SOULMATES_💙: ഭാഗം 15

SOULMATES

എഴുത്തുകാരി: SAHALA SACHU

"മതി കിളവാ.....ഇനി ഒന്നും പറയേണ്ട.... അവൻ നാട്ടിൽ വരുമോ ഇല്ലയോ എന്ന് നോക്കട്ടെ.... വന്നില്ലെങ്കിൽ എന്ത് വേണമെന്ന് എനിക്കറിയാം..." അത്രയും പറഞ്ഞു അവൻ ഇറങ്ങി പോയി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ലഞ്ച് കഴിച്ചിട്ട് പോയാൽ മതി എന്നവൻ പറഞ്ഞപ്പോ പെട്ടെന്ന് തോന്നിയ ബുദ്ധിയാണ് രണ്ടുപേർക്കും കൂടെ ഒരുമിച്ച് ഫുഡ് ഉണ്ടാക്കിയാലോ എന്ന്.... അതുകൊണ്ട് ഞാൻ അവനെയും കൂട്ടി കിച്ചനിലേക്ക് പോയി.... "വിക്രം,,,, ഇവിടെ വെജിറ്റബിൾസ് ഒക്കെ ഉണ്ടല്ലോ അല്ലെ...." "ഉണ്ട്...." "ചിക്കൻ ഉണ്ടോ...?" "ഇല്ല...." "പിന്നെന്താ ഉള്ളത്...." "വെജിറ്റബിൾസും മുട്ടയും ഉണ്ട്..... പിന്നെ ചായ വെക്കാൻ ആവശ്യമായ ഐറ്റംസും....വേറൊന്നും ഇല്ല.... " "ങേ....പിന്നെ നീ എങ്ങനെയാ ഫുഡ് ഉണ്ടാക്കുന്നത് എപ്പോഴും...?" "ആര് പറഞ്ഞു ഞാൻ ഉണ്ടാക്കിയിട്ടാണ് കഴിക്കുന്നത് എന്ന്.... ഞാൻ ഓഡർ ചെയ്യാറാണ് എപ്പോഴും...."

"ദേവ്യെ....എന്നും പുറത്തെ ഫുഡ് ആണോ കഴിക്കുന്നത്...." "ആണ്....അല്ലാതെ എനിക്കിപ്പോ ഫുഡ് ഉണ്ടാക്കാൻ ഉള്ള ടൈം ഒക്കെ ഉണ്ടോ.... ഉണ്ടാക്കി തരാൻ പൊണ്ടാട്ടി ഉണ്ടായിരുന്നേൽ നന്നായിരുന്നു.... അതും ഇല്ലല്ലോ....എന്തു ചെയ്യാനാ...." "അച്ചോടാ....പാവം കുഞ്ഞ്....എങ്കിലേ,,, മോൻ ടൈം കളയാതെ പെട്ടെന്ന് പോയി ബിരിയാണി റൈസും ചിക്കനും വാങ്ങിയിട്ട് വാ....ബാക്കി എല്ലാം ഇവിടെ ഉണ്ടല്ലോ അല്ലെ...." "ഉണ്ടെന്നാണ് എന്റെ ഒരു ഇത്...എങ്കിലും നീയൊന്ന് നോക്കിക്കോ...." അതിന് ഒന്ന് മൂളി കൊടുത്ത് കൊണ്ട് ഞാൻ ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോ അതിൽ വെജിറ്റബിൾ എന്ന് പറയാൻ ആകെപ്പാട് കുറച്ച് മുളക് ആയിരുന്നു ഉണ്ടായത്.....വിക്രമിനെ നന്നായി ഒന്ന് സ്മരിച്ചു കൊണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചപ്പോ ചെക്കൻ എന്തേ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്.... "ഇതാണോടാ നിന്റെ വെജിറ്റബിൾ...."

