സ്നേഹദൂരം.....💜: ഭാഗം 44

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഹൃദയതാളം വല്ലാതെ മുറുകുന്നത് പോലെ ശ്രീഹരിക്ക് തോന്നിയിരുന്നു, പഴയ ശ്രീഹരി ആയിരുന്നെങ്കിൽ മടിക്കാതെ അവളെ തന്നോട് ചേർത്തു പിടിച്ച് ആശ്വാസവാക്കുകൾ പറഞ്ഞെനെ, പക്ഷേ ഇന്ന് തനിക്ക് അതിന് സാധിക്കുന്നില്ല,തന്റെ ഉള്ളിലും മറ്റെന്തൊക്കെയോ നിറങ്ങളാണ് അവളോടുള്ള ഇഷ്ടം, അതുകൊണ്ട് തന്നെ അവളെ ഒന്ന് ചേർത്തുപിടിക്കാൻ തന്റെ കൈകൾക്ക് ഒരു ബലക്ഷയം ഉള്ളതുപോലെ, എങ്കിലും അവൻ വിറയാർന്ന കൈകളാൽ അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു, ഉള്ളിൽ പേരറിയാത്ത പല വികാരങ്ങളും നുര പൊങ്ങുന്നുണ്ട്.... പക്ഷേ അതെല്ലാം ഏറ്റുവാങ്ങേണ്ടിവരുന്നവൾ...... മുൻപിലിരിക്കുന്നവളോട് എങ്ങനെ....?

ആ ചോദ്യം മാത്രമാണ് മനസ്സിൽ ഒരു ദൂരം സൃഷ്ടിക്കുന്നത്, ഉള്ളിനുള്ളിൽ എവിടെയൊക്കെയോ അവളോട് പ്രണയം ഉണ്ട്, പക്ഷേ പ്രകടിപ്പിക്കുവാൻ അശക്തൻ ആണ് എന്ന് അവൻ മനസ്സിലാക്കി തുടങ്ങിയ നിമിഷങ്ങൾ, എങ്കിലും ഹൃദയത്തിൻറെ ക്രമാതീതമായ മിടിപ്പ് മനസ്സിലാക്കാൻ സാധിക്കുന്നു ഉണ്ടായിരുന്നു...... ഒരു പത്തൊമ്പത്കാരനിലേക്ക് താൻ ചുരുങ്ങിയത് പോലെ..... അവളെ ഹൃദയത്തിൽ ഒതുക്കി പിടിക്കാൻ ഉള്ളം കൊതിക്കുന്നു..... " ജാനി.....!! ആർദ്രം ആയിരുന്നു അവൻറെ ശബ്ദം, അതോടൊപ്പം അവളുടെ മുടിയിഴകളിൽ ആർദ്രമായി തഴുകാനും അവൻ മറന്നിരുന്നില്ല, പെട്ടെന്ന് മുഖമുയർത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി,

അത്രയും അരികിൽ അവളുടെ മുഖം കണ്ട നിമിഷം ഒരു നിമിഷം തൻറെ മനസ്സിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വികാരങ്ങളെല്ലാം പുറത്തുവരുമോ എന്ന് പോലും അവൻ ഭയന്നു പോയി..... ആ മിഴികളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം, തൻറെ സംരക്ഷണം ആഗ്രഹിക്കുന്ന മുഖം, അതെല്ലാം അവൻറെ ഉള്ളിലും മറച്ചു പിടിച്ചിരിക്കുന്ന പ്രണയത്തെ വെളിപ്പെടുത്തും എന്ന് അവൻ വിചാരിച്ചു....... " ഇങ്ങനെ കടന്ന് ചിന്തിക്കുന്ന സ്വഭാവം നീ മാറ്റണം, അതുകൊണ്ടാണ് നമ്മൾ തമ്മിൽ എന്തെങ്കിലുമൊക്കെ അകലങ്ങൾ വരുന്നത്....... എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല, ഒരു ഇഷ്ട്ട കുറവുമില്ല, അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു....

