താലി 🥀: ഭാഗം 21

thali

എഴുത്തുകാരി: Crazy Girl

തളർച്ചയുടെ കാശി ബെഡിൽ ഇരുന്നു... അപ്പോഴും കണ്ണുകൾ നിറച്ചവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി... അവളും അവനൊപ്പം തൊട്ടടുത്തു ഇരുന്നുകൊണ്ട് തോളിൽ കരം അമർത്തി.... കാശി നിർവികരാമായി അവളെ നോക്കി... അവളുടെ കണ്ണിലേ വേദന സങ്കടം തനിക് വേണ്ടിയാണെന്ന് അറിയവേ അവനു മനസ്സ് തുറക്കണമെന്ന് തോന്നി.... എനിയുള്ള യാത്രയിൽ അവൾ എല്ലാം അറിയും...അവളിൽ നിന്ന് ഒന്നും ഒളിക്കാൻ ആവില്ല എന്ന് മനസ്സിലായി....  "അമ്മാ...പറയമ്മാ " "നീ എവിടെയാ കാശി കേൾക്കുന്നില്ല പറയുന്നേ " ഫോണിൽ നിന്ന് അമ്മയുടെ ശബ്ദം കേൾക്കേ അവന് ബൈക്ക് സൈഡിൽ ഒതുക്കി..

"ആ പറയ് ഞാൻ ബൈക്കിൽ ആയിരുന്നു " അവൻ പറഞ്ഞു കഴിഞ്ഞതും എതിർവശത്തെ വഴക്ക് കേട്ട് കുറച്ചു നേരം ചെവിയിൽ നിന്ന് ഫോൺ എടുത്തു ദൂരേക്ക് വെച്ചു... കഴിഞ്ഞെന്ന് തോന്നിയതും അവന് കുസൃതി ചിരിയോടെ ഫോൺ ചെവിയോട് അടുപ്പിച്ചു... "ആ ശെരി അമ്മാ എനി വണ്ടി ഓടിക്കുമ്പോൾ കാൾ എടുക്കില്ല പോരെ "അവന് കൊഞ്ചലോടെ പറഞ്ഞു എതിർവശത് ശാന്തമായിരുന്നു.... "ഹോസ്റ്റലിൽ എത്തിയോ നീ "സുഭദ്ര "ഇല്ലമ്മാ അലോകിന്റെ വീട്ടിൽ പോകുവാ... അവന്റെ കയ്യിന്ന് നോട്സ് എടുക്കണം " കുറച്ചു നേരം സംസാരിച്ചുകൊണ്ടവൻ ഫോൺ വെച്ചു.. ബൈക്ക് മുന്നോട്ട് എടുത്തു... സമയം ഏഴ് ആയിരുന്നെ ഉള്ളു ഇരുട്ട് വ്യാപിച്ചില്ല...

അതുകൊണ്ട് തന്നെ അവന്റെ വണ്ടി അലോകിന്റെ ഗേറ്റ് കടക്കുന്നത് പലരും അറിഞ്ഞിരുന്നു... "സമയം എത്രയായി എന്നാ വിചാരം നേരവും കാലവും ഇല്ലാതെ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഓരോന്ന് കേറി പോകുന്ന കാണുന്നില്ല പ്രായ പൂർത്തിയായ പെണ്ണാ അത് " അയൽവാസികളിൽ തൊട്ടടുത്തു വീട്ടിലെ രമണി തന്റെ ഭർത്താവു സുമേഷിനോട് പറഞ്ഞു... "അവരെന്തേലും ആകട്ടെ അകത്തേക്ക് കയറെഡി ... സന്ധ്യ ആയി "അയാൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി കൂടെ രമണിയും... ചെറുതായി ചെവിയിൽ പതിഞ്ഞ അവരുടെ സംസാരം കേൾക്കേ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...

അതൊന്നും വക വെക്കാതെ അവന് പുറത്ത് നിന്ന് ബെൽ അടിച്ചുകൊണ്ട് അകത്തേക്ക് കയറി...... ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന അലോഷിയെ നോക്കി അവന് ചിരിയോടെ അകത്തേക്ക് കയറി... പാന്റും ഷർട്ടുമാണ് വേഷം...അവളുടെ കാപ്പിമുടി മേലേ കെട്ടിവെച്ചിട്ടുണ്ട്...അവളുടെ തുടുത്ത വെള്ള കവിളും കണ്ണുകളും വിടർന്നു... പാവക്കുട്ടിയെ പോലെ സുന്ദരി ആയിരുന്നു... "എവിടെടി പാൽകുപ്പി "അവന് അകത്തേക്ക് കയറി കൊണ്ട് സോഫയിൽ ഇരുന്നു ചോദിച്ചു... "വന്നില്ല കാശിയേട്ടാ "അവൾ ഡോർ അടച്ചുകൊണ്ട് സോഫയിൽ ഇരുന്നു... "നേരം എത്രയായി എന്നാ... നിനക്ക് പറഞ്ഞൂടെ അലോഷി ഒറ്റക്കാണെന്ന് "

കാശി അവളെ ശകാരത്തോടെ നോക്കിയതും അവൾ ഞാനെന്ത്‌ ചെയ്യാനാ എന്ന പോൽ മുഖം ചുളിച്ചു... അപ്പോഴാണ് അവന് മൂക് കൊണ്ട് മണംപിടിച്ചു അവള്ടെ അടുത്തേക്ക് നീങ്ങി മുകളിൽ കെട്ടിവെച്ച മുടിയിൽ പിടിച്ചു തല ഒന്ന് മണപ്പിച്ചു... "ഹഹ കാശിയെട്ടാ അധികം വലിച്ചെടുക്കണ്ടാ കാശിയേട്ടന്റെ അമ്മ തന്ന കാച്ചിയ എണ്ണ തന്നെയാ "അവൾ പറഞ്ഞത് കേട്ട് അവന് ചിരിയോടെ അകന്നു... "എനിക്ക് തോന്നി...അധികം നേരം നിക്കണ്ടാ അലു തല വേദന വരും.."കാശി പറഞ്ഞത് കേട്ട് അവൾ ചിരിയോടെ എണീറ്റു കിച്ചണിലേക്ക് നടന്നു... കാശി മൊബൈൽ എടുത്തു കുറച്ചു നേരം അതിൽ നോക്കി ഇരുന്നു...

