സ്വയം വരം: ഭാഗം 6

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

ക്ഷേത്രത്തിൽ നിന്ന് വന്നതിന് ശേഷവും ശിവദയുടെ മനസ് മുഴുവൻ സുമിത്രയേ കണ്ടകാര്യങ്ങളെ കുറിച്ചായിരുന്നു... "അമ്മ ഒരുപാട് മാറിയിരിക്കുന്നു.. ആകെ ക്ഷീണിച്ച രൂപം..... ഇവിടെ വന്നിട്ട് ഒന്ന് അന്വേഷിക്കാതിരുന്നത് തെറ്റായി പോയി.. അല്ലേലും രുദ്രേട്ടൻ എന്നെ കണ്ടതല്ലേ ഒരുവാക്ക് പറയാമായിരുന്നില്ലേ അമ്മയോട്... അല്ലേലും എന്ത് പറയാൻ ആണ്... വിവാഹം ഉറപ്പിക്കും മുൻപ് അമ്മയോട് ഒന്ന് ചോദിക്കാമായിരുന്നു... തോന്നിയില്ല.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... എന്റെ വിവാഹം ഉറപ്പിച്ചത് കേട്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞതെന്തിനാവും... നോവായി കാണുമോ അമ്മയ്ക്ക്...?? ഇത്രയും വേഗം മറ്റൊന്ന് എന്ന് കരുതി കാണുമോ...

അല്ലേലും ഒന്നും തന്റെ ഇഷ്ട്ടത്തിനല്ലല്ലോ നടക്കുന്നത്.. ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ കാട്ടികൂട്ടുന്നു... " ജനലോരം ചാരി നിന്നവൾ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... കൈയിൽ കിടന്ന മോതിരം ഊരി ടേബിളിൽ വച്ചതിനു ശേഷം കഴുത്തിലെ താലിയിൽ ചുണ്ട് ചേർത്തു.. 💞തനിക്ക് അത്രമേൽ പ്രിയപ്പെട്ടത് .. പുതിയ ഒന്നിനും അതിനോളം തന്നിൽ സ്ഥാനം ഇല്ല... ആ വ്യക്തിയോളം പ്രണയം മറ്റൊരാൾക്ക്‌ നൽകുക ഇനി സാധ്യമല്ല ❤️❤️❤️ കൈയിലെ താലിയിൽ പിടിമുറുകുന്നുണ്ട്.. പക്ഷേ അർത്ഥം ഇല്ല... പിടിമുറുക്കും തോറും അത് കൈയിൽ നിന്നും വഴുതി പോകുകയാണ്.... "മോളെ ശിവാ.. ഒന്നിങ്ങു വന്നേ " അടുത്ത റൂമിൽ നിന്നും അച്ഛൻ വിളിക്കുന്നത് കേട്ടതും കഴുത്തിലെ താലി ചുരിദാറിന് ഉള്ളിൽ മറച്ചവൾ അച്ഛനരികിലേക്ക് ഓടി... "എന്തേ അച്ഛാ.. വല്ലതും വേണോ..? "

ബെഡിൽ തന്നെ നോക്കി കിടക്കുന്ന അച്ഛനരികിൽ ചെന്നിരുന്നു കൊണ്ടവൾ ചോദിച്ചു... "അല്ല മോളെ... ഇന്ന് ക്ഷേത്രത്തിൽ പോയി വന്നത് മുതൽ നിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ.. എന്ത് പറ്റി... " ആ അച്ഛൻ മകളുടെ നെറുകിൽ തലോടി കൊണ്ട് ചോദിച്ചു.. "ഏയ് ഒന്നും ഇല്ല അച്ഛാ... " അവൾ എങ്ങോ നോക്കികൊണ്ട് പറഞ്ഞതും ആ അച്ഛൻ തൃപ്തി വരാതെ ശിവദയെ തന്നെ നോക്കി.. "സത്യം ആണോ... നിന്നെ കണ്ടിട്ട് എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ അച്ഛന്... " സുധാകരൻ വീണ്ടും തിരക്കിയതും ശിവദ എന്ത് വേണം എന്നറിയാതെ അച്ഛനെ നോക്കി.. "അച്ഛനോട് രുദ്രേട്ടന്റെ അമ്മയെ കണ്ടത് പറയാണോ... അച്ഛന് അത് ഇഷ്ട്ടം ആകുമോ??? "