" നീ വേഗം റെഡിയാവ്, നമുക്ക് ഒന്ന് പുറത്തുപോകാം...... അല്ലെങ്കിലും നീ വന്നു കഴിഞ്ഞിട്ട് ഒന്ന് പുറത്തു പോകണം എന്ന് ഞാൻ വിചാരിച്ചതായിരുന്നു.....വേഗം റെഡിയായി വാ, ഞാൻ ബാൽക്കണിയിൽ ഉണ്ടാകും..... ആ നിമിഷം തന്നെ അവളുടെ മുഖം തിളങ്ങുന്നത് അവൻ കണ്ടിരുന്നു, പെട്ടെന്ന് തന്നെ അവൾ കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് പോയപ്പോൾ ആണ് അവളുടെ ഫോണിൽ മെസ്സേജ് വന്നത് പെട്ടന്ന് ഡിസ്പ്ലേ ഒന്ന് തെളിഞ്ഞു വെറുതെ ശ്രീഹരി ഒന്ന് നോക്കി ഫോണിൽ, തങ്ങളുടെ വിവാഹ ഫോട്ടോ ആണ് വാൾപേപ്പർ, ആ ഫോട്ടോയിൽ താൻ ഒന്ന് ചിരിച്ചിട്ട് പോലും ഇല്ല ........ വേറെ നല്ല ഒരു ഫോട്ടോ പോലും അവളുടെ കൈയ്യിൽ ഇല്ല എന്ന് അവൻ ഓർത്തു.......

ഓരോന്ന് ചിന്തിച്ച് അവൻ ബാൽക്കണിയിലേക്ക് നടന്നു..... കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ സമ്മാനിച്ച മധുരമുള്ള ഓർമ്മകൾ ആയിരുന്നു അവളിൽ, ഇതിനു മുൻപ് പലപ്പോഴും അവളെ താൻ ചേർത്ത് പിടിച്ചിട്ടുണ്ട്, ആ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്, പക്ഷേ അപ്പോഴൊന്നും തോന്നാത്ത ഒരു പുതിയ വികാരം ഉടലെടുക്കുന്നത് പോലെ ...... അവൾ തന്നോട് ചേർന്ന് നിൽക്കുമ്പോൾ നെഞ്ചിലേക്ക് മുഖം ചേർത്തുവെക്കുമ്പോൾ തന്റെ സ്വന്തം ആണെന്ന് മനസ്സിൽ ഇരുന്ന് തന്നോട് ആരോ പറഞ്ഞു തരുന്നത് പോലെ, ഒരു ദീർഘ നിശ്വാസം അവനിൽ നിറഞ്ഞു, അതോടൊപ്പം മധുരമായ ആ നിമിഷങ്ങൾ സമ്മാനിച്ച ഒരു പുഞ്ചിരിയും..... ജാനകി പെട്ടെന്ന് തന്നെ റെഡി ആയി കഴിഞ്ഞിരുന്നു.....

.ഒരു ലൈറ്റ് ബ്ലു ചുരിദാർ ആണ് അവളുടെ വേഷം, മുടി പിന്നി മുന്നോട്ട് ഇട്ടിരിക്കുന്നു, ശ്രീഹരി മുറിയിലേക്ക് കയറി വന്നു തന്റെ മൊബൈൽ എടുത്തു ക്യാമറ ഓൺ ആക്കി, പെട്ടന്ന് അവളുടെ തോളിൽകൂടി കൈയ്യിട്ട് തന്നോട് ചേർത്തു, ഒരു നിമിഷം ജാനകി അത്ഭുതപെട്ടു, " ഒരു സെൽഫി എടുക്കാം..... ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവൻ പറഞ്ഞു..... അവൾ തലയാട്ടി, അവളെ ചേർത്തു നിർത്തി രണ്ടുമൂന്ന് ഫോട്ടോ ഏറെ സന്തോഷത്തോടെ അവൻ എടുത്തു, ജാനകിയുടെ മനസ്സിൽ ഒരു കുളിര് വീണു.....!! രണ്ടുപേരും ഒരുങ്ങി താഴേക്ക് വരുമ്പോൾ വിദ്യ അവിടെ ഇരുന്ന് സുഗന്ധിയോട് എന്തോ കാര്യത്തിന് വഴക്കുണ്ടാക്കുക ആണ്, " നിങ്ങൾ എവിടെ പോകാണ്....?

