താലി 🥀: ഭാഗം 32

thali

എഴുത്തുകാരി: Crazy Girl

"കാശിയേട്ടാ can u hug me?plss.." "ഹഹ് " പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ടതും കേട്ടത് തെറ്റിപോയതാണോ എന്ന സംശയത്തിൽ അവന് നെറ്റിച്ചുളിച്ചവളെ നോക്കി... "പറഞ്ഞത് മനസ്സിലായില്ലേ എന്നേ ഒന്ന് hug ചെയ്യുമോ എന്ന് "അവളുടെ മുഖം ഇരുണ്ടു... അവളുടെ മനസ്സ് അസ്വസ്ഥമാണെന്ന് മനസ്സിലായതും അവന് അവൾക് നേരെ വലത് കരം നീട്ടി... നീട്ടേണ്ട താമസം ബെഡിൽ ഇരുന്നു അവന്റെ വലതു കൈക്കുള്ളിൽ ഒതുങ്ങിയവൾ നെഞ്ചിൽ കവിൾ ചേർത്ത് അവന്റെ വയറ്റിൽ വട്ടം ചുറ്റിപിടിച്ചു ഇരുന്നു... കാശി ശ്വാസം പിടിച്ചു നിന്നു പോയി... വല്ലാത്തൊരു വെപ്രാളം മൂടി അവനിൽ...അവന്റെ ഇടം കൈ ബെഡിൽ മുറുകി....

അവളിലെ ശ്വാസം നെഞ്ചിൽ കുത്തിയിറങ്ങുന്നോറും അവന്റെ ഇടത് കൈ കൈ ബെഡിൽ ചുരുട്ടിപിടിച്ചു ... കുറച്ചു നേരം അവനിൽ പറ്റിയിരുന്നുകൊണ്ടവളുടെ ചുണ്ടിൽ നേരിയ പുഞ്ചിരി തെളിഞ്ഞു... ഹൃദയം ശാന്തമായത് പോലെ... മനസ്സിൽ ഒന്നുമില്ലാത്ത പോലെ... അവനിൽ നിന്ന് വമിക്കുന്ന ഗന്ധം അതിൽ മാത്രമായിരുന്നു അവളുടെ മനസ്സ്... അവളുടെ വലത് കൈ അവന്റെ ഇടത് നെഞ്ചിൽ ചേർത്ത് വെച്ചു...അവനു പിടിച്ചു മാറ്റണമെന്നുണ്ട്... പക്ഷെ അവൾ ഒട്ടിയിരിക്കുന്നത് അറിയവേ അവനു സാധിക്കുന്നില്ല...

"എന്തിനാ ഇതിങ്ങനാ ഇടിക്കുന്നെ "ഇടത് നെഞ്ചിൽ കയ്യമർത്തിയവൾ പറഞ്ഞതും അവന് അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി... "നിനക്കെന്തൊക്കെയാ അറിയണ്ടേ "അവന് അവളെ കടുപ്പിച്ചു നോക്കി... "ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. നെഞ്ചേന്തിനാ ഇടിക്കുന്നെ എന്നല്ലേ ചോദിച്ചുള്ളൂ" അവൾ ചുണ്ട് കോട്ടി പറഞ്ഞു... "മനുഷ്യനായാൽ നെഞ്ചിടിക്കും... അത് ഇടിച്ചില്ലേൽ ചത്തെന്നു പറയും.. കേട്ടോടി പൊട്ടി "അവളുടെ തലക്ക് മേട്ടിയവൻ വിളിച്ചതും അവളുടെ മൂക്ക് ചുവന്നു വന്നു... "പൊട്ടി നിങ്ങടെ...ദേ അതുംമിതും വിളിച്ചാൽ ഉണ്ടല്ലോ "അവൾക് ചെറഞ്ഞു കേറി... വാവേന്ന് മാത്രം വിളിക്കുന്ന മനുഷ്യനാ...

