🌻സൂര്യകാന്തി 🌻: ഭാഗം 49

Sooryakanthi mizhi

രചന: മിഴി

കുറച്ചു മുൻപേ സ്വാർത്ഥതയാൽ ആഗ്രഹിച്ചിരുന്ന വാക്കുകളാണ് ജിത്തേട്ടൻ ഇപ്പോൾ പറഞ്ഞിട്ടു പോയത്.. എന്നാൽ ഈ നിമിഷം അത് വേണ്ടായിരുന്നെന്നു തോന്നുന്നു. എനിയ്ക്ക് സമ്മതമാണ്... ദയവു ചെയ്തു ഇനിയുമിങ്ങനെ വേദനിപ്പിക്കരുത്... കോഴിക്കുഞ്ഞിനെപോലെ ചിറകിടിയിലൊതുക്കി കാത്തത് ഇതുപോലെ ഞൊടി നേരം കൊണ്ട് അവസാനിപ്പിക്കാനല്ല.. വിദ്യയ്ക്ക് ആകെ കുറ്റബോധം നിറഞ്ഞു.. സൂര്യൻ പറഞ്ഞുപോയ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി.. പറ്റിക്കുകയാണ്.. സ്നേഹം മാത്രം നൽകിയ മനുഷ്യനെ പറഞ്ഞു പറ്റിക്കുകയാണ്... ദയ... നമുക്ക് പോകാം.. വേണ്ടടാ... ഈ കല്യാണം വേണ്ട.. ജിത്തേട്ടൻ പാവമാടാ.. കണ്ടില്ലേ.. ഞാൻ ഇപ്പോ കാണിച്ച ഒറ്റൊരു അബദ്ധത്തിന്റെ പേടിയിൽ വിവാഹത്തിന് സമ്മതിച്ചിരിക്കുന്നു.. കള്ളം പറഞ്ഞു നമുക്കൊന്നും വേണ്ട മോളേ... എല്ലാം സാവകാശം ഏട്ടനോട് തുറന്നു പറയാം.. എന്റെ വിച്ചൂട്ടനും ഏട്ടനും ഈ വിദ്യയെ മനസ്സിലാക്കും... കുറച്ചു കഴിഞ്ഞായാലും നമുക്ക് ആഗ്രഹിച്ചപോലെ ജീവിക്കാം..

എനിക്ക് വേണ്ടി നീ കാത്തിരിക്കില്ലേ... തന്റെ നെഞ്ചിലായിരുന്ന ദയയുടെ കൈകളിൽ മുറുകെ പിടിച്ചു പെട്ടെന്നുണ്ടായ ചിന്തയിലെന്നപോലെ വിദ്യ എഴുന്നേറ്റിരുന്നു.. അവളുടെ കൈകൾ നെഞ്ചോടു ചേർത്തു മറുകൈയാൽ കവിൾ തഴുകി പ്രതീക്ഷയോടെ നോക്കി.. ഓഹ്.. സ്റ്റോപ്പിറ്റ് വിദ്യ... ജസ്റ്റ്‌ ലീവ് മൈ ഹാൻഡ്.. പ്രതീക്ഷയോടെ തന്നെ നോക്കിയിരിക്കുന്നവളുടെ കൈകൾ കുടഞ്ഞെറിഞ്ഞുകൊണ്ട് ദയ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു.. പെട്ടെന്നുള്ള ദയയുടെ ഭാവമാറ്റത്തിൽ അവളാകെ അമ്പരന്നു.. എല്ലാം വിചാരിച്ചപോലെ വന്നുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഒരു സിംപതി... ഞാനേറെ ആഗ്രഹിച്ച മുതലാണ് അവളുടെ ആകാൻ പോകുന്നത്.. എന്നിട്ടും സഹിക്കുന്നത്., സ്വന്തമാക്കാൻ വേറെ മാർഗമില്ലാത്തതു കൊണ്ടാണ്.. അപ്പോഴാണ് തുലയ്ക്കാനായി ഓരോ ചിന്തകൾ.. ദയ ഉള്ളിൽ പിറുപിറുത്തുകൊണ്ട് ജനലോരം ചാരി നിന്നു.. ദയ... മോളേ.. ഞാൻ.. ജിത്തേട്ടൻ... വിദ്യ ദയയുടെ ഭാവപകർച്ചയിൽ എന്തു പറയുമെന്നറിയാതെ കുഴങ്ങി..

