SOULMATES_💙: ഭാഗം 24

SOULMATES

എഴുത്തുകാരി: SAHALA SACHU

"എന്താ അച്ഛാ....എന്തിനാ അമ്മ പെട്ടെന്ന് വരാൻ പറഞ്ഞത്.....?" എന്ന് ഞാൻ ചോദിച്ചപ്പോൾ അച്ഛൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... ശേഷം ആ ഫയൽ അവിടെ വെച്ച് എന്നെയും വിവേകിനെയും നോക്കി പറയാൻ തുടങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ദാ....ഇതെല്ലാം അവന്റെ സ്വത്തുക്കൾ എന്റെ പേരിൽ ആക്കാൻ ഉള്ള പേപ്പേഴ്‌സ് ആണ്....അവനെ കൊണ്ട് നിങ്ങൾ ഇതിൽ സൈൻ ചെയ്യിക്കണം..." വിവേക് പറഞ്ഞത് കേട്ടപ്പോൾ അവന്റെ അച്ഛൻ ഉള്ളിൽ ഒന്ന് ചിരിച്ചു എങ്കിലും പുറമെ അതൊന്നും കാണിച്ചില്ല.... "അതിന് ഞാൻ അവനെ കൊണ്ട് എങ്ങനെ സൈൻ ചെയ്യിക്കാൻ ആണ് മോനെ.....?" "അവന്റെ വിചാരം ഈ സ്വത്തുക്കൾ ഒക്കെ നിങ്ങളുടേത് ആണെന്നല്ലേ.... അതുകൊണ്ട് അത് ഞങ്ങളുടെ പേരിൽ എഴുതി തരുന്നു എന്ന് പറയണം.... അതായത്,,,,ഭാഗം വെക്കാൻ വേണ്ടി പോകുവാണെന്ന് വേണം അവനോട് പറയാൻ....എന്നിട്ട് അവനെ കൊണ്ട് ഇതിൽ ഒക്കെ സൈൻ ചെയ്യിക്കണം..." എന്നൊക്കെ അവൻ പറഞ്ഞത് കേട്ടപ്പോൾ അച്ഛൻ അവനെ ഒന്ന് പുച്ഛിച്ച് ചിരിച്ചു....അവന്റെ പ്ലാൻ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അച്ഛന് നന്നായിട്ട് അറിയാം....

എങ്കിലും വിക്രം വരുന്നത് വരെ അവൻ പറഞ്ഞതൊക്കെ കേട്ടെന്ന മട്ടിൽ നിൽക്കാൻ അച്ഛൻ തീരുമാനിച്ചു... അമ്മയോട് അവനെ വിളിക്കാൻ പറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 【വിക്രം】 "എന്താ അച്ഛാ....എന്തിനാ അമ്മ പെട്ടെന്ന് വരാൻ പറഞ്ഞത്.....?" എന്ന് ഞാൻ ചോദിച്ചപ്പോൾ അച്ഛൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... ശേഷം ആ ഫയൽ അവിടെ വെച്ച് എന്നെയും വിവേകിനെയും നോക്കി പറയാൻ തുടങ്ങി..... "മോനെ വിക്രം....അച്ഛൻ ഇപ്പൊ ബിസിനസ് കാര്യങ്ങളിൽ ഒന്നും ഇടപെടുന്നില്ലെന്ന് നിനക്ക് അറിയാമല്ലോ.....നിങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാം നോക്കി നടത്തുന്നത്.... ഞാൻ കരുതുന്നത്,,,,,ഇനിയും ഇതൊക്കെ എന്റെ പേരിൽ തന്നെ കൊണ്ട് നടക്കാതെ നിങ്ങൾക്ക് രണ്ടുപേർക്കും വീതിച്ചു നൽകാൻ ആണ് എന്റെ തീരുമാനം.... അതിനുള്ള പേപ്പേഴ്സ് ഒക്കെ ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്....." എന്നൊക്കെ അച്ഛൻ പറഞ്ഞപ്പോ തന്നെ ഇതൊക്കെ വിവേകിന്റെ പ്ലാൻ ആണെന്ന് എനിക്ക് മനസിലായി.... മണ്ടൻ....ഞാൻ അച്ഛനെ നോക്കിയപ്പോ അച്ഛൻ എനിക്ക് സൈറ്റടിച്ച് കാണിച്ചു തന്നു.....

