സ്വയം വരം: ഭാഗം 7

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

സമയം കടന്ന് പോയതും രുദ്രന് നെഞ്ചിൽ ഒരു ഭാരം എടുത്തുവച്ചത് പോലെതോന്നി .. കണ്ണടച്ചാൽ മുന്നിൽ തെളിഞ്ഞുവരുന്നത് പ്രവീണിന്റെ കൂടെ നിൽക്കുന്ന ശിവദയുടെ രൂപം ആണ്.. അത് രുദ്രന്റെ മനസിനെ ഒന്നാകെ പിടിച്ചുലച്ചുകൊണ്ടിരുന്നു.. കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട് .. എത്രയൊക്കെ അടക്കാൻ ശ്രമിച്ചിട്ടും ഉള്ളിലെ നോവിന് ഒരുതരി പോലും കുറവ് ഉണ്ടായില്ല അത് അവന്റെ കണ്ണുകളിൽ നന്നായിത്തന്നെ പ്രതിഫലിക്കുന്നുണ്ടായിരുന്നു... നന്ദ എന്ന നാമം മാത്രം അവന്റെ മനസ്സിൽ തട്ടിത്തെറിച്ചു.... "ഇല്ല സമ്മതിക്കില്ല നന്ദ...... ആരെ കൊന്നിട്ടാണെങ്കിലും ഈ രുദ്രൻ സ്വന്തം ആക്കും അവന്റെ പെണ്ണിനെ... അവളുടെ നിഴൽവെട്ടത്ത് പോലും ആരും വരാൻ ശ്രമിക്കേണ്ട.. " മുഷ്ടി ചുരുട്ടികൊണ്ട് രുദ്രൻ പിറുപിറുത്തു.. വേദനകൊണ്ടും ദേഷ്യം കൊണ്ടും രുദ്രൻ വിറയ്ക്കുന്നുണ്ടായിരുന്നു... ഒന്നിനും ഒരു പരിഹാരം കിട്ടാത്ത പോലെ...

നിമിഷങ്ങൾ കടന്നു പോകുംതോറും താൻ തളർന്നു പോകുന്നത് പോലെ തോന്നി രുദ്രന്... "സാർ ക്ലാസ്സ്‌ ഇല്ലേ ഇപ്പൊ.. " പിറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടതും രുദ്രൻ തിരിഞ്ഞു നോക്കി.. കൈയിൽ പുസ്തകവും ആയി നിൽക്കുന്ന ലക്ഷ്മി ടീച്ചറെ കണ്ടതും രുദ്രൻ അവർക്കായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. "ഉണ്ട് പോകാൻ നോക്കുവാ.. " ടീച്ചറോട് അത്രയും പറഞ്ഞുകൊണ്ട് സ്റ്റാഫ്റൂമിൽ കയറി പുസ്തകവും എടുത്തിട്ട് രുദ്രൻ ശിവദയുടെ ക്ലാസ്സിലേക്ക് നടന്നു... ക്ലാസ്സിൽ കയറിയതും ആദ്യം അവന്റെ മിഴിയുടക്കിയത് ക്ലാസ്സിൽ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന അവന്റെ നന്ദയിൽ ആണ്.. അവളെ കണ്ടതും മനസ്സ് വേദനയിലും സന്തോഷത്തിലും മുങ്ങിനിവർന്നു... അവൻ വേഗം തന്നെ ക്ലാസ്സിൽ കയറി തന്റെ ജോലി തുടർന്നു.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രുദ്രൻ ക്ലാസ്സിൽ കയറി വരുന്നത് കണ്ടതും ശിവദയുടെ മിഴികൾ അവനെ തന്നെ നോക്കിനിന്നു.. അത്രമേൽ പ്രണയത്തോടെ.. തെറ്റാണ് എന്ന് മനസ്സിൽ നിന്ന് ആരൊക്കെയോ പറയുംപോലെ തോന്നിയെങ്കിലും അവൻ എന്നത് അവളുടെ മാത്രം ശെരിയായിരുന്നു... രുദ്രന്റെ നോട്ടം ഇടയ്ക്ക് തന്നിലേക്ക് നീണ്ടതും അവൾ വെപ്രാളത്തോടെ മിഴികൾ മാറ്റി... പിന്നെ അവൻ ക്ലാസ്സ്‌ എടുക്കുന്നതിൽ ശ്രദ്ധിച്ചു.. ക്ലാസ്സ്‌ എടുക്കുമ്പോഴും രുദ്രന്റെ മിഴികൾ ശിവദയിൽ തന്നെ കുരുങ്ങികിടന്നു .. തന്റെ പതിയായവൾ.. ഇപ്പൊ തന്നിലെ ജീവനും ജീവിതവും അവൾ മാത്രമാണ്.. പക്ഷേ എന്തുകൊണ്ടോ അത് പറയാൻ ഒത്തിരി വൈകിപ്പോയത് പോലെ.. അവളുടെ ഓർമകളിൽ നിന്നും ജീവിതത്തിൽ നിന്നും താൻ ഒരുപാട് അകന്ന് പോയത് പോലെ.. ഓരോന്നും ഓർക്കുംതോറും അവന്റെ ഉള്ളം പിടയാൻ തുടങ്ങി...

