താലി 🥀: ഭാഗം 40

thali

എഴുത്തുകാരി: Crazy Girl

"എവിടെക്കാ കാശി നീ..." ഉമ്മറത്തു വേഗത്തിൽ നടക്കുന്നവനെ കാണെ സുഭദ്ര അവനു പുറകേ ചെന്നു... "അമ്മയല്ലേ പറഞ്ഞെ വൈശാലിയെ കൂട്ടികൊണ്ട് വരണം എന്ന് "അവൻ നടന്നു കൊണ്ട് തന്നെ പറഞ്ഞു... "അതിനു നാളെ പോകാം എന്ന് നീ പറഞ്ഞല്ലോ..." "നാളെ... നാളെ എനിക്ക് സമയമില്ല... ഇന്ന് പോയി കൊണ്ട് വരാം "ചെരുപ്പിട്ടുകൊണ്ടവൻ വേഗം മുറ്റത്തേക്കിറങ്ങി ബൈകുമായി വിട്ടിരുന്നു... ബൈക്ക് പോകുന്ന ശബ്ദം കേട്ടു കൊണ്ടാണ് പത്മാവധി ഉമ്മറത്തേക്ക് ഇറങ്ങിയത്...

"അവനെ എവിടെ പോയതാ "പത്മാവധിയുടെ ശബ്ദം കേട്ട് സുഭദ്ര അമ്മയെ നോക്കി... "വൈശാലിയെ കൊണ്ട് വരാൻ പോയതാമ്മേ "സുഭദ്ര പറഞ്ഞതും അവർ ഒന്ന് മൂളി കൊണ്ട് അകത്തേക്ക് നടന്നു...ചുണ്ടിൽ ചെറു ചിരിയോടെ... *************** ആ വെള്ള കടലാസ് അവളുടെ കയ്യിൽ നിന്നു ഊർന്നു വീണു... ദേഹമാകെ ഒരു മരവിപ്പ് പോലെ... ഹൃദയം നിന്നത് പോലെ... കരയാൻ പറ്റുന്നില്ല ശബ്ദം കുടുങ്ങി പുറത്തേക്ക് വരുന്നില്ല... കാലുകൾ ചലിക്കുന്നില്ല... തറഞ്ഞു പോയി...

പിന്നെന്തൊ പിടഞ്ഞത് പോലെ അവൾ മുറിയിലേക്ക് നടന്നു ഷെൽഫാകെ പരതി... "ശ്ശെ എവിടെ അത് "പിറുപിറുത്തുകൊണ്ടവൾ അച്ഛന്റേം അമ്മയുടേം മുറിയിലേക്ക് നടന്നു... അവരുടെ മുറിയിലെ സഞ്ചിയിലെ മെഡിസിനെല്ലാം കൈകളിൽ എടുത്തവൾ അടുക്കളയിലേക്ക് നടന്നു... "വെള്ളം... വെള്ളം വേണം" ഭ്രാന്തിയെ പോലെ അവൾ വെപ്രാളംപെട്ടു പിടഞ്ഞു... കയ്യാകെ വിറക്കുന്നു... എങ്കിലും അവൾ ഉറപ്പിച്ചിരുന്നു... പൈപ്പിൽ നിന്ന് ഗ്ലാസിൽ വെള്ളം നിറച്ചവൾ കയ്യിലെ മരുന്നുകളിൽ പിടി മുറുക്കി....

"കാഷിയേട്ടന് വേണ്ടെങ്കിൽ എനിക്കും വേണ്ടാ... ആർക്കും വേണ്ടെന്നേ.... കുറച്ചു കഴിഞ്ഞാൽ അമ്മക്കും അച്ഛനും വീണ്ടും ഞാൻ വേദനയാകും... അതിലും നല്ലത് പോകുന്നതാ..... വേദനിച്ചു ജീവിക്കുന്നതിലും ബേധം മരിക്കുന്നതാ..."അവളുടെ ഹൃദയം വിങ്ങി.... എങ്കിലും കരയില്ലെന്ന് ഉറപ്പിച്ചവൾ കണ്ണുകൾ ഇറുക്കെ അടച്ചു വാ തുറന്നു മരുന്നുകളെല്ലാം വായിലേക്ക് കമിഴ്ത്തി.... പെട്ടെന്നായിരുന്നു ബെൽ അടിഞ്ഞത് .. അവൾ ഒന്ന് ഞെട്ടി... വാ നിറച്ചും ഗുളിക നിറഞ്ഞു...