പെട്ടെന്ന് സുഗന്ധി ആണ് ചോദിച്ചത്..... " ഒന്ന് പുറത്തൊട്ട് പോയിട്ട് വരാം...... ശ്രീഹരി ആണ് മറുപടി പറഞ്ഞത്.... " നീ എന്താടി ഇങ്ങനെ ഷോൾ ഒക്കെ പുതച്ചുമൂടി.......ഹരിയേട്ടനെ പേടിച്ചിട്ടാണോ.....? ശ്രീവിദ്യ ചോദിച്ചു.... " ഹരിയേട്ടാ പാവമുണ്ട്, ഇവളുടെ പ്രായത്തിലുള്ള പെണ്പിള്ളാരൊക്കെ നല്ല സ്റ്റൈൽ ആയിട്ട് നടക്കുമ്പോൾ, ഏട്ടൻ ഇങ്ങനെ ഇവളെ കൂട്ടിലടച്ച കിളിയെപ്പോലെ, പുതപ്പും പുതപ്പിച്ചുകൊണ്ട് പുറത്തിറക്കുന്നത്...... ശ്രീവിദ്യ അങ്ങനെ പറഞ്ഞപ്പോഴാണ് ശ്രീഹരി ശ്രദ്ധിച്ചത്, ജാനകി വന്നിരിക്കുന്നത് ഷാൾ ഒക്കെ പിൻ ചെയ്താണ് .... പണ്ട് ജാനകി ഇങ്ങനെയൊന്നുമായിരുന്നില്ല ഷോൾ ഇടുക ,

ഇപ്പോൾ തന്നെ ബോധിപ്പിക്കാൻ വേണ്ടി ആണോ ഇത് എന്ന് അവനും സംശയിക്കാതെ ഇരുന്നില്ല, പക്ഷേ അവളോട് തുറന്നു ചോദിച്ചിരുന്നില്ല...... " നീയോ മര്യാദയ്ക്ക് വേഷം ധരിക്കില്ല, അങ്ങനെ ധരിക്കുന്നവരെ കണ്ടാലും നിനക്ക് പ്രശ്നം ആണെന്ന് പറഞ്ഞാൽ വലിയ ബുദ്ധിമുട്ട് തന്നെയാണ്..... സുഗന്ധി അത് ഏറ്റു പിടിച്ചു.... " ഹരിയെ പേടിച്ചു ഒന്നുമല്ല, പണ്ടുമുതലേ ജാനി ഇങ്ങനെയൊക്കെ തന്നെയായിരുന്നു, അല്ലെങ്കിൽ തന്നെ അങ്ങനെ പേടിക്കാൻ എൻറെ ചെറുക്കൻ എന്താ സിംഹം ആണോ....? സുഗന്ധി മകന്റെ പക്ഷം ചേർന്ന് പറഞ്ഞു, " ഇവിടെ അല്ലെങ്കിലും ആൺമക്കളോട് ആണല്ലോ സ്നേഹക്കൂടുതൽ,

സുഗന്ധിയോട് ഉള്ള ദേഷ്യത്തിന്റെ പുറത്ത് അത്രയും പറഞ്ഞു ചാടിത്തുള്ളി കേറി പോകുന്ന ശ്രീവിദ്യയെ ആണ് കണ്ടത്..... " എന്തുപറ്റി അമ്മേ അവൾക്ക്.... ശ്രീഹരി ആണ് ചോദിച്ചത്, " ഒന്നുമില്ലെടാ, എന്തൊരു ആവശ്യത്തിന് ഏട്ടനും ദേവനും കൂടെ പുറത്തേക്ക് പോയി, അവളെ കൊണ്ടു ഇല്ല എന്ന് പറഞ്ഞിട്ട് ആണ് ഈ ബഹളം..... അപ്പോൾ മുതൽ തുടങ്ങിയതാണ് ഇവിടെ ആൺകുട്ടികളോടെ ഇഷ്ടം ഉള്ളൂ എന്നൊക്കെ പറഞ്ഞിട്ട്,അവർ വേറെ എന്തോ ആവിശ്യത്തിന് പോയതാണെന്ന് തോന്നുന്നു.... " അതിനാണോ അവൾ ഇത്രയും വലിയ ഡയലോഗ് പറഞ്ഞിട്ട് പോയത്..... ശ്രീഹരി ചോദിച്ചു...