"അതെന്താ....മുളക് ഒരു വെജിറ്റബിൾ അല്ലെ...." "എന്റെ വിധി....എന്തൊക്കെ വേണമെന്ന് വാട്‌സ്ആപ്പിൽ ഞാൻ അയക്കാം.... അതുനോക്കി വാങ്ങിയാൽ മതി.... ഇങ്ങനൊരു മണ്ടൻ..." "മണ്ടൻ നിന്റെ മറ്റവൻ...." "മറ്റവനെ ആണല്ലോ വിളിച്ചത്...." "പോടി...." "നിന്ന് ടൈം കളയാതെ പോകാൻ നോക്ക്....പെട്ടെന്ന്...." അതിന് എന്നെ ഒന്ന് ഉറ്റുനോക്കി കൊണ്ട് ചെക്കൻ പോയപ്പോ ഞാൻ ഒന്ന് ചിരിച്ചോണ്ട് ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു....ഫോണിൽ വാങ്ങേണ്ട ഐറ്റംസ് ഒക്കെ ടൈപ്പ് അയച്ചു കൊടുത്തിന് ശേഷം ഞാൻ ടിവി ഓണ് ചെയ്തു.... അതിൽ ഓരോന്ന് കണ്ടിരിക്കുമ്പോഴേക്ക് അവൻ വന്നിരുന്നു.....ചാനൽ മാറ്റിക്കൊണ്ട് ഇരിക്കുമ്പോ ആണ് ചെക്കൻ വന്നത്.... വാങ്ങിയത് എല്ലാം സോഫയിലേക്ക് തന്നെ വെച്ച് അവൻ എന്റെ അടുത്ത് വന്നിരുന്ന് റിമോട്ട് കയ്യിൽ നിന്ന് വാങ്ങി... "അപ്പൊ ഞാൻ പോയി ഫുഡ് ഉണ്ടാക്കട്ടെ.....നീ ഇവിടെ ഇരിക്ക്...."

"നീയല്ലേ പറഞ്ഞത് ഒരുമിച്ച് ഉണ്ടാക്കാം എന്ന്...." "നിനക്ക് കുക്കിങ്ങിനെ കുറിച്ച് ഒരു തേങ്ങയും അറിയില്ലെന്ന് എനിക്ക് അറിയാം.....അതുകൊണ്ട് മോൻ സഹായിച്ച് ബുദ്ധിമുട്ടേണ്ട...." "എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.... അങ്ങാനൊക്കെ അല്ലെ പഠിക്കുന്നത്... നീ ഇവിടെ ഇരിക്ക് ഇത്തിരി നേരം.... കുറച്ച് കഴിഞ്ഞു ഒരുമിച്ച് കുക്കിങ് തുടങ്ങാം...." എന്നവൻ പറഞ്ഞപ്പോ ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ അവന്റെ അടുത്തിരുന്നു.....അപ്പൊ തന്നെ ചെക്കൻ എന്റെ മടിയിലേക്ക് തല വെച്ചു കിടന്നതും ഞാൻ അവന്റെ മുടിയിൽ കൂടെ വിരലോടിച്ചു..... പെട്ടെന്ന് എന്തോ വയറിലൂടെ ഇഴയുന്നത് പോലെ തോന്നി നോക്കിയപ്പോ സ്കേട്ടിന്റെ ടോപ്പിന് ഉള്ളിലൂടെ കൈ കടത്തി തലോടുവാണ്..... ഞാനപ്പോ തന്നെ അവന്റെ കൈ നോക്കി ഒരു തല്ല് കൊടുത്തു..... "എന്താടി...." "അടങ്ങി കിടന്നില്ലേൽ നിനക്ക് സമാധാനം ആവില്ല....അല്ലെ...." "ഓഹ് പിന്നെ....ഞാനൊന്ന് തൊട്ടെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴുമോ..."

"വീഴും....മര്യാദക്ക് കിടക്കാൻ കഴിയും എങ്കിൽ കിടന്നോ....അല്ലെങ്കിൽ എഴുന്നേറ്റൊ...." "ശിവനെ....എനിക്ക് കിട്ടിയത് ഇങ്ങനൊരു അൺറൊമാന്റിക് മൂരാച്ചിയെ ആയിപോയല്ലോ...." എന്നവൻ പറഞ്ഞതും ഞാൻ ചിരി അടക്കി പിടിച്ചു.... അവനെന്നെ നോക്കിയപ്പോ ഞാൻ കണ്ണുരുട്ടി കാണിച്ചതും,,,, "ഓഹ്,,,,ഞാൻ മര്യാദക്കാരൻ ആയിക്കോളാം തമ്പുരാട്ടി....ഇനി കണ്ണ് കൂർപ്പിച്ച് നോക്കണ്ടാ...." "ഗുഡ് ബോയ്...." എന്ന് പറഞ്ഞോണ്ട് ഞാൻ ടിവിയിലേക്ക് ശ്രദ്ധ കൊടുത്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 മര്യാദക്കാരൻ ആവണം പോലും.... എന്റെ പട്ടിയാവും മര്യാദക്കാരൻ.... സ്വന്തം പെണ്ണിനെ ഒന്ന് തൊടുന്നത് മര്യാദ ഇല്ലാത്തവൻ ആണേൽ ഞാൻ അങ്ങനെ തന്നെയാണ്....അതിലെനിക്ക് കുഴപ്പമില്ല....അല്ല പിന്നെ.... നിന്നെ ഞാൻ ശരിയാക്കി തരാടി.... അവൾ ടിവിയിലേക്ക് ശ്രദ്ധ കൊടുത്തപ്പോ ഞാൻ ഇത്തിരി നേരം അടങ്ങി കിടന്നു....

