SOULMATES_💙: ഭാഗം 10

SOULMATES

എഴുത്തുകാരി: SAHALA SACHU

"നോക്കണ്ട....വിക്രം താഴെ വെയിറ്റ് ചെയ്യുന്നുണ്ട്....പോയി വരാം...." എന്ന് ഞാൻ പറഞ്ഞപ്പോ രണ്ടും ഓഹ് ഓഹ് എന്ന് കോറസ് പാടി...രണ്ടിനെയും നോക്കി റ്റാറ്റ കൊടുത്ത് ഞാൻ താഴെ എത്തിയപ്പോ വിക്രമിന്റെ കാർ കണ്ടു.... ഞാൻ ഗ്ലാസ്സിൽ തട്ടിയതും അവൻ ഗ്ലാസ് താഴ്ത്തി എന്നെ നോക്കി.... "കയറ്...." എന്നവൻ പറഞ്ഞപ്പോ ഞാൻ ഒരു ചിരിയോടെ കാറിലേക്ക് കയറി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആകെപ്പാട് തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയപ്പോ എങ്ങോട്ടേലും ഇറങ്ങി പോകാൻ തോന്നി എനിക്ക്.....ഗൗതമിന്റെ അടുത്തേക്ക് പോകാമെന്ന് വെച്ചാൽ ഇപ്പൊ അവിടുന്ന് ഇവിടേക്ക് വന്നതല്ലേ ഉള്ളൂ....ഇനിയും അവിടേക്ക് പോകാൻ വയ്യ....

കുറ്റബോധം ഇപ്പോഴും മനസിൽ ഉള്ളത് കൊണ്ട് ദീക്ഷിയെ സത്യത്തിൽ എനിക്ക് ഫേസ് ചെയ്യാൻ വയ്യ....മാറാൻ ഇത്തിരി ടൈം എടുക്കും....അതുകൊണ്ട് അവന്റെ അടുത്തേക്ക് പോകാനും തോന്നിയില്ല... അവന്മാരേ രണ്ടിനെയും കൂടാതെ ഇപ്പൊ എന്നെ ഹാപ്പി ആക്കാനും എന്റെ സ്‌ട്രെസ് കുറക്കാനും കഴിയുന്ന ഒരാൾ ദിയ മാത്രമാണ്....എന്നും അവളുടെ കൂടെ ഉള്ളപ്പോൾ എനിക്കൊരു സന്തോഷവും സമാധാനവും ലഭിക്കാറുണ്ട്.... ഒരു പെണ്ണിനോടും തോന്നത്ത ഇഷ്ടവും അടുപ്പവും കെയറിങ്ങും ഒക്കെ അവളോട് തോന്നിയപ്പോൾ പോസ്സീവ്നെസും കൂടിയിരുന്നു.... എനിക്ക് അവളോട് പ്രണയം ആണോ എന്ന് മനസിനോട് ഞാൻ ചോദിക്കുമ്പോൾ അതിനൊരു ഉത്തരം എനിക്ക് ലഭിക്കുന്നില്ലായിരുന്നു....

പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അവളെ ഞാൻ പ്രണയിക്കുന്നുണ്ട്....എന്റെ പാതി ആക്കാൻ കൊതിക്കുന്നുണ്ട്..... പ്രണയത്തിനും അപ്പുറം എനിക്ക് ആരൊക്കെയോ ആണ് അവൾ.... എന്റെ എല്ലാമാണ്....എല്ലാം.... അവളുടെ കൂടെയാവും ഞാൻ കംഫർട്ട് എന്ന് തോന്നിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവളുടെ അടുത്തേക്ക് വിട്ടതാണ്.... സത്യത്തിൽ അവിടെ എത്തിയപ്പോഴാണ് അവളുടെ കൂടെ അവൾടെ ഫ്രണ്ട്സും ഉണ്ടാവുമല്ലോ എന്നോർമ വന്നത്.... അതുകൊണ്ടാണ് ഞാൻ അവളെ താഴേക്ക് വിളിച്ചത്.....അവൾ വരുന്നത് കണ്ടപ്പോ തന്നെ മനസിൽ ഒരു സന്തോഷം തോന്നി....ഞാൻ അവളോട് കാറിലേക്ക് കയറാൻ പറഞ്ഞതും അവളൊരു ചിരിയോടെ കാറിലേക്ക് കയറി ഡോർ അടച്ചു....

