താലി 🥀: ഭാഗം 44

thali

എഴുത്തുകാരി: Crazy Girl

"ഒന്ന് നിർത്തുന്നുണ്ടോ " വീണ്ടും ഓരോന്ന് കുത്തി പറയുന്ന സാന്ദ്രക്ക് നേരെ വൈശാലി ദേഷ്യത്തോടെ പറഞ്ഞു... സാന്ദ്ര അവളെ സംസാരം നിർത്തി നോക്കി... "പണ്ട് എന്റെ പുറകെയും ക്രഷ് എന്ന് പറഞ്ഞു നടക്കാൻ കൊറേ ആളുണ്ടായിരുന്നു... എന്ന് കരുതി അവരുടെ ഭാര്യയോട് നിങ്ങടെ ഭർത്താവിന്റെ ക്രഷ് ആയിരുന്നു ഞാൻ അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവിന്റെ ലോവർ ആയിരുന്നു ഞാൻ എന്ന് പറഞ്ഞു ചെന്നിട്ടില്ലാ...." വൈശാലി ക്ഷമയുടെ നെല്ലിക്കപ്പാലം കടന്നു പൊട്ടിത്തെറിച്ചു പോയി... സാന്ദ്ര അവളെ പകപ്പോടെ നോക്കി... "ചേച്ചി എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് അറിയില്ല... എന്നാലും ഒന്ന് ഞാൻ പറയാം ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്...

എല്ലാം കാശിയേട്ടനിൽ നിന്ന് ഞാൻ അറിഞ്ഞതുമാണ്... അതുകൊണ്ട് വീണ്ടും എല്ലാം പുതുക്കി പറയേണ്ടതില്ലാ.... ശെരിയാ ഞങ്ങളുടെ വിവാഹം അങ്ങനെ ഒരു സാഹചര്യത്തിൽ ആയിരുന്നു കഴിഞ്ഞത് എന്ന് കരുതി പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ കഴിയുന്നത്.... ചേച്ചിയും കുറെ പഠിച്ചതല്ലേ... എന്നിട്ടും ഇപ്പോഴും കുട്ടികളായില്ലേ എന്ന ചോദ്യം... എവിടേലും എഴുതി വെച്ചിട്ടുണ്ടോ കല്യാണം കഴിഞ്ഞു ഒരുമാസം കഴിഞ്ഞാൽ കുട്ടികളാകണം അല്ലെങ്കിൽ രണ്ടു പേരും ചേർന്ന് പോകുന്നില്ല എന്നാണ് അർത്ഥം എന്ന്... ഞാനും കാശിയേട്ടനും കല്യാണം കഴിഞ്ഞപ്പോൾ ആണ് പരസ്പരം മനസ്സിലാകുന്നത്....

കല്യാണത്തിന് ശേഷമാണ് ഞങ്ങൾ പ്രണയിച്ചു തുടങ്ങിയത്... ഒരു കുട്ടിയെ ഇപ്പോഴേ വേണ്ടെന്ന് കാഷിയേട്ടൻ തന്നെയാ പറഞ്ഞത്... ഞങ്ങൾ ഇപ്പൊ പ്രണയിച്ചു നടന്നിട്ട് ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ ഞങ്ങൾ ആലോചിച്ചോളാം... ചേച്ചി... ചേച്ചിയുടെ ക്രഷ്മാരുടെ ഭാര്യയുടെ അടുത്ത് പോയി കുട്ടിക്കാളായില്ലേ... അതിനർത്ഥം ചേർച്ചയില്ല എന്നും പറഞ്ഞു നടക്കേണ്ട കാര്യമില്ലാ....എന്റേം കാശിയേട്ടന്റേം കുഞ്ഞിന്റെ നൂലുകെട്ടിനു ചേച്ചിയെ എന്തായാലും വിളിക്കാം ഞാൻ... അതുകൊണ്ട് ഈ ചോദ്യവുമായി ഇനി വരണമെന്നില്ല..." സാന്ദ്രക്ക് നേരെ വൈശാലി കനപ്പിച്ചു പറഞ്ഞുകൊണ്ട് നിർത്തി... വൈശാലിയുടെ ശബ്ദത്തിന് കാഡിന്യം കാരണം ഒരുവിധം എല്ലാവരുടേം ശ്രെദ്ധ ഇരുവരിലുമായിരുന്നു...