ഇതുപോലൊരു ദേഷ്യഭാവം ആദ്യമായാണ്.. തന്റെ ചുമലിൽ പതിഞ്ഞ വിദ്യയുടെ കൈകൾ ദേഷ്യത്തോടെയവൾ തട്ടിയെറിഞ്ഞു.. വിദ്യാ... ഞാൻ ഇന്ന് രാവിലെ കൂടി പറഞ്ഞതാണ്. എനിക്ക് വേണ്ടി കഷ്ടപ്പെട്ട് ഒന്നും സഹിക്കേണ്ടെന്ന്. നീ എന്താണെന്നു എനിക്ക് മുന്നിൽ തുറന്നുകാട്ടിയ ദിവസം ഓർക്കുന്നുണ്ടോ ..? അന്ന്... തകർന്നുനിന്ന നിന്നെ ഈ നെഞ്ചോടു ചേർത്തപ്പോൾ തന്നൊരു വാക്കുണ്ട്. ഒരിക്കലും കൈവിടില്ലെന്ന്.. ദാ.. ഇപ്പോഴും കൂടെ നിൽക്കുന്നത് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാ.. എന്നിട്ട് നീയോ..? ഇതുവരെയെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കുറേ ദിവസമായി കേൾക്കുന്നു.. ജിത്തേട്ടൻ വിഷമിക്കുമോ? അമ്മ വിഷമിക്കുമോ? വിച്ചു വെറുക്കുമോ? എന്നാൽ ... ഒരിക്കലെങ്കിലും ഈ ദയയ്ക്ക് സങ്കടമാകുമോയെന്ന് ആലോചിച്ചോ..? തൊട്ടുമുൻപേ ഈ ജീവൻ കളയാൻ നോക്കിയതുപോലും നിന്റെ വീട്ടുകാരെ വഞ്ചിക്കാൻ വയ്യാത്തതുകൊണ്ടല്ലേ? അപ്പോഴും ഞാൻ വിഷമിക്കട്ടെയെന്നല്ലേ? ദയ ഉള്ളിലെ അഗ്നി കൂരമ്പുകളായി പുറത്തുവിട്ടു..

തൊട്ടുമുന്നെയും സൂര്യന്റെ കണ്ണിൽ കണ്ട അവളോടുള്ള സ്നേഹം പകയായി പുറത്തുവന്നു. അല്ല.. ദയാ... നിന്നെ എനിക്ക് വിഷമിപ്പിക്കാനാകുമോടി..? എന്റെ കൂടെ കൂടിയെന്നൊരു കാരണത്താൽ നിന്റെ ജീവിതം കൂടി നശിക്കുമല്ലോയെന്നു ഓർത്തപ്പോൾ സഹിച്ചില്ലെടി.. വിദ്യ അവളെ നോക്കാനാകാതെ കൈപ്പത്തിയിൽ മുഖമമർത്തി.. വേണ്ട വിദ്യാ... നീ കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണ്ട... ദയ അവളെ പറയാൻ അനുവദിക്കാതെ ഇടഞ്ഞുനിന്നു. എടാ.. ഒന്നു മനസ്സിലാക്കെന്നെ... ഇതിൽ കൂടുതൽ എന്തു മനസ്സിലാക്കാനാണ് വിദ്യ... നീ പറഞ്ഞതുപോലെ പോകാം... പക്ഷേ.. ഞാൻ ഒറ്റയ്ക്ക്... കാരണം എനിക്ക് നീപറയുന്നതൊന്നും മനസ്സിലാക്കാൻ പറ്റത്തില്ല.. ഈ പറയുന്ന ബന്ധങ്ങളൊന്നും എനിക്കില്ലല്ലോ.. സോ... അതിന്റെ വ്യഥയൊന്നും എനിക്കൊട്ടു മനസ്സിലാകത്തുമില്ല.. ഞാൻ അനാഥയല്ലേ... അച്ഛനും അമ്മയും ആരാന്നറിയാത്ത... ഉറ്റവരും ഉടയവരുമില്ലാത്ത... വെറുമൊരു അനാഥ ജന്മം.. നിന്നെ കിട്ടിയപ്പോൾ ഒരുപാട് ആശ്വസിച്ചു.. അഹങ്കരിച്ചു.. സ്വന്തമെന്നു പറയാൻ ഒരാളെങ്കിലുമുണ്ടെന്ന സന്തോഷമായിരുന്നു..