ശിവദ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു... "മോൾ എന്താ ആലോചിക്കുന്നേ.. നിനക്ക് എന്താ പറ്റിയെ " അച്ഛൻ വീണ്ടും ചോദിച്ചതും ശിവദ അച്ഛനോട് കാര്യം പറയാൻ തീരുമാനിച്ചു .. "അത് അച്ഛാ... ഞാനും സീതേച്ചിയും കൂടെ ഇന്ന് ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ അമ്മയെ കണ്ടിരുന്നു... " ശിവദ വിക്കി കൊണ്ട് പറഞ്ഞതും സുധാകരൻ സംശയത്തോടെ മകളെ നോക്കി. "ഏത് അമ്മ.. " സുധാകരൻ തിരക്കിയതും ശിവദ അച്ഛന്റെ കൈകളിൽ പിടിമുറുക്കി.. "അത് പിന്നെ... രു...രുദ്രേട്ടന്റെ അമ്മയെ.. " ശിവദ പറഞ്ഞു നിർത്തിയതും സുധാകരൻ കത്തുന്ന കണ്ണോടെ ശിവദയെ നോക്കി.. "എന്തിനാ വീണ്ടും ഓരോരുത്തർ തേടി വരുന്നേ....ആട്ടി ഇറക്കി വിട്ടതിൽ പിന്നെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ നിന്നെ...

പിന്നെ ഇപ്പൊ എന്തിനാ.... പുതിയ ജീവിതത്തിലേക്ക് എന്റെ മോൾ കാലെടുത്തുവയ്ക്കുമ്പോൾ ആ സന്തോഷം കൂടെ ഇല്ലാതാക്കാൻ വേണ്ടിയാണോ.. ആരായാലും ഇനി അവരും ആയി ഒരു ബന്ധവും എന്റെ മോൾക്ക് വേണ്ട.... അവരെയൊന്നും വിശ്വസിക്കാൻ പറ്റില്ല മോളെ.. നിന്റെ ജീവിതം ഇനിയും അവർ ഇല്ലാതാക്കാനേ നോക്കു... ഈ അച്ഛന് പേടിയാ.. നമുക്ക് നമ്മൾ മതി.. അറ്റുപോയ കണ്ണികൾ ഒന്നും വീണ്ടും കൂട്ടിച്ചേർക്കാൻ നോക്കേണ്ട... അത് ശെരിയാവില്ല.. " അച്ഛൻ ആകെ വിറച്ചുകൊണ്ട് പറഞ്ഞു.. സുധാകരന്റെ ഓരോ വാക്കുകളും ശിവദയുടെ ഹൃദയത്തെ പിടിച്ചുലക്കുന്നുണ്ടായിരുന്നു... ആ കുടുംബത്തെ കുറ്റം പറയുന്നത് ആ പെണ്ണിന് സഹിക്കുന്നുണ്ടായിരുന്നില്ല....

സ്വന്തം അമ്മ അല്ലാഞ്ഞിട്ടു പോലും തനിക്ക് ആ കരുതലും സ്നേഹവും തന്ന ആ അമ്മയ്ക്ക് തന്റെ നല്ലതിന് വേണ്ടി മാത്രമേ പ്രാർത്ഥിക്കാൻ കഴിയു എന്ന് അവൾക്ക് ഉറപ്പായിരുന്നു.. എന്നാലും അച്ഛന് മുന്നിൽ മൗനം ആയി ഇരുന്നു ശിവദ.. "എന്റെ മോൾ ഇനി അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട.. പുതിയ കുടുംബം പുതിയ ജീവിതം ഒക്കെ എന്റെ മോൾക്ക് വേണ്ടി കാത്തിരിക്കുവ... അത് ചിന്തിച്ചിരുന്നാൽ മതി ഇനി... കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ മറക്കാൻ നോക്ക്... " മകളെ തലോടികൊണ്ട് ആ അച്ഛൻ അത് പറയുമ്പോൾ ശിവദയുടെ ഉള്ളം അലറിക്കരയുന്നുണ്ടായിരുന്നു... പറ്റില്ലായിരുന്നിട്ട് പോലും അവൾ വെറുതെ പുഞ്ചിരിച്ചു തലയാട്ടി...

