താലി 🥀: ഭാഗം 47

thali

എഴുത്തുകാരി: Crazy Girl

"വൈശാലി... ഡീ... എണീക്ക്... ഏയ്..." നെഞ്ചിൽ കിടന്നുറങ്ങുന്നവളുടെ കവിളിൽ തട്ടിയവൻ വിളിച്ചുകൊണ്ടിരുന്നു... "ഉറങ്ങിയാൽ ഭൂമി കുലുങ്ങിയാലും അറിയില്ല..."അവൻ പിറുപിറുത്തുകൊണ്ട് അവളെ എഴുനേൽപ്പിക്കാൻ നോക്കി... കൊതുകിന്റെ ശല്യം കാരണം അവൻ ചൊറിഞ്ഞുകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു... അവളിലേക്ക് അടുക്കുന്ന കൊതുകിനെ കൈ വീശി തടഞ്ഞുകൊണ്ടിരുന്നു... "വൈശാലി എണീക്കുന്നുണ്ടോ നീ... വെള്ളത്തിലേക്ക് തള്ളിയിടും ഞാൻ "അവൻ ശബ്ദം ഉയർത്തി പറഞ്ഞതും അവൾ കണ്ണുകൾ വലിച്ചു തുറന്നു... "എന്താ കാശിയേട്ടാ... ഉറക്ക് വരുന്നു..."വീണ്ടും മാടി അടഞ്ഞു പോകുന്ന അവളുടെ കണ്ണുകൾ തുറക്കാനാവാതെ പ്രയാസപ്പെട്ടവൾ പറഞ്ഞു...

രാവിലെ നേരം വെളുത്തു കഴിഞ്ഞാൽ കളി കഴിഞ്ഞ കുട്ടികളും അമ്പല പൂജാരികളും കുളിക്കാൻ വരുന്ന ഇടമാണ്...ഇവൾ ഇങ്ങനെ കിടന്നാൽ എങ്ങനെ പോകാനാണ്... ഈ പെണ്ണിനെ കൊണ്ട്... അവൻ ദേഹത്തു നിന്നു അവളെ എണീപ്പിച്ചു ഇരുത്തി അവനും ഇരുന്നു... പടികളിൽ വീണു കിടക്കുന്ന അവന്റെ ഷർട്ട്‌ എടുത്തു അണിഞ്ഞുകൊണ്ടവൻ അവളുടെ ദാവണിയുടെ ശാളും കയ്യിലെടുത്തു അവളിലേക്ക് തിരിഞ്ഞു... പാവാടയും ദാവണിയുടെ ബ്ലൗസും അഴിഞ്ഞുലഞ്ഞ മുടിയുമായി താടിക്ക് കൈ കൊടുത്തു തൂങ്ങുന്നവളെ കണ്ടവന് ചിരി വന്നു... അവൻ കയ്യിലെ വാച്ചിൽ നോക്കി സമയം ഒമ്പത് ആകുന്നതെ ഉള്ളു.. ഉറക്ക പ്രാന്തി...

അവൻ ഓർത്തു കൊണ്ട് ഷാൾ അവളുടെ കഴുത്തിലൂടെ ഇട്ടു കൊടുത്തു.... "വാ എണീക്ക് പോകാം "താടിയിൽ കൈവെച്ച അവളുടെ കൈകൾ വലിച്ചവൻ പറഞ്ഞതും മടിയോടെ അവൾ എണീറ്റു... "എന്തൊരു കഷ്ടാണ് " വിട്ട് മാറാത്ത ഉറക്ക പിച്ചിൽ നടക്കുന്നവൾ പിറുപിറുത്തു... അവൻ നെറ്റിയിൽ കൈ വെച്ചു അടിച്ചു... ഉറക്കം തൂങ്ങി നടക്കുന്നവളെ കാണെ... കുറച്ചു ദൂരം നടന്നു മണ്ഡപ മുറ്റത് എത്തിയതും അവിടെ സെറ്റ് ചെയ്ത പന്തൽ ഒഴികെ ലൈറ്റും കസേരയും ടേബിളും എല്ലാം കൊണ്ട് പോയിരുന്നു... അവൻ വേഗം സൈഡിൽ പാർക്ക്‌ ചെയ്തു വെച്ച കാറിനടുത്തേക്ക് അവളുടെ കയ്യും പിടിച്ചു നടന്നു... മുന്നിലെ കോ സീറ്റിൽ ഇരുത്തി അവനും ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി എടുത്തു...

