താലി 🥀: ഭാഗം 38

thali

എഴുത്തുകാരി: Crazy Girl

"ഞങ്ങളായിരുന്നു സ്നേഹിച്ചത്... അന്ന് വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവൾ എനിക്കൊപ്പം ഈ വീട്ടിൽ വന്നത്... എന്നാൽ ഏട്ടൻ... ഏട്ടൻ കാരണമാ അന്നവൾക് അങ്ങനെ സംഭവിച്ചത്...ഏട്ടനെ കല്യാണം കഴിക്കാൻ പോലും അവൾക് ഇഷ്ടമല്ലായിരുന്നു അവൾ സ്നേഹിച്ചത് എന്നെയാ... വൈശാലി... അവൾ എന്റെ പെണ്ണായിരുന്നു " ദേവ് കിതപ്പോടെ പറഞ്ഞു നിർത്തി... അവന്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു അവൾ ജീവന് തുല്യം സ്നേഹിക്കുന്നവൻ അറിയിക്കണം അവളെന്റെ പെണ്ണായിരുന്നു എന്ന് ...

അവളിൽ ഒരു തെറ്റ് ധാരണ വന്നു കഴിഞ്ഞാൽ ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത വിതം അകലം വന്നു കഴിഞ്ഞാൽ വീണ്ടും അവൾ തന്നിലേക്ക് അടുക്കുമെന്ന വിശ്വാസം... ദേവ് സങ്കടം നിഴലിച്ചു കൊണ്ട് കാശിയെ നോക്കി... അവൻ എങ്ങോ ദൃഷ്ടി പതിപ്പിച്ചു നിന്നു.... "അവളെന്റെ ഫ്രണ്ട് ആണെന്നാണ് എല്ലാവരുടെയും വിചാരം... എന്നാൽ അവൾ ഞാൻ പ്രണയിച്ച എന്റെ പെണ്ണായിരുന്നു ... അന്നത്തെ ദിവസം ഏട്ടന് കാരണം അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ വേറെ മാർഖമില്ലാതെയാണ് അവൾ കല്യാണത്തിന് സമ്മതിച്ചത്.... ആരെയും വേദനിപ്പിക്കണ്ടാ എന്ന് കരുതിയാണ് അവൾ ചേട്ടന്റെ താലിയും അണിഞ്ഞു കഴിയുന്നത്...

അവളൊരിക്കലും ഈ കല്യാണത്തിന് പൂർണ സമ്മതമല്ലായിരുന്നു.... ഇപ്പൊ സ്വപ്നയുമായുള്ള എന്റെ കല്യാണം അറിഞ്ഞപ്പോൾ മുതൽ അവൾ എന്നോടും ദേഷ്യമാണ്... എനിക്ക് വേറെനൊന്നും ചെയ്യാൻ കഴിയില്ലാ... ഏട്ടൻ കല്യാണം കഴിച്ച പെണ്ണിനെ ഞാൻ എങ്ങനെ സ്വീകരിക്കും... നമ്മുടെ വീട്ടുകാർ എന്ത് പറയും...." ദേവ് പറഞ്ഞു നിർത്തി ദയനീമായി കാശിയെ നോക്കി.... "ഞാൻ... ഞാൻ എന്ത് വേണമെന്നാ നീ പറയുന്നേ "കാശ്ശിയുടെ സ്വരം നേർത്തു... "വൈശാലി... അവൾ ഇവിടെയുള്ളപ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ എനിക്ക് താലി അണിയിക്കാൻ കഴിയില്ലാ... കാരണം അത്രമാത്രം ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് " ദേവ് പറഞ്ഞത് കേൾക്കേ കാശ്ശിയുടെ നെഞ്ചിൽ എന്തോ വെച്ചടിച്ച പോലെ തോന്നി... "ഏട്ടൻ അവളെ ഒഴിവാക്കണം...

അനിയൻ സ്നേഹിച്ച പെണ്ണിനെ കെട്ടേണ്ട ഗതികേടൊന്നും ഏട്ടനു ഇല്ലാ...അവൾ ഈ വീട്ടിൽ നിന്നാൽ എനിക്കൊരിക്കലും മറ്റൊരു പെണ്ണിനെ കൈപിടിച്ച് കൊണ്ട് വരാൻ സാധിക്കില്ല..."ദേവ് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു നിർത്തി... വാതിക്കൽ നിന്നിരുന്നു വൈശാലി ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ വാ പൊത്തി..അവളുടെ കണ്ണുന്നീർ കവിളിലൂടെ ഒലിച്ചിറങ്ങി... പേടിച്ചത് പോലെ സംഭവിച്ചിരിക്കുന്നു എല്ലാം എല്ലാം അവൻ പറഞ്ഞിരിക്കുന്നു... കാശിയേട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു... അവളുടെ ഹൃദയം പിടഞ്ഞു പോയി... അപ്പോഴും കാശിയേട്ടൻ ഒഴിവാക്കില്ല എന്ന ഉറപ്പോടെ അവൾ നിന്നു... "ശെരിയാ പ്രണയിച്ചത് നിങ്ങളാ...

ഞാൻ.. ഞാൻ അവളെ ഒഴിവാക്കാം " വൈശാലി ഞെട്ടി പോയി.... കാശിയുടെ വാക്കുകൾ കാതിലൂടെ അവളുടെ ഹൃദയത്തിൽ ചെന്നിടിച്ചു അവിടം ചോര കിനിഞ്ഞത് പോലെ അവൾക് വേദന തോന്നി.... അവൾക് ശരീരം കുഴയുന്ന പോലെ തോന്നി.... എവിടെയെങ്കിലും ഓടി പോകണമെന്ന് തോന്നി.... വീണ്ടും വീണ്ടും അവന്റെ വാക്കുകൾ മനസ്സിലും ചെവിയിലും മുഴങ്ങി കേട്ടു.... പിടച്ചിലോടെ അവൾ മുറിയിൽ കയറി കതകടച്ചു... "ഒഴിവാക്കാമെന്നോ... സ്നേഹവും പ്രണയവും തോന്നി തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാമെന്നോ... ഇത്രയും മാസങ്ങൾ കൂടെ കഴിഞ്ഞിട്ട് തന്നെ മനസ്സിലാക്കിയില്ലേ...കാശിയേട്ടനൊപ്പം താൻ സന്തോഷവധിയാണ് അറിഞ്ഞില്ലേ...

എത്ര പെട്ടെന്ന് പറഞ്ഞു ഒഴിവാക്കാമെന്ന്.... പറ്റില്ലാ... തന്റെ കാശിയേട്ടന് അങ്ങനെ പറയാൻ സാധിക്കില്ല..... സുഖമില്ലായിരുന്നുവെങ്കിൽ കാശിയേട്ടൻ ഇങ്ങനെ പറയില്ലായിരുന്നു... പകരം ചേർത്ത് പിടിച്ചു പറഞ്ഞേനെ... എന്റെ വാവയാന്നു... എന്നാൽ... ഇപ്പൊ... പറഞ്ഞത്... കേട്ടത് മാറിയതാകുമോ... അല്ലാ... മാറിയതല്ലാ " അവൾ നിലത്തൂർന്നിരുന്നു വിതുമ്പി... സങ്കടം അണപൊട്ടിയോഴുകുന്ന അരിച്ചു വന്നു... "എങ്ങനെ തോന്നി എനിക്ക്... ആ ചതിയന്റെ വലയിൽ വീഴാൻ എങ്ങനെ തോന്നി.... എല്ലാം നിനക്ക് പറഞ്ഞൂടെ... എല്ലാം എല്ലാം അവസാനിച്ചില്ലേ.... എനിക്ക് മാത്രമെന്താ ഇങ്ങനെ... സ്നേഹിച്ചവരെല്ലാം എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ..."സ്വയം തലകടിച്ചവൾ വിളിച്ചു പറഞ്ഞു.... പതിയെ പതിയെ അവളുടെ കരച്ചിലിന് ശബ്ദം ഉയർന്നു... മുറിയാകെ അവളുടെ തേങ്ങലുകൾ ഉയർന്നു...

"ഞാൻ... ഞാൻ അവളെ ഒഴിവാക്കാം " കാശി പറഞ്ഞത് കേട്ടതും ദേവ് അവനെ ഞെട്ടി നോക്കി... അവന്റെ മനസ്സ് സന്തോഷം നിറഞ്ഞു.... അവൻ കാശിയെ കണ്ണ് വിടർത്തി നോക്കി.... "പകരം സ്വപ്നയെ ഒഴിവാക്കി നീ അവളെ വിവാഹം ചെയ്യണം "കാശി അവനെ നോക്കി പറഞ്ഞതും ദേവ് വീണ്ടും ഞെട്ടലോടെ അവനെ നോക്കി... വിടർന്ന മുഖം വിളറി "അത് ഏട്ടാ... ഏട്ടൻ കല്യാണം പെണ്ണിനെ ഞാൻ എങ്ങനെ "ദേവ് വാക്കുകൾക് പരതി... "നീ എന്നോട് പറഞ്ഞത് പോലെ ഇതിവിടെ എല്ലാവരോടും പറയണം ... നീ സ്നേഹിച്ചത് വൈശാലിയെ ആണ് സ്വപ്നയെ അല്ലാ എന്ന്... കുറച്ചു വഴക്ക് കേൾക്കും സാരില്ലാ നീ സ്നേഹിച്ചവളെ നിനക്ക് ലഭിക്കുമല്ലോ..." കാശി പറഞ്ഞു കഴിഞ്ഞതും ദേവ് ഉമിനീരിറക്കി...

