താലി 🥀: ഭാഗം 16

thali

എഴുത്തുകാരി: Crazy Girl

"എത്രനാളയെടാ നീ ഇങ്ങനെ മനസ്സ് നിറഞ്ഞൊന്നു ചിരിച്ചിട്ട് " കാശിയുടെ ചിരിയിൽ കല്ലു അവനെ ഉറ്റുനോക്കി...കാശിയും ചിരി നിർത്തികൊണ്ടവളിലേക്ക് തിരിഞ്ഞു.. "നീയോ... നീ കല്യാണലോചനയെല്ലാം വേണ്ടെന്ന് വെക്കുന്നു എന്ന് അമ്മ പറഞ്ഞു...എന്തെ നിനക്ക് " അവന് അവളെ ചോദ്യരൂപേണ നോക്കിയതും അവൾ വേദന കലർന്ന ചിരിയോടെ മുഖം താഴ്ത്തി... "എന്താ ഇപ്പോഴും കല്യാണമൊന്നു കഴിക്കാതെ... മനസ്സിൽ ഇപ്പോഴും അവന് ആണോ " കാശി അവളെ നോക്കി പറയുമ്പോൾ അവളുടെ മുഖത്ത് വിഷാധം നിറഞ്ഞിരുന്നു.... "മറക്കാൻ കഴിയില്ല കാശി "അവളുടെ ശബ്ദം ഇടറി...അവനിലും വേദന നിറഞ്ഞു... "ഒരിക്കൽ പോലും നിന്നെ ഒന്ന് ഇഷ്ടത്തോടെ അവന് ഒന്ന് നോക്കിയത് പോലുമില്ല..

എന്നിട്ടും നിനക്ക് ഇത്രയും വേദന ഉണ്ടെങ്കിൽ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് കല്ലു " അവന് അവളെ വേദനയോടെ നോക്കി .. "ആര് പറഞ്ഞു പ്രണയത്തോടെ നോക്കിയില്ലെന്ന്... ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു ചെന്നപ്പോൾ അവന് എന്നിൽ നിന്ന് അകന്ന് മാറി നടന്നത് എന്നോടുള്ള ഇഷ്ടം മനസ്സിൽ വെച്ചു കൊണ്ടായിരുന്നു കാശി.. ആരുമില്ലാത്തവൻ ആയത് കൊണ്ട് എനിക്ക് ചേരില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുവായിരുന്നു അവന് ... നമ്മള് അത് അറിഞ്ഞില്ല..."അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കവിളിൽ തഴുകി... കാശി അവളെ ഞെട്ടലോടെ നോക്കി... "അതേടാ ഞാൻ പറഞ്ഞത് സത്യമാ...എന്റെ മനസ്സിൽ കടന്നു കൂടിയത് പോലെ നിന്റെ പാൽകുപ്പിയുടെ മനസ്സിൽ ഞാനുമുണ്ടായിരുന്നു... പക്ഷെ അതറിയാൻ വൈകി പോയി ഞാൻ..."

ഓർമകളിലേക്ക് മനസ്സ് പായവേ അവളിൽ വേദന നിറഞ്ഞു വന്നു.... "അന്ന് അവന്റെ മരണ വാർത്ത ഇടിമുഴക്കം പോലെയാ എന്റെ ചെവിയിൽ പതിഞ്ഞത്....തളർന്നു പോയി ഞാൻ... അലോഷിയുടെ മരണത്തിനു ശേഷം പലപ്പോഴും വിളികുമായിരുന്നു ഞാൻ...തളരാതിരിക്കാൻ കൂടെ ഞാനുണ്ടെന്നു പറയാതെ പറയാൻ വിളിക്കും ഞാൻ... അഞ്ചു മിനിറ്റ് അത്രയേ ഉള്ളു സംസാരം എല്ലാം...അപ്പോഴൊക്കെ അവന് പറയും കാശിയെ ജയിലിൽ നിന്ന് ഇറക്കണം അവന് അങ്ങനെ ചെയ്യില്ല എന്ന്...അങ്ങനെയാ പ്രവീണിന്റെ അച്ഛന് മുകേനെ നീ ജയിലിൽ നിന്ന് ഇറങ്ങുന്നത്... അതിനു ശേഷം നിന്നെ വന്നു കാണുമ്പോഴൊക്കെ ഞാൻ പറയും എന്റടുത്തും വരണേ എന്ന്... കേൾക്കില്ല... സൗഹൃദം മതി ..