വീണ്ടും വീണ്ടും ബെല്ലടിഞ്ഞു അച്ഛനും അമ്മയും വൈകുമെന്ന് ഉറപ്പാണ്... മാറ്റാരെങ്കിലും ആണെങ്കിൽ വന്നപ്പോലെ പോട്ടെ എന്നവൾ വിചാരിച്ചു കൊണ്ട് വെള്ളം കുടിച്ചു... എന്നാൽ ഒന്നിലധികം ഗുളികകൾ വായിൽ നിറഞ്ഞതും അതിന്റെ കയ്പ്പ് ചുവയും അത് വിഴുങ്ങാനും പറ്റാത്തത്തിനാൽ ഒക്കാനിച്ചു കൊണ്ടവൾ എല്ലാം തുപ്പി... എങ്കിലും മരുന്നിന്റെ അംശം വായിൽ അങ്ങിങായി പറ്റി കിടന്നു... അവൾ ചുമയോടെ ഒക്കാനിച്ചു.... "വൈശാലി "ഹാളിൽ മുഴങ്ങുന്ന ശബ്ദം കേട്ടവൾ ഞെട്ടി... "കാ... കാശിയേട്ടൻ " അവൾ പിടഞ്ഞുകൊണ്ട് അടുക്കള വാതിക്കൽ വന്നു നിന്നു...

"ഡോറടക്കാതെ എവിടെ പോയതാ നീ "അവൻ ചോദിച്ചു കൊണ്ട് മുന്നോട്ട് വരുമ്പോൾ അവൾ ഒരക്ഷരം മൊഴിയാണ് ആകാതെ നിന്നു പോയി.... "നോട്ടീസ് കിട്ടിയോ എന്ന് അറിയിക്കാൻ വന്നതാകുമോ... ആയിരിക്കും "അവൾ മനസ്സിൽ ഓർത്തു കൊണ്ട് അവനു ദയനീയമായി പുഞ്ചിരിച്ചു.... കാശി അവളെ നെറ്റിച്ചുളിച്ചു നോക്കി... വിളറി പിടിച്ച മുഖം... നെറ്റിയിലും കവിളിലും വിയർപ്പ് ഒട്ടികിടക്കുന്നു...ആകെ ഒരു വയ്യായിക പോലെ... "പനികുന്നുണ്ടോ നിനക്ക് "അവളുടെ നെറ്റിയിൽ കൈവെക്കാൻ തുനിഞ്ഞതും അവൾ വാശിയോട് പുറകിലേക്ക് നീങ്ങി...

അപ്പോഴാണ് അടുക്കള നിലത്തു പരന്നു കിടക്കുന്ന കുളിക അവൻ കണ്ടത്... എല്ലാം അലിഞ്ഞിരിക്കുന്നു... അത് കാണെ അവന്റെ മുഖം ചുളിഞ്ഞു... വായിലെ മരുന്നിന്റെ കയ്പ്പ് ചുവ. അവൾക് ഛർദിക്കാൻ വന്നു... വാ പൊത്തിയവൾ കാശിയെ തള്ളി ബാത്‌റൂമിലേക്ക് പാഞ്ഞു വാഷ്വൈസിൽ ഛർദിച്ചു.... കാശി ഞെട്ടി നിന്നു.... അവൻ കുറച്ചു നേരം വേണ്ടി വന്നു സത്യവസ്ഥ മനസ്സിലാക്കാൻ... വാ കഴുകിയവൾ ക്ഷീണത്തോടെ ഹാളിൽ വന്നു നിന്നു... "എന്തിനാ... വന്നേ " അവനു മുന്നിൽ വന്നവൾ കണ്ണുകളുയർത്താതെ ചോദിച്ചതും ശക്തിയായി കവിളിൽ കരം പതിഞ്ഞു കൊണ്ടവൾ പിന്നിലേക്ക് വേച്ചു പോയി...