"പക്ഷെ നാട്ടുകാരുടെ വാ അടക്കാൻ ഞങ്ങൾക്കാകില്ലല്ലോ... എന്തൊക്കെ പറഞ്ഞാലും അവൾ ഏട്ടനെ കല്യാണം കഴിച്ചവൾ അല്ലെ "ദേവ് തല ഉയർത്താതെ പറഞ്ഞു.... "നീ സ്നേഹിച്ച പെണ്ണിനെ നിനക്ക് സ്വീകരിക്കാനും വയ്യ... അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനും വയ്യ അല്ലെ "കാശിയുടെ സ്വരത്തിൽ കടുപ്പം നിറഞ്ഞു.... ദേവ് അവനെ ഞെട്ടലോടെ നോക്കി... "കുറച്ചു കാലം സമനില തെറ്റി ഭ്രാന്താണായിരുന്നു ഞാൻ... എന്ന് വെച്ചു ഇപ്പോഴും ബോധമില്ലാതെ അല്ല ഞാൻ കഴിയുന്നത്..."കാശിയുടെ കണ്ണുകൾ ദേവിന് നേരെ കുറുകി.... "കാത്തിരിക്കുകയായിരുന്നു നിന്നിൽ നിന്നോ അവളിൽ നിന്നോ ഇത് കേൾക്കാൻ... കേട്ടിട്ട് അവളെ ഒഴിവാക്കാൻ അല്ലാ..പകരം എന്റെ അനിയനെ ഒന്ന് കാണാൻ...

മാന്യനായി നടക്കുന്ന നിന്റെ ഉള്ളിരിപ്പ് പുറത്ത് കൊണ്ട് വരാൻ..."കാശിയുടെ ചുണ്ട് പുച്ഛത്താൽ കോടി... "ഏട്ടാ " "പ്പാ നിർത്തെടാ... നീ കൊറേ പറഞ്ഞല്ലോ നിന്റെ പെണ്ണാണ്... ഞാൻ കാരണമാ അവളെ നഷ്ടപെട്ടത് നിങ്ങളുടെ പ്രണയം നഷ്ടമായത് എന്നൊക്കെ... എനി ഞാൻ പറയട്ടെ.... അത്രക്ക് ഇഷ്ടമുള്ളവൾ ആണെങ്കിൽ എന്ത് കൊണ്ട് അന്ന് അത്രയും ആളുകളുടെ മുന്നിൽ നീ അത് പറഞ്ഞില്ലാ... നിന്റെ പ്രണയം ആയിരുന്നില്ലേ അവൾ.... അത്രയും ആളുകൾക് മുന്നിൽ അപമാനിക്കപ്പെട്ടത് നീ സ്നേഹിച്ച പെണ്ണല്ലേ... എന്നിട്ടെന്തേ മിണ്ടിയില്ലാ....എന്തെ നീ തെറ്റിദ്ധരിച്ചുപോയോ ഞാൻ അവളെ എന്തേലും ചെയ്‌തെന്ന് വിചാരിച്ചു ... അതോ ഈ പ്രണയം എന്ന് പറച്ചിൽ മാത്രമേ ഉള്ളായിരുന്നുള്ളോ ..

." കാശി കൈകൾ കെട്ടിനിന്നു അവനെ തറപ്പിച്ചു നോക്കി ചോദ്യം ഉന്നയിച്ചു... ദേവിന്റെ തല കുമ്പിട്ടു... "നീ തന്നെ പറഞ്ഞു നീ സ്നേഹിക്കുന്നവൾ ആണെന്ന്... അത്രയ്ക്ക് മനസ്സിൽ ചേർത്ത് നിർത്തിയവൾ ആയിരുന്നുവെങ്കിൽ അന്ന് അത്രയും ആളുകൾക്കു മുന്നിൽ നീ അവളെ ചേർത്ത് പിടിച്ചേനെ... ഞാൻ വിളിച്ചിട്ടാ എന്റെ പെണ്ണാ എന്ന് നീ ഇവിടെ പറഞ്ഞത് അന്നവിടെ പറഞ്ഞിരുന്നേൽ അവൾ നിന്റൊപ്പം ഉണ്ടായിരുന്നേനെ.... എന്നിട്ടിപ്പോ അവൾ ജീവിക്കുന്നത് സഹിക്കാഞ്ഞിട്ട് ഏട്ടനോട് ഒഴിവാക്കാൻ പറയുന്നു... നീയൊക്കെ ആണാണോടാ... ആൺവർഗത്തിനെ പറയിപ്പിക്കാൻ.."കാശി ദേഷ്യത്താൽ മുരണ്ടു... ദേവിൽ ഭയം നിറഞ്ഞു...

എല്ലാം കൈവിട്ട പോലെ തോന്നി "അന്ന് അവൾ എന്നോട് എല്ലാം പറയുമ്പോൾ അവളുടെ സങ്കടം നിഴലിച്ച മുഖഭാവം വിളിച്ചു പറഞ്ഞിരുന്നു നീയും അവളും തമ്മിലുള്ള ബന്ധം... നിനക്കറിയുമോ അന്ന് നീ അവളുടെ ഫ്രണ്ട് ആണെന്ന് പറയുമ്പോൾ അവളുടെ മുഖത്ത പുച്ഛം നിറഞ്ഞിരുന്നു... ഫ്രണ്ട് ആയിരുന്നേൽ അവൾ വിളിച്ചു പറഞ്ഞേനെ നീ പറഞ്ഞിട്ടാണ് അവൾ വന്നതെന്ന്... ആരെയും ഭയക്കാതെ അവൾ അത് പറഞ്ഞേനെ... എന്നാൽ അന്ന് അവൾ ജീവന് തുല്യം നിന്നെ സ്നേഹിച്ചിരുന്നു... അത്രയും ആൾക്കാരുടെ മുന്നിൽ നിന്നെ മോശക്കാരൻ ആകണ്ടാ എന്ന് കരുതിയാണ് നീ അവളെ അത്രയും പറഞ്ഞപ്പോൾ എല്ലാം കേട്ട് അവൾ അവിടെ നിന്നത്...

അന്ന് അവൾ എന്നോട് ഇതെല്ലാം പറയുമ്പോൾ തന്നെ അവളെ ഞാൻ മനസ്സിലാക്കിയിരുന്നു... എത്രയൊക്കെ ഒളിപ്പിക്കാൻ നോക്കിയാലും അവളുടെ മുഖഭാവം എല്ലാം വിളിച്ചു പറഞ്ഞിരുന്നു.... അവളൊരു പെണ്ണാണെന്നുള്ള പരിഗണന പോലും നീ നൽകിയില്ല ദേവ്... നീയും അലോഷിയെ പീഡിപ്പിച്ചവനെല്ലാം ഒരേ വർഖത്തിൽ പെട്ടതാ... പെണ്ണിന്റെ വിലയറിയാത്തവരാ... അമ്മയും ഒരു പെണ്ണാണെന്ന് ഓർക്കാത്തവരാ... I am ഷെയിം ഓഫ് you.... ഇങ്ങനെ ഒരു അനിയൻ... ഇങ്ങനെ ഒരു മകൻ എന്റെ അമ്മയ്ക്ക്...."കാശി അവനെ പുച്ഛത്തോടെ നോക്കി... "എന്തൊക്കെ പറഞ്ഞാലും അവളെന്റെ പെണ്ണായിരുന്നു "ദേവ് വീറോടെ പറഞ്ഞു... എല്ലാം കാശി അറിഞ്ഞെന്നുള്ളത് അവനിൽ ദേഷ്യം തോന്നി....

എങ്കിലും അവനെ തളർത്താനായി ദേവ് മുരണ്ടു... എന്നാൽ പ്രധീക്ഷിക്കാതെ ആയിരുന്നു കാശിയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞത്... ചുണ്ട് കോട്ടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു പോയി അവൻ... ഞെട്ടലോടെ കവിളിൽ കൈകൾ വെച്ചവൻ കാശിയെ നോക്കി.... "നിന്റെ പെണ്ണായിരുന്നു... എന്നാൽ ഇപ്പൊ അവളെന്റെ ഭാര്യ ആണ്... അവളെ പറ്റി ഒരക്ഷരം നിന്റെ നാവിൽ നിന്നും വീണാൽ നേരത്തെ കേട്ട് നിന്നത് പോലെ കാശി നിൽക്കില്ല " ദേവിന് നേരെ വിരൽ ചൂണ്ടി കാശി എരിയുന്ന കണ്ണോടെ പറഞ്ഞു.... പെട്ടെന്നായിരുന്നു മുത്തശ്ശി മുറിയിലേക്ക് കയറിയത്... ദേവ് ഭയത്തോടെ കാശിയെ നോക്കി... ആരോടും പറയല്ലേ എന്ന് യാചിക്കുന്ന പോലെ....

