താലി 🥀: ഭാഗം 48

thali

എഴുത്തുകാരി: Crazy Girl

വൈശാലി മുകളിലേക്ക് ദൃതി പെട്ട് കയറുമ്പോൾ കണ്ടു സ്വപ്നയും ദേവും സോഫയിൽ ഞെട്ടി ഇരിക്കുന്നുണ്ടായിരുന്നു... കാശിയുടെ അലർച്ചയാണ് കാര്യം.... ഇത് പോലെ ശബ്ദമുയർത്തുന്നത് ഇതാദ്യമാണ്... ദേഷ്യമാണെൽ സന്തോഷമാണെലും സങ്കടമാണേലും അതികം പ്രകടിപ്പിക്കാതെ യാതൊരു ഭാവവുമില്ലാതെ നിൽക്കുന്നവാനാണ് കാശി... അതുകൊണ്ട് തന്നെ പെട്ടെന്നുള്ള അവന്റെ അലർച്ച വൈശാലിയേയും ദേവിനെയും ഞെട്ടിച്ചിരുന്നു.... സ്വപ്നക്ക് അവനെ പറ്റി അതികം അറിയില്ലെങ്കിലും അവളും മിഴിച്ചിരുന്നു... "വൈശാലി..." "ദാ വരണൂ " മുറിയിൽ നിന്ന് ഇറങ്ങിയവൻ വിളിച്ചതും പടികൾ കയറിക്കൊണ്ട് പയറുന്നവളെ കണ്ട് നിശബ്ദമായി നിന്നു...

കാശിക്ക് മുന്നിൽ അവൾ നിന്നു അവനെ എന്തെന്ന മട്ടിൽ കിതച്ചു നോക്കി.... ദേവും സ്വപ്നയും നേർകുനേർ നിൽകുന്ന കാശിയെയും വൈശാലിയേയും ഉറ്റുനോക്കി... "ഷെൽഫിൽ വെച്ച എന്റെ ഫയൽ എവിടെ" കൈകൾ കെട്ടിയവൻ അവൻ ചോദിച്ചതും അവൾ നെറ്റി ചുളിച്ചു... "ഉള്ളിലുണ്ടല്ലോ "അവൾ നെറ്റിച്ചുളിച്ചു പറഞ്ഞു... "എന്നാ കാണുന്നില്ല "അവൻ കടുപ്പിച്ചു പറഞ്ഞതും അവനെ മറികടന്നവൾ മുറിയിൽ കയറി... ദേവിനേം സ്വപ്നയെയും ഒന്ന് നോക്കി കാശിയും അവൾക് പുറകെ നടന്നു ഡോർ അടച്ചു... "ഇന്ന് അവൾക് നല്ല കിട്ടും..."സ്വപ്ന പുച്ഛത്തോടെ പറഞ്ഞു... ദേവും ഒന്നും മിണ്ടിയില്ലാ... അവൻ അടഞ്ഞ ഡോറിൽ ഒന്ന് നോക്കി...

അവനറിയാം ദേഷ്യം തോന്നിയാലും കാശി അവളെ ഒന്നും ചെയ്യില്ലെന്ന്... അവൻ അടഞ്ഞ ഡോറിൽ നോക്കി നിശ്വസിച്ചു കൊണ്ട് നേരെ ഇരുന്നു... സ്വപനം അവന്റെ നെഞ്ചിൽ ചാരി മൊബൈൽ സ്ക്രോൾ ചെയ്തു... കാശി ഡോർ അടച്ചു തിരിഞ്ഞു ബെഡിൽ ഇരുന്നു.. സാരിയുടെ അറ്റം ഇടുപ്പിൽ കുത്തി മേലെ അലങ്കോലമായി ചുറ്റി കെട്ടിയ മുടിയും കൊണ്ട് ഷെൽഫാകെ അവൾ പരതികൊണ്ടിരുന്നു... "ഞാൻ.. എടുത്തില്ല കാശിയേട്ടാ..."അവൾ ഡ്രെസ്സിനടിയിൽ എല്ലാം പരതികൊണ്ട് പറഞ്ഞു... "നമ്മൾ രണ്ടാളും മാത്രമേ മുറിയിൽ ഉള്ളു... വേറെവിടെ പോകാൻ ആണ്... ഞാൻ വെച്ചത് ഷെൽഫിലാ "അവൻ ബെഡിൽ ബാക്കിൽ കൈകുത്തി ഇരുന്നുകൊണ്ട് അവളുടെ പരതൽ നോക്കി പറഞ്ഞു...