അപ്പൊ ഞാൻ ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് വിവേകിനെ നോക്കിയപ്പോ മനക്കോട്ട കെട്ടി ഇരിപ്പാണ് അവൻ.... ശരിയാക്കി തരാടാ നിനക്ക്.... "ഓഹ്....അതിനെന്താ അച്ഛാ....എനിക്ക് കുഴപ്പം ഒന്നുമില്ല....പിന്നെ,,,വീതം വെക്കേണ്ട ആവശ്യം ഒന്നുമില്ല.... എല്ലാം ഏട്ടന്റെ പേരിലേക്ക് എഴുതിയാൽ മതി.... എന്റെ ഏട്ടൻ അല്ലെ....ഞങ്ങൾക്ക് ഇടയിൽ സ്വത്ത് ഒരു കരട് ആവില്ല.... അല്ലെ ഏട്ടാ.....?" എന്ന് ഞാൻ ചോദിച്ചതും അവൻ അതേ എന്ന മട്ടിൽ തലയാട്ടി.... "പക്ഷെ അതുവേണ്ട വിക്രം....നമ്മൾ രണ്ടുപേരും അച്ഛന്റെ മക്കൾ അല്ലെ.... അതുകൊണ്ട് രണ്ടുപേർക്കും തുല്യമായി വീതിക്കണം...." എന്നവൻ പാഴ് വാക്ക് പറഞ്ഞപ്പോ അവന്റെ വായ നോക്കി ഒരു ചവിട്ട് കൊടുക്കാൻ തോന്നി.... "ആദ്യം നീ തന്നെ സൈൻ ചെയ്യ്...." എന്ന് പറഞ്ഞോണ്ട് അവൻ എനിക്ക് ആ ഫയൽ വെച്ചു നീട്ടിയപ്പോ ഞാൻ ഒരു ചിരിയോടെ അത് വാങ്ങി....അതിൽ നിന്ന് പേപ്പേഴ്‌സ് ഒക്കെ എടുത്ത് ഞാൻ വായിക്കാൻ ഒരുങ്ങിയതും അവൻ എന്നെ തടഞ്ഞു.... "തെറ്റൊന്നും ഉണ്ടാവില്ലെടാ....നീ പെട്ടെന്ന് സൈൻ ചെയ്യാൻ നോക്ക്...." അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒരു ചിരിയോടെ അവനെ നോക്കി....

ശേഷം ആ പേപ്പേഴ്‌സ് അവന്റെ മുഖത്തിന് നേരെ പിടിച്ച് കീറി കളഞ്ഞു.... "വിക്രം........" അവന്റെ പ്ലാൻ ഒക്കെ അവന്റെ കണ്മുന്നിൽ വെച്ച് കീറി കളയുന്നത് കണ്ടതും അവൻ ഉറക്കെ വിളിച്ചു.... അതിന് പുച്ഛിച്ചൊരു ചിരി നൽകി ഞാൻ അതൊക്കെ അവന്റെ മുഖത്തിന് നേരെ വലിച്ചെറിഞ്ഞു..... "ടാ....നീയെന്താ ചെയ്‍തത് എന്ന ബോധം ഉണ്ടോ നിനക്ക്...." പല്ല് ഞെരിച്ചു കൊണ്ട് അവൻ എന്നോട് ചോദിച്ചപ്പോ ഞാൻ അവന്റെ തൊട്ട് മുന്നിൽ പോയി നിന്നു.... "പ്പ്ഫാ..... പന്ന&&%%@ മോനെ....നിനക്ക് എന്റെ സ്വത്തു മുഴുവനും വേണം.... അല്ലെടാ....നാറി...എന്നെ ജനിപ്പിച്ചവർ ചോര നീരാക്കി ഉണ്ടാക്കിയത് മുഴുവൻ ഞാൻ നിനക്ക് എഴുതി തരണം അല്ലെടാ....എന്നെ പൊന്ന് പോലെ വളർത്തിയ ഈ അച്ഛനും അമ്മയ്ക്കും വരെ ഒന്നും കൊടുക്കാതെ,,,,എല്ലാം നിനക്ക് തരണം..... നിനക്ക് എല്ലാം ഞാൻ തരാടാ...." അവന്റെ കോളറയിൽ പിടിച്ചു കൊണ്ട് ഞാൻ അതൊക്കെ പറഞ്ഞപ്പോ അവൻ ഒരു പതർച്ചയോടെ എന്നെ നോക്കി.... അപ്പൊ തന്നെ ഞാൻ അവനെ പിടിച്ച് പിന്നിലേക്ക് തള്ളി....അവൻ പിന്നിലേക്ക് മലർന്നടിച്ച് വീണതും ഞാൻ അവനെ നോക്കി പുച്ഛിച്ച് ചിരിച്ചു....