കണ്ണിൽ നിറഞ്ഞു തുളുമ്പിയ കണ്ണീരോടെ അവൾ പിടഞ്ഞുകൊണ്ടവനെ നോക്കി... കണ്ണിലെ ഞെരമ്പുകൾ ചുവപ്പ് റാഷി പടർന്നു തന്നിലേക്ക് എരിയുന്ന കണ്ണോടെ നോക്കുന്നവനെ കാണെ ഒരു നിമിഷം അവൾ വിറഞ്ഞു പോയി... "എന്തിനായിരുന്നു.... ഏഹ്..."അവന്റെ ശബ്ദം ഹാളാകെ മുഴങ്ങി.... "ഞാൻ... അത്..."അവന്റെ നോട്ടത്തിൽ അവൾ പതറി പോയി... "പറയെടി "അവന്റെ ശബ്ദം ഉയർന്നതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... "ഞാൻ മരിച്ചാൽ തനിക്കെന്താ... "കണ്ണുകൾ തുറന്നവൾ ദൈര്യം വരുത്തി പറഞ്ഞതും അവനിൽ ഞെട്ടൽ ഉണർന്നിരുന്നു..

. "എന്തിനായിരുന്നു നിങ്ങളെന്റെ ജീവിതത്തിൽ വന്നത്....അയ്യോ അല്ലാ... ഞാൻ ആണോ വന്നത്... ഞാൻ ആ വീട്ടിൽ വന്നില്ലായിരുന്നുവെങ്കിൽ കാശിയേട്ടൻ എന്നെ പോലെ ഒരു പെണ്ണിനെ തലയിൽ കേറ്റി വെക്കണ്ടായിരുന്നു... അതും അനിയന്റെ പെണ്ണിനെ.... വെറുപ്പ് തോന്നുന്നുണ്ടാകും അല്ലെ..." അവനെ നോക്കി കണ്ണീരോടെ അവൾ ചോദിക്കുമ്പോൾ അവൻ പകപ്പോടെ അവളെ കാണുകയായിരുന്നു... എന്താണ് അവൾ പറഞ്ഞു വരുന്നതെന്ന് അവനു മനസ്സിലായില്ലാ.... "എന്താ വൈശാലി.. നീ " "വെറുക്കും കാശിയേട്ടാ... ഞാനത് മുന്നേ മനസ്സിൽ കരുതിയതാ... നിങ്ങളുടെ ജീവിതത്തിൽ കടന്നു വന്നത് എങ്ങനെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ.

വെറുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.... നിങ്ങൾക്കറിയുമോ ഞാൻ ആദ്യമായി കണ്ടപ്പോൾ നിങ്ങളെ ഞാൻ ഒരുപാട് പേടിച്ചിരുന്നു.... ജീവിത കാലം മുഴുവൻ നിങ്ങളെ പോലെ ഒരു മനുഷ്യന്റെ കൂടെ കഴിയേണ്ടി വരുമോ എന്നോർത്തു കരഞ്ഞിരുന്നു.... എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും പറിച്ചു കളയാൻ പറ്റാത്ത അത്രയും നിങ്ങളെന്റെ മനസ്സിൽ വേരുറച്ചു പോയിരുന്നു.... ശെരിയാ ദേവുമായി ഞാൻ പ്രണയത്തിൽ ആയിരുന്നു... എന്നാൽ എന്ന് അവൻ എന്നെ ചതിച്ചു എന്നറിഞ്ഞോ അന്ന് അവനുമായുള്ള എല്ലാ ബന്തവും ഞാൻ നിർത്തിയതാണ്... ഒരുപാട് സങ്കടപ്പെട്ടു അവനിൽ നിന്ന് ചതിക്കപ്പെട്ടപ്പോൾ അവിടയും ഒന്നുമറിയാതെ തന്നെ ചേർത്ത് പിടിച്ചത് കാശിയേട്ടനാ...