"പറ്റില്ലാ... എല്ലാം ഇനിയും ഒളിച്ചു വെക്കാൻ ഞാൻ സമ്മതിക്കില്ല... നീ ഇന്ന് എന്നോട് പറഞ്ഞ പോലെ നാളെ മറ്റുള്ളവരുടെ മുന്നിലും അവളെ തരംതാഴ്ത്തി പറഞ്ഞു നീ നല്ല പിള്ള ചമയും.... അതിനു ഒരവസരം നൽകില്ല ഞാൻ...." മുത്തശ്ശി മുറിയിലുണ്ടോ ഇല്ലയോ എന്നൊന്നും ഭാവിക്കാതെ ദേവിനെ നോക്കി കാശി പറഞ്ഞു... കാശി മുത്തശ്ശിയെ നോക്കി.... "ഞാൻ കേട്ടു... നിങ്ങൾ പറയുന്നതെല്ലാം ഞാൻ കേട്ടു...."മുത്തശ്ശി ദേവിനെ തറപ്പിച്ചു നോക്കി... "മുത്തശ്ശിക്ക്... മുത്തശ്ശിക്ക് അറിയുമോ എല്ലാം ..."മുത്തശ്ശിയുടെ മുഖത്തെ ഭാവം കാണെ കാശി മുത്തശ്ശിയെ അത്ഭുത്തോടെ നോക്കി ... "ഹ്മ്മ്മ് എനിക്കറിയാം..." മുത്തശ്ശി പറഞ്ഞതും ദേവ് ഞെട്ടലോടെ നോക്കി...

ആരറിയരുത് എന്ന് കരുതിയോ അവരെല്ലാം അറിഞ്ഞിരിക്കുന്നു... അവനുള്ളിൽ ഭയം നിറഞ്ഞു... ഒരു നിമിഷത്തെ എടുത്തു ചാടലിൽ തനിക് തന്നെ ആപത്തായിരിക്കുന്നു.... ദേവിന്റെ മനസ്സ് പിടഞ്ഞു... കാശി മുത്തശ്ശിയെ കണ്ണിമാ വെട്ടാതെ നോക്കി... തെറ്റുകൾ കണ്ടാൽ മറച്ചു വെക്കാത്ത സ്ത്രീ ആണ്... എന്നിട്ടും തന്നോട് എല്ലാം മറച്ചു വെച്ചു എന്തിനു.... അവനിൽ ചോദ്യമുയർന്നു.... "എല്ലാം എനിക്കറിയാമായിരുന്നു... അവളെ കണ്ട നാൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു അവളും ദേവും തമ്മിലുള്ള ബന്ധം... അങ്ങനെ ഒരുത്തി നിനക്ക് വേണ്ടെന്ന് കരുതിയതാ ഞാൻ.... പക്ഷെ വൈശാലി ചതിക്കപ്പെട്ടതാ... ഇവന്റെ ചതിയിൽ കുടുങ്ങി പോയതാ....

സ്വപ്നയുമായുള്ള എൻഗേജ് നടക്കുമ്പോൾ ഇവൻ വൈശാലിയുമായി പ്രണയത്തിൽ ആയിരുന്നു.... വൈശാലി അറിഞ്ഞിരുന്നില്ല ഇവന്റെ എൻഗേജ് കഴിഞ്ഞത്... അല്ലാ മനപ്പൂർവം ദേവ് മറച്ചു വെച്ചു.... എന്നിട്ടും അവളെ പ്രണയിക്കുന്നുണ്ടെന്ന പേരിൽ അവളെ ഇവിടെ കൊണ്ട് വന്നു... കൊണ്ട് വന്നതെന്തിന്റെ ഉദ്ദേശമെന്താണെന്ന് അറിയില്ലാ... പക്ഷെ അവൻ വിചാരിച്ചതൊന്നും നടന്നില്ല.. എല്ലാം കൈവിട്ടു പോയിരുന്നു... അവസാനം നീയുമായി കല്യാണം കഴിഞ്ഞപ്പോളും ആ കുട്ടിയെ ഇവൻ പറഞ്ഞു പറ്റിക്കുകായായിരുന്നു..." മുത്തശ്ശി ദേവിനെ ദേഷ്യത്തോടെ നോക്കി... "ഞാനാ മോനെ അവളോട് പറഞ്ഞത് നിന്നോട് ഒന്നും പറയരുത് എന്ന്" കാശിയെ നോക്കി പത്മാവധി പറഞ്ഞതും അവൻ സംശയത്തോടെ അവരെ നോക്കി..

. "നിന്റെ അവസ്ഥ... സെബാസ്റ്റ്യൻ പറഞ്ഞു മനസ്സിന് താങ്ങാൻ പറ്റാത്തത് അറിഞ്ഞാൽ നിനക്ക് വീണ്ടും... അതുകൊണ്ടാ എല്ലാം മറച്ചു വെക്കാൻ അവളോട് ഞാൻ പറഞ്ഞത്.... പാവം കൊറേ നീറി കഴിഞ്ഞു... അന്ന് ഒരുപാട് കരഞ്ഞു വെറുക്കല്ലേ എന്ന് പറഞ്ഞു... അല്ലെങ്കിലും ഒരുവനെ സ്നേഹിച്ചിട്ട് നാട്ടുകാരുടെ മുന്നിൽ അപമാനിതയായി അച്ഛന്റെ കൂടെ ഇറങ്ങി പോകുമ്പോൾ സ്നേഹിച്ചവന്റെ ചേട്ടൻ അതും സുഖമില്ലാത്തവനുമായി കല്യാണം ഉറപ്പിക്കുന്നു.... ഏത് പെൺകുട്ടിക്കാണ് ഇതൊക്കെ സഹിക്കാൻ പറ്റുന്നത്...ചെയ്തത് തെറ്റാണെങ്കിലും അവൾക്കൊന്നും അറിയില്ലായിരുന്നു... ഇവന്റെ ചതിയാണെന്ന് ആ കുട്ടി അറിയാൻ വൈകി...

അതിന്റെ നിഷ്കളങ്കതയെ ഇവൻ ചൂഷണം ചെയ്തു...എല്ലാം അറിഞ്ഞിട്ടും അവൾ ഇവനെ കുറ്റം പറഞ്ഞില്ലാ... അവൾക് വിളിച്ചു പറയാമായിരുന്നു അവൾ സ്നേഹിച്ചത് ദേവിനെ ആണെന്ന് പറഞ്ഞു കുടുംബത്തിലെ മനസ്സമാധാനം കെടുത്താമായിരുന്നു എന്നിട്ടും അവൾ എല്ലാം സഹിച്ചു... ചെയ്തത് തെറ്റാണെന്ന് അറിഞ്ഞു അവൾ നിന്നെ സ്വീകരിക്കാൻ മനസ്സ് കൊണ്ട് തയ്യാറായിരുന്നു.... കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ... നീ അവൾക് ജീവനായിരുന്നു... നിനക്ക് അവളും..... നിനക്ക് ഓർമ തിരിച്ചു കിട്ടിയപ്പോൾ എത്രമാത്രം സങ്കടപെട്ടുവെന്ന് അറിയോ... നീ മിണ്ടിയില്ല എന്നൊക്കെ പറഞ്ഞിട്ട് വന്നു കരയും ... അതുകൊണ്ടാ അവളെ മനസ്സിലാക്കാൻ നിനക്കൊപ്പം കൊച്ചിയിൽ അവളെയും അയച്ചത്....

പ്രധീക്ഷിച്ച പോലെ രണ്ടാളും സന്തോഷത്തിൽ ആയിരുന്നു... എന്നാൽ വീണ്ടും ഇവൻ കുട്ടിയോട് മോശമായി പെരുമാറി... നീയില്ലാത്ത നേരം അതിന്റെ മുറിയിൽ കയറി അതിനെ ഭയപ്പെടുത്തി..." മുത്തശ്ശി പറഞ്ഞതും കാശി ഞെട്ടലോടെ നോക്കി.... ദേവും ഞെട്ടി... പത്മാവധി ഇന്നലെ അവളുടെ സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞത് കാശിയോട് പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു... അവന്റെ മനസ്സിൽ വാടി തളർന്നു പനിപിടിച്ചവളെ ഓർമ വന്നു... പേടിയോടെ തന്നെ ചുറ്റിപ്പിടിച്ചവളെ ഓർമ വന്നു... ഇടയ്ക്കിടെ വേദനയോടെ മങ്ങിയ മുഖം അവനോർമ്മ വന്നു... അവൻ ദേവിനു നേരെ തിരിഞ്ഞു... "എത്ര ദൈര്യമുണ്ടടാ ചേട്ടന്റെ ഭാര്യക്കൊപ്പം കിടക്കാൻ...

ആഹ്ഹ "ചോദിക്കുന്നതോടപ്പം കാശി അവനെ കൈവീശി അടിച്ചിരുന്നു.... ദേവ് വേദനയോടെ മുരണ്ടു കൊണ്ട് നിലത്തേക്ക് വീണു... വീണ്ടും അവനിലേക്ക് തിരിയാൻ നിന്ന കാശിയെ മുത്തശ്ശി തടഞ്ഞു... "കാശിനാഥ വേണ്ടാ... ഇപ്പൊ വേണ്ടാ"മുത്തശ്ശി അവനെ തടഞ്ഞു നിർത്തി... "ഇപ്പൊ വേണ്ടന്നോ... എല്ലാവരും അറിയട്ടെ... ഇവന്റെ തനി സ്വഭാവം എല്ലാരും അറിയട്ടെ.."കാശി ദേവിനെ എരിയുന്ന കണ്ണോടെ നോക്കി... "ഇവനെ പോലെ ഒരു ചതിയന്റെ കൂടെ എന്ത് വിശ്വസിച്ച മുത്തശ്ശി ഒരു പെണ്ണിനെ കൈപിടിച്ച് കൊടുക്കുന്നത്... നാളെ ആ പെണ്ണിനേയും ഇവൻ ചതിക്കില്ലെന്ന് ആര് കണ്ടു... അമ്മയോടും അച്ഛനോടും എല്ലാരോടും പറ... ഇവന്റെ തനി നിറം... സ്വപ്ന രക്ഷപെടട്ടെ...

