താലി 🥀: ഭാഗം 37

thali

എഴുത്തുകാരി: Crazy Girl

പണികളെല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുവരും ഇരുന്നതും വൈശാലിയുടെ കണ്ണുകൾ ഇടയ്ക്കിടെ കാശിയിൽ പാളി കൊണ്ടിരുന്നു... അവളിൽ നേരിയ ഭയം ഉണർന്നു... എല്ലാം തുറന്നു പറയണം എന്ന് തോന്നി... ഇതാണ് അതിനു പറ്റിയ സമയമെന്ന് കരുതി.. പക്ഷെ അവിടെയും അവൾ ആശയകുഴപ്പത്തിൽ കുടുങ്ങിയിരുന്നു... എന്ത് പറയും... ദേവും ഞാനും പ്രണയിച്ചിരുന്നു എന്നോ... അവന്റെ ചതിയിൽ പെട്ടു പോയതാണെന്നോ.... കാശിയേട്ടൻ ഇല്ലാത്ത നേരത്തെ മുറിയിൽ കയറി കിടന്നു വെന്നോ... പറഞ്ഞാൽ എന്തയിരിക്കും പ്രതികരണം.... തന്നെ അവിശ്വസിക്കുമോ.... തന്നെ വെറുക്കുമോ... വെറുക്കും എങ്ങനെയാണ് ഈ വീട്ടിൽ ഞാൻ വന്നതെന്ന് അറിഞ്ഞാൽ വെറുക്കും...

ദേവിന്റെ ചതിയാണെങ്കിലും ഞാൻ ചെയ്തതും തെറ്റല്ലേ....കാശിയേട്ടനെ പറ്റിച്ചെന്നു കരുതുമോ.... അനിയനെ സ്നേഹിച്ചവളെ കെട്ടിയതിൽ സ്വയം നീറുമോ... വയ്യ... ഇപ്പോഴാ കാശിയേട്ടൻ ഒന്ന് സന്തോഷിക്കുന്നത് കണ്ടത്... അത് തല്ലിക്കെടുത്താൻ തനിക്കാകില്ല.... പക്ഷെ പറഞ്ഞില്ലെങ്കിൽ.... പറഞ്ഞില്ലെങ്കിൽ ദേവിന്റെ ശല്യം സഹിക്കണം... എത്രകാലം എല്ലാം മറച്ചു വെച്ചു കഴിയും.... ചോദ്യവും ഉത്തരവും ചിന്തകളും അവളെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.... "ഹെയ് ആരെ സ്വപ്നം കാണുവാ താൻ... ചൂടാറാവുന്നതിനു മുന്നേ കഴിക്ക് "കാശി പറഞ്ഞത് കേട്ടാണ് അവൾ ബോധത്തിൽ വന്നത്... ഒന്ന് പരുങ്ങി ചിരിച്ചവൾ മെല്ലെ കഴിച്ചു തുടങ്ങി...

അപ്പോഴും മനസ്സ് പറയണമെന്നും ബുദ്ധി വേണ്ടെന്നും പറഞ്ഞു തർക്കിച്ചു കൊണ്ടിരുന്നു..... എന്ത് ചെയ്യുമെന്നവൾ ആരുടെ ഭാഗം കേൾക്കണം എന്നറിയാതെ അവൾ കുഴഞ്ഞു... "വേണ്ടാ എല്ലാം പറയാം... പറഞ്ഞു കഴിഞ്ഞു തന്നോട് പിണങ്ങിയാലും കുഴപ്പമില്ലാ... മറ്റെന്തെങ്കിലും രീതിയിൽ എല്ലാം അറിഞ്ഞു തന്നെ വെറുക്കുന്നതിനേക്കാൾ നല്ലത് സ്വയം തുറന്നു പറഞ്ഞു ഇത്തിരി പിണങ്ങുന്നത്... എന്ത് കൊണ്ടും തന്നെ ഒഴിവാക്കാൻ സാധിക്കില്ല... അദ്ദേഹത്തെ ഭാര്യ ആണ്... ദേവിനും മറ്റൊരു വിവാഹം ആയി... പിന്നെന്തിനു ഞാൻ പേടിക്കണം... എല്ലാം പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോ കാശിയേട്ടൻ ദേവിനെ അടക്കി നിർത്തിയാൽ.. അതായിരിക്കും നല്ലത്..."

സ്വയം മനസ്സിൽ ഉറപ്പിച്ചവൾ കണ്ണുകൾ അടച്ചു ദീർഘാശ്വാസമെടുത്തു... മെല്ലെ കണ്ണുകൾ തുറന്നു... "കാശിയേട്ടാ എനി...ക്കൊരു..." അവൾ പറഞ്ഞു തുടങ്ങുമുന്നേ പുറത്ത് ബെല്ലടിഞ്ഞിരുന്നു.... "അവർ വന്നെന്നു തോന്നുന്നു "കഴിപ്പ് നിർത്തിയവൻ വേഗം ചെയറിൽ നിന്ന് എണീട്ട് വാതിൽ തുറക്കാനായി നടന്നു... "ച്ചേ എനിക്കാവുന്നില്ല "അവൾ നെറ്റിയിൽ കൈവെച്ചു ഇടിച്ചു... അച്ഛന്റേം അമ്മയുടേം ശബ്ദം കേട്ടതും എല്ലാം ഉള്ളിലൊതുക്കിയവൾ ഒന്ന് നീട്ടി ശ്വാസം വിട്ടു പുഞ്ചിരി വരുത്തി എണീറ്റു....

