താലി 🥀: ഭാഗം 36

thali

എഴുത്തുകാരി: Crazy Girl

കാശി ഹോസ്പിറ്റലിൽ എത്തുമ്പോൾ പതിനൊന്നരയോട് അടുത്തിരുന്നു.... ബൈക്ക് പാർക്ക്‌ ചെയ്തവൻ ഹോസ്പിറ്റലിൽ കയറി റീസെപ്ഷനിൽ ചോദിച്ചുകൊണ്ട് അവിടെ നിന്ന് നടന്നു... രാത്രി ആയതിനാൽ അഞ്ചോ ആറോ ഡ്യൂട്ടി നഴ്സും രോഗികളുടെ കൂടെ വന്നവരും മാത്രമേ അവിടെ ഉണ്ടായിരുന്നു.... ദൂരെ ചെയറിൽ ഇരിക്കുന്ന കല്ലുവിനെ കണ്ടതും കാശി അവൾക്കടുത്തേക്ക് നടന്നു... "കല്ലു " എന്തോ ചിന്തയിലാഴ്ന്നിരിക്കുന്ന കല്ലുവിനെ കാശി വിളിച്ചപ്പോൾ ആണ് അവൻ വന്നത് അവൾ അറിഞ്ഞത്... "എവിടെ എവിടെ അപ്പച്ചിയും ചെറിയച്ഛനും "കാശി ചോദിച്ചത് കേട്ട് അവൾ ചെയറിൽ നിന്ന് എണീറ്റു... "റൂമിലാ വാ " അവൾ വിളിച്ചുകൊണ്ട് മുന്നോട്ടു നടന്നു അവൾക്കൊപ്പം അവനും...

"എന്തുപറ്റിയതാ "കാശി "നെഞ്ച് വേദനയാടാ...ചെക്കപ്പ് ചെയ്തു കുഴപ്പമൊന്നുമില്ല... സ്‌ട്രെസ് എടുത്തിട്ടാ... കുറച്ചു റസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞു...മുറിയിലേക്ക് മാറ്റി...നാളെ ഡിസ്ചാർജ് ആകും "കല്ലു "നിന്റെ കരച്ചിൽ കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി " കാശി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. "ഇവിടെ എത്തുന്നത് വരെ ഞാൻ പേടിച്ചിട്ടാ വന്നത്... ഡോക്ടർ ഒന്നുമില്ലെന്ന് പറഞ്ഞപ്പോഴാ ഒന്ന് സമാധാനം ആയത് " ഇരുവരും സംസാരിച്ചു കൊണ്ട് മുറിയിൽ കയറി.... ചെറിയച്ഛൻ മരുന്നിന്റെ എഫക്റ്റിൽ ഉറങ്ങുകയായിരുന്നു.... അപ്പച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു... കാശിയെ കണ്ടതും അവർ എണീറ്റു... "നീ വന്നോ.... ബുദ്ധിമുട്ടായോ മോനെ "അപ്പച്ചി കാശിക്കടുത്തേക്ക് ചെന്നു...

"ഏയ് ഇല്ലാ അപ്പച്ചി... ചെറിയച്ഛന് എങ്ങനെ ഉണ്ട്..."കാശി ഉറങ്ങുന്നയാളെ നോക്കി ചോദിച്ചു "മരുന്ന് കൊടുത്തു ഉറങ്ങിയേ ഉള്ളു..."അപ്പച്ചി "എന്ത് പറ്റിയതാ... എപ്പോഴാ വേദന വന്നത് "കാശി ചോദിച്ചതും അപ്പച്ചി കടുപ്പിച്ചു കൊണ്ട് കല്ലുവിനെ നോക്കി.. അവൾ ഭാവവെത്യാസം ഇല്ലാതെ മുറിയിലെ എക്സ്ട്രാ ബെഡിൽ കേറി ഇരുന്നു... കാശി ശ്രേദ്ധിച്ചിരുന്നു ഇരുവരുടേം മുഖം..എന്തോ കാര്യമായ വഴക്ക് നടന്നിട്ടുണ്ട് എന്നവൻ തോന്നി... "എന്റെ കാശി ഇവളെ കൊണ്ട് ഞങ്ങൾക്കൊരിക്കലും സമാധാനം കിട്ടില്ലെന്ന തോന്നുന്നേ.... ഞങ്ങള്ക്ക് വയസ്സ് ഇത്രയും ആയില്ലേ... ആ ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കാതെ നിന്നൂടെ ഇവൾക്ക്.... ഒറ്റ മോളാ എന്ന് വെച്ചു അവളുടെ ആഗ്രഹത്തിനെല്ലാം നിന്നു കൊടുത്ത ഞങ്ങള്ക്ക് ഇങ്ങനെ തന്നെ വേണം...

