താലി 🥀: ഭാഗം 22

thali

എഴുത്തുകാരി: Crazy Girl

 വൈശാലി പല്ലു തേച്ചു കുളിച്ചിറങ്ങിയപ്പോഴേക്കും കാശി ഭക്ഷണവുമായി എത്തിയിരുന്നു... അവൻ ടേബിളിൽ ഭക്ഷണം വെച്ചു ഫ്ലാസ്കിലെ ചായയും ടേബിളിൽ വെച്ചുകൊണ്ട് വൈശാലിയെ നോക്കി... അവളെന്നാൽ അവനെ കണ്ണ് പതിപ്പിച്ചു ഇരിക്കുവായിരുന്നു... ഇന്നലെ ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു അവന്റെ ഭാവം... എന്നും പോലെ യാതൊരു വികാരവും മുഖത്തില്ല... അവൾ അവനെ തന്നെ ഉറ്റുനോക്കി നിന്നു... പെട്ടെന്ന് മുന്നിൽ നിന്ന് വിരൽ ഞൊടിച്ചതും അവൾ ഞെട്ടി... "ആരെ സ്വപ്നം കണ്ടു നിക്കുവാ"കൈകൾ പിണച്ചുകെട്ടി പുരികം പൊക്കി അവന് ചോദിച്ചതും അവൾ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു ഭക്ഷണത്തിനടുത്തേക്ക് നീങ്ങി...അവന് തലയൊന്നു കുടഞ്ഞു... പൊറോട്ടയും മീൻകറിയുമായിരുന്നു...

സമയം എട്ടായത് കൊണ്ടാണോ എന്നറിയില്ല നല്ല വിശപ്പ് തോന്നി അവൾക്... വേഗം രണ്ട് പൊറോട്ട പേപ്പർ പ്ലേറ്റിൽ ഇട്ടു കറിയും ഒഴിച്ച് പേപ്പർ ഗ്ലാസിൽ ചായയും ഒഴിച്ചുകൊണ്ട് അതുമായി ബെഡിൽ വന്നിരുന്നു... "നീ കഴിക്കാതേ ആരും കൊണ്ട് പോകില്ല "അവള്ടെ വെപ്രാളം കണ്ടു സ്വയം പിറുപിറുത്തവൻ ചെയറിൽ ഇരുന്നു... ഇരുവരും കഴിപ്പിൽ ശ്രെദ്ധ പുലർത്തി....പരസ്പരം പറയാനോ ചോദിക്കാനോ മാത്രം മനസ്സിൽ ഒന്നും വരുന്നില്ല...ഇരുവരിലും മൗനം തളംകെട്ടി നിന്നു.... "എനിക്ക് മതിയായി"ഒരു പൊറോട്ടയുടെ മുക്കാൽ ഭാഗം കഴിച്ചതും അവൾ ക്ഷീണത്തോടെ പറഞ്ഞു... അവന് അവളെയും അവളുടെ പാത്രത്തിലും നോക്കി...

"ആക്രാന്തം കണ്ടപ്പോ തോന്നി ബാക്കിയുള്ളതും നീ കഴിക്കുമെന്ന്.."അവന് മുന്നിലെ ബാക്കിയുള്ള പൊറാട്ടയും ചൂണ്ടി പറഞ്ഞത് കേട്ട് അവൾ ചുണ്ട് കോട്ടി... "പൊറോട്ട കഴിച്ച വേഗം വയർ നിറഞ്ഞു മടുക്കും... എനിക്ക് മതിയായി..."അവനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞവൾ പാത്രവും അവന്റെ അടുത്ത് വെച്ചു കൊണ്ട് കൈ കഴുകാൻ എഴുനേറ്റു.... അവന് ഒന്ന് മാത്രമേ എടുത്തിട്ടുണ്ടായുള്ളു... അതുകൊണ്ട് തന്നെ അവന്റെ വേഗം കഴിച്ചു കൊണ്ട് ബാക്കിയായ അവളുടേത്തും കഴിച്ചു വേസ്റ്റ് സഞ്ചിയിൽ ഇട്ടു വെച്ചു... "വേഗം ഒരുങ്ങിക്കോ "ഗ്ലാസ്‌ വാളിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നവളെ നോക്കി അവന് പറഞ്ഞു... "നമ്മള് എങ്ങോട്ടാ പോകുന്നെ "