"പോയിട്ട് എന്തായി അമ്മേ... കണ്ടോ അവരെ ചെറിയച്ഛന് എങ്ങനെ ഉണ്ട് "കാശി അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു... "കുഴപ്പമില്ലെടാ... പോകുമ്പോൾ കിടത്തം ആയിരുന്നു... പിന്നെ ലത കല്ലുവിനെ കുറിച്ചുള്ള ആവലാതി മൊത്തം പറഞ്ഞു പാവം നല്ല വിഷമമുണ്ട് അവർക്ക്... എന്നാലും ആ കുട്ടീടെ മനസ്സിലെന്താണാവോ ഈശ്വരാ " അമ്മ പറയുന്നതിന് അവൻ ഒന്ന് മൂളി... "ഹ്മ്മ്മ് മതി പോയി ഫ്രഷ് ആയി കിടന്നോ സമയം കൊറേ ആയില്ലേ "മുത്തശ്ശി പറഞ്ഞതും അമ്മ അച്ഛന്റെ കൂടെ മുറിയിലേക്ക് കയറിയിരുന്നു... "നിങ്ങൾ കഴിചോ" മുത്തശ്ശി "കഴിച്ചു മുത്തശ്ശി "വൈശാലി മറുപടി നൽകി...

"ഹ്മ്മ്മ് മേലെ വരുമ്പോൾ ജഗിൽ കുറച്ചു ചൂട് വെള്ളം കൊണ്ട് മുറിയിൽ വരണം "മുത്തശ്ശി പറഞ്ഞതിന് അവൾ അനുസരണയോടെ മൂളി... മുത്തശ്ശി മുകളിലേക്ക് കയറിയതും കാശിയും പുറകെ വിട്ടു.... വൈശാലി കഴിക്കാൻ കൊണ്ട് വെച്ച പ്ലേറ്റ് എല്ലാം എടുത്തു കഴുകി മുത്തശ്ശിക്ക് ചൂട് വെള്ളവും ഗ്യാസിൽ നിന്ന് എടുത്തു വെള്ളം ജഗിൽ ഒഴിച്ച് ജാഗ്ഗുമായി തിരിഞ്ഞതും അടുക്കള വാതിക്കൽ നിൽക്കുന്ന ദേവിനെ കാണെ അവൾ ഒന്ന് ഞെട്ടി... പക്ഷെ ഞെട്ടൽ മറച്ചു വെച്ചവൾ മുഖത്ത് ദേഷ്യം നിറച്ചു മുന്നോട്ട് നടന്നു...

. "വൈശാലി am സോറി "അവൾ പോകാനായി നിന്നതും ദേവ് പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... "ഞാൻ... ഞാൻ മനപ്പൂർവമാല്ലാ... I really love you... നിനക്കും എന്നോട് ഇഷ്ടമാണെന്ന് കരുതിയാ ഞാൻ... നമ്മളല്ലേ പ്രണയിച്ചത്... എന്നിട്ട് ഇപ്പൊ നീ എന്നെ വെറുക്കുന്നു...പക്ഷെ എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്.... അത് നീ മനസ്സിലാകുന്നില്ല "ദേവ് പറഞ്ഞു തുടങ്ങിയതും വൈശാലി കൈകൾ ഉയർത്തി തടഞ്ഞു... "നീ ആരെയാ മണ്ടിയാക്കാൻ നോക്കുന്നെ ദേവ് എന്നെയോ.... ഒ

രുവട്ടം നിന്റെ പഞ്ചാരവാക്കുകളിൽ ഞാൻ വീണിരുന്നു... അതെന്റെ തെറ്റ്... കാരണം നീയാണ് എന്റെ പ്രണയം... നീ ചെയ്യുന്നതാണ് പ്രണയം എന്ന് ഞാൻ കരുതി... എന്നാൽ അല്ലാ... നീ വെറും സ്വാർത്താനായിരുന്നു... സ്വന്തം ഇഷ്ടങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി നീ എന്നെ കരുവാക്കുകയായിരുന്നു.... നിനക്കൊരിക്കലും എന്നോട് പ്രണയം തോന്നിയിട്ടില്ലാ...അത് നീ എന്നോട് പറയുകയും ചെയ്തു ഓർമ്മയുണ്ടോ നിനക്ക് "അവൾ അവനെ തറപ്പിച്ചു നോക്കി ചോദിച്ചു... "അത് അന്നത്തെ ദേഷ്യത്തിൽ നീ എന്നോട്.."