"ശ്ശെ എന്നാലും എവിടെ പോയതാ "എത്ര തിരഞ്ഞിട്ടും കാണാട്ടത് കണ്ട് സ്വയം പറഞ്ഞവൾ ഡ്രെസ്സെല്ലാം നിലത്തു വാരി നിലത്തിട്ടു... "എത്ര മുങ്ങിതപ്പിയാലും കിട്ടാൻ പോണില്ല വൈശാലി... സ്റ്റൂൾ വെച്ചു ഷെൽഫിനു മേലെ നോക്കാൻ എന്തായാലും നീ തുനിയില്ല.... ഇന്ന് മൊത്തം എന്റെ മുന്നിൽ പെടാതെ ഒളിച്ചു കളിച്ചതല്ലേ... കുറച്ചു നേരം എന്റെ മുന്നിൽ നിന്ന് തിരഞ്ഞു കളിക്ക് " അവൾ ചുണ്ട് കോട്ടി ഓർത്തു.... "എന്റീശ്വരാ എവിടെ പോയതാ അത് "ഡ്രെസ്സെല്ലാം നിലത്തിട്ടു ഷെൽഫ് മൊത്തം കാലിയയതും നെറ്റിയിൽ ഒഴുകിയ വിയർപ്പ് തുടച്ചവൾ ഓർത്തു.... ശേഷം മേശക്കുള്ളിലും കട്ടിലിനടിയിലും ഒക്കെ തിരിഞ്ഞു... ബെഡിൽ ഇരിക്കുന്നവന്റെ കാൽ തട്ടി മാറ്റി കാര്യമായി തിരഞ്ഞു കൊണ്ടിരുന്നു...

അവനു ചിരി വന്നു പോയി... തിരഞ്ഞു തിരഞ്ഞു അവസാനം തളർന്നവൾ വെറും നിലത്തു ക്ഷീണത്തോടെ ഇരുന്നു.... "എനിക്കറിയില്ല കാശിയേട്ടാ അതെവിടെയാണെന്ന് "അവൾ അവനെ ദയനീയാമായി നോക്കി.. എന്നാൽ അവന്റെ കൂസൽ ഇല്ലാത്ത ഇരുത്തം കാണെ അവൻ നെറ്റിച്ചുളിച്ചു... "കാശിയേട്ടനെന്താ ടെൻഷൻ ഇല്ലാത്തെ നാളെ ബാങ്കിൽ പോകുമ്പോ എടുക്കേണ്ടതല്ലേ "അവൾ അവനെ ഉറ്റുനോക്കി ചോദിച്ചു... "അതെ... എല്ലായിടത്തും തിരഞ്ഞോ നീ" "ഹാ തിരഞ്ഞു.. ഇനി എവിടേം ബാക്കിയില്ല "മൊത്തം അടിമറിച്ചിട്ട റൂം നോക്കി നെടുവീർപ്പിട്ടവൾ പറഞ്ഞു... അവൻ ചുണ്ടോന്നു കോട്ടി... ഷെൽഫിനടുത്തേക്ക് നടന്നു... അവൾ നിലത്തു നിന്നു എണീറ്റു അവനെ ഉറ്റുനോക്കി....

