താലി 🥀: ഭാഗം 20

thali

എഴുത്തുകാരി: Crazy Girl

"ഇതെല്ലാം കൂടി എനിക്ക് പിടിക്കാൻ പറ്റണില്ല " ദ്രിതിയിൽ നടക്കുമ്പോൾ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത് കേട്ട് അവന് നിന്നു... നാലഞ്ചു പാക്കറ്റ് ഡ്രെസ്സും സാരിയുടെ പ്ലീറ്റും പിടിച്ചു നടന്നു വരാൻ കഷ്ടപ്പെടുന്നത് കണ്ടു അവന് എല്ലാം അവളുടെ കയ്യില് നിന്നു വാങ്ങി... "എനി വേഗം നടക്ക് "അവളെ നോക്കി പറഞ്ഞവൻ നടന്നു... "എന്തിനാ ഇത്ര ദൃതി...ഫ്രണ്ടിനെ നാളേയും കാണാലോ "അവന്റെ തിരക്ക് പിടിച്ച നടത്തം കാണെ വൈശാലി പറഞ്ഞു... "ഞാൻ ഇവിടെ ഹണി മൂണിന് വന്നതല്ലാ... മെല്ലെ പതുക്കേം നടക്കാൻ... എനിക്ക് ചിലത് ചെയ്ത് തീർക്കാനുണ്ട് "അവന് പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി...

"എന്ത് ചെയ്ത് തീർക്കാൻ "അവളുടെ ചോദ്യം കേട്ടതും എന്ത് മറുപടി പറയണം എന്നറിയാതെ അവന് നിന്നു... "ഒന്ന് വേഗം വരുന്നുണ്ടോ "അവന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് നടന്നു പുറകെ അവളും... കൊച്ചിയിൽ മൂന്ന് വർഷം നിന്നതിനാൽ അവിടെ ഉള്ള ഓരോ ഭാഗവും അവന്റെ ഓർമകളിൽ ഉണ്ടായിരുന്നു.... ഒരുപാട് സന്തോഷ ദിനങ്ങൾ അവന്റെ മനസ്സിൽ വേദന നിറച്ചു... അവിടം കാണുന്ന ഓരോ ഇടവും അലോശിയും പ്രവീണുമായുള്ള ദിനങ്ങൾ ഓർമകളായിരുന്നു.. വേദന കലർന്നൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ തങ്ങിയിരുന്നു... റോസ് ഹോട്ടലിന് റൂം എടുത്ത് കീയും വാങ്ങി തിരിഞ്ഞതും കണ്ടു സോഫയിൽ ഇരുന്നു ക്ഷീണം തീർക്കുന്നവളെ....

ആകെ വാടിയിരുന്നു... "വാ "അവൾക് അടുത്തേക്ക് നീങ്ങി വിളിച്ചുകൊണ്ട് ലിഫ്റ്റിനടുത്തേക്ക് നീങ്ങി... "എന്തേലും ആവിശ്യമുണ്ടെൽ വിളിച്ചാൽ മതി സർ " റൂം തുറന്നു തന്ന് ബാഗ് വെച്ചു തന്നു ഹോട്ടൽ ബോയ് പറഞ്ഞു കാശി കയ്യിന്ന് നോട്ട് എടുത്തു അവനു നേരെ കൊടുത്തു അവന് അതും വാങ്ങി പോയതും കാശി ഡോർ അടച്ചു... തിരിഞ്ഞു നടന്നതും ബെഡ്‌ഡിനു നടുവിൽ മലർന്നു കണ്ണുകളടച്ചു കിടക്കുന്നവളെ കണ്ടു അവന് മന്ദഹസിച്ചു... അവളെ ശല്യപെടുത്താതെ അവന് ബാഗിൽ നിന്നു ഡ്രെസ് എടുത്തു ഫ്രഷ് ആകുവാൻ കയറി.... അവൾ കണ്ണുകൾ മെല്ലെ തുറന്നു... വിശന്നിട്ടു വയർ കരിഞ്ഞു... പറയാൻ ആണേൽ പറ്റുന്നുമില്ല...

എന്തേലും മിണ്ടിയ അപ്പൊ ദേഷ്യപെടുന്നു... നോക്കിക്കോ പട്ടിണികിട്ടത് ഞാൻ മുത്തശ്ശിയോട് പറയും... അവൾ പിറുപിറുത്തുകൊണ്ട് കിടന്നു... അവന് ഇറങ്ങിയതും പാക്കറ്റിൽ നിന്ന് ഒരു സിമ്പിൾ ചുരിദാർ എടുത്തു ബാത്റൂമിലേക്ക് നടന്നു.... ഷവറിലെ തണുത്ത വെള്ളത്തിലെ കുളിയിൽ അവളുടെ ക്ഷീണം പമ്പ കടന്നിരുന്നു... പക്ഷെ വയർ ബാൻഡ് മേള തുടങ്ങി... കുളിച്ചിറങ്ങി തല തുവർത്തി കൊണ്ട് ചുറ്റും നോക്കിയതും കാശിയെ കാണാത്തത് കാണാത്തത് കണ്ടു അവള്ടെ നെറ്റി ചുളിഞ്ഞു.. "കാശിയേട്ട "അവൾ പതിയെ വിളിച്ചു... എന്നാൽ അനക്കമോ ശബ്ദമോ ഒന്നുമില്ല...അവന് മുറിയിലില്ലെന്ന് മനസ്സിലായി...