അവൾ അവനെ കണ്ണ് വിടർത്തി നോക്കി... "തീരുമാനിച്ചില്ല "ഷർട്ടിന്റെ കൈ മടക്കിയവൻ പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി നിന്നു... "നമ്മക്ക് നാട്ടിൽ പോകാം... എനിക്കെന്തോ പേടിയാകുന്നു..."അവളുടെ ശബ്ദം പതിഞ്ഞിരുന്നു... അവന് അവളെ കണ്ണ് ഉയർത്തി നോക്കി... ഭയം... ഭയം നിറഞ്ഞിരിക്കുന്നു ആ മുഖത്ത്... അല്ലെങ്കിലും ഇതെന്റെ മാത്രം ആവിശ്യമാണ്... അവളെ വലിച്ചിഴക്കേണ്ട കാര്യം തനിക്കില്ല...താൻ കാരണം അവൾക്കും വല്ലതും സംഭവിക്കുമോ എന്ന ചോദ്യം അവനിൽ ഉയർന്നു... വേണ്ട.. ഞാൻ കാരണം എനിയും ആർക്കും വേദന നൽകാൻ പാടില്ല...ഇവളെ നാട്ടിലേക്ക് പറഞ്ഞു വിടാം... അച്ഛനോടും മുത്തശ്ശിയോടും എന്തേലും പറയാം....

സമ്മതിച്ചില്ലെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ നിന്ന് പിന്മാറില്ല.. അവന് മനസ്സിൽ ഉറപ്പിച്ചവൻ അവളെ നോക്കി... "ഇതിൽ നിന്ന് ഒരു മുടക്കം എനിക്കില്ല...പെട്ടെന്ന് റെഡി ആകൂ "അവന് അവളെ നോക്കി പറഞ്ഞുകൊണ്ട് ബെഡിൽ മൊബൈലുമായി ഇരുന്നു... എന്തോ വൈശാലിയുടെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു...അറിഞ്ഞു കൊണ്ട് അപകടത്തിലേക് കാലെടുത്തു വെക്കുവാണ്... ശെരിയാ ചെയ്യാത്ത തെറ്റിന് ഇത്രയും കാലം അനുഭവിച്ച കാശിയേട്ടന്റെ അവസ്ഥ അറിയാഞ്ഞിട്ടല്ല എങ്കിലും തിരിച്ചുപോകിൽ കാശിയേട്ടന് വല്ലതും സംഭവിച്ചാൽ... അവളുടെ മനസ്സ് ഒന്ന് പിടഞ്ഞു... ശക്തിയോടെ മിടിക്കുന്ന നെഞ്ചിൽ കൈകൾ വെച്ചു... "ഓർക്കാൻ കൂടി പറ്റണില്ല... അപ്പൊ സംഭവിച്ചാൽ തനിക് സഹിക്കാൻ കഴിയുമോ... "അവൾ സ്വയം ചോദിച്ചു... ***********

ഇരുവരും താഴെ ഗ്രൗണ്ട് ഫ്ലോറിൽ എത്തിയപ്പോഴേക്കും താഴെ പ്രവീൺ കാത്തു നിൽക്കുന്നുണ്ടായിരുന്നു... "നേരത്തെ എത്തിയോടാ... ഇവള് കാരണം വൈകിയതാ "കാശി വൈശാലിയെ ചൂണ്ടി പറഞ്ഞതും അവൾ കൊഞ്ഞനം കുത്തി മുഖം തിരിച്ചു.... അത് കാണെ പ്രവീൺ ചിരിച്ചു പോയി... "ഇല്ലാ ഇല്ലാ.... വാ രണ്ടാളും "പ്രവീൺ പറഞ്ഞുകൊണ്ട് കാശിയുടെ തോളിൽ കയ്യിട്ടു നടന്നു... പുറകിൽ പിറുപിറുത്തുകൊണ്ട് വൈശാലിയും... "എങ്ങോട്ടേക്കാ പ്രവീ "കാശി ഡ്രൈവ് ചെയ്യുന്ന പ്രവീണിനെ നോക്കി... "ആദ്യം വീട്ടിലേക്ക്... മമ്മേം പാപ്പേം നിന്നേം കാണണം എന്ന് പറഞ്ഞിരുന്നു... പിന്നെ "പ്രവീൺ ഒന്ന് നീട്ടി കാശിയെ നോക്കി അവന് സംശയത്തോടെ പ്രവീൺ പറയുന്നതും കാതോർത്തു നിന്നു... "പപ്പയോടു ഞാൻ പറഞ്ഞു അലോകിന്റെ മരണത്തെ പറ്റിയുള്ള നിന്റെ സംശയം... "

