു ശേഷം കണ്ണുകൾ എഴുതുന്നതിന്റെ ഒരു വ്യത്യാസം ആ മുഖത്ത് കണ്ടിരുന്നു, എങ്കിലും പെട്ടെന്ന് പഴയ ജാനകിയ ലഭിച്ചതുപോലെ അവന് തോന്നിയിരുന്നു, അവൻറെ മനസ്സും നിറഞ്ഞു... " ഇനി എന്നും നീ കണ്ണെഴുതിതിക്കോണം, നീ കണ്ണെഴുതി കാണുന്നത് ആണ് എനിക്കിഷ്ടം... അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവളിൽ ഒരു പ്രേത്യക സന്തോഷം തോന്നി......

അവനിലും നിറഞ്ഞ മുഖം ആയിരുന്നു...... പെട്ടന്ന് അവൻ അവൾ കണ്ണാടിയിൽ തൊട്ടു വെച്ചിരുന്ന ഒരു ചുവന്ന പൊട്ട് എടുത്ത് അവളുടെ നെറ്റിയിൽ വച്ചു, ആ ഒരു നിമിഷം അവൻറെ ആ പ്രവർത്തി അത്ഭുതം നിറച്ചിരുന്നു..... " ഇപ്പൊൾ സൂപ്പറായിട്ടുണ്ട്.... കൈകൊണ്ടത് തമ്പ് ഉയർത്തി കാണിച്ചപ്പോൾ അവളുടെ മിഴികൾ ഒന്ന് പിടഞ്ഞു, അവസാനം അവൻ വിരൽ ഞൊടിച്ചു വിളിച്ചപ്പോൾ ആണ് അവൾ ബോധത്തിൽ എത്തിയത്, പെട്ടെന്ന് അവൾ ആ ചമ്മൽ മാറ്റാൻ വേണ്ടി അവനിൽ നിന്ന് മുഖം മാറ്റി പറഞ്ഞു... " നല്ല മഴക്കോൾ ഉണ്ട് , അമ്മ പറഞ്ഞു കുട എടുക്കണം എന്ന്, ഈ ഷെൽഫിന്റെ മുകളിൽ ഉണ്ടെന്ന് ഞാൻ പോയി കസേര എടുത്തിട്ട് വരാം,

ഷെൽഫിന്റെ മുകളിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു, " ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ വൈകുന്നേരം വരുമ്പോൾ നല്ല മഴയായിരിക്കും, " ഇനിയിപ്പോൾ നീ കസേര എടുക്കാൻ ഒന്നും പോകണ്ട, " പിന്നെ എങ്ങനെ എടുക്കാന....? ജാനകി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു പിന്നീട് നടന്നത്, പെട്ടെന്ന് തന്നെ ഹരി അവളെ എടുത്തിരുന്നു, അവൻറെ ആ പ്രവർത്തി അവളിൽ ഒരു അത്ഭുതം നിറച്ചിരുന്നു......... " പെട്ടെന്ന് നോക്കടി..... ഒരു മുഖമാറ്റവുമില്ലാതെ പറയുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി....

അവൾക്ക് വിറയ്ക്കാൻ തുടങ്ങി..... അവളാ മുകളിലേക്ക് പരത്താൻ തുടങ്ങിയിരുന്നത്, പക്ഷേ പരിഭ്രമം പ്രവർത്തികളിലും മുഖത്തും വ്യക്തമായി കാണുന്നുണ്ടായിരുന്നു.... കുറെ സമയമായിട്ടും അവളുടെ അന്വേഷണം തീർന്നില്ല എന്ന് മനസ്സിലാക്കിയാണ് ശ്രീഹരി മുകളിലേക്ക് നോക്കിയത്, ആ നിമിഷം അവൻറെ കണ്ണുകളുടക്കി നിന്നതും അവളുടെ ആലില വയറിൽ ആയിരുന്നു...... ആ നിമിഷം അവനിലും മറ്റു പല വികാരങ്ങളും ഉടലെടുക്കുന്നത് അവൻ അറിഞ്ഞിരുന്നു, നോക്കേണ്ടിരുന്നില്ല എന്ന് പോലും അവന് തോന്നിപ്പോയി, അവൻ ശക്തമായി ഒന്ന് തല കുടഞ്ഞു, അവൻ ദൃഷ്ടി മറ്റെവിഡെക്കോ പായിച്ചു,

ഇല്ല നോക്കാതിരിക്കാൻ സാധിക്കുന്നില്ല..... വീണ്ടും കണ്ണുകൾ പോകുന്നത് അവിടേക്ക് തന്നെയാണെന്ന് അവൻ അറിഞ്ഞു...... മനസ്സിൽ മറ്റു പല വികാരങ്ങളും ഉടലെടുക്കുന്നത് അവൻ മനസ്സിലാക്കാൻ തുടങ്ങി, ശ്വാസ ഗതികൾ പോലും ചൂടുപിടിക്കുന്നത് പോലെ, " ഇതുവരെ കിട്ടിയില്ലേടീ.....?? അല്പം ദേഷ്യത്തോടെ തന്നെയായിരുന്നു ചോദിച്ചിരുന്നത്, ഇനി ഈ നിൽപ് തുടർന്നാൽ ശരിയാവില്ല എന്ന് അവനു മനസ്സിലായിരുന്നു.... " ആഹ്.... കിട്ടി ഹരിയേട്ടാ, കുറെ നോക്കിയതിനുശേഷം അവളൊരു കുട എടുത്ത് കാണിച്ചു.... ആശ്വാസത്തോടെ അവൻ അവളെ താഴെ നിർത്തി കഴിഞ്ഞപ്പോൾ അവൾക്കു മുഖം കൊടുക്കുവാൻ പോലും അവന് തോന്നിയിരുന്നില്ല,

അവളും ആ ഒരു അവസ്ഥയിൽ തന്നെ ആയിരുന്നു, പെട്ടെന്ന് കുടയും എടുത്ത് ബാഗിലേക്ക് തിരുകി പോകാൻ തുടങ്ങുന്നതിന്റെ ഇടയിലാണ് സാരിയുടെ മുന്താണി കാലിൽ തട്ടി അവൾ നേരെ അവനെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞത്..... രണ്ടുപേരും ഞെട്ടിപ്പോയിരുന്നു ആ ഒരു നിമിഷം, അവൻറെ നെഞ്ചിലേക്ക് വീണു കിടക്കുന്ന അവളുടെ തല മുടിയിഴകളുടെ ഗന്ധം വീണ്ടും അവനിൽ വികാരങ്ങൾക്ക് തുടക്കമിട്ടിരുന്നു, ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു പോയി, അവളിൽ നിന്നും അകലുവാൻ അവനോ അവനിൽ നിന്നും അകലുവാന് അവളോ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം..... മിഴികൾ ആ നിമിഷം വാചാലമാകുന്നത് രണ്ടുപേരും അറിഞ്ഞിരുന്നു..... നിറഞ്ഞുനിൽക്കുന്ന പ്രണയം മാത്രം മിഴികളിൽ ബാക്കിയായി.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story