അവൻ വാക്കുകൾക്ക് പരതി "അതെ... അന്നത്തെ ദേഷ്യത്തിൽ നിന്റെ മനസ്സിൽ ഉള്ളതെല്ലാം പുറത്ത് വന്നു... പഠിക്കുമ്പോൾ ഒരു ടൈം പാസ്സ്... വീട്ടിൽ കൊണ്ട് വന്നു കാര്യം കഴിഞ്ഞാൽ പറിച് കളയാം എന്ന് കരുതി... പക്ഷെ അട്ട പറ്റിയത് പോലെ പറ്റി... അല്ലെ... ഇതൊക്കെയാ നീ എന്നെ പറഞ്ഞത്... നീ മറന്നാലും വൈശാലി മറക്കില്ല ദേവ്... അത്രക്ക് എന്റെ ഹൃദയം പൊടിഞ്ഞിട്ടുണ്ട്.... പക്ഷെ അതിനു മരുന്ന് നീ തന്നെ തന്നു... എന്റെ കാശിയേട്ടൻ...എത്രത്തോളം വേദന നീ തന്നോ അതിനു നൂറുരട്ടി സന്തോഷം ആ മനുഷ്യൻ എനിക്ക് തരുന്നുണ്ട്... ഇപ്പൊ ഞാൻ ഹാപ്പി ആണ് ഒരുപാട് ഒരുപാട് ഹാപ്പി ആണ്...പക്ഷെ വീണ്ടും നീ എന്നെ വേദനിപ്പിക്കുന്നു....

നിന്റെ ജീവിധത്തിലേക്ക് ഞാൻ കടന്നു വന്നില്ലല്ലോ... എന്നെ നീ വഞ്ചിച്ചിട്ടും ആരോടും ഞാൻ പറഞ്ഞില്ലല്ലോ... എന്റെ കാശിയേട്ടനെ സ്വപ്ന ഭ്രാന്തൻ എന്ന് പറയുമ്പോൾ പോലും നിനക്ക് എതിരെ മോശമായിട്ട് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ... പിന്നെ എന്തിനാ നീ എന്റെ ജീവിതത്തിൽ കയറി വരുന്നേ.... നിനക്ക് വേണ്ടത് പണമുള്ള പെണ്ണിനെ അല്ലെ.... കിട്ടിയില്ലേ ഒരുത്തിയെ... പിന്നേം പിന്നേം എന്തിനാ ഒഴിവാക്കാൻ നോക്കിയവൾക് പുറകെ പോകുന്നെ.... നിന്നെ കാണുന്നതേ എനിക്ക് അറപ്പാണ്... വെറുപ്പാണ്....

എനീയും നിന്നിൽ നിന്ന് അങ്ങനെ വല്ലതും സംഭവിച്ചാൽ വൈശാലിയ പറയുന്നേ എല്ലാം എല്ലാരും അറിയും...." അവനെ നോക്കി വിരൽ ചൂണ്ടി പറഞ്ഞുപോകുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ അവൾ പാട് പെട്ടിരുന്നു... അപ്പോഴും ദേവിന്റെ മനസ്സ് പുലമ്പിക്കൊണ്ടിരുന്നു" നീ എനിക്കുള്ളതാണ് വൈശാലി " മുത്തശ്ശിക്ക് മുറിയിൽ ചെന്ന് വെള്ളം കൊടുക്കുമ്പോൾ മുത്തശ്ശി കിടക്കാനായി ഒരുങ്ങിയിരുന്നു.... ജഗ്ഗ് ടേബിളിൽ വെച്ചവൾ തിരിഞ്ഞു നടക്കാൻ തിരിഞ്ഞു....

"വൈശാലി "മുത്തശ്ശിയുടെ ഗാംഭീരം നിറഞ്ഞ സ്വരത്തോടെ അവളെ വിളിച്ചതും അവൾ നിന്നു... "എന്താ മുത്തശ്ശി "ശബ്ദം ഇടറാതിരിക്കാൻ അവൾ പാട് പെട്ടു... "എന്താ നിനക്ക്.... രാവിലെ മുതലേ ഒരു ഉണർവില്ലല്ലോ "മുത്തശ്ശി അവളെ ഉറ്റുനോക്കി... "ഒന്നുല്ല മുത്തശ്ശി "അത് പറയുമ്പോൾ അവളുടെ തല കുനിഞ്ഞു... "കള്ളം കാണിക്കുന്നവരെയും പറയുന്നവരെയും എനിക്കിഷ്ടമല്ല വൈശാലി "മുത്തശ്ശിയുടെ ശബ്ദം കനത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒരു തുള്ളി നിലമ്പതിച്ചിരുന്നു.... "ഇങ് വാ നീ " പദ്ധമാവധിയുടെ ശബ്ദം നേർമായായിരുന്നു... കണ്ണുകൾ തുടച്ചവൾ മെല്ലെ മുത്തശ്ശിക്ക് അടുത്ത് ചെന്നിരുന്നു.... "മനസ്സിൽ എന്തുണ്ടെങ്കിലും അത് ആരോടെങ്കിലും പറയണം...