ഞാൻ വണ്ടി വിട്ടപ്പോൾ അവളോട് അനുവാദം ചോദിച്ചതും ഇല്ല,,,, എവിടേക്കാ പോകുന്നതെന്ന് അവളും ചോദിച്ചില്ല....ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ ഒരു കെമിസ്ട്രി ഉണ്ടെന്ന് ഒരു തോന്നൽ വന്നപ്പോ ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചു.... "വിക്രം...." "ഹ്മ്മ..." "ആർ യൂ ഓകെ....?" "ഓകെ ആവാൻ ആണല്ലോ നിന്നെ വിളിച്ചത്.... അവിടെ തനിച്ച് ഇരിക്കുമ്പോൾ ആകെപ്പാട് ഒരു സ്വസ്ഥതക്കേട്.... അപ്പൊ തോന്നി ഇത്തിരി നേരം നിന്റെ കൂടെ ഇരുന്നാലോ എന്ന്...." ഞാനതും പറഞ്ഞു അവളെ നോക്കിയപ്പോ അവളൊരു ചിരിയോടെ പുറത്തേക്ക് നോക്കി ഇരുന്നു.... സത്യത്തിൽ എവിടേക്കാണ് പോവേണ്ടതെന്ന് എനിക്ക് അറിയില്ല.... "നീ ഫുഡ് കഴിച്ചോ....?" ഞാൻ അവളോട് ചോദിച്ചപ്പോ അവൾ ഇല്ലെന്ന് പറഞ്ഞു....

"ഞാനും കഴിച്ചില്ല....ഞാൻ ഫുഡ് വാങ്ങി വരാം....നീ കാറിൽ തന്നെ ഇരിക്ക്...." വണ്ടി സൈഡിലേക്ക് ഒതുക്കി വെച്ച് കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ ഓകെ എന്ന മട്ടിൽ തലയാട്ടി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 സത്യത്തിൽ എനിക്ക് വിശപ്പ് ഒന്നും തോന്നുന്നില്ല....പക്ഷെ അവൻ കഴിച്ചിട്ടുണ്ടാവില്ല എന്നെനിക്ക് ഉറപ്പാണ്...അതുകൊണ്ട് ആണ് വേണ്ടെന്ന് പറയാഞ്ഞത്....ഇനിയിപ്പോ ഒന്നും കഴിച്ചില്ലെങ്കിൽ ചെക്കൻ പട്ടിണി കിടക്കുമെന്ന് എനിക്കറിയാം.... ഞാൻ ഫോണിൽ ഓരോ വീഡിയോസ് കണ്ടിരിക്കുമ്പോൾ അവൻ ഫുഡും കൊണ്ട് വന്നു.... "ഇതെന്താ....ഒരാൾക്കെ വാങ്ങിയുള്ളോ....?" "എനിക്ക് വിശപ്പില്ല....നീ കഴിക്ക്..." "എനിക്ക് വേണ്ടാഞ്ഞിട്ടും നീ കഴിച്ചോട്ടെ എന്ന് കരുതിയാണ് ഞാൻ വേണ്ടെന്ന് പറയാഞ്ഞത്...." "എനിക്ക് വേണ്ട പെണ്ണേ.... ദാ നീ കഴിക്ക്..." എന്ന് പറഞ്ഞു അവൻ ഫുഡ് എനിക്ക് വെച്ചു നീട്ടിയപ്പോ ഞാൻ അത് വാങ്ങി ഓപ്പണ് ചെയ്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൾ ഫുഡ് കഴിക്കട്ടെ എന്ന് കരുതി ഞാൻ ഫോണ് ഓണ് ചെയ്ത് അതിലേക്ക് ഫോക്കസ് ചെയ്തപ്പോ ആണ് എനിക്ക് നേരെ ഒരു കൈ നീണ്ടു വന്നത്.....ഞാൻ തല ചെരിച്ചു നോക്കിയപ്പോ ദിയ എന്റെ ചുണ്ടിന് നേരെ ഫുഡ് നീട്ടി പിടിച്ച് എന്നെ നോക്കുന്നത് കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... "എന്നെ നോക്കി ഇരിക്കാതെ കഴിക്ക് മാഷെ...." എന്നവൾ പറഞ്ഞപ്പോ തന്നെ ഞാൻ വാ തുറന്നതും അവളൊരു ചിരിയോടെ എന്റെ വായിലേക്ക് വെച്ചു തന്നു എന്നൊന്നും നിങ്ങൾ കരുതണ്ട.... ഞാൻ വാ തുറന്ന സ്പോട്ടിൽ എന്നെ നോക്കി ഇളിച്ചോണ്ട് അവൾ അത് അവളുടെ വായിലേക്ക് തന്നെ വെച്ചു.... "ഓഹ് മൈ ഗോഡ്....എന്തൊരു ടേസ്റ്റ് ആണ് വിക്രം....ഉഫ്ഫ്....