"അച്ഛൻ കിടക്ക് ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം... " അച്ഛനെ ഒന്ന് കൂടെ നോക്കികൊണ്ട് ശിവദ ആ റൂമിന് വെളിയിലേക്ക് നടന്നു... "എന്തിനാ ഈശ്വരാ ഇങ്ങനെ പരീക്ഷിക്കണേ.. " നെഞ്ചിൽ കൈവച്ചുകൊണ്ട് അവൾ ആരോടെന്നില്ലാതെ ചോദിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "മാധവേട്ട ഞാൻ ഇന്ന് നമ്മുടെ ശിവമോളെ കണ്ടിരുന്നു.. " ബെഡിൽ മാധവന് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് സുമിത്ര പറഞ്ഞതും മാധവൻ ഞെട്ടിക്കൊണ്ട് സുമിത്രയെ നോക്കി കിടന്നു.. "ഏത്.. ശിവാ.... നമ്മുടെ.. നമ്മുടെ രുദ്രന്റെ ശിവയോ... " ആ മുഖത്ത് സന്തോഷമോ വെപ്രാളമോ നിറഞ്ഞു നിന്നു.. ആകാംക്ഷയോടെ അയാൾ ഭാര്യയോട് ശിവദയെ പറ്റി തിരക്കി.. "മ്മ് അതേ... നമ്മുടെ മോളെ തന്നെ.. ആകെ കോലംകെട്ടു എന്റെ കുട്ടി... ഇന്ന് ക്ഷേത്രത്തിൽ പോയത് കൊണ്ട് ഈശ്വരൻ അങ്ങനെ ഒരു ഭാഗ്യം തന്നു.. " കൺകോണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ തുടച്ചുകൊണ്ടവർ പറഞ്ഞു..

"സുഖം ആണോ നമ്മുടെ മോൾക്ക്... ചോദിച്ചോ എന്നെ കുറിച്ചൊക്കെ.. " സീലിങ്ങിലേക്ക് മിഴിപായിച്ചു കൊണ്ട് മാധവൻ ചോദിച്ചു.. "ചോദിച്ചു എല്ലാരേയും കുറിച്ച് ചോദിച്ചു... പിന്നെ നമ്മുടെ രുദ്രൻ അവളെ നേരത്തെ കണ്ടിട്ടുണ്ടത്രെ.. അവന്റെ കോളേജിൽ അതേ ഡിപ്പാർട്മെന്റിൽ രണ്ടാം വർഷം ആണ് നമ്മുടെ മോൾ...പാവം എന്റെ കുട്ടി.. സുധാകരന് മാറ്റം ഒന്നും ഇല്ലാതെ എന്റെ കുഞ്ഞ് ഇത്രയും കാലം ഒറ്റക്ക്.. " അത് പറയുമ്പോൾ ആ അമ്മയുടെ സ്വരം ഇടറിയിരുന്നു.. "നമ്മളും ഒന്ന് അന്വേഷിച്ചില്ല... അവളെ കണ്ടിട്ടും രുദ്രൻ ഒന്നും പറഞ്ഞില്ലല്ലോ " മാധവൻ തിരക്കിയതും സുമിത്ര അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നു കിടന്നു... "അവൻ എന്ത് പറയാനാ... വേണ്ടാഞ്ഞിട്ട് ഉപേക്ഷിച്ചു കളഞ്ഞതല്ലേ ....