സാന്ദ്രക്ക് അപമാനിക്കപെട്ടത് പോലെ തോന്നി... "അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "സാന്ദ്ര മുഖം കറുപ്പിച്ചു "ചേച്ചി പിന്നെ ഈ പറഞ്ഞതൊക്കെ ഒന്നുമല്ലേ " വൈശാലി തറപ്പിച്ചു പറഞ്ഞു... അപ്പോഴാണ് കാശി അവർക്കടുത്തേക്ക് വന്നത്.... "എന്താ എന്ത് പറ്റി "കാശി ഇരുവരോടും ആയി ചോദിച്ചു... "I am സോറി കാശി... തന്റെ വൈഫ്‌ നോട്‌ ഒന്ന് പരിചയപ്പെടാം കരുതി വന്നതാണ്... ഇത്രയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കും എന്ന് കരുതിയില്ല " വൈശാലി എന്തേലും പറയുമുന്നേ സാന്ദ്ര കേറി പറഞ്ഞു... വൈശാലി ഒന്നും മിണ്ടാതെ അവളെ തറപ്പിച്ചു നോക്കി നിന്നു... "ആദ്യമായിട്ടാണ് തനിക് ഇങ്ങനെ ഒരു അപമാനം സഹിക്കേണ്ടി വന്നത്..."സാന്ദ്ര കാശ്ശിയോടായി പറഞ്ഞു...

"അത് ചേച്ചിടെ " "വൈശാലി മതി... സാന്ദ്ര എല്ലാവരും പോകാനായി... താൻ എന്നാൽ അവിടേക്ക് ചെന്നോളൂ " രംഗം വഷളാകും എന്ന് കരുതിയതും വൈശാലിയെ തടഞ്ഞു കൊണ്ട് കാശി സാന്ദ്രയോടായി പറഞ്ഞു... സാന്ദ്ര ഇരുവരേം നോക്കി സ്വപനക്കടുത്തേക്ക് നടന്നു... "ഇന്നാ ഇത് കുടിക്ക് കുറെ വായിട്ട് അലച്ചതല്ലേ "കാശി അവൾക് നേരെ ബോട്ടിൽ നീട്ടി... "എനിക്ക് വേണ്ടാ "അവൻ നീട്ടിയ വെള്ളം തട്ടി മാറ്റിയവൾ ദേഷ്യത്തോടെ നടന്നു... അവൾക് വല്ലാതെ ദേഷ്യം തോന്നി... അത്രയൊക്കെ പറഞ്ഞിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ.... കാശിയേട്ടന് ഞാൻ പറയുന്നത് പോലും കേൾക്കണ്ടാ... എന്നെ പറയാൻ പോലും സമ്മതിക്കാതെ തടഞ്ഞിരിക്കുന്നു....മിണ്ടില്ല ഞാൻ നോക്കിക്കോ...

ക്രഷ്നേം സപ്പോർട്ട് ചെയ്ത് നിന്നോ അവിടെ.... അവൾ നടക്കുവഴി പിറുപിറുത്തു... "എന്താ വൈശാലി നീയും അവളും തമ്മിൽ വഴക്ക് " കല്ലുവിനടുത്തു ചെന്ന വൈശാലിയോട് കല്ലു ചോദിച്ചത്.... "ഒന്നുമില്ല കല്ലുവെച്ചി... കാശിയേട്ടന്റെ ക്രഷിൻ കാശിയേട്ടന്റെ അവസ്ഥ ഓർത്തു സഹതാപം... അതൊന്നു തീർത്തുകൊടുത്തതാ..."വൈശാലി കനപ്പിച്ചു പറഞ്ഞു.... പ്രവീണും കല്ലുവും അജുവും അവളെ മിഴിച്ചു നോക്കി.... അവർക്കടുത്തേക്ക് കാശി വന്നു... "വാ നമുക്ക് പോകാം ഇനിയെന്തിനാ ഇവിടെ നില്കുന്നെ "കാശി വന്നതും അവൾ അവനെ നോക്കാതെ ദേഷ്യത്തിൽ പറഞ്ഞു... "ഹ ഹ നീ ചൂടാവാതെ... എന്ന നമുക്ക് വിടാം... ബാക്കിയുള്ളോർ മെല്ലെ ഇറങ്ങട്ടെ