നന്നായി നിനക്ക് വേണ്ടെന്ന് പറഞ്ഞത്....ഇതിൽ നിന്ന് ഇത്തിരി പോലും നിനക്ക് ഞാൻ തരില്ല..." എന്നും പറഞ്ഞോണ്ട് പെണ്ണ് അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയപ്പോ എന്തോ പോയ ആരെയോ പോലെ ഞാൻ അവളെ നോക്കി....പെട്ടെന്ന് ബോധം വന്നതും ഞാൻ അവളുടെ കയ്യിൽ നിന്ന് ഫുഡ് പിടിച്ചു വാങ്ങി... "ആഹാ...തൽക്കാലം നീ അങ്ങനെ ഒറ്റയ്ക്ക് കഴിക്കേണ്ട...." എന്നും പറഞ്ഞു ഞാനും അതിൽ നിന്ന് കഴിക്കാൻ തുടങ്ങിയപ്പോ അവൾ ചിരിക്കാൻ തുടങ്ങി.... എന്നെ കൊണ്ട് ഫുഡ് കഴിപ്പിക്കാൻ വേണ്ടിയാണ് അവള് അങ്ങനെ കാണിച്ചത് എന്ന് മനസ്സിലായി.... രണ്ടുപേരും ഷെയർ ചെയ്ത് കഴിച്ചു കഴിഞ്ഞതും ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല സന്തോഷം തോന്നി...മനസിൽ ഒരു കുളിർമ....

** അവിടുന്ന് ഞങ്ങൾ പ്രത്യേകിച്ച് എവിടേക്കും പോയില്ല....ചുമ്മാ ഡ്രൈവ് ചെയ്തോണ്ടിരുന്നു.... രാത്രി ആയത് കൊണ്ട് അവളെയും കൂട്ടി ദൂരെ എവിടെയും പോകാൻ കഴിയില്ല.... "അനുവും ആമിയും അറിഞ്ഞോ എന്റെ കൂടെയാണ് നീ വന്നതെന്ന്...." "ഞാൻ ഏതോ ഡേറ്റിങ്ങിന് പോകുന്നു എന്നു പറഞ്ഞായിരുന്നു....ഇറങ്ങുന്നത് വരെ നിന്റെ കൂടെയാണെന്ന് ഞാൻ പറഞ്ഞില്ല....വരാൻ ഇറങ്ങിയപ്പോഴാണ് പറഞ്ഞത്.... എന്നെ കയ്യിൽ കിട്ടിയാൽ രണ്ടും കൂടെ ശരിയാക്കും...." "നിനക്ക് പേടി ഇല്ലേ എന്റെ കൂടെ ഇങ്ങനെ വരാൻ..." "എന്തിന്....?" "അല്ല,,,,ഞാൻ നിന്നിൽ എന്തേലും അഡ്വാന്റേജ് എടുക്കാൻ ശ്രമിക്കുമോ എന്നൊന്നും....?" "അങ്ങനെ വല്ലോം എനിക്ക് തോന്നിയാൽ ഇടിച്ച് നെഞ്ചിൻ കൂട് കലക്കും...."

"ഓഹ്....നീയാര്....? കരാട്ടെക്കാരിയോ..." "നെഞ്ചിൻ കൂട് കലക്കാൻ കരാട്ടെ പഠിക്കണം എന്നൊന്നും ഇല്ല മോനെ...." "അതൊക്കെ വിട്.... ഗൗരിയുടെയും ദീക്ഷിയുടെയും റിലേഷനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ....?" "അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ....രണ്ടുപേരും നല്ല മാച് ആണ്....പെര്ഫെക്ട് കപ്പിൾ ആയിരിക്കും...." "അപ്പൊ നമ്മുടെ കാര്യമോ....?" "നമ്മുടെ എന്ത് കാര്യം....?" എന്ന് അവൾ ചോദിച്ചപ്പോ ഞാൻ കാർ നിർത്തി....സ്റ്റിയറിങ്ങിൽ കൈ വെച്ച് ഞാൻ അവളെ നോക്കി.... "വാ....ഇറങ്ങ്...." അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോ അവളും എന്റെ ഒന്നിച്ച് ഇറങ്ങി..... "നീയല്ലേ നേരത്തെ എന്നെ പിടിച്ച് അവരുടെ ഒക്കെ മുന്നിൽ നിന്ന് പറഞ്ഞത്,,,,നിനക്ക് എന്നെ മതി എന്ന്..."