"എന്തിനാടാ പറയാൻ നിന്നത്... ഇതൊക്കെ ഒരാള് പോലും അറിയാതെ അന്നോഷിക്കണം എന്ന് കരുതിയതാ... നിന്നോട് പോലും പറയണ്ടാ എന്ന് കരുതിയതാ കാരണം ഞാൻ കാരണം എനി ആർക്കും ഒന്നും നഷ്ടപ്പെടാൻ പാടില്ല... പക്ഷെ നീ കൂടെ അറിയണം എന്ന് തോന്നി നമ്മുടെ അലോകിന്റെ മരണം കൊല്പതാകമാണെന്ന് നീ അറിയണം എന്ന് തോന്നി അതുകൊണ്ടാ ഞാൻ നിന്നെ വന്ന് കണ്ടത്... അല്ലെങ്കിൽ എല്ലാം അറിഞ്ഞു ഒരു തീരുമാനം ആയിട്ടേ ഞാൻ നിന്റെ മുന്നിൽ വരുമായിരുന്നുള്ളു "കാശി പറഞ്ഞു നിർത്തിയതും പ്രവീൺ അവനെ ഉറ്റുനോക്കി... എന്നും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവനായിരുന്നു കാശി...

ഒന്നിൽ ഉറപ്പിച്ചു കഴിഞ്ഞാൽ അതിൽ നിന്ന് പിന്മാറാൻ തന്നെ ബുദ്ധിമുട്ടാണ്... ഞാനും അലോകും ആയിരുന്നു അവന്റെ ബെസ്റ്റ് ഫ്രണ്ട്... മറ്റുള്ളവരോടും മിണ്ടുമെങ്കിലും മറ്റാരോടും കൂടുതൽ അടുക്കുന്നത് അവനു ഇഷ്ടമല്ല.... എന്റെ പപ്പാ മന്ത്രിയുടെ pa ആയതിനാൽ തനിക് എവിടെയും നല്ല സ്വാധീനമായിരുന്നു... കാശിയും സ്മാർട്ട്‌ ആയതിനാൽ അവനേം എല്ലാവരിലും ബഹുമാനം ഉണ്ടായിരുന്നു എന്നാൽ അലോക്...പലപ്പോഴും പലരുടേം മുന്നിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്... അപ്പോഴൊക്കെ അവനു വേണ്ടി തർക്കിക്കാൻ മുന്നിൽ നില്കുന്നത് കാശിയാണ്... പലപ്പോഴും അലോകിനോട് പോലും കുശുമ്പ് തോന്നിയിട്ടുണ്ട്... കാശ്ശിക് ഒരുപടി അലോകിനെയാണോ ഇഷ്ടം എന്നോർത്ത്... പക്ഷെ അല്ലാ അവന് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ആണ്... പക്ഷെ അലോക് ഒരു മിണ്ടപ്പൂച്ചയാ...

അവനെ സംരക്ഷിക്കാൻ എന്നവണ്ണം ആണ് എപ്പോഴും കാശി അവനൊപ്പം... ഓർമകളിലേക്ക് പിന്നിട്ടപ്പോൾ പ്രവീണിന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു... പണ്ട് ഒരുമിച്ചു കണ്ടു കഴിഞ്ഞാൽ വാ അടക്കണമെങ്കിൽ രാത്രിയാക്കണം...മൂന്ന് പേരിൽ ഒതുങ്ങുന്ന ഞങ്ങടെ ഫ്രണ്ട്ഷിപ് അതിനൊരു വല്ലാത്തൊരു സന്തോഷമായിരുന്നു... എന്തേലും പറയാൻ ഉണ്ടാകും മൂന്ന്പേർക്കും അല്ലെങ്കിൽ രണ്ട് പേർ ചേർന്ന് ഒരുവനെ കളിയാക്കും അടുത്ത നിമിഷം അടുത്തവനിലേക്ക് ചായും... എന്നാലിപ്പോ ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കണ്ടുമുട്ടി... പക്ഷെ പങ്കുവെക്കാൻ മാത്രം ഒന്നും ഇല്ലാ...സന്തോഷിക്കാൻ തോന്നുന്നില്ല...പണ്ടത്തെ ആ ഒരു ടച്ച്‌ കിട്ടുന്നില്ല...