"പ്രവീൺ പറഞ്ഞതും അവൾ കലിതുള്ളി മുന്നിലേക്ക് നടന്നു.... "നല്ല ചൂടിലാണല്ലോ..."അവളുടെ പോക്ക് നോക്കി അജു കാശിയെ നോക്കി... "ഈ വെള്ളം കൊണ്ട് തണുപ്പിക്കാൻ പറ്റുമോ നോക്കട്ടെ "കാശി പറഞ്ഞത് കേട്ട് മൂവരും ചിരിച്ചു പോയി... ******************* "അവൾക്കെന്നെ അറിയില്ലാ...അത്രയും ആൾക്കാറുണ്ടോ എന്ന് പോലും നോക്കാതെ അവൾ വിളിച്ചു പറഞ്ഞത് കേട്ടില്ലേ... എന്ത് യോഗ്യതയാ അവൾക്കുള്ളത്... കാശിയുടെ ഭാര്യ ആവാനുള്ള യോഗ്യത അവൾക്കുണ്ടോ...എന്നിട്ട് പറയുന്നത് കേട്ടില്ലേ " സ്വപ്നക്കടുത്തു ചെന്നു സാന്ദ്ര ദേഷ്യത്തോടെ പറഞ്ഞു....വൈശാലിയുടെ മുന്നിൽ തൊലിയുരിഞ്ഞ പോലെ തോന്നി അവൾക്... എന്നിട്ടും പിടിച്ചു നിന്നതാണ്...

പക്ഷെ ഓർക്കുന്നൊറും വൈശാലിയോട് അവൾക് വല്ലാതെ അരിശം തോന്നി..... ******************* വീട്ടിലെത്തിയതും വൈശാലി ഡ്രെസ്സുമായി മുറിയിലേക്ക് നടന്നു.... പാക്കറ്റ് ഷെൽഫിൽ വെച്ചവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കി വെച്ച സ്ലൈഡ് എല്ലാം ഊരി എടുത്തു.... കാശി മുറിയിൽ കയറിയതും ഒരുതരം ദേഷ്യത്തോടെ ഓരോന്ന് ചെയ്യുന്നവളെ കണ്ട് അവൻ ദീർഘാശ്വാസം വിട്ടു... ഡോർ അടച്ചു.... നെറ്റിയിലെ ഐലിനെർ കൊണ്ട് വരച്ച പൊട്ട് അമർത്തി തുടച്ചവൾ ഷെൽഫിൽ നിന്ന് സാരി എടുത്തു കാശിയെ നോക്കാതെ വേഗം ബാത്‌റൂമിലേക്ക് കയറി... "ഈ പെണ്ണ് ഇതെന്തിനാ പുറപ്പാടാ... "അവളുടെ പോക്കും നോക്കിയവൻ മെല്ലെ മൊഴിഞ്ഞു....

"വൈശാലി മതിയെന്ന്.... അതെ ഞാൻ മതിയാക്കണം അല്ലോ... ഞാൻ ആണല്ലോ വാ ഇട്ട് അലക്കുന്നത്... കാശിയേട്ടന്റെ ക്രഷ് നല്ലവൾ.... അവൾ പറഞ്ഞതൊന്നും കേട്ടില്ലല്ലോ.. എന്നെ തരംതാഴ്ത്തി പറഞ്ഞത് പോട്ടെ.... കാഷിയേട്ടൻ എന്നെ സ്നേഹിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞു... നിങ്ങൾക് ഞാൻ ചേരില്ലെന്ന് പറഞ്ഞു... അവൾക്കെങ്ങനെ അറിയാം നമ്മൾ സ്നേഹികുന്നില്ലെന്ന്... കുശുമ്പാ.... എന്റെ കാശിയേട്ടനെ കിട്ടുമെന്ന അത്യാഗ്രഹമാ... എന്നിട്ടോ... അവൾ പറഞ്ഞതൊന്നും കേൾക്കാതെ എന്നോട് മതി എന്ന്.... മിണ്ടില്ല ഞാൻ... മതിയെങ്കിൽ മതി... ഇനി ഞാനും വരില്ല...." അവൾക് ഉള്ളിൽ സങ്കടം തോന്നി... പക്ഷെ പുറത്തത് ദേഷ്യമായി പ്രകടപ്പിച്ചുകൊണ്ടിരുന്നു....