അതിരു കടക്കരുത് എന്ന് പറഞ്ഞു വിലക്കും.... പക്ഷെ വിളികുമായിരുന്നു നിന്റെ കാര്യങ്ങളൊക്കെ എന്നിൽ നിന്നും അന്നോഷികുമായിരുന്നു..... ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല അവൻ മരണത്തിനു കീഴടങ്ങും എന്ന്.... എന്നാൽ പ്രധീക്ഷിക്കാതെ...ആകെ തളർന്നു പോയി... കൂടെ നിന്റെ അവസ്ഥയും... ആരോടും പറഞ് പൊട്ടിക്കരയാൻ പോലും പറ്റിയില്ല... എന്ത് ചെയ്യണം എന്നറിയാതെ ഹൃദയം പൊട്ടി പോയി... അത്രമേൽ അവനെന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു.... അവസാനമായി ഒന്ന് കാണണം എന്ന് എനിക്ക് വാശിയായിരുന്നു.... വീട്ടിൽ നിന്ന് കൊച്ചിയിൽ ജോബ് ഇന്റർവ്യൂ ഉണ്ടെന്ന് നിർബന്തമാണ് എന്നും പറഞ്ഞു നിന്റെ ഈൗ അവസ്ഥയിലും ഞാൻ കൊച്ചിയിൽ പോയി...

പക്ഷെ ആരുമില്ലാത്തവൻ ആയതിനാൽ ആരെയും കാത്ത് നിൽക്കാതെ തന്നെ അവർ..." അവൾ കരഞ്ഞു പോയിരുന്നു.... കാശി നടുക്കത്തോടെ അവളുടെ തോളിൽ അമർത്തി പിടിച്ചു.... "പോലീസ് സ്റ്റേഷനിൽ പോയി... അന്നോഷിച്ചു ... അവരും സൂയിസൈഡ് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു... എന്തുകൊണ്ടോ ഞാൻ ആരാണെന്നുള്ള ചോദ്യത്തിൽ എന്റെ പേര് പറഞ്ഞപ്പോൾ അവർ അവന്റെ ഫോണും ബാഗുമെല്ലാം എന്നിൽ ഏല്പിച്ചു... എന്തിനാണ് എനിക്ക് നൽകുന്നത് എന്ന് സംശയിച്ചിരുന്നപ്പോൾ ആണ് അവന്റെ ഡയറി വായിച്ചിരുന്ന എസ് ഐ പറഞ്ഞത് ഇത് നിന്നെയാണ് ഏല്പിക്കേണ്ടത് എന്ന്... നിനക്കറിയുമോ കാശി അവന്റെ ഓരോ വരികളിലും നിറഞ്ഞു നിന്നത് ഞാനാ...

അവന്റെ കല്ലു... നീ പറഞ്ഞില്ലേ പ്രണയത്തോടെ ഒന്ന് നോക്കിയത് പോലുമില്ലല്ലോ എന്ന്.. തോന്നലാ വെറും തോന്നലാ... അവന്റെ ഓരോ നോട്ടവും എന്നോടുള്ള പ്രണയം ആയിരുന്നു.... അത് ഞാൻ മനസ്സിലാക്കിയില്ല... അല്ല... അവന് മനപ്പൂർവം എന്നിൽ നിന്ന് ഒളുപ്പിച്ചു കളഞ്ഞു.... തകർന്നു പോയി ഞാൻ... ചിലപ്പോ എന്റെ മാത്രം പ്രണയമായിരുന്നേൽ ഞാൻ മറന്നേനെ... പക്ഷെ അവന്റെ പ്രണയം എന്ന് ഞാൻ അറിഞ്ഞോ... അന്ന് തൊട്ട് ഞാൻ അവന്റെ മാത്രമായി ഞാൻ കഴിഞ്ഞിരിക്കുന്നു... ഇനിയൊരു പ്രണയം എനിക്ക് സാധ്യമല്ല.. കാശി... എനിക്കതിനു സാധിക്കില്ല..." അവൾ കരഞ്ഞു പോയിരുന്നു... കൂടെ അവനും... ഇവിടെ ആദ്യമായി അലോകും പ്രവീണും വരുമ്പോൾ പരിചയപെട്ടതാണ് കല്ലു...