അതിലുപരി ഞങ്ങളിൽ ഒരുവൻ ജീവിച്ചിരിപ്പില്ല.... പ്രവീണിന്റെ കാർ അവന്റെ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തി... പ്രവീണും കാശിയും വൈശാലിയും ഇറങ്ങി.. വൈശാലി ചുറ്റും കണ്ണോടിച്ചു മുന്നോട്ട് നടന്നു.... "വീടിന്റെ പെയിന്റ് മാറ്റിയല്ലേ... പണ്ടത്തേത് ആയിരുന്നു ഭംഗി "വീട് കണ്ണോടിച്ചു കൊണ്ട് കാശി പറഞ്ഞു... "ഹ്മ്മ് "പ്രവീണും പുഞ്ചിരിയോടെ നടന്നു... കാശി പ്രവീണിനെ നോക്കി കാണുകയായിരുന്നു അവന്റെ ഭാവം കോലം എല്ലാത്തിനും വന്നിരിക്കുന്ന മാറ്റം... ജനറേഷന് അനുസരിച്ചു മാറുന്ന ട്രെൻടായിരുന്നു അവന്റെ വേഷം...

പലപ്പോഴും മുന്നിലേക്ക് വരുമ്പോൾ ഉള്ള അവന്റെ മുടിയുടെയും കീറിയ പാന്റും നോക്കി ചിരിക്കാൻ മാത്രമേ എനിക്കും അലോകിനും നേരമുള്ളൂ.... അതിലും രസം അവന്റെ ഈ കോലത്തിൽ വീഴാൻ ഒരുപാട് പെൺകുട്ടികൾ ഉണ്ടെന്നതാണ്... രണ്ട് മൊബൈൽ വെച്ചു 20 പെമ്പിള്ളേരോട് സൊള്ളുന്ന ഒരു പ്രതേകതരം കോഴി.... എങ്കിലും അവന്റെ മാന്യത വിട്ടൊരു കളിയുമില്ലാ...എന്തൊക്കെ കാണിച്ചാലും അവന് നല്ലവനായിരുന്നു... വിശ്വസിക്കാൻ കൊള്ളുന്നവനായിരുന്നു... എന്നാലിപ്പോ അവനിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു... മോഡേൺ ആയി നടന്നവൻ ജന്റിൽമാൻ ലുക്കിൽ... എപ്പോഴും കറങ്ങി നടന്നു ജോളി അടിക്കുന്നവൻ ഇന്നൊരൂ കമ്പനി നോക്കി നടത്തുന്നു...

കളി താമഷയിൽ സംസാരിക്കുന്നവനിൽ പക്വത നിറഞ്ഞിരിക്കുന്നു... പണ്ടത്തെ പ്രവീണിൽ നിന്ന് അവന് ഒരുപാട് മാറിയിരിക്കുന്നു... രസകരമായിരുന്നു ഞങ്ങടെ കൂട്ടുക്കെട്ട്... എന്നാലിപ്പോ അകൽച്ച വന്നത് പോലെ.... ഒരുവന്റെ വേർപാട് ഞങ്ങളിൽ മതിൽ പണിത പോലെ... കാശി ഓർത്തുകൊണ്ട് നടന്നു.... അപ്പോഴും വൈശാലി എല്ലാം നോക്കിക്കാണുക്കായിരുന്നു....വീട്ടിലെ ചെടികളിൽ അവളുടെ കണ്ണുകൾ പാഞ്ഞു നടന്നു...ചെടിയിൽ വെള്ളം നനയിക്കാൻ ഇട്ടു വെച്ച നിലത്തെ പൈപ്പ് കാണാതെ അവൾ മുന്നോട്ടേക്ക് നടന്നു... പെട്ടെന്ന് ചെരുപ്പ് അതിൽ കുടുങ്ങിയവൾ മുന്നിലേക്ക് വീഴാൻ ചാഞ്ഞതും വീഴാതിരിക്കാൻ ബലത്തിനായി കാശിയെ പിടിച്ചു...

