താലി 🥀: ഭാഗം 26

thali

എഴുത്തുകാരി: Crazy Girl

"ഞാ... ഞാ...ൻ പറയാം. അത് അലോഷിയെ കൊന്നതും അലോകിനെ വിളിച്ചു വരുത്തി കെട്ടിത്തൂകിയതും..." മണികണ്ഠൻ പാതി പറഞ്ഞു വെച്ച ആ വാക്കുകൾ കാശിയുടെ സമനില തെറ്റിക്കുന്ന പോലെ തോന്നി... അവന് ദേഷ്യത്തോടെ മുന്നിലെ തലയണ വലിച്ചു എറിഞ്ഞു... ആ നിമിഷവും മണികണ്ഠന്റെ വാക്കുകളും കാശി ഓരോന്നായി ഓർത്തെടുത്തു കൊണ്ടിരുന്നു... അയാൾ കിതപ്പോടെ പറയുന്നതും പെട്ടെന്ന് നാവുകൾ ചലിക്കാതെ ആയതും നിലത്ത് പിടഞ്ഞുകൊണ്ടിരുന്നതെല്ലാം മനസ്സിൽ തെളിഞ്ഞു.... മുഖം മറച്ചു കണ്ണുകൾ മാത്രം കാണിച്ചു അടുത്തേക്ക് ഞങ്ങളിലേക്ക് അടുത്തവരെ രൂപം മനസ്സിൽ ഓർത്തെടുത്തു....

പക്ഷെ അവരുടെ മുഖം വ്യക്തമല്ലാ... കണ്ണുകൾ മാത്രം.... അവന് വീണ്ടും അവരെ തിരിച്ചറിയാൻ ഒരു പരിശ്രമിച്ചു കൊണ്ടിരുന്നു... വൈശാലിയേയും പിടിച്ചു ഓടുംനനേരം പുറകിലേക്ക് നോക്കിയ നിമിഷം അവരിലേക്ക് അടുക്കുന്ന ഗുണ്ടകൾ... അവന് കണ്ണുകൾ അടച്ചു തങ്ങളിലേക്ക് ഓടി വരുന്ന ഓരോരുത്തരെയും മനസ്സിൽ ഓർത്തെടുത്തു... ഗുണ്ടകളിൽ ഒരുവന്റെ കയ്യിലെ ചുവപ്പും കറുപ്പും ചേർന്നൊരു ചരട് മനസ്സിൽ തെളിഞ്ഞു... കാശി ഞെട്ടലോടെ കണ്ണുകൾ തുറന്നു.... പരിചിതമായൊരു കയ്യാണത്... അതിലെ ചരട്... മുന്നെവിടെയോ കണ്ടു മറന്നത് പോലെ... അവന് ഓർത്തെടുക്കാൻ ശ്രേമിച്ചു പക്ഷെ സാധിക്കുന്നില്ല...

മുടികളിൽ കൊരുത്തു പിടിച്ചവൻ കണ്ണുകൾ അടച്ചു ഓർത്തെടുക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു പക്ഷെ കഴിയുന്നില്ല... ആ ചരടുള്ള കൈകളിന്റെ ഉടമ ആരാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.... ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങി മുടി തൂവർത്തികൊണ്ടവൾ ബെഡിലേക്ക് നോക്കി... മുടിയിൽ വിരൽ കടത്തി പിടിച്ചു വലിക്കുന്നവനെ കാണെ അവൾ തൂവർത് എറിഞ്ഞുകൊണ്ട് അവന്റെ അടുത്തിരുന്നു... "കാശിയേട്ടാ... എന്ത് പറ്റി "അവന്റെ കൈകൾ വലിച്ചവൾ അവന്റെ അസ്വസ്ഥത നിറഞ്ഞ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കി.... "എനിക്കറിയാം... ആ ചരട് എനിക്കറിയാം... പക്ഷെ ആരാണെന്ന് മനസ്സിലാകുന്നില്ല...