അത്രമേൽ സാന്ദ്രയുടെ വാക്കുകൾ അവളെ കുത്തി നോവിച്ചിരുന്നു..... സാരിയെല്ലാം വാരി ചുറ്റിയവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി... ബെഡിൽ ചാരി ഇരിക്കുന്ന കാശിയെ മനപ്പൂർവം അവഗണിച്ചു കൊണ്ടവൾ കണ്ണാടിക്ക് മുന്നിൽ വന്നു മുടി തൂവർത്തി..... ബാത്‌റൂമിൽ നിന്ന് അലസ്യമായി സാരി ചുറ്റി ഇറങ്ങിയ വൈശാലിയെ കാണെ അവൻ നോക്കി ഇരുന്നു.... എന്നാൽ തന്നെ മനപ്പൂർവം അവഗണിച്ചുകൊണ്ടുള്ള അവളുടെ ഭാവം അവന്റെ നെറ്റി ചുളിച്ചു.... "വൈശാലി "അവൻ അവളെ നോക്കി വിളിച്ചു... അവൾ വേഗം തുവർത്തു അവിടെ വെച്ചു കൊണ്ട് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി... "ഇവളെന്തിനാ എന്നോട് മിണ്ടാണ്ട് നിക്കണേ... കുശുമ്പി..."അവളുടെ പോക്കും നോക്കിയവൻ പിറുപിറുത്തു....

ഡ്രസ്സ്‌ വാങ്ങിയതിന്റെ ബില്ലും എല്ലാം കൂടി കണക്കൂട്ടി നോക്കുന്ന മുത്തശ്ശിയുടെയും അച്ഛന്റെയും അടുത്ത എല്ലാവരും വട്ടം കൂടി ഇരുന്നു.... മുത്തശ്ശിയും അച്ഛയും അവരുടേതായ പണിയിൽ ആണെങ്കിലും ബാക്കിയുള്ളവർ കൊച്ചു വർത്താനം പറഞ്ഞിരുന്നു.... പ്രവീണിന്റെ മമ്മ സുമതി ഇരിക്കുന്ന സോഫയുടെ നിലത്തു വൈശാലി ഇരുന്നുകൊണ്ട് അവരുടെ മടിയിൽ തല ചയിച്ചു... അവർ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി സംസാരത്തിൽ പങ്കു ചേർന്നു.... പ്രവീണും അജുവും ഒരുമിച്ചു ഇരുന്നു കല്ലുവും സുഭദ്രയും അടുക്കളയിൽ നിന്ന് വന്നതും അവരും സോഫയിൽ ഇരുന്നു കല്ലു വൈശാലിക്ക് എതിരായി നിലത്തിരുന്നു..... "കല്ലു ഇന്നിവിടെയാണോ "സുമതി കല്ലുവിനോടായി ചോദിച്ചു..

"അല്ല ആന്റി വീട്ടിൽ അച്ഛനും അമ്മയും എത്തിയില്ല അവർ വന്നാൽ വിളിക്കുമെന്ന് പറഞ്ഞിരുന്നു "കല്ലു ചെറുചിരിയോടെ പറഞ്ഞു... "മോളെന്താ കല്യാണമൊന്നും നോക്കാത്തത്.... ആരെലും കണ്ട് വെച്ചിട്ടുണ്ടോ "സുമതി... "ഏയ്... ഇല്ല... ഇത് വരെ കല്യാണം എന്നതിനെ പറ്റി ആലോചിച്ചില്ല... ദേവിന്റെ കഴിയട്ടെ...."അവൾ ചെറുചിരിയോടെ പറഞ്ഞു മൗനം പാലിച്ചു... എങ്കിലും മനസ്സിൽ നേരിയ വേദന ഉണർന്നെങ്കിലും മുഖം അത് പ്രകടനമാക്കിയില്ല.... സംസാരിച്ചു കൊണ്ടിരിക്കെ കാശിയും ഫ്രഷ് ആയി താഴെ ഇറങ്ങി.... കാശിയെ കണ്ടതും അത് വരെ പുഞ്ചിരിച്ചിരുന്നവളുടെ മുഖം കനത്തു.... അവനു അത് മനസ്സിലായെങ്കിലും കാണാത്ത ഭാവത്തിൽ അവിടെ നിന്നു....