"അപ്പച്ചി കണ്ണ് നിറച്ചുകൊണ്ട് കല്ലുവിനെ പറഞ്ഞതും കാശി കല്ലുവിനെ നോക്കി... ആ മുഖത്ത് എല്ലാം കേട്ട് മടുത്തതിന്റെ ഭവമാണ്.... "എന്താ അപ്പച്ചി കാര്യം "കാശി അപ്പച്ചിയെ നോക്കി ചോദ്യമുന്നയിച്ചു.. "ഇവള്ടെ കല്യാണകാര്യമാ മോനെ.... ഇവൾക്ക് വയസ്സ് ഇരുപത്തിമൂന്നു കഴിഞ്ഞു... ഇപ്പോഴും കെട്ടാതെ ഇങ്ങനെ നടക്കാനാണോ ഇവൾടെ ഉദ്ദേശം... പഠിക്കട്ടെ എന്ന് വിചാരിച്ചു പഠിപ്പിച്ചു... എന്നിട്ടു പറഞ്ഞു ജോലി കിട്ടട്ടെ... ശെരിയാ ജോലി വേണം.. അതുകൊണ്ട് ജോലി കിട്ടുന്നത് കാത്ത് നിന്നും... ഇതിപ്പോ ജോലി കിട്ടിയിട്ട് ഒരു വർഷം കഴിയാറായി... ഇപ്പോഴും കല്യാണലോചന ചെന്ന് പോകുമ്പോ മുഖം തിരിച്ചു നടക്കുവാ... എത്രപേർ ചോദിച്ചെന്നോ ഇവൾക്കെന്തേലും കുഴപ്പമുണ്ടോ എന്താ കെട്ടിച്ചു വിടാത്തത്...

നല്ല ആലോചന ഒന്നും വന്നില്ലേ എന്നൊക്കെ... എന്താ ഞാൻ അവരോടൊക്കെ പറയേണ്ടത്... ഒറ്റ മോളല്ലേ കുറച്ചൂടെ ഞങ്ങൾക്കൊപ്പം നിന്നോട്ടെ എന്ന് കരുതി... എന്നാൽ ദിവസം കൂടുന്നോറം കല്യാണകാര്യത്തിൽ നിന്ന് ഇവൾ മുങ്ങുകയാ.. ഞങ്ങൾ പറഞ്ഞു ആരോടേലും ഇഷ്ടമുണ്ടെങ്കിൽ പറയാൻ ഞങ്ങൾ നടത്തികൊടുക്കാം... ഇനിയിപ്പോ അവന്റെ വീട്ടുകാർക്ക് സമ്മതമല്ലാഞ്ഞിട്ടാണെൽ കാല് പിടിച്ചിട്ടാണേലും നടത്തി കൊടുക്കാം എന്ന് പറഞ്ഞതാ... അപ്പൊ ഇവൾ പറയാ കല്യാണമേ വേണ്ടാന്ന്... എന്താ ഞാൻ പറയേണ്ടത്... ഇന്നലെ ഇവള്ടെ അച്ഛൻ എന്നോട് ചോതിച്ചു നമ്മുടെ മോൾക് എന്തേലും കുഴപ്പമുണ്ടോടി എന്ന്...എന്താ ഞാൻ ഈ മനുഷ്യനോട് പറയേണ്ടത്...

എത്രമാത്രം ആഗ്രഹം ഉണ്ട് ഇവള്ടെ കല്യാണം ഒന്ന് കാണാൻ... ഇദ്ദേഹം ഈ കിടന്ന് കഷ്ടപ്പെട്ടത് ഇവൾക്കൊരുതിക്ക് വേണ്ടിയല്ലേ... ആ ഒരു വിചാരം ഇവൾക്കുണ്ടോ... " അപ്പച്ചി കണ്ണീരോടെ വിളിച്ചു പറഞ്ഞത് കേട്ടതും കാശി എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു നിന്നു... അവൻ കല്ലുവിനെ നോക്കിയപ്പോൾ അതൊന്നും അവളെ ഭാതിക്കാത്തത് പോലെയാണ് അവളുടെ ഇരുത്തം...അവൻ ഒന്ന് ദീർഘാശ്വാസം വിട്ടു... "അപ്പച്ചി കരയാതെ... എനി കരഞ്ഞു വേണ്ടാത്തത് ഒന്നും വരുത്തിവെക്കാതെ അവിടെ ഇരിക്... കല്ലുവിനോട് ഞാൻ പറയാം..." കാശി പറഞ്ഞുകൊണ്ട് അപ്പച്ചിയെ അവിടെ ഇരുത്തി... അപ്പോഴും തേങ്ങി കൊണ്ടവർ കണ്ണീർ തുടച്ചു...

"കല്ലു... നീ ഇങ് വന്നേ "അവൻ കല്ലുവിനെ വിളിച്ചു പുറത്തേക്ക് നടന്നു... പുറകെ അവളും... പുറത്തെ ശാന്തമായ സ്ഥലത്ത് കാലിയായ കസേരയിൽ ഇരുവരും ഇരുന്നു.... അവൻ ശ്രെദ്ധിക്കുകയായിരുന്നു... അവളുടെ മുഖത്ത് യാതൊരു ഭാവവെത്യാസവും ഇല്ല...ഒന്നും അവളെ ബാധിക്കാത്തത് പോലെ... "എത്രകാലം നീ ഇങ്ങനെ കഴിയും "കാശി അവളെ നോക്കാതെ മുന്നോട്ട് കണ്ണ് പതിപ്പിച്ചു ചോദിച്ചു.... "അറിയില്ലാ "അവളിൽ നേരിയ ശബ്ദം ഉയർന്നു... അവൻ അവളിലേക്ക് തിരിഞ്ഞു... കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... വലം അവളുടെ തോളത്തിട്ടുകൊണ്ട് അവളുടെ തോളിൽ അവൻ തലോടി... "എനിക്കറിയാം കല്ലു... നിനക്കൊരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല...