അങ്ങനെ ഉള്ളവൻ നമ്മളോട് എന്ത് പറയാനാ.... അതും അല്ല ശിവദ മോളുടെ മാര്യേജ് ഫിക്സ് ചെയ്തത്രേ.. ഇന്നലെ എൻഗേജ്മെന്റ് ആയിരുന്നു എന്ന് പറഞ്ഞു.. ". അത് പറഞ്ഞു നിർത്തിയതും ആ അമ്മയുടെ കണ്ണുനീർ മാധവന്റെ നെഞ്ചിൽ പതിച്ചിരുന്നു... "ഡോ താൻ കരയുവാണോ... എന്തിനാ വെറുതെ.. നമ്മുടെ മോൻ കാരണം ആ കുഞ്ഞിന്റെ ജീവിതം പിന്നെ ഇങ്ങനെ നശിക്കണോ.. ചെറു പ്രായം അല്ലെ.. അത് ജീവിക്കട്ടെ നല്ലൊരാളുടെ കൂടെ... നമ്മുടെ മോനെ പോലെയുള്ള ഒന്നാവാതിരുന്ന മതി.. അതിന്റെ മനസ്സ് നല്ലതാ ഈശ്വരൻ നമ്മുടെ മോൾക്ക് നല്ലതേ വരുത്തു.. " സുമിത്രയുടെ മുടിയിഴകളെ തലോടി കൊണ്ട് മാധവൻ പറഞ്ഞു..

"ശെരിയാ.. എന്നാലും ഇന്നും എന്റെ മനസ്സിൽ രുദ്രന്റെ പെണ്ണായി നമ്മുടെ ശിവമോളെ ഉള്ളു.. അവളെയങ്ങനെ മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കാൻ തോന്നുന്നില്ല... നമ്മുടെ മോൻ എന്താ മാധവേട്ട ഇങ്ങനെ ആയി പോയെ.. ഒരു പെണ്ണിന്റെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ മാത്രം അവന്റെ ഉള്ളം അത്രയും കഠിനമായിരുന്നോ... നമ്മൾ അല്ലെ അവനെ വളർത്തിയെ... എന്നിട്ടും.. ഒരു ഉറുമ്പിനെ പോലും എന്റെ മോൻ നോവിക്കുന്നത് കണ്ടിട്ടില്ല.. എന്നിട്ടും ആ പാവം പെണ്ണിന്റെ ജീവിതം അവൻ.... " വാക്കുകൾ മുഴുവിക്കാൻ കഴിയാതെ ആ അമ്മ കരഞ്ഞു.. മാധവന്റെ ഉള്ളവും വേദനയാൽ വിങ്ങുന്നുണ്ടായിരുന്നു.. മകന്റെ വിധിയോ ഒരു പാവം പെണ്ണിന്റെ ജീവിതമോ ആ ഇരു ഹൃദയത്തെയും നോവിൽ മുക്കി...

മാധവൻ സുമിത്രയുടെ തോളിൽ പതിയെ തട്ടി കൊടുത്തു.. കരഞ്ഞു കരഞ്ഞൊടുവിൽ ആ സ്ത്രീ മയങ്ങിയതും ഇത്രയും നേരം പിടിച്ചു വച്ച മാധവന്റെ മിഴികൾ പെയ്യാൻ തുടങ്ങിയിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിവസങ്ങൾ വീണ്ടും കടന്നു പോയി.. രുദ്രൻ ഹോസ്പിറ്റലിൽ ആണെങ്കിലും അവന്റെ ഉള്ളം മുഴുവൻ ശിവദയുടെ അരികിൽ ആയിരുന്നു.. അവളെയൊന്ന് കാണാൻ ആ സ്വരം കേൾക്കാൻ അവന്റെ ഉള്ളം വെമ്പി.. ഓരോ ദിനവും ഓരോ കാത്തിരിപ്പിൽ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു... "നഷ്ട്ടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു പെണ്ണേ... നീ ഇല്ലാതെ ഓരോ ദിനവും എനിക്ക് നോവ് സമ്മാനിക്കുന്നു...