അലോകിന്റെ മൗനമായ ഇരുത്തവും ശാന്ത സ്വഭാവവും... ആവിശ്യത്തിന് മാത്രം ഉയരുന്ന വാക്കുകളും എപ്പോഴോ അവളുടെ മനസ്സിൽ ഇടം നേടിയിരുന്നു... ഓരോ വെക്കേഷന് വരുമ്പോൾ അവനെ കാണാൻ മാത്രം അവൾ വരും... പ്രവീണിലും അലോകിലും അലോശിയിലും സൗഹൃദം പുലർത്താന് അവൾക് സാധിച്ചതിൽ കൊണ്ട് ആർക്കും ഒന്നും തോന്നിയില്ല... എന്നാൽ ഒരുനാൾ പ്രധീക്ഷിക്കാതെ ആയിരുന്നു രാവിലെ കണ്ണും നിറച്ച് കാശിയുടെ വീട്ടിൽ അവൾ വന്നത്... എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിൽ പഠിക്കുന്ന ദീപയുമായി എടുത്ത ഫോട്ടൊ അലോക് ഇൻസ്റ്റയിൽ പോസ്റ്റിയതായിരുന്നു അവള്ടെ പ്രശ്നം... അതാരാണെന്ന് അറിയാൻ വേണ്ടി വന്നതാണെങ്കിലും ആ വരവിൽ കാശി അറിഞ്ഞു അവളുടെ മനസ്സിൽ പാൽകുപ്പി കേറി കൂടിയ കാര്യം... അവനു സന്തോഷം മാത്രമായിരുന്നു...

കൂടെ നടന്ന കൂട്ടുക്കാരൻ അളിയൻ ആയി വരുന്നതിൽ.... എന്നാൽ അവനോട് പറഞ്ഞ നിമിഷം തന്നെ അവന് റോങ്ങ്‌ സിഗ്നൽ നൽകിയിരുന്നു... എങ്കിലും അവൾ വിട്ടില്ല... അവന് ഇഷ്ടമല്ലെങ്കിൽ എന്താ ഞാൻ ഇഷ്ടപ്പെടുന്നത് തടയാൻ ആർക്കും അവകാശമില്ലല്ലോ എന്നായിരുന്നു അവളുടെ മറുപടി... പിന്നീട് വരുമ്പോൾ ഒക്കെ അവൾ അവനു പുറകെ ആയിരുന്നു ഒരു സുഹൃത്തിനെ പോലെ അവനും... എന്നാലിപ്പോ.... കാശിക്ക് സങ്കടം തോന്നി... എന്തുകൊണ്ടോ എല്ലാവരുടേം സങ്കടത്തിനു കാരണം താൻ ആണെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു....അവന് കണ്ണുകൾ ഇറുകെ അടച്ചു മനസ്സ് ശാന്തമാക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു.... "ഞാൻ പറയുവാ കാശി അലോക്... അവന് സ്വയം അങ്ങനെ ചെയ്യില്ല... എന്റെ മനസ്സ് ഇപ്പോഴും പറയുന്നു... അവനതിന് സാധിക്കില്ല.... അങ്ങനെ മരിക്കണമായിരുന്നുവെങ്കിൽ അലോഷിയുടെ മരണ ശേഷം ആവാമായിരുന്നു....

