താലി 🥀: ഭാഗം 41

thali

എഴുത്തുകാരി: Crazy Girl

"എന്താ... എന്താ പറഞ്ഞെ "ഞെട്ടിപിടഞ്ഞവൾ തല ചെരിച്ചവനെ നോക്കി ... ആ നേരിയ വെളിച്ചത്തിലും അവന്റെ ചുണ്ടുകളിലെ പുഞ്ചിരിയിൽ അവൾ നോക്കി നിന്നു പോയി... "ഒരു വട്ടമേ ഞാൻ പറയുള്ളു..." നിറഞ്ഞ അവളുടെ കണ്ണുകൾ പതിയെ തുടച്ചവൻ ഗൗരവത്തോടെ പറഞ്ഞു.... കണ്ണീർ തുടക്കുമ്പോൾ അവൾ കണ്ണുകളടച്ചു കിടന്നു....അവന്റെ വിരലുകൾ അവളുടെ മിഴികളിൽ ഒഴുകി.... പതിയെ കൈകൾ അവളുടെ കവിളിൽ തലോടി... തന്റെ കൈകൾ പതിഞ്ഞയിടം... അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒന്ന് കൊടുത്തു പോയി ... പക്ഷെ അതവൾക് ആവിശ്യമായിരുന്നു.... നേരെ ഒന്ന് നോക്കാതെ ആണ് അവൾ ഇറങ്ങി തുനിഞ്ഞത്....

ഒരു നിമിഷം വൈകിരുന്നുവെങ്കിലോ... അവൻ ഓർത്തു.... മെല്ലെ കണ്ണുകൾ തുറന്നവൾ അവനെ നോക്കി... കവിളിൽ കൈ ചേർത്ത് വെച്ചു മറ്റേതോ ലോകത്താണവൻ എന്നവൾക് തോന്നി.... തന്റെ കവിളിലേ അവന്റെ കൈകളിൾക് മേലെ അവൾ കൈവെച്ചതും അവൻ ചിന്തകളിൽ നിന്ന് ഉണർന്നു അവളെ നോക്കി.... "പറ കാശിയേട്ടാ... കേൾക്കാനുള്ള പൂതി കൊണ്ടല്ലേ "അവൾ അവനെ നോക്കി കെഞ്ചി പറഞ്ഞു... "എന്നാ കേട്ടോ നീ.... ചെവികൾ കൂർപ്പിച്ചു വെച്ചു കേട്ടോ.... കാശിക്ക് അവന്റെ വാവയെ പിരിയാൻ കഴിയില്ലാ... ഈ ജന്മത്തിൽ എന്നല്ലാ ഏത് ജന്മത്തിലും കാശ്ശിയുടെ വാവയായി നീ എനിക്കൊപ്പം ഉണ്ടാകും "

അവൻ അവളെ നോക്കി പറഞ്ഞു നിർത്തുമ്പോൾ അവളുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു..... പക്ഷെ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല...ചിരിക്കാൻ തോന്നുന്നു കരയാൻ തോന്നുന്നു...ആകെ മൊത്തം വല്ലാത്തൊരു അവസ്ഥ അവൾക് അവളുടെ ഹൃദയത്തെ പിടിച്ചു വെക്കാൻ ആയില്ലാ... അവൾ അവനെ ഇറുക്കെ പുണർന്നു കൊണ്ട് കഴുത്തിൽ മുഖം ചേർത്തു .... അവൻ ചെറുചിരിയോടെ അവളുടെ പുറത്ത് കൈകൾ മുറുക്കി... ഇടക്കപ്പോഴോ അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പതിഞ്ഞതും അവന്റെ ഹൃദയമിടിപ്പ് ഉയർന്നു.... "വേണ്ട പെണ്ണെ..."അവൻ അവളുടെ ചെവിയോരം പറഞ്ഞു....