ഇപ്പൊ അതൊഴികെ മണ്ടി പൊട്ടി.. ഇനിയെന്തൊക്കെ കേക്കണം ഈശ്വരാ ... അവൾ മനസ്സിൽ പിറുപിറുത്തു... "ഓ ഞാൻ ഒന്ന് പൊട്ടി ന്ന് വിളിച്ചപ്പോ നിനക്ക് ഇത്രേം നാവ്... താഴേന്നു അയാൾ മോശമായി പറഞ്ഞപ്പോഴെന്തേ നാവ് പൊന്തീലെ " കൈകൾ മാറിൽ പിണച്ചു കെട്ടി അവന് ചോദിച്ചതും അവളുടെ തല താണു...വീണ്ടും മനസ്സിൽ അയാളുടെ മോശമായ സംസാരം തെളിഞ്ഞു വന്നതും അവളുടെ മുഗം മങ്ങി... "എന്തെ മറുപടിയില്ലേ "അവന് അവളെ ഉറ്റുനോക്കി... "അവിടെ ഒരുപാട് പേര് ഉണ്ടായിരുന്നു... എല്ലാവരും എന്നേ നോക്കി നില്കുവായിരുന്നു... എനിക്ക് വല്ലാതെ തോന്നി "അവളുടെ ശബ്ദം നേർത്തു... "വൈശാലി "

"ഹ്മ്മ്മ് " കാശിയുടെ വിളി കേട്ടവൾ അവനെ കണ്ണു ഉയർത്തി നോക്കി... "തെറ്റ് ചെയ്‌താൽ മാത്രമേ ആളുകൾ നോക്കുമ്പോൾ പേടിയും വെപ്രാളവും നാണക്കേടും തോന്നേണ്ടതുള്ളു... അല്ലാതെ ഒരുപാട് ആളുടെ മുന്നിൽ വെച്ചു നമ്മുടെ നേരെ മോശമായി സംസാരിച്ചാൽ പ്രതികരിക്കണം... പ്രതികരിക്കാതെ തലയും കുമ്പിട്ടു പോകുമ്പോൾ ആണ് ആളുകൾ അത് ശെരിയാണെന്ന പോലെ മുന്ത്ര കുത്തുന്നത് ... താഴെ ക്യാന്റീനിൽ നിന്ന് ആരെങ്കിലും നിനക്കിഷ്ടമില്ലാത്ത എന്തെലും പറഞ്ഞിട്ടുണ്ടെങ്കിൽ തിരിച്ചു പറയണം പറ്റിയാൽ രണ്ട് പൊട്ടിച്ചേക്ക്...ഒന്നാമത് നമ്മടെ നാടല്ല ഇവിടെ കണ്ടവരെ ഒന്നും അവിടെ കാണാനും പോണില്ല...

ഇനിയിപ്പോ നാട്ടിൽ ആണേലും നീ പ്രതികരിക്കണം നിന്റെ ഭാഗത്തു ശെരിയുള്ളടത്തോളം ഒരാളെങ്കിലും നിനക്കൊപ്പം ഉണ്ടാകും മനസ്സിലായോ " കാശി പറഞ്ഞത് കേട്ടതും അവൾ അവനെ തല ഉയർത്തി നോക്കി ആണെന്ന് തലയാട്ടി.... "കാശിയേട്ടൻ അയാളെ തല്ലുമോ "അവൾ കണ്ണ് വിടർത്തി ചോദിച്ചത് കേട്ട് അവന് അവളെ ഉഴിഞ്ഞു നോക്കി... "അതിനു അയാൾ എന്നേ ഒന്നും പറഞ്ഞില്ലല്ലോ "അവന് ഗൗരവത്തോടെ പറഞ്ഞു... "കാശിയേട്ടന്റെ ഭാര്യ അല്ലെ ഞാൻ... അപ്പൊ എന്നോട് മോശമായി സംസാരിച്ചാൽ കാശിയേട്ടൻ അല്ലെ പ്രതികരിക്കേണ്ടത് "അവൾ കേറുവോടെ പറഞ്ഞു "നിനക്ക് പ്രതികരിക്കാനുള്ള കഴിവില്ലെങ്കിൽ ഞാൻ ഇടപെട്ടേനെ...