കാലൊന്നു ഉയർത്തി കയ്യെത്തിച്ചു ഷെൽഫിനു മേലെ നിന്ന് എടുക്കുന്ന ചുവന്ന ഫയൽ കാണെ അവൾ മിഴിച്ചു നിന്നു... "നീ മേലെ നോകീല "അവൻ ഫൈലിലെ പോടീ തട്ടി ഭദ്രമായി ഷെൽഫിൽ വെച്ചു കൊണ്ട് പറഞ്ഞു... അവളുടെ ചുണ്ടുകൾ കൂർത്തു .. നിലം മൊത്തം ചിതറി കിടക്കുന്ന വസ്ത്രം... മേശയിൽ മൊത്തം അലങ്കോലമായി കിടക്കുന്ന സാധനങ്ങൾ... ഇത്രയും നേരം കിടന്നു തപ്പി കൊണ്ട് വെറുതെ വേസ്റ്റ് ആയ തന്റെ എനർജി... അവൾ അവനടുത്തു പാഞ്ഞു കൊണ്ട് അവനെ തല്ലാൻ തുടങ്ങി... അവനു ചിരിച്ചു പോയി... "മനുഷ്യൻ ഇത്രയും നേരം കിടന്ന് തിരയുമ്പോൾ ഇരുന്ന് നോക്കുന്നു അല്ലെ... എന്നെ കളിപ്പിച്ചത് മതിയായില്ല അല്ലെ...

ഹേ... ഒളിപ്പിച്ചു വെച്ചു കണ്ട് പിടിക്കാൻ ഇതെന്താ ഒളിച്ചു കളിയോ ഏഹ്..."അവന്റെ ദേഹത്തു പൊതിരെ തല്ലികൊണ്ടവൾ പറഞ്ഞുകൊണ്ടിരുന്നു... അവൻ അവളുടെ കൈകൾ പിടിച്ചു വെച്ചു അവളെ നിർത്തിച്ചു അവൾ കിതച്ചു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി... "അത് തന്നെയാ എനിക്കും അറിയേണ്ടത്... ഇതെന്താ ഒളിച്ചു കളിയോ... രാവിലെ മുതൽ ശ്രെദ്ധിക്കുന്നതാ എന്റെ മുന്നിൽ പെടാതെ അടുക്കളയിൽ തന്നെ ഇരിക്കാൻ അവിടെ നിന്റെ കെട്ടിയോൻ ഉണ്ടോ "അവൻ കടുപ്പിച്ചു ചോദിച്ചതും... അവളിലെ ദേഷ്യമെല്ലാം ചോർന്നു പോയി... അവൾ പരുങ്ങി...

"അത്... അതെ പിന്നെ "അവന്റെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റിയവൾ കൈത്തണ്ടയിൽ മുറുകിയ അവന്റെ കൈകൾ വിടുവെക്കാൻ മെല്ലെ കുടഞ്ഞു കൊണ്ട് വാക്കുകൾക് പരതി... "ഏത് പിന്നെ "അവൻ മുറുക്കികൊണ്ട് അവളുടെ കൈകൾ പിടിച്ചു... അവൾ ഒന്നും മിണ്ടിയില്ലാ... "വാവേ..."അവളുടെ കൈകൾ വിട്ടവൻ അവളിലേക്ക് അടുത്തുകൊണ്ട് വിളിച്ചു... അവന്റെ വിളിയിൽ ഹൃദയമിടിപ്പ് ഉയർന്നുകൊണ്ടവൾ പിന്നോട്ട് നീങ്ങി... "വാവേ "നേർമയോടുള്ള അവന്റെ സ്വരം അവളെ തളർത്തുന്ന പോലെ തോന്നി... പിന്നിലോട്ട് നീങ്ങിയവൾ മേശയിൽ തട്ടി നിന്നു... അവന്റെ വിളിയിൽ കവിളുകൾ ചുവന്നു തുടുത്തു... കൈകളിൽ ചൂട് പിടിച്ചു... കാലുകൾ തണുത്തു മരവിച്ചു പോയി...

ആകെ തളരുന്ന പോലെ... അവന്റെ മുഖം അവളിലേക്ക് അടുത്തു .... അവൾ കഴുത്തുവട്ടിച്ചു...അവളിലെ വെപ്രാളം പരവേഷം അവനിൽ ആവേശം തോന്നി... ചുവന്നു തുടുക്കുന്ന കവിളുകൾ അവൻ കൺചിമ്മാതെ നോക്കി... കഴുത്തു വെട്ടിച്ചവളുടെ ചെവിയോരം അവന്റെ ചുണ്ടുകൾ ചേർത്തു... അവൾ ഒന്ന് കുറുകി മേശയിൽ പിടി മുറുക്കി... "പുഴുപ്പല്ലിക്ക് നാണമോ "കുസൃതിയോടെ അവൻ ചോദിച്ചതും പിടപ്പോടെ അവൾ അവനെ തള്ളി... അവൻ ചിരിയടക്കാൻ പാട് പെട്ടു... അവളുടെ ചുണ്ടുകൾ കൂർത്തു... മൂക്കിൻതുമ്പ് ചുവന്നു... ചുണ്ടുകൾ വിറച്ചു...