ഇത് പോലെ ഒരു ചതിയന്റെ ജീവിതത്തിൽ നിന്ന് "കാശി വിറഞ്ഞു കൊണ്ട് പറഞ്ഞു... ദേവ് പേടിയോടെ പുറകിലേക്ക് നിരങ്ങി ഇരുന്നു.... "വേണ്ടാ... ഇപ്പൊ ഒന്നും അറിയണ്ടാ... അതിനുള്ള സമയമല്ലാ... വൈശാലി അവളുടെ അമ്മക്ക് വയ്യെന്ന്....നിന്നോട് പറയാൻ വന്നതാ അവൾ... കണ്ടിട്ടുണ്ടാകില്ല നീ ചെല്ല് " മുത്തശ്ശി പറഞ്ഞത് കേട്ടവൻ നെറ്റി തടവി.... മുന്നിൽ ഇരിക്കുന്ന ദേവിനെ കാണെ അവനു സ്വയം നിയന്ത്രിച്ചു പുറത്തേക്ക് നടന്നു... "ഒന്നും അവസാനിച്ചെന്ന് കരുതണ്ടാ നീ... നിനക്കുള്ളത് പത്മാവധി തരും... തെറ്റ് ചെയ്തവരെ അനുഭവിപ്പിക്കും ഞാൻ "നിലത്തു വീണവനെ മുരണ്ടു നോക്കിയവർ പുറത്തേക്ക് നടന്നു... ദേവിൽ സമനില തെറ്റുന്ന പോലെ തോന്നി... മുത്തശ്ശി പറഞ്ഞാൽ പറഞ്ഞതാ... ആ മനസ്സിൽ എന്തെങ്കിലും ഇല്ലാതെ അങ്ങനെ പറയില്ലാ.... "ച്ചേ "സ്വയം നിലത്തു ആഞ്ഞടിച്ചു കൊണ്ടവൻ ഇരുന്നു.... ***************

കാശിയുടെ മനസ്സിൽ അന്ന് പേടിച്ചു വിരണ്ടു തന്നെ പുണർന്നവൾ തെളിഞ്ഞു ... സ്വപ്നം കണ്ടു പേടിചെന്ന് കരുതി കളിയാക്കുമ്പോൾ ആ മനസ്സ് വിളിച്ചു പറയാൻ ആകാതെ പിടഞ്ഞു കാണില്ലേ...അവനിൽ വേദന തോന്നി... ദേവിനോടുള്ള ദേഷ്യം ഉരഞ്ഞു പൊന്തി... സ്വയം കണ്ണുകൾ അടച്ചവൻ നിയന്ത്രിച്ചു ദീർഘ ശ്വാസം വിട്ടുകൊണ്ട് മുറിയിൽ കയറി എന്തുകൊണ്ടോ ഈ നേരം അവൾ ഒന്നും അറിയണ്ടാ എന്നവൻ മനസ്സിൽ ഉറപ്പിച്ചു... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ടവൻ ഹെഡ്ബോർഡിൽ ചാരി ഇരുന്നു.... അന്നവൾ എല്ലാം പറയുമ്പോൾ തന്നെ തനിക് മനസ്സിലായിരുന്നു ദേവ് അവളുടെ വെറും ഫ്രണ്ട് അല്ലാ എന്ന്....

ആയിരുന്നുവെങ്കിൽ അത്രയും ആളുകളുടെ മുന്നിൽ വെച്ചു അവൾക്കെല്ലാം വിളിച്ചു പറഞ്ഞു പോകാമായിരുന്നു... എല്ലാവരുടേം മുന്നിൽ അവളെ മോശക്കാരിയാക്കിയപ്പോൾ ദേവിന് രണ്ട് പൊട്ടിച്ചു കൊണ്ട് അവൾക് പോകാമായിരുന്നു...... എന്നാൽ അവനോടുള്ള സ്നേഹത്താൽ ആണ് എല്ലാം അവൾ സഹിച്ചത്....അവനോടുള്ള പ്രണയമായിരുന്നു അവളെ നിശബ്ദമാക്കിയത്.. "I am sorry കാശിയേട്ട... പറഞ്ഞതെല്ലാം സത്യമാ... ഒന്ന് ഒന്നൊഴിച്ചാൽ... അത് പറഞ്ഞാൽ നിങ്ങൾ അകന്നു പോകുമോ എന്ന പേടിയാ എനിക്ക്... നിങ്ങളില്ലാതെ പറ്റാത്തോണ്ടാ . " അന്ന് ഞാൻ ഉറങ്ങിയെന്നു കരുതി തന്റെ കഴുത്തോരം ചേർന്ന് കിടന്നവൾ പറഞ്ഞത്... അതിൽ നിന്ന് തനിക്കറിയാമായിരുന്നു എത്രത്തോളം അവളുടെ മനസ്സിൽ ഞാൻ ഇടം പിടിച്ചിട്ടുണ്ടെന്ന്.... പക്ഷെ അപ്പോഴും ദേവിന്റെ പെണ്ണായിരുന്നു എന്നത് എന്റെ മനസ്സിൽ തങ്ങി നിന്നു.... തെറ്റിദ്ധരിച്ചതല്ല...

പകരം മറ്റെന്തോ.. അവന്റെ പെണ്ണായിരുന്നു എന്ന് കേട്ടപ്പോൾ തന്റെ നെഞ്ച് ഒന്ന് പിടഞ്ഞത് പോലെ... വൈശാലി ബാത്‌റൂമിന്റെ ഡോർ തുറന്നു ഇറങ്ങിയതും കാശിയെ കാണെ അവളുടെ തല താണു... അവനെ നോക്കാനുള്ള ശേഷി അവൾക്കില്ലാത്തത് പോലെ തോന്നി... വെറുപ്പ് നിറഞ നോട്ടം തനിക് സഹിക്കില്ല... ഒഴിവാകുമെന്ന വാക്ക് തനിക് കേൾക്കാൻ സാധിക്കില്ല... ആ കണ്ണിൽ താൻ ഇപ്പോൾ മോശം ആണ്... ദേഷ്യമായിരിക്കും... വെറുപ്പായിരിക്കും... അവൾക് കരച്ചിൽ വന്നു... എങ്കിലും മുഖം അമർത്തി തുടച്ചവൾ ഷെൽഫിൽ നിന്ന് അത്യാവശ്യം ഡ്രസ്സ്‌ എല്ലാം എടുത്തു ബെഡിൽ ഇട്ടു... അവനെ നോക്കാനെ അവൾ പോയില്ല... അവളിൽ പരവേഷം നിറഞ്ഞു...

അവന്റെ നാവിൽ നിന്ന് തന്നെ വെറുക്കുന്നു എന്ന് കേൾക്കുന്നതിനു മുൻപേ ഓടി പോകണം എന്ന് തോന്നി... "എങ്ങോട്ടാ നീ " ബാഗ് പാക്ക് ചെയ്യുന്നവളെ കാണെ കാശി അവളെ സംശയത്തോടെ നോക്കി... "അമ്മ... അമ്മക്ക് വയ്യ... അച്ഛൻ വിളിച്ചു... എനിക്ക് പോണം "അവനെ നോക്കാതെ ഇടറിയ ശബ്ദത്തോടെ അവൾ വാക്കുകൾ മുറിഞ്ഞു പറഞ്ഞു... അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാണെ അവനു മനസ്സിലായി അവൾ കരഞ്ഞിട്ടുണ്ടെന്ന്... അമ്മക്ക് വയ്യെന്ന് കേട്ടപ്പോൾ കരഞ്ഞതാകുമെന്ന് അവൻ വിശ്വസിച്ചു... മറ്റൊന്നും ചോദിക്കാതെ അവൾടെ മനസ്സ് ശാന്തമാകട്ടെ എന്ന് കരുതിയവൻ പുറത്തേക്ക് ഇറങ്ങി... അത് വരെ തൊണ്ടകുഴിയിൽ പിടിച്ചു വെച്ച തേങ്ങൽ പുറത്തേക്ക് വന്നു....

അവനെ നോക്കാൻ പോലും അവൾക് പേടി തോന്നി... ഒന്നും ചോദിക്കാനോ പറയാനോ...ആ കണ്ണിൽ കാണുന്ന വെറുപ്പിനോട് അവൾക് പേടി തോന്നി... അവനിൽ നിന്ന് തന്നെ വേണ്ടെന്ന വാക്കുകൾ കേൾക്കുമുന്നേ അവൾക് വീട്ടിൽ പോകണമെന്ന് തോന്നി.... ബാഗുമായി അവൾ വേഗം മുറിവിട്ടറങ്ങി... ഡോർ അടക്കാൻ വന്ന ദേവിനെ കാണെ അവൾ അവനടുത്തേക്ക് നടന്നു... അവളെ കാണെ അവന്റെ കണ്ണുകൾ അവളിൽ തറഞ്ഞു.... "പൊറുക്കില്ല നിന്നോട് ഞാൻ... മനസ്സിൽ തൊട്ട് വൈശാലി പറയുകയാ അനുഭവിക്കും നീ "അവനെ നോക്കി പകയോടെ പറഞ്ഞവൾ പോകുമ്പോൾ അവളുടെ ഭാവത്തിൽ അവൻ തറഞ്ഞു പോയിരുന്നു....