തന്റെ കണ്ണൊന്നു നിറഞ്ഞപ്പോൾ കൂടെ കരഞ്ഞത് കാശിയേട്ടൻ മാത്രമാ... അമ്മയും മുത്തശ്ശിയും ആരും മിണ്ടാതെ നിന്നപ്പോൾ തന്നിൽ മാത്രം ഒട്ടിനിന്നത് കാശിയേട്ടനാ...ആ നിങ്ങളോട് എനിക്ക് സ്നേഹമായിരുന്നു വാത്സല്യമായിരുന്നു.... എന്നാൽ എന്ന് നിങ്ങൾ മാറിയോ... എന്ന് നിങ്ങൾ എന്നെ അവഗണിക്കാൻ തുടങ്ങിയോ അന്ന് ഞാൻ അറിഞ്ഞു... നിങ്ങളോടും വെറും സ്നേഹമല്ലാ... ജീവനിൽ അലിഞ്ഞു പോയ പ്രണയമായിരുന്നു... സന്തോഷം തോന്നി.... ദേവിനെക്കാൾ സ്നേഹിക്കാൻ അറിയാം സ്നേഹിക്കുന്നവർക് ജീവൻ നൽകി സംരക്ഷിക്കാൻ അറിയാം... അതുകൊണ്ട് തന്നെ പേടിയായിരുന്നു... ഞാൻ എങ്ങനെ നിങ്ങളുടെ ഭാര്യ ആയി എന്ന സത്യം അറിഞ്ഞാൽ അകന്നു പോകുമോ എന്ന ഭയമായിരുന്നു....

പറഞ്ഞതെല്ലാം സത്യമാ... വീട്ടിൽ വന്നതും ആളുകൾ പിടികൂടിയതും എല്ലാം... ഒന്ന് മാത്രം മറച്ചു വെച്ചു ദേവുമായുള്ള ബന്ധം... മുത്തശ്ശി അറിയിക്കണ്ടാ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ മനപ്പൂർവം മറച്ചു വെച്ചതാണ്.... നിങ്ങളെ നഷ്ടപ്പെടുമോ എന്ന് പേടിച്ചു... ദേവിന്റെ പെണ്ണിനെ ഞാൻ വിവാഹം കഴിച്ചല്ലോ എന്ന കുറ്റബോധം നിങ്ങളിൽ നിറയുമോ എന്ന ഭയം... എന്നാൽ വീണ്ടും ശാന്തമായി നിങ്ങൾ എന്നോട് ഒന്നൂടെ അടുത്ത് തമാശ പറയും തന്നെ ദേഷ്യം പേടിപ്പിക്കും... ഒക്കെ ഞാൻ ആസ്വദിച്ചു... ദേവിന്റെ ശല്യം മനഃപൂർവം മറച്ചു വെച്ച് .... അനിയനും ഏട്ടനും തമ്മിൽ തെറ്റുമോ എന്ന് പേടിച്ചു.... എന്നാൽ അവൻ... അവനെല്ലാം നിങ്ങളോട് പറഞ്ഞു... എന്നിട്ട് എന്നെ ഒഴിവാക്കാമെന്ന് നിങ്ങളും അല്ലേ.... "

വൈശാലി വിളിച്ചു പറഞ്ഞു...അവൾ കരയുകയായിരുന്നു.... എന്നാൽ അവളറിയുന്നില്ല... തന്റെ കണ്ണുകൾ പെയ്തൊഴുകുന്നത് അവൾ അറിയുന്നില്ല.... മനസ്സിലുള്ളതെല്ലാം കാറ്റ് പോലെ വരുന്നതിൽ മാത്രമായിരുന്നു അവളുടെ മനസ്സ്... മുന്നിൽ നിൽക്കുന്ന കാശിയെ നഷ്ടപ്പെടുമോ എന്ന ഭയമാണ് മുഖത്ത്... എന്നാൽ കാശി പകപ്പോടെ അവൾ നോക്കി നിന്നു... എന്തിനാണ് അവൾ ഈ വിളിച്ചു പറയുന്നത് എന്നവന് മനസ്സിലായില്ല... അവളുടെ ഭാവം കണ്ണീർ എല്ലാം അവനു മുന്നിൽ ഒഴുകുമ്പോൾ അവൻ ശബ്ദിക്കാൻ ആവാതെ തറഞ്ഞു നിന്നു.... "എനിക്കറിയില്ലാ ഞാൻ പറയുന്നത് നിങ്ങൾ എനി വിശ്വസിക്കുമോ ഇല്ലയോ എന്ന്...