എന്നാൽ പെട്ടെന്നുള്ള അവളുടെ പിടിത്തത്തിൽ അവനും ബാലൻസ് കിട്ടാതെ മുന്നിലേക്ക് ചാഞ്ഞു... "ആഹ് എന്റമ്മേ " ഇന്റർലോക്കിട്ട നിലത്തവൾ മൂക്കും കുത്തി വീണു... തൊട്ടടുത്തു കാശിയും... പ്രവീൺ ഞെട്ടി പോയി.. അവന് പകപ്പോടെ വീണുകിടക്കുന്നവരെ നോക്കി.... വേദനയോടെ മുഖം ചുളിച്ചവൾ എഴുനേൽക്കാൻ നിന്നതും മുന്നിലെ രണ്ട് കാല്പദം കണ്ടവൾ തല ഉയർത്തി നോക്കി.... ആഡംബരമായ സാരി അണിഞ്ഞ ഒരു സ്ത്രീ...അമ്പരപ്പോടെ ഞെട്ടലോടെ നില്കുന്നു... "അമ്മയെന്നെ അനുഗ്രഹിക്കണം..."ആ ഒരു നേരത്ത് അവൾക് അങ്ങനെ പറയാനാ തോന്നിയത്... പൊടുന്നനെ കാശി എണീറ്റു നിന്നു കൊണ്ട് വീണു കിടന്നു ഉരുളുന്നവളുടെ കയ്യില് പിടിച്ചു എണീപ്പിച്ചു...

"ആകാശം നോക്കി നടക്കാതെ നിലം നോക്കി നടന്നൂടെ നിനക്ക് "അവന് അവളെ നോക്കി നേരിയ ശബ്ദത്തോടെ കനപ്പിച്ചു പറഞ്ഞു... "കാൽ എന്തിനോ തടഞ്ഞു പോയി... അതെങ്ങനാ ഭാര്യ വീഴുമ്പോൾ ഭർത്താവു പിടിക്കണം അതാ നാട്ടുനടപ്പ് "അവൾ അവനെ നോക്കി കണ്ണുരുട്ടി... "അല്ലാതെ വീഴുമ്പോൾ ഭർത്താവിനേം തള്ളിയിടണം എന്നല്ലല്ലോ "അവന് പല്ല് കടിച്ചു ... "അതെന്റെ സ്നേഹം വീഴുമ്പോളും ഉയരുമ്പോളും ഭർത്താവിനെ കൈവിടരുത് എന്നാണ് പൂർവികർ പറഞ്ഞിട്ടുള്ളത് " സ്വയം പുച്ഛിച്ചവൾ പറഞ്ഞതും അവന് മുഷ്ടി ചുരുട്ടി പിടിച്ചു അവളെ വഴക്ക് പറയാൻ നിന്നതും മുന്നിൽ നിൽക്കുന്ന പ്രവീണിനെയും സുമതി ആന്റിയെയും കണ്ടു അവന് മൗനം പാലിച്ചു...

ഇരുവരുടേം മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടു എന്ന്... പ്രവീൺ ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.. കാശിയുടെ തുറിച്ചു നോട്ടം അവനിലേക്ക് നീണ്ടതും അവന് സ്വയം കടിച്ചു പിടിച്ചു നിന്നു.... ************* "മോൾടെ പേരെന്താ "പ്രകാശൻ ആയിരുന്നു... "വൈശാലി "അവൾ അനുസരണയുള്ള കുട്ടിയെ പോലെ പറഞ്ഞു... അപ്പോഴാണ് സുമതി വെള്ളവുമായി സോഫയിക്ക് അടുത്ത് വന്നത്.... കാശിക്കും വൈശാലിക്കും നൽകി പ്രവീണിനും പ്രകാശനും നൽകി സുമതി അവർക്കൊപ്പം ഇരുന്നു... "എപ്പോഴായിരുന്നു കാശി കല്യാണം... ഞങ്ങൾ ഒന്നും അറിഞ്ഞില്ല ഇന്നലെ പ്രവീൺ പറയുന്നത് വരെ "സുമതി ചിരിയോടെ കാശിയെ നോക്കി... ഞാനും അറിഞ്ഞിട്ട് രണ്ട് ആഴ്ചയെ ആയുള്ളൂ എന്നവനു പറയാൻ തോന്നി...