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്ന് ചെക്കൻ പറഞ്ഞപ്പോ എന്റെ ഉള്ളിലൂടെ എന്തോ ഒന്ന് പാഞ്ഞു പോയത് പോലെ തോന്നി...പറഞ്ഞത് പോലെ അങ്ങനെ ഒന്ന് നടന്നിരുന്നല്ലോ... ഓഹ് ദിയ,,,, നീ അവിടെ വെച്ച് അങ്ങനെ ഒക്കെ എന്തിനാ പറയാൻ പോയത്.... രണ്ടിനെയും വേണ്ടെന്ന് പറഞ്ഞാൽ പോരായിരുന്നോ....? "എന്താടി ചിന്തിക്കുന്നത്...?അങ്ങനെ ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നെ ഇല്ലെന്ന് പറയുമോ....?" "ഓർക്കുന്നൊക്കെ ഉണ്ട്....പക്ഷെ അത് ദീക്ഷിയുടെ മുന്നിൽ വെച്ച് പറഞ്ഞതല്ലേ...." "അങ്ങനെ ആണെങ്കിൽ നിനക്ക് ഞങ്ങളെ രണ്ടുപേരെയും വേണ്ടെന്ന് പറഞ്ഞാൽ പോരെ.... അവിടെ തീർന്നില്ലേ പ്രോബ്ലം....

ഇതിപ്പോ നീ അവരുടെ ഒക്കെ മുന്നിൽ വെച്ച് എന്നെ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ ഇവിടുന്ന് എന്തേ ഇങ്ങനെയൊക്കെ പറയുന്നത്...." "എനിക്കങ്ങനെ പറയാൻ തോന്നിയിട്ട്..." ചെക്കൻ എന്നെ ചൊടിപ്പിക്കാൻ തുടങ്ങിയപ്പോ ഞാൻ അത് പറഞ്ഞതും അവൻ കുറച്ച് നീങ്ങി എന്റെ അടുത്തേക്ക് വന്നു.... "ആണോ....എങ്കിൽ ഇപ്പൊ പറയ്.... നിനക്ക് ദീക്ഷിയേ വേണോ...അതോ എന്നെ വേണോ....?" എന്നവൻ ചോദിച്ചപ്പോ ഞാൻ ഇത്തിരി പരുങ്ങി....ഒന്നും പറയാതെ ഞാൻ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നപ്പോ അവനും എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു.... ദേവ്യെ....എനിക്ക് ഇതെന്താ പറ്റിയത്.... ഇന്നേവരെ ഇല്ലാത്ത ഒരു ഫീലിംഗ്‌സ്....

ആരോടും തോന്നാത്ത അടുപ്പവും സ്നേഹവും ഒക്കെ ഇവനോട് തോന്നാൻ എന്താവും കാരണം...?എനിക്ക് ഇവനോട് പ്രണയം തോന്നി തുടങ്ങിയോ....? "ദിയ...." "ഹ്മ്മ...." "I don't know.... എനിക്ക് അറിയില്ല ദിയ നിന്നോട് എന്ത് പറയണമെന്ന്.... എങ്ങനെ പറയണമെന്ന്....സത്യത്തിൽ,,,, നിന്നെ കണ്ട നിമിഷം മുതൽ മനസിൽ ഒരിഷ്ടം തോന്നിയതാണ്....പക്ഷെ അതൊരിക്കലും പ്രണയം ആവില്ലെന്ന് ഞാൻ വിശ്വസിച്ചു.... നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ ഞാൻ ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്.... നിന്നെ ചൊടിപ്പിക്കുന്നതും വഴക്ക് കൂടുന്നതും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്....നിന്നോട് എനിക്ക് പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ എനിക്ക് കഴിയുന്നില്ല....