എല്ലാം ഉള്ളിലൊതുക്കി കഴിയേണ്ട ആവിശ്യം നിനക്കില്ല... തെറ്റുകൾ ചെയ്യാത്തടുത്തോളം നീ ഇവിടെ ഒറ്റക്കല്ലാ...മനസ്സിലായോ "മുത്തശ്ശിയുടെ ഗൗരവം നിറഞ്ഞ ശബ്ദം കേൾക്കേ അവൾ തലയാട്ടി... "മുത്തശ്ശി " തിരികെ കിടക്കാനായി തുനിഞ്ഞ മുത്തശ്ശിയെ നോക്കി അവൾ മെല്ലെ വിളിച്ചു... "ഹ്മ്മ്മ് "പത്മാവധി സംശയത്തോടെ മൂളി... "അത് പിന്നെ... എനിക്ക്... "അവൾ നിന്ന് പരുങ്ങുന്നത് കാണെ മുത്തശ്ശി അവളുടെ മുർദ്ധാവിൽ തലോടി... "എന്താ കുട്ടി നിനക്ക് "അവരുടെ സ്വരത്തിൽ വാത്സല്യമായിരുന്നു...

അവളുടെ മനസ്സ് വല്ലാതെ തുടിച്ചു പോയി... "ഞാൻ... ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ "അവൾ ചോദിച്ചു പോയി... മുത്തശ്ശിയുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... ബെഡിൽ കിടന്നുകൊണ്ടവർ തൊട്ടടുത്തെ സ്ഥലത്ത് കൈ തട്ടി... അവൾ ചിരിയോടെ ബെഡിൽ കേറി ചുമരിനോരം പുറം ചേർത്ത് മുത്തശ്ശിയെ നോക്കി കിടന്നു.... "മുത്തശ്ശിയെ കാണുമ്പോൾ എനിക്കെന്റെ മുത്തശ്ശിയെ ആണ് ഓർമ വരുന്നേ... അച്ഛന്റെ അമ്മാ... പാവം ആയിരുന്നു.... ഇഷ്ടപെടാത്തത് കണ്ടാൽ ശകാരിക്കും എന്നെ വല്ല്യ ഇഷ്ടായിരുന്നു...

ഞാൻ പ്ലസ് ടു പഠിക്കുമ്പോഴാ മുത്തശ്ശിക്ക് നെഞ്ച് വേദന വന്നത്... " വാതോരാതെ സംസാരിക്കുന്നവളെ പത്മാവധി ഒന്ന് നോക്കി... പൊട്ടിപെണ്ണാണ്... അവർ ഓർത്തു... വീണ്ടും കുറച്ചു നേരം സംസാരിച്ചവൾ ഉറക്കിലേക്ക് വഴുതിയിരുന്നു....മുകളിൽ വന്നു കിടന്നിട്ടും കാശ്ശിയുടെ കണ്ണുകൾ വാതിക്കൽ പതിഞ്ഞു കിടന്നു... മുകളിൽ വന്നിട്ട് സമയം കുറെ ആയി.. ഇത് വരെ അവളുടെ പണി കഴിഞ്ഞില്ലേ.... ഓർത്തുകൊണ്ടവൻ എണീറ്റിരുന്നു... കുറച്ചു നേരം കൂടി കാത്തിരുന്നതും അവളെ കാണാഞ്ഞവൻ നെറ്റി ചുളിച്ചു ഡോർ തുറന്നു...

എല്ലായിടത്തും ലൈറ്റ് ഓഫ്‌ ആക്കിയിരിക്കും.... വൈശാലി ഇനിയും മുറിയിൽ വന്നില്ലാ... അവന്റെ മനസ്സിൽ പല ചിന്തകളും കടന്നു കൂടി... താഴെ ചെന്നവൻ അടുക്കളയിലും സോഫയിലും ഹാളിലും എല്ലാം നോക്കി... പിന്നെന്തൊ ഓർത്തു മുറിയിൽ കയറി കട്ടിലിനടിയിൽ നോക്കി... അവളായത് കൊണ്ട് എന്തേലും കുറുമ്പ് ഒപ്പിക്കുന്നതായിരിക്കും എന്നവൻ കരുതി... എന്നാൽ എവിടേം അവൾ ഒളിഞ്ഞു നിന്നില്ലായിരുന്നു... അപ്പോഴാണ് മുത്തശ്ശി അവളോട് വെള്ളം കൊണ്ട് വരാൻ പറഞ്ഞത് അവനു ഓർമ വന്നത്...

മുത്തശ്ശിയുടെ മുറിയിൽ കയറി ലൈറ്റ് ഇട്ടു നോക്കിയതും അത് വരെ എന്തിനോ മിടിച്ചു കൊണ്ടിരുന്ന ഹൃദയം ശാന്തമായിരുന്നു.... "ഈ പെണ്ണിന് ഒന്ന് പറഞ്ഞൂടെ "അവനു എന്തുകൊണ്ടോ ദേഷ്യം തോന്നി... അത് വരെ കാണാത്തതിന്റെ പരിഭവമോ?.. അതോ അവളെ ഒരുനിമിഷം കാണാഞ്ഞപ്പോൾ ഹൃദയത്തിൽ ഉയർന്ന ഭയമോ?... കാശി ബെഡിൽ ഉറങ്ങുന്ന മുത്തശ്ശിയെയും മുത്തശ്ശിയെ ചുറ്റി പിടിച്ചു കിടക്കുന്ന വൈശാലിയേയും നോക്കി... നോക്കി നിൽക്കേ ഗൗരവം നിറഞ്ഞ മുഖത്ത് പതിയെ പുഞ്ചിരി വിരിഞ്ഞിരുന്നു....