ആ യാത്രയിൽ അവന്റെ ചുണ്ടിൽ മായാ പുഞ്ചിരി വിരിഞ്ഞിരുന്നു.... സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ കാർ മുന്നോട്ട് കുത്തിക്കുമ്പോൾ അവന്റെ മനസ്സ് കുളപടവിലെ നിമിഷങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നു... ഇതുവരെ അനുഭവിക്കതൊരു വികാരം...പ്രണയം... അവളിലേക്ക് ചേർന്ന നിമിഷങ്ങൾ... കണ്ണുകൾ അടച്ചു വിടർന്ന മുഖത്താൽ തന്റെ പ്രണയം സ്വീകരിക്കുന്നവൾ... ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ചുവന്നു തുടുത്ത അവളുടെ കവിൾതടം... അവന്റെ ഹൃദയം തുടിച്ചു പോയി... പെട്ടെന്ന് തോളിലേക്ക് ചാഞ്ഞവളെ ഞെട്ടിയവൻ തല ചെരിച്ചു നോക്കി...

"ഈ പെണ്ണ് "ഉറക്കത്തിൽ തന്നിലേക്ക് ചാഞ്ഞവളെ കാണെ അവൻ മൊഴിഞ്ഞുകൊണ്ട് സ്റ്റീറിങ്ങിൽ നിന്ന് ഇടം കൈ ഉയർത്തി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു... മുന്നിലേക്ക് വീഴാതിരിക്കാൻ എന്ന പോൽ... വീടെത്തിയതും ഉമ്മറത്തു ഇരിക്കുന്ന അച്ഛനെ കാണെ അവൻ കാർ നിർത്തി അവളെ തട്ടി വിളിക്കാൻ തുടങ്ങി... "കാശിയേട്ടന്റെ വാവ അല്ലെ ഞാൻ... ഹ്മ്മ്... എന്നെ ഇഷ്ടാലേ... നിക്കറിയാലോ... " "നീ എന്ത് തേങ്ങയാടി പറയുന്നേ"ഉറക്ക പിച്ചിൽ പറയുന്നവളെ നോക്കിയവൻ ചിരിയടക്കി ചോദിച്ചു... "എന്താ കാശി ഇറങ്ങാത്തെ "കേശവൻ ഉമ്മറത്ത് നിന്ന് കാറിൽ നിന്ന് ഇറങ്ങി വരുന്ന കാണാത്ത കാശിയെ സംശയത്തോടെ വിളിച്ചു ചോദിച്ചു ...

"ഒന്നുല്ലച്ചാ വൈശാലി ഉറങ്ങി പോയി.."അവൻ കാറിൽ നിന്ന് പുറത്തോട്ട് ഇറങ്ങിക്കൊണ്ടവൻ പറഞ്ഞു.... അവളുടെ ഡോർ തുറന്നവൻ അവളെ തൂക്കിയെടുത്തുകൊണ്ട് കാലു കൊണ്ട് ഡോർ അടച്ചു ചാവിയിൽ കാർ ലോക്ക് ചെയ്യുന്നത് അമർത്തികൊണ്ട് നടന്നു... "എന്തേലും വയ്യേ... മോൾക് " വൈശാലിയെ എടുത്തു വരുന്ന കാശിയെ കാണെ കേശവൻ പരിഭ്രമത്തോടെ ചോദിച്ചു... "ഏയ്... ഉറങ്ങിയാൽ ഭൂകമ്പം വന്നാൽ പോലും ഇവൾ വിചാരിക്കാതെ ഇവൾ എണീക്കില്ല..."കാശി പറയുന്നത് കേട്ട് അയാൾ ചിരിച്ചു പോയി... കാശി അവളേം കൊണ്ട് അകത്തേക്ക് കയറിയത്തും സോഫയിൽ ദേവിനോപ്പം ഒട്ടിയിരിക്കുന്ന സ്വപ്നയെയും നോക്കി കൊണ്ടവൻ പടികൾ കയറി...