"പോകുവാണോ നീ "അമ്മ അവളെ നോക്കി... വൈശാലി തല താഴ്ത്തി നിന്നു.... "അമ്മക്ക് വയ്യാത്തതല്ലേ ഒന്ന് പോയി കണ്ട് നിന്നിട്ട് വരട്ടെ... സുഭദ്രേ..."മുത്തശ്ശി പറഞ്ഞത് കേട്ടവൾ ചുണ്ട് വിതുമ്പി തല ഉയർത്തി നോക്കി... മുത്തശ്ശി അവളെ നോക്കി പുഞ്ചിരിച്ചതും അവൾ പൊട്ടികരച്ചിലോടെ അവരുടെ തോളിൽ മുഖം അമർത്തിയിരുന്നു.. "അമ്മക്ക് ഒന്നുണ്ടാകില്ല കുട്ടി... സങ്കടപെടാതെ ചെന്ന് കണ്ടിട്ട് വാ" അവളുടെ സങ്കടം കാണെ മുത്തശ്ശി അവളുടെ പുറത്ത് തലോടി... അവർ അറിഞ്ഞില്ല തെറ്റുധാരണയിൽ നീറി പുകയുകയാണ് അവളുടെ മനസ്സെന്ന്.... കാശിയും ഒരുമാത്ര അവളെ ഉറ്റുനോക്കിയിരുന്നു... മുഖമല്ലാം കരഞ്ഞു ചുവന്നിരിക്കുന്നു... ചുണ്ടുകൾ വിതുമ്പൽ അടക്കാൻ പാട് പെടുന്നു...

അവനു വല്ലാതെ തോന്നി...ചേർത്ത് പിടിക്കാൻ സാധിക്കാതെ അവൻ നിന്നു... എല്ലാവരോടും യാത്ര പറഞ്ഞവൾ കണ്ണുകൾ തുടച്ചു കാശിക്കൊപ്പം ഇറങ്ങി... ഇരുവരും നിശബ്ദമായി ഇരുന്നു.... ഒന്ന് മിണ്ടാനോ നോക്കാനോ ഇരുവർക്കും തോന്നിയില്ലാ... അവളുടെ വേദനകൾ കുറയട്ടെ എന്ന് കരുതിയാവാൻ മൗനത്തെ കൂട്ടുപിടിക്കുമ്പോൾ തന്നോടുള്ള വെറുപ്പ് കാരണമാ തന്നോടൊന്നു മിണ്ടാത്തത് എന്നോർത്ത് അവളുടെ ഹൃദയം പിടഞ്ഞു വിതുമ്പി.... കിടക്കുന്ന അമ്മയെ നോക്കി അച്ഛനോട് യാത്രയും പറഞ്ഞു പോകുമ്പോൾ വാതിക്കൽ മറവിൽ നിന്നവൾ വാ പൊത്തി തേങ്ങി... തന്നോടൊന്നു യാത്ര പറയാൻ പോലും തോന്നിയില്ലല്ലോ എന്നവളുടെ മനസ് അലറി വിളിച്ചു...

എന്നാൽ അവസാനമായി ചുറ്റും കണ്ണോടിച്ചവൻ അവളെ കാണാത്തതിൽ മങ്ങിയ മുഖത്തോടെ ബൈകുമായി പോകുമ്പോൾ അറിഞ്ഞില്ല... അവനെ നഷ്ടപെട്ടെന്ന് കരുതി വിങ്ങി പൊട്ടുന്ന ഹൃദയത്തെ തനിച്ചാക്കിയാണ് താൻ പോകുന്നതെന്ന്... തുടരും... 🏃‍♀️☺️എന്നെ ആരും തപ്പണ്ടാ... ഞാൻ നാട് വിട്ടെന്ന് അറിയിക്കുന്നു . , ഒപ്പ് 🏃‍♀️😎 #📙 നോവൽ താലി... 🥀 Crazy girl 😎😘 പാർട്ട്‌ 39 അവൻ പോയതും സങ്കടം കടിച്ചമർത്തിയവൾ മുഖമെല്ലാം അമർത്തി തുടച്ചു കൊണ്ട് അമ്മയ്ക്കടുത്തേക്ക് നടന്നു... "എന്ത് പറ്റിയതാമ്മേ "അവളുടെ ശബ്ദം ഇടറി "ഒന്നുല്ലെടി... കാലു തെന്നി വീണതാ... നിന്റെ മുഖമെന്താ വല്ലാതെ... കരഞ്ഞോ നീ " അതിനു അവളുടെ ചുണ്ട് വിതുമ്പി ഇരുന്നു...

"ഞാൻ പറഞ്ഞതാ വിളിച്ചു പറഞ്ഞു മോളെ ടെൻഷൻ ആകിപ്പിക്കണ്ടാ എന്ന്..."അച്ഛൻ അമ്മയെ ശകാരിച്ചു കൊണ്ട് വന്നു... "എനിക്ക് കാണാൻ തോന്നിയിട്ടല്ലേ..."അമ്മ പറഞ്ഞത് കേട്ടവൾ കണ്ണ് നിറച്ചു അവരെ നോക്കികൊണ്ട് അമ്മയ്ക്ടുത്തു കിടന്നു ചുറ്റിപിടിച്ചു തോളിൽ മുഖം അമർത്തി... അവർ തന്റെ മോളെ ചേർത്ത് പിടിച്ചു ചെറുചിരിയോടെ കിടന്നു... എത്ര തെറ്റ്‌ ചെയ്‌തെന്ന് പറഞ്ഞാലും ആ അമ്മക്ക് തന്റെ മോളൊന്ന് കരഞ്ഞാൽ പിടഞ്ഞു പോകുന്ന മനസ്സാണ്... അവർ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു... അത് കാണെ മാഷിന്റെ മനസ്സ് നിറഞ്ഞിരുന്നു... മകളുടെ മുർദ്ധാവിൽ തലോടി അയാൾ ഷർട്ടുമായി പുറത്തേക്ക് നടന്നു... അവളുടെ മനസ്സിൽ സങ്കടം അലയടിച്ചു വന്നു...

കാശിയേട്ടനെ പിരിഞ്ഞു നില്കുന്നതിൽ അവളുടെ നെഞ്ചം വിങ്ങി അതിലുപരി തന്നെ വെറുക്കുന്നു എന്നൊരു ചിന്ത അവളെ തകർത്തികൊണ്ടിരുന്നു..... *************** കാശി വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.... എന്തോ അവനാകെ ഒരു ശൂന്യത നിറഞ്ഞത് പോലെ തോന്നി... "വൈശാലിയുടെ അമ്മയെ കണ്ടോ മോനെ, സുഭദ്ര അവനു നേരെ നടന്നു വന്നു... അതിനു കാശി ഒന്ന് മൂളി...സോഫയിൽ ഇരുന്നു... കരഞ്ഞു വീർത്ത ചുവന്ന മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു... വല്ലാത്തൊരു വീർപ്പുമുട്ടൽ അവനെ പൊതിഞ്ഞു... "എന്താടാ നിനക്ക് വയ്യേ" സുഭദ്ര സോഫയിൽ മകന്റെ നെറുകിൽ തലോടി... അവൻ അമ്മയുടെ മടിയിൽ തല ചായിച്ചു കിടന്നു...

"എന്തോ സുഖമില്ലാത്ത പോലെ" അവൻ മെല്ലെ പറഞ്ഞു... "അത് അവൾ പോയത് കൊണ്ടാകും... എപ്പോഴും നിന്നെ പറ്റി നടക്കുന്നവൾ അല്ലെ കുരുത്തംകെട്ട പെണ്ണ് " അമ്മ പറന്നത് കേട്ടവൻ നേർമയായി ചിരിച്ചു പോയി... ശെരിയാണ് എപ്പോഴും ചുറ്റി പറ്റി നടക്കും... ആദ്യമൊക്കെ തോന്നും എന്തിനാ കയ്യിൽ തൂങ്ങണെ പിന്നെ പിന്നെ ദേവിനെ കാണുമ്പോൾ മനപ്പൂർവം വന്നു തൂങ്ങി പിടിക്കും... അപ്പോഴൊക്കെ മനസ്സിൽ അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നോട് അടുക്കുന്നതാണോ എന്നോർത്തു പോയിട്ടുണ്ട്... പക്ഷെ അല്ലാ... ആരുമില്ലാത്ത നേരവും അവൾ കയ്യിൽ തൂങ്ങി പിടിച്ചു വാവെന്ന് വിളിക്കാൻ പറയും... സ്വഭാവം കൊണ്ട് വാവയാണെങ്കിലും അതിനെ വാവെന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നുമില്ല...