അതികം ആരെയും അടുപ്പിക്കാറില്ല മുത്തശ്ശി... അല്ലാ മുത്തശ്ശിയുടെ ഗൗരവം നിറഞ്ഞ മുഖം കാണുമ്പോൾ പലർക്കും നേരെ സംസാരിക്കാൻ പോലും പേടിയാണ്... അങ്ങനെ ഉള്ള മുത്തശ്ശിയുടെ കൂടെയാണ് അവൾ കിടക്കുന്നത്.... അവൾക് മാത്രമെന്താ മുത്തശ്ശിയോട് ഭയം തോന്നാഞ്ഞത്... മുത്തശ്ശിയെന്താ അവളെ ചേർത്ത് പിടിച്ചു കിടക്കുന്നത്..... അല്ലേലും അവൾ കരഞ്ഞു കിടന്നിട്ടുണ്ടാകും... അവൾക് മുന്നിൽ എല്ലാവരും തോറ്റു പോകത്തെ ഉള്ളു... നടക്കില്ല എന്ന് അറിയുമ്പോൾ മുഖവും വീർപ്പിച്ചു ചുണ്ട് വിതുമ്പിയാൽ പറ്റാത്തത് ആണേലും ചെയ്തു കൊടുത്തു പോവും...മണ്ടി പെണ്ണ്... സ്വയം ഓർത്തു ചിരിച്ചു പോയി അവൻ....

"എന്താ കാശി വൈശാലി ഇല്ലാതെ ഉറങ്ങാൻ പറ്റില്ലേ നിനക്ക് "മുത്തശ്ശിയുടെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും അവൻ ഞെട്ടി... "അല്ല മുത്തശ്ശി അവൾ പറഞ്ഞില്ലാ ഇവിടെയാ കിടക്കുന്നത് എന്ന് "പുറം തലയിൽ ചൊറിഞ്ഞവൻ ചമ്മിയത് മറച്ചു വെച്ചു പറഞ്ഞതും മുത്തശ്ശി കണ്ണ് തുറന്നു അവനെ കുസൃതിയോടെ നോക്കിയിരുന്നു... "ഇങ് വാ കാശിനാഥാ "മുത്തശ്ശി കൈ മാടി വിളിച്ചതും ചെറു ചിരിയോടെ അവൻ മുത്തശ്ശിക്കടുത്തേക്ക് ഇരുന്നു... "പട്ടാളക്കാരന്റെ കെട്ടിയോളെ ഇവൾ കയ്യിലെടുത്തല്ലേ"കാശി കുസൃതിയോടെ പറഞ്ഞതും മുത്തശ്ശിയിൽ ചിരി പൊട്ടിയിരുന്നു... "നീയെന്താ കരുതിയെ നിനക്ക് മാത്രമേ എന്നിൽ ഒട്ടിയിരിക്കാൻ അധികാരമുള്ളൂ എന്നോ...

നിന്റെ പെണ്ണിനും ഉണ്ടടാ "അവർ പറഞ്ഞതും കാശി വൈശാലിയെ നോക്കി... താടിയിൽ കയ്കൊടുത്തുള്ള കിടത്തം കാണെ അവൻ ഒന്ന് ചിരിച്ചു.... "ഇങ് വാടാ "മുത്തശ്ശി അടുത്ത് കിടക്കാൻ വിളിച്ചതും അവൻ അവളിൽ നിന്ന് നോട്ടം മാറ്റി അറ്റത് കിടന്നു... "എന്റെ കാശിക്ക് എന്തേലും വയ്യായ്ക ഉണ്ടെങ്കിൽ പറയണം മുത്തശ്ശിയോട് "അവർ അവന്റെ നെറുകിൽ തലോടി... "എനിക്കൊന്നുമില്ല മുത്തശ്ശി.... ഞാൻ ഓക്കേ ആണ് "അവൻ അവരിൽ ചേർന്ന് കിടന്നു "അലോക് അലോഷി അവരെ ഓർത്തു മോൻ ഇനിയും സങ്കടപെടരുത് " "ഇല്ലാ മുത്തശ്ശി... അവരെന്റെ മനസ്സിൽ ജീവിച്ചിരിക്കുന്നടുത്തോളം അവരെ ഓർത്തു എനിക്ക് സങ്കടമില്ലാ...