അവന് തന്റെ നന്ദയുടെ അരികിൽ ചേർന്നു നിൽക്കാൻ തോന്നി.. അവളെ പുണരാൻ, തന്നെ വിട്ടെങ്ങും പോകല്ലേ എന്ന് പറയാൻ അവനുള്ളം കൊതിച്ചു ...തന്റെ കണ്ഠം ഇടറിയതും ഇനി ക്ലാസ്സ്‌ എടുക്കാൻ കഴിയില്ലെന്ന് രുദ്രന് ബോധ്യം ആയി. അവൻ വേഗം തന്നെ മുന്നിൽ ഇരുന്ന കുട്ടിയോട് നോട്ട് വായിച്ചുകൊടുക്കാൻ പറഞ്ഞുകൊണ്ട് ക്ലാസ്സിന് ഏറ്റവും പിറകിൽ ശിവദയുടെ അരികിലായി പോയി നിന്നു.. പ്രിയപ്പെട്ടവന്റെ സാനിധ്യം തൊട്ടരികിൽ അറിഞ്ഞതും അവളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചു.. ബുക്കിൽ നിന്ന് മിഴിയെടുത്തവനെ നോക്കാൻ ഉള്ളം കൊതിച്ചെങ്കിലും അവൾ മിഴികളെ അതിൽ നിന്നും ശാസിച്ചു നിർത്തി.... താൻ അരികിൽ ഉണ്ടായിട്ടും അവൾ ഒന്ന് തിരിഞ്ഞുപോലും നോക്കാത്തത് രുദ്രനിൽ വീണ്ടും നോവ് നിറച്ചു... അവൻ മിഴിയെടുക്കാതെ അവളെ തന്നെ നോക്കിനിന്നു...

കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ നീണ്ട കാർകൂന്തലിനോട് പോലും അവന് അസൂയ തോന്നി... അവളുടെ ചെഞ്ചുണ്ടുകളെ തഴുകി അകലുന്ന ആ ചെറു മുടിനാരുകൾ കാതിന് പിറകിൽ ആക്കി മാറ്റുന്നവളെ മനസ്സിൽ അലയടിക്കുന്ന പ്രണയോടെ വീക്ഷിച്ചു നിന്നു രുദ്രൻ.... അവളുടെ വിരലുകൾ പുണരുന്ന ആ മാഷിപ്പെന്നിനോട് പോലും ദേഷ്യം തോന്നും പോലെ... രുദ്രൻ അവൾക്കരികിൽ നിന്നുകൊണ്ടുതന്നെ അവളുടെ ഓരോമാറ്റവും നോക്കികാണുകയായിരുന്നു... തന്നോട് ചേർന്നുനിൽക്കാൻ കൊതിച്ചവൾ ഇന്ന് തന്റെ അരികിൽ നിന്ന് മറ്റാരുടെയോ നെഞ്ചിൽ ഒളിക്കും പോലെ...ഹൃദയം വിങ്ങുമ്പോഴും അവന്റെ മിഴികൾ അവളുടെ ശരീരമാകെ ഓടിനടന്നു.......