"ആറു മാസമായി ആന്റി... സത്യം പറഞ്ഞാൽ ആരെയും അറിയിച്ചില്ല ആന്റിക്ക് അറിയുന്നതല്ലേ എന്റെ അവസ്ഥ "കാശി നേരിയ പുഞ്ചിരിയോടെ പറഞ്ഞു... "ഇല്ലടാ... ആന്റി ചുമ്മാ പറഞ്ഞതാ... നിന്നെ കണ്ടല്ലോ... ഞങ്ങള്ക്ക് അത് തന്നെ സന്തോഷമല്ലേ മോനെ "സുമതി ഇടറലോടെ പറഞ്ഞു... "സുമതി... "പ്രകാഷൻ ശകാരത്തോടെ വിളിച്ചു... "എന്തൊക്കെ പറഞ്ഞാലും രണ്ട് പേരും made for each other ആണല്ലേ ചേട്ടാ "സുമതി വേഗം വിഷയം മാറ്റി... എന്നാൽ ജ്യൂസ് കുടിച്ചു കൊണ്ടിരുന്ന വൈശാലി ആന്റി പറഞ്ഞത് കേട്ടതും വെള്ളം തരിപ്പിൽ കേറി ചുമച്ചു... കാശി അവള്ടെ പുറത്തിട്ടു രണ്ട് കൊട്ട് കൊടുത്തു അവന് കിട്ടിയ സമയം മുതലെടുക്കുവാണെന്ന് മനസ്സിലായതും അവൾ അവനെ കണ്ണുരുട്ടി നോക്കി...

"പേടിക്കണ്ടാ ഇവൾക്കിത് ഉള്ളതാ"ഉറ്റുനോക്കുന്ന മൂവരേം നോക്കി കാശി പറഞ്ഞു വൈശാലി എല്ലാവർക്കും നിഷ്കളങ്കമായി ചിരിച്ചു കാട്ടി...അടങ്ങി ഇരുന്നു... സുമതി കാശിക്കടുത്തു ഇരുന്നു കൊണ്ട് അവന്റെ മുടിയിൽ തഴുകി...കാശി പുഞ്ചിരിയോടെ അവരെ നോക്കി... പലവട്ടം അലോകിന്റെ കൂടെ ഈ വീട്ടിൽ വന്നു വന്നു ഞങ്ങളും ഇവിടുത്തെ അങ്കത്തെ പോലെ ആണ്... അമ്മയെയും അച്ഛനെയും മിസ് ചെയ്യാത്തതിന് ഒരേ ഒരു കാരണം ഇവരാണ്...പ്രവീണിനെ പോലെ ഞങ്ങളും അവർക്ക് മക്കളെ പോലെ ആണ് ....അലോഷിക്കും ഇഷ്ടമായിരുന്നു ഇവിടെ എന്റെ അമ്മയെ ആമ്മേന്ന് വിളിക്കുന്ന പോലെ സുമതി ആന്റിയെയും അവൾ അമ്മെന്ന് തന്നെയാണ് വിളിക്കാറ് ..

പക്ഷെ മിക്ക ദിവസങ്ങളിലും രാഷ്ട്രിയ പ്രവർത്തകരും ഈ വീട്ടിൽ കൂടും..അതുകൊണ്ട് അലോക് അവളെ അധികം ഈ വീട്ടിലേക്ക് കൂട്ടാറില്ല... കാശി ഓർത്തു... "സുമതി "പ്രകാശൻ വിളിച്ചതും കാശി ഓർമകളിൽ നിന്ന് പുറത്തേക്ക് വന്നു... പ്രകാശാന്റെ വിളിയുടെ അർത്ഥം മനസ്സിലായതും സുമതി സോഫയിൽ നിന്ന് എണീറ്റു... "മോള് വാ വീട് കാണാം "വൈശാലിയെ വിളിച്ചതും അവൾ കാശിയെ നോക്കി... അവന് കണ്ണ്കൊണ്ട് ചെല്ലാൻ പറഞ്ഞതും അവൾ മെല്ലെ എണീറ്റു... "എന്താ മോനെ നിന്റെ മനസ്സിലുള്ളത്...ഇത് നടന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു... ഒരു തെളിവ് ലഭിക്കണേൽ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും... എവിടുന്ന് തുടങ്ങണം എന്ന് നീ തീരുമാനിച്ചിട്ടുണ്ടോ " പ്രകാശൻ ഗൗരവത്തോടെ കാശിയെ നോക്കി കാശിയിലും പ്രവീണിലും ഗൗരവം നിറഞ്ഞു...