"നീ എന്ത് കരുതിയെടാ.... എല്ലാ കാലവും ഞങ്ങളെ ഇങ്ങനെ കുരങ്ങ് കളിപ്പിക്കാം എന്നോ....? നീ ചെയ്‌ത ചെറ്റത്തരത്തിന് നിന്റെ ഒരു ശിങ്കിടി ജയിലിൽ പോയി കിടക്കുന്നുണ്ടെന്ന് വെച്ച് രക്ഷപ്പെട്ടു എന്നാണോ നീ കരുതിയത്.... എങ്കിൽ നിനക്ക് തെറ്റി....എന്റെ ഈ വരവ് പോലും നിന്നെ പൂട്ടാൻ വേണ്ടി മാത്രം ആണെടാ....നിന്റെ നെറികെട്ട കളി കാരണം ഞാൻ എന്റെ ദീക്ഷിയെ ഒരുപാട് വേദനിപ്പിച്ചു....സത്യങ്ങൾ ഒക്കെ അറിഞ്ഞ നിമിഷം നിന്നെ ആ സ്പോട്ടിൽ തീർക്കാൻ ആണ് ഞാൻ കരുതിയത്......" എന്നൊക്കെ ഞാൻ പറഞ്ഞപ്പോ അവൻ വീണിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് എന്നെ പകയോടെ നോക്കി.... "ഓഹ്....അപ്പൊ നീ എല്ലാം അറിഞ്ഞു അല്ലെ..... അതേടാ,,,,എനിക്ക് വേണ്ടി തന്നെയാണ് അവൻ ജയിലിൽ കിടക്കുന്നത്.... നിന്നെയും ദേ ഇവനെയും രണ്ട് വഴിക്ക് ആക്കിയതും എന്റെ ബുദ്ധിയാണ്..... നിന്റെ സ്വത്തുക്കൾ മുഴുവൻ എന്റെ പേരിലേക്ക് ആക്കി നിന്നെയൊക്കെ തീർക്കാൻ തന്നെ ആയിരുന്നു എന്റെ പ്ലാൻ.... നീയൊക്കെ കാരണം തകർന്നടിഞ്ഞത് എന്റെ സാമ്രാജ്യം ആണ്....നിന്നെ ഒന്നും ഇനിയും ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല....ദേ,,,, എന്റെ പ്ലാൻ പോലെ നടന്നില്ലെങ്കിൽ,,,,പിന്നെ നിനക്ക് ഈ കിളവനെയും കിളവിയെയും കാണാൻ പോലും കിട്ടില്ല...."

എന്നവൻ അച്ഛനെയും അമ്മയെയും കാണിച്ച് പറഞ്ഞപ്പോ ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... "ധൈര്യം ഉണ്ടെങ്കിൽ തൊട്ട് നോക്കെടാ എന്റെ അച്ഛനെയും അമ്മയെയും.... ജന്മം തന്നത് നിനക്ക് ആണെങ്കിലും,,,, കർമം കൊണ്ട് അവർ എന്റെ അച്ഛനും അമ്മയും ആണ്....നീ കാരണം അവർക്ക് വല്ലതും സംഭവിച്ചാൽ,,,, പട്ടിയെ കൊല്ലുന്നത് പോലെ നിന്നെ ഞാൻ കൊല്ലും.....വിക്രം ആണ് പറയുന്നത്....." എന്ന് പറഞ്ഞു ഞാൻ എന്റെ കലി തീരുന്നത് വരെ അവനെ എടുത്തിട്ട് പെരുമാറി....അവനെ ജീവനോടെ കത്തിക്കാൻ ഉള്ള പക എനിക്ക് ഉണ്ടായിരുന്നു....ദീക്ഷിയും ഗൗതമും എന്നെ പിടിച്ചു വെച്ചു.... "എന്നെ വിടെടാ....കൊല്ലും ഞാൻ ഇന്ന് ഇവനെ....." അവരുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് ഞാൻ അത് പറഞ്ഞു.... "എന്നിട്ടെന്തിനാടാ....ഈ ചെറ്റയെ കൊന്നിട്ട് നീ ജയിലിൽ പോയി കിടക്കാനോ....." എന്ന് ഗൗതം ദേഷ്യത്തോടെ ചോദിച്ചപ്പോ ഞാൻ ഒന്ന് അടങ്ങി.... ചോര ഒലിക്കുന്ന മുഖത്തോടെ വിവേക് എന്നെ നോക്കിയപ്പോൾ ഞാൻ മുഖം വെട്ടിത്തിരിച്ചു..... അപ്പോഴേക്ക് പുറത്ത് മഹിയുടെ കാർ എത്തിയിരുന്നു.... കയ്യിൽ ഒരു വിലങ്ങും ആയി അവൻ അകത്തേക്ക് കയറി വന്നു.....അവനെ കണ്ടതും വിവേക് ഒന്ന് ഞെട്ടി..... "മഹി....ഇനി ഇവൻ പുറംലോകം കാണാൻ പാടില്ല...."