എത്രത്തോളം അലോക് നിന്റെ മനസ്സിൽ വേരുറച്ചു പോയിട്ടുണ്ടെന്ന് എനിക്കറിയാം... പക്ഷെ ഇന്നീ ലോകത്ത് അവനില്ലാ " "അവനെന്റെ മനസ്സിൽ ഉണ്ട് കാശി" അവൾ പൊടുന്നനെ പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... "അതെ നമ്മുടെ മനസ്സിൽ അവരുണ്ട്...മരിക്കുവോളം അവർ ഉണ്ടാകുകയും ചെയ്യും... പക്ഷെ നീ നിന്റെ അച്ഛനേം അമ്മയെയും ഓർക്കണം... നിന്നെ മാത്രം സ്നേഹിച്ചു നിന്റെ നല്ലതിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ് ... അവരെ നീ വേദനിപ്പിക്കരുത്... നമുക്ക് വേണ്ടി ജീവികുന്നവർക് വേണ്ടി മാത്രമേ നമുക്ക് എന്തേലും ചെയ്യാൻ കഴിയൂ... അവരും വിട്ട് പോയാൽ അത് തീരാ വേദനയാകും..." കാശി പറയുന്നതെല്ലാം അവൾക് മനസ്സിലാകുന്നുണ്ടായിരുന്നു...

പക്ഷെ അലോക്... അവനെയല്ലാതെ മറ്റൊരു പുരുഷനെ... സാധിക്കുമോ എനിക്ക്... അവൾ സ്വയം ചോദിച്ചു.... "കുറച്ചു സമയം എടുക്ക് നീ... ഇനിയും അവരെ വേദനിപ്പിക്കുന്നതിൽ താല്പര്യമില്ല എനിക്ക്.. നിന്റെ അച്ഛനും അമ്മയുമാണ്.. നീ കാരണം അവർക്ക് എന്തേലും സംഭവിച്ചാൽ മരിക്കുവോളം നിന്നിൽ ആ കുറ്റബോധം മാറില്ല..."കാശി അവളുടെ തോളിൽ തലോടി പറഞ്ഞു... "എനിക്കറിയാം കാശി... എല്ലാത്തിൽ നിന്നും പൊരുത്തപ്പെടാൻ ഇത്തിരി സമയം വേണം... ദേവിന്റെ കഴിയട്ടെ... എന്നിട്ട്...എന്നിട്ട് നമുക്ക് ആലോചിക്കാം "അവൾ പറഞ്ഞത് കേട്ടതും അവൻ അവളുടെ മുർദ്ധാവിൽ തലോടി... "നീ ഇങ്ങനെ ഇരിക്കുന്നത് നമ്മുടെ പാൽകുപ്പി സഹിക്കില്ലെടി "

കാശി പറഞ്ഞതും അവളിൽ നേരിയ പുഞ്ചിരി വിടർന്നു... അവനുണ്ടായിരുന്നുവെങ്കിൽ എന്ത് സന്തോഷമായേനെ അവൾ ഓർത്തു... എങ്കിലും പുതിയ ജീവിതം അച്ഛനും അമ്മയ്ക്കും. വേണ്ടി പുതിയൊരു തുടക്കം മനസ്സ് കൊണ്ടവൾ അംഗീകരിക്കാൻ ശ്രേമിച്ചു..... പിറ്റേന്ന് എല്ലാം കഴിഞ്ഞു ഡിസ്ചാർജും വാങ്ങി അവരെ വീട്ടിലാക്കി തിരികെ വീട്ടിലെത്തുമ്പോൾ സമയം പതിനൊന്നായിരുന്നു.... "എങ്ങനെ ഉണ്ടായിരുന്നെടാ....സുമേഷേട്ടന് ദേവ് രാവിലെ പറഞ്ഞപ്പോഴാ നീ ഇവിടെ ഇല്ലാന്ന് അറിഞ്ഞത് "അമ്മ "ചെറിയ നെഞ്ച് വേദനയാ അമ്മേ... കുഴപ്പമില്ല..."കാശി പറഞ്ഞു "ഹ്മ്മ് എന്തായാലും ഒന്ന് പോയി കാണണം"അമ്മ പറഞ്ഞതിന് അവൻ ഒന്ന് മൂളി ചുറ്റും കണ്ണോടിച്ചു...

അല്ലെങ്കിൽ എവിടെയെങ്കിലും പോയി വന്നാൽ മുന്നിൽ പാഞ്ഞു വരുന്നവളാണ്... അവനോർത്തു... "ഇവിടെയുള്ളോരൊക്കെ എവിടെ പോയി "കാശി മൊത്തം കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.... "നിന്റെ അച്ഛൻ കടയിൽ പോയി... അമ്മ പുറത്ത് എവിടെയോ പോയതാ ദേവ് മുറിയിൽ ഉണ്ടാകും "അമ്മ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും അവൻ നെറ്റി ചുളിച്ചു... "വൈശാലിയോ"അടുക്കളയിലേക്ക് പോകുന്ന അമ്മയെ നോക്കിയവൻ ചോദിച്ചു... "ആ... അവൾ എണീറ്റില്ലെടാ... രാവിലെ ചെന്ന് വിളിച്ചതാ വയ്യെന്ന് പറഞ്ഞു... മുഖമൊക്കെ വല്ലാതെ ആയിരുന്നു അതുകൊണ്ട് ഞാൻ വിചാരിച്ചു കിടന്നോട്ടെ എന്ന് " അമ്മ പറഞ്ഞതും അവനു മുറിയിലേക്ക് നടന്നു...