നിന്നെ മാറോട് ചേർക്കാൻ ആ വിരിനെറ്റിയിൽ ചുടുചുംബനം നൽകാൻ ഉള്ളം കൊതിക്കുന്നു... നിനക്ക് നൽകാതെ നിഷേധിച്ച സ്നേഹം മുഴുവൻ ഇനിയും താമസിപ്പിക്കാതെ തന്നോളാം ഞാൻ.... ഈ തിരിച്ചു വരവിൽ എന്തായാലും നിന്നോട് മനസ്സ് തുറക്കും ഞാൻ...നിനക്ക് എന്നെ വെറുക്കാൻ കഴിയില്ല.. ഒരു ക്ഷമാപണം കൊണ്ട് നിന്നോട് ചെയ്തത് തീരില്ലെങ്കിലും രണ്ടാമതൊരവസരം നീ തരില്ലേ പെണ്ണേ... 😍😍😍തന്നെ ഒക്കു നീ, അല്ലെങ്കിൽ തൂക്കിയെടുത്തു കൊണ്ട് പോകും ഞാൻ എന്റെ പാതിയായി വീണ്ടും നിന്നെ..

😘😍😘😍😘ലവ് യൂ ഡീ പെണ്ണേ 😘😍😘😍😘😍😘😍" ഫോണിലെ ശിവദയുടെ ഫോട്ടോയിൽ ചുണ്ട് ചേർത്തുകൊണ്ടവൻ പറഞ്ഞുകൊണ്ടിരുന്നു... അകലെ അവൾ മറ്റൊരാൾക്ക്‌ സ്വന്തം ആകാൻ പോകുന്നത് അറിയാതെ അവൻ ഉള്ളം മുഴുവൻ അവളെ നിറച്ചു .. മറ്റൊരാൾക്ക് അവളെ വിട്ടുകൊടുക്കാൻ പോയിട്ട് അവൾ മറ്റൊരാളുടേത് ആകുന്നത് ചിന്തിക്കാൻ പോലും രുദ്രന് കഴിയുമായിരുന്നില്ല... "ചെയ്തത് തെറ്റ് തന്നെയാണ് നിന്നോട്.. അതിന് എന്ത് പ്രായശ്ചിത്തം വേണേലും ഞാൻ ചെയ്യാം... പക്ഷേ എന്നിൽ നിന്ന് ഇനിയും അകലാൻ മാത്രം ഞാൻ അനുവദിക്കില്ല... ഒരിക്കൽ ചെയ്‌ത തെറ്റ്കൊണ്ട് ഇന്ന് ആവോളം അനുഭവിക്കുന്നുണ്ട് ഞാൻ.. ഇനിയും ഈ നോവ് പേറാൻ വയ്യ പെണ്ണേ..

അത്രയും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നു.എന്നിലെ പ്രണയത്തിൻ ലഹരിയായി നീ മാറിയിരിക്കുന്നു... " പിന്നെയും ഒത്തിരി നേരം അവൻ തന്റെ പ്രാണനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു... ഇങ്ങകലെ അവനെ മാത്രം നിനച്ചുകൊണ്ട് അവൻ കെട്ടിയ താലിയിൽ ചുണ്ട് ചേർത്തവളും അവനോട് പരിഭവും പറഞ്ഞുകൊണ്ടിരുന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇന്ന് രുദ്രൻ ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് കോളേജിൽ പോകാൻ റെഡിയാകുകയായിരുന്നു.. അവളെ ഒന്ന് കാണാനുള്ള കൊതികൊണ്ട് അവൻ വേഗം തന്നെ കോളേജിലേക്ക് യാത്ര തിരിച്ചു.. യാത്രയിൽ ഉടനീളം അവന്റെ മനസ്സ് മുഴുവൻ അവന്റെ നന്ദ മാത്രമായിരുന്നു..