ഇതിപ്പോ ആവശ്യത്തിലും വലിയ നാക്കുമുണ്ട്... നല്ല വാളു പോലെ നീണ്ട കയ്യുമുണ്ട്... പോരാത്തതിന് നിന്നെയാണ് പറഞ്ഞത്... so നീ തന്നെ ചെന്ന് പകരം വീട്ടുന്നതാണ് അതിന്റെ ശെരി.... അല്ലാതെ സ്കൂൾ കുട്ടികളെ പോലെ ആരേലും എന്തേലും പറഞ്ഞാൽ അച്ഛനോട് പറഞ്ഞു അടിപ്പിക്കുന്ന പോലെ ആരേലും എന്തേലും മോശം പറഞ്ഞത് മുഴുവൻ കേട്ട് തലയും കുനിച്ചു മുഖവും വീർപ്പിച്ചു വന്നു.... ഭർത്താവിനോട് അയാളെ പോയേ അടിക്ക് എന്ന് പറയരുത്... ആരുടെയെങ്കിലും നാവിൽ നിന്ന് മോശമായി ഒരൊറ്റ വാക്ക് വീണാൽ ഒരു നിമിഷം കാത്ത് നിക്കരുത് കൊടുത്തേക്കണം അങ്ങ്... നിന്റെ ഭാഗത്തു തെറ്റില്ലെങ്കിൽ മാത്രം..."

കാശി പറഞ്ഞതും അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു... കാശി ഓർക്കുകയായിരുന്നു ഒരുപക്ഷെ അലോഷി വന്ന് പരാതി പറയുമ്പോൾ എല്ലാം കേട്ട പാതി കേൾക്കാത്ത പാതി അയാളെ ചെന്ന് അടിക്കുന്നതിനു പകരം സ്വയം എങ്ങനെ പ്രതികരിക്കണം...സംരക്ഷിക്കണമെന്ന് പറഞ്ഞുകൊടുത്തിരുന്നേൽ ചിലപ്പോ ആ രാത്രി അവൾക് അവൾക് അവരുടെ കയ്യില് നിന്ന് രക്ഷപെടാൻ കഴിയുമായിരുന്നു...എപ്പോഴും ഞങ്ങളിൽ മാത്രം ആശ്രയിച്ചു നില്കുന്നവൾക് സ്വയരക്ഷ പറഞ്ഞുകൊടുത്തിരുന്നേൽ തളരാതെ അവൾ പൊരുതിയേനെ... അവനിൽ വേദന തോന്നി... എങ്കിലും...എനിയും പുറകിലൊരു എത്തിനോട്ടം വേണ്ടാ...

ജീവിച്ചിരിക്കുന്നടുത്തോളം മനസ്സിൽ അലോശിയും അലോകും ഞങ്ങടെ കൂടെ ഉണ്ടെന്നവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... കണ്ണുകൾ ചിമ്മി തുറന്നതും മുന്നിൽ കൺ ചിമ്മാതെ നോക്കുന്നവളെ കണ്ടു അവന് നെറ്റി ചുളിച്ചു... അവന് ഒരടി മുന്നോട്ട് നടന്നു കൊണ്ട് വിരൽ ഞൊടിച്ചതും അവൾ ഞെട്ടി... അവന് കൈകൾ കൊണ്ട് എന്തെ എന്ന് കാണിച്ചതും വെളുക്കണേ ചിരിച്ചവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി തിരിഞ്ഞു നിന്നു നാക്ക് കടിച്ചു... എന്നാൽ അവളുടെ കാട്ടിക്കൂട്ടലിൽ തല കുടഞ്ഞുകൊണ്ടവൻ ബെഡിൽ കിടന്നു... **************

ഉച്ചക്ക് ചോർ വാങ്ങാനായി ക്യാന്റീനിൽ പോകുവായിരുന്നു വൈശാലി... അവിടേക്ക് പോകാൻ മനസ്സിൽ വിമ്മിഷ്ടമുണ്ടെങ്കിലും കാശിയേട്ടന് കഴിക്കാൻ വാങ്ങാൻ താൻ അല്ലാതെ വേറാരും ഇല്ലാ എന്ന ഓർമയിൽ പോകുന്നതാണ്... പിന്നെ കാശിയേട്ടൻ പറഞ്ഞതെല്ലാം അവൾ മനസ്സിൽ പ്രതിഷ്ടിച്ചു വെച്ചു... തെറ്റുകൾ ചെയ്യാത്തടുത്തോളം ഒരാൾക്കും നമ്മളെ മോശം പറയാനോ ഇൻസൾട്ട് ചെയ്യണോ ഉള്ള അവകാശം ഇല്ലാ... അവൾ മനസ്സിലെ ദൈര്യപെടുത്തി കൊണ്ട് ക്യാന്റീനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നടുത്ത് പോയി നിന്നു...