"വൈശാലിക്ക് എന്ത് പറ്റി " കിച്ചണിൽ നിന്ന് ഹാളിലേക്ക് വന്ന സുഭദ്ര വൈശാലിയെ എടുത്തുപോകുന്ന കാശിയെ കണ്ടതും വേവലാതിയോടെ ചോദിച്ചു... "ഇങ്ങനെ ചോദിക്കാൻ ഒന്നുമില്ല സുഭദ്രേ... അവൾ വണ്ടിയിൽ ഉറങ്ങി പോയി അതാണ് "കേശവൻ ഭാര്യയെ നോക്കി പറഞ്ഞു... "പാവം കല്യാണ തിരക്ക് കാരണം ക്ഷീണമുണ്ടാകും "അമ്മ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു... അച്ഛൻ മുറിയിലേക്കും... സ്വപ്ന ദേവിന്റെ മുഖത്തേക്ക് നോക്കി.. നിരാശയോടെയുള്ള ഭാവം... അവൾക് ദേഷ്യം തോന്നി.... "ഞാൻ വന്നിട്ട് ഇത് വരെ ആയിട്ടും നീ എന്താ ഇങ്ങനെ ഇരിക്കുന്നെ..."അവൾ ദേവിനെ ദേഷ്യത്തോടെ നോക്കി... "എനിക്ക് വയ്യ സ്വപ്ന... കല്യാണ ക്ഷീണം നല്ലോണം ഉണ്ട്...

നീ ഒന്ന് മിണ്ടാതെ നിൽക്കാമോ "സോഫയിൽ നിന്ന് ദേഷ്യത്തോടെ എണീറ്റുകൊണ്ടവൻ മുകളിലേക്ക് നടന്നു... "എനിക്കറിയാം കല്യാണം ക്ഷീണമല്ല... പകരം അവളെ നഷ്ടപെട്ട ക്ഷീണമാണ്..."അവന്റെ പോക്ക് നോക്കിയവൾ ദേഷ്യത്തോടെ ഓർത്തു... വൈശാലിയെ ബെഡിൽ കിടത്തിയവൻ ഡ്രെസ്സുമായി ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഇറങ്ങി... ബെഡിൽ കമിഞ്ഞു കിടക്കുന്നവളെ നോക്കി തല തൂവർത്തികൊണ്ട് തുവർത്തു അവിടെ വെച്ചു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി ഡോർ അടച്ചു പ്രവീണിന്റേം അജുവിന്റേം മുറിയിലേക്ക് നടന്നു... മുറിയിൽ കയറുമ്പോൾ തന്നെ ഇരുവരും ബെഡിൽ മലർന്നു കിടന്നു കൊണ്ട് ഫോൺ നോക്കുന്ന തിരക്കിൽ ആയിരുന്നു...

കാശിയെ കണ്ടതും പ്രവീൺ ബെഡിൽ എണീറ്റിരുന്നു.... "ആ വന്നല്ലോ... എവിടെ നിന്റെ കെട്ടിയോൾ "പ്രവീൺ അവനു നേരെ കളിയാലേ ചോദിച്ചു... "അവൾ ഉറങ്ങി..."അവർ മറുപടി നൽകിയവൻ ബെഡിൽ മലർന്നു വീണു... പതിവിലും സന്തോഷം നിറഞ്ഞ അവന്റെ മുഖവും പുഞ്ചിരി തത്തികളിക്കുന്ന അവന്റെ ചുണ്ടുകളും കാണെ പ്രവീൺ നെറ്റി ചുളിച്ചു.... "എന്താടാ നിന്റെ മുഖത്തൊരു മാറ്റം..." പ്രവീൺ അവനെ സംശയത്തോടെ നോക്കിയതും അജ്മലും ബെഡിൽ നിന്ന് എണീറ്റിരുന്നു കൊണ്ട് കാശിയെ നോക്കി.. "എനിക്കെന്ത് മാറ്റം "കാശി നെറ്റിച്ചുളിച്ചു.... "എന്തോ സന്തോഷം നിറഞ്ഞത് പോലെ "പ്രവീൺ "അനിയന്റെ കല്യാണം കഴിഞ്ഞത് കൊണ്ടായിരിക്കും