"ദേ കാശിയേട്ടാ ഞാൻ..."ദേഷ്യത്തോടെ അവനെ നേരെ പറയാൻ നിന്നതും കാറ്റ്‌പോലെ അവളിലേക്ക് അടുത്തുകൊണ്ടവൻ ഇടുപ്പിൽ കൈവെച്ചു ഉയർത്തികൊണ്ട് മേശയിൽ ഇരുത്തി അവളുടെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു... മിഴിഞ്ഞു വന്ന അവളുടെ മിഴികൾ അതികം വേഗമായി കൂമ്പിയടഞ്ഞു പോയി...avalude കൈകൾ മേശയിൽ തട്ടി തടഞ്ഞുകൊണ്ട് അവിടെയുള്ള സാധങ്ങളെല്ലാം നിലം പതിഞ്ഞുകൊണ്ട് ഇടം കൈ അവന്റെ പിന്കഴുത്തിലും വലംകയ്യ് അവന്റെ മുടിയിലും കൊരുത്തുപിടിച്ചു... കാലുകൾ അവനെ ചുറ്റിപിടിച്ചു... അവന്റെ കൈകൾ അവളുടെ സാരിക്കിടയിലെ ഇടുപ്പിലൂടെ ദിശമാറി ഇഴഞ്ഞുകൊണ്ടിരുന്നു.... ശ്വാസം വിലങ്ങിയ ദീർഘചുംബനം...

വിട്ടുമാറാൻ ആകാതെ കാറ്റിനു പോലും കടക്കാൻ സമ്മതിക്കാതെ ചേർന്നു നിന്നുള്ള ദീർഘചുംബനം... ഇരുഹൃദയും ഒരേ താളത്തിൽ മേളം തുടങ്ങി... ഇരുശരീരവും ഒരേ വികാരത്തത്താൽ ചൂടു പിടിച്ചു... ഇരുമനസ്സും പ്രണയത്താൽ നിറഞ്ഞൊഴുകി.... ശ്വാസം വിലങ്ങി പിടഞ്ഞുപോകുമെന്ന് തോന്നിയത്തും അവളിൽ നിന്ന് അകന്നു മാറിയവൻ മേശയിൽ ചാരി നിന്നു... കണ്ണുകൾ മെല്ലെ തുറന്നവൾ കിതപ്പടക്കി അവന്റെ തോളിൽ തല ചാരി... ഇരുവരുടേം നിശ്വാസങ്ങൾക് പോലും പ്രണയം കൈമാറുന്ന പോലെ... തല ഉയർത്തിയവൾ അവന്റെ കഴുത്തിൽ ചുണ്ടമർത്തി കൊണ്ട് വീണ്ടും തോളിൽ തല ചായിച്ചു കിടന്നു.... അവനിൽ നേരിയ പുഞ്ചിരി വിരിഞ്ഞു...

"എനിയും മുങ്ങി നടന്നാൽ ഇത് പോലെ ആയിരിക്കില്ല... എന്റെ പ്രതികരണം..."അവൻ ഗൗരവം നിറച്ചു കുറുമ്പോടെ പറഞ്ഞു... അവൾ മേശയിൽ നിന്ന് ചാടി ഇറങ്ങി... "അങ്ങനെ ആണെങ്കിൽ എനിയും ഞാൻ ഒളിച്ചു നടക്കും... കാശിയേട്ടൻ തരുന്ന പണിഷ്മെന്റെ എനിക്കങ്ങു ഇഷ്ടായി "കണ്ണിറുക്കി പറഞ്ഞവൾ ഊന്നി നിന്നു കൊണ്ട് അവന്റെ ചുണ്ടിൽ മുത്തി തിരിഞ്ഞു നടന്നു... അവൻ അവളെ മിഴിച്ചു നോക്കി... "ആ പിന്നെ... ഞാൻ വരുമ്പോഴേക്കും റൂം മൊത്തം ക്ലീൻ ആയിരിക്കണം... അല്ലെങ്കിലേ ഈ വൈശാലി ആരെന്നറിയും.... മുത്തത്തിലൊന്നും ഒതുക്കില്ല എന്റെ പണിഷ്മെന്റ്...വയറും വീർത്തു നിന്നു കൊണ്ട് കാശിയേട്ടനെ ഓടിക്കും..

