സ്വയം വരം: ഭാഗം 11

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

പിറ്റേന്ന് കാലത്ത് ശിവദ സുമിത്രയുടെയും ദേവിയുടെയും കൂടെ കിച്ചണിൽ കൂടി.. അവരോട് ഓരോന്നും സംസാരിച്ചും സഹായിച്ചും നിൽക്കുമ്പോൾ അവളുടെ വേദനകൾ എല്ലാം എങ്ങോ പോയി മറയും പോലെ തോന്നി അവൾക്ക്..... എന്നാൽ സുമിത്രയുടെ ഉള്ളം അവളെ കാണും തോറും നീറുന്നുണ്ടായിരുന്നു.... തന്റെ മകന്റെ പെണ്ണിനെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ ആ അമ്മയുടെ മനം ഒരുക്കമായിരുന്നില്ല.... ശിവദയെ എന്നും തന്റെ കൂടെ തന്റെ മകളായി തന്നെ കിട്ടാൻ അവരുടെ ഉള്ളം കൊതിച്ചുകൊണ്ടിരുന്നു... "ശിവമോൾ നാളെ മുതൽ അപ്പൊ കോളേജിൽ പോയി തുടങ്ങും അല്ലെ.. " ദേവി ചോദിച്ചതും ശിവദ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. "നാളെ മുതൽ പോകണം ചേച്ചി...

ഇപ്പൊ തന്നെ ഒരുപാട് ക്ലാസ്സ്‌ മിസ്സിംഗ്‌ ആണ്..... ഇനി ഇവിടുന്ന് അവിടേക്കുള്ള ബസ് ഒക്കെ കണ്ട് വയ്ക്കണം.. " ശിവദ സുമിത്രയോട് ചേർന്നു നിന്ന് പറഞ്ഞതും ആ അമ്മ അവളെ ചേർത്തുപിടിച്ചു... "അതൊന്നും വേണ്ട മോളെ... ബസിനൊക്കെ പോയി നീ തിരിച്ചു വരും വരെ ഈ അമ്മയ്ക്ക് ഒരു സമാധാനവും കിട്ടില്ല.. എന്തായാലും രുദ്രന്റെ കോളേജിൽ തന്നെയല്ലേ മോളും.. അപ്പൊ അവന്റെ കൂടെ പോയാമതി നാളെ മുതൽ... ഞാൻ അവനോട് പറയാം " ശിവദയുടെ മുടിയിഴകളിൽ തഴുകികൊണ്ട് സുമിത്ര പറഞ്ഞതും അവൾ മങ്ങിയ ഒരു ചിരി ആ അമ്മയ്ക്ക് സമ്മാനിച്ചു... എന്തായാലും രുദ്രന്റെ തീരുമാനവും അതാവും എന്ന് അവൾക്ക് ഉറപ്പായിരുന്നു..

പക്ഷേ എന്തോ അവനോട് കൂടുതൽ അടുക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭയം... മനസ്സിൽ തെളിഞ്ഞു വരുന്ന അച്ഛന്റെ രൂപവും വാക്കുകളും തന്നെ രുദ്രനിൽ നിന്നും പിറകിലേക്ക് വലിക്കും പോലെ തോന്നി ശിവദയ്ക്ക്.... " ഇന്ന് ചായ ഒന്നും ഇല്ലേ.. " കിച്ചണിന്റെ വാതിൽ പടിയിൽ നിന്നു കൊണ്ട് രുദ്രൻ വിളിച്ചു ചോദിച്ചതും ശിവദ ഞെട്ടിക്കൊണ്ട് അവനെ നോക്കി... ദേവിയും സുമിത്രയും അവന്റെ ആ മാറ്റം അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു.. "എന്തേ ഇന്ന് ചായയൊന്നും ഇല്ലെന്നുണ്ടോ.. " രുദ്രൻ വീണ്ടും ചോദിച്ചതും എല്ലാവരും ഞെട്ടിക്കൊണ്ട് പരസ്പരം നോക്കി .... രുദ്രന് എല്ലാവരുടെയും മുഖഭാവം കണ്ട് ചിരി വരുന്നുണ്ടെങ്കിലും അവൻ അത് സമർത്ഥമായി ഒളിപ്പിച്ചു..