"അജ്മൽ പറഞ്ഞു... കാശി ഇരുവരുടേം സംസാരം കേട്ട് വെറുതെ ചിരിച്ചു... പ്രവീണും അജുവും അവനെ മിഴിച്ചു നോക്കി.... ഇതുവരെ ഇല്ലാത്ത ഒരു ഭാവം... ചുണ്ടിൽ പുഞ്ചിരി മാത്രം കണ്ണുകളിൽ പോലും വല്ലാത്തൊരു തിളക്കം... "എന്താടാ നിനക്ക് "അവനിലെ ചിരി പകർന്ന പോലെ പ്രവീൺ ചിരിയോടെ ചോദിച്ചു... "അവൾ വിചാരിച്ച പോലെ അല്ലായിരുന്നു പ്രവീ... പാവം ഒരുപാട് സഹിച്ചു... എന്നിട്ടും എനിക്കൊപ്പം നിന്നു... അതിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളു... അവളെ മനസ്സിലാക്കാൻ ഇത്തിരി വൈകിപോയെടാ "കാശി പറയുന്നത് കേട്ട് ഇരുവരും മിഴിച്ചിരുന്നു... "നീ ആരുടെ കാര്യമാ പറയുന്നേ "പ്രവീൺ നെറ്റി ചുളിച്ചു... "വൈശാലി... അവളെ മനസിലാക്കാം ഞാൻ വൈകി പോയി.. "

കാശി പറഞ്ഞതും പ്രവീണിൽ പുഞ്ചിരി തെളിഞ്ഞു... കൊച്ചിയിൽ വന്നപ്പോൾ അവളെക്കുറിച്ചുള്ള എല്ലാ കാര്യവും പ്രവീണിനോട് പറഞ്ഞത് കൊണ്ട് തന്നെ അവനു മനസ്സിലായിരുന്നു കാശി എന്താണ് പറയുന്നതെന്ന്... എന്നാൽ അജു അപ്പോഴും നെറ്റി ചുളിച്ചിരുന്നു.... "തന്നെ വിട്ട് പോകാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു....ഭ്രാന്താണെന് അറിഞ്ഞിട്ടും തന്നെ അകറ്റി നിർത്താതെ കൂടെ നിർത്തിയിട്ടേയുള്ളു... അവസാനം എനിക്ക് വല്ലതും സംഭവിക്കുമോ എന്ന് ഭയന്ന് ജീവൻ പോലും വേണ്ടെന്ന് വെച്ചു തനിക്കൊപ്പം കൂടി... എന്നിട്ടും മനസ്സാലെ ഉൾകൊള്ളാൻ പറ്റാതെ ഒരകലം പാലിച്ചു നിന്നിട്ടെ ഉള്ളു...

പക്ഷെ തന്നിൽ നിന്ന് മൊഴിയുന്ന വാക്കുകൾ നോട്ടങ്ങൾ എല്ലാം എത്രമാത്രം അവൾക് പ്രിയപ്പെട്ടതാണെന്ന് അറിയാൻ വൈകി പോയി ഞാൻ..." കാശിയുടെ കണ്ണിൽ സന്തോഷത്താൽ നീര്തിളക്കം ഉരുണ്ടു കൂടി... പ്രവീൺ ചെറുചിരിയോടെ കേട്ടിരുന്നു.... ഒന്നുമറിയില്ലെങ്കിലും അവന്റെ വാക്കുകളിലെ അജുവും കൂടുങ്ങി കിടന്നു.... "പ്രണയം അതനുഭവിച്ചു തന്നെ അറിയണം...വല്ലാത്തൊരു അനുഭൂതിയാണ് മനസ്സ് തുറന്നു പ്രണയിക്കുമ്പോൾ....പ്രണയിക്കപെടുമ്പോൾ.... " കുളപ്പടവിലെ നിമിഷങ്ങൾ ഓർത്തുകൊണ്ട് കാശി പതിയെ മൊഴിഞ്ഞു... പ്രവീണിന്റെ മനസ്സിൽ അലോഷിയുടെ മുഖം തെളിഞ്ഞു വന്നു.... തന്നിലേക്ക് ഓടി വരുന്നവളുടെ മുഖം..കൊഞ്ചലോടെയുള്ള സംസാരം...

കിലുക്കംപ്പെട്ടി പോലെയുള്ള ചിരി... അവന്റെ മനസ്സ് പിടഞ്ഞു.... ശെരിയാണ് പ്രണയിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്...മനസ്സ് നിറഞ്ഞുനിൽക്കുന്നത് പ്രണയിനി മാത്രമാണ് ഉറങ്ങുമ്പോളും ഉണരുമ്പോളും എല്ലാം അവരുടെ മുഖം മാത്രം... എന്നാൽ ഇന്ന് തന്റെ പ്രണയം ഈ ലോകത്തില്ല.... പക്ഷെ മനസ്സിൽ ഒരു കളങ്കവുമില്ലാതെ ഒരു കോട്ടവും തട്ടാതെ അത് പോലെയുണ്ട്... എന്റെ അലോഷി.. വേദനയോടെ അവൻ ഓർത്തു.... അജ്മലിന്റെ മനസ്സിൽ അവൾ നിറഞ്ഞു നിന്നു... കണ്ട നിമിഷങ്ങളില്ലാം ഹൃദയം തുടിച്ചുകൊണ്ട് തന്നിൽ നിന്ന് മാറിവരുന്ന വികാരം... അവൻ മനസ്സിലാക്കുകായിരുന്നു അവനിലെ വികാരം....അവളോടുള്ള പ്രണയം അവൻ തിരിച്ചറിയുകയായിരുന്നു...