" രണ്ട് പൊതി ചോർ "അകത്തേക്ക് നോക്കിയവൾ പറഞ്ഞതും അവിടെ നിൽക്കുന്ന പയ്യൻ തലയാട്ടി കൊണ്ട് അതിനുള്ളിലേക്ക് നടന്നു... എന്നാൽ അവളുടെ ശബ്ദം കേട്ടത് കൊണ്ടോ അകത്തു നിന്നു വശ്യമായ നോട്ടം കൊണ്ടയാൾ പുറത്തേക്ക് വന്നു... അയാളെ കാണെ വെറുപ്പോടെ അവൾ മുഖം തിരിച്ചു... "മോള് പോയില്ലേ...ഞാൻ കരുതി പോയെന്ന്..."അവൾക്കടുത്തേക്ക് വന്നയാൾ പറഞ്ഞതും അവൾ വെറുപ്പോടെ രണ്ടടി പുറകിൽ നിന്നു... ഒരു സ്ത്രീ ഭക്ഷണം വാങ്ങാൻ വന്നതും കുറച്ചു നേരം അയാളുടെ കുറുക്കൻ കണ്ണുകൾ ആ സ്ത്രീക്ക് ചുറ്റും അലഞ്ഞുനടന്നു... അവൾക് വല്ലാതെ അസ്വസ്ഥത തോന്നി അത് കാണെ...

അവർ പോയതും വീണ്ടും അയാൾ അവൾക് നേരെ തിരിഞ്ഞു... "കൂടെ ആരുമില്ലേ... ഞാൻ പറഞ്ഞതല്ലേ കൂട്ടിനു വേണേൽ ഞാൻ വരാം എന്ന് " ചുറ്റും ആൾക്കാറുണ്ടോ ഇല്ലയോ എന്ന കൂസൽ പോലും ഇല്ലാതെ അവൾക്കും ചുറ്റും നോക്കി അയാളുടെ സംസാരം കേൾക്കേ അവൾക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു... "തന്റെ പെണ്ണുപിള്ളക്ക് കൂട്ടിരിക്കടോ പോയിട്ട്... അതോ അവർക്ക് ആരെങ്കിലും കൂട്ടിനിരുത്തിയാണോ താൻ ഇവിടെയുള്ളവർക് കൂട്ടിരിക്കാൻ വന്നത്..." അയാൾക്കു നേരെ അവൾ ചീറിയതും അയാളുടെ മുഖത്തെ വശ്യമായ ചിരി മാഞ്ഞു.... ആ അന്തരീക്ഷമാകെ നിശബ്ദത നിറഞ്ഞു... എല്ലാവരുടെ കണ്ണുകളും ഇരുവരിലും തങ്ങി....

"എന്തെ നാക്കിറങ്ങി പോയോ..."ദേഷ്യം കൊണ്ട് വിറച്ചവൾ അവനു നേരെ അലറി.. എന്നാൽ അപമാനത്താൽ അയാളിൽ ദേഷ്യം നിറഞ്ഞു... "ഡീ... പീറ പെണ്ണാ നീ... ഞാൻ ഒന്ന് തൊട്ടാൽ എന്റെ ഈ കയ്യില് അമരും നീ "അയാളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... അതിനിരാട്ടിയായി ദേഷ്യത്തിൽ വിറച്ചു നിന്നവൾ അടുത്ത് ടേബിളിൽ കൊണ്ട് വെച്ച ചൂട് വെള്ളമുള്ള ഗ്ലാസ്‌ കയ്യിലെടുത്തി അയാളുടെ ദേഹത്തേക്ക് വീശിയിരുന്നു... ചെറിയ പൊള്ളാലോടെ മുഖം വെട്ടിച്ചയാൾ തടവി... "തന്നെ തൊട്ടാൽ എന്റെ കൈ നാറും "ടേബിളിൽ സ്റ്റീൽ ഗ്ലാസ്‌ ശബ്ദത്തോടെ വീശി വെച്ചുകൊണ്ടവൾ അയാളെ പകയോടെ നോക്കി....