"ഉണ്ട് കുഞ്ഞേ.. ഇപ്പൊ തരാം... നിക്ക്.. " ദേവി വെപ്രാളപ്പെട്ടു പറഞ്ഞതും രുദ്രൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "അത് വേണ്ട.. ഞാൻ റൂമിൽ കാണും.. ചായ അങ്ങോട്ട് കൊടുത്തു വിട്ടാൽ മതി... " ദേവിയോട് അതും പറഞ്ഞുകൊണ്ട് ആരും കാണാതെ ശിവദയെ നോക്കി കണ്ണിറുക്കി രുദ്രൻ അവന്റെ റൂമിലേക്ക് പോയി... "ഈ കുഞ്ഞിന് ഇത് എന്ത് പറ്റി സുമിത്രേ.... ഇതൊന്നും പതിവില്ലാത്തതാണല്ലോ... " ദേവി സുമിത്രയോടായി ചോദിച്ചതും അവരുടെ നോട്ടം ശിവദയിൽ തങ്ങി നിന്നു.. പതിയെ ആ അമ്മയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി മൊട്ടിട്ടു... കാര്യം മനസ്സിലായതും ദേവി പിന്നെ ഒന്നും മിണ്ടാതെ രുദ്രനുള്ള ചായ എടുക്കാൻ നോക്കി... "ഇന്നാ മോളെ നീ ഇത് രുദ്രന് കൊണ്ട് കൊടുക്ക്...

അമ്മയ്ക്ക് ഇപ്പൊ സ്റ്റെയർ കയറാൻ വയ്യ... ദേവി ചേച്ചി ആണെങ്കിൽ ദോശ ചുടുവല്ലേ... മോൾ ഒന്ന് കൊണ്ടുകൊടുക്ക്.. " കൈയിലെ ചായക്കപ്പ് ശിവദയ്ക്ക് നേരെ നീട്ടികൊണ്ട് സുമിത്ര പറഞ്ഞതും അവൾ കപ്പിലേക്കും ആ അമ്മയെയും മാറി മാറി നോക്കി.. "അത് അമ്മേ ഞാൻ... " ശിവദ ദയനീയമായി ആ അമ്മയെ നോക്കി.. "അവൻ ഒന്നും പറയില്ല.. മോൾ ധൈര്യം ആയിട്ട് ചെല്ല്... " ശിവദയുടെ തോളിൽ തട്ടികൊണ്ട് സുമിത്ര പറഞ്ഞതും, ശിവ അമ്മയിൽ നിന്നും ചായ വാങ്ങിക്കൊണ്ട് രുദ്രന്റെ റൂമിലേക്ക് പോയി.... അവൾ പോകുന്നതും നോക്കി സുമിത്ര അവിടെ തന്നെ നിന്നു... "രുദ്രൻ കുഞ്ഞിന് ഇപ്പൊ നല്ല മാറ്റം ഉണ്ട് അല്ലെ സുമിത്രേ... പഴയത് പോലെ ഒന്നും അല്ല അവൻ ഇപ്പൊ. "