അവർ നൽകാൻ പറ്റുന്നതെല്ലാം നൽകിയാണ് ഞാൻ ഇവിടെ നില്കുന്നത് " അവൻ ഏതോ ഓർമയിൽ എന്ന പോൽ പറഞ്ഞതും മുത്തശ്ശിയുടെ സംശയത്താൽ അവനെ തല ചെരിച്ചു നോക്കി... "ഒന്നുല്ലെന്റെ മുത്തശ്ശി ... വാ ഉറങ്ങാം" മുത്തശ്ശിയെ ചുറ്റിപ്പിടിച്ചവൻ കിടക്കുമ്പോൾ അവനു കൈകൾക് താഴെ വൈശാലിയുടെ കൈകളാണ് അവൻ പിടിച്ചത് അവനറിഞ്ഞിരുന്നു... എങ്കിലും കൈകൾ എടുത്തുമാറ്റാതെ തന്നെ അവൻ കിടന്നു.... ചെറുചിരിയോടെ...  ഒന്ന് കുറുകികൊണ്ടവൾ ഒന്നൂടെ ചേർന്ന് ചുറ്റിപിടിച്ചു കിടന്നു... മെല്ലെ കണ്ണുകൾ പുളിച്ചു തുറന്നതും കാശിയെ കാണെ ചെറുചിരിയോടെ അവന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നു...

പെട്ടെന്നവൾ ഞെട്ടി ചുറ്റും കണ്ണോടിച്ചു... "ഇത്.. ഇത് മുത്തശ്ശിയുടെ മുറിയല്ലേ... ഇന്നലെ ഞാൻ ഇവിടെയല്ലേ... എന്നിട്ട് കാശിയേട്ടൻ എന്താ എന്റെ കൂടെ... മുത്തശ്ശി എവിടെ "ബെഡിൽ ഞെട്ടലോടെ ഇരുന്നവൾ ഓർത്തു....പിന്നെ ഉറങ്ങുന്ന കാശിയെ ഒന്ന് നോക്കി.... "കാശിയേട്ടാ എണീക്ക്.... ഇതെന്താ ഇവിടെ കിടക്കുന്നെ "അവന്റെ നെഞ്ചിൽ ഇരു കൈകളും വെച്ചവൾ അമർത്തി വിളിച്ചു... "കാശിയേട്ടാ എണീക്ക് മുത്തശ്ശി എവിടെ... ഇതെന്താ കാശ്യേട്ടൻ ഇവിടെ " അവൻ എണീക്കുന്നത് കാണാത്തത് കൊണ്ടവൾ ബെഡിൽ കേറി മുട്ടുകുത്തിയിരുന്നുകൊണ്ട് ഇരുകയ്യും അവന്റെ നെഞ്ചിൽ കുലുക്കി വിളിച്ചു... "ഈ പെണ്ണിനെ കൊണ്ട്"

വിട്ട് മാറാത്ത ഉറക്കിൽ അവളുടെ വിളി കാരണം മുഖം ചുളിച്ചുകൊണ്ടവൻ നെഞ്ചിൽ അമരുന്ന അവളുടെ ഇരുകൈകളും എടുത്തു വലിച്ചതും... ഒട്ടും പ്രധീക്ഷിക്കാതെ തന്നെ അവന്റെ നെഞ്ചിൽ അമർന്ന കയ്യ് അവൻ വലിച്ചതും മുട്ടു കുത്തിയിരുന്നവൾ മുന്നിലേക്ക് ചാഞ്ഞു അവന്റെ കഴുത്തിലേക്ക് മുഖം താഴ്ന്നു ചുണ്ടുകൾ അമർന്നിരുന്നു.... കണ്ണ് തുറക്കാൻ പ്രയാസപ്പെട്ട കാശിയുടെ കണ്ണുകൾ മിഴിഞ്ഞു തുറന്നു പോയി...വൈശാലി കഴുത്തിൽ മുഖമർത്തി ചുണ്ടുകൾ പിൻവലിക്കാതെ തന്നെ തറഞ്ഞു കിടന്നു.... ഇരുവരും ഒരുപോലെ ഞെട്ടി... ഒരടി അനങ്ങാൻ പോലും സാധിക്കാതെ നെഞ്ചിടിപ്പ് പോലും നിലച്ച പോലെ തോന്നിയ നിമിഷം...

"മുത്തശ്ശി സ്വപ്നേടെ അച്ഛൻ " ദേവ് ഡോർ വലിച്ചു തുറന്നതും കാഴ്ച കാണെ ഞെട്ടി നിന്നുപോയി ... ദേവിന്റെ ശബ്ദം കേൾക്കെ ഇരുവരും പിടഞ്ഞെഴുനേറ്റു... രണ്ടുപേർക്കും ശ്വാസം വിടാൻ പോലും പ്രയാസം തോന്നി.... "നിങ്ങൾ എന്താ ഇവിടെ"ദേവ് ഉള്ളിലെ അമർഷം മറച്ചു വെച്ചു കൊണ്ട് ചോദിച്ചു... "ഇന്നലെ ഞാനും ഇവളും ഇവിടെയാ കിടന്നത്..."കാശി ഗൗരവത്തിൽ പറഞ്ഞു... "മുത്തശ്ശി എവിടെ "ദേവ് ഇരുവരേം മാറി മാറി നോക്കി... "മുത്തശ്ശി കുറച്ചു മുന്നേ താഴെ പോയി... നീ താഴേക്ക് ചെല്ല് "കാശി പറഞ്ഞതിന് ദേവ് മൂളി കൊണ്ട് വൈശാലിയെ ഒന്ന് നോക്കി നടന്നു... അവന്റെ മുഷ്ടി ചുരുട്ടിപിടിച്ചു... വല്ലാതെ ദേഷ്യം തോന്നി അവനു....