ഇന്നലെ പോകും വരെ അവൾക്കൊന്നുമില്ലായിരുന്നല്ലോ... പെട്ടെന്നെന്ത് പറ്റി... അവൻ ഓർത്തുകൊണ്ട് ഡോർ തുറക്കാൻ പിടിയിൽ പിടിച്ചു... എന്നാൽ ലോക്ക് ആയിരുന്നു... അതുകൊണ്ട് തന്നെ അവൻ ഡോറിൽ മുട്ടി... മുട്ട് കേട്ട് കൊണ്ടാണ് എതിർ മുറിയിൽ നിന്ന് ദേവ് ഇറങ്ങി വന്നത്... "ചെറിയച്ഛന് എങ്ങനെ ഉണ്ട് ഏട്ടാ "ദേവ് കാശിയെ നോക്കി ചോദിച്ചു... "ഇപ്പൊ കുഴപ്പമില്ല... പറ്റിയാൽ നീ ചെന്ന് കാണണം... എപ്പോഴും മുറിയും ഫ്രെണ്ട്സും മാത്രം പോരാ കുടുംബക്കരെയും ഇടക്ക് ചെന്ന് കാണണം " കാശി പറഞ്ഞതിന് ദേവ് ഒന്ന് മൂളി....

കാശി കുറച്ചു നേരം ഡോർ മുട്ടിയതും അവൾ ഡോർ തുറന്നിരുന്നു... "എത്ര നേരമായി ഞാൻ "അവൻ പറഞ്ഞതും ഡോർ മുഴുവനായി തുറന്നപ്പോൾ അവളെ കണ്ടവൻ പറയാൻ വന്നത് നിർത്തി... മുടിയൊക്കെ പാറി പറന്നു മുഖമൊക്കെ വിളറി പിടിച്ചു കണ്ണൊക്കെ വീർത്തു ആകെ വല്ലാത്തൊരു കോലമായിരുന്നു... ഒറ്റ രാത്രി കൊണ്ട് അവൾ പകുതിയായത് പോലെ തോന്നി അവനു.... "നിനക്കെന്ത് പറ്റി വയ്യേ " കാശി മുറിയുടെ അകത്തേക്ക് കയറി ചോദിച്ചു.... കാശി അകത്തേക്ക് കയറിയതും ദേവ് മുറിയിലേക്ക് നോക്കി..വൈശാലിയെ കാണെ അവനിൽ നേരിയ ഭയം തോന്നി...അത്രമാത്രം അവൾ തളർന്നിരുന്നു... അകത്തേക്ക് നോക്കുന്ന ദേവിനെ കണ്ടതും അവനെ തറപ്പിച്ചു നോക്കിയവൾ ഡോർ അടച്ചു...

"പനിക്കുന്നുണ്ടോ "അപ്പോഴും കാശി അവളുടെ തളർച്ചയിൽ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു... കാശിയെ നോക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു....അവന്റെ കരുതലിൽ അവൾക് ഹൃദയം പൊട്ടുന്ന പോലെ തോന്നി..... ഇന്നലെ ഒരു രാത്രി അത്രമാത്രം അവളെ ഭയപ്പെടുത്തിയിരുന്നു... ഡോർ ലോക്ക് ചെയ്തിട്ട് പോലും ഉറങ്ങാൻ അവൾക് ഭയമായിരുന്നു.... മുറിയിൽ ഒറ്റപ്പെട്ടത് പോലെ അവൾ പേടിച്ചു കഴിഞ്ഞത്.... ഇടയ്ക്കിടെ പേടിച്ചു ഞെട്ടിയിരുന്നു... ഒരിക്കൽ പോലും വിചാരിക്കാതെ തന്റെ അനുവാദം ഇല്ലാതെ തന്റെ ബെഡിൽ അറിയാതെ കിടന്നിരിക്കുന്നു... തന്നെ വരിഞ്ഞു മുറുകിയിരിക്കുന്നു... അവളിൽ അറപ്പ് തോന്നി...

"എന്ത് പറ്റി നിനക്ക് "ചുണ്ടുകൾ വിതുമ്പുന്നവളുടെ തോളിൽ മെല്ലെ അവൻ കരമമർത്തി... ബോധത്തിലേക്ക് വന്നവൾ വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ പുറത്ത് കൈകൾ ഇഴച്ചു മുറുകിയിരുന്നു... അവളുടെ കണ്ണുന്നീർ അവന്റെ നെഞ്ച് നനയിച്ചു.... അവളിലെ ശരീരത്തിലെ ചൂട് അവന്റെ ദേഹമറിഞ്ഞു... "എന്നെ ഒറ്റക്കാക്കി പോകല്ലേ.... എവിടെ പോകുമ്പോളും എന്നേം കൂട്ടണേ... ഒറ്റക്ക്... ഒറ്റക്ക് നിക്ക് പേടിയാ "അവൾ തേങ്ങി... അവളുടെ കൈകൾ അവനെ മുറുകി നെഞ്ചിൽ മുഖം പൂഴ്ത്തി... അപ്പോഴും ചേർത്ത് പിടിക്കാനാവാതെ അവൻ തറഞ്ഞു നിന്നു..... കുറച്ചു നേരം വേണ്ടി വന്നു അവനു ബോധത്തിലേക്ക് വരാൻ...