ശിവദ പോയെന്ന് കണ്ടതും ദേവി സുമിത്രയോടായി തിരക്കി... "ശെരിയാ ചേച്ചി... ഞാൻ അത് മുൻപേ ശ്രദ്ധിച്ചതാ.... ശിവമോൾ വന്നതിൽ പിന്നെ അവൻ ഒത്തിരി മാറി... അന്ന് സുധാകരൻ ചേട്ടൻ മരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചതാ രുദ്രന് ശിവമോളോടുള്ള കേറിങ്....അവന്റെ തീരുമാനം ആയിരുന്നല്ലോ ശിവയെ അവിടെ തനിച്ചു നിർത്തേണ്ട എന്നത്.. ഇവിടേക്ക് അവളെ കൊണ്ട് വരണം എന്നത് അവന്റെ വാശിയായിരുന്നു...... അന്നൊക്കെ അവന്റെ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് അവളോടുള്ള സ്നേഹം... അവന് ഇപ്പൊ എന്റെ മോളെ ഇഷ്ട്ടം ഉണ്ട് ചേച്ചി... പക്ഷേ.. " അത്രയും പറഞ്ഞുകൊണ്ട് സുമിത്ര സാരിത്തലപ്പിൽ മിഴി ഒപ്പിയതും ദേവി അവരോട് ചേർന്നു നിന്നു.. "എന്ത് പക്ഷെയാണ് സുമിത്രേ...

ഇത് നല്ല കാര്യം അല്ലെ... എന്നാ പിന്നെ രുദ്രൻ മോനെ കൊണ്ട് ശിവമോളെ വീണ്ടും വിവാഹം ചെയ്യിക്കാലോ.. മോൾ ഇവിടെ തന്നെ കാണും.. രുദ്രൻ പഴയത് പോലെ ആകുകയും ചെയ്യും.. " ദേവിയുടെ വാക്കുകൾ കേട്ടതും സുമിത്ര വേദനയോടെ അവരെ നോക്കി.. "ഇനി ആ വിവാഹം നടക്കില്ല ദേവി ചേച്ചി.. ശിവമോളുടെ വിവാഹം വേറെ ഒരു പയ്യനും ആയി ഉറപ്പിച്ചിരിക്കുവാ...എത്രയും വേഗം ഇനി വിവാഹം നടത്തണം എന്ന് അവർ പറഞ്ഞിട്ടുണ്ട്.. അപ്പൊ പിന്നെ രുദ്രന്റെ കാര്യം നമ്മൾ എങ്ങനെ അവതരിപ്പിക്കാനാ... ഒരുതരത്തിൽ പറഞ്ഞ എല്ലാം അവൻ തന്നെ വരുത്തി വച്ചതല്ലേ... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. " നെടുവീർപ്പോടെ സുമിത്ര പറഞ്ഞതും ദേവി നേരിയൊരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു..

"ഒന്നും പറയാൻ ആകില്ല സുമിത്രേ... എല്ലാം ഈശ്വരൻ വിധിച്ചതുപോലെ നടക്കു... വിവാഹം ഉറപ്പിച്ചല്ലേ ഉള്ളു.. അല്ലാതെ നടന്നിട്ടില്ലല്ലോ.. അതുകൊണ്ട് ഇനിയും സമയം ഉണ്ട്... ശിവമോളുടെ മനസ്സിൽ എന്താണ് എന്ന് നമുക്കറിയില്ലല്ലോ... ചിലപ്പോൾ കുഞ്ഞിന്റെ ഉള്ളിൽ രുദ്രൻ ഉണ്ടെങ്കിൽ വീണ്ടും ശ്രീശൈലത്തിലെ മരുമോൾ ആയി ശിവമോൾ തന്നെ വരും... നമുക്ക് നോക്കാം.. " സുമിത്രയെ ആശ്വസിപ്പിക്കാനായി അതും പറഞ്ഞുകൊണ്ട് ദേവി തന്റെ ജോലി തുടർന്നു.. സുമിത്ര അപ്പോഴും തന്റെ മക്കളുടെ നല്ലതിനായി ഈശ്വരനെ കേണുവിളിച്ചുകൊണ്ടിരുന്നു...  🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രുദ്രന്റെ റൂമിന് അരികിൽ എത്തിയതും ശിവദ അവിടെ തന്നെ നിന്നു... അകത്തു കയറാൻ അവൾക്ക് എന്തോ മടിതോന്നി... "തന്റെ പ്രണയം... തന്റെ പരിഭവം പിണക്കം വേദനകൾ എല്ലാം ആരും അറിയാതെ ഒളിപ്പിച്ചുവച്ചത് ഈ റൂമിൽ ആണ്... വീണ്ടും അതേ ഓർമ്മകൾ പേറി ഇതിനകത്ത് കയറാൻ ഉള്ളം മടിക്കുന്നു.. എന്തൊക്കെയോ ഹൃദയത്തിൽ കിടന്ന് തന്നെ വരിഞ്ഞു മുറുക്കുന്നു.. ഹൃദയം പതിവിലും വേഗത്തിലും മിടിക്കാൻ ശ്രമിക്കുന്നു.. " അടഞ്ഞ കതക് നോക്കിയവൾ മനസ്സിൽ പലതും ചിന്തിച്ചു കൂട്ടി.. ശേഷം എന്തൊക്കെയോ പറഞ്ഞു മനസിനെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ മടിച്ചു മടിച്ചു ആ റൂമിനകത്തേക്ക് കയറി... ബെഡിൽ ഫോണിൽ നോക്കിയിരിക്കുന്ന രുദ്രനെ കണ്ടതും അവൾ പതിയെ അവനടുത്തേക്ക് നടന്നു... ശിവദയുടെ സാനിധ്യം അറിഞ്ഞെങ്കിലും രുദ്രൻ ഫോണിൽ നിന്നും തലയുയർത്തിയില്ല...

