🌻സൂര്യകാന്തി 🌻: ഭാഗം 52

Sooryakanthi mizhi

രചന: മിഴി

 ബാംഗ്ലൂർ വെച്ചു ഫേസ്ബുക്കിൽ പരിചയപ്പെട്ടവനാണ് അലക്സ്‌... തന്നെപോലെ ബൈ സെക്സ്ൽ ആണ്... ഇടയ്ക്കൊക്കെ കാണാറുണ്ട്.. അൽപ്പം ഡ്രഗ്സും ബ്ലാക്ക് മണിയുമൊക്കെ ഉണ്ട്... കുറച്ചുദിവസമായി ഒരു കൂടിച്ചേരൽ ആഗ്രഹിക്കുന്നു.. അലക്സ്‌ നാട്ടിലുണ്ടെന്നറിഞ്ഞപ്പോൾ പോകണമെന്നുണ്ട്.. പക്ഷേ... വിദ്യയെ വിശ്വസിപ്പിച്ചു മുങ്ങാനാണ് പ്രയാസം.. നാളെ വിവാഹമായ സ്ഥിതിയ്ക്കു ഒരു വഴിയുമില്ല... ദയ നിരാശയോടെ ഓർത്തു.. അലസം മിഴികൾ പുറത്തേയ്ക്ക് പാഞ്ഞപ്പോഴാണ് വിഷ്ണുവിനോപ്പം നിൽക്കുന്ന സൂര്യനിൽ കണ്ണുടക്കിയത്... നാലഞ്ചു കസേരകൾ പണിപ്പെട്ട് ഒരുമിച്ചെടുക്കുന്ന വിഷ്ണുവിനെ ശാസനയോടെ തടഞ്ഞുകൊണ്ട് അതിൽ പകുതി പിടിച്ചെടുക്കുന്നവനെ ആരാധനയോടെ നോക്കി നിന്നവൾ.... വിഷ്ണുവിനോടെന്തോ തമാശ പറഞ്ഞു ചിരിച്ചുകൊണ്ട് നിൽക്കുന്നവനെ കാൺകെ ദയയ്ക്ക് ആകെ സമനിലതെറ്റുമ്പോലെ തോന്നി... ഉന്മാദിയെപ്പോലെ കണ്ണുകൾ ഇറുകെയടച്ചവൾ വിരലുകൾ തലമുടിയിലമർത്തി.. വിദ്യാ....

വാതിലിൽ മുട്ടുന്നതിനൊപ്പം സൂര്യന്റെ ശബ്ദം കേട്ടാണ് ദയ കണ്ണുകൾ തുറന്നത്.. ആ സാമീപ്യം കൊതിച്ചതുപോലെയവൾ വാതിൽക്കലേക്കോടി... ഉള്ളിലെ പിടപ്പിനെ പണിപ്പെട്ടു ഒതുക്കി വാതിൽ തുറന്നു.. കുളികഴിഞ്ഞു ചീകിയൊതുക്കിയ മുടിയും മുഖത്തെ സ്വതവേയുള്ള സൗമ്യ ഭാവവും ദയ കണ്ണെടുക്കാതെ നോക്കിനിന്നു.. ഏയ്.... ദയ.. എന്താടോ..? മുഖത്തിന്‌ നേരെ കൈ വീശി വിളിക്കുന്നവനെ ഒന്നു ജാള്യതയോടെ നോക്കിയവൾ മുഖം താഴ്ത്തി... സോറി ഏട്ടാ... ഞാൻ ഉറങ്ങുവായിരുന്നു.. പെട്ടന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ ആരാന്നു കൃത്യമായില്ല.. ജാള്യതയോടെയവൾ തല ചൊറിഞ്ഞു.. മ്മ്.. മ്മ്... എനിക്ക് തോന്നി.. രണ്ടും കൂടി സംസാരിച്ചിരുന്നു ഉറങ്ങാൻ വൈകിക്കാണുമല്ലേ... എന്നിട്ട്.. കക്ഷിയെവിടെ.. എന്റെ ബെറ്റർഹാഫ്... അൽപ്പം കുസൃതിയോടെ സൂര്യൻ തിരക്കി... ചിരിക്കുമ്പോൾ വിരിയുന്ന കവിളിലേ ചുഴി മീശ മാറ്റിയപ്പോൾ വ്യക്തമായിത്തന്നെ കാണാം... ഈ മനുഷ്യൻ എന്റെ കണ്ട്രോൾ കളയും... കണ്ട നിൽപ്പിൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാണ് തോന്നുന്നത്..