അതാരാണെന്ന് എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല..."അവളുടെ കൈകളിൽ മുറുകെ പിടിച്ചവൻ പുലമ്പിക്കൊണ്ടിരുന്നു... അവന്റ അവസ്ഥ കാണെ അവളിൽ വേദന തോന്നി... "നമുക്ക് കണ്ടു പിടിക്കാം കാശിയേട്ടാ... ഇങ്ങനെ ആവല്ലേ..."അവളുടെ ശബ്ദം ഇടറിയിരുന്നു അവന് അവളെ കണ്ണ് വിടർത്തി നോക്കി ... തന്റെ വേദനകൾ അവളിൽ ആവാഹിച്ചെടുക്കും പോലെ അവളുടെ മുഖത്ത് വേദന നിറഞ്ഞിരുന്നു... അവൾ മുന്നിലേക്ക് ചാഞ്ഞു കൊണ്ട് അവന്റെ തോളിൽ മുഖം അമർത്തി പുറത്ത് തലോടി... "സമാധാനിക്ക്... സമാധാനത്തോടെ ആലോചിക്ക്... ലഭിക്കാതെ ഇരിക്കില്ല... ഈശ്വരൻ കൈവിടില്ല... ഞാൻ വാക്ക് തരുന്നു...

ഇതിന്റെ കുറ്റവാളി ആരാണെങ്കിലും അയാൾക്കുള്ള ശിക്ഷ നൽകിയിട്ടേ നമ്മള് പോകുള്ളൂ " അവന്റെ തോളിൽ താടി അമർത്തിവെച്ചവൾ കുറച്ചു നേരം നിന്നു... അവളെ ചേർത്ത് പിടിക്കാതെ അവളുടെ തോളിൽ താടി വെച്ച് അവനും... മനസ്സിലെ മുഖത്തേ പിരിമുറുക്കം മാഞ്ഞില്ലാതാവുന്നത് അവന് അറിഞ്ഞു... കുറച്ചു നേരത്തിനു ശേഷം അവൾ അടർന്നു മാറിയതും അവന്റെ ശാന്തതയോടെയുള്ള മുഖം കാണെ അവളിൽ നേരിയ പുഞ്ചിരി വിടർന്നു... അവന് അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... ഗോതമ്പിന് നിറമുള്ളവൾ...ചിമ്മി വിടരുന്ന കൺപീലിയിൽ പോലും വല്ലാത്തൊരു ആകർഷണീയം...

അവന്റെ കണ്ണുകൾ താഴ്ന്നു പുഞ്ചിരി തൂകിയ ഇളം ചുവന്ന ചുണ്ട് കാണെ... മനസ്സിലേക്ക് ആ നിമിഷങ്ങൾ കടന്നു... അവന് പിടപ്പോടെ അവളിൽ നിന്ന് നോട്ടം മാറ്റി നെഞ്ചിൽ കൈകൾ വെച്ചു... "എനിക്കെന്താ സംഭവിക്കുന്നെ "ക്രമമില്ലാതെ മിടിക്കുന്ന നെഞ്ചിൽ കൈവെച്ചവൻ മനസ്സിൽ മൊഴിഞ്ഞു... ശ്വാസം വിലങ്ങിയത് പോലെ... തൊട്ടടുത്തു ഉറ്റുനോക്കുന്നവളുടെ അടുത്ത് നിന്ന് എങ്ങോട്ടേലും ഓടി പോകാൻ തോന്നുന്ന പോലെ... മനസ്സ് കൈവിടുന്നാ പോലെ... "അയ്യോ എന്ത്‌ പറ്റി...നെഞ്ച് വേദനിക്കുന്നോ "നെഞ്ചിൽ കൈവെച്ചവന്റെ നെഞ്ചിൽ തൊട്ടവൾ വേവലാതിയോടെ ചോദിച്ചു... അവന് ഞെട്ടിപ്പോയി...

മനസ്സിനെ പിടിച്ചു നിര്തോറും അവൾ തന്നിലേക്ക് അടുത്ത് വരുകയാണ്... "അല്ലേടി ഹാർട്ട്‌ അറ്റാക്ക് "അവന് അവളുടെ കൈകൾ തള്ളി മാറ്റി ബെഡിൽ കിടന്നു തലവഴി മൂടി... "ഇവിടുന്ന് പോകുമ്പോൾ മറ്റൊരു പീഡന പ്രതിയാക്കും അവളെന്നെ "സ്വയം പിറുപിറുത്തവൻ കണ്ണുകൾ അടച്ചു കിടന്നു... അവൾ മിഴിച്ചു ഇരുന്നു... തലവഴി മൂടി കിടക്കുന്നവനെ കാണെ അവളുടെ നെറ്റി ചുളിഞ്ഞു... "എങ്ങനേലും ഒന്ന് കൂട്ടാവാം എന്ന് വിചാരിക്കുമ്പോൾ കോറോണയെ നേരിൽ കണ്ടത് പോലെ എന്നിൽ നിന്ന് ദൂരേക്ക് പോകുവാണല്ലോ... ഇങ്ങേരെ മെനുക്കുമ്പോഴേക്കും മൂക്കിൽ പല്ല് വരാതിരുന്ന മതിയായിരുന്നു "