അവൻ ഒന്നും അറിയാത്തത് പോലെ ഫോണിൽ മിഴിനട്ടു... സമയം കുറച്ചായിട്ടും രുദ്രൻ ഒന്ന് നോക്കുകപോലും ചെയ്യാത്തതിനാൽ ശിവദ എന്ത് വേണം എന്നറിയാതെ അവിടെ നിന്നു... ഒടുവിൽ രക്ഷയില്ലെന്ന് കണ്ടതും അവൾ ബെഡിനരികിലേക്ക് ഒന്നുകൂടെ ചേർന്നുനിന്നു.. "ചായ... ". കൈയിലെ ചായ കപ്പ് മുന്നോട്ട് നീട്ടികൊണ്ട് ശിവദ പറഞ്ഞതും രുദ്രൻ അതൊന്നും കേൾക്കാത്ത മട്ടിൽ അതേ ഇരിപ്പ് തുടർന്നു.. "ഇത് എന്താ നോക്കാത്തത്.. കേട്ടില്ലേ ഇനി ഞാൻ പറഞ്ഞത് " അവൾ രുദ്രനെ നോക്കികൊണ്ട് മനസ്സിൽ ആലോചിച്ചു... ശേഷം വീണ്ടും ചായ അവന്റെ മുന്നിലേക്ക് നീട്ടി.. "ചായ.. " അവൾ ശബ്ദത്തിൽ പറഞ്ഞതും രുദ്രൻ ഫോണിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി...

പിന്നെ വീണ്ടും ഫോണിൽ തന്നെ നോക്കിയിരുന്നു "ടേബിളിൽ വച്ചേക്ക്.. ഫോണിൽ തന്നെ നോക്കികൊണ്ട് രുദ്രൻ പറഞ്ഞതും ശിവദ കപ്പ്‌ ടേബിളിൽ വച്ചുകൊണ്ട് വേഗം വെളിയിലേക്ക് ഇറങ്ങാൻ ആയി പോയി... പക്ഷേ അപ്പോഴേക്കും രുദ്രൻ അവളെ പിറകിൽ നിന്നും പുണർന്നിരുന്നു...അത് പ്രതീക്ഷിക്കാത്തതായതിനാൽ ശിവദ ഒന്ന് പൊള്ളിപ്പിടഞ്ഞു പോയി.. അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി കൊണ്ടിരുന്നതും നന്ദ അവന്റെ കൈയിൽ കിടന്നു പിടയാൻ തുടങ്ങി.. "രു... രുദ്രേട്ട... എ..എന്നെ വിട്ടേ.. പ്ലീസ്.. " വിക്കി വിക്കി കൊണ്ട് ശിവദ പറഞ്ഞതും രുദ്രൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളിലെ പിടി ഒന്നുകൂടെ മുറുക്കി... ശേഷം അവളുടെ പിൻകഴുത്തിൽ ചുണ്ട് ചേർത്തു...