കാശി ബോധത്തിൽ വന്നു കൊണ്ട് പ്രവീണിനെ നോക്കി... താൻ എന്താണ് പറഞ്ഞതെന്ന ബോധം അവൻ സ്വയം ശപിച്ചു... പ്രണയമെന്ന പദം പ്രവീണിൽ മുറിവുള്ളതാണെന്ന് കാശിയിൽ അറിയാം... എന്നിട്ടും താൻ .... ശ്ശെ... കാശി നെറ്റി തടവി... "ആ നിങ്ങൾ കഴിച്ചോ "കാശി വിഷയം മാറ്റാൻ എന്ന പോൽ ചോദിച്ചു.. "ആഹ് കഴിച്ചു നീയോ "അജു ആയിരുന്നു... "ഹ്മ്മ് ഇല്ലാ വിശപ്പില്ല "കാശി പറഞ്ഞുകൊണ്ട് ബെഡിൽ എണീറ്റിരുന്നു... "ആ കാശി നാളെ ഞങ്ങൾ പോകും..."പ്രവീൺ കാശിയെ നോക്കി പറഞ്ഞു... "നാളെ തന്നെ പോണോടാ " "ഹ്മ്മ് വേണം... ഞാൻ ചെന്നില്ലെങ്കിൽ എല്ലാം തകിടം മറിയും..."പ്രവീൺ പറഞ്ഞു.. "നിനക്കും പോണോ "കാശി അജുവിനെ നോക്കി...

"പിന്നെ പോകാതെ ഇപ്പൊ തന്നെ ലീവ് ഒരുപാടായി..."അജു പറഞ്ഞു... കാശി പിന്നെ ഒന്നും പറഞ്ഞില്ല... കാരണം അവനും ജോലിക്ക് കയറണം... അതുകൊണ്ട് തന്നെ അവനറിയാം അതിന്റെ തിരക്ക്... ഇരുവരോടും സംസാരിച്ചുകൊണ്ട് ഗുട്ന്യ്റ്റ് പറഞ്ഞു കൊണ്ട് കാഷി മുറിയിലേക്ക് നടന്നു... അപ്പോൾ കണ്ടു കയ്യിൽ പാൽഗ്ലാസുമായി നടന്നു വരുന്ന സ്വപ്നയെ... അവൻ ഒന്ന് നോക്കിയതെ ഉള്ളു വേഗം മുറിയിൽ കയറി കതകടച്ചു... ബെഡിൽ കിടക്കുന്നവളെ നോക്കി നടുവിൽ കൈകൊടുത്തവൻ നിന്നു... പിന്നെ ഒന്ന് തലക്കുടഞ്ഞു കൊണ്ട് അവൾക്ടുത് ഇരുന്നു... കുളപ്പടവിൽ നിന്ന് ഉറക്കം തൂങ്ങുന്നവളുടെ ദാവണി ഷാൾ എങ്ങനെയൊക്കെയോ ചുറ്റി കൊടുത്താണ് താൻ നടത്തിച്ചത്...