" ആ പെണ്ണിനെ വട്ടാടാ... സുഗന്ധി പറഞ്ഞു.. " ഒരു കാര്യം ചെയ്യ് അവളോട് പെട്ടെന്ന് റെഡി ആയി വരാൻ പറ, ഞങ്ങൾ പോകുമ്പോൾ പുറത്തേക്ക് കൊണ്ടുപോയാൽ പ്രശ്നം തീരുമല്ലോ..... ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്നതുപോലെ ഹരി പറഞ്ഞു.... " എങ്കിൽ ഞാൻ പോയി ചേച്ചിയോട് പറഞ്ഞിട്ട് വരാം..... ജാനകി പറയാൻ പോയപ്പോഴേക്കും സുഗന്ധി അവളുടെ കൈകളിൽ കയറിപ്പിടിച്ചു, " വേണ്ട നിങ്ങൾ രണ്ടാളും ഒരുങ്ങി ഇറങ്ങിയത് അല്ലേ.....? നിങ്ങൾ രണ്ടാളും കൂടെ പോയിട്ട് വാ, നിങ്ങൾ അങ്ങനെ ഒറ്റയ്ക്ക് എങ്ങും പോയിട്ടില്ലല്ലോ, അവളുടെ പിണക്കം കുറച്ചു കഴിയുമ്പോൾ മാറും, അല്ലെങ്കിൽ വെളിയിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ട് വന്നോളൂ,

അപ്പോൾ മാറും, കടപണ്ടം കാണുമ്പോൾ എത്ര പിണക്കം ഉണ്ടെങ്കിലും അത് മാറിക്കോളും, സുഗന്ധി പറഞ്ഞപ്പോൾ എല്ലാവരും ഒരുപോലെ ചിരിച്ചിരുന്നു, കാറിലേക്ക് കയറി ഇരുന്നപ്പോഴും മൗനമായിരുന്നു ഇരുവർക്കും കൂട്ടായി എത്തിയത്, അല്ലെങ്കിലും തങ്ങളുടെ ഇടയിൽ എപ്പോഴും മൗനത്തിന് ആയിരുന്നല്ലോ ആധിപത്യം... . പക്ഷേ ഈ മൗനത്തിന് ഒരു പ്രത്യേകതയുണ്ട്, ഇത് ഒരു സുഖമുള്ള മൗനം ആണ്........ രണ്ടുപേർക്കും എന്ത് പറഞ്ഞു തുടങ്ങണം എന്ന് അറിയില്ലായിരുന്നു, " ഹരിയേട്ടൻ ഇപ്പൊ പഴയ പാട്ടുകൾ ഒന്നും കേൾക്കാറില്ലേ.....? പെട്ടെന്ന് ഒരു തുടക്കം എന്നതുപോലെ ജാനകി ചോദിച്ചപ്പോൾ, മനസ്സിലാകാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി......

" അതെന്താ നീ അങ്ങനെ ചോദിച്ചത്.....? " വെറുതെ നേരത്തെ എപ്പോഴും ഹരിയേട്ടൻ പാട്ട് കേൾക്കാറില്ലെ, ഇപ്പോൾ അത്‌ അങ്ങനെ കാണാറില്ല, " ഇപ്പൊൾ പാട്ടുകളൊക്കെ കേൾക്കുന്നതിന് സമയം ഇല്ലല്ലോ, പിന്നെ ഈ കാറിൽ എന്റെ ടേസ്റ്റിൽ ഉള്ള പാട്ടുകളൊന്നും സെറ്റ് ചെയ്തിട്ടില്ല, കഴിഞ്ഞ വട്ടം വന്ന വണ്ടി എൻറെ ഒരു കൂട്ടുകാരൻറെ ആയിരുന്നു, ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഇഷ്ടങ്ങളായിരുന്നു...... അതിലെ പാട്ടുകൾ ഒക്കെ നല്ലതായിരുന്നു, ഇതൊക്കെ ഇപ്പോഴത്തെ പാട്ടുകൾ ആണ്, അതിനോട് എനിക്ക് താല്പര്യമില്ല...... ഡ്രൈവിംഗിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്, അവളോട് പറഞ്ഞു...... എങ്കിലും സ്റ്റീരിയോ ഓണാക്കാൻ മറന്നിരുന്നില്ല..... 🎶🎶