അവിടെ കൂടിയ അയാളെ അറിയുന്നവരിൽ പകുതിയും പുച്ഛം നിറഞ്ഞു മറ്റു പലരും അമ്പരന്നു നോക്കി... "എടീ " ദേഷ്യത്തിൽ കയ്യ് ഉയർത്തി അയാൾ മുന്നോട്ട് വന്നതും പെട്ടെന്നുള്ള വരവിൽ അവൾ പിന്നോട്ട് വേച്ചു ... ആരുടെയോ കൈകൾ അവളുടെ കയ്യില് പിടിച്ചു പുറകിൽ നിർത്തികൊണ്ട് ഉയർന്നു വന്ന അയാളുടെ കൈപിടിച്ച് തിരിച്ചു... "ആഹ്ഹ..."വേദനയോടെ അയാൾ അലറി... വൈശാലി ഞെട്ടലോടെ തന്റെ കൈകളിലെ പിടിയിൽ നോക്കി... മെല്ലെ കണ്ണുകൾ ഉയർത്തി മുന്നിൽ നില്കുന്നവനെ നോക്കി .. ദേഷ്യം നിറഞ്ഞുനിൽക്കുന്ന കാശിയെ കാണെ അവളിൽ പുഞ്ചിരി വിരിഞ്ഞു...

"ആഹ്ഹ..വിടെടാ "പിന്നിലോട്ട് കൈകൾ വലിച്ചതും അയാളുടെ അലർച്ച മുഴങ്ങി... അത് കേൾക്കേ വൈശാലിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "ഹും അങ്ങനെ തന്നെ വേണമെടാ... കുടവയറാ "അവൾ ചുണ്ട് കോട്ടി പിറുപിറുത്തു... അവളുടെ കൈകൾ വിട്ടവൻ മുന്നിൽ പുറം തിരിഞ്ഞു നില്കുന്നയാളുടെ കൈകൾ വിട്ടു... വേദനയോടെ കൈകൾ തടവികൊണ്ടയാൾ തിരിഞ്ഞു നിന്നു... മുന്നിൽ നില്കുന്നവനെ കാണെ അയാളുടെ കണ്ണൊന്നു മിഴിഞ്ഞു... പതിയെ പതിയെ കണ്ണുകളിൽ ഭയം നിറഞ്ഞു.... "അത്... അത് പിന്നെ ഞാൻ... തമാശക്ക് "അയാൾ നിന്ന് വിയർത്തു... "തമാശക്ക്... തമാശക്ക് കൂടെ കിടക്കാൻ വരണോ എന്ന് ചോദിച്ചല്ലേ...

തന്റെ തമാശ കൂടുന്നു എന്നല്ലാതെ കുറയുന്നില്ലല്ലോ സുരേന്ദ്രൻ ചേട്ടാ " അയാളുടെ പേര് കടുപ്പിച്ചു വിളിച്ചു കൊണ്ട് കാശി പറഞ്ഞതും അയാളുടെ തല ഭയത്താൽ താണു... "പ്ഫാ തല കുനികുന്നോ ചെറ്റേ "അയാളുടെ കഴുത്തിൽ പിടിച്ചവൻ തള്ളിയതും ശക്തിയോടെ അയാൾ പുറകിലേക്ക് വീണു... "പ്ലീസ് നോ... ഇതൊരു ഹോസ്പിറ്റൽ ആണ്...ഒരു സീൻ ഉണ്ടാകരുത് "ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന ഒരുവൻ കാശിയെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞതും അവന് അയാളിൽ നിന്ന് കുതറി...