"ഇല്ലെടാ....നിനക്ക് തോന്നുന്നുണ്ടോ ഇനി ഇവന് ജയിലിൽ നിന്നൊരു മോചനം ലഭിക്കുമെന്ന്.....അത്രയും വലിയൊരു ക്രൈം ആണ് അവൻ ചെയ്ത് വെച്ചിരിക്കുന്നത്...." എന്നോട് അത്രയും പറഞ്ഞു കൊണ്ട് അവൻ വിവേകിന്റെ നേരെ തിരിഞ്ഞു... "സോറി വിവേക്....വിക്രത്തിന്റെ ഏട്ടൻ ആണെന്ന പരിഗണന ഇനി നിനക്ക് ലഭിക്കില്ല....ഞാൻ തന്നെ അറസ്റ്റ് ചെയ്യാൻ പോകുവാണ്.....സെക്‌സ് റാക്കറ്റിന്റെ പിന്നിൽ നീയാണെന്നതിന് ഒരുപാട് തെളിവ് എനിക്ക് ലഭിച്ചു കഴിഞ്ഞു.....കൂടാതെ,,,,നിനക്ക് വേണ്ടി കുറ്റം ഏറ്റെടുത്തവൻ എല്ലാം ഞങ്ങളോട് വെളിപ്പെടുത്തി.... സൊ,,,,,ഇനി ശിഷ്ടകാലം ജയിലിലെ ഉണ്ട തിന്ന് നിനക്ക് ജീവിക്കാം..... നടക്കെടാ....." എന്ന് പറഞ്ഞു കൊണ്ട് മഹി അവനെ പിടിച്ച് എഴുന്നേല്പിച്ചു.... "നിൽക്ക്...." അവനെയും കൂട്ടി മുന്നോട്ട് നടന്ന മഹിയോട് പിന്നിൽ നിന്ന് അച്ഛൻ പറഞ്ഞതും ഞാനടക്കം എല്ലാവരുടെയും നോട്ടം അച്ഛനിലേക്ക് ആയി.....അച്ഛൻ അവരുടെ അടുത്തേക്ക് നടന്നു.... എന്താവും അച്ഛൻ പറയാൻ പോകുന്നത് എന്ന് നോക്കി നിന്ന ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ വിവേകിന്റെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തു..... ബലിഷ്ഠമായ ആ കൈ കൊണ്ട് അവന് ഒരെണ്ണം കിട്ടിയപ്പോൾ അവൻ വേച്ചു പോയി പിന്നിലേക്ക്.... "എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാടാ,,,, നിന്നെ പോലൊരുത്തന് ജന്മം തന്നല്ലോ എന്നാലോചിക്കുമ്പോൾ.. ഇനി ഇവിടെ ആർക്കും നിന്നെ കാണണ്ട.. ഒരിക്കലും...." എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവൻ കവിളിൽ കൈ വെച്ച് അച്ഛനെ പകയോടെ നോക്കി.... "വിടില്ല ഞാൻ ഒന്നിനെയും....എന്നെ തോൽപ്പിച്ച് സുഖമായി ജീവിക്കാം എന്ന് ഇവിടെ ഒരുത്തനും വ്യാമോഹിക്കണ്ട...." എന്നവൻ പറഞ്ഞപ്പോ മഹി അവനെ മുന്നിലേക്ക് പിടിച്ചു തള്ളി നടക്കാൻ പറഞ്ഞു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story