സ്വയം പിറുപിറുത്തവൾ ബെഡിൽ നിന്ന് എഴുനേറ്റു എതിർവശം ഇരുന്നു ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.... കുറച്ചു നിരങ്ങിയവൾ പുതപ്പിനുള്ളിൽ ഉരുണ്ടു കേറിയതും അവന് ഞെട്ടി... "നീ... നി എന്തിനുള്ള പുറപ്പാടാ "അവനിൽ പരവേഷം തോന്നി... "എനിക്ക് തണുക്കുന്നു...എനിക്കും വേണ്ടേ പുതപ്പ് " അവൾ പറഞ്ഞത് കേട്ടവൻ പുതപ്പ് മുഴുവൻ അവൾക്കിട്ടു കൊടുത്ത്... "ഇന്നാ എല്ലും കൂടെ പണ്ടാരടങ്‌... എന്റെ അടുത്തേക്ക് പോലും വന്ന് പോകരുത് "പുതപ്പോടെ അവളെ അറ്റത്തേക്ക് തള്ളിക്കൊണ്ടവൻ ചെരിഞ്ഞു കിടന്നു... "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്...ഞാൻ തൊട്ടെന്ന് കരുതി നിപ വരാനൊന്നും പോകുന്നില്ല...അങ്ങനെ വെച്ചു തന്നെ തൊടാനും പോകുന്നില്ല...

തൊടാൻ പറ്റിയ കോലം... കുറെ നേരായി സഹിക്കുന്നു " ദേഷ്യത്തിൽ പറഞ്ഞവൾ തിരിഞ്ഞു കിടന്നു... അവന് ഒന്നും പറയാൻ നിന്നില്ല... അവനറിയാം ആദ്യമായിട്ടാണ് ഇത് പോലെ അവളെ അകറ്റുന്നത്...ആർക്കായാലും ദേഷ്യം തോന്നും...പക്ഷെ അങ്ങനെ ചെയ്തില്ലെങ്കിൽ തനിക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല എന്നവന് തോന്നി.... ************* "ഇന്ന് എവിടേം പോകാനില്ലേ " രാവിലത്തെ ബ്രേക്ഫാസ്റ് കഴിച്ചു ബെഡിൽ മലർന്നു കിടക്കുന്നവന്റെ അടുത്ത് ഇരുന്നവൾ ചോദിച്ചു...

അവന് ഒന്നും മിണ്ടിയില്ല... മനസ്സ് മുഴുവൻ അയാളെ ഓർത്തെടുക്കാൻ പരിശ്രമിക്കുകയായിരിന്നു.... അവൾ അവനെ തന്നെ നോക്കിയിരുന്നു ആാാ മനസ്സിൽ എന്തോ അലട്ടുന്നുണ്ടെന്ന് വിളിച്ചു പറയും പോലെ അവൾക് തോന്നി... ബെഡിൽ കയറി ഇരുന്നു അവന്റെ തലക്ക് അടുത്തു കാലു നീട്ടി ഇരുന്നവൾ അവന്റെ മുടിയിഴയിൽ മെല്ലെ തലോടി... ആലോചനയിലും അവളുടെ സ്പര്ശനം അറിഞ്ഞതും അവന്റെ കണ്ണുകൾ മാടി അടഞ്ഞു തുറന്നു... അവളുടെ തഴുകലിനെ തടയാൻ തോന്നിയില്ല...