ഇപ്പോഴും അതൊന്നും മാറ്റാൻ പോലും നിക്കാതെ കിടന്നുറങ്ങുവാണ്... കമിഞ്ഞു കിടക്കുന്നവളെ മലർത്തിക്കിടത്തികൊണ്ടവൻ നെറ്റിന്റെ ഷാൾ അവളുടെ ദേഹത്തു നിന്നു എടുത്തു മാറ്റി... അതിന്റെ അസ്വസ്ഥത കാരണം ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും എന്നറിയുന്നത് കൊണ്ട്... അവൾ ഒന്ന് കുറുകി ചുരുണ്ട് കിടന്നു... ലൈറ്റ് ഓഫ് ചെയ്തുകൊണ്ടവൻ ബെഡിൽ അവൾക്കടുത്തായി ചുട്ടിപിടിച്ചു കണ്ണുകളടച്ചു കിടന്നു... ഇടക്കപ്പോഴോ തിരിഞ്ഞു നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്നവളുടെ നെറുകിൽ മുത്തിയവൻ നിദ്രയെ പുൽകി... ******************* സൂര്യപ്രകാശത്താൽ കണ്ണുകൾ പുളിച്ചു തുറന്നുകൊണ്ടവൻ ജനലിലെ കർട്ടൻ വലിച്ചു പ്രകാശം മറച്ചുകൊണ്ട് തിരിഞ്ഞു കിടന്നു...

മുന്നിലെ കണ്ണാടിയിൽ നോക്കി സിന്ദൂരം വരയുന്നവളെ അവന്റെ കണ്ണുകളിൽ പതിഞ്ഞു.... അവൻ ഉണർന്നത് കണ്ണാടിയിലൂടെ കണ്ടവളുടെ മുഖത്ത് വെപ്രാളം പൊതിഞ്ഞു... ഇന്നലെ എപ്പോഴാ ഉറങ്ങിയതെന്നൊന്നും ഓർമയില്ല... പക്ഷെ ഇന്നലെ കുളപ്പടവിലെ കാശിയേട്ടനുമൊത്തുള്ള നിമിഷങ്ങൾ ഓർക്കവെ അവളുടെ കവിളുകൾ ചുവപ്പിച്ചു... അവളിൽ പരവേഷം മൂടി... വേഗം ഡോർ തുറന്നു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി പോയത് കണ്ടു അവന്റെ മിഴിച്ചു കിടന്നു... "അതിനെന്തു പറ്റി "വിളറി പിടിച്ചുള്ള അവളുടെ പോക്ക് കണ്ടവൻ ഓർത്തു.... അമ്മയ്ക്കൊപ്പം ബ്രേക്ഫാസ്റ് ഉണ്ടാക്കാൻ കൂടിയവൾ അടുക്കളയിൽ ചുറ്റി പറ്റി നിന്നു....

പ്രവീണേട്ടനും അജുവേട്ടനും ആന്റിയും ഇന്ന് പോകുന്നത് കൊണ്ട് വേഗം ഭക്ഷണം ഉണ്ടാക്കി ടേബിളിൽ കൊണ്ട് വെച്ചു.... "സ്വപ്ന എണീറ്റില്ലേ " മുത്തശ്ശിയുടെ ചോദ്യം കേട്ട് അമ്മ മുകളിലേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി... മുത്തശ്ശി ഒന്നും മിണ്ടിയില്ല... സുമതി ആന്റിയും പ്രവീണും അജ്മലും അതിഥികളാണ്...അവര്ക് മുന്നിൽ മകൻ കല്യാണം കഴിച്ചു വന്ന മരുമകൾ എനിയും ഉണർന്നില്ല...അമ്മക്ക് വല്ലാതെ തോന്നി... എങ്കിലും സുമതി ആന്റി അത് കാര്യമാക്കിയില്ലാ... ഭക്ഷണമെല്ലാം കഴിച്ചു എല്ലാവരും യാത്ര പറഞ്ഞിറങ്ങി... എന്തുകൊണ്ടോ ഇപ്രാവിശ്യം വൈശാലി കാശിക്കൊപ്പം ചെന്നില്ല... ഒരു കല്യാണം നടന്ന വീടല്ലേ.. ആളുകൾ വരും അമ്മയ്ക്ക് കൂട്ടിനു അവളും നിന്നു...

അച്ഛൻ പണിക്കും മുത്തശ്ശി പുറത്തേക്കും പോയതും അമ്മയും വൈശാലി അകത്തേക്ക് കയറി... ഇന്നലെ രാത്രി അണിഞ്ഞ സാരിയുമായി ഇറങ്ങി വരുന്ന സ്വപ്നയെയും അവൾക് പുറകെ വരുന്ന ദേവിനേം കാണെ അമ്മ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് കിച്ചണിലേക്ക് നടന്നു... വൈശാലിക്ക് അമ്മയുടെ പോക്ക് കാണെ പാവം തോന്നി... "അതെ കല്യാണം കഴിഞ്ഞതല്ലേ... ആദ്യ ദിവസം കുളിച്ചു ഇറങ്ങണം... കല്യാണ പെണ്ണിനെ കാണാൻ അയൽവക്കത്തുനോക്കെ ആളുകൾ വരും...അതുകൊണ്ട് താൻ പോയി ഫ്രഷ് ആയി വാ" സ്വപ്നയോടായി വൈശാലി പറഞ്ഞു... "എനിക്ക് ചായ വേണം... എന്നിട്ട് കുളിക്കാം "സ്വപ്ന താല്പര്യമില്ലാതെ പറഞ്ഞു..