പക്ഷെ എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ലാ കാശിയേട്ടാ... നിങ്ങൾ എന്നെ ഒഴിവാക്കുന്നത്... ഈ താലി എന്റെ കഴുത്തിൽ നിന്ന് അഴിച്ചു മാറ്റുന്നത് എനിക്ക് താങ്ങാൻ ആവില്ല.... മരിച്ചു പോകും ഞാൻ.... എന്നെ ഒഴിവാക്കല്ലേ "അലറി കരഞ്ഞവൾ നിലത്തു ഊർന്നു കൊണ്ട് അവന്റെ കാലിൽ പിടിച്ചു.... പിടപ്പോടെ അവൻ കാലു വലിച്ചു കൊണ്ട് നിലത്തു ഇറുക്കുന്നവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു.... "എന്താണ് നിനക്ക്... ഞാൻ... ഞാൻ നിന്നെ ഒഴിവാക്കാനോ... ആര് പറഞ്ഞു..."അവൻ അവളെ നെഞ്ചിലേക്ക് അമർത്തി.... "ഞാൻ കേട്ടതാ.... ദേവിനോട്‌ പറയുന്നത് ഞാൻ കേട്ടതാ.. എന്നെ ഒഴിവാക്കാമെന്ന് കാശിയേട്ടൻ പറഞ്ഞത് ഞാൻ കേട്ടതാ...

"അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പറഞ്ഞു.... "മണ്ടിയാണോ നീ..... ഏഹ് .. ഞാൻ അതിനു ശേഷം പറഞ്ഞതൊന്നും കേട്ടില്ലേ... ഏഹ്... നിന്നെ ഒഴിവാക്കാൻ പറഞ്ഞവനെ... നിന്നെ ചതിച്ചിട്ടു പോയവനെ നിനക്ക് വേണ്ടി കരണത് ഒന്ന് കൊടുത്തത് നീ കണ്ടില്ലേ... ഏഹ് "അവൻ സങ്കടവും ദേഷ്യവും നിറഞ്ഞു പറഞ്ഞതും അവൾ അവനിൽ നിന്ന് അകന്നു.... "അപ്പൊ... അപ്പൊ എന്നെ ഒഴിവാക്കില്ലേ "അവൾ അവനിൽ നിന്ന് അകന്നു മാറി അവനെ ഉറ്റുനോക്കി.... "ഇല്ലെടി മണ്ടി "അവൻ അവളെ നിറ കണ്ണോടെ കൂർപ്പിച്ചു നോക്കി... "അപ്പൊ... അപ്പൊ ഡിവോഴ്സ് നോട്ടീസോ "അവളിൽ അപ്പോഴും ഞെട്ടൽ അകന്നു മാറിയില്ല.... "ഡിവോർസോ "അവൻ അവളെ നെറ്റിച്ചുളിച്ചു നോക്കി...