ഒന്നിനും അല്ലാതെ എന്തിനോ തോന്നിയ ഒരു ഇഷ്ട്ടം, എനിക്ക് എപ്പോഴോ തോന്നിയ ഒരു ഇഷ്ട്ടം...🎶🎶 ആ വരികൾ കേട്ട നിമിഷം തന്നെ രണ്ടുപേരും പരസ്പരം നോക്കിയിരുന്നു...... പെട്ടെന്ന് രണ്ടു പേരുടെയും മുഖത്ത് ഒരു ചമ്മൽ പ്രകടമായി, രണ്ടുപേരും പുറത്തെ കാഴ്ചകളിലേക്ക് ശ്രെദ്ധ തിരിച്ചു, ആദ്യം ശ്രീഹരി വണ്ടി കൊണ്ടുചെന്ന് നിർത്തിയത് ഒരു കാറിൻറെ ഷോറൂമിൽ ആയിരുന്നു...... കാര്യം ഒന്നും മനസ്സിലാക്കാതെ അവൾ നോക്കിയപ്പോൾ ഇറങ്ങാൻ എന്ന് അവളോട് പറഞ്ഞു, " നമുക്കൊരു കാർ നോക്കാം...... പണ്ട് നീ പറഞ്ഞത്, ഓർക്കുന്നില്ലേ....? ചേട്ടൻറെ കല്യാണം കഴിഞ്ഞ് സ്വന്തമായി ഒരു കാർ വാങ്ങണം എന്ന്, കല്യാണമൊക്കെ കഴിഞ്ഞ് ഒരു കാർ വാങ്ങാൻ ഞാൻ വിചാരിച്ചത് ആണ്,

ഇപ്പോ തന്നെ ആവട്ടെ, " അപ്പൊൾ ഹരിയേട്ടൻ ഇനി എന്നും നാട്ടിൽ ഉണ്ടാവോ.....? ഉത്സാഹത്തോടെയാണ് അവൾ ചോദിച്ചത്..... " എന്നും ഞാൻ നാട്ടിൽ നിൽക്കണം എങ്കിൽ, നീ സർക്കാർ ജോലി വാങ്ങണം, അങ്ങനെയാണെങ്കിൽ വിദേശത്തു ഒന്നും പോകാതെ ഇവിടെത്തന്നെ ഇരിക്കാം, അല്ലാതെ എനിക്കിവിടെ നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അവൻ തമാശ പറഞ്ഞതെങ്കിലും അത് അവളിൽ ഒരു വേദന നിറച്ചിരുന്നു, ഒരു പക്ഷേ ഭൂരിഭാഗം പ്രവാസികളുടെ ഭാര്യമാരുടെയും ദുഃഖം ഇതുതന്നെയായിരിക്കും എന്ന് ആ നിമിഷം അവൾ ഓർത്തു...... " നിൻറെ കൂടെ ഇഷ്ടം നോക്കി ഒരെണ്ണം എടുക്കാം എന്ന് വിചാരിച്ചു, അതാണ് നിന്നെ കൂട്ടി വന്നത്, അവൻ പറഞ്ഞു....

അവിടെ ഉണ്ടായിരുന്ന ഒരു സെയിൽസ് മാനോട് സംസാരിച്ചു രണ്ടുപേരും കാറിന്റെ അരികിലേക്ക് പോയി, രണ്ടുപേരും ഇഷ്ടപ്പെട്ട നിറത്തിലുള്ള ഒരെണ്ണം തന്നെ സെലക്ട് ചെയ്യുകയും ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്തു, എല്ലാ കാര്യത്തിലും അവൻ അവളുടെ അഭിപ്രായം ചോദിച്ചത് അവളിൽ വലിയ സന്തോഷത്തിന്റെ തിരി ആയിരുന്നു തെളിയിച്ചത്..... എല്ലാത്തിനും അവൾ മറുപടി പറയുകയും ചെയ്തിരുന്നു.... " ഹരിയേട്ടാ അച്ഛനോടും അമ്മയോടും പറഞ്ഞില്ലേ.....? " ആരോടും പറഞ്ഞിട്ടില്ല, നിന്നോട് ആണ് ആദ്യം പറഞ്ഞത്, ഒരു കാർ വാങ്ങണം എന്ന് ഒരു വർഷത്തിനു മുമ്പ് ആദ്യമായി എന്നോട് പറഞ്ഞത് നീ ആണ്....