പിന്നെ മെല്ലെ വീണ്ടും സ്കേട്ടിന്റെ ടോപ്പ് ചെറുതായി പൊക്കി നോക്കി അവൾടെ വയറിൽ ഒരുമ്മ കൊടുത്തു.... "വിക്രം........." എന്നവൾ അലറിയപ്പോ ഞാൻ ഇളിച്ചോണ്ട് അവളെ നോക്കി.... "ചിരിക്കുന്നോ.....എഴുന്നേൽക്ക്...." എന്നവൾ പറഞ്ഞപ്പോ ഞാൻ ഒരുമ്മ കൂടെ കൊടുത്തു..... "ദെ....ഞാനിപ്പോ നിന്നെ തള്ളി താഴെ ഇടും....മര്യാദക്ക് എഴുന്നേൽക്ക്..." ആ പറഞ്ഞതിന് ഒരുമ്മ കൂടെ കൊടുത്തപ്പോ അവൾ പല്ല് കടിച്ചു പിടിച്ച് എന്നെ നോക്കി എന്നെ തള്ളി താഴെ ഇടാൻ പോയതും ഞാൻ അവൾടെ രണ്ട് കയ്യും പിടിച്ച് വെച്ച് വയറിൽ ചെറുതായി ഒന്ന് കടിച്ചു.... "വിക്രം....എനിക്ക് ദേഷ്യം വരുന്നുണ്ട്...." "ആണോ...." എന്ന് ചോദിച്ച് ഞാൻ ഒരുമ്മ കൂടെ കൊടുത്തപ്പോ പെണ്ണ് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് എന്നെ നോക്കി നന്നായി ചിരിച്ചു.... പിന്നെ പതിയെ എന്റെ കയ്യിൽ നിന്ന് അവൾടെ കൈ മാറ്റി....പെട്ടെന്ന് അവൾ എന്നെ പിടിച്ചു തള്ളിയതും ദേ കിടക്കുന്നു ചക്ക വെട്ടി ഇട്ടത് പോലെ ഞാൻ താഴെ.... "എടി ദുഷ്ടെ.... എന്നെ തള്ളി ഇട്ടല്ലേ... " "ചോദിച്ച് വാങ്ങിയതല്ലേ....അവിടെ കിടക്ക്...." "ഒരു കൈ താടി...." "ഇല്ല...."

"നടു വേദനിക്കുന്നുണ്ട്...പ്ലീസ്...." "വേണേൽ ഒറ്റയ്ക്ക് എഴുന്നേറ്റ് പൊക്കോ...." "കണ്ണിൽ ചോര വേണം കുറച്ച്.... നിന്റെ സ്വന്തം ചെക്കൻ അല്ലെ ഞാൻ..." ഞാൻ അത് പറഞ്ഞപ്പോ എന്നെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് അവൾ എനിക്ക് കൈ തന്നു....ഞാൻ അവൾടെ കയ്യിൽ പിടിച്ച് വലിച്ചപ്പോ അവളെന്റെ നെഞ്ചിലേക്ക് വന്നു വീണതും ഞാൻ അവളെയും കൊണ്ട് ഒന്ന് റൊട്ടേറ്റ് ചെയ്തു.... എന്താ ഇവിടെ സംഭവിച്ചത് എന്ന ഭാവത്തിൽ അവളെന്നെ നോക്കിയപ്പോ നല്ലൊരു ചിരി ഞാൻ കൊടുത്തു..... "നീയെന്നെ തള്ളി ഇട്ടല്ലേ.... അതിനുള്ളത് ഞാൻ നിനക്ക് തരാം....കേട്ടോ..." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ദിയ】 ദേവ്യെ.....ഈ ചെക്കൻ ഇതെന്തിന് ഉള്ള പുറപ്പാടാണ്....നേരത്തെ കിട്ടിയതിന്റെ ഹാങ്ങോവർ തന്നെ എനിക്ക് മാറിയില്ല... ഇനിയും താങ്ങാൻ ഉള്ള ശേഷി എനിക്ക് ഇല്ല....അതിപ്പോ ഞാൻ എങ്ങനെ ഇവനോട് പറയും....പിന്നെ അതുമതി ചെക്കന് എന്നെ കളിയാക്കി കൊല്ലാൻ.... ഞാൻ അവനെ കണ്ണ് മിഴിച്ച് നോക്കിയപ്പോ അവൻ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു..... "ഞാൻ പെട്ടെന്ന് അറിയാതെ ചെയ്ത് പോയതാണ് വിക്രം....സോറി..."