"ഇന്നാ "മുന്നിലേക്ക് മുന്തിരി ജ്യൂസ്‌ നീട്ടുന്നവളെ കണ്ടു അവന് കണ്ണ് മിഴിച്ചു... "ഏട്ടനല്ലാ... ഞാൻ ഒറ്റക്ക് ഇണ്ടാക്കിയതാ "അവൾ ഗമയോടെ പറഞ്ഞത് കേട്ട് അവന് ചിരിച്ചു... "ഡിഗ്രിക്ക് പഠിക്കുന്ന പെണ്ണാ... മുന്തിരി ജ്യൂസ്‌ ആകിയതിനു ഗമ കാണിക്കുന്നേ... അയ്യേ.. ഇപ്പോഴത്തെ പിള്ളേരൊക്കെ കേക്കും സ്പെഷ്യൽ ഫുഡും വരെ ഉണ്ടാക്കാൻ തുടങ്ങി " കാശി കളിയോടെ പറഞ്ഞതും അവള്ടെ ചുണ്ട് കൂർത്തു... "ഓ... എനിക്ക് അതൊക്കെ എന്റെ ഏട്ടൻ ആക്കി തരും "അവൾ കാശിയെ കൂർപ്പിച്ചു നോക്കി പറഞ്ഞു... "കെട്ടിക്കഴിഞ്ഞ അവനെ കിട്ടില്ല "അവന് ചിരിച്ചു പോയി അവളുടെ കുറുമ്പ് നിറഞ്ഞ സംസാരത്തിൽ...

"അതിനു അലോകേട്ടനെ പോലെ എന്നേ പൊന്ന് പോലെ നോക്കുന്ന ആളെ മാത്രമേ ഞാൻ കെട്ടൂ "അവൾ പറഞ്ഞത് കേട്ട് അവന് പൊട്ടി ചിരിച്ചു... "കളിയാക്കണ്ടാ ഞാൻ സത്യം പറഞ്ഞതാ "അവള്ടെ ചുണ്ട് വിതുമ്പി... അത് കാണെ കാശിയിൽ വാത്സല്യം നിറഞ്ഞു... "ഞാൻ ചുമ്മാ പറഞ്ഞതല്ലേ വായാടി... നിന്നെ ഇങ്ങനെ വട്ട് പിടിപ്പിക്കാൻ നല്ല രസവാ "അവന് അവളുടെ നെറ്റിയിലെ തട്ടി പറഞ്ഞതും അവളുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞിരുന്നു... അവൾ കൊണ്ട് വന്ന ജ്യൂസ്‌ മുഴുവൻ അവന് കുടിക്കുന്നതും നോക്കി അവൾ ഇരുന്നു... "കാശിയേട്ടാ " "ഹ്മ്മ്മ് " അവൾ വിളിച്ചത് കേട്ട് അവൾ മൊബൈൽ നോക്കി കൊണ്ട് തന്നെ ഒന്ന് മൂളി...

"എന്നേ കാശിയേട്ടന്റെ വീട്ടിലേക്ക് കൊണ്ട് പോകുവോ "അവൾ പ്രദീക്ഷയോടെ നോക്കി.. "അതിനെന്താ അടുത്ത വീക്കേന്റിൽ എന്റെ കൂടെ നീയും വന്നോ "അവന് മൊബൈലിൽ കണ്ണ് പതിപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു... "അങ്ങനെ അല്ലാ... എന്നേ എപ്പോഴും അവിടെ നിർത്തുമോ "അവൾ അവനെ കണ്ണ് വിടർത്തി നോക്കി... "നിനക് എത്ര വേണേലും അവിടെ നിക്കാലോ അലൂ ..."കാശി ചിരിയോടെ അവളെ നോക്കി വീണ്ടും മൊബൈലിലേക്ക് തിരിഞ്ഞു... അവൾക് ദേഷ്യം വന്നുപോയി... ഒന്നാമത് അവൾ പറയുന്നതിലെ അർത്ഥം അവനു മനസ്സിലാകാത്തത് കൊണ്ട്...

രണ്ട് മൊബൈലിൽ നോക്കി ചുണ്ടിൽ വിരിയുന്ന പുഞ്ചിരി കാണെ അവൾക് വല്ലാതെ ദേഷ്യം തോന്നി... "കാശിയേട്ട ഞാൻ "അവൾ പറയാൻ നിന്നതും അവന്റെ ഫോൺ റിങ് ചെയ്തു... അവന് ചെറുചിരിയോടെ എണീറ്റു ഉമ്മറത്തേക്ക് നടന്നു... "പറ സാന്ദ്ര "അവന് നാവിൽ നിന്ന് കേട്ട പേര് കേൾക്കേ അവൾക് വല്ലാതെ ദേഷ്യം തോന്നി... കാൾ കട്ട്‌ ചെയ്തു വന്നതും അവന് തിരികെ അവൾക്കടുത്ത് സോഫയിൽ ഇരുന്നു... "ആര കാശിയേട്ടാ "അവൾ സൗമ്യമായി ചോദിച്ചു... "നിനക്കറിയില്ലേ അന്ന് എന്റെ കൂടെ ഒരു സീനിയർ ഉണ്ടായിരുന്നില്ലേ... സാന്ദ്ര രൂപേഷ്.. അവൾ ആയിരുന്നു "അവന് പറഞ്ഞത് കേട്ട് അവള്ടെ മുഖം ഇരുണ്ടു...