"ഇന്നലെ ഒറ്റക്ക് ഉറങ്ങിയപ്പോൾ പേടിച്ചു പോയി കാണുമോ..."അവൻ ഓർത്തുകൊണ്ട് കൈകൾ ഉയർത്തി രണ്ട് നിമിഷം ആലോചിച്ചു... പിന്നെ ദീർഘാശ്വാസമെടുത്തവൻ അവളുടെ പുറത്ത് ചേർത്തുപിടിച്ചു തലോടി.... "പേടിച്ചോ നീ "അവന്റെ ശബ്‍ധം നേർന്നു പോയി... "ഹ്മ്മ്... എന്നെ ഒറ്റക്കാക്കി പോകല്ലേ "അവളിൽ നേരിയ തേങ്ങൽ ഉയർന്നു... "ഇല്ലാ... എനി നിന്നെ തനിച്ചാക്കി എവിടേം പോകില്ലാ"അവൻ അവളെ ചേർത്ത് പിടിച്ചു... "സത്യം "അവളും അവനെ മുറുകെ പുണർന്നു... "ഹ്മ്മ് സത്യം " അവനിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... എന്തുകൊണ്ടോ ആ നിമിഷങ്ങൾ അവനിൽ മറ്റൊരു വികാരം മൊട്ടിട്ടുത്തുടങ്ങിയിരുന്നു....

തന്നെ വരിഞ്ഞുമുരുകുന്നവളുടെ സാനിദ്യം അവന്റെ ഹൃദയത്തിൽ പേരറിയാത്തൊരു സന്തോഷം നൽകിയിരുന്നു.... അവളെ ചേർത്തുപിടിച്ചു കൊണ്ട് തന്നെ അവൻ അവളെ ബെഡിൽ കിടത്തി... എഴുനേൽക്കാൻ നിന്നതും അവളുടെ കൈകൾ അവനിൽ മുറുകിയിരുന്നു... "പോണ്ടാ "അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു... "ഞാൻ കുളിച്ചിട്ട് വരാം "അവൻ അവളുടെ കൈകൾ വിടുവെക്കാൻ നോക്കി എന്നാൽ അതിലും മുറുകി അവന്റെ കൈകളിൽ അവൾ പിടിത്തമിട്ടു... "പ്ലീസ്... പോണ്ടാ "അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... അത് കാണെ മറ്റൊന്നും ചിന്തിക്കാതെ അവൻ ബെഡിൽ മലർന്നു കിടന്നു... അവന്റെ കൈകളിൽ പിടിവിട്ടവൾ നിരങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ തല ചായിച്ചു വയറിൽ ചുറ്റി പിടിച്ചു...

അവനൊന്നും പറഞ്ഞില്ലാ... ഇപ്പൊ അവളൊന്നു മയങ്ങട്ടെ എന്ന് കരുതി...അതുകൊണ്ട് അവളെ ഇടം കയ്യിൽ ഒതുക്കിയവൻ മുടിയിഴയിൽ തലോടി... അത് മതിയായിരുന്നു രാത്രിയിൽ പേടിയോടെ നഷ്ടപെട്ട നിദ്ര തിരികെ വരാൻ... അവന്റെ തലോടലിൽ അവളുടെ കണ്ണുകൾ മാടി അടഞ്ഞു... ഉറക്കില്ലായ്മ അവളെ ക്ഷീണിപ്പിച്ചിരുന്നു.... അതുകൊണ്ടവൾ അവനിൽ മുട്ടിച്ചേർന്നു കണ്ണുകൾ അടച്ചവൾ നിദ്രയെ പുൽകി... ഉറക്കിൽ നിന്ന് ഉണർന്നവൾ ശൂന്യമായ ബെഡ് കാണെ ഒന്നൂടെ ചുരുണ്ട് കിടന്നു.... "അവനെങ്ങനെ തോന്നി ഈ മുറിയിൽ വരാൻ... ആരേലും കണ്ടിരുന്നേൽ എന്ത് കരുതിയേനെ... വീണ്ടും തന്നിലേക്ക് പഴിചാരില്ലേ... ചീത്ത പെണ്ണുങ്ങളെ പോലെ തന്നേം കരുതില്ലേ...

ഇത്രയും ദുഷിച്ചു പോയോ നിന്റെ മനസ്സ് ദേവ്... വെറുപ്പ് തോന്നുന്നു...." അവൾ പുതപ്പിൽ പിടിമുറുക്കി "എത്രകാലം കാശിയേട്ടനിൽ നിന്ന് മറച്ചു വെക്കും... ചിലപ്പോൾ ദേവ് ഇനിയും വേണ്ടാത്തത് ചെയ്തതാൽ... കാശിയേട്ടൻ കണ്ടാൽ തെറ്റിദ്ധരിക്കില്ലേ... എല്ലാം... എല്ലാം പറഞ്ഞാലോ... തന്നെ മനസ്സിലാകുമായിരിക്കില്ലേ... പക്ഷെ എന്ത് പറയും... കാശിയേട്ടന്റെ അനിയന്റെ കാമുകി ആയിരുന്നു എന്നോ... അന്ന് ദേവ് വിളിച്ചിട്ടാണ് ഇവിടെ വന്നതെന്നോ... അവനെ ആയിരുന്നു താൻ സ്നേഹിച്ചതെന്നോ... അവൻ എന്നെ ചതിച്ചു വീണ്ടും എന്നോട് മോശമായി പെരുമാറുന്നു എന്നോ... അങ്ങനെ പറഞ്ഞാൽ ഇവിടെ എന്ത് നടക്കും... കാശിയേട്ടൻ ദേവിനെ അടിക്കുമോ...