"സോറി പറഞ്ഞാൽ ഒന്നും എന്റെ വേദന മാറില്ല....വേദന മാറണം എങ്കിൽ,,,,," എന്നും പറഞ്ഞു അവൻ എന്റെ കവിളിൽ അമർത്തി കടിച്ചതും ഞാൻ പരിസരം മറന്ന് അലറി....അത്രയ്ക്ക് വേദന ഉണ്ടായിരുന്നു.... എന്റെ കവിൾ പറിച്ചെടുത്തത് പോലെയാണ് തോന്നിയത്...... "എന്തോന്നെടി,,,,പതുക്കെ അലറിക്കൂടെ നിനക്ക്....ഞാൻ നിന്നെ റേപ്പ് ചെയ്യുന്നത് ആണെന്ന് കരുതി എല്ലാവരും ഓടിവരും ഇപ്പൊ...." "എണീറ്റ് പോടാ.....ആഹ്ഹ്....അമ്മാ..... എന്റെ കവിൾ....." എന്നും പറഞ്ഞു ഞാൻ കടി കിട്ടിയ ഭാഗം കൈ കൊണ്ട് പിടിച്ചപ്പോ അവൻ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി.... "അച്ചോടാ.... വേദനിച്ചോ....പോട്ടെ.... സാരമില്ല..." എന്റെ കൈ എടുത്ത് മാറ്റി അവൻ അവിടെ എനിക്കൊരു മുത്തം തന്നപ്പോ "ആർക്ക് വേണം നിന്റെ മുത്തം...." എന്ന് ചോദിച്ച് അവനേ തള്ളി മാറ്റി ഞാൻ അവിടുന്ന് എണീറ്റു.... അതൊക്കെ കണ്ടിട്ട് അവൻ നല്ല ചിരിയാണ്......

നിന്റെ ചിരി ഞാൻ മാറ്റി തരാം.... അതും കരുതി അവനെ നോക്കി പല്ല് കടിച്ച് ഞാൻ സോഫയിൽ ഉള്ള കവർ എടുത്ത് കിച്ചനിലേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【ഗൗതം】 ദീക്ഷിയോട് ബൈ പറഞ്ഞു ഇറങ്ങി ഞാൻ നോക്കിയപ്പോൾ അനു കമ്പ്യൂട്ടർ നോക്കി ഇരിപ്പാണ്....ആമി എനിക്കൊരു ഹായ് തന്നപ്പോ അവൾക്കും തിരിച്ചൊരു ഹായ് കൊടുത്ത് ഞാൻ അനുവിനെ ലക്ഷ്യമാക്കി നടന്നു..... അവൾടെ തൊട്ട് പിന്നിൽ എത്തിയപ്പോ ഞാൻ അവൾടെ ഷോൾഡറിൽ താടി വെച്ചതും പെണ്ണ് പെട്ടെന്ന് ഞെട്ടി.... ഞാൻ ആണെന്ന് മനസിലായപ്പോ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു എങ്കിലും പെട്ടെന്ന് ബോധം വന്നത് പോലെ അവളുടെ ഷോൾഡർ ഒന്ന് ഇളക്കി.... അപ്പൊ ഞാൻ ഒന്നൂടെ അവൾടെ ഷോൾഡറിൽ തല വെച്ചതും പെണ്ണ് എന്നെ കണ്ണ് കൂർപ്പിച്ച് നോക്കി.... "ഗൗതം....എല്ലാവരും നോക്കുന്നുണ്ട്.... " "So what....?" "സോ വാട്ടാ...." "ബൈ...."