അവൾ അവനിൽ നിന്ന് കുതറി മാറി... എണീറ്റു മുഖം തുടച്ചു കൊണ്ട് വീട് മൊത്തം കണ്ണോടിച്ചു.. "എവിടെ"അവൾ ആ കടലാസ് പരതി... അവനെന്നാൽ അവളുടെ പ്രവർത്തിയിൽ മുഖം ചുളിച്ചു നിന്നു.... പെട്ടെന്ന് നിലത്തു വീണു കിടന്ന ഒരു പേപ്പർ എടുത്തവൾ അവനു മുന്നിൽ നീട്ടി.. "ഇതിനർത്ഥം എന്താ " അവനെ നോക്കിയവൾ കണ്ണുകൾ നിറച്ചു ചോദിച്ചു... സംശയത്തോടെ അവൻ അത് വാങ്ങി... മുകളിലെ ഡിവോഴ്സ് നോട്ടീസ് എന്ന് എഴുതിയത് കാണെ അവന്റെ നെറ്റിച്ചുളിഞ്ഞു.... "ഇത് ആര് കൊണ്ട് വന്നതാ "അവൻ പേപ്പറിൽ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... "പോസ്റ്റ്‌ മാൻ "ചുണ്ട് വിതുമ്പിയവൾ പറഞ്ഞു... "ഇത് ഞാൻ അയച്ചതാണല്ലേ "അവൻ അവളെ ചോദ്യമുന്നയിച്ചു നോക്കി

"അതെ... എന്നെ ഒഴിവാക്കാം എന്ന് പറഞ്ഞ്...എന്നെ ഇവിടെ കൊണ്ടാക്കി യാത്ര പോലും പറയാതെ പോയി..... ഇപ്പൊ ഡിവോഴ്സ് നോട്ടീസ്...." അവൾ എണ്ണി എണ്ണി പറഞ്ഞുകൊണ്ടവനെ നോക്കി... വിതുമ്പി... "എന്റെ പേരെന്താ "അവൻ അവളെ കൈകേട്ടി നോക്കി "എന്താ..." "എന്റെ പേരെന്താണെന്ന് "അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി... "ക.. കാശി... നാഥൻ "അവൾ വിറയലോടെ പറഞ്ഞു... "അല്ലാതെ ശിവരാമൻ അല്ലല്ലോ "അവൻ അവളെ കണ്ണുരുട്ടി നോക്കിയതും അവൾ മനസ്സിലാക്കാതെ അവനെ നോക്കി നിന്നു... അവൻ അവളുടെ കൈകൾ അത് വെച്ച് കൊടുത്തു.... അവൾ അത് മൊത്തമായി കണ്ണോടിച്ചതും അവളുടെ കണ്ണുകൾ വിടർന്നു... രാമേട്ടൻ രമ്യേച്ചിക്ക് അയച്ചതാണ്...

തന്റെ അയൽവാസി രമ്യേച്ചി... മാസങ്ങളായി അകന്നു നിൽക്കുന്നവർ... പോസ്റ്മാനു വീട് മാറി.... ആദ്യം ഡിവോഴ്സ് എന്ന് കണ്ടപ്പോൾ മറ്റൊന്നും തനിക് നോക്കാൻ പറ്റിയില്ലാ... അവൾക്ക് ചിരിക്കാൻ തോന്നി... കരയാൻ തോന്നി.... അവൾ കാശിയെ നോക്കിയതും അവൻ അവളെ കണ്ണുരുട്ടി നോക്കി നിന്നു... "ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ... ഡിവോഴ്സ് എന്ന് കണ്ടപ്പോൾ കണ്ട ഗുളികയും എടുത്ത് മരിക്കാൻ ഇറങ്ങിയേക്കുന്നു മണ്ടി..."അവൻ കനപ്പിച്ചു പറഞ്ഞതും ചുണ്ട് വിതുമ്പിയവൾ അവനെ പൊതിരെ തല്ലി.... "ഒരു നിമിഷം വൈകിയിരുന്നെലോ.. ഞാൻ പരലോകത്ത് എത്തുമായിരുന്നു... "അവനെ തല്ലി കൊണ്ടവൾ കരഞ്ഞു പറഞ്ഞു...