പെട്ടെന്ന് അവന്റെ മിഴികൾ ശിവദയുടെ കൈയിലെ മോതിരത്തിൽ പതിഞ്ഞതും രുദ്രൻ ഒന്നുകൂടെ അതിലേക്ക് സൂക്ഷിച്ചു നോക്കി.. പ്രവീൺ എന്നെഴുതിയ മോതിരം അവളുടെ വിരലിൽ ചേർന്നുകിടക്കുന്നത് കണ്ടതും രുദ്രന്റെ ഉള്ളം അലറി........ ദേഷ്യവും സങ്കടവും ഒരുപോലെ മനസിനെ കീഴ്‌പ്പെടുത്തി...... തന്റെ പെണ്ണ്... തന്റെ പെണ്ണ് എന്ന് ഉള്ളം ഒരായിരം തവണ മന്ത്രിക്കുമ്പോഴും അവൾ മറ്റൊരാളുടെതാകുന്നു എന്ന സത്യം അവനെ തളർത്തി.... ആ വേദന നിമിഷനേരം കൊണ്ട് ദേഷ്യം ആയി പുറത്തേക്കൊഴുകുകയും ചെയ്തു... "എന്തൊരു എഴുത്താടോ ഇത്... കുറച്ചു വൃത്തിയിൽ എഴുതിയാൽ എന്താ... ഏഹ് ..

അത് എങ്ങനെയാ ഇതൊക്കെ കോളേജിൽ വരുന്നത് പഠിക്കാൻ തന്നെയാണോ എന്ന് ആർക്കറിയാം.... രാവിലെ തന്നെ ഉടുത്തൊരുങ്ങി വന്നോളും മനുഷ്യനെ മെനക്കെടുത്താൻ... 😡😡😡😡😡😡" ഉള്ളിൽ അലയടിക്കുന്ന നോവിന്റെ ചൂട് കാരണം കാര്യം ഏതും ഇല്ലാതെ രുദ്രൻ ശിവദയോട് തട്ടിക്കേറി.. അവളുടെ നോട്ട് കൈയിൽ എടുത്തുകൊണ്ട് അവൻ അലറിയതും നിറഞ്ഞ മിഴിയാലെ ശിവദ രുദ്രനെ നോക്കി.. അവളുടെ നിറഞ്ഞ മാന്മിഴികൾ ഒരുവേള അവന്റെ ഹൃദയത്തിൽ പതിഞ്ഞതും പിന്നെ ഒന്നും പറയാതെ കൈയിലെ പുസ്തകം ഡെസ്കിൽ എറിഞ്ഞു കൊണ്ട് അവൻ ക്ലാസ്സിന് വെളിയിലേക്ക് നടന്നു ... അവൻ പോകുന്നതും നോക്കി ക്ലാസ്സ്‌ മുഴുവൻ നിശബ്ദമായിരുന്നു... പലരുടെയും സഹതാപം നിറഞ്ഞ നോട്ടം ശിവദയിൽ പതിഞ്ഞതും അവൾ ഒരു പൊട്ടികരച്ചിലോടെ ശ്രുതിയുടെ മാറിലേക്ക് വീണു.....

ശ്രുതി പലതും പറഞ്ഞുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശിവദയുടെ കരച്ചലിനാക്കം കൂടിയേ ഉള്ളു... "ഉള്ളം നോവുന്നു രുദ്രേട്ട... ഈ പെണ്ണ് നിങ്ങളോട് എന്ത് ചെയ്തിട്ട.. വാക്കുകൊണ്ട് വീണ്ടും കുത്തി നോവിക്കുന്നതെന്തിനാ... ഒന്നും.. ഒന്നും സഹിക്കാൻ വയ്യ... എത്രയൊക്കെ സ്നേഹിച്ചിട്ടും എന്തേ എന്നെ മാത്രം അറിയാതെ പോകുന്നു നിങ്ങൾ... ഉള്ളിൽ ഈ പൊട്ടിപ്പെണ്ണിന്റെ പ്രണയം ആയി നിങ്ങൾ മാത്രമേ ഉള്ളു... പക്ഷേ അറിയുന്നില്ലല്ലോ എന്നെ 😭😭😭സുഖം ആണോ എന്ന് ചോദിക്കാൻ പോലും പറ്റാത്തത്ര അകലം ഉണ്ടോ ഇനിയും നിങ്ങൾക്ക് എന്നിലേക്ക് 😭😭😭😭😭എന്തിനാ ഇങ്ങനെ എന്നെ ഇല്ലാതാക്കുന്നെ... കൂടുതൽ ഒന്നും വേണ്ട നേർത്ത ഒരു പുഞ്ചിരിയെങ്കിലും എനിക്ക് തന്ന മതി അതിൽ തൃപ്ത ആയിക്കോളും ഞാൻ... അതിൽ പൂർണ്ണത നേടും നിങ്ങളോടുള്ള എന്റെ പ്രണയം... പക്ഷേ ഒന്നും തരുന്നില്ല...