അവന്റെ ആ പ്രവർത്തിയിൽ താൻ ആകെ തളരും പോലെ തോന്നി ശിവദയ്ക്ക്.. മിഴികൾ നിറഞ്ഞു വന്നു... അവളിൽ നിന്നും ഏങ്ങലടികൾ പുറപ്പെട്ടതും രുദ്രൻ ഞെട്ടിക്കൊണ്ട് അവളെ തനിക്കു നേരെ തിരിച്ചു നിർത്തി..അവളുടെ നിറഞ്ഞ മിഴികൾ ഒരുവേള അവനിൽ നോവുണർത്തി... അവൻ പതിയെ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു.. "സോറി.. എനിക്ക് എന്റെ പെണ്ണിനോട് ഒത്തിരി ഒത്തിരി ഇഷ്ട്ടം തോന്നിയിട്ട് ചെയ്ത് പോയതാ... അതിന് താൻ ഇങ്ങനെ കരയല്ലേ..... അല്ല ഇനിയിപ്പം തന്നത് ഇഷ്ട്ടം ആയില്ലെങ്കിൽ തന്നത് ഇങ് തിരിച്ചു തന്നേക്ക്..അപ്പൊ പ്രശ്നം സോൾവ് ആയല്ലോ.. " അവളുടെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് രുദ്രൻ പറഞ്ഞതും ശിവദ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..

ശേഷം അവന്റെ കൈകൾ തട്ടി തെറിപ്പിച്ചവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി. "ഡീ ഭാര്യേ... ഇതും കൂടെ കേട്ടിട്ട് പോ.. " അവളുടെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തുകൊണ്ട് രുദ്രൻ പറഞ്ഞു.. ശിവദ ആണെങ്കിൽ എന്ത് എന്ന അർത്ഥത്തിൽ അവനെ തന്നെ നോക്കി നിന്നു.. "ഐ ലവ് യൂ.... പെണ്ണേ.. 😍😍😍😍😘😘😘😘😘😘😘" രുദ്രൻ പറഞ്ഞു നിർത്തിയതും ശിവദ ഞെട്ടിക്കൊണ്ട് അവനെ തന്നെ നോക്കി നിന്നു... അവളുടെ മുഖം കണ്ട് രുദ്രന് ചിരിപൊട്ടി... അവന്റെ മുഖം പതിയെ അവളിലേക്ക് താഴ്ന്നു വന്നു... "രുദ്രാ.... ശിവാ.. ഒന്നിങ്ങു വന്നേ.... ഇവിടെ ആരൊക്കെയാ വന്നതെന്ന് നോക്കിയേ.. " താഴെ നിന്നും സുമിത്ര വിളിച്ചുപറഞ്ഞതും ശിവദ ഒന്ന് ഞെട്ടിക്കൊണ്ട് തനിക്ക് നേരെ താഴ്ന്നുവരുന്ന രുദ്രനെ പിറകിലേക്ക് തള്ളിക്കൊണ്ട് അവൾ താഴേക്ക് ഓടി... "ഛെ.. " താഴേക്ക് ഓടുന്ന അവന്റെ നന്ദയെ നോക്കികൊണ്ട് രുദ്രൻ പറഞ്ഞു..