അവൾ എന്നാൽ കുസൃതിയോടെ അവന്റെ കഴുത്തിടുക്കിൽ ചുണ്ടുകൾ അമർത്തി.... "വൈശാലി.... I am a man...I can't control it anymore . " പെട്ടെന്നവൻ അത് പറഞ്ഞതും അവൾ പകപ്പോടെ അവനിൽ നിന്ന് അടർന്നു മാറി പുറം തിരിഞ്ഞു കിടന്നു.... അവനു ചിരി വന്നു....അവനിൽ അവളിലേക്ക് മുട്ടി കിടന്നുകൊണ്ട് അവളുടെ വയറിൽ ചുറ്റിപ്പിടിച്ചവൻ കിടന്നു.... അവൾ ഒന്ന് കുറുകി അവനിൽ ചേർന്നു..... ഇരുവർക്കും ഉറങ്ങാൻ സാധിച്ചില്ല... പരസ്പരം നോക്കാൻ സാധിക്കുന്നില്ല... മിണ്ടാൻ പറ്റുന്നില്ല.... പക്ഷെ പേരറിയാത്തൊരു സന്തോഷം ഇരുവരുടേം മനസ്സിൽ നിറഞ്ഞു.... നേരിയൊരു പുഞ്ചിരി അവരുടെ ചുണ്ടിൽ കുടുങ്ങി കിടന്നു ..... *******************

രാവിലെ എണീറ്റവൾ കുളിച്ചിറങ്ങുമ്പോളും ഉറങ്ങുന്ന കാശിയെ കാണെ അവളിൽ പുഞ്ചിരി വിരിഞ്ഞു.... തുവർത്തു തൂക്കിയിട്ടുകൊണ്ടവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും എന്തോ പിടിച്ചു നിർത്തിയ പോലെ നിന്നു.... ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ എങ്ങനെയാ വെറുതെ പോകുന്നെ.... സ്വയം മൊഴിഞ്ഞവൾ അവനടുത്തേക്ക് നടന്നു.... ചെറുതായി വെള്ളമുറ്റുന്ന മുടിയുടെ അറ്റം എടുത്തവൾ ഉറങ്ങുന്നവന്റെ ചെവിയിൽ തലോടിയതും അവൻ മുഖം ചുളിച്ചുകൊണ്ട് മലർന്നു കിടന്നു ..... ചുണ്ടിലൂറിയ ചിരി അടക്കിയവൾ വീണ്ടും കുസൃതിയോടെ അവന്റെ ചെവിയിൽ മുടി കറക്കി....

"ദേ നീ ഒന്ന് പോയെ വൈശാലി "അവൻ കണ്ണുകൾ തുറക്കാതെ തന്നെ ചെവിയിൽ തട്ടിക്കൊണ്ടു പറഞ്ഞു... "നീ ഒന്ന് പോകുന്നുണ്ടോ... മനുഷ്യനെ ചൊറ ആകാതെ "അവൻ ദേശിച്ചു പറഞ്ഞതും അവളുടെ ചുണ്ട് കൂർത്തു... "ഞാൻ ഇപ്പോ ചൊറയും ആയല്ലേ... അങ്ങനെ ഇപ്പൊ ഉറങ്ങണ്ടാ" മുടിയെല്ലാം കൈകളിൽ എടുത്തവൾ അവന്റെ മുഖത്തിന്‌ മേലെ മുറ്റത്തെ വെച്ചു കൊണ്ട് വെള്ളമെല്ലാം പിഴിഞ്ഞ് കൊണ്ട് ഓടി... "നിന്നെ.... നിന്നെ ഞാൻ എടുത്തോളാമെടി... ഈ പെണ്ണിനെ കൊണ്ട് " ഞെട്ടി എണീറ്റവൻ അവൾ ഓടുന്നതും നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് മുഖം തുടച്ചു.... വൈശാലി ഇറങ്ങി വരുന്നത് കണ്ടാണ് ദേവ് സോഫയിൽ നിന്ന് എണീറ്റത്... അവൻ ചുറ്റുമോന്നു കണ്ണോടിച്ചു....