"അതിനു നീയെന്തിനാ എന്നെ തല്ലണേ "അവളെ പിടിച്ചു മാറ്റാൻ ആകാതെ അവൻ അവളെ നോക്കി പറഞ്ഞു... "പിന്നെ കാശിയേട്ടൻ കാരണമല്ലേ... "അവൾ അവനെ തല്ലികൊണ്ട് പറഞ്ഞു... "നിന്നെ കണ്ണ് പൊട്ടയായോണ്ട് അല്ലാതെ ഞാൻ അല്ലാ...... പൊട്ടി പെണ്ണ്..."അവളുടെ കൈകളിൽ പിടിച്ചവൻ നെഞ്ചിലേക്ക് ചേർത്തിരുന്നു... അവളുടെ കണ്ണീരും പുഞ്ചിരിയും നിറഞ്ഞു കൊണ്ട് അവനെ ഇറുകേ പിടിച്ചു...നഷ്ടപ്പെടുമെന്ന് കരുതിയതെന്തോ ചേർന്ന് വന്നപ്പോൾ മനസ്സ് നിറഞ്ഞത് പോലെ അവൾ അവനിൽ ഒട്ടി നിന്നു... അകന്നു മാറാൻ പോലും സമ്മതിക്കാതെ അവൾ അവനെ ഇറുകേ പുണർന്നു നെഞ്ചിൽ കവിൾ ചേർത്ത് കണ്ണടച്ചു... കാശിയുടെ ചുണ്ടിലും നേരിയ പുഞ്ചിരി വിരിഞ്ഞു...

"ആദ്യമായിട്ടാ... ഒരാളുടെ ഡിവോഴ്സ് നോട്ടീസ് ഇത്രയും സങ്കടവും സന്തോഷവും നൽകുന്നത് "അവനെ അമർത്തി പുണർന്നവൾ പറഞ്ഞത് കേട്ട് അവനു ചിരി വന്നു പോയി... "ഈ പെണ്ണ്..."സ്വയം മൊഴിഞ്ഞവൻ അവളെ ഇറുക്കേ നെഞ്ചിലേക്ക് ചേർത്തു... *************** "ഇവളെ ഞാൻ കൊണ്ട് പോകുവാ മാഷേ " വൈശാലിയുടെ ബാഗ് കയ്യിലെടുത്തവൻ പറഞ്ഞു... "ഹ്മ്മ് പൊക്കോ പൊക്കോ... ഇന്നേവരെ വെളിച്ചമില്ലാത്ത മുഖം നിന്നെക്കണ്ടപ്പോൾ വിടർന്നു അവൾക്കിപ്പോ ഞങ്ങളെ വേണ്ടാ " അച്ഛൻ പറഞ്ഞത് കേട്ടവൾ കുറുമ്പോട് അയാളുടെ നെഞ്ചിൽ പറ്റി... "സോറി അച്ഛാ... "അവൾ ചിണുങ്ങി... "മതി മതി... എനി നിന്റെ സൊള്ളൊന്നും വേണ്ടാ

" അവളെ തലോടി അയാൾ പറഞ്ഞതും അവൾ അച്ഛന്റെ കവിളിൽ അമർത്തി ചുംബിച്ചു.... *************** വീട്ടിലെത്തി അമ്മയോടും മുത്തശ്ശിയുടെ കൂടെയും ഇരുന്നവൾ വിശേഷം പറഞ്ഞു.... ഇടക്ക് അമ്മ എണീറ്റു പോയതും മുത്തശ്ശിയിൽ നിന്നവൾ കാശിയും ദേവും തമ്മിൽ നടന്ന തർക്കങ്ങൾ അറിഞ്ഞു.... അവൾകു സന്തോഷം തോന്നി... കാശിയേട്ടൻ തന്നെയും പ്രണയിക്കുന്നുണ്ടെന്ന്ന് മനസ്സ് വിളിച്ചു പറയുന്നത് പോലെ... കിടക്കാൻ നേരം അവനെയും കാത്തവൾ ബെഡിൽ ഇരുന്നു.... ഒരാഴ്ച ആ സാനിദ്യം ഇല്ലാതെ... തനിക് ഓർക്കാൻ കൂടി വയ്യ... എത്രയോ കണ്ണീർ വെറുതെ വേസ്റ്റ് ആയി... അന്ന് മുഴുവൻ കേൾക്കാതെ മുറിയിൽ കയറിയ എന്നെ പറഞ്ഞാൽ മതി...