അപ്പോഴും അവന്റെ ചുണ്ടിൽ അവൾക്കായി ഒരു പുഞ്ചിരി ബാക്കിയായിരുന്നു..🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇനി അധികം ലേറ്റ് ആക്കേണ്ട.. അടുത്ത മാസം തന്നെ ഇവരുടെ വിവാഹം നടത്താം എന്നാ ഞങ്ങളുടെ തീരുമാനം.. ഡേറ്റ് കണ്ടിട്ട് ഞങ്ങൾ നേരെ ഇങ്ങോട്ട് പോന്നതാ... പിന്നെ നന്ദമോളെ കാണാഞ്ഞിട്ട് ഇവനും ഒരു സമാധാനം ഇല്ലായിരുന്നു.. അതാ പിന്നെ ഓടിപിടിച്ചു വന്നേ.. " തങ്ങളുടെ മുന്നിൽ നിൽക്കുന്ന മാധവനെയും രുദ്രനെയും സുമിത്രയെയും നോക്കികൊണ്ട് സീത പറഞ്ഞു... പ്രവീണിന്റെ കണ്ണുകൾ അപ്പോഴും തന്റെ പാതിയാകാൻ പോകുന്നവളിൽ ആയിരുന്നു.. "അല്ല ഇത്ര പെട്ടെന്ന് വേണോ വിവാഹം .. ശിവമോളുടെ പഠിത്തം കഴിഞ്ഞിട്ട് പോരേ.. " മാധവൻ ചോദിച്ചതും സീത പ്രവീണിനെ ഒന്ന് നോക്കി.. "അതല്ല അങ്കിൾ.. വിവാഹം കഴിഞ്ഞാലും നന്ദയ്ക്ക് പഠിക്കാലോ..

അവളെ ഇനിയും ഇങ്ങനെ നിർത്തേണ്ട എന്ന് കരുതി.. അവിടെ ആകുമ്പോൾ അവൾക്ക് അവളുടെ അച്ഛൻ ഉറങ്ങുന്ന മണ്ണിൽ തന്നെ കഴിയാലോ.. അതും അല്ല നന്ദയുടെ അച്ഛന് ഞങ്ങളുടെ മാര്യേജ് വേഗം നടത്തണം എന്നുണ്ടായിരുന്നു പക്ഷേ അതിന് കഴിഞ്ഞില്ല.. അതുകൊണ്ട് ഇനിയും ലേറ്റ് ആക്കേണ്ട എന്നാ ഞങ്ങളുടെ തീരുമാനം.. " പ്രവീൺ അങ്ങനെ പറഞ്ഞതും പിന്നെ ആരും ഒന്നും മിണ്ടിയില്ല.. രുദ്രന്റെ ഉള്ളം അപ്പോഴും പിടയുകയായിരുന്നു.. അവന്റെ മിഴികൾ നന്ദയിൽ തന്നെ തങ്ങി നിന്നു.. അവളുടെ മൗനം അവനെ വീണ്ടും വീണ്ടും കുത്തി നോവിച്ചുകൊണ്ടിരുന്നു.... രുദ്രന്റെ നിറഞ്ഞ മിഴികൾ സുമിത്രയേ നോവിക്കുന്നുണ്ടെങ്കിലും അവർക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല... "എന്നാ പിന്നെ ഞങ്ങൾ ഇറങ്ങുവാ... ഇനി വിവാഹത്തിന് അത്ര ദിവസം അല്ലെ ഉള്ളു.. ഒരുപാട് ഒരുക്കങ്ങൾ ബാക്കിയാണ്.. എന്നാലും ഇടക്ക് വരാം.. "

ശിവദയുടെ തലയിൽ തഴുകികൊണ്ട് സീത പറഞ്ഞതും പ്രവീണും എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങി.. പോകും വഴി അവൻ പതിയെ ശിവദയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് അവളെയും കൊണ്ട് അവന്റെ വണ്ടിക്കരികിലേക്ക് നടന്നു... ശിവദ അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് രുദ്രനെ നോക്കി... അവന്റെ മിഴികൾ അപ്പോൾ ചുവന്നിരുന്നു... മുഷ്ടിചുരുട്ടികൊണ്ട് രുദ്രൻ വേഗം മുകളിലേക്ക് കയറി പോയി... ശിവദ ഒരു പാവകണക്കെ പ്രവീണിനൊപ്പം വെളിയിലേക്ക് പോയി.. ശേഷം അവൻ എന്തൊക്കെയോ അവളോട്‌ പറഞ്ഞുകൊണ്ട് സീതയെയും കൂട്ടി വീട്ടിലേക്ക് യാത്ര തിരിച്ചു... അവർ പോയതും ശിവദ വീട്ടിനകത്തേക്ക് കയറി...