ആരുമില്ലെന്ന് മനസ്സിലായതും പടികളിറങ്ങിയവളടുത്തേക്ക് അവൻ നടന്നു.... അവനെ കണ്ടതും അവൾക്കൊന്നും തോന്നിയില്ലാ.... സാധാ പോലെ യാതൊരു ഭാവവെത്യാസവും കാണിക്കാതെ അവൾ നടന്നു.... "വൈ.... വൈശാലി "അവൻ വിളിച്ചത് കെട്ടവൾ നിന്നുകൊണ്ട് എന്തെന്ന മട്ടിൽ അവനെ തിരിഞ്ഞു നോക്കി.... "ദേഷ്യമാണോ " "എന്തിനു ദേവ് "അവൾ നെറ്റി ചുളിച്ചു... "ഹ്മ്മ് ഒന്നുല്ലാ "അവൻ മുഖം വെട്ടിച്ചു... അവൾ അവനെ ഉറ്റുനോക്കി... കാശിയേട്ടനിൽ നിന്ന് നന്നായി കിട്ടിയതിന്റെ ലക്ഷണമെല്ലാം ഉണ്ട്... തന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും അവൻ ആവുന്നില്ല.... അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു....

"ഇരുപതിനാണ് കല്യാണം...രണ്ടാഴ്ച മാത്രമേ ഉള്ളു "അവൻ മെല്ലെ പറഞ്ഞു... "എനിക്കറിയാം ദേവ്....നല്ലതല്ലേ... നീ ആഗ്രഹിച്ച പോലെ ഒരു പെൺകുട്ടിയെ നിനക്ക് കിട്ടിയില്ലേ "അവൾ അവനെ നോക്കി ചോദിക്കുമ്പോൾ അവനൊരു ഉത്തരമില്ലായിരുന്നു... അവനെ ഒന്ന് നോക്കിയവൾ തിരികെ നടക്കാൻ തിരിഞ്ഞു പിന്നെന്തൊ വിചാരിച്ചു തിരിഞ്ഞു... "ദേവ് "തല താഴ്ത്തി നില്കുന്നവൻ പെട്ടെന്നവളുടെ വിളി കേട്ട് വിടർന്ന കണ്ണോടെ നോക്കി... "വൈശാലി വേണ്ടാ... നിന്റെ കല്യാണം കഴിഞ്ഞാൽ അവളുടെ കുടുംബക്കാർ ഒക്കെ വരുന്നതാ... എന്താ ഏട്ടത്തിയെ പേര് വിളിക്കുന്നെ എന്ന് ചോദ്യം വന്നാൽ ഫ്രണ്ട് ആണ് എന്നൊക്കെ പറഞ്ഞു കഷ്ടപ്പെടണ്ടാ...

ബന്ധം വെച്ചു നോക്കുമ്പോൾ ഏട്ടത്തിയല്ലേ ഞാൻ.... എന്നെ അങ്ങനെ വിളിച്ചാൽ മതി " സൗമ്യമായി പറഞ്ഞതാണേലും അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു... വീണ്ടും വീണ്ടും നീയുമായി ഒരു ബന്ധം സ്ഥാപിക്കാൻ തയ്യാറല്ലാ എന്ന് പറയാതെ പറയുന്നത് പോലെ.... തിരിഞ്ഞു നടക്കുന്നവളെ അവൻ ഒന്ന് നോക്കി.... നഷ്ടബോധം... നഷ്ടബോധം നിറഞ്ഞു അവനിൽ.... ******************* "കേശാവാ എല്ലാരേം വിളിച്ചു തുടങ്ങിയോ "മുത്തശ്ശി "ഇല്ലമ്മേ...തുടങ്ങണം" "ദിവസമില്ലാ... പെട്ടെന്ന് തുടങ്ങണം...അടുത്ത ബന്തുക്കളുടെ അടുത്ത് പോയി തന്നെ പറയണം ബാക്കി ഉള്ളവരെ വിളിച്ചു അറിയിച്ചാൽ മതി...