പക്ഷെ മാസങ്ങൾക് ശേഷമാ അവന്... "കല്ലു ആലോചനയിൽ ഇരിക്കുന്ന കാശിയോട് ഇടറലോടെ പറഞ്ഞു... "കല്ലു"അവന് സംശയപൂർവം അവളെ വിളിച്ചു... "ഹ്മ്മ്മ് "അവന് അവനെ എന്തെന്ന മട്ടിൽ നോക്കി.... "പ്രവീൺ അവനെവിടെയാ "കാശി അവളെ നോക്കി... "അറിയില്ല... പക്ഷെ കൊച്ചിയിലാണ്... അന്ന് അവിടെ പോയപ്പോൾ അറിഞ്ഞിരുന്നു അവന് ബിസിനസു തുടങ്ങിയെന്നു... നിന്നെ ഒരുവട്ടം അവന് കാണാൻ വന്നിരുന്നു...പക്ഷെ അവനെ നീ കാണാൻ കൂട്ടാക്കിയില്ല... അതുപോലെ ആയിരുന്നല്ലോ നിന്റെ അവസ്ഥ ആരേം അറിയാതെ... അവന് ഒരുപാട് സങ്കടപ്പെട്ടുകൊണ്ടാ പോയത്...."കല്ലു ഓരോന്ന് ഓർത്തു പറഞ്ഞു.... അവന് മൂളി....കുറച്ചു നേരം ഇരുവരും കല്ലുവിന്റെ അമ്മയുടെ വിളി വന്നപ്പോൾ ഇരുവരും താഴേക്ക് ഇറങ്ങി.... 

"നോക്കട്ടെ പറ്റിയാൽ ഞാൻ നാളെ വരാം " പോകാനിറങ്ങിയ കല്ലുവിനെയും അമ്മായിയെയും നോക്കി കാശി പറഞ്ഞു... "നോക്കട്ടെ എന്നല്ലാ.. എന്തായാലും നീ വരണം "കല്ലു പറഞ്ഞത് കേട്ട് അവൻ പുഞ്ചിരിയോടെ അവളുടെ തലയിൽ ഒന്ന് തലോടി... എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങിയതും വൈശാലി അകത്തേക്ക് കയറി... അവൾക് സങ്കടം തോന്നി.... മുൻപൊക്കെ കല്ലു വന്നാലും അവളോടപ്പം കൂടിയാലും തന്നെ അകറ്റി നിർത്തില്ലായിരുന്നു എന്നാൽ ഇപ്പൊ എന്നെ തീരെ വേണ്ടാതായി....കാഷിയേട്ടൻ മറന്നു പോയി വാവയെ....ഒന്ന് കണ്ണ് തെറ്റിയാൽ എന്റടുത്തേക്ക് ഓടി വരുന്ന കാശിയേട്ടനിപ്പോ എന്റെ കൂടെ ഇരിക്കുന്നത് പോലും ഇഷ്ടമില്ലാതെ പോലെ ആയി...എന്തിനാ എന്നോട് ഈ അകൽച്ച കാട്ടാണെ... പടികൾ കയറുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി... നിലം നോക്കി നടന്നവൾ പെട്ടെന്നെന്തോ തട്ടി നിന്നതും അവൾ തല ഉയർത്തി നോക്കി...