പെരുത്ത് കയറുന്ന തല വേദനയിൽ നിന്നും അവളുടെ തലോടലിൽ മാഞ്ഞു പോകുന്ന പോലെ തോന്നി...അവന് കണ്ണുകൾ അടച്ചു കിടന്നു... "എന്താ ചിന്തിക്കുന്നേ "കണ്ണുകൾ അടച്ചു കിടക്കുന്നവന്റെ മുഖത്തേക്ക് കണ്ണ് പതിപ്പിച്ചവൾ മുടിയിൽ തഴുകി ചോദിച്ചു... കണ്ണുകൾ തുറക്കാതെ തന്നെ അവനിൽ വേദനയിൽ കുതിര്ന്നൊരു പുഞ്ചിരി തെളിഞ്ഞു... "തന്നെ കൊണ്ട് ഒന്നും സാധിക്കില്ല... ഇന്നേക്ക് ദിവസം നാലാം ദിവസം ആയി കൊച്ചിയിൽ വന്നു.... കൊലപാതകമാണ് എന്ന് തെളിയുന്നു എന്നല്ലാതെ അതിനു പുറകിൽ ആരാണെന്ന് കണ്ടു പിടിക്കാൻ തനിക് കഴിയുന്നില്ല... വീട്ടിൽ നിന്ന് വിളി വന്നു...

നാട്ടിലേക്ക് പോരുന്നില്ലേ എന്ന ചോദ്യം ഉയർന്നു... പക്ഷെ ഇതിൽ നിന്ന് പിന്തിരിയാൻ എനിക്ക് ആവില്ല...എനിക്ക് കണ്ടു പിടിക്കണം... അതാരാണെന്ന് എനിക്ക് കണ്ടു പിടിച്ചേ പറ്റൂ "അവന്റെ ശബ്ദം നേർത്തു വന്നു... "കണ്ടു പിടിച്ചാൽ എന്ത് ചെയ്യും അടിക്കുമോ...അതോ ജയിലിൽ കൊണ്ട് ഇടുമോ... എന്ത് കാര്യം വീണ്ടും ആരുടെയെങ്കിലും സ്വാധീനത്തിൽ ഇറങ്ങി വരും..."വൈശാലി പറഞ്ഞത് കേട്ടവൻ കണ്ണുകൾ തുറന്നവളെ നോക്കി... "ഒരു കോടതിക്കും ജയിലിലും അയാളെ വിട്ട് കൊടുക്കില്ലെങ്കിലോ..."അവന്റെ ശബ്ദം കടുത്തു... അവന് ബെഡിൽ എണീറ്റിരുന്നു അവളെ നോക്കി...

"എന്റെ അലോകിനെ കൊന്നവനെ ചുമ്മാ ജയിലിൽ അയച്ചു വെറുതെ വിടില്ല ഞാൻ.... നിനക്ക് അറിയില്ല വൈശാലി എത്രമാത്രം അവരെനിക് പ്രിയപെട്ടവരാണെന്ന്.... അവന്റെ മരണ വാർത്ത എന്റെ സമനില തെറ്റിച്ചിട്ടുണ്ടെങ്കിൽ നിനക്ക് ഓർക്കാവുന്നതേ ഉള്ളു അവർ എന്നിൽ എത്ര മാത്രം വെറുറച്ചു പോയിട്ടുണ്ടെന്ന്... നിനക്കറിയുമോ... അലോഷി...അവളെനിക് കുഞ്ഞി പെങ്ങൾ ആയിരുന്നു...അവൾക്കും ഞാനും പ്രവീണും അലോകിനെ പോലെ ആയിരുന്നു... എന്തും പറയാനും എപ്പോ അടുത്ത് വരാനുള്ള സ്വാതന്ത്രം ഞങ്ങളിൽ ഉണ്ടായിരുന്നു അവൾക്... പക്ഷെ ഒറ്റപ്പെടുമെന്ന് തോന്നിയപ്പോൾ പറഞ്ഞ ബുദ്ധിമോഷത്തിൽ അവളെ ഞാൻ അടിച്ചു പോയി...

പാവമാ... അലോകിനെ വിട്ട് ദൂരേക്ക് പോകേണ്ടി വരുമോ എന്ന പേടിയായിരുന്നു... ഞങ്ങളിൽ മാത്രം ഒതുങ്ങിയവൾ മറ്റൊരു ആണിന്റെ കൂടെ എങ്ങനെ കഴിയും എന്നോർത്തത് കാരണമാ അവൾ എന്നോട് അങ്ങനെ ചോദിച്ചത്... ആ നിമിഷം പ്രവീൺ ആയിരുന്നു അവിടെ പോയിരുന്നെങ്കിൽ അവനോടും ഇത് പോലെ ചോദിച്ചേനെ... പക്ഷെ എന്റെ അശ്രദ്ധ കാരണം അവൾ ഒറ്റക്കാണെന്ന് അറിഞ്ഞിട്ടും ഒരു ദയയും ഇല്ലാതെ ഞാൻ അവിടെ നിന്നും ഇറങ്ങി... വൈശാലി " അവന് അവളെ കണ്ണിലേക്കു ഉറ്റുനോക്കി വിളിച്ചു അവന്റെ ഏറ്റു പറച്ചിൽ കേൾക്കേ കണ്ണിൽ. വെള്ളം നിറച്ചവൾ അവനെ പകപ്പോടെ നോക്കി അവന്റെ വിളിക്ക് മൂളി കൊടുത്തു...