വരുമെന്ന് അറിയാം പക്ഷെ എന്തോ ഒറ്റപ്പെട്ടപ്പോൾ ഒരു ഭയം വന്ന് മൂടി... "എവിടെ പോയതായിരിക്കും " ഓർത്തുകൊണ്ടവൾ ഡോർ തുറന്നു പുറത്തേക്ക് തലയിട്ട് നോക്കി... അവിടമൊന്നും ആരുമില്ലായിരുന്നു...പൊടുന്നനെ മുന്നിലെ ഡോർ തുറന്ന ശബ്ദം കേട്ടതും ഞെട്ടി അവൾ മുന്നിലേക്ക് നോക്കി... കോളേജ് പയ്യന്മാർ ആയിരുന്നു..ഡോർ തുറന്നപ്പോൾ പാട്ടിന്റെയിൻ ഡാൻസിന്റെയും ശബ്ദം കേൾക്കാം പാർട്ടി ആകുമെന്ന് അവൾ കരുതി... അവനു നേരെ ഒന്ന് പുഞ്ചിരി നൽകിയവൾ വേഗം ഡോർ അടച്ചു... "ഒന്ന് പറഞ്ഞിട്ട് പോയാലെന്താ "അവളിൽ ടെൻഷൻ നിറഞ്ഞു... കുറച്ചു കഴിഞ്ഞതും ഡോർ മുട്ടുന്ന ശബ്ദം കേട്ട് അവൾ വേഗം ചെന്ന് ഡോർ തുറന്നു...

എന്നാൽ പുറത്ത് നിൽക്കുന്ന ആളെ കണ്ടു അവള്ടെ നെറ്റി ചുളിഞ്ഞു... നേരത്തെ കണ്ട മുന്നിലെ മുറിയിലെ ചെക്കൻ ആയിരുന്നു... "എന്താ "അവൾ സൗമ്യമായി ചോദിച്ചു... "സോറി ഡിസ്റ്റർബ് ചെയ്തതിനു... എനിക്കൊരു കത്തി തരാമോ... റൂമിലുള്ളത് പൊട്ടി പോയി " "സോറി ഞങ്ങൾ ഇപ്പൊ വന്നതേയുള്ളു കയ്യില് കത്തിയൊന്നുമില്ല "അവൾ പറഞ്ഞു കൊണ്ട് അവനെ നോക്കി ഡോർ അടച്ചു... കാശിയല്ലാത്തതിനാൽ അവളിൽ നിരാശയും സങ്കടവും തോന്നി... കാശിയേട്ടനൊപ്പം ആയത് കൊണ്ട് തന്നെ കയ്യില് മൊബൈൽ കരുതിയില്ല... അവിടുത്തെ ലാൻഡ്ഫോണിൽ വിളിക്കാമെന്ന് കരുതിയാൽ നമ്പറും അറിയില്ല... അവൾക് സങ്കടം അലയടിച്ചു വന്നു...

ഒരു മണികൂറോളം കഴിഞ്ഞതും അവളുടെ നെഞ്ചു ക്രമമില്ലാതെ മിടിച്ചു കൊണ്ടിരുന്നു... അറിയാത്ത നാട് എവിടെ എന്ത് ഒന്നുമറിയില്ല... അതിലുപരി കാശി ഒറ്റക്ക് പോയതിൽ അവൾക് പേടി തോന്നി... ഒരുമാത്ര അവനു വല്ലതും പറ്റിക്കാണുമോ എന്ന് പോലും ചിന്തകൾ വന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു... ഡോർ തുറന്നു വരുന്ന ശബ്ധം കേട്ടതും അവൾ ഞെട്ടി എഴുനേറ്റു...ഡോർ ലോക്ക് ചെയ്തു കയ്യിൽ പൊതിയുമായി വരുന്ന കാശിയെ കണ്ടതും അവൾ അനങ്ങാതെ നിന്നു... കണ്ടിട്ടും മനസ്സിന്റെ പിടച്ചിൽ പോയില്ലായിരുന്നു... ടേബിളിൽ ഭക്ഷണം വെച്ചവൻ അവൾക് നേരെ നിന്നതും ചുവന്നു കലങ്ങിയ കണ്ണുകൾ കാണെ അവൻ പരിഭ്രമിച്ചു...

"എന്താ... എന്താ കണ്ണ് നിറഞ്ഞെ..."അവൻ അവൾക്കടുത്തേക്ക് നടന്നു... "എന്നെ ഒറ്റക്കാക്കി പോകല്ലേ "അവളുടെ ശബ്ദം കിതച്ചിരുന്നു...പേടിയോടെ... ഒരുമാത്ര അവളുടെ മുഖത്തെ ഭയമുള്ള ഭാവം അവനിൽ പരിചിതം തോന്നി... വർഷങ്ങൾക് മുന്നേ ഭയന്ന് വിറക്കുന്ന ആ കുഞ്ഞു മുഖം... അവന്റെ മനസ്സൊന്നു പിടച്ചു..... വൈശാലിയുടെ ശ്വാസഗതി പേടിയോടെ ആണ് ഉയരുന്നത് എന്നറിഞ്ഞതും അവനവളെ നെഞ്ചിലേക് ചേർത്ത് പുറത്ത് തലോടി... "സോറി... പേടിച്ചോ നീ " അവളുടെ വിറഞ്ഞുപോകുന്ന ശരീരത്തിനെ ആശ്വസിപ്പിച്ചുകൊണ്ട് പുറത്ത് തലോടിയവൻ പതിയെ ചോദിച്ചു... "ഹ്മ്മ്മ് "അവൾ ഒന്ന് മൂളി കൊണ്ട് അവനിൽ ചേർന്ന് നിന്നു ...