കല്ലുവിന് ഫോൺ വന്നതും അവൾ മെല്ലെ നിലത്തു നിന്നു എണീറ്റു കാൾ എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു... ആ നേരം കാശി വേഗം അവിടെ ഇരുന്നു... വൈശാലി അവനെ കാണാത്ത ഭാവത്തിൽ അജുവും പ്രവീണും സംസാരിക്കുന്നത് കാതോർത്തു... ഇടക്കെപ്പോഴോ മൂരി നിവർത്തിയവൻ അവളുടെ മടിയിൽ തല ചായിച്ചു വെച്ചതും അവൾ ഞെട്ടി.... എല്ലാവരും അവരുടേതായ സംസാരത്തിൽ ആണ്.... കാശി അവളുടെ മടിയിൽ തല ചയിച്ചു വെച്ചതിൽ അവർക്കൊന്നും തോന്നിയില്ല... എന്നാൽ അവളുടെ ഹൃദയം ബാൻഡ് മേള തുടങ്ങിയിരുന്നു.... പിടിച്ചു വെച്ച ദേഷ്യമെല്ലാം ചോർന്നു പോകുന്ന പോലെ...എങ്കിലും തോറ്റു കൊടുക്കാൻ അവൾക് മനസ്സ് വന്നില്ല...കല്ല് പോലെ അവൾ ഇരുന്നു...

ഇടയ്ക്കിടെ അവൻ അവളിലേക്ക് നോക്കി യാതൊരു ഭാവവുമില്ലാതെ ഇരിക്കുന്നവളെ കാണെ അവനിൽ നെറ്റി ചുളിഞ്ഞു... കുറച്ചു നേരമേ ഉള്ളു ഈ പിണക്കം എന്ന് കരുതിയതാ... പക്ഷെ പെണ്ണ് രണ്ടും കല്പിച്ചാണല്ലോ അവൻ ഓർത്തു... "ന്നാ ഞാൻ പോകുവാട്ടോ... അച്ഛനും അമ്മയും വന്നു..."കല്ലു എല്ലാവരോടുമായി പറഞ്ഞു... "ഇന്നിവിടെ നിക്കാം കല്ലു "കാശി അവളുടെ മടിയിൽ നിന്ന് എണീറ്റു കൊണ്ട് കല്ലുവിനോടായി പറഞ്ഞു... "വേണ്ടടാ...ഇന്ന് പോകാം...അച്ഛനും അമ്മയ്ക്കും ഡ്രസ്സ്‌ ഇഷ്ടായോ നോക്കണം... അല്ലെങ്കിൽ മാറ്റി കൊടുക്കേണ്ടതാ"കയ്യിലെ പാക്കറ്റ് ഉയർത്തിയവൾ പറഞ്ഞു "ഒറ്റക്കാണോ പോകുന്നെ കല്ലു "സുമതി... "ആ ആന്റി സ്കൂട്ടി ഉണ്ട്... എങ്കിൽ ശെരി കാണാം "

എല്ലാവർക്കും പുഞ്ചിരി നൽകിയവൾ ഇറങ്ങി.... "പാവമാ"സുഭദ്ര അവൾ പോയതും എല്ലാവരോടുംയി മെല്ലെ പറഞ്ഞു... എല്ലാവരും പുഞ്ചിരിയോടെ ഇരുന്നു.... കാശി തിരികെ അവളുടെ മടിയിൽ കിടക്കാൻ തുനിഞ്ഞതും അവൾ നിലത്തു നിന്നു എണീറ്റു മുകളിലേക്ക് നടന്നിരുന്നു... വിട്ട് മാറാത്ത അവളുടെ പിണക്കത്തിൽ അവനു നേരിയ നിരാശ തോന്നി... ******************* ഭക്ഷണം കഴിച്ചു പ്രവീണിനോടും അജുവിനോടും ഗുഡ്നൈറ്റ് പറഞ്ഞു കാശി മുറിയിലേക്ക് എത്തുമ്പോൾ സമയം പതിനൊന്നു ആയിരുന്നു..... ലൈറ്റ് ഓൺ ചെയ്തു ഡോർ അടച്ചു ബെഡിലേക്ക് നോക്കി... പുറം തിരിഞ്ഞു കിടക്കുന്നവളെ കാണെ നെടുവീർപ്പിട്ടുകൊണ്ടവൻ ലൈറ്റ് ഓഫ്‌ ചെയ്തു ബെഡിൽ കിടന്നു....