"അവള്ടെ ചുണ്ട് പൊട്ടി വികൃതമായിരുന്നു...കവിളിൽ നഗം കൊണ്ട് വലിയൊരു മുറിഞ്ഞപാട്...കഴുത്തിൽ പല്ലിന്റെ അടയാളം... അവിടം ചോര ചുവപ്പ് പറ്റി കിടന്നിരുന്നു.. ബാക്കി നോക്കാൻ എനിക്ക് സാധിച്ചില്ല... എന്റെ അവസ്ഥ അറിയുമോ നിനക്ക്... കാലുകൾക് ശക്തിയില്ലാതെ തോന്നി... ബോധമറഞ്ഞു വീണുപോയെങ്കിൽ എന്ന് ആഗ്രഹിച്ചു....അത്രമേൽ അവളുടെ കുഞ്ഞ് ശരീരം ചോരയിൽ കുതിർന്നിരുന്നു...എന്റെ അവസ്ഥ അതുപോലെ ആണെങ്കിൽ എന്റെ അലോഷി എത്രമാത്രം വേദന സഹിച്ചു കാണും... മനുഷ്യ കുഞ്ഞാണെന്നുള്ള പരിഗണന പോലും ഇല്ലാതെ അല്ലെ ആ മോളെ...

അവനും ഉണ്ടാകില്ലേ അവനെ പെറ്റ സ്ത്രീ.... എന്നിട്ടും അവന് എന്റെ അലോഷിയോട് കാണിച്ചത്.... ഒരിറ്റു ജീവൻ ബാക്കി വെച്ചിട്ടാ പോയത്...... എന്നാൽ അതും ഈ കൈകളിൽ കിടന്നവളുടെ ശ്വാസം നിലച്ചു.... പേടിച്ചു പോയി ഞാൻ...അവൾക്കൊപ്പം മരിച്ചു പോയെങ്കിൽ എന്നാഷിച്ചു... എന്നാൽ മരിച്ചു മിനുട്ടുകൾക്കു ശേഷം സുമേഷേട്ടൻ വന്നെന്നെ അടിച്ചു തള്ളിയിട്ടു... കൂട്ടുകാരന്റെ പെങ്ങളെ കൊന്നല്ലെടാ എന്നും പറഞ്ഞു പൊതിരെ തല്ലി എതിർക്കാൻ ആയില്ല എനിക്ക്... തളർന്നു പോയിരുന്നു ഞാൻ...." അവന് ഓർമ്മകൾ ചികഞ്ഞെടുത്തു പുലമ്പിക്കൊണ്ടിരുന്നു... മനസ്സിൽ ആ ദൃശ്യങ്ങൾ കടന്നു വന്നു...

തന്നെ കയ്ച്ചുരുട്ടി അടിക്കുന്ന ദൃശ്യം അവനിൽ മിന്നി മറിഞ്ഞു... അവന് ഞെട്ടി പോയി.... വീണ്ടും വീണ്ടും അവന് അത് ഓർത്തെടുത്തു... കാശിയിൽ മിന്നി മറിയുന്ന ഭാവങ്ങൾ കാണെ കണ്ണുകൾ തുടച്ചവൾ അവനെ പകപ്പോടെ നോക്കി.. "എന്താ... എന്ത് പറ്റി "അവന്റെ തോളിൽ കരം അമർത്തിയവൾ പതിയെ ചോദിച്ചു... അവന് ഞെട്ടലോടെ അവളെ നോക്കി... ഒരുമാത്ര അവന്റെ ഭാവം അവളിലും ഞെട്ടിച്ചു... "ആ ചരട്... അത് അയാളാ... സുമേഷേട്ടൻ... അലോഷിയുട അയൽവാസി... അയാളാ..."അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