ദേവിനെ കാണെ അവളിൽ സങ്കടമെല്ലാം ദേഷ്യമായി തീർന്നു... അവനെ കനപ്പിച്ചു നോക്കി മുറിയിലേക്ക് കയറാൻ നിന്നതും അവന് അവളുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി... "വിടെടാ "അവൾ അവനെ കനപ്പിച്ചു നോക്കി പറഞ്ഞു... "എന്തെ മുഖം വല്ലാതെ "അവന് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി... "എന്തായാലും നിനക്കെന്താ "അവൾക് ദേഷ്യം വന്നിരുന്നു... "വൈച്ചു...സോറി അന്ന് ഞാൻ ബോധം പോകുമെന്ന് കരുതിയില്ലെടി.. സങ്കടം കൊണ്ടാ ഞാൻ "അവന് അവളുടെ മുന്നിലേക്ക് നിന്നു കൊണ്ട് പറഞ്ഞു... "സോറി... എല്ലാം ചെയ്തുവെച്ചിട്ട് നിനക്ക് ഇതും പറഞ്ഞു വന്ന മതിയല്ലോ.. നീ കാരണമാ കാശിയേട്ടൻ അന്ന് അങ്ങനെ... എല്ലാത്തിനും നീ കാരണമാ... എന്തിനാ നീ എന്റെ ജീവിതത്തിൽ വന്നത്... വെറുത്തു പോകുവാ ഞാൻ.... എന്റെ ഈ ജീവിധത്തോട് തന്നെ വെറുത്തു പോകുവാ "അവൾടെ കണ്ണുകൾ നിറഞ്ഞു...

"ശെരിയാ എന്റെ തെറ്റാ പക്ഷെ ഞാൻ കാരണം കാശിക്ക് ഓർമ തിരിച്ചു കിട്ടിയില്ലേ... "അവന് പറയുന്നത് കേൾക്കേ അവൾക് ദേഷ്യം ഇരിച്ചു കയറി... "എന്തിനാ ഓർമ തിരിച്ചു കൊടുത്തേ... ഏഹ്... എന്റെ പഴേ കാശിയേട്ടനെ താ നീ എനിക്ക്...നീ കാരണമാ... ഇപ്പൊ ഞാൻ... ഇങ്ങനെ...വേണ്ടിയിരുന്നില്ല ദേവ്..." കൈത്തണ്ടയിൽ പിടിച്ചിരുന്ന അവന്റെ കൈ കുടഞ്ഞവൽ പുലമ്പി...അവൾ പറയുന്നത് ഒന്നും മനസ്സിലാകാതെ അവന് അവളെ നോക്കി... അപ്പോഴും ചുണ്ട് വിതുമ്പിയവൾ മുറിയിലേക്ക് നടന്നു... വേണ്ടിയിരുന്നില്ല കാശിയേട്ടൻ ഓർമ തിരികെ കിട്ടേണ്ടിയിരുന്നില്ല... അതുകൊണ്ടല്ലേ തന്നെ വേണ്ടാത്തത്... അവൾ സ്വയം പുലമ്പി കൊണ്ട് ബെഡിൽ ഇരുന്നു.... ************** "അമ്മാ " സുഭദ്രയുടെ മടിയിൽ കിടന്നവൻ പതിയെ വിളിച്ചു... "എന്തെ "അവർ വാത്സല്യത്തോടെ അവന്റെ മുടിയിൽ തഴുകി...

"ഞാൻ ഒന്ന് ചോദിച്ചോട്ടെ "അവന് നിവർന്നു കിടന്നുകൊണ്ട് അമ്മയുടെ മുഖത്ത് നോക്കി... "എന്താടാ "അവർ വാത്സല്യത്തോടെ തന്നെ മറുപടി നൽകി... "അവൾക്കെന്തെലും കുഴപ്പമുണ്ടോ "അവന് മനസ്സിലുള്ള ചോദ്യം അതെ പടി അമ്മയോട് അങ്ങ് ചോദിച്ചു... "ആർക് "അമ്മയുടെ നെറ്റി ചുളിഞ്ഞു... "ആ അവൾക്... "ആവേശമില്ലാതെ അവന് പറഞ്ഞു "ആർക് കാശി... ആരെയാ നീ പറയുന്നേ "സുഭദ്ര അവനെ സംശയത്തോടെ നോക്കി... "വൈശാലിക്ക്..."അവന് പറഞ്ഞുകൊണ്ട് കണ്ണുകളിലെ ദൃശ്യം മാറ്റി അമ്മയുടെ മുഖത്ത് നോക്കാൻ മടി പോലെ... എന്നാൽ മറുപടി പ്രധീക്ഷിച്ചിരുന്നവൻ അമ്മയുടെ ചിരിക്കുന്ന ശബ്ദം കേൾക്കേ നെറ്റി ചുളിച്ചു അമ്മയെ നോക്കി... "എന്തെമ്മാ "അവന് പുരികം പൊക്കി നോക്കി... "ഏയ്... നിന്റെ ചോദ്യം കേട്ട് ചിരിച്ചു പോയതാ "അമ്മ ചിരിയടക്കി പറയുന്നത് കേട്ടവൻ തിരിഞ്ഞു കിടന്നു...

"നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല കാശി... അവൾ നിന്നെ ആദ്യമായി കാണുന്നത് തന്നെ കുട്ടികളെ പോലെ പെരുമാറുന്ന കാശിയെ അല്ലെ... പെട്ടെന്ന് നിന്റെ ഭാവവും കോലവും മാറിയപ്പോൾ അവളിൽ അമ്പരപ്പ് ആണ്... പിന്നെ ഇന്ന് രാവിലെ ഡിനിംഗ് ഹാളിൽ നടന്നത്... മുൻപ് നീ കഴിച്ചു കഴിഞ്ഞാൽ അവൾ ആണ് നിനക്ക് ഗ്ലാസിൽ വിരൽ മുക്കി കൈ കഴുകി തരുന്നത്....പെട്ടെന്ന് നീ എണീക്കുന്നത് കണ്ടപ്പോ ആ ശീലത്തോടെ അവൾ ചെയ്തു പോയതാ ... "അമ്മ പറഞ്ഞത് കേട്ട് അവന് ഒന്ന് മൂളി... എങ്കിലും അവന്റെ മനസ്സിൽ പലതും ഉയർന്നെങ്കിലും എങ്ങനെ ചോദിക്കുമെന്ന് അറിയാതെ അവന് കുഴഞ്ഞു... "നിനക്കറിയുമോ ആദ്യം അവൾക് നിന്നെ പേടിയായിരുന്നു....എപ്പോഴും കരയും...

സങ്കടം തോന്നും അത് കാണുമ്പോൾ...നീ ഉപദ്രവിക്കും എന്ന് കരുതി ഒരിക്കെ നിന്നെ അവൾ സിറിഞ്ചു കുത്തിയിരുന്നു ... പിറ്റേദിവസം നീ അവളെ ചവിട്ടിയപ്പോഴാണ് അത് ഞങ്ങൾ അറിഞ്ഞത്... അതോടെ എനിക്കെന്തോ ദേഷ്യമായിരുന്നു ആ കുട്ടിയോട്... പക്ഷെ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൾ നിന്നെ വെറുതെ പോലും നോവിച്ചിട്ടില്ല.... പതിയെ പതിയെ നീയും അവളും അടുത്തിരുന്നു.... നിനക്ക് എന്നേ പോലും വേണ്ടാതായി.... മാസങ്ങൾക് ശേഷം അവള്ടെ ഒപ്പമാ നീ അമ്പലത്തിൽ പോയത്... അവള്ടെ കൂടെ നീ അടങ്ങി നില്കും... അവളോട് ദേവ് മിണ്ടുന്നതു നിനക് ഇഷ്ടമേ അല്ലായിരുന്നു... എന്റെയാ എന്റെയാ എന്നും പറഞ്ഞു നീ അവളെ അട്ട പറ്റി നിൽക്കുന്ന പോലെ നില്കും "