അപ്പൊൾ പിന്നെ നിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് ആവട്ടെ എന്ന് വിചാരിച്ചു .... മാത്രമേ ഇനി ഇപ്പോൾ അച്ഛനോടോ അമ്മയോടോ അല്ലല്ലോ നിന്നോട് അല്ലേ ഓരോ കാര്യങ്ങൾ ചോദിക്കുന്നത്, അവളുടെ മുഖത്തേക്ക് നോക്കി ആയിരുന്നു അവൻ അത് പറഞ്ഞത്..... ആ നിമിഷം തന്നെ അവളുടെ മുഖം നന്നായി ഒന്ന് തെളിഞ്ഞത് അവൻ ശ്രദ്ധിച്ചു....... വണ്ടിയുടെ അഡ്വാൻസും കൊടുത്ത് അവിടെ നിന്നും നേരെ പോയത് ഒരു ടെക്സ്റ്റായിൽ ഷോപ്പിലേക്ക് ആയിരുന്നു, അവൾക്കിഷ്ടമുള്ള എന്തെങ്കിലുമൊക്കെ വാങ്ങാൻ അവൻ പറഞ്ഞിരുന്നു, ഒന്നും വേണ്ട എന്ന് അവൾ മറുപടി പറഞ്ഞിരുന്നെങ്കിലും ശ്രീഹരി വിടാൻ ഒരുക്കമായിരുന്നില്ല,

" നീ എന്തെങ്കിലുമൊക്കെ വാങ്ങടി, പിന്നെ നീ എന്നെ പേടിച്ച് ഈ ഷോൾ ഒന്നും പുതച്ചു നടക്കേണ്ട, നിനക്കിഷ്ടമുള്ളത് എന്താണ് അത് ഇട്ടാൽ മതി, ഒരിക്കലും നമ്മുടെ വ്യക്തിത്വം എത്ര സ്നേഹത്തിൻറെ പേരിലും ആരുടെ മുന്നിലും പണയം വയ്ക്കരുത്, എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ളത് ഒരാളുടെ സ്വാതന്ത്ര്യമായ ചിന്തയാണ്, എന്നോട് ഉള്ള സ്നേഹത്തിൻറെ പേരിൽ അത്‌ മാറ്റി വെക്കേണ്ട ആവിശ്യം ഇല്ല, നീ ഒരിക്കലും മോശം ആയിട്ടുള്ളത് ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്, പിന്നെ വിദ്യ പറഞ്ഞതുപോലെ എന്നെ പേടിച്ച് മൂടിപ്പുതച്ചു നടക്കേണ്ട കാര്യമില്ല...... ഇപ്പോഴത്തെ ഫാഷൻ അനുസരിച്ച് നിനക്കെന്താണ് ഇഷ്ടം,

അത് തന്നെ നോക്കു, അങ്ങനെ ഉള്ളത് എടുത്താൽ മതി...... " ഹരിയേട്ടന് ഇഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്യില്ല, അത് എനിക്ക് വിഷമം ആവും, തന്റെ മുഖത്തേക്ക് നോക്കി പറയുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് സ്നേഹം കൂടുകയായിരുന്നു ചെയ്തത്, " നിൻറെ ഇഷ്ടം എന്തോ അതാണ് എന്റെ ഇഷ്ടം, എനിക്ക് പെൺകുട്ടികൾ ധരിക്കുന്ന വേഷങ്ങളെ പറ്റി വലിയ ധാരണയൊന്നുമില്ല, വിദ്യ എപ്പോഴും ജീൻസാണ് ഇടാറുള്ളത്...... ഞാൻ അത്ര ശ്രദ്ധിച്ചിട്ടില്ല, നിനക്ക് ചുരിദാറും, പാവാടയും ആണ് ചേരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... പിന്നെ ഞാൻ അങ്ങനെ മോശം വേഷങ്ങളിൽ നിന്നെ കണ്ടിട്ടില്ല, അതുകൊണ്ട് എന്നോടുള്ള സ്നേഹത്തിൻറെ പേരിൽ നിൻറെ ഇഷ്ടങ്ങൾ ഒന്നും ഉപേക്ഷിക്കേണ്ട,