അവൾ സ്വയം ഓർത്തു ചിരിച്ചു അമ്മയുടെ മടിയിൽ നിന്ന് എണീറ്റു മുറിയിലേക്ക് നടന്നു.... സുഭദ്ര ചിരിയോടെ പോകുന്ന മകനെ നോക്കി മനസ്സ് നിറഞ്ഞ പോലെ അവിടെ ഇരുന്നു... അവന്റെ സന്തോഷം ആ അമ്മയുടെ മനസ്സ് നിറച്ചിരുന്നു.... കാശി മുറിയിലേക്ക് നടക്കുമ്പോൾ ദേവിന്റെ അടഞ്ഞ മുറി കാണെ അവനിലെ ഭാവം മാറിയിരുന്നു ... "എന്തൊക്കെ പറഞ്ഞാലും അവളെന്റെ പെണ്ണായിരുന്നു" ദേവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു... സ്വയം നഷ്ടമാവുന്നത് പോലെ തോന്നി അവനു... ദേഷ്യമെല്ലാം കൈച്ചുരുട്ടി പിടിച്ചതിൽ മടക്കിയവൻ മുറിയിലേക്ക് കയറി .... "കാശിനാഥാ "മുത്തശ്ശിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി... അപ്പോഴേക്കും മുത്തശ്ശി അവനു മുറിയിൽ കയറിയിരുന്നു...

"കൊണ്ട് വിട്ടോ അവളെ "മുത്തശ്ശി കാശിക്ക് നേരെ ചോദിച്ചു... "ആഹ് മുത്തശ്ശി "അവൻ പറഞ്ഞുകൊണ്ട് ചാവി അവിടെ വെച്ചു മൊബൈൽ ചാർജ് കുത്താൻ വെച്ചു... "അവൾ അവിടെ നില്കാൻ നിന്നെ വിളിച്ചില്ലേ..."മുത്തശ്ശി ചോദിച്ചതും അവൻ ഒന്ന് നിന്നു... "ഇറങ്ങുമ്പോൾ അവളെ കണ്ടത് പോലുമില്ലാ "മനസ്സിൽ മൊഴിഞ്ഞതാണെങ്കിലും നാവ് ചതിച്ചു... പത്മാവധി അവനെ ഉറ്റുനോക്കി നിന്നു... അവൻ വേഗം തിരിഞ്ഞു മുത്തശ്ശിയെ നോക്കി... "നിനക്ക് അവളോട് ദേഷ്യമുണ്ടോ " മുത്തശ്ശിയുടെ ചോദ്യം കേൾക്കേ അവന്റെ ചുണ്ടോന്നു മന്തഹസിച്ചു... "എന്താണെന്ന് അറിയില്ല അതിനു മാത്രം തനിക്കാവുന്നില്ല..." മുത്തശ്ശിയെ നോക്കിയവൻ ബെഡിൽ ഇരുന്നു...

അവനടുത്തു പത്മവധിയും ഇരുന്നതും അവൻ അവരുടെ മടിയിൽ തലവെച്ചു കൊണ്ട് മുത്തശ്ശിയുടെ കൈകൾ എടുത്തു തലയിൽ വെച്ചു..... അവർ ചിരിയോടെ അവന്റെ മുടിയിൽ തലോടി.... "ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും അവളെ വെറുക്കാനോ ദേഷ്യപ്പെടാനോ തനിക് സാധിക്കുന്നില്ലായിരുന്നു... പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് അകറ്റി നിർത്താൻ വിചാരിക്കുമ്പോളെല്ലാം അവൾ നിന്നോട് അടുക്കുകയാണല്ലോ എന്ന്... അന്ന് അവൾ എന്നോട് എല്ലാം തുറന്നു പറയുമ്പോൾ അവൾ ഒന്ന് മാത്രം മറച്ചു വെച്ചു ദേവുമായുള്ള ബന്ധം.. എന്നാൽ അവളുടെ കണ്ണുകൾ ചതിച്ചു... അവന്റെ പേര് മൊഴിയുമ്പോൾ നിറഞ്ഞ വേദന...

അത് മതിയായിരുന്നു അവൻ വെറുമൊരു ഫ്രണ്ട് അല്ലാ എന്ന് തോന്നിക്കാൻ... ഇപ്പോഴുംദേവിനെ ആ രീതിയിൽ ആവുമോ അവനെ കാണുന്നത് എന്ന് കരുതാൻ അവൾ എനിക്ക് ഒരു സാഹചര്യം പോലും തന്നില്ലാ.... മുത്തശ്ശിക്കറിയോ എത്രയോ തവണ പരിസരബോധം ഇല്ലാതെ അവൾ എന്നെ നോക്കി നിന്നിട്ടുണ്ടെന്ന്...അവളുടെ കണ്ണ് നിറച്ചും ഞാൻ ആയിരിക്കും... ഒരു നാണവും മാനവും ഇല്ലാത്ത സാധനം..." അവൻ പറയുന്നതോടപ്പം ചിരിച്ചു പോയി മുത്തശ്ശിയും... "പക്ഷെ എന്നെങ്കിലും അവൾ സത്യം പറയുമെന്ന് ഞാൻ കരുതിയിരുന്നു... അവളിൽ നിന്ന് എല്ലാം കേൾക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... എന്നാൽ ഒന്നും പറഞ്ഞില്ലാ... അന്ന് അവൻ മുറിയിൽ കയറിയത് പോലും അവൾ എന്നോട് പറഞ്ഞില്ല...

അന്ന് അവളെ അങ്ങനെ ഒരു അവസ്ഥയിൽ ഒരുപാട് തകർന്നിരുന്നു പാവം... ദുസ്വപ്നം കണ്ട് പേടിച്ചിട്ടാണെന്ന് കരുതി ഞാൻ... പക്ഷെ അല്ലാ അവിടേം അവൻ അവളെ... ഇത്രയും ചെയ്തിട്ടും അവൻ പറഞ്ഞത് കെട്ടില്ലേ അവൾക് ഇഷ്ടം അവനെ ആയിരുന്നു എന്ന്... ഇഷ്ടമില്ലാതെ വെറുപ്പോടെ ആണ് തന്റെ താലി അവൾ അണിഞ്ഞത് എന്ന്... ആരെയും വിഷമിപ്പിക്കണ്ടാ എന്ന് കരുതിയാണ് ഞാനുമായി ജീവിക്കുന്നതെന്ന്... അവനങ്ങനെ പറഞ്ഞപ്പോൾ എന്റെ രക്തം തിളച്ചു പോയി... ശെരിയാ ഇഷ്ടമല്ലായിരിക്കും എന്ന് വെച്ചു ഇപ്പൊ അവൾ എന്റെ ഭാര്യ അല്ലെ... അവളെ കുറിച്ച് അവനെന്നോട് അങ്ങനെ പറഞ്ഞതെന്തിനാ .. അവളെ ഇട്ടേച്ചു പോകുമെന്ന് കരുതിയിട്ടാണോ...

അവനറിയില്ലല്ലോ ഞാൻ പോയാലും അവൾ പോകില്ലെന്ന് " കാശി ദേഷ്യത്തോടെ പറയുമ്പോൾ അവന്റെ മനസ്സിൽ ദേവ് പറഞ്ഞത് ആസ്വസ്തയോടെ നിറഞ്ഞിരുന്നു... മുത്തശ്ശി കാശിയെ കാണുകയായിരുന്നു... പ്രവീണിനെയോ അലോകിനെയോ അലോഷിനെയോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇത് പോലെ അവൻ പ്രതികരിക്കുമായിരുന്നു... എന്നാൽ. ഇപ്പൊ വൈശാലിയേയും അവൻ സ്വീകരിച്ചിരിക്കുന്നു... ആ ഹൃദയത്തിൽ അവളും സ്ഥാനം പിടിച്ചിരിക്കുന്നു.... കാശിയെ കുറിച്ച് ആവലാതിയായിരുന്നു വൈശാലിയെ സ്വീകരിക്കില്ലേ എന്ന ഭയം എനിക്ക് ഇങ്ങനെ ഒരു പെണ്ണിനെ വേണ്ടാ എന്ന് പറഞ്ഞാൽ തനിക് നിർബന്ധിക്കാൻ കഴിയില്ല അവനെ...

അതുപോലെ അവളെ സങ്കടപ്പെടുത്താനും തനിക് ആകില്ലായിരുന്നു... എന്നാൽ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിചില്ല... തന്റെ കാശിനാഥൻറെ മനസ്സിൽ പൊട്ടിപെണ്ണ് ഇടംപിടിച്ചിരിക്കുന്നു.... പത്മാവധിയിൽ ചെറു ചിരി വിരിഞ്ഞു... "മുത്തശ്ശി എന്താ ഓർത്തു ചിരിക്കുന്നെ"സ്വയം ഓർത്തു പുഞ്ചിരിക്കുന്ന മുത്തശ്ശിയെ അവൻ കൗതുകത്തോടെ നോക്കി... "ഏയ്... കാശിനാഥൻറെ മനസ്സിൽ ആ കള്ള പെണ്ണ് കേറിയതോർത്തപ്പോൾ ചിരിച്ചതാ "അവനെ നോക്കി മുത്തശ്ശി പറഞ്ഞതും അവനിൽ പേരറിയാത്ത വികാരം നിറഞ്ഞിരുന്നു.... ***************

രാത്രിയിലെ ഭക്ഷണം കഴിക്കാൻ തീന്മേഷിയിൽ ദേവ് ഒഴികെ എല്ലാവരും ഉണ്ടായിരുന്നു.... "അവനെവിടെ "അച്ഛൻ "ആ അറിയില്ല വിളിച്ചിട്ട് വന്നുമില്ല "അമ്മ പറഞ്ഞുകൊണ്ട് വിളമ്പി... കാശി ഒന്നും മിണ്ടിയില്ലാ.... "ദേവ്"അച്ഛൻ ഇരുന്നടുത്ത് തന്നെ നീട്ടി വിളിച്ചു... "വേണ്ടാ കേശാവാ...കൊച്ചു കുട്ടിയൊന്നുമല്ലല്ലോ... വേണേൽ കഴിക്കട്ടെ... എല്ലാത്തിനും പുറകെ നടക്കുന്നത് കൊണ്ടാ ഇങ്ങനെയൊക്കെ" മുത്തശ്ശിയുടെ ശബ്ദം കനത്തതും അച്ഛൻ അനങ്ങാതെ ഇരുന്നു കഴിപ്പ് തുടർന്നു... താഴേക്ക് ഇറങ്ങാൻ തുനിഞ്ഞ ദേവ് മുത്തശ്ശി പറഞ്ഞത് കേട്ടതും തിരികേ മുറിയിലേക്ക് നടന്നു വാതിൽ അടച്ചു....ഒരുനാൾ എല്ലാം എല്ലാരും അറിയും എന്നത് അവനെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു....