"അറിയാം അങ്കിൾ... എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഇതിൽ ഇറങ്ങിയത്..."കാശി പ്രകാശനെ നോക്കി പറഞ്ഞു തുടങ്ങി... "പിന്നെ എവിടുന്ന് തുടങ്ങണം എന്ന് എനിക്കും അറിയില്ല... പക്ഷെ ഇന്ന് ഞാൻ ആ ലോഡ്ജിലേക്ക് പോകും...ശ്വാസം വെടിഞ്ഞു അലോക് മരിച്ച ആ ലോഡ്ജിൽ.. അറിയില്ല എന്തെങ്കിലും തെളിവ് ലഭിക്കുമോ എന്ന്.... പക്ഷെ എനിക്ക് പോകണം അവിടെ "കാശി ഉറപ്പോടെ പറഞ്ഞുകൊണ്ട് ഇരുവരേം നോക്കി... പ്രവീൺ കൂടെയുണ്ടെന്ന പോലെ അവനെ കൺ ചിമ്മി... പ്രകാശനും എന്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞു... കാശിയിൽ അതൊരു ഊർജമായിരുന്നു... "സുമതി ആന്റിക്കൊപ്പം ഇവിടെ നിന്നോ... ഞാൻ ഒരിടം പോയിട്ട് വരാം " ഹാളിൽ നിന്ന് വൈശാലിയോട് കാശി പറഞ്ഞു...

"എങ്ങോട്ടാ പോകുന്നെ "അവൾ വെപ്രാളത്തോടെ ചോദിച്ചു.. "വന്നിട്ട് പറയാം..."അത്രയും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും അവൾ അവന്റെ കയ്യില് പിടിയിട്ടിരുന്നു... "പറ്റില്ല ഞാനും വരും "അവൾ അവനെ നോക്കി പറഞ്ഞു... "ഞാൻ വേഗം വരും "അവന് അവളുടെ കൈകൾ വിടുവെക്കാൻ നോക്കി... "ഇല്ലാ ഒറ്റക്ക് പോകാൻ ഞാൻ സമ്മതിക്കില്ല... എനിക്ക് ഇവിടെ നിൽക്കണ്ടാ... ഞാനും വരുന്നു കാശിയേട്ടനൊപ്പം എന്നേ കൂട്ടീലേൽ ഞാൻ മുത്തശ്ശിയോട് ഇപ്പൊ വിളിച്ചു പറയും "അവൾ ഭീഷണി രൂപേണ പറഞ്ഞതും അവന് അവളിലേക്ക് ദേഷ്യപ്പെട്ടു കൊണ്ട് തിരിഞ്ഞു... "ഇതാടാ ബൈക്കിന്റെ ചാവി " പ്രവീൺ കാശിയുടെ ബൈക്കിന്റെ ചാവിയുമായി ഇറങ്ങി വന്നതും അവന് സ്വയം നിയന്ത്രിച്ചു നിന്നു...

"ആന്റി അങ്കിൾ... ഞങ്ങൾ ഇറങ്ങുവാ എന്നാൽ "കാശി യാത്ര പറഞ്ഞു.. "എന്തേലും ആവിശ്യമുണ്ടെൽ വിളിക്കണം "പ്രകാശൻ പറഞ്ഞു.. "കാശി ഇടക്ക് വരണം മോളെയും കൊണ്ട് " സുമതി പറഞ്ഞതും അവന് ചിരിയോടെ തലയാട്ടി... വൈശാലിയും യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി... പ്രവീണിന്റെ കാർപോർച്ചിൽ നിന്ന് കാശി ബൈകുമായി വന്നതും വൈശാലിയുടെ കണ്ണ് വിടർന്നു...കാശി അവളെ കനപ്പിച്ചു നോക്കുന്നത് കാര്യമാക്കാതെ അവൾ വേഗം അതിൽ രണ്ട് സൈഡും കാലിട്ടിരുന്നു... "അങ്ങനെ ഇപ്പൊ എന്നേ കൂട്ടാതെ പോകണ്ടാ "അവൾ മനസ്സിൽ പുച്ഛിച്ചുകൊണ്ട് ഇരുന്നു... ഒന്നൂടെ അവരോട് യാത്ര പറഞ്ഞുകൊണ്ടവൻ ബൈക്ക് മുന്നോട്ടെടുത്തു... പുറകെ കാറുമായി അലോകും അവനൊപ്പം ഇറങ്ങി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story