നിനക്ക് ഏതാണ് ഇഷ്ടം അങ്ങനെയുള്ള വേഷം തന്നെ ധരിച്ചാൽ മതി....... അവൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള രണ്ടുമൂന്ന് കുർത്തയും ലെഗ്ഗിങ്സും എല്ലാം വാങ്ങിയിരുന്നു, അതോടൊപ്പം തന്നെ ലോങ്ങ്‌ പാവാടയും അതിനു ചേർന്ന ടോപ്പുകളും അവൾ വാങ്ങി, " ഹരിയേട്ടൻ ഒന്നും വാങ്ങുന്നില്ലേ.....? എനിക്ക് അങ്ങനെ ഇപ്പൊൾ എങ്ങും പോകാൻ ഇല്ലല്ലോ, പത്തു ദിവസത്തെ ലീവ് അല്ലേ ഉള്ളൂ..... അത്യാവശ്യം ഡ്രസ്സ് ഒക്കെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്, തൽക്കാലം ഒന്നും വേണ്ട..... നീയല്ലേ എന്നും കോളേജിലേക്ക് പോകുന്നത്, ഇരിക്കട്ടെ..... " എനിക്ക് യൂണിഫോം അല്ലേ ഹരിയേട്ടാ...... " എങ്കിലും ബുധനാഴ്ച അല്ലാത്തത് അല്ലേ....? ഞാൻ വന്നപ്പോൾ നിനക്ക് ഞാൻ ഡ്രസ്സ്‌ ഒന്നും വന്നില്ലല്ലോ,

അപ്പോഴേ ഞാൻ കരുതിയത് ആണ് ഇവിടെ വന്ന് നിനക്ക് വാങ്ങണം എന്ന്, നീ എന്നോട് ആവശ്യങ്ങൾ ഒന്നും പറയില്ലല്ലോ...... " എനിക്കങ്ങനെ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഇല്ലാത്തൊണ്ട് ആണ് ഹരിയേട്ടാ പറയാത്തെ...... ഷോപ്പിങ് എല്ലാം കഴിഞ്ഞതിനു ശേഷം രണ്ടുപേരും ഒരു ഹോട്ടലിലേക്ക് ആയിരുന്നു കയറിയത്, അവളുടെ ഇഷ്ടത്തിന് തന്നെ എല്ലാം ഓർഡർ ചെയ്യുവാൻ അവൻ പറഞ്ഞു..... കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഐസ്ക്രീം വാങ്ങി കഴിക്കുന്നവളെ കണ്ടപ്പോൾ അവന് വീണ്ടും വാത്സല്യമാണ് തോന്നിയിരുന്നത്...... " ജാനി, നിനക്ക് എന്താവശ്യമുണ്ടെങ്കിലും നീ എന്നോട് പറയാൻ മടിക്കരുത്......ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടോ....?

" ഒന്നും ഇല്ല ഏട്ടാ, നമുക്ക് വീട്ടിലേക്ക് പോകാം,പിന്നെ വിദ്യേച്ചിക്ക് അൽഫാം ഇഷ്ടം ആണ്, അത് വാങ്ങിയിട്ട് പോകാം, " നീ വാങ്ങിക്കോ എന്താണ് എന്ന് വച്ചാൽ, ഞാൻ കൈ കഴുകിയിട്ടു വരാം, അതും പറഞ്ഞു അവൻ വാഷ് റൂമിലേക്ക് പോയപ്പോൾ, അവളുടെ മനസ്സും നിറഞ്ഞിരുന്നു,എല്ലാർക്കും ഉള്ള ഭക്ഷണം അവൾ വാങ്ങി.... രണ്ടാളും തിരികെ വന്നപ്പോഴേക്കും വിദ്യ വീട്ടിലില്ല, ദേവനെയും കൂട്ടി പുറത്തേക്ക് പോയി എന്ന് പറഞ്ഞു അല്ലെങ്കിലും വിദ്യ അങ്ങനെയാണ്, മനസ്സിൽ എന്തെങ്കിലും ഉറപ്പിച്ചാൽ അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവൾ മടിക്കില്ല...... പിണങ്ങി ആണെങ്കിലും നിരാഹാരമിരുന്ന് ആണെങ്കിലും അതൊക്കെ സാധിക്കും, പുറത്തേക്ക് പോയി വന്നതുകൊണ്ടുതന്നെ ജാനകി കുളിക്കാൻ പോയിരുന്നു, തന്റെ മനസ്സിൽ കുറച്ചൊക്കെ മാറ്റങ്ങൾ വരുന്നത് ശ്രീഹരി അറിയുന്നുണ്ടായിരുന്നു.... സന്തോഷത്തോടെ ആ മാറ്റങ്ങളെ അവൻ സ്വാഗതം ചെയ്തു................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story