ദയ മനസ്സിൽ പറഞ്ഞു.. അവള്... അവള്.. കുളിക്കുവാ... വിക്കിപ്പറഞ്ഞൊപ്പിയ്ക്കുമ്പോഴേയ്ക്കും കുളി കഴിഞ്ഞു വിദ്യ ഇറങ്ങിയിരുന്നു.. ഡോർ തുറക്കുന്ന ഒച്ച കേട്ട് സൂര്യനും അതേ നിമിഷം ദയയും അങ്ങോട്ടേക്കു നോക്കി.. അനാർക്കലിയുടെ ഒരു ചുരിദാർ ടോപ് മാത്രമാണ് അവൾ ധരിച്ചിരുന്നത്.. ബോട്ടെവും ഷാളും പുറത്തെ സ്റ്റാൻഡിൽ മടക്കിയിട്ടിരുന്നു... പെട്ടന്ന് സൂര്യനെക്കണ്ടപ്പോൾ വിദ്യയൊന്നു ചൂളി... സൂര്യനും പ്രതീക്ഷിച്ചിരുന്നില്ല.. സോറി.. കുഞ്ഞീ.. താൻ റെഡിയായി കാണുമെന്നു കരുതി.. ഞാൻ പുറത്തു നിൽക്കാം.. പെട്ടെന്ന് വാ..... അങ്ങോട്ടേക്കു നോക്കാതെ പെട്ടന്ന് തിരിഞ്ഞിറങ്ങുന്നതിനിടയിലവൻ പറഞ്ഞൊപ്പിച്ചു. വിദ്യയ്ക്ക് പക്ഷേ പെട്ടന്ന് സൂര്യനെ റൂമിൽ കണ്ട പകപ്പല്ലാതെ പ്രത്യേകിച്ചൊന്നും തോന്നിയില്ല.. നീയിതെവിടെ പോകുന്നു..? അമ്പലത്തിൽ... എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ..? ഓഹ്.. സോറി മോളേ... അമ്മ ഇന്ന് രാവിലെ പറഞ്ഞതേയുള്ളൂ.. നാളെ കല്യാണമല്ലേ കുടുംബ ക്ഷേത്രത്തിൽ പോയി വരാൻ..

നിന്നോട് പറയാനായി തന്നെ വന്നതാ അപ്പോഴല്ലേ ഒരു നശിച്ച സ്വപ്നവും കൊണ്ട് വന്നു ഫുൾ സീൻ ആക്കിയേ.. പറഞ്ഞുകേട്ടിട്ടിട്ടും വല്യ തൃപ്തിയില്ലാതെ നിൽക്കുന്നവളുടെ കവിളിലൊരു കുഞ്ഞ് കുത്തുകൊടുത്തുകൊണ്ട് വിദ്യ കണ്ണാടിയുടെ നേർക്കു തിരിഞ്ഞു.. നിന്റെ കൂടെ ഏട്ടനും വരുന്നുണ്ടോ? ഓഹോ.. ദയ... അതല്ലേ ജിത്തേട്ടൻ പറഞ്ഞിട്ട് പോയേ... ഇവളുടെ ഒരു കാര്യം.. കൂടുതൽ വിദ്യയെ പ്രകോപിപ്പിക്കുന്നത് നല്ലതല്ലയെന്നു അറിയാവുന്നതുകൊണ്ട് തന്നെ ദയ സംയമനം പാലിച്ചു.. നടുത്തളത്തിൽ തുളസിതറയ്ക്കരികിലായി ഇരിക്കയായിരുന്നു സൂര്യൻ.. എന്തോ ആലോചനയോടെ ഇരുന്നവൻ ഇരുവരും വന്നതറിഞ്ഞിരുന്നില്ല.. ജിത്തേട്ടാ.. പോയാലോ..? തൊട്ടുപുറകിൽ വന്നു വിദ്യ ചുമലിൽ തട്ടി.. ആഹ്... പോകാം.. പുഞ്ചിരിയോടെ തലകുലുക്കിയവൻ എഴുന്നേറ്റു. വിദ്യാ.. നിനക്ക് സാരി ഉടുത്തൂടാരുന്നോ.?