കുറച്ചു നേരം കിടന്നിട്ടും അവനു ഉറക്ക് വന്നില്ല... അവൾ ഉറങ്ങിയില്ല എന്നും അവനു മനസ്സിലായി.... അല്ലെങ്കിൽ ഉറക്കിൽ തന്നിലേക്ക് ചേർന്ന് കിടക്കേണ്ടവളാ... തിരിഞ്ഞു പോലും നോക്കിയില്ല... എന്നത് അവനിൽ അത്ഭുദം വരുത്തി.... "വൈശാലി "അവൻ ചെരിഞ്ഞു കിടന്നു കൊണ്ട് പതിയെ അവളുടെ പുറത്ത് തട്ടി വിളിച്ചു... എന്നാൽ അവൾ അനക്കമൊന്നും കണ്ടില്ലാ... "വൈശാലി "ഇപ്രാവിശ്യം അവന്റെ ശബ്ദം കടുത്തിരുന്നു... "വേണ്ട... തൊടണ്ടാ..."കയ്യിൽ തട്ടി വെച്ച അവന്റെ കൈ കുടഞ്ഞവൾ ചുരുണ്ട് കിടന്നു.... അവനു ചിരി വന്നു... കുശുമ്പി.... മനസ്സിൽ പറഞ്ഞവൻ അവൾക്കടുത്തേക്ക് നീങ്ങി കിടന്നു....

അവളെ ചുറ്റിപിടിക്കാൻ തുനിഞ്ഞ കൈകളെ തടയാൻ ശ്രേമിച്ചെങ്കിലും അത് വകവെക്കാതെ അവൻ അവളെ ചുറ്റിവരിഞ്ഞു... "വാവേ..."അവന്റെ പതിഞ്ഞ സ്വരം അവളുടെ കാതിൽ പതിഞ്ഞു.... പിടിച്ചു വെച്ച തേങ്ങലുകൾ പുറത്ത് വന്നതും അവൻ അവളെ തിരിച്ചു നേർകുനേർ കിടത്തി... "എന്താ പെണ്ണെ നിന്റെ പ്രശ്നം... മുഖം വീർപ്പിച്ചു നടക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " മുഖം പൊത്തി കരയുന്നവളുടെ മുഖത്ത് നിന്നു കൈകൾ വകഞ്ഞു മാറ്റിയവൻ അവളോടായി മെല്ലെ പറഞ്ഞു... "വേണ്ടാ എന്നോട് മിണ്ടണ്ടാ... ഞാൻ പറയാൻ നിന്നത് പോലും കേട്ടില്ലല്ലോ "അവൾ തേങ്ങലോടെ പറഞ്ഞു...

"പിന്നെ അത്രയും ആളുകളുടെ അടുത്ത് നിന്ന് നിന്റെ ശബ്ദം മാത്രം ഉയർന്നു എല്ലാരുടേം ശ്രെദ്ധ നിനക്ക് നേരെ ആയോണ്ടല്ലേ ഞാൻ നിർത്താൻ പറഞ്ഞെ " "അല്ലാ... കാശിയേട്ടന് കാശിയേട്ടന്റെ ക്രഷിനെ ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടാ എന്നോട് മാത്രം മിണ്ടാതെ നിക്കാൻ പറഞ്ഞത്... ആ സാന്ദ്രച്ചി... കുത്തിത്തിരിപ്പ് ആക്കി പറഞ്ഞപ്പോൾ കാശിയേട്ടൻ കേട്ടു നിന്നു ഞാൻ തിരിച്ചു പറയാൻ നിന്നപ്പോൾ മതി വൈശാലി അല്ലെ... "അവൾ വിതുമ്പിക്കൊണ്ട് വാശിയോട് പറഞ്ഞു... "അല്ലാ വൈശാലി നീ വിചാരിക്കും പോലെ അല്ലാ" "വേണ്ട ഒന്നും പറയണ്ടാ...കാശിയെട്ടന് അറിയോ ആ കുത്തിത്തിരിപ്പ് എന്താ പറഞ്ഞതെന്ന്...