ഭക്ഷണമെല്ലാം കഴിച്ചു കാശി ഡോർ അടച്ചു തിരിഞ്ഞു മുറിയാകെ ഒന്ന് നോക്കി... കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നവൾ.. ബെഡിനു മൂലക്ക് ഇരുന്നു കലപില കൂട്ടുന്നവൾ... ജനലൊരം നിന്നു പുറത്തേക്ക് കണ്ണിട്ടു നോക്കുന്നവൾ.... അവൾ നിന്നിരുന്ന ഓരോ ഭാഗവും അവളുടെ ഇല്ലായ്മ വിളിച്ചോധിച്ചു.... ബെഡിൽ കിടന്നവൻ അവൾ കിടക്കുന്നിടം നോക്കി... ശൂന്യമായ ബെഡ് കാണെ മനസ്സെന്തോ പിടഞ്ഞ പോലെ... എത്ര മാറ്റിയാലും തന്നിലേക്ക് ഒട്ടി വരുന്നവൾ ഇന്നിവിടെ എന്നത് അവനു അസ്വസ്ഥത നിറച്ചു.... "എന്താ എനിക്കിങ്ങനെ... അടുത്തുള്ളപ്പോൾ ദൂരെ നിർത്താൻ തിടുക്കം കൂട്ടും എന്നാൽ ഇല്ലാത്തപ്പോൾ മനസ്സിന് ഒരു പിടച്ചിൽ..."നെഞ്ചിൽ കൈ വെച്ചവൻ ഓർത്തു...

ഒന്ന് നീട്ടി ശ്വാസമെടുത്തവൻ അവളുടെ തലയണ കയ്യിലൊതുക്കി മുഖം ചേർത്ത് കിടന്നു... ആ തലയണയിൽ അവളുടെ ഗന്ധമാണെന്ന് തോന്നി അവനു... *************** "എന്ത് പറ്റിയതാ നിനക്ക്.. വന്നപ്പോൾ തൊട്ടു നോക്കുകയാ ഒരു വാട്ടം... കാണാരേട്ടന്റെ കടയിൽ നിന്ന് നിനക്കിഷ്ടപ്പെട്ട പരിപുവട വാങ്ങിയിട്ട് പോലും ഒന്ന് കഴിച്ചില്ലലോ... മോൾക് എന്തേലും വിഷമം ഉണ്ടോ" അച്ഛൻ ചോദിച്ചത് കേട്ട് എല്ലാം മനസ്സിൽ ഒതുക്കിയവൾ ഇല്ലെന്ന് തലയാട്ടി... "അച്ഛന്റെ കുട്ടി മുഖത്ത് നോക്കി കള്ളം പറയുമോ "അയാൾ കടുപ്പിച്ചു ചോദിച്ചതും അവളുടെ ചുണ്ട് വിതുമ്പി... അവൾ അദ്ദേഹത്തിന്റെ നെഞ്ചോരം ചേർന്ന് നിന്നു.... "ഒന്നുല്ലച്ചേ... അമ്മേനെ ഓർത്തപ്പോൾ സങ്കടം വന്നതാ "അവൾ കണ്ണ് നിറച്ചു പറഞ്ഞുകൊണ്ട് അദ്ദേഹത്തിൽ ചേർന്ന് നിന്നു... "ഒന്നുല്ല മോളെ... അമ്മേടെ വേഗം മാറും...

"അയാൾ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി... അച്ഛനേം അമ്മയെയും വിഷമിപ്പിക്കണ്ടാ എന്ന് കരുതിയവൾ കുറച്ചു കഴിച്ചെന്നു വരുത്തി ഇരുവരേം മുറിയിലയച്ചു.. കിടക്കാനായി മുറിയിലേക്ക് വന്നു... എത്രയൊക്കെ പിടിച്ചു വെച്ചിട്ടും ഉള്ളിലെ സങ്കടം കണ്ണീരായി ഒഴുകി വന്നു... "ഒഴിവാക്കണമല്ലേ... എത്ര പെട്ടന്നാ പറഞ്ഞെ... എപ്പോഴെങ്കിലും ദേവിനോട് ഞാൻ സംസാരിക്കുന്ന കണ്ടിട്ടുണ്ടോ... നിങ്ങളോപ്പമല്ലേ ഞാൻ സന്തോഷിച്ചത്.. എന്നിട്ട് എന്നിട്ട് എന്നെ ഒഴിവാക്കണമല്ലേ... അതോ എന്നെ ഒഴിവാക്കാൻ ഒരു അവസരം കിട്ടിയപ്പോൾ വേഗം പറഞ്ഞതാണോ.... ആണെങ്കിലും പോകില്ലാ ഞാൻ... എനിക്ക് പറ്റില്ല... ഏട്ടനും അനിയനും തോന്നുമ്പോൾ കൂട്ടാനും വേണ്ടാന്ന് വെക്കാനും കളിപ്പാവയല്ല ഞാൻ.... വേണ്ടായിരുന്നു നിങ്ങൾ പഴേ കാശിയേട്ടൻ ആയാൽ മതിയായിരുന്നു...

എന്നാൽ ഇങ്ങനെ ഒന്നും പറയില്ലാ... എന്നെ ഇത്രേം വേദനിപ്പിക്കില്ല.... മതിയായി എനിക്ക്..." ബെഡിൽ മുഖം പൂഴ്ത്തി തേങ്ങിയവൾ കരഞ്ഞു... ഉറങ്ങുമ്പോൾ എപ്പോഴും കൂടെയുള്ള സാനിദ്യം ഇന്ന് തന്റെ കൂടെ ഇല്ലെന്ന തിരിച്ചറിവ് അവളുടെ സങ്കടത്തിനു ആക്കം കൂട്ടി... നിദ്രയെ പോലും മാറ്റിനിർത്തിയവൾ കണ്ണ്ണീരിൽ നിറയുമ്പോൾ മനസ്സിൽ ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളു... അവളുടെ കാശിയേട്ടന്റെ... ദിവസങ്ങൾ നീങ്ങുമ്പോൾ വൈശാലിയുടെ അവസ്ഥയാകെ മോശമായിരുന്നു... അമ്മ പതിയെ എണീറ്റു നടക്കാൻ തുടങ്ങി... എങ്കിലും അവളുടെ കണ്ണീരിനു വിശ്രമമില്ലായിരുന്നു.... അച്ഛനും അമ്മയ്ക്കും അവളുടെ ഭാവത്തിലും അവസ്ഥയിലും സംശയം നിറഞ്ഞു...

എന്നും കലപില കൂട്ടുന്നവളുടെ ശബ്ദം പോലും മറന്നു പോയിരിക്കുന്നു... വീട്ടിൽ ഉണ്ടെന്ന് പോലും അറിയില്ലാ... മുറിയിൽ ഒതുങ്ങി കൂടിയിരിക്കുന്നു... ചോദിക്കുമ്പോൾ കണ്ണ് നിറച്ചു വിതുമ്പി ഒന്നുമില്ലെന്ന് പറഞ്ഞവൾ മുഖം തിരിക്കും... കുത്തി ചോദിക്കാനും ഇരുവർക്കും പറ്റുന്നില്ല... *************** "വൈശാലി പോയിട്ട് ഒരാഴ്ചയായില്ലേ... അവളെ കൊണ്ട് വരുന്നില്ലേ കാശി " "വരണമെന്ന് തോന്നിയാൽ അവൾ വിളിക്കും അമ്മേ... കുറച്ചു അവിടെ നിന്നോട്ടെ "അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങിയവൻ പറഞ്ഞു... "അങ്ങനെ അല്ലേടാ... കല്യാണം കഴിഞ്ഞ പെണ്ണ് അധിക നാൾ സ്വന്തം വീട്ടിൽ നിന്നാൽ നാട്ടുകാർ എന്ത് വിചാരിക്കും... "അമ്മ പറഞ്ഞതും അവൻ ഒന്നും മിണ്ടിയില്ല...