പറഞ്ഞില്ലാന്നു വേണ്ട " ചുണ്ട് കോട്ടി പറഞ്ഞുപോകുന്നവളെ മിഴിച്ചുനോക്കിയവൻ പകപ്പോടെ നിന്നു.. സ്വയം തലക്ക് മേട്ടി.... പതിയെ ചിരി വന്നു പോയി... "ഈ പെണ്ണ് "സ്വയം ചിരിയടക്കിയവൻ മൊഴിഞ്ഞുകൊണ്ട് വീണു പരന്നു കിടക്കുന്ന വസ്ത്രമെല്ലാം ഷെൽഫിൽ ഒതുക്കി വെച്ചു.... ******************* കമ്പനിയിൽ നിന്ന് വന്നു സോഫയിൽ ഇരിക്കുന്ന പ്രവീണിന്റെ അടുത്തേക്ക് ഓറഞ്ച് ജൂസുമായി സുമതി ഇരുന്നു... അവൻ അമ്മയെ നോക്കി കൊണ്ട് ജൂസ്‌ മുഴുവൻ കുടിച്ചു ഗ്ലാസ്‌ ടിപോയിൽ വെച്ചു കൊണ്ട് അമ്മയുടെ മടിയിൽ തല ചായിച്ചു കിടന്നു... "പ്രവീ"മകന്റെ മുടിയിൽ തലോടിയവർ വാത്സല്യത്തോടെ വിളിച്ചു... "ഹ്മ്മ് പറ മമ്മാ "അവൻ കറങ്ങുന്ന ഫാനിൽ കണ്ണ് പതിപ്പിച്ചു പറഞ്ഞു...

"വയ്യേ മോനു "അവന്റെ നെറ്റിയിൽ തലോടിയവർ പറഞ്ഞു... "ഹ്മ്മ് ഇല്ലാ... മമ്മാക്ക് എന്താ പറയാനുള്ളത്"അവൻ സുമതിയിലേക്ക് സംശയത്തോടെ നോക്കി... അവർക് പറയണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു പക്ഷെ മനസ്സ് പറയാൻ തന്നെ തീരുമാനിച്ചു... "മോനെ എത്രന്നാൾ നീ ഇങ്ങനെ... എനിക്കിപ്പോൾ കാലും കയ്യുമെല്ലാം ഒരുമരവിപ്പ് പോലെ വേദനയാ " "ഞാൻ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാമെന്നു... കേൾക്കാഞ്ഞിട്ടല്ലേ... എന്തായാലും നാളെ പോണം.. മൊത്തമായി ഒന്ന് ചെക്കപ്പ് ചെയ്യാം"അവൻ ശകാരത്തോടെ പറഞ്ഞു... "അതല്ല പ്രവീ.. എനിക്കെനി ജീവിക്കണമെന്നൊന്നും ഇല്ലാ.... പക്ഷെ നിനക്കങ്ങനെ ആണോ.. ജീവിതം തുടങ്ങി പോലുമില്ലാ...