അവളോട് എല്ലാം തുറന്നു പറയാൻ, വീണ്ടും തന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കാൻ തീരുമാനിച്ചുള്ള പോക്ക് കൂടെയായിരുന്നു അത്.. പക്ഷേ കോളേജിൽ വന്നിറങ്ങിയതും പ്രവീണിന്റെ ബൈക്കിന് പിറകിൽ നിന്നും ഇറങ്ങുന്ന ശിവദയെ കാണവേ അവന്റെ ഞാടിഞരമ്പുകൾ വലിഞ്ഞു മുറുകി.. അവൻ ദേഷ്യം കടിച്ചമർത്തികൊണ്ട് അവരെ മൈൻഡ് ചെയ്യാതെ സ്റ്റാഫ് റൂമിലേക്ക് നടന്നു.. തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു പോകുന്ന രുദ്രൻ ശിവദയുടെ ഉള്ളിൽ നോവായി അവശേഷിച്ചു.. അവൾ മിഴിനിറച്ചുകൊണ്ട് ക്ലാസ്സ്‌ റൂം ലക്ഷ്യം വച്ചു നീങ്ങി.. കാത്തിരുന്നു കണ്ടിട്ടും അവൻ തന്നെ നോക്കാതിരുന്നത് വലിയ മുറിവായി തന്നെ അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്നു . 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"ഇതിനും മാത്രം എന്ത് ബന്ധം ആകും പ്രവീണും അവളും തമ്മിൽ.. എന്തായാലും ഇനി ഇത് വെറുതെ വിട്ട് കൂടാ.. ഇന്ന് തന്നെ അവനോട് ഇത് ചോദിച്ചേ ഒക്കു.. എന്റെ പെണ്ണ് അങ്ങനെ മറ്റാരുടെ കൂടെയും നിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല.. " സ്റ്റാഫ്‌ റൂമിൽ ഇരുന്ന് കൊണ്ട് രുദ്രൻ ചിന്തിച്ചു കൂട്ടി.. അപ്പോഴേക്കും പ്രവീൺ അങ്ങോട്ട് വന്നിരുന്നു.. "അല്ല താൻ വന്നോ... ലീവ് ഒക്കെ കഴിഞ്ഞു അപ്പൊ അല്ലെ " രുദ്രന് അരികിൽ ഇരുന്ന് കൊണ്ട് പ്രവീൺ ചോദിച്ചതും രുദ്രൻ തലയുയർത്തി അവനെ നോക്കി.. "ഇപ്പൊ ചോദിച്ചാലോ.. അതാകുമ്പോൾ വേറെ ആരും അറിയത്തും ഇല്ല. " രുദ്രൻ അതും മനസ്സിൽ കണക്കു കൂട്ടികൊണ്ട് പ്രവീണിനോട് കാര്യം തിരക്കാൻ തീരുമാനിച്ചു

"അല്ല പ്രവീൺ താൻ എന്നും കൊണ്ട് വരുന്ന കുട്ടി ഇല്ലേ.. ശിവദ... അവൾ തന്റെ റിലേറ്റീവ് വല്ലതും ആണോ.. " രുദ്രൻ എടുത്തടിച്ചത് പോലെ ചോദിച്ചതും പ്രവീൺ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് രുദ്രനെ നോക്കി.. "ആ താൻ ലീവ് ആയത് കൊണ്ട് ഒന്നും അറിഞ്ഞു കാണില്ല.. അവൾ എന്റെ റിലേറ്റീവ് ഒന്നും അല്ല.. എന്റെ നെയ്‌ബർ ആയിരുന്നു.. പക്ഷേ ഇപ്പൊ ഞാൻ മാര്യേജ് ചെയ്യാൻ പോണ കുട്ടിയാണത്.. " പ്രവീൺ പറഞ്ഞതും രുദ്രൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി.. "What..... 😲😲😲" രുദ്രൻ ഞെട്ടിക്കൊണ്ട് ചോദിച്ചു.. "അതേടാ.. ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് രണ്ട് ദിവസം ആയി " ഒരു പുഞ്ചിരിയോടെ അതും പറഞ്ഞുകൊണ്ട് പ്രവീൺ ചെയറിൽ നിന്നും എഴുന്നേറ്റു.. അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു രുദ്രൻ.. "ഞാൻ എന്നാ ക്ലാസ്സിൽ പോകട്ടെ.. നിനക്ക് ഇപ്പൊ ഫ്രീ അല്ലെ " അതും പറഞ്ഞുകൊണ്ട് പ്രവീൺ ക്ലാസ്സിലേക്ക് പോയി..