അന്ന് അടിക്കുമ്പോൾ ഉയർന്ന കൈകളിലെ ചുവപ്പും കറുപ്പും കലർന്ന അതെ ചരട് ഇന്നലെ ആ ഗുണ്ടകളിൽ ഇടയിലും തന്റെ കണ്ണിൽ മിന്നി മറിഞ്ഞിരുന്നു... അതിനർത്ഥം... പേരറിയാത്തൊരു ഭാവം അവനിൽ നിറഞ്ഞു... ************** "ആ ഇതാര് കാശിയോ.. വാ അകത്തേക്ക് കയറു " ആദ്യം കണ്ട ഞെട്ടലിൽ നിന്ന് മുക്തമായതും രമണി ചിരി വരുത്തി പറഞ്ഞു... "എന്താ മോനെ ഈ വഴി "അകത്തെ സോഫയിൽ ഇരുത്തിയതും അവർ കാശിയെ നോക്കി ചോദിച്ചു...

"ഒന്നുല്ല ചേച്ചി.... ഞാൻ അലോകിന്റെ വീട്ടിൽ... അവിടെ ഇപ്പൊ ആര താമസിക്കുന്നെ " അവന് നാട്ടുവിശേഷം പോലെ ചോദിച്ചു... "ഒരു ക്രിസ്ത്യൻ കുടുംബമാ..."അവർ പറഞ്ഞു നിർത്തി കാശിക്ക് അടുത്ത് ഇരിക്കുന്ന വൈശാലിയെ നോക്കി... "ഇത്..."സംശയത്തോടെ നെറ്റി ചുളിച്ചവർ വൈശാലിയെ നോക്കി "വൈശാലി... എന്റെ വൈഫ്‌ ആണ് " അവന് വൈശാലിയെ നോക്കി പറഞ്ഞതും അവൾ രമണിക്ക് നേരെ ഒന്ന് പുഞ്ചിരി നൽകി... അവരിൽ നേരിയ അമ്പരപ്പ് നിറഞ്ഞിരുന്നു... "അലോകിന്റെ മരണം അറിഞ്ഞു നീ ഭ്രാന്താശുപത്രിയിൽ കിടന്നു എന്നൊക്കെ കെട്ടിരുന്നു ഇപ്പൊ എങ്ങനെ ഉണ്ട് "

എടുത്തടിച്ച പോലെയുള്ള അവരുടെ ചോദ്യം കേട്ടതും അത് വരെ മാന്യമായി ചിരിച്ചിരുന്ന വൈശാലിയുടെ ചിരി മാഞ്ഞു... അവൾ കാശിയെ നോക്കി യാതൊരു ഭാവം വെത്യാസം ഇല്ലാതെ അവരെ നോക്കി ഇരിക്കുകയായിരുന്നു അവന്... "ഇപ്പൊ കുഴപ്പമില്ല ചേച്ചി..."അവന് സാധാ പോലെ പറഞ്ഞു... "ഓ... സത്യം പറഞ്ഞാൽ ഒരു നിമിഷം ഞങ്ങളും തെറ്റിദ്ധരിച്ചു പോയി... അന്ന് നിന്നെ അലോകിന്റെ വീട്ടിൽ അങ്ങനെ കണ്ടെന്നു അറിഞ്ഞപ്പോൾ... എന്ത് ചെയ്യാനാ മനുഷ്യരല്ലേ മോനെ ഞങ്ങൾ...

ആരേം വിശ്വസിക്കാൻ പറ്റാത്ത കാലമാ... മോനല്ലാ അത് ചെയ്തതെന്ന് അറിഞ്ഞപ്പോൾ സഹതാപം തോന്നി ഒരു തെറ്റും ചെയ്യാതെ ആണല്ലോ നീ ജയിലിൽ... ഇപ്പൊ ഇതാ മനസ്സിന്റെ താളം തെറ്റിയിട്ടും... എന്തൊരു വിധിയാണ് ഈശ്വരാ... അല്ലാ നിന്റെ കല്യാണം എപ്പോഴാ കഴിഞ്ഞത് " അവരുടെ സംസാരം കേൾക്കേ വൈശാലി കയ്ച്ചുരുട്ടി പിടിച്ചിരുന്നു... മനപ്പൂർവം കനപ്പിച്ചു പറഞ്ഞതാണെന്ന് അവൾക് മനസ്സിലായിരുന്നു... ഇതൊന്നും അറിയാതെ ആയിരിക്കും താൻ കെട്ടിയത് എന്ന വിചാരമാണ് അവരിൽ എന്നത് അവൾ ഊഹിച്ചെടുത്തു... "കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസത്തോളമായി "അവൾ പുഞ്ചിരി വരുത്തി പറഞ്ഞു...