നിന്നെ ഓർത്താ എനിക്കിപ്പോ വേവലാതി "അവർ വിഷാദത്തോടെ പറഞ്ഞു... അവൻ മമ്മയെ ഉറ്റുനോക്കി... "ഞാൻ സുമേഷിനോടും ലതയോടും നിന്റെ കാര്യം സംസാരിച്ചിരുന്നു... മോൻ സമ്മതമാണെങ്കിൽ "സുമതി ഒന്ന് പറഞ്ഞു നിർത്തി... "മമ്മയെന്താ പറഞ്ഞു വരുന്നേ "അവൻ മടിയിൽ നിന്ന് എണീറ്റിരുന്നു കൊണ്ട് സുമതിയെ നെറ്റി ചുളിച്ചു നോക്കി... "കല്ലുമോളെ നമുക്കിവിടെ കൊണ്ട് വരാം പ്രവീ... നല്ല മോളാ നിനക്ക്.. നിനക്ക് നന്നായി ചേരും..." "മമ്മാ "അവൻ അലറിക്കൊണ്ടവരെ വിളിച്ചു... സുമതി ഞെട്ടി പോയി... "മോനെ പ്രവീ" വിറഞ്ഞു നിൽക്കുന്ന പ്രവീണിനെ നേരിയ ഭയത്തോടെ അവർ വിളിച്ചു... "വേണ്ടാ... ഒന്നും പറയണ്ടാ... ഒക്കെ നിർത്തിക്കോ...

കല്ലു അവളെ ഒരിക്കലും എനിക്ക് സ്വീർകരിക്കാൻ കഴിയില്ല അവളെ മാത്രമല്ലാ ഒരു പെണ്ണിനേം..."അവൻ ദേഷ്യത്തോടെ പറഞ്ഞു... "മോനെ... എത്രകാലവും നീ ഇങ്ങനെ... പെട്ടെന്ന് വേണ്ടടാ... എന്റെ മരണ ശേഷം നീ ഒറ്റക്ക്... ഓർക്കാൻ വയ്യെടാ മമ്മക്ക് "സുമതിയുടെ കണ്ണുകൾ നിറഞ്ഞു... അത് കാണെ അവൻ ദേഷ്യപ്പെടാൻ കഴിയാതെ അവൻ മുകളിലേക്ക് ദേഷ്യത്തോടെ നടന്നു... സുമതി സോഫയിൽ ഇരുന്നു തേങ്ങി... "അലോഷി... അവളെ മറന്നൊരു ജീവിതം... തനിക്കാകില്ല എന്ന് അറിയില്ലേ മമ്മക്ക്.... എന്നിട്ടും.. എങ്ങനെ തോന്നി എന്നോടിത് പറയാൻ... സാധിക്കില്ല... ഒരിക്കലും ഒരുപെണ്ണിനേം തന്നില്ല ജീവിധത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ സാധിക്കില്ല...

മനസ്സിൽ അലോഷി ഉള്ളടുത്തോളം... അത് മറ്റു പെൺകുട്ടികളെ ചതിക്കുന്നത് പോലെയാ... അതിലുപരി... അലോഷിയെ അല്ലാതെ ആരെയും തനിക് ആ സ്ഥാനത് കാണാൻ കഴിയില്ല... കല്ലു... അവൾ... അവൾ അലോകിന്റെ പെണ്ണാ.. അവനെ മാത്രം സ്നേഹിക്കുന്നവളാ... എന്നിട്ടും അവളെ ഞാൻ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ... ഒരിക്കലും സാധ്യമല്ലാ... അവളെയെന്നല്ല ആരെയും സാധിക്കുകയില്ല... " അവൻ വേദനയോടെ ഓർത്തു.... വല്ലാതെ ദേഷ്യം തോന്നി.. വാതിൽ കൊട്ടിയടച്ചവൻ ബെഡിൽ മലർന്നു കിടന്നു.... കണ്ണിൽ നിന്ന് കണ്ണീർ പൊഴിഞ്ഞു... മനസ്സ് നിറയെ അവളുടെ മുഖം ... അലോഷിയുടെ ഓർമ്മകൾ മാത്രം.... *******************