അവനടുത്തുള്ളപ്പോൾ മനസ്സ് ശാന്താമാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... കുറച്ചു നേരം നിർത്തം തുടർന്നു അവൾ പതിയെ അവനിൽ നിന്ന് അകന്നു.... "എനിക്ക് വിശക്കുന്നു "ചുണ്ട് ചുള്ക്കി വയറിൽ കൈ വെച്ചു പറഞ്ഞതും അവൻ ചിരി വന്നു... സമയം ഒരു മണി ആയത് കൊണ്ട് അവൻ ബിരിയാണി ആയിരുന്നു വാങ്ങിയത്...ഭക്ഷണ പൊതി എടുത്തു കൊണ്ട് അവൻ പേപ്പർ പ്ലേറ്റിൽ ബിരിയാണി ഇട്ടുകൊടുത്തു അവൾക് നേരെ നീട്ടി... വയർ കത്തിക്കാളുന്ന വിശപ്പ് കൊണ്ടാണോ എന്നറിയില്ല ആവിപറക്കുന്ന ബിരിയാണിയുടെ മണം നാസികയിൽ തുളച്ചു കയറിയതും അവളുടെ വായിൽ വെള്ളം നിറഞ്ഞു...

അവന്റെ കയ്യിൽ നിന്ന് അവൾ അത് വാങ്ങി ബെഡിൽ ഇരുന്നു കഴിപ്പ് തുടങ്ങി.... ഓരോ ഉരുളയും കണ്ണുകളടച്ചു ആസ്വദിച്ചു കഴിക്കുന്നതും നോക്കി അവന് അവന്റെ പ്ലേറ്റുമായി അവിടെയുള്ള ചെയറിൽ ഇരുന്നു... "നന്നായി വിശക്കുമ്പോൾ ഇത് പോലെ മെല്ലെ ആസ്വദിച്ചു കഴിക്കണം... എന്ത് ടേസ്റ്റ് ആണെന്ന് അറിയുമോ " അവൾ പറയുന്നത് കേട്ടവൻ ചിരിച്ചുകൊണ്ട് ബിരിയാണി കഴിക്കാൻ തുടങ്ങി... "എന്താ വരാൻ വൈകിയേ... ഞാൻ അങ്ങ് പേടിച്ചു പോയി..."കഴിച്ചോണ്ടിരിക്കെ അവൾ പറഞ്ഞു... "താഴെ റെസ്റ്റാറ്റാന്റിൽ നല്ലതൊന്നുമില്ല ... അതുകൊണ്ട് വേറെ പോകേണ്ടി വന്നു "അവന് പറഞ്ഞതിന് അവൾ ഒന്ന് മൂളി...

എന്നാൽ അവന്റെ മനസ്സ് മുഴുവൻ റെസ്റ്ററന്റിൽ ഫുഡ്‌ വാങ്ങുമ്പോൾ ചോദിച്ചറിഞ്ഞ വിവരങ്ങളിൽ ആയിരുന്നു... മുന്മന്ത്രിയുടെ pa ആയിരുന്ന പ്രകാശാന്റെ മകന് പ്രവീണിനെ കുറിച്ചറിയാൻ അധികം തിരക്കേണ്ടി വന്നില്ല... അന്യ നാടുകളിൽ നിന്ന് വരുന്ന സാധനം എക്സ്പോർട്ടും ഇമ്പോർട്ടും ചെയ്യുന്ന ബിസിനസ്‌ ആണ് അവനു... പറ്റിയാൽ ഇന്ന് തന്നെ അവിടെ പോകണം എന്നവൻ മനസ്സിൽ ഉറപ്പിച്ചു.... "ഹക്ക് ഹക്ക് "പെട്ടെന്നെന്തോ ശബ്ദം കേട്ടതും അവന് ചിന്തകളിൽ നിന്ന് ഞെട്ടി... ഭക്ഷണം തരിപ്പ് കേറി നിന്ന് ചുമക്കുന്നവളെ കണ്ടതും അവന് മിനറൽ ബോട്ടിൽ തുറന്നു അവൾക് നേരെ നീട്ടി... അവൾ വേഗം വാങ്ങി കൊണ്ട് വെള്ളം കുടിച്ചു എങ്കിലും പോയില്ല..