എന്നാൽ ഇപ്പോഴും വിട്ട് മാറാത്ത പകപ്പിൽ അവൾ ഇരുന്നു.... ചുണ്ടിൽ മെല്ലെ തൊട്ടവൾ അവന്റെ കഴുത്തിൽ നോക്കി...തന്റെ ചുണ്ട് പതിഞ്ഞയിടം... അവളുടെ കവിളുകൾ ചുവന്നു... ഹൃദയമിടിപ്പ് ഉയർന്നു... കാശി അവളിലേക്ക് നോക്കിയതും പെട്ടെന്ന് മുഖം തിരിച്ചവൾ ബെഡിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു... അവളുടെ ഓട്ടം കാണെ അവൻ കഴുത്തിൽ ഒന്ന് തടവി... അവളുടെ ചുണ്ട് പതിഞ്ഞ ഇടം... അവളുടെ പകപ്പ് നിറഞ്ഞ മുഖം... വിളറി പിടിച്ച ഓട്ടം... അവനു ചിരി വന്നു പോയി.... *************** "ദേവ് നിനക്കെന്താ ഫോൺ വിളിച്ചാൽ എടുത്താൽ... എത്ര നേരമായി ഞാൻ വിളിക്കുന്നു..." "എന്താ സ്വപ്ന ഇത്ര രാവിലെ തന്നെ എന്താ നിനക്ക് പറയാനുള്ളത് " അവനിൽ ദേഷ്യം നിറഞ്ഞിരുന്നു....

മനസ്സിൽ കാശിയും വൈശാലിയുടെയും ദൃശ്യം നിറഞ്ഞു നിന്നു.... "എനിക്ക് നിന്നെ കാണണം " "പറ്റില്ലാ "അവൻ എടുത്തടിച്ച പോലെ പറഞ്ഞു... "അതെന്താ നിനക്ക് പറ്റാത്തത്... ഞാൻ വിളിക്കുമ്പോൾ എല്ലാം നിനക്ക് ഓരോ മുടക്കം ആണല്ലോ "ഫോണിൽ എതിരെ ഉള്ള അവളുടെ സംസാരം അവനെ ദേഷ്യം ഇരട്ടിപ്പിച്ചിരുന്നു.... "ഞാൻ ഇങ്ങനെ ആണ്....എന്നെ പറ്റില്ലെങ്കിൽ പോടീ....."അവൻ അലറി പറഞ്ഞു... "ദേവ്... എനിക്ക് മനസ്സിലാകുന്നുണ്ട് നിന്നെ ...എന്റെ കൂടെ ഒന്ന് കിടന്നപ്പോൾ നിനക്ക് മടുത്തു അല്ലെ... എന്നാൽ. കേട്ടോ... നീ പറഞ്ഞാൽ അങ്ങനെ ഞാൻ പോകില്ലാ... നിന്നേം കൊണ്ടേ ഞാൻ പോകൂ... ഓർത്തോ നീ "

അത്രയും പറഞ്ഞവൾ. ഫോൺ കട്ട്‌ ചെയ്‌തത്തും ദേഷ്യത്തോടെ അവൻ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.... അവൾ വിളിക്കുന്നടുത്തു ഞാൻ പോകണം... പറ്റില്ലാ... എനിക്കും എന്റേതായ തീരുമാനങ്ങൾ ഉണ്ട്... സ്വയം പുലമ്പിയവൻ ബെഡിൽ ഇരുന്നു.... കാശിയുടെ കഴുത്തിൽ മുഖം ചേർത്ത് കിടക്കുന്നാ വൈശാലിയുടെ മുഖം... അവർ പിടഞ്ഞെഴുനേറ്റ ദൃശ്യം... അവൻ മുടികളിൽ കോരുത്തു പിടിച്ചു.... ഇന്നേവരേ തന്നോട് അവൾ. ഇത്രയും ചേർന്ന് നിന്നിട്ടില്ല.. അവളുടെ പ്രണയം ഞാൻ ആയിട്ട് പോലും അവൾ എന്നിൽ അത് പോലെ ചേർന്നിട്ടില്ല...അവൾക് കാശിയേട്ടനെ മതി പോലും...