ഹാളിൽ നിന്ന് ഉയരുന്ന അമ്മയുടെ കണ്ണീർ അവഗണിച്ചുകൊണ്ട് കല്ലു ദേഷ്യത്തോടെ സ്കൂട്ടിയുമായി ഇറങ്ങി... അവൾക് വല്ലാതെ ദേഷ്യം തോന്നി... മുന്നും പിന്നും ഒന്നും നോക്കാതെ വേഗത കൂട്ടിയവൾ ദേഷ്യം തീർത്തുകൊണ്ടിരുന്നു... "പ്രവീൺ... അവനുമായി പരിചയമുണ്ടെന്നല്ലാതെ മറ്റൊരു ബന്തവും അവനുമായി എനിക്കില്ല... പിന്നെന്ത് കണ്ടിട്ടാണ് അവനുമായി ഇങ്ങനെ ഒരു ആലോചന... എന്റെ അലോക്... അവനു പകരമായി അവന്റെ കൂട്ടുകാരനോ.... പറ്റില്ലാ.... ഒരിക്കലും പറ്റില്ലാ....." അവൾ സ്കൂട്ടി പാർക്ക്‌ ചെയ്തുകൊണ്ട് കടൽ തീരത്തെ ബെഞ്ചിൽ ഇരുന്നു.... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.... "എന്തിനാ അലോക് എന്നെ വിട്ട് നീ പോയത്...

അറിയുന്നില്ലേ നീ... ഹൃദയം പൊട്ടി പിടയുന്നത് നീ അറിയുന്നില്ലേ.... എനിക്ക് കഴിയില്ലെടാ... നിന്നെ മറന്നു ഒരു ജീവിതം... തനിക് സാധ്യമാകുമോ എന്നറിയില്ലേടാ..." മുഖം പൊത്തിയവൾ തേങ്ങി... മൊബൈലിലെ മെസ്സേജ് ട്യൂൺ ഉയർന്നതും കണ്ണുകൾ തുടച്ചവൾ മൊബൈൽ കയ്യിലെടുത്തു... പരിചിതമല്ലാത്ത നമ്പറിൽ നിന്നൊരു വാട്സാപ്പ് മെസ്സേജ് നെറ്റിച്ചുളിച്ചവൾ റിപ്ലൈ നൽകി.... ******************* വസ്ത്രങ്ങൾ അകന്നു മാറിയതും സ്വപ്ന ദേവിനെ അകറ്റി നിർത്തി.. കിതപ്പോടെ അവൻ അവളെ മുഖം ചുളിച്ചു നോക്കി... കയ്യേത്തിച്ചുകൊണ്ടവൾ ടേബിളിലെ വിരിപ്പ് തുറന്നു കയ്യിലെ പാക്ക് അവനു നേരെ നീട്ടി...

അവൻ വാങ്ങി കൊണ്ട് അവളെ സംശയിച്ചു നോക്കി... "പ്രൊട്ടക്ഷൻ വേണം... ഇപ്പോഴേ ഒരു കുഞ്ഞു...അതെന്റെ പ്ലാനിൽ ഇല്ലാ..."അവൾ പറഞ്ഞതും നിശ്വസിച്ചുകൊണ്ടവൻ ബെഡിൽ മലർന്നു കിടന്നു... "പിന്നെന്താണ് നിന്റെ പ്ലാൻ " "പലതും ഉണ്ട്... ഇപ്പൊ ജോളിയടിച്ചു ജീവിക്കണം "അവൾ പറഞ്ഞത് കേട്ടവൻ അവളെ നോക്കി... "ഹ്മ്മ്...നിന്റെ ജോളിക്ക് അനുസരിച്ചു നടക്കാൻ എന്നെ കിട്ടുമെന്ന് കരുതണ്ടാ.."അവൻ മുഖം വെട്ടിച്ചു പറഞ്ഞു... "എന്തുകൊണ്ട് പറ്റില്ലാ... നിന്നോട് പണം ചിലവഴിക്കാനൊന്നും പറയുന്നില്ലല്ലോ... എന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന പൈസക്ക് അല്ലെ ഞാൻ പറയുന്നത് പോലെ ജീവിക്കാൻ പറയുന്നത്...