" മുത്തശ്ശി പറഞ്ഞത് കേട്ട് അച്ഛൻ ശെരി വെച്ചു.... ഹാളിൽ എല്ലാവരും ഇരുന്നുള്ള ചർച്ചയാണ്... കല്യാണ കാര്യമാണ്... വൈശാലിയും സൈഡിൽ ഒതുങ്ങി ഇരുന്നു കേട്ടു.... "നിന്റെ ആരൊക്കെ ഉണ്ട് ദേവ്... വരുന്നവരുടെ എണ്ണം പറയണം അതിനനുസരിച്ചു ഭക്ഷണം ആക്കിയാൽ മതിയല്ലോ " അച്ഛൻ ദേവിന് നേരെ തിരിഞ്ഞു.... "അടുത്ത ഫ്രെണ്ട്സ് മാത്രമേ ഉണ്ടാകൂ "അവൻ പറഞ്ഞു നിർത്തി... "കാശി പ്രവീണിനെ വിളിച്ചില്ലേ"മുത്തശ്ശി കാശ്ശിയോടായി ചോദിച്ചു... "ആഹ് മുത്തശ്ശി അവനും ആന്റിയും ഉണ്ടാകും പിന്നെ അജ്മൽ കൊച്ചിയിൽ പോയപ്പോൾ കിട്ടിയ കൂട്ടാണ് അവനും ഉണ്ടാകും " അവരുടെ സംസാരം മുറുകിയപ്പോൾ കേൾക്കാൻ നിൽക്കാതെ മുറിയിലേക്ക് നടന്നു....

ടേബിളിൽ കിടക്കുന്ന കാശിയുടെ മൊബൈൽ കാണെ അവൾ അത് കയ്യിലെടുത്തു.... ഓൺ ആക്കിയപ്പോൾ തന്നെ തുറന്നു വന്നത് കാശിയേട്ടനൊപ്പം ഇരിക്കുന്ന വീഡിയോ ആണ്.... അവളിൽ ചെറുച്ചിരി വിരിഞ്ഞു.... അതിലെ ഓരോ നിമിഷങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.... "ഈൗ കാശിയെ മിസ്സ്‌ ചെയ്യുന്നുണ്ടോ " ചെവിയോരം പതിഞ്ഞ ചൂട് ശ്വാസം നേരിയ ശബ്ദം.... അവൾ കഴുത്തൊന്നു വെട്ടിച്ചു തിരിഞ്ഞു നിന്നു.... മുന്നിൽ നില്കുന്നവനെ കാണെ ചുണ്ടിൽ കുസൃതി ചിരി മിന്നി.... "മ്മ്മ് ഒരുപാട്" അവൾ പറഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു... "അവനെന്താ പ്രതേകത " "എന്താ ഇല്ലാത്തെ....എപ്പോഴും എന്റെ അടുത്ത് വാവേ വാവേ വിളിച്ചു വരും...എന്റെ കൈയിൽ കോർത്തു പിടിക്കും...

എന്നോട് കൊറേ സംസാരിക്കും... ഒരുപാട് ചിരിക്കും... ഞാൻ പറയുന്നതെല്ലാം അനുസരിക്കും... എപ്പോഴും എന്റെ വാവേയ എന്റെ വാവേയാ എന്ന് പറയും...."അവൾ ഓരോന്നു എണ്ണി എണ്ണി പറഞ്ഞു... "അത്രക്കും ഭയാനകമായ ഭ്രാന്തായിരുന്നോ എനിക്ക് "അവൻ നെറ്റി തടവി ചോദിച്ചതും അവളുടെ ചുണ്ട് കൂർത്തു.... "എന്തെടി പുഴുപ്പല്ലി ഇങ്ങനെ നോക്കണേ " അവൻ ചിരി കടിച്ചു പിടിച്ചു വിളിച്ചതും അവളുടെ മുഖം തക്കാളി പോലെ ചുവന്നു വന്നിരുന്നു.... "പോ പോ എന്നോട് മിണ്ടണ്ടാ പോ... എങ്ങോട്ടേലും പോ "അവനെ അവൾ തള്ളി... അവൻ പുറകിലേക്ക് നീങ്ങുമ്പോഴെല്ലാം അവൾ തള്ളി കൊണ്ട് പറഞ്ഞു....