ഇത്രയും കാലം പറയാഞ്ഞതിൽ എന്നോട് വെറുപ്പ് തോന്നുമോ... അച്ഛനും അമ്മയും എല്ലാം അറിഞ്ഞാൽ അവർ ആരുടെ ഭാഗത്തു നില്കും... എന്തൊക്കെ പറഞ്ഞാലും ദേവ് സ്വന്തം മകൻ ആണ്... അപ്പൊ അപ്പൊ എല്ലാരും എന്നെ വെറുക്കുമോ..." അവൾക് തല പെരുക്കും പോലെ തോന്നി... എന്ത് ചെയ്യണം എന്നറിയാതെ അവളുടെ മനസ്സ് വിങ്ങി പൊട്ടി... ഇനിയും ദേവിന്റെ മുഖമൂടി മറച്ചു വെച്ചു കഴിഞ്ഞാൽ അവനിൽ നിന്ന് വീണ്ടും തനിക് മോശമായ പെരുമാറ്റം സഹിക്കേണ്ടി വരും... അവനെന്തിന്റെ കേടാ... അവനു സ്വപ്നയെ കെട്ടി അവളുടെ പണവുമായി ജീവിച്ച പോരെ... എന്തിനാ എന്റെ അടുത്തേക്ക് വരുന്നത്... എന്റെ ദേവ് ആണ് പോലും... ച്ചി... വെറുപ്പ് തോന്നുന്നു...

എങ്ങനാ തോന്നി എനിക്ക് ഇത് പോലെ ഒരു വൃത്തിക്കെട്ടവന്റെ ചതിയിൽ കുടുങ്ങാൻ... സ്വയം ശപിച്ചവൾ കിടന്നു.... "എണീറ്റോ നീ... വാ ഫ്രഷ് ആയി വാ... ഇങ്ങനെ കിടക്കാതെ " ഡോർ തുറന്നു കാശി പറഞ്ഞതും അവൾ ഞെട്ടലോടെ എണീറ്റു... "ഇപ്പൊ ഓക്കേ ആയോ "അവൻ ബെഡിലിരുന്നു.... അവൾ ഒന്ന് മൂളി കൊണ്ട് ബെഡിൽ നിന്ന് ഇറങ്ങി ഷെൽഫിൽ നിന്ന് ഒരു ചുരിദാർ എടുത്തു ബാത്‌റൂമിൽ കയറി... കുളിച്ചു ഫ്രഷ് ആയി ഇറങ്ങിയപ്പോളും അവളെ കാത്ത് കാശി ഉണ്ടായിരുന്നു...അവൾ അമ്പരന്ന് പോയി... "വാ രാവിലെ മുതൽ പട്ടിണി അല്ലെ... എന്തേലും കഴിക്ക് " അവൻ പറഞ്ഞുകൊണ്ട് അവളുടെ കയ്യും പിടിച്ചു ഡോർ തുറന്നു താഴേക്ക് നടന്നിരുന്നു..

വൈശാലി അവൻ പിടിച്ച കൈകളിൽ നോക്കി അവൾക് വല്ലാതെ സ്നേഹം അണപൊട്ടിയോഴുകുന്ന പോലെ തോന്നി... തനിക്കൊന്നു വയ്യെന്ന് കണ്ടപ്പോൾ തന്നോടുള്ള കരുതൽ... അവളുടെ ചുണ്ട് വിതുമ്പി... "അമ്മേ ചോർ എടുക്ക് "അടുക്കളയിലേക്ക് കാശി വിളിച്ചു പറഞ്ഞുകൊണ്ട് അവളെ ചെയറിൽ ഇരുത്തി... സമയം മൂന്ന് മണി ആയിരുന്നു.... അമ്മ ചോർ കൊണ്ട് വന്നതും അവൻ അവൾക് മുന്നിൽ വെച്ചു കൊടുത്തു... അവനെ ഒന്ന് നോക്കിയവൾ മുഴുവൻ കഴിച്ചു... ക്ഷീണമൊക്കെ മാറിയ പോലെ തോന്നി... എങ്കിലും മനസ്സ് ആസ്വസ്ഥമായിരുന്നു... താഴേക്ക് ഇറങ്ങി വരുന്ന ദേവിനെ കാണെ അവളുടെ മുഖം ഇരുണ്ടു...

ദേവിന്റെ കണ്ണുകൾ അവളിലേക്കാണെന്ന് അറിഞ്ഞതും അവൾ കാശിയുടെ കൈകളിൽ പിടിച്ചു... കാശി ഒന്ന് നോക്കി... അവൾ ഈ ലോകത്തെ അല്ല എന്ന് തോന്നിയതും അവൻ കൈവിടുവെക്കാൻ ശ്രേമിച്ചില്ല...... അച്ഛനും മുത്തശ്ശിയും എത്തിയതും എല്ലാവരും കല്ലുവിന്റെ വീട്ടിലേക്ക് പോകുവാൻ റെഡി ആയി... വൈശാലിയുടെ ക്ഷീണം കാരണം വരണ്ടാ എന്ന് മുത്തശ്ശി പറഞ്ഞത് കൊണ്ട് അവൾ ഒരുങ്ങിയില്ലാ... "ദേവ് ഇറങ്ങുന്നില്ലേ നീ "അമ്മ ചോദിച്ചതും അവൻ എല്ലാവരേം നോക്കി... "ഞാൻ പിന്നെ പൊയ്ക്കോളാം... ഇപ്പൊ ഏട്ടത്തി ഒറ്റക്കല്ലേ " അവൻ പറഞ്ഞതും സോഫയിൽ ഇരുന്ന വൈശാലിയുടെ കൈകൾ തരിച്ചു... "അതിനു കാശി വരുന്നില്ലാ.... അവൻ രാവിലെ അവരെ കണ്ടതാ...