ഒരാഴ്ചയാ തീ തിന്നത്... അവൾ സ്വയം ഓർത്തു ഇരുന്നു.... കാശി മുറിയിലേക്ക് കയറി ഡോർ അടച്ചു ബെഡിൽ വന്നു കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു... പരുങ്ങിക്കൊണ്ടവൾ അവന്റെ നെഞ്ചിൽ തലചായ്ക്കാൻ വന്നതും അവൻ തിരിഞ്ഞു കിടന്നു.... "അമ്മ പറഞ്ഞത് കൊണ്ടാ നിന്നെ കൂട്ടാൻ വന്നത്.... ഞാൻ ആലോചിക്കുവായിരുന്നു ഡിവോഴ്സിനു അപ്ലൈ ചെയ്താൽ എനിക്ക് നിഷ്പ്രയാസം ഡിവോഴ്സ് കിട്ടും... ഭ്രാന്തായ നേരത്ത് എന്റെ സമ്മതം പോലുമില്ലാതെ കെട്ടിച്ചതാണെന്ന് പറഞ്ഞാൽ... നിന്റെ ഒപ്പ് പോലും വേണ്ടി വരില്ല " കാശി പറഞ്ഞത് കേട്ടവൾ ഒന്ന് ഞെട്ടി...അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങി.... "വെറുതെ ആണെങ്കിലും ഇങ്ങനെ പറയല്ലേ "അവളുടെ ശബ്ദം ഇടറി പോയി..

"ആര് പറഞ് വെറുതെ എന്ന്... ഞാൻ കാര്യമായിട്ട് പറഞ്ഞതാ "മലർന്ന് കിടന്നവൻ പറഞ്ഞുകൊണ്ട് അവളെ നോക്കിയതും മൂലയിൽ ചുരുണ്ടവൾ വിതുമ്പി കരയാൻ തുടങ്ങിയിരുന്നു.... "ഇതിന്റെ നാക്ക് വീട്ടിൽ വെച്ചിട്ടാണോ വന്നത് "അവൻ പുറം തിരിഞ്ഞു കിടക്കുന്നവളെ നോക്കി ഓർത്തു... എന്നാൽ ശരീരം വിറക്കുന്നത് കണ്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു.... പതിയെ പതിയെ അവളുടെ എങ്ങലുകൾ അവന്റെ ചെവിയിൽ പതിഞ്ഞതും അവൻ ഞെട്ടിപ്പോയി.... തമാശ പറഞ്ഞതായിരുന്നു... അവളുടെ മനസ്സിൽ കൊണ്ടോ.... അവൻ ഓർത്തുകൊണ്ട് അവളിലേക്ക് നിരങ്ങി കിടന്നു..... അവളുടെ തോളിൽ മെല്ലെ തൊട്ടു...

"വേണ്ടാ... ഞാൻ ഞാൻ മുത്തശ്ശിയോട് പറയും... എനിക്കറിയാം... എന്നെ ഇഷ്ടമല്ലാ... അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ.... പിന്നെന്തിനാ എന്നെ കെട്ടിപിടിച്ചേ "തന്റെ കയ്യ് തട്ടിമാറ്റി അവൾ കരഞ്ഞു കൊണ്ട് പറയുന്നത് കേൾക്കേ അവനു ചിരി വന്നു പോയി.... ഉയർന്നുകൊണ്ടവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചതും അവൾ ഞെട്ടിപിടഞ്ഞു പോയി.... വയറിൽ അമർത്തി അവൻ വലിച്ചതും അവളുടെ പുറം അവന്റെ നെഞ്ചോരം അമർന്നു കിടന്നു... അവളുടെ ശരീരം വിറഞ്ഞു പോയി... അവന്റെ കൈ പതിഞ്ഞ വയറിൽ നിന്ന് എന്തോ മുകളിലേക്ക് ഉരുണ്ടു കയറിയത് പോലെ അവൾ തറഞ്ഞു.... "കാശിക്ക് അവന്റെ വാവയെ ഒഴിവാക്കാൻ പറ്റുമോ " അവളുടെ ചെവിയോരം അവന്റെ ചൂട് നിശ്വാസം പതിഞ്ഞതും അവൾ പൊള്ളി പിടഞ്ഞു പോയി.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story