അവൾടെ കവിളിൽ ഒരുമ്മ കൊടുത്ത് ഞാനതും പറഞ്ഞു അവിടുന്ന് പോയപ്പോ പെണ്ണ് എല്ലാവരും കണ്ട ചമ്മലിൽ മുഖം താഴ്ത്തി ഇരിക്കുവാണ്...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 അവൾ കിച്ചനിലേക്ക് പോയപ്പോ ഞാനും പിന്നാലെ പോയി.... "എന്തേലും ഹെല്പ് വേണോ....?" "വേണ്ട.....ചെയ്‌ത ഹെൽപൊക്കെ ധാരാളം...." "അങ്ങനെ പറയരുത്....താ....ഞാൻ ഉള്ളി മുറിക്കാം...." "പറ്റാവുന്ന പണിക്ക് നിന്നാൽ മതി വിക്രം...." "ആഹാ....നീയിപ്പോ എന്നെ അങ്ങനെ കൊച്ചാക്കാൻ നോക്കണ്ട.... കേട്ടോ.... ഇതല്ല,,,ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ കെ കെ ജോസഫ്.... ഇങ്ങോട്ട് താടി ഉള്ളി...." എന്ന് പറഞ്ഞു ഞാൻ കട്ടിങ് ബോഡും ഉള്ളിയും അവളുടെ അടുത്ത് നിന്ന് വാങ്ങി.... "കത്തി വേണ്ടേ....?" "വേണം....വേണമല്ലോ.....ഉള്ളി മുറിക്കാൻ നീ എന്നെ കണ്ട് പഠിക്കണം... ദെ നോക്കിക്കോ,,,,എങ്ങനെയാണെന്ന് ഏട്ടൻ നിനക്ക് പഠിപ്പിച്ച് തരാം...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

【ദിയ】 എന്നും പറഞ്ഞു ഞെളിഞ്ഞിരിക്കുന്നത് കണ്ടപ്പോ തന്നെ തന്നെ എനിക്ക് ഉറപ്പായി,,, ഇത് എല്ലാം കുളം ആക്കാൻ ഉള്ള പുറപ്പാട് ആണെന്ന്..... അവൻ ഉള്ളിയുടെ തൊലി കളയാതെ മുറിക്കുന്നത് കണ്ടതും ഞാൻ തലക്ക് ഒരു തട്ട് കൊടുത്തു.... "അയ്യേ....ഇതെന്തോന്ന....അതിന്റെ പുറത്തെ തൊലി കളയണ്ടേ...." "ഞാനത് മറന്ന് പോയി....അല്ലാതെ എനിക്ക് അറിയാഞ്ഞിട്ടല്ല.... കേട്ടോ... നീ നിന്റെ പണി നോക്കിക്കോ....ഇത് ഞാനിപ്പോ അഞ്ചു മിനിറ്റ് കൊണ്ട് ശരിയാക്കി തരാം...." ഹ്മ്മ...ശരിയാക്കും ശരിയാക്കും.... അഞ്ച് മിനിറ്റ് അല്ല....അഞ്ച് മണിക്കൂർ കൊടുത്താലും ശരിയാവില്ല..... കഷ്ടപ്പെട്ട് തൊലി ഒക്കെ കളഞ്ഞതിന് ശേഷം ചെക്കൻ ഉള്ളിയും കത്തിയും മാറി മാറി നോക്കുന്നത് കണ്ടപ്പോ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.... "എന്താ....ഇനി എന്തെലും മറന്ന് പോയോ....?" "ഇല്ല...." അതും പറഞ്ഞു അവൻ കട്ട് ചെയ്യാൻ തുടങ്ങിയതും ഞാൻ അവന്റെ കയ്യിൽ പിടിച്ചു....