"എന്റെ മുറിയിൽ നിന്ന് നീയാ പോകേണ്ടത് ഞാനല്ലാ "അവൻ അവളുടെ കൈ തടയാൻ ശ്രേമിച്ചു കൊണ്ട് പറഞ്ഞു... "ഇതെന്റേം മുറിയാ... എന്റെ മാത്രം മുറിയാ...."അവൾക് ദേഷ്യം വന്നു.... പണ്ട് സ്കൂളിൽ നിന്ന് പുഴുപ്പല്ലി എന്ന് വിളിച്ചവളെ തലക്കടിച്ചതിന് അസ്സഎംബ്ലിക്ക് വഴക്ക് കേട്ടത് ഓർമ വന്നു... അമ്മ വീട്ടിൽ വന്നു അടിച്ചത് ഓർമ വന്നു... അച്ഛൻ മിണ്ടാണ്ട് നിന്നത് ഓർമ വന്നു.... ആ പേര് കേൾക്കുമ്പോഴേ അവൾ ദേഷ്യം ഉറഞ്ഞു പൊന്തി.... അവൾ അവനെ പൊതിരെ തള്ളി... ചുമരിൽ പുറം തട്ടി നിന്നവൻ നെഞ്ചിൽ അപ്പോഴും പിടിച്ചു തള്ളുന്നവളുടെ കൈകളിൽ പിടിത്തമിട്ടു.... മുഖം ചുവന്നു ചുണ്ട് കൂർത്തിരിക്കുന്നവളെ കാണെ അവനു ചിരി വന്നു....

"ചിരിക്കണ്ടാ... എനിക്കിഷ്ടല്ല അത് "അവൾ കനപ്പിച്ചു പറഞ്ഞു "ഏത് "അവൻ മനസ്സിലായെങ്കിലും അറിയാത്ത മട്ടിൽ ചോദിച്ചു "അതെന്നെ "അവൾ കേറുവോടെ പറഞ്ഞു "ഏതെന്നെ "അവൻ അവളെ ഉറ്റുനോക്കി... "പുഴു.... പുഴുപ്പല്ലി "അവൾ വേഗം പറഞ്ഞതും അടക്കി വെച്ച ചിരിയെല്ലാം പൊട്ടി പോയി.... അടിക്കാൻ കയ്യ് ഉയർത്തിയെങ്കിലും ഇരു കൈകളും അവൻ മുറുകെ പിടിച്ചു.... അവന്റെ ചിരി കാണെ അവൾക് ചേറഞ്ഞു കേറി.... ചുറ്റും എന്തോ പരതിയവൾ ഒന്നും കണ്ടില്ല.... അവസാനം ചിരിച്ചു മറിയുന്നവനെ ഉയർന്നു പൊങ്ങിയവൾ ചുണ്ടിൽ ചുണ്ടുകൾ ചേർത്തു... അവൻ ഞെട്ടി പോയി.... കണ്ണുകൾ മിഴിഞ്ഞു വന്നു... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു...

ചുണ്ടിന് മേൽ അമർത്തി ചുംബിച്ചു കീഴ്ച്ചുണ്ടിൽ കടിച്ചു പിടിച്ചു... വേദനയോടെ അവൻ അവളെ തള്ളി മാറ്റി... ചോര പൊടിഞ്ഞ ചുണ്ടിൽ തൊട്ടു അവളെ കൂർപ്പിച്ചു നോക്കി... "ഹഹഹ... ചിരിക്ക്... ചിരിക്കുന്നെ... ഹഹഹ... ചിരിക്ക് പൊട്ടിച്ചിരിക്ക്... ഇങ്ങനെ ചിരിക്ക് ഹഹഹ "അവനെ കളിയാക്കിയവൾ പറഞ്ഞു കൊണ്ട് ചുണ്ട് കോട്ടി പുച്ഛിച്ചു പറഞ്ഞു നടന്നു നീങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു... അവൾ വേദനയോടെ തുള്ളി... "വിട് കാശിയേട്ടാ... ആഹ്ഹ "അവൾ നിന്ന് തുള്ളി... "നീ ആരാന്നാ വിചാരം... ഏഹ്... ഒന്ന് താഴ്ന്നപ്പോൾ തലേൽ കേറുന്നോ.... ഏഹ് "ഒന്നൂടെ പുറകിലേക്ക് കൈ വലിച്ചതും അവൾ സ്വർഗം കണ്ടു....