അത് കണ്ടതും കൈ മടക്കിയവൻ അവള്ടെ തലക്കിട്ടും പുറത്തും രണ്ട് തട്ട് കൊടുത്തു... "ആ എന്റമ്മേ "തരിപ്പ് കേറിയത് പോയതും അവന്റെ തട്ടലിൽ വേദനയോടെ അവൾ നിലവിളിച്ചു... അവൾ നേരെ ആയെന്ന് അറിഞ്ഞതും അവന് വേഗം കഴിപ്പ് തുടർന്ന്... "കാലമാടൻ കിട്ടിയ ചാൻസ് നന്നായി ഉപയോഗിച്ച് "കഴുത്തും തലയും ഉഴിഞ്ഞവൾ പിറുപിറുത്തു... "എന്തേലും പറഞ്ഞോ "ഭക്ഷണത്തിൽ കണ്ണിട്ടുകൊണ്ട് തന്നെ അവന്റെ ചോദ്യം ഉയർന്നതും അവൾ മ്മ്ഹ്ഹ് എന്നും പറഞ്ഞു കഴിക്കാൻ തുടങ്ങി.... കഴിച്ചു കഴിഞ്ഞു വാ കഴുകി അവൾ കിടന്നു... അവനും ചാഞ്ഞു കിടക്കുന്ന സോഫയിൽ കിടന്നു... എന്തുകൊണ്ടോ അവനിൽ ഉറക്ക് വന്നില്ല...

എത്രയും പെട്ടെന്ന് പ്രവീണിനെ കാണണം... ഇവള് വന്നില്ലായിരുന്നുവെങ്കിൽ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ലായിരുന്നു.... നല്ല ക്ഷീണം കാണും... ഒറ്റക്കിട്ട് പോകാനും തോന്നുന്നില്ല... അവൾ ഉറങ്ങുന്നതും നോക്കി അവന് ഓർത്തു... മനസ്സ് കലങ്ങി മാറിയിക്കായിരുന്നു എവിടുന്ന് തുടങ്ങും ഒരു വർഷം കഴിഞ്ഞു... ആത്മഹത്യ ആണെന്ന് തള്ളി കളഞ്ഞ അലോകിന്റെ മരണത്തെ പറ്റി ഒരു തെളിവും ലഭിച്ചില്ലെങ്കിൽ.. എന്ത് ചെയ്യും ഞാൻ... അലോഷിയുടെ മരണത്തിൽ നിന്ന് റിക്കവർ ആകാൻ പറ്റാത്തത് കൊണ്ടാണ് അവന് അങ്ങനെ ചെയ്തതെന്ന് ഉറപ്പിക്കേണ്ടി വരുമോ...അങ്ങനെ വന്നാൽ തന്റെ അശ്രദ്ധ കാരണം രണ്ട് മരണം...

അടർന്നു പോയ ഞങ്ങളുടെ സൗഹൃദം കല്ലുവിന്റെ വേദന എല്ലാം താൻ കാരണം.... കാശിയുടെ കണ്ണുകൾ കലങ്ങി... മനസ്സ് കലങ്ങി മറിഞ്ഞു...ചിന്തകൾ പല രീതിയിൽ കാട് കയറി... ചൂട് സ്പർശം അറിഞ്ഞതും അവൾ ഒന്ന് കുറുകികൊണ്ട് വീണ്ടും പുതപ്പിൽ ചുരുണ്ടു കിടന്നു... "വൈശാലി..."അവന് വീണ്ടും അവളെ തട്ടി വിളിച്ചു... അവൾ കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നതും അവന് നിവർന്നു നിന്നു... കണ്ണുകൾ ചുളിച്ചു തുറന്നവൾ ചുറ്റും കണ്ണോടിച്ചു... "സമയം എത്രയായി "നീളം വലിഞ്ഞുകൊണ്ടവൾ ചോദിച്ചു... "നാല് മണി " അവന് പറഞ്ഞതും അത്രേ ആയുള്ളൂ എന്ന മട്ടിൽ വീണ്ടും പുതപ്പിൽ പിടിച്ചു കണ്ണുകൾ അടച്ചു.. അത് കാണെ അവന്റെ കണ്ണുകൾ കുറുകി... അവന് അവളെ മൊത്തമായി ഉഴിഞ്ഞു കൊണ്ട് കാലിന്റെ താഴേന്നു പുതപ്പ് വലിച്ചു... അവൾ മടിയോടെ എണീറ്റു അവനെ തുറിച്ചു നോക്കി....

"നിനക്ക് നാട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റാത്തത് കൊണ്ടാണ് ഇവിടെ വന്നത് "അവന് കടുപ്പിച്ചു ചോദിച്ചതും അവൾ തല ചൊറിഞ്ഞു... "പെട്ടെന്ന് വരുന്നുണ്ടേൽ വാ ഞാൻ പോകുവാ "അവളെ നോക്കി പറഞ്ഞതും അവൾ ചാടി എണീറ്റു... മുഖം കഴുകി കണ്ണാടിക്ക് മുന്നിൽ നിന്നു...പുതിയ ചുരിദാർ ആയതിനാൽ മാറ്റാനൊന്നും നിന്നില്ല... ഹാൻഡ്‌ബാഗിൽ കരുതിയ ഐലിനെർ എടുത്തു... "മതി ഒരുങ്ങിയത് വന്നാട്ടെ "ബെഡിൽ കിടന്ന അവളുടെ ഷാൾ അവൾക് എറിഞ്ഞുകൊണ്ടവൻ ദൃതിയിൽ പറഞ്ഞു... "ഇങ്ങനെ മതിയെങ്കിൽ ഇങ്ങനെ "കയ്യിലെടുത്ത ഐലിനെർ തുറക്കുക പോലും ചെയ്യാതെ തിരികെ വെച്ചവൾ ഷാൾ സൈഡിലിട്ട് മുടി ഒതുക്കി അവനൊപ്പം ഇറങ്ങി...