എന്നാൽ എല്ലാം വെറുതെയായി... ബ്ലഡ്‌ ഈസ്‌ തിക്കർ ദാൻ വാട്ടർ... ഐആം സോ ഹാപ്പി വിദ്യ.. വൺസ് എഗൈൻ യൂ പ്രൂവഡ് ഇറ്റ്.. ഞാൻ നിനക്കാരുമല്ല... ഇനി ആകാനും പോകുന്നില്ല.... ദയ വാശിയോടെ സോക്കറ്റിൽ ചാർജിനിട്ടിരുന്ന ഫോൺ വേർപ്പെടുത്തി ചാർജർ ബാഗിലേയ്ക്ക് വെയ്ച്ചു.. ഫോൺ ടേബിളിൽ വെച്ചു മാറാനുള്ള ഡ്രെസ്സുമായി ബാത്റൂമിലേയ്ക്ക് പോയി.. ഒന്നുതടയാനോ മുറിവേറ്റവളുടെ മനസ്സിനെ ആശ്വസിപ്പിക്കാനോ ആശക്തയായി വിദ്യ ബെഡിലേയ്ക്കിരുന്നു.. ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ പിടഞ്ഞവൾ ദയയ്‌ക്കരികിലേയ്ക്ക് പോയി.. ദയ.. പ്ലീസ്.... ഞാൻ പറയുന്നതൊന്ന് കേൾക്കേടി.. എന്നെ ഇങ്ങനെ നോവിക്കല്ലേ.. എന്നെപ്പോലൊരുവൾക്ക് ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്തൊരു സ്ഥാനമാണ് നീ അറിഞ്ഞുകൊണ്ടെനിക്ക് തന്നത്.. ഇപ്പോൾ ഈ നിമിഷം പോലും ഞാൻ ഉരുകുന്നത്.. നമ്മൾ ആഗ്രഹിച്ചപോലൊരു ജീവിതം കെട്ടിപ്പടുക്കാനാണ്.. ആരാ.. പറഞ്ഞത് ദയാ.. നീ അനാഥയാണെന്ന്...

ഈ ഭൂമിയിൽ ഞാൻ ജീവനോടെയുള്ളപ്പോൾ നിന്നെ തനിച്ചാക്കുവോ..? ഏഹ്... പറയ്‌ ദയാ... എനിക്ക് നിന്നോടുള്ള സ്നേഹം വെറും അഭിനയം മാത്രമാണെന്ന് തോന്നുന്നുണ്ടോ..? ഒരു നിമിഷം നിന്നെ നഴ്ടപ്പെടുമോയെന്ന ചിന്തയിൽ ഈ ലോകം വിട്ടുപോകാൻ ശ്രമിച്ചു.. തെറ്റ്.. എന്റെ തെറ്റ്... പൊറുത്തേക്കടി.. എന്നോട് ക്ഷമിക്കാനും മനസ്സിലാക്കാനും നിന്നോളം ആർക്കു പറ്റാനാണ്... പ്ലീസ് ദയാ.. എന്നെ വിട്ടേച്ചും പോകല്ലേ.... നിലത്തേയ്ക്കൂർന്നു ദയയുടെ കാലുകളിൽ വട്ടം ചുറ്റി പറഞ്ഞു തീർക്കുമ്പോൾ വിദ്യയുടെ ഉള്ളിൽ എല്ലാം നഷ്ടപ്പെട്ടവളെപ്പോൾ ആദിനിറഞ്ഞു.. ഇതാണ്... വിദ്യാ.... നിന്റെ ഈ കീഴടങ്ങലാണ് എന്റെ വിജയത്തിലേയ്ക്കുള്ള ചവിട്ടുപടി. ഓരോ തവണയും ഇതുപോലെ ഈ കാൽച്ചുവട്ടിൽ നിന്നെ എത്തിക്കുമ്പോൾ ഉള്ളിൽ നിറയുന്ന ഒരു ലഹരിയുണ്ടല്ലോ.. അതോരൊന്നൊന്നര പവറുണ്ട്. എന്നും ഇതുപോലെ നീ എന്റെ കാൽ ചുവട്ടിൽ വേണം... നിന്റെ പരാജയത്തിൽ ചവുട്ടി നിന്നുവേണം ഈ ദയയ്ക്ക് വിജയിക്കാൻ.. എന്താന്നറിയുമോ.... നീ സൂര്യന് അത്രയ്ക്കും പ്രിയപ്പെട്ടവൾ ആയതുകൊണ്ട്.. ബട്ട്‌... നിനക്ക് ഞാനൊരു ഫേവർ തരും... എന്റെ പ്രണയത്തിൽ മതിമറന്നു സന്തോഷിക്കുന്ന സമയം.. ഒന്നുമറിയാതൊരു മരണം...