നീ,,,,നീ എനിക്ക് ആരാണെന്ന് ചോദിച്ചാൽ എല്ലാം ആണെന്ന് പറയും ഞാൻ....അത്രയ്ക്ക് നീ എന്നിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്....നീ അടുത്ത് വരുമ്പോ എനിക്ക് വല്ലാത്തൊരു ഫീലിംഗ് ആണ്....നിന്നെ കാണാതിരിക്കുമ്പോ എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്യാറുണ്ട്..... ഓരോ നിമിഷവും എന്റെ മനസിലേക്ക് വരുന്നത് നിന്റെ മുഖമാണ്....നിന്റെ കാര്യങ്ങൾ ഓർക്കുമ്പോ പോലും എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടാവും....നീ എന്നോട് അല്ലാതെ മറ്റൊരുത്തനോട് കൂടുതൽ മിങ്കിൾ ചെയ്യുന്നത് എനിക്ക് സഹിക്കാൻ കഴിയാത്തത് പോലെയാണ്..... ഇനിയുള്ള എന്റെ ലൈഫിൽ നീ എന്റെ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഞാൻ....എന്നും നീയെന്റെ കൂടെ തന്നെ വേണം എന്നുണ്ട്...

എന്നെങ്കിലും ഞാനും നീയും രണ്ട് വഴിക്ക് പോകേണ്ടി വരുമോ എന്ന് ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ല.... ഇതിനൊക്കെ അർത്ഥം എന്താണ്....? നീ തന്നെ പറയ്.... നിന്റെ മനസിൽ എന്നോട് അങ്ങനൊരു ഫീലിംഗ്‌സ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല.... But,,,, i think,,, i am madly in love with uh....." എന്നവൻ പറഞ്ഞു നിർത്തിയപ്പോ എന്റെ മേലാസകലം കുളിര് കോരിയത് പോലെ എനിക്ക് തോന്നി....ഞാൻ എന്റെ കയ്യിലേക്ക് നോക്കിയപ്പോ പകച്ചു പോയി.....ഭഗവാനെ,,,,ഇതൊക്കെ കേട്ടിട്ട് എനിക്ക് രോമാഞ്ചം വന്നോ.... "ദിയ,,,,സീരിയസ്‌ലി,,,, i love uh.... i love u somuch...."

എന്നവൻ പറഞ്ഞപ്പോ ഇനിയും അവന്റെ കണ്ണിലേക്ക് നോക്കി നിൽക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോ ഞാൻ പുറം തിരിഞ്ഞു നിന്നു.....അവൻ പറഞ്ഞതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.... പെട്ടെന്ന് അവൻ പിന്നിലൂടെ എന്നെ ഹഗ് ചെയ്ത് എന്റെ ഷോള്ഡറിൽ അവന്റെ താടി വെച്ചതും ഞാൻ പൂച്ചയെ പോലെ അവന്റെ ദേഹത്തേക്ക് ചേർന്ന് അവന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി.... "എനിക്കറിയാം നിനക്കും എന്നോട് ഇതൊക്കെ തന്നെയാണ് തോന്നുന്നത് എന്ന്.... പക്ഷെ പ്രണയം ആണോ എന്ന് നമുക്ക് രണ്ടുപേർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല....പക്ഷെ ഞാൻ അത് മനസിലാക്കി കഴിഞ്ഞു..... നിനക്ക് അത് തിരിച്ചറിയാൻ ഞാനൊരു വഴി പറഞ്ഞു തരാം...."

എന്നവൻ പറഞ്ഞപ്പോ ഞാൻ എന്ത് വഴി എന്ന് മനസ്സിൽ കരുതി... "ഞാൻ നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും വിവാഹം ചെയ്യുന്നതോ,,,,അല്ലെങ്കിൽ നമ്മൾ രണ്ട് വഴിക്ക് പിരിയുന്നതോ ചിന്തിച്ച് നോക്ക്... അതൊന്നും നിനക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ,,,,നിനക്ക് എന്നോട് പ്രണയം തന്നെയാണ് ..." എന്നവൻ പറഞ്ഞപ്പോ തന്നെ ഞാൻ കണ്ണ് ഇറുകെ പൂട്ടി...ശരിയാണ്...എനിക്ക്‌ വയ്യ ഏതേലും പെണ്ണ് വന്ന് ഇവന്റെ ഭാര്യ ആവുന്നത് കാണാൻ....ഇവനെ വിട്ട് പിരിയാനും വയ്യ.... പെട്ടെന്ന് അവൻ എന്നെ തിരിച്ചു നിർത്തി എന്റെ കണ്ണിലേക്ക് നോക്കിയതും ഞാൻ കണ്ണ് താഴ്ത്തി.....അപ്പൊ അവന്റെ എന്റെ രണ്ട് ഷോള്ഡറിലും അവന്റെ കൈ വെച്ചു....