സ്വയം പറഞ്ഞ് ചിരിക്കുന്ന അമ്മയെ അവന് കൗതുകത്തോടെ നോക്കി.... ഞാൻ അങ്ങനെ ആയിരുന്നോ... അവന്റെ കഥകൾ കേൾക്കെ തന്നെ അവനു വിശ്വാസം വരാതെ സ്വയം മനസ്സിൽ ഉരുവിട്ട് പോയി ... എന്റെ കല്യാണം എങ്ങനെയാ കഴിഞ്ഞതെന്ന് ചോദിക്കാൻ നിന്നപ്പോൾ ആയിരുന്നു അമ്മയെ അച്ചന് വിളിച്ചത്... സമയം പത്ത് കഴിഞ്ഞു... ഇപ്പോഴും അമ്മയില്ലാതെ അച്ഛന് ഉറങ്ങാൻ പറ്റില്ല എന്നോർത്തതും അവനു ചെറുചിരിയോടെ മുകളിലേക്ക് നടന്നു.... മുറിയിലേക്ക് കയറി ഡോർ അടച്ചു ലൈറ്റ് ഇട്ടതും മൂലയിൽ പുറം തിരിഞ്ഞു ചുരുണ്ടു കൂടി കിടക്കുന്നവളെ അവന് ഒന്ന് നോക്കി... കഴിച്ചു കഴിഞ്ഞപ്പോൾ മുതൽ പുറകെ ആയിരുന്നു... ആദ്യം കണ്ടില്ലെന്ന് നടിച്ചെങ്കിലും...

മുന്നിൽ നിന്ന് പരുങ്ങി കളിച്ചു...അവസാനം എന്തെന്ന് ചോദിച്ചപ്പോൾ തല താഴ്ത്തി കിടക്കാൻ വരുന്നില്ലേ ന്നായിരുന്നു ചോദ്യം... ഞാൻ ഇല്ലാ അമ്മയുടെ കൂടെയാ എന്ന് പറഞ്ഞപ്പോ ഒന്നും പറയാതെ മുകളിലേക്ക് പോയി... പെട്ടെന്നെന്തോ ഒരു മാറ്റം വന്നത് പോലെ... മൗനമായത് പോലെ...ഇവളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ അവന് ഓർത്തു.. ഒന്ന് തലക്കുടഞ്ഞുകൊണ്ടവൻ ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ്‌ഡിനു അറ്റത്തായി കിടന്നു.... മനസ്സിൽ കല്ലുവിന്റെ വാക്കുകൾ നിറഞ്ഞപ്പോൾ നാളെ അവിടെ ഒന്ന് പോകണമെന്ന് അവന് ഉറപ്പിച്ചു... പതിയെ തിരിഞ്ഞു കിടന്നു... പെട്ടെന്നവൾ തിരിഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം വെച്ചു അരയിൽ കൈകൾ ഇഴച്ചു ചേർത്ത് കിടന്നതും അവന് ഞെട്ടി പോയി.... ശ്വാസം വിലങ്ങിയ പോലെ അവന് കിടന്നു... ഒരടി അനങ്ങാൻ ആവാതെ....നെഞ്ച് തുടിച്ചു പൊട്ടുമ്പോലെ തോന്നി...

അവളുടെ ചൂട് നിശ്വാസം ടീഷർട്ടിനു ഉള്ളിലെ നെഞ്ചിൽ കുത്തിയിറങ്ങുന്നത് പോലെ തോന്നി... ശരീരമാകെ തരിപ്പ് പോലെ ... തന്നിലെ ആണിന് സഹിക്കാവുന്നതിനു അപ്പുറമായിരുന്നു... എങ്കിലും എന്തോ ചേർത്ത് പിടിക്കാൻ പറ്റാത്തത് പോലെ അവന് കിടന്നു.....ഒന്ന് കണ്ണുകൾ ഇറുകെ അടച്ചു തുറന്നവൻ അവന്റെ അരയിലെ അവളുടെ കൈകൾ മെല്ലെ എടുത്തു മാറ്റികൊണ്ട് അവളിൽ നിന്ന് തിരിഞ്ഞു കിടന്നു.... പിടിച്ചു വെച്ച ശ്വാസം ശക്തമായി വിട്ടതും പുറകിൽ നിന്ന് അവളുടെ കൈകൾ ശക്തിയോടെ വീണ്ടും പുണർന്നു കൊണ്ട് അവന്റെ വയറിൽ മുറുകിയിരുന്നു... "ഈ പെണ്ണ് "സ്വയം പല്ല് കടിച്ചവൻ കണ്ണുകൾ ഇറുകെ അടച്ചു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story