"എന്നിട്ടാണോടോ... ഹോസ്പിറ്റലിൽ വരുന്ന സ്ത്രീകളോട് അപമരിയതയായി പെരുമാറുന്ന ഇവനെ പോലെയുള്ളവരെയൊക്കെ ഇതിനുള്ളിൽ കയറ്റുന്നെ "കാശി അയാൾക് നേരെ ദേഷ്യത്തോടെ തിരിഞ്ഞു... "സർ എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കും സർ..."അവന് തല താഴ്ത്തി പറഞ്ഞു... "എപ്പോ കണ്ട സ്ത്രീകളെ മൊത്തം അപമാനിതരാകിയിട്ടോ... "കാശിക്ക് ദേഷ്യം വന്നു... "എത്രയും പെട്ടെന്നു സർ..."കാശിക്ക് നേരെ ദയനീയ മായി പറഞ്ഞുകൊണ്ടവൻ വീണു കിടക്കുന്നയാളെ കലിയോടെ നോക്കി... "സെക്യൂരിറ്റി take him "അവന് പറഞ്ഞതും രണ്ട് മൂന്ന് സെക്യൂരിറ്റി വന്നയാളെ തൂകി എടുത്തോണ്ട് പോയിരുന്നു...

രംഗം ശാന്തമായതും കാശി പുറകിലുള്ളവളെ നോക്കി... "ഹാപ്പി??"അവന് അവളെ പുരികമുയർത്തി നോക്കി... "ഡബിൾ ഹാപ്പി "അവന്റെ കയ്യില് തൂങ്ങി പിടിച്ചവൾ കണ്ണ് വിടർത്തി പറഞ്ഞതും ഗൗരവത്തോടെ മുഖം തിരിച്ചവന്റെ ചുണ്ടിൻ കോണിൽ പുഞ്ചിരി തെളിഞ്ഞിരുന്നു...  "എന്നാലും കാശിയേട്ടന്റെ മുഖം കണ്ടപ്പോൾ അയാൾ പേടിച്ചിരുന്നു... നിങ്ങൾക് തമ്മിൽ മുന്നേ വല്ല പരിചയവുമുണ്ടോ " റൂമിലെത്തി ഭക്ഷണം കഴിക്കേ അവൾ ചോദിച്ചത് കേട്ട് അവനൊന്നു മന്ദഹസിച്ചു...

"അപ്പൊ അറിയാലേ... എനിക്ക് തോന്നി "അവനെ നോക്കിയവൾ അമർത്തി പറഞ്ഞു... "കോളേജ് ക്യാന്റീനിൽ അയാളുണ്ടായിരുന്നു അന്നിതുപോലെ ഒരു തമാശ കാണിച്ചത് ഞങ്ങൾ ഒന്ന് പരിചയപെട്ടതാ "അവന് കഴിച്ചുകൊണ്ട് പറയുന്നത് കേൾക്കേ അവളുടെ കണ്ണുകൾ മിഴിഞ്ഞു... "വെല്ല്യ പുള്ള്യ ലെ "അവനെ നോക്കിയവൾ ചുണ്ട് കോട്ടി... "ജീവിതത്തിൽ നിന്നെ പോലെയുള്ളവരെയൊക്കെ സഹിക്കണ്ടേ..." അവന് പറഞ്ഞത് കേട്ട് പുച്ഛിച്ചു തള്ളിയവൾ കഴിപ്പ് തുടർന്നു..... രണ്ട് ദിവസം വേണ്ടി വന്നു കാശിയുടെ കെട്ടഴിക്കാൻ... ചെറിയ പാട് തെളിഞ്ഞു കാണുന്നുണ്ട് .... അതുകൊണ്ട് മുറിവ് നന്നായി മാറുവാൻ വേണ്ടി മെഡിസിനും ഓയിന്മെന്റും വാങ്ങിയവർ ഡിസ്ചാർജ് വാങ്ങി അവിടെ നിന്നും ഇറങ്ങി... ഇടയ്ക്കിടെ പ്രവീണേട്ടനും അജ്മലേട്ടനും വന്നു പോകാറുണ്ട്...

അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ നിന്ന് പിക്ക് ചെയ്യാൻ പ്രവീൺ എത്തിയിരുന്നു... "ഇന്ന് തന്നെ പോണോടാ " റെന്റിനെടുത്ത മുറിയുടെ പൈസയും കൊടുത്തു സാധങ്ങളെല്ലാം എടുത്തു പ്രവീണിന്റെ കാറിൽ കയറി ഇരിക്കുമ്പോൾ ആണ് പ്രവീൺ കാശിക്ക് നേരെ ചോദിച്ചത്... "പോണം പ്രവീ... മുത്തശ്ശിയും അമ്മയും വിളിച്ചു വിളിച്ചു ചെവി തഴഞ്ഞു... അവരെ പറഞ്ഞിട്ടും കാര്യമില്ല മൂന്ന് ദിവസം എന്ന് പറഞ്ഞിറങ്ങിയ ഞാനാ രണ്ടാഴ്ചയായി "കാശി ചിരിയോടെ പറഞ്ഞു... "എങ്കിലും കണ്ടു മതിയായില്ല... ഇനിയെപ്പോഴാ... മമ്മ ചോദിച്ചു രണ്ടാളേം കുറിച്ച് "പ്രവീണിന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞു... "എനിയും വരുമെടാ...

ഇടക്ക് മമ്മയെയും കൂട്ടി നീയും വാ... എപ്പോഴും ജോലി എന്ന് പറഞ്ഞു നടക്കാതെ " കാശി പറഞ്ഞതിന് അവനൊന്നു പുഞ്ചിരിച്ചു... ഇരുവരേം സ്റ്റേഷനിൽ ഇറക്കിയപ്പോൾ അജ്മലും ഉണ്ടായിരുന്നു... പ്രവീണിനോടും അജ്മലിനോടും യാത്ര പറഞ്ഞുകൊണ്ടവർ ട്രെയിനിനടുത്തേക്ക് നടന്നു... "വൈശാലി "പ്രവീൺ വിളിച്ചത് കേട്ട് വൈശാലി ചിരിയോടെ തിരിഞ്ഞു നോക്കി കൈകൾ ഉയർത്തി തടഞ്ഞു... "കൂട്ടുകാരനെ പൊന്ന് പോലെ നോക്കാനല്ലേ...നോക്കാട്ടോ..."അവന് പറയാൻ വന്നത് കണ്ണിറുക്കി അവൾ വിളിച്ചു പറഞ്ഞതും പ്രവീണും അജ്മലും അതിലുപരി സ്റ്റേഷനിൽ കാത്ത് നില്കുന്നവരിൽ പോലും അവളുടെ സംസാരം കേൾക്കേ ചിരി പൊട്ടി...

"ഈ പെണ്ണ് "സ്വയം തലക്കുടഞ്ഞവൻ അവളുടെ കയ്യും വലിച്ചു ട്രെയിനിൽ വലിച്ചു കയറ്റി... ഒന്നൂടെ കൈകൾ വീശി യാത്ര പറഞ്ഞവൾ സീറ്റിൽ ഇരുന്നു... ആരുടെയോ കാരുണ്യം കൊണ്ടോ അവള്ടെ പ്രിയപ്പെട്ട സൈഡ് സീറ്റ് കിട്ടിയിരുന്നു... ആവേശത്തോടെ അവിടെ കയറി ഇരുന്നവൾ പുറത്തേക്ക് കണ്ണിട്ടു... നടുക്കിരുന്നവൻ തല ചാരി ഇരുന്നു.... "ഇവിടേക്ക് വരുമ്പോൾ മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു... അലോകിന്റേം അലോഷിയുടെയും മരണത്തിനു പിന്നിൽ യാതൊരു തെളിവ് പോലും ഇല്ലാതെ വീർപ്പുമുട്ടിയായിരുന്നു തന്റെ വരവ്... എന്നാൽ ഈ തിരിച്ചുപോക്കിൽ അവരുടെ കൊലപാതികൾക് തക്കതായ ശിക്ഷ നൽകിയാണ് താൻ പോകുന്നത്...