"നമ്മള് എങ്ങോട്ടാ പോകുന്നെ "നടന്നുകൊണ്ടിരിക്കെ അവൾ ചോദിച്ചു... "പ്രവീണിനെ കാണാൻ "അവന് ഗൗരവത്തോടെ പറഞ്ഞു... "ഓഹ്... നിങ്ങള് തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ട്... കൊച്ചിയിൽ വന്നത് പ്രവീണേട്ടന് അറിയുമോ.." അവൾ ചോദിച്ചതിന് അവന് ഇല്ലെന്ന് പറഞ്ഞു... ബസ്റ്റാന്റിൽ നിന്ന് പോകേണ്ട ബസ് കണ്ടതും അവർ വേഗം ബസ്സിൽ കയറി.. പുറകിലെ രണ്ട് മൂന്ന് സീറ്റ്‌ ഒഴിവുണ്ട്... പക്ഷെ ഓരോ സീറ്റിലും ഓരോ ആള് വീതം ഉണ്ട്... അവൾ വേഗം ഒരു സ്ത്രീ ഇരിക്കുന്ന ഇടത് കയറി ഇരുന്നു... അവന് ഏറ്റവും പുറകിലും... ബസ് വിട്ടത് അറിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവൾക് ബോദോദയം വന്നത്...

ഇറങ്ങേണ്ട സ്റ്റോപ്പ്‌ അറിയില്ല...പുറകിലെ സീറ്റിലെ മൂന്ന് സീറ്റ്‌ മുന്നിലാണ് ഞാൻ... കാശിയേട്ടൻ ഇറങ്ങിയാൽ പോലും അറിയില്ല... ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോളും അവൾ തിരിഞ്ഞു നോക്കികൊണ്ടിരുന്നു... സ്റ്റോപ്പ്‌ എത്തിയാൽ എന്നേ മറന്ന് പോയാലോ എന്നൊരു ചിന്ത അവളിൽ ഉണ്ടായിരുന്നു... എന്നാൽ ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോളും ആളുകൾ കൂടി വന്നു... പുറകിലേക്ക് തിരിഞ്ഞതും ആളുകൾ നിറഞ്ഞത് കാരണം മുറകിലെ സീറ്റ്‌ മറഞ്ഞു.... എങ്കിലും കണ്ണുകൾ കൊണ്ട് നുഴഞ്ഞവൽ അവന്റെ ഷർട്ട്‌ കണ്ടു പിടിച്ചു ആശ്വസിച്ചു... കോളേജും സ്കൂളും വിടുന്ന സമയം ആയതിനാൽ ബസ് തിക്കി നിറഞ്ഞു...

തിരക്ക് കൂടുന്നോറും അവളിൽ നേരിയ ഭയവും ഉണർന്നു... പുറകിലേക്ക് നോക്കാൻ പോലും പറ്റുന്നില്ല... ഷാളിന്റെ അറ്റം കയ്യില് കറക്കിയവൾ ഇരുന്നു ... രണ്ടു മൂന്ന് പേർ ഇറങ്ങിയതും ആ സമയം അവൾ പുറകിലേക്ക് നോക്കി... ഒരു മിന്നായം പോലെ അവന് ഇരുന്നിരുന്ന സീറ്റിൽ മറ്റൊരാളാണെന്ന് കാണെ അവള്ടെ നെഞ്ചിൽ വെള്ളിടി വെട്ടി... "ഈശ്വര" നെഞ്ചത് കൈവെച്ചവൾ എഴുനേൽക്കാൻ തുനിഞ്ഞതും തോളിൽ അമർന്ന കരങ്ങൾ അവളെ സീറ്റിൽ തിരികെ ഇരുത്തിച്ചിരുന്നു ... അവൾ തല ഉയർത്തി നോക്കി...കാശിയെ കാണെ അവള്ടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... "മറന്നു പോയാലോന്ന് പേടിച്ചു പോയി "അവൾ ഇളിച്ചു പറയുന്നത് കേൾക്കേ അവന് മന്ദഹസിച്ചു ....

"എത്താനായില്ല "അവന് പറഞ്ഞുകൊണ്ട് അവള്ടെ തോളിൽ നിന്ന് കയ്യെടുത്തതും അവൾ വേഗം ആ കയ്യില് പിടിച്ചിരുന്നു... അവന് അവളെ മിഴിച്ചു നോക്കി... എന്നാൽ സീറ്റിൽ ചാരി ആശ്വാസമായി തന്റെ കയ്യും പിടിച്ചു ഇരിക്കുന്നത് കണ്ടവനിൽ ചിരി വന്നു... ബ്രേക്ക്‌ ചവിട്ടുമ്പോൾ പിന്നിലേക്കും മുന്നിലേക്കും നീങ്ങുന്നവന്റെ കയ്യില് അവൾ ഭദ്രമായി അമർത്തി പിടിച്ചു.. ഒരടി നീങ്ങാതെ അവനും അവൾക് തൊട്ടടുത്തു നിന്നു... കമ്പനിയിലേക്ക് കയറിയവൻ അവിടെയുള്ള സോഫയിൽ ഇരുന്നു പ്രവീണിനായി വെയിറ്റ് ചെയ്തു... വൈശാലിയും അവിടമൊത്തം കണ്ണോടിച്ചു കൊണ്ടിരുന്നു...