"നിനക്കറിയുമോ അലൂ ... she is my crush... കോളേജ് പഠിക്കുമ്പോൾ തൊട്ടേ എന്റെ ക്രഷ് ആയിരുന്നു... പക്ഷെ ഇപ്പോഴാ ഒന്ന് കമ്പനി ആയത് " കാശി സന്തോഷത്തോടെ പറഞ്ഞത് കേട്ട് അവള്ടെ കണ്ണ് നിറഞ്ഞു.... അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞാൽ അതിൽ പിടിച്ചു തൂങ്ങുന്നവളുടെ മൗനം കണ്ടവൻ മുഖം ഉയർത്തി നോക്കി... നിറഞ്ഞ കണ്ണോടെ ഇരിക്കുന്നവളെ കണ്ടു അവന് ഒന്ന് ഞെട്ടി... "എന്ത്‌ പറ്റി മോളെ "അവന് അവളുടെ കവിളിൽ കരം ചേർത്തു വെച്ചു... "എന്തേലും പ്രശ്നമുണ്ടോ... കോളേജിൽ ആരേലും എന്തേലും പറഞ്ഞോ "അവന്റെ മുഖത്ത് വേവലാതി നിറഞ്ഞു.. "കാശിയേട്ടന്റെ വീട്ടിൽ എപ്പോഴും എന്നേ നിൽക്കാൻ വിടുമോ...

എനിക്ക് ഒരുപാട് ഇഷ്ടാ അവിടെ "അവൾ വിതുമ്പി പറഞ്ഞത് കേട്ട് അവന് വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ കവിളിൽ ചേർത്ത കൈകളിലെ തള്ള വിരൽ കോണ്ട് കണ്ണീർ ഒപ്പി... "ഞാൻ പറഞ്ഞില്ലേ... നിനക്ക് എപ്പോ വേണേലും വരാം അലൂ ...നിനക്കും അലോകിനും പ്രവീണിനും എപ്പോ വേണേലും വരാം... "അവന് പറഞ്ഞു കഴിഞ്ഞതും അവൾ ശക്തിയോടെ അവന്റെ കൈകൾ തട്ടി എറിഞ്ഞു... "അങ്ങനെ അല്ലാ... അവരെ പോലെ അല്ലാ... എനിക്ക് മരിക്കുവോളം ആ വീട്ടിൽ നിൽക്കണം... കാശിയേട്ടന്റെ ഒപ്പം... കാശിയേട്ടന്റെ വീട്ടുകാരോടാപ്പം..."അവൾ കരഞ്ഞു പറയുമ്പോൾ അവന് അമ്പരന്നു നിന്നു അവളുടെ ഭാവത്തിൽ...

"നീ... നീ എന്താ പറയുന്നേ "അവന് അവളെ ഉറ്റുനോക്കി... "എന്നേ കാശിയേട്ടൻ കല്യാണം കഴിചാ മതി "അവൾ കണ്ണുകൾ നിറച്ചു പറഞ്ഞതും ഒരുമാത്ര അവന് ഞെട്ടി എണീറ്റു നിന്നു... "എനിക്ക് ഒരുപാട് ഇഷ്ടമാ കാശിയേട്ടന്റെ നാടും വീടും എല്ലാം ... എനിക്ക് അവിടെ നിന്ന മതി... കാശിയേട്ടന്റെ ഒപ്പം നിന്ന മതി... കാശിയേട്ടൻ കല്യാണം കഴിച്ചാ മതി എന്നേ...അതാവുമ്പോ അലോകേട്ടനും എനിക്ക് എപ്പും കാണാം.."അവൾ പറഞ്ഞുകഴിഞ്ഞതും അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.... "നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ "അവന് അവൾക്ക് നേരെ ദേഷ്യപ്പെട്ടതും അവൾ പേടിയോടെ പുറകിലേക്ക് ഒരടി വെച്ചു...

അത് കാണെ സ്വയം നിയന്ത്രിച്ചവൻ ഡോറിനടുത്തേക്ക് നടന്നു... "സോറി കാശിയേട്ടാ പോകല്ലേ... എനിക്ക് ഒറ്റക്ക് പേടിയാ... പോകല്ലേ... ഞാൻ അറിയാതെ "അവന്റെ കയ്യില് അവൾ മുറുകെ പിടിച്ചു... അവൻ കൈകൾ കുടഞ്ഞു തിരിഞ്ഞു നോക്കി... വല്ലാതെ ഭയന്നിരുന്നു... അവളുടെ മുഖം പേടിയോടെ വിയർത്തിരുന്നു... അതിലുപരി സങ്കടത്തോടെ നിറഞ്ഞിരുന്നു... എങ്കിലും അവിടെ നിൽക്കാൻ അവനു തോന്നിയില്ല... ഒരുമാത്ര പെങ്ങളോടുള്ള തന്റെ പെരുമാറ്റം അവളിൽ തെറ്റായ തോന്നലുകൾ നൽകിയോ എന്നവൻ തോന്നി.... അവന് ദേഷ്യത്തോടെ അവിടെ നിന്നും ബൈകുമായി വിട്ടു....