അന്ന് മുഴുവൻ ആ വീട് നിശബ്ദം ആയിരുന്നു... രുദ്രൻ ആണെങ്കിൽ പിന്നെ തന്റെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങിയില്ല... ഭക്ഷണം പോലും കഴിക്കാതെ അവൻ അവിടെ തനിച്ചിരുന്നു... രുദ്രന്റെ അസാന്നിധ്യത്തിൽ ശിവദയിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല... ആ വീട്ടിലെ ഓരോരുത്തരും സ്വയം ഉരുകികൊണ്ടിരുന്നു... എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അവർക്കാർക്കും നിശ്ചയം ഉണ്ടായിരുന്നില്ല... സമയം കടന്നു പോയതും രാത്രിയെ നോവോടെ ഏറ്റ് വാങ്ങി അവരെല്ലാം... രാത്രി കിടക്കാൻ പോകുമ്പോൾ ശിവദ രുദ്രനെ തേടിയെങ്കിലും അവന്റെ റൂമിന്റെ കതക് അടച്ചു തന്നെ കിടന്നു... അവൾ ചെറുനോവോടെ തന്റെ റൂമിലേക്ക് നടന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"രുദ്രാ... ഇനി നീയായിട്ട് ഒരു പ്രോബ്ലവും ഉണ്ടാക്കരുത്.... അച്ഛന് മോന്റെ അവസ്ഥ മനസിലാകും പക്ഷേ ഇനി വേറെ വഴിയില്ലെടാ... ശിവമോൾ പറഞ്ഞത് പോലെ ഇത് അവളുടെ അച്ഛന്റെ അവസാന ആഗ്രഹം ആണ്.. അത് നടക്കട്ടെ.. നമ്മൾ കാരണം അത് മുടങ്ങാൻ പാടില്ല.. " മുന്നിലേക്ക് നടക്കാൻ പോയ രുദ്രന്റെ കൈകൾ പിടിച്ചുകൊണ്ട് മാധവൻ യാചനയുടെ പറഞ്ഞതും രുദ്രന്റെ മിഴികൾ അനുസരണക്കേടോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... അവൻ വേദനയോടെ അച്ഛനെ നോക്കി.. "പറ്റില്ലച്ഛാ... എനിക്കിത് കാണാൻ വയ്യ... അവളെ വിട്ടു കൊടുക്കാൻ എനിക്ക് കഴിയില്ല... ഹൃദയം പൊട്ടും പോലെ... ഇനിയും ലേറ്റായിട്ടില്ല എന്നൊരു തോന്നൽ... പ്ലീസ് അച്ഛാ.. "

രുദ്രൻ അച്ഛന്റെ മിഴികളിൽ ഉറ്റുനോക്കി കൊണ്ടു പറഞ്ഞെങ്കിലും ആ അച്ഛൻ അവന്റെ കൈകൾ വിട്ടില്ല... "ഇല്ല മോനെ.. ഇനിയും നീ കാരണം ആ പെണ്ണിന്റെ ജീവിതം തകരാൻ പാടില്ല... എന്ത് തന്നെയായാലും ഇത് നീ സഹിച്ചേ ഒക്കു... വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പിന്നെ ഈ അച്ഛനെ നീ ജീവനോടെ കാണില്ല.. " മാധവന്റെ ആ വാക്കുകൾ ഉറച്ചതായിരുന്നു... പിന്നെ രുദ്രനും അത് മറികടക്കാൻ കഴിഞ്ഞില്ല.. അവൻ നിറമിഴിയാലെ മുന്നോട്ട് നോക്കി... കതിർമണ്ഡപത്തിൽ പ്രവീണിനരികിൽ മംഗല്യവേഷത്തിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന നന്ദ അവന്റെ ഉള്ളം വീണ്ടും കുത്തിനോവിച്ചുകൊണ്ടിരുന്നു... ഈ കാഴ്ച ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്ന് പോലും അവൻ അതിയായി കൊതിച്ചുപോയി... പക്ഷേ എല്ലാം യാഥാർഥ്യം ആണ് എന്നത് അവനെ വീണ്ടും തളർത്തി കൊണ്ടിരുന്നു...