അവിടെ വർക്ക്‌ ചെയ്യുന്ന പെൺകുട്ടി അവൾക് നേരെ വെള്ളം നീട്ടി കാശിക്കടുത്തേക്ക് നീങ്ങുന്നതിനു മുന്നേ അവൾ മറ്റേ ഗ്ലാസും എടുത്തു കാശിക്ക് നീട്ടി... അവന് ഒന്നും മനസ്സിലായില്ലാ... അവള്ടെ കയ്യില് വെള്ളം വാങ്ങിയവൻ കുടിച്ചു... എന്നാൽ വന്നപ്പോൾ മുതൽ കാശിക്ക് നേരെ നീളുന്ന ആ കണ്ണിലേക്കു വൈശാലി കൂർപ്പിച്ചു നോക്കിയതും അവൾ വേഗം മുഖം വെട്ടിച്ചു പോയിരുന്നു... അത് കാണെ വൈശാലി പുച്ഛിച്ചു തള്ളി... "എസ്ക്യൂസ്‌മേ " തന്നെ കാണാൻ ഗസ്റ്റ്‌ വന്നിട്ടുണ്ട് എന്ന് അറിഞ്ഞ പ്രവീൺ സോഫയ്ക്ക് പുറകിൽ നിന്നു അവിടെ ഇരിക്കുന്നവരെ നോക്കി മുരടനക്കി... കാശി സോഫയിൽ നിന്ന് എണീക്കുന്നത് കണ്ടു വൈശാലിയും എണീറ്റു...

എന്നാൽ പ്രധീക്ഷിക്കാതെ തന്നിലേക്ക് തിരിയുന്ന കാശിയെ കാണെ പ്രവീണിന്റെ മുഖത്ത് അമ്പരപ്പും ഞെട്ടലും തെളിഞ്ഞു... നീട്ടിവളർത്തിയ മുടിയും താടിയും അലങ്കോലമായ വേഷവും പൊട്ടിത്തെറിക്കുന്ന സ്വഭാവുമായ ഭ്രാന്തനായിരുന്നു അവസാനമായി കാണുമ്പോൾ... എന്നാലിപ്പോ ഒതുക്കിവെട്ടിയ മുടിയും താടിയും പഴേ കാശിയുടെ അതേ പ്രസരിപ്പും ഭംഗിയും.. പക്ഷെ കണ്ണുകളിൽ വിശാദം... പ്രവീണിന്റെ ഞെട്ടലോടെ അവനെ നോക്കി... കാശിയിലും അമ്പരപ്പ് നിറഞ്ഞു... പതിയെ അവന്റെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു... മാസങ്ങൾക് ശേഷം വീണ്ടും തന്റെ സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷം...

അവനടുത്തേക്ക് നടന്നവൻ പ്രവീണിനെ പുണർന്നു... ഞെട്ടലിൽ നിന്ന് മുക്തയായതും പ്രവീണും തിരികെ അവനെ പുണർന്നു... "after so long time..."കാശി അവനെ സന്തോഷത്തോടെ നോക്കി... "എന്തൊക്കെയുണ്ടെടോ... എപ്പോഴാ നീ കൊച്ചിയിൽ... നിനക്ക് ഇപ്പൊ "പ്രവീൺ അവനെ മൊത്തമായി കണ്ണോടിച്ചു... "am perfectly ok ഡാ...ഉച്ചയ്ക്ക് എത്തി ഇവിടെ... നിന്നെ കാണണം എന്ന് തോന്നി... അതുകൊണ്ടാ ഇങ്ങനെ ഒരു വരവ് "കാശി പറഞ്ഞതും പ്രവീൺ അവനെ പുണർന്നു... " i missed you " പ്രവീൺ പറഞ്ഞത് കേട്ട് കാശി ചിരിയോടെ അവന്റെ പുറം തലോടി... കുറച്ചു നേരത്തെ സ്നേഹ പ്രകടനത്തിന് ശേഷം പ്രവീൺ പുറകിൽ നിൽക്കുന്ന വൈശാലിയെ ഒന്ന് നോക്കി... അവൾ അവന് നേരെ നേരിയ പുഞ്ചിരി നൽകി... "ഇത്? "പ്രവീൺ വൈശാലിയെ നോക്കി കാശിയോട് ചോദിച്ചു...

"ഇത്..... ഇത് എന്റെ വൈഫ്‌ ആണ്... വൈശാലി " ആദ്യം എന്ത് പറയും എന്ന് പരിഭ്രമിച്ചു... കാരണം അവനു പോലും ഉൾകൊള്ളാൻ പറ്റാത്തതാണ് വൈശാലി അവന്റെ ഭാര്യ ആണെന്ന സത്യം... എങ്കിലും സത്യം മറച്ചു വെക്കാൻ കഴിയില്ല... പ്രവീൺ അമ്പരന്നു നില്കുവായിരുന്നു.. "നിന്റെ മാര്യേജ് കഴിഞ്ഞോ... എപ്പോ "അവന് കാശിയെ ഞെട്ടി നോക്കി... അതിനൊരു ഉത്തരം നൽകാൻ കാശിക്ക് പക്കൽ ഇല്ലായിരുന്നു... "അതൊക്കെ പറയാം... എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് "കാശി ഗൗരവത്തോടെ പറഞ്ഞതും പ്രവീണും അവനെ നോക്കി ഗൗരവത്തോടെ തലയാട്ടി... "നീ എങ്ങനെയാ വന്നത് "പ്രവീൺ കാശിയെ നോക്കി "ബസ്സിന്‌ "