ഒരുവിധം തന്റെ എല്ലാ കാര്യവും അലോകിനെയും പ്രവീണിനെയും പോലെ അറിയുന്നവളാ അലോഷി ... പരസ്പരം കളിയാക്കിയും ചിരിച്ചു കമന്റടിച്ചും സംസാരിക്കും... യാതൊരു മതിൽ കെട്ടുകളുമില്ലാതെ എന്തും പറയാനുള്ള സ്വാതന്ത്രം നമ്മളിൽ ഉണ്ടായിരുന്നു... പലപ്പോഴും നീ ന്റെ പെങ്ങളല്ലേ എന്നും പറഞ്ഞു ചേർത്തുപിടിക്കാറുമുണ്ട്.. അപ്പോഴെക്കെ അവളിലും സുന്ദരമായ ചിരി ആയിരുന്നു....എന്നാൽ ആദ്യമായി ആണ് അവളിൽ നിന്ന് ഇങ്ങനെയൊരു ഭാവം... എപ്പോ മുതലാ അലൂ നീ ഇങ്ങനെയൊക്കെ....ഇത്രയും കാലം സ്വാതന്ത്രത്തോടെ നിന്റെ വീട്ടിലേക്ക് കയറി വരുമ്പോൾ നീ എന്റെ പെങ്ങൾ മാത്രമായിരുന്നു...

ഇത് ആരെങ്കിലും അറിഞ്ഞാൽ കൂട്ടുകാരന്റെ പെങ്ങളെ മുതലെടുത്തവൻ ആണെന്ന് തോന്നില്ലേ... കാശിക്ക് വല്ലാതെ അസ്വസ്ഥത മൂടുന്നത് പോലെ തോന്നി... മൊബൈൽ അടിയുന്ന ശബ്ദം കേട്ടതും അവന് വണ്ടി സൈഡിൽ ഒതുക്കി... പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും അലോകിന്റെ പേര് തെളിഞ്ഞു...കുറച് നേരം കാശി ആ പേരിൽ നോക്കി നിന്നു പോയി... സ്വയം വീണ്ടെടുത്തവൻ മുഖം തുടച്ചു മനസ്സ് ശാന്തമാക്കി സാധാ പോലെ കാൾ എടുത്തു... "ആഹ് കാശി എവിടെയാടാ നീ " എതിരെയുള്ള അലോകിന്റെ ശബ്‍ധം കേട്ട് കാശി ഒന്ന് നിശബ്ദമായി... "ഹലോ കേൾക്കുന്നുണ്ടോ നീ " വീണ്ടും അലോകിന്റെ ശബ്ദമാണ് അവനെ ഞെട്ടിച്ചത്...

അവനോടു ഒന്നും പറയണ്ടാ എന്ന് തോന്നി... "ഞാൻ ഹോസ്റ്റലിലേക്ക് പോകുവാ എന്താടാ "കാശി സാധാരണ പോലെ സംസാരിച്ചു... "എടാ എനിക്ക് ഓവർടൈം കിട്ടി... അത് പറയാൻ ആണേൽ അലൂനെ വിളിച്ചിട്ട് എടുക്കുന്നില്ല..."അലോക് പറഞ്ഞത് കേൾക്കേ കാശിക്ക് ദേഷ്യം വന്നു... "അവളെ ഒറ്റക്കാക്കി എന്ത് ഓവർടൈം ആട... നിനക്ക് അതൊക്കെ നിർത്തി വീട്ടിൽ പൊക്കൂടെ..."കാശി പൊട്ടിത്തെറിച്ചു പോയി.. "എടാ നീ ചൂടാവല്ലെ... ഒമ്പത് മണിക്കുള്ളിൽ ഞാൻ എത്തും... പിന്നെ അവൾ ആണേൽ കാൾ എടുക്കുന്നില്ല... ആ സുമേഷേട്ടൻ ഒരു ആലോചനയുമായി വന്നിരുന്നു രാവിലെ വീട്ടിൽ...

ഞാൻ ആലോചിക്കാം എന്ന് പറഞ്ഞത് കേട്ടത് മുതൽ അവൾ എന്നോട് കലിപ്പിലാ... അതായിരിക്കും ഫോണും എടുക്കാത്തത്... ഏതായാലും നീ ഒന്ന് വീട് വരെ ചെല്ല് ഫുഡും കൊണ്ട് ഞാൻ വരാം കഴിച്ചിട്ട് ഹോസ്റ്റലിലേക്ക് പോയിക്കോ " "എടാ ഞാൻ " "ഒകെടാ വെക്കുവാ " കാശി പറയാൻ നിന്നതും അലോക് കാൾ കട്ട്‌ ചെയ്തിരുന്നു... "അതാണ്‌ കാര്യം... ഏതെങ്കിലും വീട്ടിൽ പോകേണ്ടി വരുമോ എന്ന പേടിയാണ് അവൾക്... ഞങ്ങൾ മൂന്നുപേരുമാണ് അവളുടെ ലോകം... എന്റെ വീടും അവൾക് പ്രിയപ്പെട്ടതാണ്...കെട്ടിച്ചു വിട്ടാൽ ഒറ്റക്കാകുമോ എന്ന തോന്നൽ ആയിരിക്കും...ഓരോന്ന് ചിന്തിച്ചു കാട് കയറി കാണും... പാവം...