കാരണം.. നീയില്ലായിരുന്നെങ്കിൽ ദയയ്ക്ക് സൂര്യനെ കണികാണാൻ പോലും കിട്ടില്ലായിരുന്നു.. പിന്നെ.... സൂര്യനും.. നിന്റെതായ എല്ലാം ഈ ദയയ്ക്ക് സ്വന്തം.. ഉന്മാദിയെപ്പോലെയവൾ മതിമറന്നു... ഉള്ളിലെ ഭാവം പുറത്തു മറച്ചു വിദ്യയെ പിടിച്ചെഴുന്നേൽപ്പിച്ചു... സോറി വിദ്യ.... റിയലി സോറി.. നിന്നെ നഷ്ടപ്പെടുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ല.. നിന്റെ സൂയിസൈഡ് അറ്റെപ്‌റ്റും ഇപ്പോൾ ഈ ഓവർ ഫീലിംഗ്സ് ഒക്കെക്കൂടി കണ്ടപ്പോൾ ആകെ ഭ്രാന്തുപിടിച്ചപോലായിപ്പോയി.. ക്ഷമിച്ചേക്കടി മോളേ... ചെറുപ്പം മുതൽ ആശിച്ചതൊന്നും കിട്ടിയിട്ടില്ല.. അല്ലേലും ഒന്നും ആഗ്രഹിക്കാനുള്ള അർഹതകൂടിയില്ലായിരുന്നു.. ദാനം കിട്ടിയ പോൽ തേടിയെത്തുന്ന ആനുകൂല്യങ്ങൾക്കിടയിൽ മനസ്സ് തടവിലാക്കി കഴിഞ്ഞിരുന്നതാണ്.. ഒരുപാട് ഒഴിഞ്ഞുമാറിയിട്ടും വിടാതെ കൂടെക്കൂടിയതല്ലേ നീ... എന്നിട്ട്... കുറേ ആശിപ്പിച്ചിട്ട് നഷ്ടമായാൽ സഹിക്കാൻ പറ്റത്തില്ലെടി.. പിന്നെ.. പിന്നെ.. നീയിന്നു ചെയ്തപോലെ എന്നതെലും കാട്ടി ഈ ജീവിതമങ്ങു കളഞ്ഞേച്ചാൽ മതി.. ദയ വിദ്യയെ ചുറ്റിപ്പിടിച്ചു കരഞ്ഞു... ഇല്ലെടാ.... നമുക്ക് ജീവിക്കണം... ഇനി ഒന്നും വൈകിക്കേണ്ട... ജിത്തേട്ടൻ പറഞ്ഞപോലെ എല്ലാം പെട്ടെന്നാക്കണം... പിന്നെന്താ വെച്ചാൽ നീ ആലോചിക്ക്...

ആർക്കും നാളെ ഒരു സംശയവും തോന്നരുത്.. പിന്നെ നാളൊരിക്കൽ നമ്മൾ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുമ്പോൾ... ജിത്തേട്ടന്റെ ജീവിതം തകരരുത്.. അത്.. അത് മാത്രം സഹിക്കാൻ പറ്റില്ല... നിനക്കും അറിയുന്നതല്ലെടി ആ മനുഷ്യനെ... ഉള്ളിൽ കുറ്റബോധം നിറയുമ്പോഴും മുന്നിൽ വിശാലമായി കടക്കുന്ന ജീവിതത്തിന്റെ ഭ്രമിപ്പിക്കുന്ന സ്വപ്‌നങ്ങൾ വിദ്യയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.. ഇല്ല വിദ്യാ... ഇതിപ്പോൾ മറ്റുള്ളവർക്കുമുൻപിൽ പിടിച്ചുനിൽക്കാനൊരു അടവ് മാത്രമാണ്... ഇന്നത്തെ ലോകം എത്ര ഹൈറ്റെക് ആയെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല.. മനുഷ്യ മനസ്സും ചിന്തകളും ചില കാര്യങ്ങളിൽ തികച്ചും ഇടുങ്ങിയത് തന്നാണ്.. ഇടയ്ക്ക് ന്യൂസിൽ കാണാറില്ലേ സ്വവർഗ വിവാഹങ്ങളും മറ്റും... അതിനു താഴെ കൊറേ പേർ വളരെ മോശം കമന്റ്‌ ഇടും... ചിലർ സപ്പോർട്ട് ചെയ്യും.. ആ ചിലരിൽ പകുതിയിലേറെപ്പേരും ഉള്ളിൽ വെറുപ്പും പരിഹാസവും വെച്ചായിരിക്കും നോക്കുന്നത്... മാറ്റം വരാൻ ദയയും വിദ്യയും വിചാരിച്ചാൽ മാത്രം പറ്റുമോ..?