"ഹ്മ്മ് നിന്റെ ബൈക്ക് ഇപ്പോഴും എന്റെ വീട്ടിലുണ്ട്... ഇവിടെ നീ എത്തിയ സ്ഥിതിക്ക് ഞാൻ അത് തിരികെ തരാം... ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് നമുക്കൊരുമിച്ചു ഇറങ്ങാം " പ്രവീണ് പറഞ്ഞുക്കൊണ്ട് നടന്നു നീങ്ങി... കോളേജിൽ പഠിക്കുന്ന നേരം വാങ്ങിയതായിരുന്നു... പ്രവീണിനും എനിക്കുമായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്... അലോക് എപ്പോഴും തന്റെ കൂടെ ആയിരിക്കും.... അന്ന് പോലീസും ബഹളവുമായി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ബൈക്കൊന്നും മനസ്സിൽ ഇല്ലായിരുന്നു... എന്നാൽ ഇപ്പോഴും അതും സൂക്ഷിച്ചു നിൽക്കുന്ന പ്രവീണിനെ ഓർത്തപ്പോൾ കാശിക്ക് സന്തോഷം തോന്നി.. ************

* "നീ പറഞ്ഞു വരുന്നത് ഈ വരവിന്റെ ഉദ്ദേശം അലോകിന്റെ മരണത്തെ പറ്റി അന്യോഷിക്കാൻ ആണോ " കാശിയെ പ്രവീൺ ഉറ്റുനോക്കി...അതിനു കാശി അതെന്ന് തലയാട്ടി... "എടാ പക്ഷെ അത് ആത്മഹത്യാ ആണെന്ന് തെളിയിച്ചതാ... അതൊരു കൊലപാതകം ആണേൽ പോലീസിന് മനസിലാകില്ലേ " പ്രവീൺ സംശയങ്ങൾ ഉന്നയിച്ചു... "ആത്മഹത്യ ആണെങ്കിൽ... എന്തിന്... അലോഷിയുടെ മരണം കാരണമോ... അങ്ങനെ ആണെങ്കിൽ അവനു അവള്ടെ മരണ ശേഷം ആവാമായിരുന്നു... പക്ഷെ അവന് മരിക്കുന്നത് അവളുടെ മരണം കഴിഞ്ഞു അഞ്ചു മാസങ്ങൾക് ശേഷമാണ്... അതിന്റെ ആവിശ്യമെന്താ "കാശി പറഞ്ഞതും പ്രവീൺ നെറ്റി ഉഴിഞ്ഞു...

"അവളുടെ മരണത്തിനു അവനെ പോലെ തളർന്നവനാ ഞാൻ... അന്ന് സങ്കടമുണ്ടെങ്കിലും അവനാണ് എനിക്ക് ദൈര്യം നൽകിയത്...എത്രയോ തവണ നമ്മള് കൂടിയിരിക്കുന്നു... എപ്പോഴെങ്കിലും സ്വയം ഇല്ലാതാവുന്നതിനെ പറ്റി അബദ്ധത്തിൽ പോലും അവന് പറഞ്ഞിട്ടില്ല " കാശി പറയുന്നതിന് ശെരിയാണെന്ന് പ്രവീൺ സമ്മതിച്ചു... "എനിക്കറിയില്ല.... ഒരിക്കലും ഇതൊന്നും എന്റെ മനസ്സിൽ നിന്ന് പോകില്ല... എങ്കിലും എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും എനിക്കറിയണം അവന് എന്തിനാണ് ഇത് ചെയ്തത് എന്ന്..."കാശി മുഖം ആസ്വസ്ഥമായി.... "ഒക്കെ.. നിനക്ക് വേണ്ടി നമുക്ക് അന്നോഷിക്കാം കാശി...

പക്ഷെ എങ്ങനെ എവിടുന്ന് തുടങ്ങും..."പ്രവീൺ അപ്പോഴും ആശയകുഴപ്പത്തിലായിരുന്നു... "അറിയില്ല..... എന്തെങ്കിലും ഒരൂ കച്ചിത്തുരുമ്പ് കിട്ടാതിരിക്കില്ല..."കാശി ഉറപ്പോടെ പറഞ്ഞു...പ്രവീണും അവന്റെ മുഖത്ത് നിന്നു വായിച്ചെടുത്തു എത്രമാത്രം അവനെ ഇത് അലട്ടുന്നുണ്ടെന്ന്... "ഹ്മ്മ്മ് എങ്കിൽ നാളെ ഞാൻ നിന്റെ ബൈകുമായി വരാം... ഇപ്പൊ ഞാൻ ഇറങ്ങുന്നു സമയം വൈകി "പ്രവീൺ വാച്ച് നോക്കി എണീറ്റു...കാശിയും അവനൊപ്പം എണീറ്റു... "എങ്കിൽ ഞാൻ പോകുന്നു വ"അവന് വൈശാലിയെ സംശയത്തോടെ നോക്കി "വൈശാലി "അവൾ വേഗം പേര് പറഞ്ഞു കൊടുത്തു... "ആഹ് വൈശാലി..."അവന് ചിരിയോടെ യാത്ര പറഞ്ഞിറങ്ങി...