അലോകിനാണ് ഒന്ന് കൊടുക്കേണ്ടത്... ആ പെണ്ണിനെ വെറുതെ കല്യാണം പറഞ്ഞു പേടിപ്പിച്ചിട്ട് " സ്വയം പിറുപിറുത്തു ബൈക്ക് തിരിക്കാൻ നിന്നതും എതിരെ വരുന്ന കാർ ഇരുട്ടിൽ അവന്റെ ബൈക്ക് കാണാതെ മുന്നിലേക്ക് കുതിച്ചതും ചെളി മണ്ണ് നിറഞ്ഞ റോഡിൽ കാശി വീണിരുന്നു... കാർ നിർത്താതെ പോയതും നടന്നു പോകുന്ന ആൾകാർ ചേർന്നവനെ എഴുനേൽക്കാൻ സഹായിച്ചു... "വേണ്ട ചേട്ടാ എന്റെ തെറ്റാ ലൈറ്റ് ഓൺ ചെയ്തില്ല... എന്റെ ബൈക്ക് കണ്ടു കാണില്ല "

ആ വണ്ടിയുടെ നമ്പർ നോട്ട് ചെയ്ത് പോലീസിനെ വിളിക്കാൻ തുനിഞ്ഞവനെ തടഞ്ഞു കാശി പറഞ്ഞു... ദേഹത്തു ചളി ആയതിനാൽ അവന് വേഗം അലോകിന്റെ വീട്ടിലേക്ക് തിരിച്ചു... അവന്റെ വീട്ടിൽ മുറ്റത് ബൈക്ക് നിർത്തി വേഗം അകത്തേക്ക് കയറി ബെൽ അടിക്കുന്നതിനു മുന്നേ ഡോർ ചാരിയത് കണ്ടതും അവന് വേഗം അകത്തേക്ക് കയറി... "അലൂ "അവൻ ഷർട്ട്‌ അഴിച്ചു ഹാളിലെ കോമൺ ബാത്റൂമിലേക്ക് നടന്നു കൊണ്ട് നീട്ടി വിളിച്ചു... അവൾ എന്നാൽ ഒന്നും മിണ്ടിയില്ല...

"അലൂ ... ഇങ് വന്നേ..." ബാത്റൂമിലെ വൈസിൽ നിന്ന് ഷർട്ട്‌ കഴുകി കൊണ്ടവൻ വിളിച്ചെങ്കിലും അവൾ മിണ്ടുന്നില്ലായിരുന്നു... ദേഷ്യം പിടിച്ചാൽ പിന്നെ അങ്ങനെയാ മിണ്ടില്ലാ... വല്ല ചോക്ലേറ്റോ ബൊമ്മയോ വേണം അവളുടെ പിണക്കം മാറണമെങ്കിൽ... കാശി ചെറുചിരിയോടെ ഓർത്തു കൊണ്ട് ഷേർട്ടിൽ വെള്ളമായാ ഭാഗം പിഴിഞ്ഞ് കൊണ്ട് കുടഞ്ഞു... ഷർട്ടു ചെയറിൽ ഉണങ്ങാൻ വെച്ചു കൊണ്ട് അവൾ കിടക്കുന്ന മുറിയിലേക്ക് നടന്നു... "അലൂ "അവന് അകത്തേക്ക് കയറി വിളിച്ചതും മുന്നിലെ ദൃശ്യം കാണെ ഹൃദയമിടിപ്പ് നിന്നത് പോലെ തറഞ്ഞു പോയി... നിമിഷനേരത്തേക്ക് ശ്വാസമെടുക്കാൻ പോലും പറ്റാതെ അവന് നിന്നു...

പക്ഷെ കണ്ണുകൾ രക്ത ചുവപ്പോടെ നിറഞ്ഞു... "കാ... ശി... യെ.. ട്ടാ..."ഒരിറ്റു ജീവനോടെ അവളുടെ ചുണ്ടുകൾ ഇടറി... അവളുടെ കൈകൾ അവനിലേക്ക് ഉയർന്നു... അവന് ഞെട്ടലോടെ കണ്ണുകൾ ഇറുകെ അടച്ചു മുഖം തിരിച്ചു...അവളെ കാണാനുള്ള ശേഷി ഇല്ലാതെ...അലറി വിളിച്ചു പോയി... കരച്ചിലോടെ അവന് ബെഡിലെ ബെഡ്ഷീറ് വലിച്ചെടുത്തുകൊണ്ട് നിലത്ത് ഇരുന്നു അവളെ പൊതിഞ്ഞു പിടിച്ചു ഉയർത്തികൊണ്ട് നെഞ്ചിലേക്ക് ചേർത്തു... "മോളെ അലോഷി ..എന്താ... നിനക്ക് ആരാ നിന്നെ "അവനു വാക്കുകൾ വരുന്നില്ല... പേടിയോടെയും വേദനയോടെയും പിടയുന്ന അവളുടെ കണ്ണുകൾ മുറിഞ്ഞു പൊട്ടിയ ചോര ചുണ്ടുകൾ അവന് തളരുന്ന പോലെ തോന്നി...