സാരിയാണ് നിനക്ക് കൂടുതൽ നല്ലത്... അവളെയൊന്നടിമുടി നോക്കി സൂര്യൻ പറഞ്ഞു.. ഇതുവരെയില്ലാത്തൊരു പുതിയ തിളക്കം ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് വിദ്യയിൽ അസ്വസ്ഥത നിറച്ചു.. ഒരു ചെറു പുഞ്ചിരി മറുപടിയായി നൽകിയവൾ പുറത്തേയ്ക്ക് നടന്നു.. അതു സൂര്യനെ തെല്ലു നിരാശനാക്കിയെങ്കിലും കാര്യമാക്കാതെ പിന്നാലെ ഇറങ്ങി.. അമ്പലം അടുത്തായതിനാൽ സാധാരണ നടന്നാണ് പോകാറ്.. ആ ഓർമയിൽ വിദ്യ പതിയെ ഗേറ്റിനടുത്തേയ്ക്ക് നടന്നു.. നിൽക്ക് കുഞ്ഞീ.. നമുക്ക് ബൈക്കിൽ പോകാം.. അതുകേട്ടു സംശയത്തോടെ നിൽക്കുന്നവളെ നോക്കി സൂര്യൻ തുടർന്നു.. അമ്പലത്തിൽ നിന്നിറങ്ങിയിട്ടു ഒന്നുരണ്ടിടത്തു കയറാനുണ്ട്.. നിന്റെ ഡ്രസ്സ്‌ അൽട്ടർ ചെയ്യാൻ കൊടുത്തതും വാങ്ങണം.. നീ കൂടി വന്നാൽ എല്ലാം പെർഫെക്ട് ആണോന്നു നോക്കാമല്ലോ..?

കാര്യം മനസ്സിലായോയെന്ന പോൽ നോക്കിയവന് തലകുലുക്കിയവൾ സമ്മതം മൂളി.. പുറത്തെ ബൈക്കിനടുത്തേയ്ക്ക് സൂര്യൻ പോകുന്നതും വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതുമൊക്കെ ഭാവഭേദമില്ലാതെയവൾ നോക്കിനിന്നു.. ഇച്ചേച്ചി ചെല്ല്.. ജിത്തേട്ടൻ നോക്കി നിൽക്കുന്നത് കണ്ടില്ലേ.. വിച്ചു തോളിൽ തട്ടിയപ്പോഴാണ് തനിപ്പോഴും ഗേറ്റിനടുത്തു ഏട്ടനെ നോക്കി നിൽക്കുവാണെന്നവൾക്ക് ഓർമ വന്നത്.. വിച്ചുവിനോട് യാത്ര പറഞ്ഞവൾ തിരിഞ്ഞു ഉമ്മറപ്പടിയിൽ നിൽക്കുന്ന ദയയെ നോക്കി.. ആ നിമിഷം നിൽക്കെന്നു കൈകാട്ടിയവൾ വിദ്യയ്ക്കടുത്തേയ്ക്ക് ഓടി വന്നു.. വിദ്യാ ഞാനിന്നു ഓർഫനേജ് വരെ പോകും... സ്പോൺസർഷിപ്പുമായിമായി ബന്ധപ്പെട്ടു എന്തോ പേപ്പർ വർക്ക്‌ ഉണ്ടെന്നു സിസ്റ്റർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു... വൈകുന്നേരം ആമ്പോഴേയ്ക്കും എത്തുമെടി.. വേണോ എന്ന ഭാവത്തിൽ പരിഭവത്തോടെ നോക്കുന്നവളെ നോക്കി ദയ കണ്ണുചിമ്മി.. കുറച്ചു ദൂരമുണ്ടല്ലോ പോയി വരാൻ പാടല്ലേ... രണ്ടു ദിവസം കഴിഞ്ഞു മതിയെങ്കിൽ ഞങ്ങളും കൂടി വന്നേനെ.. അതുപോരെ? സൂര്യൻ തിരക്കി..