എന്നും ഉള്ളം കീറിമുറിക്കുന്ന നോവുകൾ അല്ലാതെ 😢😢😢😢" ശ്രുതിയുടെ നെഞ്ചോട് ചേർന്നു കരയുമ്പോൾ അവളുടെ ഉള്ളം അവനോട് പരിഭവം പറഞ്ഞുകൊണ്ടിരുന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കോളേജിന് വെളിയിൽ വന്നു നിൽക്കുമ്പോൾ രുദ്രന്റെ ഉള്ളവും പിടയുകയായിരുന്നു തന്റെ പെണ്ണിനെ ഓർത്ത്... കണ്ണുകൾ നിറഞ്ഞുവരുന്നത് വാശിയിൽ തുടച്ചുമാറ്റുമ്പോൾ ഉള്ളം നിറയെ ആ പാവം പെണ്ണായിരുന്നു.. "വേണം എന്ന് വച്ചിട്ടല്ല.. പക്ഷേ ആ ഒരു സാഹചര്യത്തിൽ എനിക്ക് നിന്നോട് അങ്ങനെയെ പ്രതികരിക്കാൻ കഴിഞ്ഞുള്ളു... ഞാൻ നെഞ്ചിൽ കോണ്ട് നടക്കുന്ന നീ മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നു എന്നത് എനിക്ക് സഹിക്കാൻ വയ്യ പെണ്ണേ... ഞാൻ അണിയിച്ച മോതിരത്തിന് പകരം മറ്റൊരാളുടെ പേരുകൊത്തിയ മോതിരം നിന്റെ വിരലിൽ ചേർന്നുകിടക്കുന്നത് കാണുമ്പോൾ ഭ്രാന്ത് പിടിക്കുവാ എനിക്ക്...

ഹൃദയം മുറിഞ്ഞു രക്തം കിനിയുന്നു പെണ്ണേ... എല്ലാം തുറന്നു പറയാനായി ഞാൻ വന്നപ്പോഴേക്കും നീ ഒരുപാട് അകലേക്ക്‌ അകന്ന് പോയില്ലേ..... 😭😭😭😭😭നീറുന്നുണ്ട് എനിക്ക്..... എത്രയൊക്കെ കഠിനമാണെന്ന് പറഞ്ഞാലും നീ ഇല്ലായിമ എന്നെ തളർത്തുന്നു നന്ദ ..... നിനക്കായി മിഴികൾ പെയ്യുന്നു.... വിട്ടുകൊടുക്കാൻ വയ്യെടി... അങ്ങനെ വന്നാൽ പിന്നെ ഈ ലോകത്ത് രുദ്രൻ കാണില്ല.... നിന്നെ ഞാൻ ജീവനോടെയുള്ള കാലത്തോളം മറ്റൊരാളുടേത് ആകാൻ അനുവദിക്കില്ല... 😢😢😢ഈ രുദ്രനെ കൊണ്ട് അതിന് കഴിയില്ല... ഞാൻ പൂർണ്ണനാവണമെങ്കിൽ എന്റെ പ്രണയം തളിർത്തു പന്തലിക്കണമെങ്കിൽ നീ കൂടെ വേണം.... വേദനിപ്പിച്ചതിൽ മാപ്പ്.... 😓😓😓😓സ്നേഹം കൊണ്ട് മായ്ക്കാൻ കഴിയാത്ത മുറിവില്ലല്ലോ പെണ്ണേ.. എന്റെ തെറ്റുകൾ എല്ലാം നിന്നിലേക്കിനിയൊഴുക്കുന്ന പരിശുദ്ധപ്രണയം കൊണ്ട് ഇല്ലാതാകുക തന്നെ ചെയ്യും,