"നിനക്കെന്താ സ്വപ്ന വൈശാലി പറഞ്ഞത് അനുസരിച്ചാൽ..." ദേവ് സ്വപ്നക്ക് നേരെ ദേഷ്യപ്പെട്ടതും സ്വപ്നക്ക് ദേഷ്യം വന്നു... "ഞാൻ എന്തിനാ ഇവളെ അനുസരിക്കുന്നെ...നീ എന്തിനാ ഇവൾക്ക് വേണ്ടി വാദിക്കുന്നെ ദേവ്.. നീ എന്റെ ഭർത്താവ് ആണ്... അത് മറക്കണ്ടാ "സ്വപ്ന വൈശാലിയെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു... "വൈശാലി എന്റെ സുഹൃത്താണ് അവളെ അനുസരിച്ചാൽ നിനക്കെന്താണ് "വൈശാലിയെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി തന്നെയാണ് ദേവ് അവൾക് സപ്പോർട്ട് ചെയ്തു പറയുന്നത്... "ഫ്രണ്ട് അല്ലെ... ഞാൻ നിന്റെ ഭാര്യ ആണ് അത് മറക്കണ്ടാ "സ്വപ്ന ചീറി.. വൈശാലി അമ്മയ്ക്ക് വിഷമം ആകണ്ടാ എന്ന് കരുതി പറഞ്ഞുപോയതാണ്...

എന്നാൽ തന്റെ പേര് ചൊല്ലി വഴക്കിടുന്നവരെ കാണെ അവൾക് തല പെരുകുന്ന പോലെ തോന്നി... "ഒന്ന് നിർത്തുന്നുണ്ടോ... നീ കുളിക്കേം വേണ്ടാ നീ എന്റെ പേര് പറയേം വേണ്ടാ... സ്വപ്ന പറഞ്ഞത് പോലെ ഞാൻ നിന്റെ ഫ്രണ്ട് ആയിരുന്നു എന്നാലിപ്പോ ഞാൻ നിന്റെ ഏട്ടത്തിയാണ്... അതുകൊണ്ട് ആ ഒരു ഇത് മതി എന്നോട്.." ഇരുവരോടും കനപ്പിച്ചു പറഞ്ഞുകൊണ്ടവൾ അടുക്കളയിലേക്ക് നടന്നു... സ്വപ്ന ദേവിനെ ചെറഞ്ഞു നോക്കികൊണ്ട് മുറിയിലേക്ക് കലി തുള്ളി നടന്നു... പുതുപെണ്ണിനെ കാണാനുള്ള അയൽവാസികളുടെ വരവും തിരക്കും കാരണം വൈശാലി പിടിപ്പത് പണിയിൽ മുഴുകി...

എന്തുകൊണ്ടോ കാശിക്ക് മുന്നിൽ ചെല്ലാൻ അവൾക് വല്ലാതെ തോന്നി... അതുകൊണ്ട് അവനിൽ നിന്ന് മുങ്ങി നടന്നു... എന്നാൽ പെട്ടെന്നുള്ള അവളുടെ ഒളിച്ചുകളിയിൽ കാശി സംശയിച്ചു നിന്നു... "വൈശാലി..."മുറിയിൽ നിന്ന് കാശിയുടെ നീട്ടി വിളി കേട്ടു അടുക്കളയിൽ നിന്ന് അവളുടെ കയ്യിലെ ഗ്ലാസ്‌ നിലംപതിച്ചു പോയി... "വൈശാലി..."വീണ്ടും അലർച്ച കേട്ടതും അവൾ കയ്യിലെ വെള്ളം സാരിയിൽ തുടച്ചു കൊണ്ട് മുകളിലേക്ക് പാഞ്ഞു... "ഈ കാശിയേട്ടനെന്തിനാ അലറണേ.."മനസ്സിൽ മൊഴിഞ്ഞുകൊണ്ടവൾ പടികൾ ഓടി കയറി..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story