അവളുടെ പ്രണയം കാശിയേട്ടൻ ആണ് പോലും പിന്നെ ഞാൻ ആരാ... ദേഷ്യത്താൽ തലയണ വലിച്ചെറിഞ്ഞവൻ സ്വയം അലറി... കല്യാണത്തിന് ഒരുക്കങ്ങൾ തുടങ്ങി കല്യാണ ക്ഷണകത്തുകൾ ഓരോ വീട്ടിലും ചെന്ന് കൊടുത്തു കല്യാണ ദിവസം അറിയിച്ചു.... കല്യാണത്തിന് ദിവസങ്ങൾ അടുക്കുന്നോറും ദേവിന് അസ്വസ്ഥത മൂടി... തന്നേക്കാണുമ്പോൾ മനപ്പൂർവം അകന്നു പോകുന്ന വൈശാലി... കാശിയോടപ്പം ഒട്ടി നടക്കുന്ന വൈശാലി... അവനിൽ ദേഷ്യം ആളി കത്തിച്ചു... അവളോടുള്ള പക നിറഞ്ഞു... ***************

"നിങ്ങളെന്തായാലും വരണം.... വന്നില്ലെങ്കിൽ കാശി എന്ന് വിളിച്ചു നീ വരണ്ടാ..." കാശ്ശിയുടെ ശബ്ദം കടുത്തു... "ഓക്കെ വന്നാ മതി... പിന്നെ ആന്റിയോടും പ്രതേകിച്ചു പറയണം... നിങ്ങൾ വരുമ്പോൾ അജ്മലിനെയും കൂട്ടണം... അവനറിയില്ലല്ലോ എന്റെ വീട് " "ഹ്മ്മ് ഓക്കെ ശെരിടാ.." പ്രവീണുമായുള്ള കാൾ കട്ട്‌ ചെയ്തവൻ മുറിയിലേക്ക് നടന്നു... "ഏട്ടാ " ദേവ് വിളിച്ചത് കേട്ടതും മുറിയിൽ കയറാതെ കാശി അവനെ നോക്കി... "എന്താടാ... നിന്റെ മുഖം വല്ലാതെ... കുറച്ചു ദിവസം ആയല്ലോ..."

കാശി അവനടുത്തേക്ക് നടന്നു.. "എനിക്ക്... എനിക്ക് സംസാരിക്കാനുണ്ട് "ദേവ് പറഞ്ഞത് കേട്ടതും കാശിയുടെ മുഖം. ചുളിഞ്ഞു... ദേവിന് പുറകെ അവനു മുറിയിൽ കാശി കയറി... ദേവ് കാശിയെ ഒന്ന് നോക്കി... കാശി അവൻ പറയുന്നതും കാതോർത്തു നിന്നു... "അത് പിന്നെ..."ദേവ് ഒന്ന് പരുങ്ങി... "എന്താ ദേവ് " "അത് പിന്നെ... കാശിയേട്ടന് അറിയാലോ ഞാനും വൈശാലിയും ഒരുമിച്ചു പഠിച്ചതാ... കാശിയേട്ടൻ അവളെ കല്യാണം കഴിക്കാൻ കാരണം അന്നവൾ ഈ വീട്ടിൽ ആരുമില്ലാത്ത നേരം വന്നത് നാട്ടുകാർ പിടിച്ചത് കൊണ്ടാണ്...

നാട്ടുകാർക് മുന്നിൽ അവൾ അപമാനിക്കപ്പെട്ടു... എന്നിട്ട് അച്ഛനാണ് ഏട്ടനെ കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന് പറഞ്ഞത് " കാശിക്ക് ഒന്നുമറിയില്ല എന്ന വിചാരത്തിൽ ദേവ് പറഞ്ഞു തുടങ്ങി... "എനിക്കറിയാം ദേവ്... അവൾ എന്നോട് പറഞ്ഞിരുന്നു... അവൾ നിന്റെ ഫ്രണ്ട് ആയിരുന്നു എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു "കാശി പറഞ്ഞു നിർത്തിയതും ദേവ് അവനെ തടഞ്ഞുകൊണ്ട്....കേറി പറഞ്ഞു... "ഫ്രണ്ട് അല്ലാ... ഞാനും അവളും സ്നേഹിച്ചിരുന്നു... ഞങ്ങൾ പ്രണയത്തിലായിരുന്നു... അന്നവൾ ഞാൻ വിളിച്ചിട്ടാ ഇവിടെ വന്നത്.. അച്ഛനും അമ്മയും ആരുമില്ലെന്ന് അറിഞ്ഞിട്ട് തന്നെയാ അവൾ എന്റെ കൂടെ വന്നത്..

എന്നാൽ ഏട്ടൻ കാരണമാ... അവൾ അന്ന് ആ അവസ്ഥയിൽ... അവൾ അപമാനിക്കപ്പെട്ടു... ഏട്ടനുമായുള്ള കല്യാണം അവൾക് ഇഷ്ടമല്ലായിരുന്നു... കാരണം അവൾ പ്രണയിച്ചത് എന്നെയാ.... എന്റെ കൂടെ ജീവിക്കാനാ അവൾക്കിഷ്ടം... എന്നാൽ ഏട്ടൻ കാരണമാ... ഞങ്ങള്ക്ക് ഞങ്ങളുടെ പ്രണയം നഷ്ടപെട്ടത്... വൈശാലി... അവൾ... അവന്റെ എന്റെ പെണ്ണായിരുന്നു...."............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story