സൂര്യന്റെ കരുതലിൽ ദയയ്ക്കുള്ളം കുളിർന്നു... വിദ്യയും അതുമതിയെന്ന മട്ടിൽ നോക്കുവാണ്.. ഇല്ല ഏട്ടാ... ഇന്ന് തന്നെ പോയാൽ നന്നായിരുന്നു.. മദർ ഞങ്ങടെ മഠത്തിൽ നിന്നും മാറി പോകുവാണ്.. അതിന്റെ കുറച്ചു പരിപാടിയുണ്ട്.. ഇന്ന് പോയാൽ മദറിനെ കാണാം.. ഞാൻ പോയി വരാം. നമുക്കൊരുമിച്ചു പിന്നൊരിക്കൽ പോകാം.. അലക്സിനെ കാണാനുള്ള മോഹം ഉപേക്ഷിക്കാൻ വയ്യാതവൾ പറഞ്ഞു.. പിന്നൊന്നും പറയാൻ നിൽക്കാതെയവർ തിരിച്ചു.. ബൈക്കിൽ സൂര്യനൊപ്പം ഇരിക്കുമ്പോൾ മുൻപെങ്ങുമില്ലാത്തൊരു വെപ്രാളം വിദ്യയെപ്പൊതിഞ്ഞു.. ഇടയ്ക്കിടയ്ക്ക് റിയൽ വ്യൂ മിരാരിൽ കൂടി തന്നിലേയ്ക്ക് വന്നണയുന്ന കുസൃതിനിറഞ്ഞ നോട്ടത്തിൽ അവൾ ഭയന്നു.. ജിത്തേട്ടൻ തന്നെ പാതിയായി സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നെന്ന തിരിച്ചറിവിൽ അവളാകെ തകർന്നു.. പെട്ടെന്ന് ബൈക്ക് നിന്നപ്പോൾ വിദ്യ മുന്നിലേയ്ക്കാഞ്ഞു.. നിമിനേരം കൊണ്ട് സൂര്യൻ തോളിലിരുന്നവളുടെ കൈകൾ പിടിച്ചെടുത്തു തന്റെ വയറിലേയ്ക്ക് വെച്ചു.

അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ വിദ്യ പതറി.. കൈ പിൻവലിക്കാൻ നോക്കിയെങ്കിലും സൂര്യൻ സമ്മതിച്ചില്ല... അവളുടെ കൈയിലെ വിറയൽ നാണമായാണ് സൂര്യൻ കരുതിയത്... എന്നാൽ ഏട്ടനെ തെറ്റായി കാണാൻ പോയിട്ട് ചിന്തിക്കാൻ കൂടി ആകില്ലെന്ന തിരിച്ചറിവിൽ ഭയത്താൽ വിറയ്ക്കുകയായിരുന്നു വിദ്യ.. അമ്പലത്തിൽ നിൽക്കുമ്പോഴും പ്രാർത്ഥിയ്ക്കുമ്പോഴും സൂര്യൻ ഇടയ്ക്കിടയ്ക്ക് കുസൃതിയോടെ വിദ്യയെ നോക്കും. അവളപ്പോഴേ നോട്ടം പിൻവലിക്കും.. വിദ്യയുടെ പെരുമാറ്റം ആദ്യം മനസ്സിലായില്ലെങ്കിലും തന്റെ മാറ്റത്തിലെ ഇഷ്ടക്കേടാണോയെന്നവൻ തെല്ലു സംശയിച്ചു. വിദ്യാ... മോളേ... മ്മ്... ഇപ്പോഴും സമയമുണ്ട്.. മോൾക്കിഷ്ടമില്ലെങ്കിൽ ഒന്നും വേണ്ട.. നിന്റെ സമ്മതത്തിന്റെ ബലത്തിലാണ് ജിത്തേട്ടൻ ഈ കോമാളി വേഷം കെട്ടുന്നേ.. അമ്മയ്ക്ക് സംശയമുണ്ട് എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലെന്ന്.. അതു ഇഷ്ടക്കേടല്ല.. മറിച്ചു.. പെങ്ങളോ മകളോ ഒക്കെയായി കണ്ടവളെ പെട്ടെന്നൊരു ദിവസം ഭാര്യയായി കാണാനുള്ള വിഷമമാണെന്ന് അവർക്കു മനസ്സിലാകില്ലല്ലോ.. തന്നെ നോക്കാതെയാണിരിക്കുന്നതെങ്കിലും മിഴികളിലെ നീര്തിളക്കം അവളെല്ലാം കേൾക്കുന്നുണ്ടെന്ന ബോധ്യം നൽകി...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story