അവനെ യാത്രയാക്കാൻ കാശിയും അവനൊപ്പം ചെന്നു... "എങ്കിൽ നാളെ ഞാൻ വിളിക്കാം "പ്രവീൺ പറഞ്ഞുകൊണ്ട് പരസ്പരം കൈ കൊടുത്തു പ്രവീൺ നടന്നു നീങ്ങി... കാശിയിൽ നേരിയ ആശ്വാസം തോന്നി... തിരികെ മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്യുമ്പോൾ നഗം കടിച്ചു ഉലാത്തുന്നവളെ അവന് നെറ്റി ചുളിച്ചു നോക്കി... അവനെ കണ്ടതും അവൾ വേഗം അവനു മുന്നിൽ വന്നു നിന്നു... "പ്രവീണേട്ടനെ കാണാൻ ആണ് വരുന്നതെന്ന് പറഞ്ഞിട്ട്... ഞാൻ എല്ലാം കേട്ടു... ഈശ്വരാ അമ്മയും മുത്തശ്ശിയും അറിഞ്ഞാൽ ഈ നിമിഷം കാശിയേട്ടനെ കൊണ്ട് പോകാൻ വരും..."അവൾ അവനെ നോക്കി വെപ്രാളത്തോടെ പറഞ്ഞു...

"അതിനു അവർ അറിയില്ലല്ലോ... പറഞ്ഞാൽ അല്ലാതെ... പറയുമോ നീ "അവന് അവളെ നോക്കി ചോദിച്ചു കൊണ്ട് വെള്ളം കുടിച്ചു... "ഞാൻ..."അവൾ എന്ത് പറയും എന്നറിയാതെ കുഴഞ്ഞു... "നീ ഇത് പറഞ്ഞാൽ അല്ലാതെ ഇതവർ അറിയില്ല വൈശാലി... നീ ഒരിക്കലും അവരോട് ഇവിടെ നടന്നതിനെ പറ്റി പറയില്ലെന്ന് വിശ്വസിക്കുന്നു "അവന് അവൾക് മുന്നിൽ വന്നു നിന്നു പറഞ്ഞു... "വേണ്ട കാശിയേട്ട... ഇതൊന്നും വേണ്ടാ... മുത്തശ്ശിയെ പറ്റിക്കാൻ ആവില്ല... എന്നെങ്കിലും ഇതറിഞ്ഞാൽ ക്ഷമിക്കില്ല ആരും .... അതിലുപരി കാശിയേട്ടന് വല്ലതും പറ്റിയാൽ സഹിക്കില്ല... ആർക്കും...ഡോക്ടർ പറഞ്ഞതാ പാസ്റ്റിലേക്ക് പോകരുത് എന്ന്...

മനസ്സ് തെറ്റിയാൽ അത് അപകടത്തിലേക്കെ എത്തിക്കൂ "അവള്ടെ ശബ്ദം ഇടറി... "ഞാൻ തയ്യാറാണ് വൈശാലി ഏത് അപകടവും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്... അതിനു മുൻപ് എനിക്കറിയണം... എന്തിനാണ് അലോക് മരിച്ചതെന്ന്... അല്ലെങ്കിൽ കുറ്റബോധത്താൽ സ്വയം നീറി നീറി മരിച്ചു പോകും ഞാൻ " അവന്റെ സ്വരത്തിൽ വേദനയും കടുപവും നിറഞ്ഞു... "അതിനു കാശിയേട്ടൻ അല്ലല്ലോ... പിന്നെന്തിനാ " "അല്ലാ വൈശാലി... എന്റെ തെറ്റാ... എന്റെ മാത്രം അശ്രദ്ധയാ.. അലോഷി മരിക്കാൻ കാരണം എന്റെ അശ്രദ്ധയാ...അറിയാതേ ആണെങ്കിലും... മനഃപൂർവമല്ലെങ്കിലും... അതെന്നെ വേട്ടയാടുന്നുണ്ട്...

ആർക്കുമറിയാതെ എന്റെ ഈ മനസ്സിൽ ആളികത്തുന്ന ആ സത്യം....എന്നിൽ മാത്രം ഒതുങ്ങുന്ന ആ സത്യം... ആർക്കുമറിയില്ലാ.. എനിക്കല്ലാതെ.... അന്ന് ഞാൻ അവൾക്കൊപ്പം നിന്നിരുന്നേൽ അവൾ ഇന്നീ ലോകത്തു ഉണ്ടാവുമായിരുന്നു...അലോക് എന്റെ കൂടെ ഉണ്ടാവുമായിരുന്നു...." ദേഷ്യത്തിൽ വിറച്ചു കൊണ്ടവൻ അവസാനം ഇടറലോടെ പറഞ്ഞു നിർത്തുമ്പോൾ തളർന്നു ബെഡിൽ ഇരിക്കുമ്പോളും ഒന്നും മനസ്സിലാകാതെ കണ്ണും നിറച്ചവൾ അവനെ ഉറ്റുനോക്കി.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story