നമ്മുടെ കല്യാണം കാശിയേട്ടന് ബോധമില്ലാത്ത നേരത്തായത് കൊണ്ട് കാശിയേട്ടന് തന്നെ സ്വീകരിക്കാൻ പറ്റുന്നില്ല എന്ന്... ഇപ്പോഴും ആ സങ്കടം മുഖത്തുണ്ടെന്ന്... നമ്മൾ ഇപ്പോഴും ചേർച്ചയോടെ അല്ലാ ജീവിക്കുന്നതെന്ന്... അവളെ കാണുമ്പോൾ കാശിയേട്ടന്റെ കണ്ണിൽ തിളക്കമുണ്ടെന്ന്.... കെട്ടിരിക്കണോ ഞാൻ.... വൈശാലിക്ക് ഇതൊന്നും ക്ഷമയോടെ കേൾക്കാൻ പറ്റില്ലാ... അത്രയും ആളുകൾ ഉള്ളത് കൊണ്ട് തന്നെയാ ഞാൻ വിളിച്ചു പറഞ്ഞത്... ആരുമില്ലെങ്കിൽ ഞാൻ രണ്ട് കൊടുത്തേനെ ആ കുത്തിത്തിരിപ്പിന്... അവൾക്കെന്നെ അറിയില്ല... ക്രഷ് ആണ് പോലും..." അവൾക് ദേഷ്യവും വാശിയും നിറഞ്ഞു പറഞ്ഞു... കുറച്ചു നേരം കാശി അവൾ പറഞ്ഞതെല്ലാം കേട്ടു കിടന്നു...

"കഴിഞ്ഞോ..."അവൾ നിർത്തിയതും അവൻ ചോദിച്ചത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി... "എനിക്കറിയാം ആ കുത്തിത്തിരിപ്പിനെ പറഞ്ഞത് പിടിച്ചു കാണില്ല... മുൻകാല ക്രഷ് ആയിരുന്നല്ലോ... എന്നോട് മിണ്ടണ്ടാ "അവന്റെ നെഞ്ചിൽ തള്ളിയവൾ ദേഷ്യത്തോടെ പറഞ്ഞതും അവനു ചിരി വന്നിരുന്നു.... അവൾ തള്ളിയ കൈകൾ എടുത്തുമാറ്റിയവൻ ഇടുപ്പിൽ പിടിമുറുക്കി അവളെ അവനിലേക്ക് ചേർത്ത് കെട്ടിപ്പുണർന്നു... അവളുടെ മുഖം അവന്റെ കഴുത്തിൽ പൂഴ്ത്തി കിടന്നു... "പാസ്ററ് ഈസ്‌ പാസ്ററ്... പലർക്കും ജീവിതത്തിൽ പറയാൻ ഒരു പ്രിയപ്പെട്ടവർ ഉണ്ടാകും... എന്നാൽ ദൈവത്തിനു മുന്നിൽ സാക്ഷിയായി കൈപിടിച്ചവർ ആണ് നമ്മൾ...

മനസ്സാലെ ആണെങ്കിലും അല്ലെങ്കിലും... ആദ്യമാദ്യം ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും ഇപ്പൊ ഇരു ഹൃദയതും നിറഞ്ഞു നില്കുന്നത് നമ്മളല്ലേ.. പരസ്പരം വിട്ടു പിരിയാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കില്ലേ... പിന്നെന്തിനു മറ്റുള്ളവരെ ബോധിപ്പിക്കണം... നിനക്കറിയാം ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്... എനിക്കും അറിയാം... എന്ന് കരുതി അത് മറ്റുള്ളവരും അറിയണമെന്നില്ല... ഇത് പോലെ ജീവിതത്തിൽ കടന്നു വരുന്നവർ പലതും പറയും... അവർ പറയുന്നതിൽ ഒരു സത്യമില്ലെന്ന് അറിയുന്നടുത്തോളം ഒരു ചെവിയിൽ കേട്ട് മറ്റേ ചെവിയിലൂടെ വിട്ട് കളയണം... അവരുടെ സന്തോഷത്തിന് അവർ പറയട്ടെ... നമുക്ക് അതൊരു വിഷയമേ അല്ലാ... കേട്ടോ നീ "

അവളുടെ ചെവിയിൽ ചുണ്ട് ചേർത്തവൻ പറഞ്ഞു.. "എന്റെ കാശിയേട്ടനെ ആരെങ്കിലും പറയുന്നത് എനിക്ക് കേട്ട് നിൽക്കാൻ സാധിക്കില്ല.... ഇനി ആ കുത്തിത്തിരിപ്പ് എന്തേലും പറഞ്ഞു വന്നാൽ മൂത്തതാണെന്നൊന്നും നോക്കില്ല ഒന്ന് കൊടുക്കും ഞാൻ..."അപ്പോഴും അവൾ വാശിയോട് പറഞ്ഞത് കേട്ടവൻ സ്വയം നെറ്റിയിൽ അടിച്ചു... "പോത്തിനോടാണല്ലോ വേദമോതി കൊടുത്തത്..."അവൻ മനസ്സിൽ ഓർത്തു... അത് വരെ ചേർത്ത് പിടിക്കാത്ത അവളുടെ കൈകൾ അവന്റെ പുറത്ത് മുറുകെ പിടിച്ചതും അവൻ തല താഴ്ത്തി അവളെ നോക്കി... "എന്തെ ദേഷ്യം മാറിയോ " "ഹ്മ്മ്... എനിക്ക് കാശിയേട്ടനെ ചവിട്ടി കൂട്ടാൻ തോന്നിയതാ.. പക്ഷെ ഇപ്പൊ ഇത്രയും പറഞ്ഞോണ്ട് ഞാൻ വെറുതെ വീട്ടിരിക്കുന്നു