പിന്നെ അവന്റെ ഭാര്യക്ക് അവനാണ് കൂട്ടു നിൽക്കേണ്ടതു നീയല്ലാ "മുത്തശ്ശി പറഞ്ഞതും അവന്റെ കൈകൾ മുറുകി... "അത് അവൾ എന്റെ ഫ്രണ്ട് ആയോണ്ട് "ദേവ് പതിയെ പറഞ്ഞു.. "ആയ്കോട്ടെ... ഇപ്പൊ തത്കാലം അവൾക് കൂട്ടിനു അവളുടെ ഭർത്താവുണ്ട്... നീ ഇറങ്... നിന്റെ ചെറിയച്ഛനാ... വയ്യെന്ന് അറിഞ്ഞാൽ കാണാൻ പോകേണ്ടതാ... പെട്ടെന്ന് ഇറങ് " മുത്തശ്ശി കടുപ്പിച്ചു പറഞ്ഞതും അവൻ റെഡി ആകാൻ പോയിരുന്നു.... പത്മാവധി വൈശാലിയെ നോക്കി... അവൾ മുത്തശ്ശിക്ക് നേരെ പുഞ്ചിരിച്ചു...മുത്തശ്ശി അത് നോക്കി തിരിഞ്ഞെങ്കിലും ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചിരുന്നു... എല്ലാവരും ഇറങ്ങിയതും വൈശാലിയും കാശിയും ഉമ്മറത്തു അവർ പോകുന്നതും നോക്കി നിന്നു...

ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ദേവിന്റെ കണ്ണുകൾ കാശിയിലും വൈശാലിയും തങ്ങി...അത് മനസ്സിലാക്കിയവണ്ണം വൈശാലി കാശിയുടെ കയ്യിൽ മുറുകെ പിടിച്ചു... ദേവിന്റെ കൈകൾ സ്റ്റീയറിങ്ങിൽ മുറുകിയിരുന്നു.... ഗേറ്റ് കടന്നു കാർ പോയതും ഇരുവരും അകത്തേക്ക് കയറി... ഡോർ അടച്ചു തിരിയുമ്പോൾ വൈശാലി സോഫയിൽ ഇരുന്നിരുന്നു... "നിന്റെ പേടി പനിയൊക്കെ മാറിയോ "അവളെ നോക്കി കാശി ചോദിച്ചതും അവളുടെ കണ്ണുകൾ കൂർത്തു... "പേടി പനിയോ " "ആഹ്ഹ... നേരത്തെ പനിച്ചു കരയുകയായിരുന്നില്ലേ... എന്താ ഇന്നലെ സ്വപ്നം കണ്ടത് "അവൾക്കടുത്തവൻ ഇരുന്നു ചോദിച്ചതും അവളുടെ മനസ്സ് ഇന്നലെ രാത്രിയിലേക്ക് പോയി...

അത് ഓർക്കവേ അവളുടെ കൈകൾ സോഫയിൽ മുറുകിയിരുന്നു... "ഹെയ് "എന്തോ ആലോചിച്ചിരിക്കുന്നവളെ കാണെ കാശി അവളുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു... "ഹ്മ്മ് ഒന്നുല്ലാ "അവൾ മെല്ലെ പറഞ്ഞു... അതിനവൻ മൂളിയെങ്കിലും അവളുടെ മനസ്സിലെന്തോ അലട്ടുന്നുണ്ടെന്ന് അവനു തോന്നി.... കുറച്ചു നേരം കാശ്ശിക്കൊപ്പം ഇരുന്നു അവൾ മെല്ലെ കിച്ചണിലേക്ക് നടന്നിരുന്നു... രാത്രിയിൽ എന്തായാലും അവർ കഴിച്ചിട്ടേ വരൂ എന്ന് പറഞ്ഞിരുന്നു അതുകൊണ്ട് വൈശാലി രണ്ട് പേർക്ക് വേണ്ടി എന്തേലും ഉണ്ടാക്കാം എന്ന് കരുതി... ഇടയ്ക്കിടെ അവൾ തിരിഞ്ഞു നോക്കി... കാശിയേട്ടൻ വരുമോ എന്ന്... ഭാര്യ പണി എടുക്കുമ്പോൾ ഭർത്താവ് അടുക്കളയിൽ വരേണ്ടത് ഒരു പ്രപഞ്ച നിയമമാണല്ലോ... എന്നാൽ അതിനു വിപരീതമായി ഹാളിൽ ടീവിയുടെ ശബ്ദം കേട്ടതും അവളുടെ മുഖം ചുവന്നു.... ചപ്പാത്തി പരത്തുന്ന കോലുമായവൾ ഹാളിലേക്ക് നടന്നു...

ടീവിയിൽ കാശി മുന്നിൽ വിറഞ്ഞു നില്കുന്നവളെ കണ്ടതും നെറ്റി ചുളിച്ചു... "എന്തെ "ചപ്പാത്തി കോലുമായി നിക്കുന്ന വൈശാലിയെ അവൻ മിഴിച്ചു നോക്കി ... "ഞാൻ ഇവിടെ കിടന്ന് പണി എടുക്കുമ്പോ ഇവിടെ സുഗിച്ചു ഇരിക്കാതെ ഒന്ന് വന്നു സഹായിചൂടെ "അവൾ പറഞ്ഞത് കേട്ടവൻ അവളെ ഇരുത്തി നോക്കി... "എനിക്കറിയാം ഞാൻ സുന്ദരി ആണെന്ന് ഇങ്ങനെ നോക്കാതെ വന്നാട്ടെ "ടീവി യും ഓഫ്‌ ചെയ്തവൾ പറഞ്ഞോണ്ട് പോയതും അവളുടെ സംസാരം കേട്ടവൻ വന്ന ചിരി അടക്കി വെച്ചു... "ഒരു സുന്ദരി വന്നേക്കുന്നു "സ്വയം പിറുപിറുത്തവൻ അവൾക് പുറകെ നടന്നു... മുടി മേലെ കെട്ടി വെച്ചു ചപ്പാത്തി പരത്തുന്നവളെ നോക്കിയവൻ കഴുകി തോൽ കളഞ്ഞ് വെച്ച ഉള്ളിയും തക്കാളിയുമെല്ലാം അരിഞ്ഞു കൊടുത്തു... ഇനിയെന്താ വേണ്ടേ എന്ന മട്ടിൽ അവൾ പരത്തുന്നതും നോക്കിയവൻ സ്ലാബിൽ കേറി ഇരുന്നു...