"അയ്യോ അമ്മേ.. മുത്തശ്ശി കാശിയെട്ടൻ എന്നെ " വിളിച്ചു പറയുമുന്നേ അവൻ ഞെട്ടലോടെ കൈകൾ വിട്ടു.... "പോ കള്ളാ " അവനെ പുറകിലേക്ക് തള്ളിയവൾ ഡോർ തുറന്നു പുറത്തേക്ക് പാഞ്ഞു.... "നിന്നെ ഞാൻ "അവൻ കൈ ചൂണ്ടി "ബ്ലാ "അവളുടെ ശബ്ദം കേട്ടു കൊണ്ടവൻ നെറ്റി തടവി.... ഇതിനെ മെരുക്കാൻ പാടാണല്ലോ... എന്തിന്റെ ജന്മമാണോ സ്വയം ഓർത്തവൻ നിന്നു... പതിയെ പതിയെ പുഞ്ചിരിയോടെ തല കുടഞ്ഞവൻ പുറത്തേക്ക് നടന്നു.... "നിന്റെ ചുണ്ടിനു എന്ത് പറ്റി കാശി " താഴെ ഇറങ്ങി നടന്നപ്പോൾ അച്ഛന്റെ ചോദ്യം കെട്ടവൻ പരുങ്ങി....

അമ്മയ്ക്കും മുത്തശ്ശിക്കും അടുത്തിരുന്നവൾ തന്നെ നോക്കി ചിരിയടക്കുന്നത് കണ്ടതും കാശി അവളെ കണ്ണുരുട്ടി നോക്കി... "ഒന്നുല്ലാച്ചാ... വാച്ച് കുത്തിയതാ "വേഗം പറഞ്ഞുകൊണ്ടവൻ എതിർ സോഫയിൽ ഇരുന്നു... ഓപ്പോസിറ്റ് സോഫയിൽ ഇരുന്നവൾ അവനെ ഇടയ്ക്കിടെ നോക്കി പുച്ഛിക്കുന്നത് കാണെ പുറത്ത് ഗൗരവത്തിൽ നോക്കിയവന്റെ ഉള്ളിൽ ആസ്വദിക്കുകയായിരുന്നു... അവളിലെ ഓരോ കുറുമ്പും.... അച്ഛനും അമ്മയും മുത്തശ്ശിയുമൊത്തുള്ള അവളുടെ സംസാരം... കെട്ടിച്ചു വന്ന പെണ്ണാണെന്നുള്ള ഒരു വിചാരവും അവളിളില്ലാ.... എന്ത് എവിടെ പറയണം എന്നറിയില്ലാ....

ഇടക്ക് തോന്നും വിവരമില്ലാത്തതാണോ എന്ന്.... എന്നാൽ ഇടക്ക് തോന്നും ഇതിനു മാത്രം വിവരം എവിടുന്ന് വരുന്നു എന്ന്.... ഇതിനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ.... ചുണ്ടിൽ തടവിയൻ ഓർത്തുകൊണ്ട് മുന്നിൽ ഇരിക്കുന്നവളെ നോക്കിയതും നോക്കാൻ കാത്ത് നിന്നത് പോലെ ചുണ്ട് കൂട്ടി പിടിച്ചവൾ ഉമ്മ പറത്തിയിരുന്നു.... അവൻ ഉമിനീര് തരിപ്പിൽ കേറി ചുമച്ചു പോയി.... ഇനിയും അവിടെ ഇരുന്നാൽ ശെരിയാകില്ലെന്ന് ഓർത്തവൻ മെല്ലെ എണീറ്റു പുറത്തേക്ക് നടന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story