"അവൾ പറഞ്ഞത് കെട്ടവനു ചിരി വന്നു..... "അല്ലാ ഞാൻ എപ്പോഴാ പറഞ്ഞെ ഇപ്പോഴേ കുട്ടികളൊന്നും വേണ്ടെന്ന്... കള്ളത്തി..."അവൻ ചെവിയോരം ചുണ്ട് ചേർത്ത് പറഞ്ഞതും അവന്റെ ചൂട് നിശ്വാസം അവളെ ഇക്കിളിയാക്കി... "ഞാൻ... അത്... അപ്പോഴത്തെ ആവേശത്തിൽ "അവൾ വാക്കുകൾക്ക് പരതി... "ഏത് ആവേശത്തിൽ... ആ ആവേശം ഇപ്പൊ ഇല്ലല്ലോ "അവൻ കുസൃതിയോടെ പറഞ്ഞതും അവളുടെ കവിൾ തുടുത്തു... അത് മറക്കാൻ എന്ന പോലെ അവൾ അവന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു....

"പുഴുപ്പല്ലിക്ക് നാണമൊക്കെ വരുവോ " കാശിയുടെ ചിരിയടക്കിയുള്ള ചോദ്യം കേട്ടതും അവളുടെ ചുണ്ട് കൂർത്തു... കഴുത്തിൽ ചേർന്ന് കിടന്ന അവന്റെ കഴുത്തിൽ അവൾ കടിച്ചു... "ആ വിടെടി യക്ഷി...."അവളെ പിന്നിലേക്ക് തള്ളിയവൻ കഴുത്ത് വേദയോടെ തടവി... "പുഴുപ്പല്ലിന്ന് വിളിച്ചാലേ എനിയും കടിക്കും... ഹും "അവനെ നോക്കി മുഖം കൊട്ടിയവൾ തിരിഞ്ഞു കിടന്നു... "ഈ പെണ്ണെന്റെ ചോര കുടിച്ചോ ഉഫ് എന്ത് പല്ലാ അത് "കഴുത്ത് തടവിയവൻ പിറുപിറുത്തു.... ******************* "ആളുകൾ വന്നു തുടങ്ങി എനിയും ഒരുങ്ങീലെ നീ "കല്ലു കുളിച്ചിറങ്ങിയ വൈശാലിയെ നോക്കി പറഞ്ഞു...

"ആ എന്നെ ഒന്ന് സഹായിക്കുമോ കല്ലുവെച്ചി.. ഒക്കെക്കൂടി എനിക്ക് ഒറ്റക്ക് ആവില്ല " "ആ നീ ഡ്രെസ്സുമായി മുത്തശ്ശിടെ മുറിയിൽ വാ "കല്ലു പറഞ്ഞത് അനുസരിച്ചവൾ വേഗം ഷെൽഫിൽ നിന്നു ഡ്രെസ്സും ഓർണമന്റ്സും എടുത്തു അവിടേക്കു പാഞ്ഞു പോകാൻ നിന്നതും മുറിയിൽ കയറിയ കാശിയിൽ തട്ടി അവിടെ നിന്നു.... "മൂക്കും കുത്തി വീണു കല്യാണം കുളം തൊണ്ടുമോ നീ "കാശി അവളെ കൂർപ്പിച്ചു നോക്കി... "ഒന്ന് മാറി നിന്നെ എനിക്ക് മേക്കപ്പ് ഇടാൻ സമയമില്ല "അവളെ തള്ളിയവൾ മുത്തശ്ശിയുടെ മുറിയിലേക്ക് പാഞ്ഞു കേറി ഡോർ അടച്ചു... അവളുടെ പോക്കും നോക്കിയവൻ തലക്കുടഞ്ഞു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story