പണി എടുക്കാൻ വേണ്ടിയല്ലാ... പകരം ഇത് പോലെ അടുത്ത് ഇരിക്കാൻ വേണ്ടി തന്നെയായിരുന്നു അവൾ അവനെ വിളിച്ചു വരുത്തിയത്... അവന്റെ സാനിദ്യത്തിൽ അത്രമേൽ അവൾ അടിമപ്പെട്ടുപോയിരുന്നു... ഇടക്കെപ്പോഴോ മുടി അഴിഞ്ഞു പോയതും ആസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു... മുന്നിലേക്ക് വീഴുന്ന മുടികളുടെ മൈത പുരണ്ട കൈകൾ തട്ടാതെ പുറകിലേക്ക് ഒതുക്കാൻ നിന്ന് തിരിഞ്ഞു... കാശി നോക്കി നില്കുകയായിരുന്നു അവളുടെ ഓരോ പ്രവർത്തിയും....അവൻ കാണുകയായിരുന്നു... "ശ്ശെ "ആസ്വസ്ഥതയോടെ അവൾ മുഖം ഉയർത്തി കാശിയെ നോക്കി... "കാശിയേട്ടാ ഇതൊന്നു കെട്ടി തന്നെ " "ഏഹ് എന്താ "പെട്ടെന്ന് അവൾ പറഞ്ഞത് അവൻ കേട്ടില്ലാ...

"ഇതൊന്നു കെട്ടി തന്നെ... കൈ മൊത്തം മൈദയാ "കൈ കാണിച്ചവൾ പറഞ്ഞത് കേട്ടവൻ സ്ലാബിൽ നിന്ന് അവൾക് പുറകിൽ വന്നു നിന്നു... അവന്റെ മുഖഭാവം മാറിയിരുന്നു... അവളുടെ തുറന്നിട്ട മുടികളിൽ അവൻ ഒന്ന് നോക്കി... ഉമിനീരിറക്കിയവൻ അവളുടെ മുടികളെല്ലാം കയ്യിലൊതുക്കി... കഴുത്തിൽ തട്ടിയ അവന്റെ കൈകളിലെ സ്പർശനം അവൾ കഴുത്തൊന്നു വെട്ടിച്ചു... "ഇക്കിളിയാക്കല്ലേ "അവൾ പറഞ്ഞത് കേട്ടവൻ പല്ല് കടിച്ചു... "ഈ പെണ്ണ്..."സ്വയം പറഞ്ഞവൻ മുടി മുഴുവൻ കൈകളിലാക്കി ഉയർത്തി പിടിച്ചു... "ഇനിയെന്താ വേണ്ടേ "അവൻ മുടിയിൽ നോക്കിയവൻ സംശയത്തോടെ ചോദിച്ചു...

അവസാനം അവൾ പറഞ്ഞുകൊടുക്കുന്ന പോലെയൊക്കെ തിരിച്ചും മറിച്ചും കെട്ടി കഴിയുമ്പോഴേക്കും അവൻ വിയർത്തിരുന്നു... നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ടവൻ സ്ലാബിൽ കേറി ഇരുന്നു വെള്ളം കുടിച്ചു...അത് കാണെ അവൾക് ചിരി വന്നിരുന്നു.... " നിന്റെ അച്ഛൻ എന്നെ പഠിപ്പിക്കുമ്പോൾ പോലും ഇത്രേം വെള്ളം ഞാൻ കുടിച്ചിട്ടില്ല "അവൻ അവളെ കനപ്പിച്ചു നോക്കി പറഞ്ഞതും അവൾക് ചിരി പൊട്ടിയിരുന്നു.. "അതാണ്‌ വൈശാലി "അവൾ ഗമയോടെ പറഞ്ഞു.. "അയ്യേ പേടി തൊണ്ടിയാണ് വൈശാലി... കെട്ട പല്ലുമായി ഇളിക്കുന്നവളാണ് വൈശാലി "

പാത്രത്തിലെ മൈദയിൽ തൊട്ടവൻ അവൾടെ മൂക്കിന് തുമ്പിൽ തട്ടി പറഞ്ഞുപോകുമ്പോൾ അവളുടെ മുഖം ചുവന്നിരുന്നു... "പോ കള്ളാ "അവൾ ചുണ്ട് കൂർപ്പിച്ചു വിളിച്ചതിനു അവന്റെ പൊട്ടി ചിരി അവിടെ ഉയർന്നിരുന്നു.... പതിയെ അവളിലും.... കാശി തൊട്ട മൈദ...മൂക്കിൽ നിന്ന് ചെറുച്ചിരിയോടെ അവൾ തുടച്ചു മാറ്റുമ്പോൾ ഓർത്തു.... "ദേവിന് പകരം കാശിയേട്ടനെ മുന്നേ കണ്ടിരുന്നേൽ... എന്ത് സന്തോഷമായിരുന്നേനെ "...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story