രുദ്രൻ ആണെങ്കിൽ തളർന്നുകൊണ്ട് അവിടെ തന്നെയിരുന്നു.. പ്രവീണിന്റെ വാക്കുകൾ അപ്പോഴും അവന്റെ കാതിൽ മുഴങ്ങി.. ശരീരം തളരും പോലെ ഹൃദയം അലറി കരയുന്നു കണ്ണിൽ നീർമണികൾ സ്ഥാനം പിടിക്കുന്നു.. രുദ്രൻ എങ്ങോ മിഴിപായിച്ചവിടെ പാതിമരിച്ചവനെ പോലെയിരുന്നു.. കേട്ടതൊക്കെ അവനെ കൊല്ലാൻ പാകം ഉള്ളതായിരുന്നു... "നിനക്ക് എന്നെ മറക്കാൻ പറ്റിയോ... ഞാൻ.. ഞാൻ അല്ലേടി നിന്റെ അവകാശി.. ഞാൻ ഇല്ലാതെ നിനക്ക് പറ്റുമോ... 😭😭വയ്യെടി എനിക്ക്. എനിക്ക് ആവില്ല നീ ഇല്ലാതെ.. നിന്നെ എനിക്ക് വേണം നന്ദ.. ആർക്കും നിന്നെ വിട്ടു കൊടുക്കില്ല രുദ്രൻ.. രുദ്രന്റെ പെണ്ണാ നീ.. ഈ രുദ്രന്റെ മാത്രം... ഒരു &@@@##മോനും വരേണ്ട നിന്നെ സ്വന്തം ആക്കാൻ...

ഞാൻ സമ്മതിക്കില്ല അതിന്... നീ എന്റേതാ മോളെ.. ഞാൻ താലിക്കെട്ടി സ്വന്തം ആക്കിയ എന്റെ ഭാര്യയാണ് നീ.. ഒരു തെറ്റ് പറ്റി... പക്ഷേ അതിന് ഇത്രയും വലിയ ശിക്ഷ വേണമായിരുന്നോ പെണ്ണേ... ഇതിലും ഭേദം നിനക്ക് എന്നെ കൊല്ലുന്നതായിരുന്നില്ലേ.. വയ്യ നന്ദ ഒട്ടും വയ്യെടി.. " ആകെ തളർന്ന മനസ്സുമായി രുദ്രൻ പറഞ്ഞുകൊണ്ടിരുന്നു... മനസ്സിൽ നന്ദയുടെ മുഖം തെളിഞ്ഞു വന്നതും അവന്റെ കണ്ണുകൾ നിസ്സഹായമായി പെയ്തുകൊണ്ടിരുന്നു.. ആദ്യം ആയി അവൾക്കായി അവൻ കരഞ്ഞു.. അവളെ നഷ്ട്ടപ്പെടുത്തുക എന്നത് രുദ്രന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല..

ഇനി എന്ത് എന്ന ചോദ്യം മനസ്സിൽ ഉയർന്നു വന്നതും രുദ്രന്റെ ഉള്ളം നീറി പുകഞ്ഞു ആരും കേൾക്കാതെ അവന്റെ ഹൃദയം അലറി നിലവിളിച്ചു.. 😭😭😭😭😭💔💔💔💔💔എല്ലാം നഷ്ട്ടം ആയവനെപോലെ തളർന്നവൻ ടേബിളിൽ തലവച്ചു കിടന്നു... ഒരിക്കൽ ചെയ്തു പോയ തെറ്റിനെയോർത്തവൻ സ്വയം പഴിച്ചു....പ്രവീണിന്റെ വാക്കുകൾ അപ്പോഴും അവന്റെ ഹൃദയത്തിൽ കത്തിമുനപോലെ ആഴ്ന്നിറങ്ങി.. രക്തം തൂകികൊണ്ടാഹൃദയം പിടഞ്ഞുകൊണ്ടിരുന്നു 💔💔💔 എല്ലാം കണ്ടിട്ടും വിധി മാത്രം അപ്പോഴും അവന്റെ നോവിന് നേരെ കണ്ണടച്ചിരുന്നു.... 💔🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀💖💖💖.................. തുടരും........

സ്വയം വരം : ഭാഗം 5

Share this story