"ഇപ്പൊ നീ പറയണം നിന്റെ മനസിൽ എന്താണെന്ന്....കള്ളം പറയരുത്.... സത്യം പറയണം....നിന്റെ മനസിൽ എന്താണോ ഉള്ളത്,,,,അതുപോലെ പറയണം.....ഇഷ്ടമാണ് എങ്കിൽ ആണെന്ന് പറയാം.... അല്ലെങ്കിൽ അല്ലെന്ന് പറയാം.... നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ ഒരിക്കലും നിന്നെ ഞാൻ ശല്യപ്പെടുത്തില്ല... എന്റെ വാക്കാണ്....ഫ്രണ്ട്സ് ആയി തന്നെ തുടരാം....പക്ഷെ നിന്നോടുള്ള എന്റെ ഇഷ്ടം വേണ്ടെന്ന് വെക്കാൻ പറയരുത്... അത് എന്റെ മനസിൽ ഉണ്ടാവും,,,, ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും അത് നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല.... ഇനി പറയ്...." എന്നവൻ പറഞ്ഞപ്പോ മറുപടി പറയാൻ എനിക്ക് വാക്കുകൾ കിട്ടാത്തത് കൊണ്ട് ഞാൻ അവനെ ടൈറ്റ് ആയി ഹഗ് ചെയ്തു....

എന്തിനാണെന്ന് അറിയില്ല,,,, കണ്ണ് നിറഞ്ഞു വരുന്നുണ്ട്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവളെന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഹഗ് ചെയ്തപ്പോ ഒരു നിമിഷം ഞാനൊന്ന് സ്റ്റക്കായി പോയെങ്കിലും പെട്ടെന്ന് ഞാനും ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.... പെട്ടെന്ന് അവൾ എന്നെ വിട്ട് നിന്നപ്പോ ഞാൻ അവൾടെ മുഖത്തേക്ക് നോക്കിയതും പെണ്ണിന് എന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി ഉള്ളത് പോലെ തോന്നി....ഒരു ചടപ്പ് ഉള്ളത് പോലെ....അവൾടെ നിൽപ്പും ഭാവവും കണ്ടിട്ട് എനിക്ക് ചിരി വന്നതും ഞാൻ ചിരിക്കാൻ തുടങ്ങി..... എന്റെ ചിരി കണ്ടപ്പോ അവൾ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വേഗം പോയി കാറിലേക്ക് കയറി ഇരുന്നതും ഞാനും കാറിലേക്ക് കയറി....

സീറ്റ്‍ ബെൽറ്റ് ഇട്ട് കഴിഞ്ഞു അവളെ നോക്കിയപ്പോ അവൾ ആകെപ്പാട് കിളി പോയത് പോലെ ഇരിക്കുന്നത് കണ്ടതും ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി പോയി..... ഞാൻ വേറെന്തിനോ ആണ് പോകുന്നത് എന്ന് കരുതി അവൾ പിന്നിലേക്ക് വലിഞ്ഞപ്പോ ഞാൻ അവൾക്ക് സീറ്റ്‍ ബെൽറ്റ് ഇട്ട് കൊടുത്തു....അപ്പൊ എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് അവൾ പുറത്തേക്ക് നോക്കി ഇരുന്നതും പൊട്ടി വന്ന ചിരി കടിച്ച് പിടിച്ച് ഞാൻ അവൾടെ കവിളിൽ ഒരു മുത്തം കൊടുത്തു.... അപ്പോഴത്തെ പെണ്ണിന്റെ ഭാവം കണ്ടിട്ട് ഞാൻ വേറെന്തോ ചെയ്‍തത് പോലെ ഉണ്ടായിരുന്നു..... അതും കൂടെ ആയപ്പോൾ ഞാൻ പൊട്ടി ചിരിക്കാൻ തുടങ്ങിയതും എന്റെ കയ്യിനിട്ടൊരു കുത്തും തന്ന് ഇഡിയറ്റ് എന്ന് വിളിച്ചോണ്ട് അവൾ പുറത്തേക്ക് നോക്കി ഇരുന്നു..... വിവേകിനെ കുറിച്ചും മറ്റും കേട്ട കാര്യം ഒഴിച്ചാൽ ഇന്ന് എനിക്ക് നല്ലൊരു ദിവസമാണെന്ന് ഞാൻ പറയും.... കാരണം,,,,എന്റെ ദീക്ഷിയെ എനിക്ക് തിരിച്ച് കിട്ടി,,,,ദിയ എന്നെ ആക്സെപ്റ്റ് ചെയ്യുകയും ചെയ്തു..... ഞാൻ ഒരു പുഞ്ചിരിയോടെ വണ്ടി വിട്ടു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story