പലപ്പോഴും വിളിക്കാൻ തുനിയുമെങ്കിലും ഇങ്ങോട്ട് ഒന്ന് വിളിക്കാത്തത് കാണെ അവൾ അവിടെ അവരുടെ കൂടെ തിരക്കാണെന്ന് വിചാരിച്ചു വേണ്ടെന്ന് വെക്കും... ഇങ്ങോട്ടും വിളിക്കാലോ... എന്നിട്ട് ഇത് വരെ ഒന്ന് വിളിച്ചില്ലാ... അതിനർത്ഥം അവൾക് അവിടെ സന്തോഷത്തിൽ മതിമറന്നു കാണും..... അവൻ ഓർത്തു... "നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ " "ആ അമ്മേ നാളെ പോകാം"അവൻ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എണീറ്റു നടന്നു.... മുറിയിൽ കയറി കതകടച്ചവൻ ഷെൽഫിനടുത്തേക്ക് നടന്നു... ബാങ്കിൽ ജോലി തരപ്പെട്ടിട്ടുണ്ട് തിങ്കൾ മുതൽ ചെല്ലണം... അവൻ ഷെൽഫിൽ നിന്നു സർട്ടിഫിക്കറ്റ്സ് എല്ലാം ഒതുക്കി വെച്ചു...

ഷെൽഫ് അടക്കാൻ തുനിഞ്ഞതും വൈശാലിയുടെ വസ്ത്രങ്ങൾ കാണെ അവനു അവളെ ഓർമ വന്നു....അവൻ അവളുടെ മടക്കി വെച്ച ഒരു ടോപ് എടുത്തു കയ്യിൽ പിടിച്ചു... "ഇതെങ്ങനെയുണ്ട് കൊള്ളാവോ "ദേഹത്തു ചേർത്ത് ഒരു ടോപ് വെച്ചവൾ കാശിക്ക് നേരെ തിരിഞ്ഞു... "ടോപ് കൊള്ളാം " "എനിക്ക് വെച്ചിട്ട് കൊള്ളാവോ"വീണ്ടും കണ്ണ് വിടർത്തിയുള്ള ചോദ്യം... "ഭംഗി നോക്കാതെ വേണ്ടത് എടുത്തിട്ട് വരുന്നുണ്ടോ "അവന്റെ ശബ്ദം കടുത്തു.... "ചേട്ടാ ഇതെനിക്ക് കൊള്ളാവോ "സെയിൽസ് നില്കുന്നവനിലേക്ക് തിരിഞ്ഞുള്ള അവളുടെ ചോദ്യം... "ഇവളെ കൊണ്ട് "സ്വയം പിറുപിറുത്തവൻ അവളുടെ കയ്യിലുള്ള ടോപ്പും കണ്ണിൽ പെട്ടതെല്ലാം പാക്ക് ചെയ്തു വരുമ്പോൾ മുഖം കൊട്ട പോലെ വീർത്തിരുന്നു...

അന്ന് കൊച്ചിയിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ പോയത് ഓർത്തവനിൽ ചിരി വന്നു... "ഒരു അന്ധമില്ലാത്ത പെണ്ണാണ് അവൾ"അവൻ സ്വയം ഓർത്തു കൊണ്ട് തിരികെ ടോപ് വെക്കാൻ തുണിയുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു... ഡ്രെസ്സിനുള്ളിൽ തിരുകി വെച്ച ഫോൺ... അത് തന്റെതാണ് എന്നത് അവനിൽ അത്ഭുദം നിറയിച്ചു... ഭ്രാന്ത് പിടിച്ച നഷ്ടപ്പെട്ടു എന്നാണ് കരുതിയത്...അതുകൊണ്ടാ ഇത് ചോദിച്ചു ഇറങ്ങാഞ്ഞതും അലോകിന്റെ ഫോൺ യൂസ് ചെയ്തതും... എന്നാൽ ഒരു കേടു പാടും ഇല്ലാതെ ഇവളുടെ കയ്യിൽ എങ്ങനെയെത്തി... സ്വയം സംശയിച്ചവൻ ഷെൽഫ് അടച്ചുകൊണ്ട് ഫോണുമായി ബെഡിൽ ഇരുന്നു.... ചാർജ് ഉള്ളത് കൊണ്ട് തന്നെ അത് ഓൺ ആകിയതും താൻ പണ്ട് എടുത്ത ഫോട്ടോ ആയിരുന്നു വാൾപേപ്പർ... അതും മുൻപ് സ്വയം വെച്ചതാണ്.....

അവൻ ഓർമയുടെ സ്ക്രീൻ സ്വിപ്പ് ചെയ്തതും വാൾപേപ്പറിന്റെ ഫോട്ടോ മാറി...അവന്റെ കണ്ണുകൾ വികസിച്ചു... അവൻ മൊബൈലിൽ പിടി മുറുക്കി പിടിച്ചു ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി... എപ്പോഴാണ് ഇങ്ങനെ ഒരു ഫോട്ടോ... അവൻ ഓർത്തെടുക്കാൻ ശ്രേമിച്ചു പക്ഷെ സാധിക്കുന്നില്ല... അവനിൽ അമ്പരപ്പ് നിറഞ്ഞു.... മഴയത്ത് അവളെ പൊക്കിഎടുത്തു നിൽക്കുന്ന ഞാൻ... തന്റെ കവിളിൽ ചുണ്ട് ചേർക്കുന്ന വൈശാലി... അവനു വിശ്വസിക്കാൻ പാട് തോന്നി... അന്ന് ആദ്യമായി അവളെ ചുംബിച്ചത് അവൻ ഓർത്തു... ഒരു എതിർപ്പുമില്ലാതെ കണ്ണടച്ചവൾ നില്കുന്നത് മനസ്സിൽ തെളിഞ്ഞതും അവന്റെ ശരീരത്തിൽ എന്തോ പാസ്സ് ആയത് പോലെ അവൻ കുളിർത്തു...

അവൻ മൊബൈലിൽ ഓരോ ഭാഗവും നോക്കി കണ്ടു.... അവസാനം ഗാലറി ഓപ്പൺ ചെയ്തു.... അലോശിയും പ്രവീണും അലോകും നിറഞ്ഞിരുന്നു അവന്റെ ഫോണിൽ... അവനിൽ വേദന കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.... എന്നാൽ പിന്നീടുള്ള ഫോട്ടോസ്ല്ലാം അവനിൽ അമ്പരപ്പ് നിറച്ചു... വൈശാലിയുമൊത്ത് ചേർന്ന് നിന്നുള്ളത്.. ഇത് പോലെ ഇന്നേവരെ ഞാൻ നിന്നിട്ടില്ല... പക്ഷെ അവൾ പറഞ്ഞത് അവൻ ഓർത്തു... കാശിയേട്ടനൊപ്പം പണ്ടും ഞാൻ ഇങ്ങനാ... അതിനർത്ഥം ഇതായിരുന്നോ... അവൻ സ്വയം ചോദിച്ചു... "കാശിയേട്ടാ ഞാൻ ആരാ " "വാവ " "അല്ലല്ലോ ഞാൻ വൈശാലിയാ " "കള്ളം നീ വാവയാ " "അല്ലന്നേ ഞാൻ വൈശാലിയാ...എന്റെ മാത്രം വൈശാലി " "അല്ലാ എന്റെ മാത്രം വാവ..."

"അല്ലാ അല്ലാ അല്ലാ..."അവൾ കേറുവോടെ പറഞ്ഞു... "തന്നെ... ഞാൻ മുത്തശ്ശിയോടെ പറയും മുത്തശ്ശി...." "അയ്യോ... അതെ എന്റെ പൊന്നെ നാട്ടരേ വിളിച്ചു നാറ്റിക്കല്ലേ ഇന്നലെ തന്നെ ചെവിക്ക് പിടിച്ച വേദന മാറിയില്ല " തന്റെ വാ പൊത്തി നോക്കി കണ്ണുരുട്ടിയവൾ കാം ഓഫ്‌ ചെയ്തു... അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു... "വാവേന്ന് വിളി കാശിയേട്ടാ " "നിനക്ക് വട്ടുണ്ടോ വൈശാലി... "ഒരിക്കെ താൻ അവളോട് കളിയാലേ ചോദിച്ചതായിരുന്നു.... എന്നാൽ വട്ടനായിരുന്നപ്പോൾ താൻ വിളിച്ചതാണവളെ... എന്നിട്ടും പലപ്പോഴും ആ വിളി കേൾക്കാൻ വന്നപ്പോൾ മനപ്പൂർവം അകറ്റി നിർത്തി... എന്തിനോ അവനിൽ നോവ് ഉണർന്നു... അവളെ കാണൻ മനസ്സ് വെമ്പുന്ന പോലെ...

പിടഞ്ഞെഴുന്നേറ്റവൻ ചാവി യുമായി ഇറങ്ങി... *************** ബെല്ലടിയുന്ന ശബ്ദം കേട്ട് വൈശാലി അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് നടന്നു.. അച്ഛനും അമ്മയും ഡോക്ടറെ കാണാൻ പോയതാണ് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു... അവൾ സംശയത്തോടെ ഡോർ തുറന്നതും മുന്നിൽ നില്കുന്നയാളെ കാണെ നെറ്റി ചുളിച്ചു... "ഇത് ഇവിടുത്തെക്കാണ്...ഒരു ഒപ്പിടണം "തനിക് നേരെ ഒരു കവർ നീട്ടി അയാൾ പറഞ്ഞതും അവൾ സംശയിച്ചു നിന്നു... വേഗം അത് വാങ്ങി ഒപ്പിട്ടു കൊടുത്തു പോസ്റ്റ്‌മാൻ പോയതും അകത്തേക്കു കയറി ഡോർ അടച്ചവൾ സംശയത്തോടെ കവർ പൊളിച്ചു നോക്കിയിരുന്നു... "DIVORCE NOTICE " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story