നന്ദയുടെ കണ്ണുകളിൽ കാണുന്നത് തന്നോടുള്ള യാചനയോ??? പ്രണയമോ??? അതോ അവളുടെ നിസ്സഹായതയോ....??? ഒന്നും അറിയില്ല.... പൊട്ടിക്കരയാൻ പോലും ആവാതെ എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ രുദ്രൻ അച്ഛന്റെ കൈകളിൽ ചേർത്തുപിടിച്ചുകൊണ്ട് നിന്നു..... മകന്റെ ആ അവസ്ഥ മാധവന്റെയും അകലെ നിൽക്കുന്ന സുമിത്രയുടെയും ഹൃദയം കീറിമുറിച്ചു.. പക്ഷേ ഇരുവരും മൗനം പാലിച്ചു... ദൈവനിശ്ചയം ഇതാണ്.. അത് മറികടക്കാൻ ആവില്ലെന്ന് അവർക്കുറപ്പായിരുന്നു... സമയം കടന്നു പോയതും പ്രവീൺ എന്ന് പേരുകൊത്തിയ ആലിലത്താലി നന്ദയുടെ കഴുത്തിൽ പ്രവീൺ അണിയിച്ചിരുന്നു.. അഗ്നിയേ വലം വച്ചുകൊണ്ട് അവൻ അവളെ സ്വന്തം ആക്കുമ്പോൾ ഇവിടെ തന്റെ ജീവൻ പോകുന്ന വേദന അനുഭവിച്ചറിയുകയായിരുന്നു രുദ്രൻ... പക്ഷേ അപ്പോഴും തന്നെ വേദനയോടെ നോക്കുന്ന പ്രിയപ്പെട്ടവളുടെ മിഴികൾ അവനെ നോവിച്ചുകൊണ്ടിരുന്നു...... "ഒരു അവസരം തരാമായിരുന്നില്ലെടി... ഇപ്പൊ എന്നെ കൊല്ലാതെ കൊന്നില്ലെടി എല്ലാരും കൂടെ... "

അവളെ ഉറ്റുനോക്കികൊണ്ട് മനസ്സിൽ അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു.. ഇനിയും മുന്നിൽ ഉള്ള കാഴ്ച കാണാൻ അവന് കഴിയുമായിരുന്നില്ല.. സ്വയം നഷ്ട്ടപ്പെടും പോലെ തോന്നി അവന്.. അവൻ പോകുന്നതും നോക്കി അകലെ അവളും നിറമിഴിയാലെ നിന്നു.. അപ്പോഴേക്കും പ്രവീൺ രുദ്രന് പകരം അവളുടെ സീമന്തരേഖ ചുവപ്പിച്ചിരുന്നു.. കവിളുകളെ ചുംബിച്ചൊഴുകുന്ന കണ്ണുനീരിനെ സാക്ഷിയാക്കിയവൾ പകുതി മരിച്ച മനസോട് കൂടി അത് ഏറ്റുവാങ്ങി... വിധിയുടെ വിളയാട്ടത്തിൽ അലിഞ്ഞവൾ പതിയെ രുദ്രനിൽ നിന്നും പ്രവീണിന്റെ പാതിയായിമാറി... ആ 💞സ്വയംവരം💞അവളിൽ പുതിയെ ശിവദയെ രൂപപ്പെടുത്തികൊണ്ടിരുന്നു... രുദ്രനില്ലാത്ത ശിവദയെ.... പ്രവീണിന്റെ പ്രണയം ആയവളെ... 💞💞..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story