"സൊ... റി... ക.. ശി... ഏട്ടാ...അറിയാ... തേ... പറ... ഞ്ഞതാ.... ദേഷ്യ... പെടല്ലേ... ഒറ്റക്ക്... ആവു... മോ.... ന്ന്... പേടി... ചിട്ടാ "അവളുടെ വാക്കുകൾ മുറിഞ്ഞു പോയി... "ഇല്ലെടാ...നിനക്ക് ഞങ്ങളില്ലേ... നിന്നെ ഒറ്റക്കാകുമോ ഞങ്ങൾ... പറ മോളെ ആരാ നിന്നെ... പറ അലോഷി "അവന് അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു... അവളുടെ ശ്വാസഗതി ഉയർന്നു തുടങ്ങി...അവന് പേടിയോടെ അവളെ പൊക്കിയെടുത്തു... അവളുടെ കൈകൾ അവന്റെ കഴുത്തിൽ മുറുകി... മരണ വെപ്രാളം അവളിൽ നിറഞ്ഞു... അവളുടെ നഗം അവന്റെ കഴുത്തിൽ അമർന്നു... "ഇല്ലാ അലൂ .. ഒന്നുല്ലാ... കണ്ണ് അടയ്ക്കല്ലേ ഒന്നുല്ലടാ "

അവളുടെ ബോധം മറയാതിരിക്കാൻ അവന് അവളെ വിളിച്ചു കൊണ്ടിരുന്നു... എന്നാൽ ഹാളിൽ നടുവിന് എത്തിയതും അവളുടെ കൃഷ്ണമണികൾ മേല്പോട്ട് പോയി കണ്ണുകളിൽ വെള്ള നിറഞ്ഞു... കഴുത്തിൽ പിടി മുറുകിയ അവളുടെ കൈകൾ ഊർന്ന് വീണു ... അവസാനം ഉയർന്ന ശ്വാസമേടുപ്പോടെ അവളുടെ ഹൃദയമെടുപ്പ് നിന്നു... അവന് ഞെട്ടിപ്പോയി... കാലുകൾ മുന്നോട്ട് ചലിക്കാതെ തറഞ്ഞു പോയി..... പേടിയോടെ കണ്ണുകൾ അവളുടെ മുഖത്ത് പതിഞ്ഞു നിന്നു.... കാലുകൾ കുഴഞ്ഞു കൊണ്ട് അവന് വെറും നിലത്ത് തളർന്നിരുന്നു.... അവളെ നിലത്ത് കിടത്തിയവൻ അവളെ ഉറ്റുനോക്കി... ശ്വാസമെടുപ്പില്ല... കണ്ണുകൾ ചലിക്കുന്നില്ല....

ചുണ്ടുകൾ വിറക്കുന്നില്ല... ഹൃദയം മിടികുന്നില്ല... "അലോഷി... മോളെ... അലൂ... ഒന്നുല്ലടാ... അലൂ..."മുട്ടിൽ കുത്തിയിരുന്നവൻ അവളുടെ കവിളിൽ മെല്ലെ തട്ടി... ഇല്ലാ അറിയുന്നില്ല... അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി... കൈകൾ കൊണ്ടവൻ തുറന്നു കിടന്ന ഇരുക്കണ്ണുകളിലും മെല്ലെ തലോടി.... അത് അടഞ്ഞു പോയതും അവന് ഞെട്ടലോടെ അവളെ ഉറ്റുനോക്കി... ചാരി വെച്ചിരുന്ന ഡോർ തുറന്നുകൊണ്ട് ആരോ ചവിട്ടി വീഴ്ത്തിയിരുന്നു അവനെ ... ദൂരേക്ക് തെറിച്ചു പോയ കാശിയുടെ കണ്ണുകൾ അപ്പോഴും ചലനമറ്റു കിടക്കുന്നാ അലോഷിയിൽ തങ്ങി നിന്നു... പലരും അടിച്ചുകൊണ്ടിരുന്നു..ദേഹമാകെ ചതഞ്ഞു പോയി....

എന്നിട്ടും വേദന അറിയുന്നില്ല... പക്ഷെ മനസ്സ് വിങ്ങി പൊട്ടുന്നു....അലമുറയിട്ട് കരയുന്നു... പക്ഷെ ശബ്ദം വരുന്നില്ല... "സ്വന്തം കൂട്ടുക്കാരന്റെ പെങ്ങളെ കൊന്നല്ലെടാ "അടിക്കുന്നതിനിടയിൽ ആരോ പറഞ്ഞു... അവന് ഞെട്ടി പോയി... ചുറ്റും കൂടി നിൽക്കുന്നവരെ അവന് പകപ്പോടെ നോക്കി... "ഞാനാല്ല.... എനിക്കറിയില്ലാ... ഞാൻ ചെയ്യില്ലാ... ഞാനല്ലാ... എന്നെകൊണ്ട് പറ്റില്ലാ... ഞാനല്ലാ"അവന് പുലമ്പിക്കൊണ്ടിരുന്നു... പക്ഷെ ഒരുവനിലും ദയ തോന്നിയില്ല... തോന്നുകയുമില്ല... അവർക്കുമുന്നിൽ പെണ്ണിനെ പിച്ചിച്ചീന്തിയ രക്ഷസനായിരുന്നു അവന്.... അവന്റെ തേങ്ങലുകൾ ആരും കേട്ടില്ലാ... പേപ്പട്ടിയെ പോലെ തല്ലിച്ചതച്ചുകൊണ്ടിരുന്നു....

അപ്പോഴും തന്റെ ദേഹത്തിൽ നിന്നു വേദന തോന്നിയില്ല... പക്ഷെ ഹൃദയം മുറിഞ്ഞു കഷ്ണങ്ങൾ ആയിരുന്നു... വാക്കുകൾ ഇടറി കാശി പറഞ്ഞു നിർത്തുമ്പോൾ കൺചിമ്മാതെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ അവനെ നോക്കി തറഞ്ഞിരുന്നു... ഒരുമാത്ര അവൾക്കുപോലും ശ്വാസമെടുക്കാൻ പാട് പോലെ ഹൃദയം വിങ്ങി... അവന് അവളെ നോക്കി... അവന്റെ കണ്ണിലേ ദയനീയതാ അവളെ തളർത്തുന്ന പോലെ തോന്നി... "പോലീസും നാട്ടുകാരും തന്നെ പീഡന പ്രതിയായി കാണുമ്പോൾ തനിക് എതിർക്കാൻ പോലും ആയിരുന്നില്ല..