"ആണോ... അപ്പൊ കാശിക്ക് സുഗമായിരുന്നോ.... അല്ലാ ഇപ്പോഴത്തെ മാതാപിതാക്കൾ മകളുടെ ഭാവി മരുമകനും ചെറിയ ഒരു ദുശീലം ഉണ്ടെങ്കിൽ പോലും വേണ്ടന്ന് വെക്കുന്നതാ... അപ്പൊ മോൾടെ വീട്ടുക്കാർക്ക് കുഴപ്പമില്ലായിരുന്നോ "വീണ്ടും ഉയർന്ന ചോദ്യം കേൾക്കേ അവൾ സ്വയം നിയന്ത്രിച്ചു... "ഇല്ലാ... കാശിയേട്ടൻ എന്നേ കല്യാണം കഴിച്ചതിനു ശേഷമാ സുഖപ്പെട്ടത്... പിന്നെ എന്റെ അച്ഛന് സ്കൂൾ മാഷ് ആയിരുന്നു...അതുകൊണ്ട് തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല...മനുഷ്യന്മാർക്ക് ഒരു രോഗം വരുന്നത് ദൈവത്തിന്റെ പരീക്ഷണമല്ലേ ചേച്ചി....അഥവാ കല്യാണം കഴിഞ്ഞു ശേഷമാണെങ്കിലോ...

ഉദാഹരണം ഒരു കുഴപ്പമില്ലാത്ത ചേച്ചിക്ക് വെറുതെ ഒന്ന് മുറ്റത്ത് ഇറങ്ങി നടന്നപ്പോ തേങ്ങയോ എന്തേലും വീണു സമനില തെറ്റി ചേട്ടൻ ഒഴിവാക്കിയാൽ എന്തായിരിക്കും അവസ്ഥ...ഒഴിവാക്കില്ല എന്നറിയാം... അത് നല്ല മനസ്സുള്ളവർ ആയോണ്ട്...അതുകൊണ്ട് ഒരു അസുഖത്തിനും ആരേം അകറ്റി നിർത്താൻ ആവില്ല ചേച്ചി " അവൾ പറഞ്ഞു കഴിഞ്ഞതും അവർ വിളറി വെളുത്തു നിന്നു... "നിങ്ങള് ഇരിക്ക് ഞാൻ വെള്ളം കൊണ്ട് വരാം "അവർ പറഞ്ഞുകൊണ്ട് വേഗം കിച്ചണിലേക്ക് നടന്നു...

"താടക "അവർ പോകുന്നതും നോക്കി അവൾ പതിയെ മൊഴിഞ്ഞു... ഒരുമാത്ര അവൾ പറയുന്നതെല്ലാം കേട്ട് തരിച്ചു ഇരുന്നവൻ അവസാനം വിളിച്ചത് കേട്ട് ചിരി അടക്കി ഇരുന്നു.... എന്നാൽ മുന്നിലേക്ക് നടന്നു വരുന്നയാളെ കണ്ടതും അവന്റെ ഭാവം മാറി... അവനെ കണ്ടതും അയാളും ഞെട്ടിയിരുന്നു അത് സമർത്ഥമായി മറച്ചു പിടിച്ചതവൻ അറിഞ്ഞു.. അവന്റെ കണ്ണുകൾ അയാളുടെ ചുവപ്പും കറുപ്പും കലർന്ന ചരടിലെ കൈകളിൽ പതിഞ്ഞതും അവന്റെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിടർന്നു.... "കാ... കാശ്ശിയോ...നിന്നെ എന്റെ വീട്ടിൽ പ്രധീക്ഷിച്ചില്ലട്ടോ "അയാൾ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് പുഞ്ചിരി വരുത്തി പറഞ്ഞു......