"ഉള്ളി കഴുകുക എന്നൊരു ചടങ്ങ് ഉണ്ട്.... അത് മറന്ന് പോയി അല്ലെ...." "യാ യാ....മറന്നു....മറന്നു...." അതും പറഞ്ഞു എന്നെ നോക്കി ഒന്ന് ഇളിച്ചോണ്ട് അവൻ വാഷ് ചെയ്യുന്നത് കണ്ടതും എനിക്ക് ചിരി വന്നു... ഞാൻ ചിരിക്കുന്നത് കണ്ടപ്പോ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് അവൻ അതിൽ ശ്രദ്ധ കൊടുത്തു..... വാഷ് ചെയ്ത് കഴിഞ്ഞു അവൻ ഉള്ളി കട്ട് ചെയ്യാൻ തുടങ്ങിയതും മുറിക്കുന്ന കോലം കണ്ടിട്ട് തന്നെ ഞാൻ പൊട്ടി ചിരിക്കാൻ തുടങ്ങി... അതിന് അവൻ എനിക്കൊരു ചവിട്ട് തന്നപ്പോ ഞാൻ ചിരി അടക്കി പിടിച്ച് നിന്നു.... കുറച്ച് കഴിഞ്ഞപ്പോ അവന്റെ കണ്ണ് നീറാൻ തുടങ്ങിയതും ചെക്കൻ മൂക്ക് വലിക്കാൻ തുടങ്ങി....ഇത്തിരി നേരം കഴിഞ്ഞപ്പോ നീറ്റൽ കൂടി എന്ന് അവന്റെ അലർച്ച കേട്ടപ്പോ തന്നെ എനിക്ക് മനസിലായി.... "ആഹ്ഹ്ഹ...." ഞാനപ്പോ തന്നെ അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി വെച്ച് അവനെ എഴുന്നേല്പിച്ച് കണ്ണിന് വെള്ളം ആക്കി കൊടുത്തു....

അപ്പൊ അവൻ മൂക്ക് വലിച്ച് എന്നെ നോക്കിയപ്പോ ഞാൻ വാ പൊത്തി ചിരിക്കാൻ തുടങ്ങി.... "ആദ്യമെ ഞാൻ പറഞ്ഞതല്ലേ വിക്രം പറ്റാവുന്ന പണിക്ക് നിന്നാൽ മതിയെന്ന്....എനിക്ക് ഇനി ചിരിക്കാൻ വയ്യ...." ഞാൻ പറഞ്ഞത് കേട്ടപ്പോൾ പോടി എന്നും പറഞ്ഞോണ്ട് അവൻ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു.... "ഉള്ളി എങ്ങനെ മുറിക്കണം എന്ന് ചേച്ചി നിനക്ക് കാണിച്ച് തരാം....കണ്ട് പഠിക്ക് കേട്ടോ...." എന്നും പറഞ്ഞു ഞാൻ അത് മുറിക്കാൻ തുടങ്ങിയപ്പോ അവൻ എന്റെ പിന്നിലൂടെ വന്ന് ഹഗ് ചെയ്ത് നിന്നു...അപ്പൊ ഞാൻ ഒരു ചിരിയോടെ എന്റെ ജോലി തുടർന്നു.....അവൻ ആണേൽ അവന്റേത് ആയ ഓരോ കുരുത്തക്കേട് കാണിക്കുന്നുണ്ട്.... അതിന് അനുസരിച്ച് ഞാൻ കൂടെ നിന്ന് കൊടുത്താൽ,,,,ഇന്നിവിടെ ഫുഡ് ഉണ്ടാക്കുന്നത് നടക്കില്ല....വേറെ വല്ലതും നടക്കും.... **

"എങ്ങനെ ഉണ്ട്....?" ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.... "സത്യം പറയണോ.....അതോ കള്ളം പറയണോ....?" "കള്ളം പറയ്...." "വായിൽ വെക്കാൻ കൊള്ളില്ല.... കണ്ടാൽ തന്നെ അറിയാം ഒരു വക കൊള്ളില്ല എന്ന്....സ്മെൽ ആണെങ്കിൽ.....അയ്യേഹ്.... നീ ഇങ്ങനെയാണോ ഫുഡ് ഉണ്ടാക്കുന്നത്.... പൊന്ന് മോളെ....ഇതുപോലെ ഒരാൾക്ക് നീ ഉണ്ടാക്കി കൊടുക്കല്ലേ...." എന്നവൻ പറഞ്ഞപ്പോ ഞാൻ ചിരിച്ചു.... "ഇനി സത്യം പറയ്...." എന്ന് ഞാൻ പറഞ്ഞപ്പോ അവൻ എന്നെ നോക്കി ചിരിച്ചു.... "നന്നായിട്ടുണ്ട്....ഒരുപാട്...." അത് കേട്ടപ്പോ അവന്റെ തലക്കൊരു തട്ട് കൊടുത്ത് ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story