സ്വന്തം അച്ഛനും അമ്മയ്ക്കും അനിയനും മുന്നിൽ പെണ്ണിനെ പിച്ചിചിന്തീയവൻ എന്ന് പറഞ്ഞപ്പോൾ ഞാനല്ല എന്ന് പറയാൻ പോലും നാവുകൾ ചലിച്ചില്ല... മനസ്സിലും കണ്ണിലും ഒറ്റൊരു ദൃശ്യം മാത്രം... തുടുത്ത കവിളുകളിൽ വിരൽ പാടുകൊണ്ട് തിണിർത് കല്ലിച്ചു... ചോര ചുണ്ടുകൾ പൊട്ടിയൊലിച്ചു.. മനുഷ്യ ജീവിയാണെന്ന പരിഗണന പോലും നൽകാതെ മുറിവേൽപ്പിച്ച അവളുടെ വിറപൂണ്ട വികൃതമായ ചോരയിൽ പുളയുന്ന അലോഷിയുടെ ശരീരം......അവസാനമായി കേട്ട അവളുടെ സ്വരം... അവൾ മൊഴിഞ്ഞ വാക്കുകൾ... ചോര ചുവപ്പാൽ നിറഞ്ഞ കണ്ണുകൾ... കണ്ണുകളിലെ വേദന... അവസാനം... അവസാനം ഈ കയ്യില് കിടന്നു നിലച്ച അവളുടെ ശ്വാസം...

അവള്ടെ നെഞ്ചിടിപ്പ്... തളർന്നു പോയി ഞാൻ... നാവുകൾ പോലും ചലിപ്പിക്കാൻ ആവാതെ ബന്തിച്ച പോലെ തളർന്നു പോയി... എന്റെ മാത്രം അശ്രദ്ധ കാരണം...എന്റെ ദേഷ്യം കാരണം... എന്റെ വാശി കാരണം...അവസാനമായി പോകല്ലേ കാശിയേട്ട എന്ന അവളുടെ തേങ്ങൽ കെട്ടിരുന്നെങ്കിൽ.... കൈത്തട്ടി മാറ്റി പോകുന്നതിനു പകരം കൈപിടിച്ച് അവള്ടെ കൂടെ ഇരുന്നിരുന്നെങ്കിൽ... അലോഷി...എന്റെ അലോക് എന്റെ കൂടെ... ഞങ്ങടെ കൂടെ ഉണ്ടായിരുന്നേനെ... ഞങ്ങൾടെ സന്തോഷം നിലനിന്നേനെ... ഞങ്ങടെ സൗഹൃദം നിലനിന്നേനെ.." അവന് കരഞ്ഞു പോയി... അവളും... "എന്റെ തെറ്റാ... അവളെ തിരുത്തി കൂടെ നിക്കാതെ....

കുഞ്ഞ് പെണ്ണാണെന്ന് ഓർക്കാതെ... ഒറ്റക്കാണെന്ന് ഓർക്കാതെ... അവളുടെ വാക്കുകൾ കേൾക്കാതെ... തന്റെ വാശി കാരണം ദേഷ്യത്തിൽ ഇറങ്ങി പോയി ഞാൻ... " കാശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഹൃദയം പിടഞ്ഞു... ഓർമ്മകൾ അവനെ കാർന്നു തിന്നു.... ആർക്കുമറിയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ച ആ നിമിഷങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു... തന്റെ മുന്നിൽ അണപ്പൊട്ടി കരയുന്ന കാശിയെ അവൾ ശക്തിയോടെ പുണർന്നു അവന്റെ തോളിൽ മുഖം അമർത്തി കരച്ചിൽ അടക്കി... അവളുടെ കഴുത്തിൽ മുഖം തളർച്ചയോടെ മുഖം പൂഴ്ത്തിയവൻ തേങ്ങി.... "നിനക്ക് തീരുമാനിക്കാം...വീട്ടിൽ പറയണമെങ്കിൽ പറയാം...

കൂടെ നീക്കണമെങ്കിൽ നിൽക്കാം... പക്ഷെ ഞാൻ ഇതിൽ നിന്ന് പിന്മാറില്ലാ.... എന്റെ മനസ്സാക്ഷിക്ക് വേണ്ടി.... എന്റെ അലോശിക്ക് വേണ്ടി അലോക്കിന്‌ വേണ്ടി... എനിക്ക് ഇത് കണ്ടു പിടിക്കണം... അല്ലെങ്കിൽ നീറി നീറി ജീവനോടെ മരിച്ചു പോകും ഞാൻ..."അവളുടെ കഴുത്തിൽ മുഖം ചേർത്തവൻ മൊഴിഞ്ഞുകൊണ്ടിരുന്നു.... അവളുടെ കൈകൾ അവനു പുറത്ത് തലോടി ആശ്വസിപ്പിക്കാൻ എന്നവണ്ണം... എന്തിനും കൂടെയുണ്ടെന്ന് അറിയിക്കുന്ന പോലെ....തന്റെ കാശിയേട്ടന്റെ വേദനയിൽ പങ്കുചേരാൻ എന്ന പോലെ... ************* "പപ്പാ " വീട്ടിനകത്തേക്ക് കയറി പ്രവീൺ പ്രകാശനെ വിളിച്ചു... "എന്താടാ വൈകിയേ "അയാൾ റൂമിൽ നിന്ന് ഇറങ്ങി..