"പ്രധീക്ഷിച്ചില്ലല്ലേ... അതാണല്ലോ ഞാൻ ആഗ്രഹിച്ചത് "അവന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അയാൾ ചിരിച്ചു... "ഞാൻ സുമേഷേട്ടന്റെ ഒരു സഹായം ചോദിക്കാൻ വന്നതാ... ഒന്ന് എന്റെ കൂടെ വരുമോ "അവന് വിളിച്ചത് കേട്ട് അയാൾ സംശയിച്ചു നിന്നു.... "ഒന്ന് വാ ചേട്ടാ "അയാളുടെ തോളിൽ കയ്യും ഇട്ടവൻ പുറത്തേക് നടക്കുമ്പോൾ രമണി ചേച്ചി വെള്ളവുമായി വന്നിരുന്നു... വൈശാലി വേഗം വാങ്ങി കുടിച്ചുകൊണ്ട് അവരെ നോക്കി അർത്ഥം വെച്ചു ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി....

പ്രവീണിൽ നിന്ന് കാർ വാങ്ങിയത് കൊണ്ട് സുമേഷിനെ മുന്നിൽ കൊ സീറ്റിൽ ഇരുത്തി വൈശാലി പുറകെയും കയറി ഇരുന്നതും കാശി കാർ മുന്നോട്ടെടുത്തു.... ************** "എന്താടാ ഇവിടെ ഇരിക്കുന്നെ "പ്രവീണിനടുത്തു സോഫയിൽ ഇരുന്നു കൊണ്ട് സുമതി ചോദിച്ചു... "ഒന്നുല്ലമ്മേ കാശിയെ വിളിച്ചിട്ട് കിട്ടുന്നില്ലാ "അവന് മൊബൈലിൽ നോക്കി പറഞ്ഞു... "എന്താടാ മുഖം വല്ലാതെ... എന്തായി നിങ്ങളുടെ തിരച്ചിൽ "അവർ അവന്റെ മുടിയിൽ തലോടി... "ഒന്നും ആയില്ലമേ... എന്തോ അവനെ ഓർക്കുമ്പോൾ ഒരു പേടി "അവന് സുമതിയെ നോക്കി പറഞ്ഞുകൊണ്ട് വീണ്ടും മൊബൈലിൽ നോക്കി അവനെ ട്രൈ ചെയ്തു കൊണ്ടിരുന്നു...

"സുമതീ " "ആ ദാ വരണൂ " പ്രകാശാന്റെ വിളി കേട്ടതും സുമതി മുകളിലേക്ക് നടന്നു.... പ്രവീണിനെന്തോ അസ്വസ്ഥത തോന്നി അവൻ കാശിയെ വിളിച്ചുകൊണ്ടിരുന്നു എങ്കിലും അടിയുന്നുണ്ടെങ്കിലും കാൾ എടുക്കാത്തത് കാണെ അവനിൽ സംശയം തോന്നി... അവന് സോഫയിൽ നിന്ന് എണീറ്റു തിരിഞ്ഞതും വാതിക്കൽ നിൽക്കുന്ന കാശിയെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു... "ഹോ വന്നോ.. നിന്നേം നോക്കാൻ വരുവായിരുന്നു ഞാൻ... എന്താടാ കാൾ എടുക്കാഞ്ഞേ " കാശിക്കടുത്തു നടന്നു കൊണ്ട് പ്രവീൺ ചോദിച്ചതും കാശി അവനെ ഉറ്റുനോക്കി... "എന്താടാ നിന്റെ മുഖം വല്ലാതെ

"അവനടുത്തു നിന്നു കൊണ്ട് മുഖം ചുളിച്ചു പ്രവീൺ ചോദിച്ചു... അവിടം ഉയർന്ന ശബ്ദം കേട്ടതും വൈശാലി കണ്ണുകൾ ഇറുകെ അടച്ചു തുറന്നു... മുന്നിൽ വേദനയോടെ അതിലുപരി ഞെട്ടലോടെ വീണു കിടക്കുന്ന പ്രവീണിനെ കാണെ അവൾ കാശിയെ ഞെട്ടി നോക്കി..... അവന്റെ മുഖത്തെ ഭാവം അവളിൽ ഭയം നിറച്ചു... ശബ്ദം കേട്ടു വന്ന പ്രകാശനും സുമതിയും വീണു കിടക്കുന്ന പ്രവീണിനേം കൈകൾ കുടയുന്ന കാശിയെയും കണ്ടു പടിക്കൽ തറഞ്ഞു നിന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story