💞💞💞നന്ദ നീ എന്റേതാടി.. ഈ രുദ്രന്റെ മാത്രം ❣️💖❣️💖💞😘😘😘" മനസ്സിൽ പലതും കണക്ക് കൂട്ടുമ്പോൾ രുദ്രന്റ ഉള്ളം അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... കാലം എന്നല്ല ഈശ്വരന് പോലും അവന്റെ ഉള്ളിലെ പ്രണയം ഇല്ലാതാക്കുക അസാധ്യമായിരുന്നു... അത്രമേൽ വാശിയോടെ അവളെ നേടാൻ ഉള്ള കരുക്കൾ മെനയുമ്പോൾ ഇനിയൊരിക്കലും ആ മിഴികൾ നിറയാതിരിക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "മോളെ ഇനിയും ഒട്ടും വച്ചു താമസിപ്പിക്കേണ്ട.. ഓരോ ദിവസം കടന്നു പോകുമ്പോഴും അച്ഛന് വയ്യാതെ വരികയല്ലേ... അതുകൊണ്ട് ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നിന്റെയും പ്രവീണിന്റേയും വിവാഹം നടത്തണം... എന്തോ ഇനിയും വച്ചു താമസിപ്പിക്കുന്നത് ശെരിയല്ലെന്ന് ഒരു തോന്നൽ .. എന്തായാലും നാളെ തന്നെ ഈ കാര്യം സീതയോട് പറയണം..

പിന്നെ കല്യാണം കഴിഞ്ഞാലും നീ എവിടെയും പോകുന്നില്ലല്ലോ അപ്പൊ പിന്നെ വേർപാടിനെകുറിച്ചോർത്ത് ദുഃഖിക്കേണ്ട.. " സുധാകരന്റെ ഓരോ വാക്കുകളും വേദനയോടെ കേട്ടിരുന്നു ശിവദ... രാവിലെ കോളേജിൽ വച്ചുണ്ടായ വേദനയുടെ മുറിവ് ഉണങ്ങും മുൻപ് മനസ്സിൽ അടുത്ത മുറിവ് സ്ഥാനം പിടിച്ചിരിക്കുന്നു... എന്തോ ഈ തവണ അവളുടെ മിഴികൾനിറഞ്ഞില്ല.. പകരം ഉള്ളിൽ ഒരുതരം മരവിപ്പായിരുന്നു.... സ്വന്തം വിധിയെക്കുറിച്ചോർത്തവൾക്ക് സ്വയം പുച്ഛം തോന്നി.. ആർക്കൊക്കെയോ ഭാരം ആവാൻ വേണ്ടിയുണ്ടായ പാഴ്ജന്മം....അന്നും ഇന്നും കൂട്ടിന് കൂറേ സങ്കടങ്ങൾ മാത്രം 😢😢😢 "മോള് പോയി കിടക്കാൻ നോക്ക്.. രാവിലെ കോളേജിൽ പോകേണ്ടേ, ചെല്ല്.. " സുധാകരൻ പറഞ്ഞതും ശിവദ ഒന്നും മിണ്ടാതെ തന്റെ റൂമിൽ പോയി കിടന്നു... രാത്രി ഏറെ കടന്നു പോയിട്ടും അവൾക്ക് ഉറക്കം വന്നില്ല...

മനസ്സിൽ പലവക ചിന്തകളും കടന്നുവന്നുകൊണ്ടിരുന്നു.... നെഞ്ചോട് ചേർന്നുകിടക്കുന്ന താലി ഇന്ന് തന്നെ പൊളിക്കും പോലെ... പക്ഷേ അത് അഴിച്ചുമാറ്റാൻ മാത്രം മനസ്സ് അനുവദിച്ചില്ല... അല്ലേലും അതിന് ആ പെണ്ണിന് കഴിയുമായിരുന്നില്ല... ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നവൾ ഒടുവിൽ എപ്പോഴോ നിദ്രയുടെ മാറിൽ വീണു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് കാലത്ത് ഉണർന്ന ശിവദ അച്ഛനെ ചെന്ന് വിളിച്ചെങ്കിലും ആ വൃദ്ധൻ വിളികേട്ടില്ല... ശിവദയ്ക്ക് കൈകാലുകൾ തളരും പോലെ തോന്നി... അച്ഛന്റെ ശരീരം ആകെ തണുപ്പാണെന്നറിഞ്ഞതും അവൾ ഒരു നിമിഷം നിശ്ചലമായി ..ഒത്തിരി തട്ടി വിളിച്ചെങ്കിലും അച്ഛനിൽ നിന്നും പ്രതികരണം ഒന്നും കാണാത്തതിനാൽ അവൾ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.. ശബ്ദം കേട്ടതും പ്രവീണും സീതയും അവിടേക്ക് ഓടി വന്നു... ആ നിശ്ചലമായ ശരീരം ഒന്ന് തൊട്ട് നോക്കിയതിന്ശേഷം പ്രവീൺ വേദനയോടെ ശിവദയെ നോക്കി.. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേക്കൂർന്നിരുന്നു .. "അച്ഛാ....... 😭😭😭😭😭😭😭"...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story