അതിലുപരി തന്റെ മനസ്സിപ്പോൾ പറഞ്ഞറിയക്കാത്ത വിധം ശാന്തമാണ്... എല്ലാം കൊണ്ടും തന്റെ മനസ്സിനെ അലട്ടുന്നതിനെല്ലാം തനിക് ഉത്തരം ലഭിച്ചിരിക്കുന്നു " പുറത്തേക്ക് കണ്ണിട്ടിരിക്കുന്ന വൈശാലിയെ അവനൊന്നു നോക്കി... കണ്ണുകൾ വിടർത്തി... പുറത്തേക്ക് കണ്ണുകൾ പായിച്ചു... പതിഞ്ഞ ശബ്ദത്തോടെ ചുണ്ടിനിടയിൽ പാട്ടിന് വരികൾ ഈണത്തിൽ പാടുന്നവളെ കാണെ ചെറുചിരിയോടെ തലകുടഞ്ഞവൻ സീറ്റിൽ ചാരി ഇരുന്നു കണ്ണുകളടച്ചു... ഇടക്കെപ്പോഴോ തോളിൽ തലച്ചേർത്തു കിടക്കുന്നവളെ അറിഞ്ഞവൻ ഒന്നൂടെ ചേർന്നിരുന്നു.... ഉറക്കിനിടയിൽ അവൾ വീഴാതിരിക്കാൻ എന്ന പോൽ.... 

വീട്ടിലെത്തുമ്പോൾ രാത്രിയോട് അടുത്തിരുന്നു... അതുകൊണ്ട് തന്നെ വൈശാലി ക്ഷീണിച്ചു തളർന്നിരുന്നു ... കുറച്ചു നേരം മുത്തശ്ശിയുടെയും അമ്മയുടെയും ശകാരങ്ങൾ ഒരടി അനങ്ങാതെ മുഴുവൻ ഇരുവരും കേട്ടു.... അവരുടെ തൊണ്ട വറ്റിയപ്പോൾ മുറിയിലേക്ക് വേഗം പാഞ്ഞു... എന്തുകൊണ്ടോ ദേവിന്റെ സാനിധ്യം അവിടെയില്ലാത്തത്തിൽ അവളിൽ നേരിയ ആശ്വാസം തോന്നി.... കുളിച്ചിറങ്ങിയതും അവൾ ബെഡിലേക്ക് മലർന്നു വീണിരുന്നു...

ബെഡിൽ ചെരിഞ്ഞുകൊണ്ട് സുഖസുന്ദരമായി കിടന്നുറങ്ങുന്നവളെ കാണെ അവന് നെറ്റി തടവി കൊണ്ട് അവളെ പിടിച്ചു നേരെ കിടത്താൻ നോക്കിയെങ്കിലും കയ്യും കാലും അവന്റെ ദേഹത്തേക്ക് തട്ടി ചവിട്ടിയതും...ഉറക്കിൽ മുഴുകിയവളുടെ കാലിൽ മെല്ലെ തട്ടു കൊടുത്തവൻ പുറത്തേക്കിറങ്ങി ഡോർ അടച്ചു.... പതിവിലും വൈകിയാണവൾ എണീറ്റത്... ശൂന്യമായ ബെഡ് കാണെ സമയം നോക്കിയതും ഞെട്ടിപിടഞ്ഞേഴുന്നേറ്റുകൊണ്ടവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി... മുറിയുടെ ഡോർ തുറന്നു മെല്ലെ താഴേക് ഇറങ്ങി...

"ആ വൈശാലി എണീറ്റോ "അമ്മയുടെ ചോദ്യം കേട്ടതും അവൾ ചമ്മിയ പുഞ്ചിരിയോടെ പടികൾ ഇറങ്ങി നിന്നു..... സോഫയിൽ ഇരുന്ന ദേവിന്റെ കണ്ണുകൾ വൈശാലിയെ കാണെ വിടർന്നു .... നാളുകൾക്കു ശേഷം വീണ്ടും അവളെ കണ്ടപ്പോൾ അവളിൽ സൗന്ദര്യം ജ്വലിക്കുന്നതിനു പോലെ തോന്നി അവനു... എന്തിനോ അവളെ കാണെ അവന്റെ കണ്ണുകൾ തിളങ്ങി... എന്നാൽ അവളുടെ കണ്ണുകൾ ചുറ്റും കാശിയെ തിരഞ്ഞു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story