.കൂടെ അവന്റെ മമ്മ സുമതിയും "കാശി കൊച്ചിയിൽ വന്നു പപ്പാ "അവന് പറഞ്ഞത് കേൾക്കേ അയാൾ ഒന്ന് ഞെട്ടി... "അവനു ഇപ്പൊ എങ്ങനെ ഉണ്ട്... അവന്റെ അസുഗം മാറിയോ "അയാളിൽ അമ്പരപ്പ് നിറഞ്ഞു... പ്രവീൺ മാറിയെന്നു തലയാട്ടി.. "ഈശ്വരൻ കാത്തു... പാവം ചെയ്യാത്ത തെറ്റിന് ഇത്രയും കാലം ആ പാവം അനുഭവിച്ചു... ഇനിയെങ്കിലും സന്തോഷമായി ജീവിക്കട്ടെ... ഇങ്ങോട്ട് ഒരു ദിവസം വരാൻ പറയ് പ്രവീ "സുമതി പറഞ്ഞത് കേട്ട് പ്രകാശനും തലയാട്ടി... അപ്പോഴും ആലോചനയിൽ ആയിരുന്നു പ്രവീൺ... "എന്താടാ നിനക്ക് ഒരു തെളിച്ചമില്ലാത്തത് "പ്രകാശൻ മകനു അടുത്തിരുന്നു ചോദിച്ചു...

"പപ്പാ അലോകിന്റെ മരണം സൂയിസൈഡ് അല്ലെന്നാ കാശി പറയുന്നേ... അവന് അത് അന്നോഷിക്കാൻ വേണ്ടിയാ ഇങ്ങനെ ഒരു വരവ് " അവന് പറഞ്ഞത് കേട്ട് പ്രകാശൻ അവനെ നോക്കിയിരുന്നു ... "അങ്ങനെ തോന്നാൻ കാരണം "സുമതിയും അവന് അടുത്ത് ഇരുന്നു... കാശിയുമായുള്ള സംഭാഷണം പ്രവീൺ പറഞ്ഞു കഴിഞ്ഞതും ഇരുവരും ചിന്തയിൽ ആണ്ടു... "പാവം ആ കുട്ടിക്ക് ഒരു സമാധാനവും ഇല്ലല്ലോ... എന്തിനാണാവോ ഈശ്വരൻ അതിനെ പരീക്ഷിക്കുന്നത് "സുമതി സങ്കടത്തോടെ പറഞ്ഞു... "അവന് അന്നോഷിക്കട്ടെ പ്രവീൺ... അവനു അങ്ങനെ തോന്നുന്നുണ്ടേൽ അവന് അന്നോഷിക്കട്ടെ... കൂടെ പപ്പേടെ സഹായവും അവനു ഉണ്ടാകും എന്ന് പറയണം...

എന്തുണ്ടെലും എന്നോട് ചോദിക്കാൻ പറയണം .. അഥവാ ഇതൊരു കൊലപാതകം ആണേൽ അതിനുള്ള ശിക്ഷ അവനു കിട്ടണം "പ്രകാശൻ പറഞ്ഞതിന് ശെരി വെച്ചു സുമതിയും തലയാട്ടി... കുറച്ചു നേരം മകനോപ്പം ഇരുന്നവർ എഴുനേറ്റു പോയി... അപ്പോഴും മനസ്സിലെ വീർപ്പുമുട്ടലോടെ പ്രവീൺ ഇരുന്നു... ************** തലയിൽ ഭാരം തോന്നിയവൾ കണ്ണുകൾ വലിച്ചു തുറന്നു...കണ്ണുകൾ തുറന്നവൾ അങ്ങനെ കിടന്നു... മനസ്സ് ഇന്നലെ രാത്രിയിലേക്ക് കടന്നു പോയി... അവൾക് വേദന തോന്നി...

കരഞ്ഞു തളർന്ന കാശിയെ ഓർത്തപ്പോൾ സങ്കടം തോന്നി.. അവൾ ബെഡിലേക്ക് നോക്കി... കാശിയെ കാണാത്തത് കണ്ടതും അവൾ ഞെട്ടലോടെ എണീറ്റു... ദേഹത്തു പുതപ്പിച്ച പുതപ്പ് കാണെ ഇന്നലെ എപ്പോഴാ കിടന്നതെന്ന് അവൾ ഓർത്തെടുക്കാൻ ശ്രേമിച്ചു... എന്നാൽ ഓർമയില്ലാ... എപ്പോഴാ ഉറങ്ങിയതെന്ന് ഓർമയില്ലാ... മുടി വാരികെട്ടിയവൾ എണീറ്റു ബാത്‌റൂമിൽ മുട്ടി... ശബ്ദം കേൾക്കാത്തത് കൊണ്ട് തുറന്നു നോക്കി... ശൂന്യമായിരുന്നു...

അവളിൽ നേരിയ പേടി തോന്നി...എവിടെ പോയതായിരിക്കും... അവളിൽ പരിഭ്രമം നിറഞ്ഞു.... അവൾ തിരിഞ്ഞു നിന്നതും ടേബിളിലെ ഗ്ലാസിനു താഴെ വെച്ചിരിക്കുന്ന പേപ്പറിൽ കണ്ണുടക്കി...സംശയത്തോടെ അവൾ വേഗം അത് ചെന്ന് കയ്യിലെടുത്തു നോക്കി... "പേടിച്ചു കരയണ്ടാ...ഫ്രഷ് ആവുമ്പോഴേക്കും ഫുഡുംമായി എത്തും..." അത്രമാത്രേ എഴുതിയുള്ളു പക്ഷെ എന്തിനോ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story