ഇല്ല... പിന്നെ ഉള്ളകാലം മുഴുവൻ ഒരു പരിഹാസം കഥാപാത്രമായി ജീവിക്കാൻ നമുക്ക് പറ്റുമോ..? എനിക്കെന്തായാലും വയ്യെടി.. അത്രയ്ക്ക് ഈ പ്രായത്തിനിടയിൽ അനുഭവിച്ചു... പിന്നെ എന്റെ ബാക്ക്ഗ്രൗണ്ട് ഇതായൊണ്ട് പറയാനും കുറ്റപ്പെടുത്താനും ഒരുപാട് കാണും.. വേണ്ടടി.. നമുക്ക് ആരുമറിയാത്തൊരിടത്തു... നമ്മളായി ജീവിക്കാൻ പറ്റുന്നൊരിടത്തു പോകാം.. അതിനു മുൻപേ നിന്റെ കടമകൾ... അമ്മയുടെ ആഗ്രഹം.. വിച്ചുവിന്റെ ഭാവി... എല്ലാം ഈയൊരു നാടകത്തിലൂടെ സെറ്റ് ആകുമെങ്കിൽ ദൈവം നമ്മളോട് പൊറുക്കും... പിന്നെ... ജിത്തേട്ടനെ വിഷമിപ്പിക്കണമെന്ന് ഞാനും ആഗ്രഹിക്കുമോ..? ദയ പിന്നീടൊരു ചിന്തപോലും മറുതില്ലാത്തവണ്ണം വിദ്യയെ മാറ്റി.. ആ സ്നേഹം.. കരുതൽ.. അതല്ലേ എന്നെ ഒരു ഉന്മദിയെപ്പോൾ അയാളിലേയ്ക്കിങ്ങനെ വലിച്ചടുപ്പിക്കുന്നത്..

ദയ കണ്ണുകളടച്ചു സൂര്യനെ മനസ്സിൽ നിറച്ചു. മകളായും ചേച്ചിയായുമൊക്കെ ഓർത്തപ്പോൾ ദയപറഞ്ഞതാണ് ശരിയെന്നു വിദ്യായ്ക്കും തോന്നി.. അച്ഛന്റെ അവസ്ഥ അമ്മയ്ക്കും നൽകേണ്ടെന്നു ഉറപ്പിച്ചു... തന്നെപ്പോലൊരു പെൺകുട്ടിയെ നാളെ സമൂഹം ചാര്ത്തുന്ന കൂരമ്പുകളിൽ അനിയന്റെ ഭാവി തകരരുതെന്നവൾ കരുതി.. അല്ലെങ്കിലും മനുഷ്യത്വത്തെക്കാൾ ഉപഞ്ജാതാക്കളില്ലാതെ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന കുറേ നിയമങ്ങളും സങ്കൽപ്പങ്ങളുമാണല്ലോ നമ്മുടെ സമൂഹം ഭരിക്കുന്നത്‌.. ഒരു വിലയുമില്ലാത്ത കുറേ ആചാരങ്ങൾ.... ചിന്തകൾ... ചിന്തകൾ കാടുകയറിയപ്പോൾ അറിഞ്ഞുകൊണ്ടെങ്കിലും ജിത്തേട്ടനെന്ന വ്യക്തിയോടുള്ള കടമകൾ മറന്നുവെന്നവൾ നടിച്ചു... ജീവിതത്തിലെ ഒരുക്കലും പൊറുക്കനാകാത്ത തെറ്റ്... കാലത്തിനും......... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story