"അവൾ പറഞ്ഞത് കേട്ട് അവൻ മറുപടിയില്ലാതെ തിരിഞ്ഞു കിടന്നു... കേൾക്കണം... എല്ലാം ഞാൻ കേൾക്കണം... എന്റെ മാത്രം സ്വാർത്ഥത എന്നെ തിരിച്ചു കൊത്തിയിരിക്കുന്നു..പണമാണ് ജീവിതം എന്ന് കരുതിയ എനിക്ക് തെറ്റിയിരിക്കുന്നു... അവൻ ഓർത്തു.... ദേഹത്തിലേക്ക് ഇഴഞ്ഞുവരുന്ന കൈകൾ അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയിരുന്നു... വീണ്ടും അവളിലേക്ക് ചാഞ്ഞവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.... ******************* കയ്യിലെ ആവിപറക്കുന്ന ചായയുമായവൾ ദൃതിയിൽ പടി കയറി മുറിയിലേക്ക് നടന്നു... ഷർട്ട്‌ ഇൻസൈട് ചെയ്ത് മുടി ചീകുന്നാ കാശിയെ നോക്കിയവൾ ടേബിളിൽ ഗ്ലാസ്‌ വെച്ചുകൊണ്ട് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു...

അവളുടെ മുഖം മങ്ങി... അവനെ നോക്കിയിരുന്നു... കണ്ണാടിയിലൂടെ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു വാടിയ മുഖത്തോടെ നോക്കുന്നവളെ കാണെ ചിരി മറച്ചുകൊണ്ടവൻ തിരിഞ്ഞുകൊണ്ട് ടേബിളിലെ ചായ ഗ്ലാസ്‌ കയ്യിലെടുത്തു ചുണ്ടോടു ചേർത്തു... "എപ്പോളാ കാശിയേട്ടാ എത്തുന്നേ "അവളുടെ ചുണ്ടുകൾ പിളർത്തി... "അഞ്ചു മണിയാകും "അവൻ അവളെ നോക്കി പറഞ്ഞു... "അത്രയും നേരമോ "അവളുടെ ശബ്ദം ഉയർന്നു... അവൻ അവളെ തന്നെ നോക്കി ചായ കുടിച്ചു... "ശേ... ജോലിയൊന്നും വേണ്ടായിരുന്നു... പണ്ടത്തെ കാശിയേട്ടൻ ആണേൽ എപ്പോഴും കൂടെ ഉണ്ടായേനെ... "അവൾ പറഞ്ഞത് കേട്ട് അവൻ മിഴിച്ചു...

"അയ്യെടി... നിന്നെ ഒട്ടിയിരിക്കാം ഞാൻ"അവൻ പുച്ഛിച്ചു പറഞ്ഞുകൊണ്ട് ഗ്ലാസ്‌ ടേബിളിൽ വെച്ചു... "എന്നേം കൂട്ടുവോ കാശിയേട്ടാ "ബാഗ് എടുത്തു തോളിൽ ഇടുന്നവനെ നോക്കി വിതുമ്പിക്കൊണ്ടവൾ ചോദിച്ചു... "ടൂറിനല്ല പോകുന്നെ ജോലിക്കാ....അല്ലാ മോൾക് എത്ര സപ്ലൈ ഉണ്ടെന്ന പറഞ്ഞെ "അവൻ ചോദിച്ചതും അവൾ ഇളിച്ചു കൊണ്ട് വിരലുകൾ മടക്കി രണ്ടെണ്ണം ഉയർത്തി... "ഹും രണ്ട് സപ്ലൈ... മാഷിന്റെ മോളാ... വല്ലവരും അറിഞ്ഞാൽ നാണക്കേടാ.."അവൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടുകൾ കൂർത്തു... "അത് കാശിയേട്ടനൊപ്പം കളിച്ചു നടന്നിട്ടാ... ഞാൻ എക്സാം എഴുതാൻ പോകുമ്പോൾ കാശിയേട്ടൻ വാശി പിടിക്കും.. എന്റെ കൂടെ വരണമെന്ന് പറഞ്ഞ് കരയും..

.അമ്മയാണ് പിടിച്ചു മുറിയിൽ ആകുന്നെ...അതൊക്കെ ഓർത്തു പോകുന്ന എന്റെ മനസ്സിൽ എക്സാം എഴുതുമ്പോൾ കാശിയേട്ടന് മാത്രമേ ഉള്ളു... അതുകൊണ്ടാ പൊട്ടി പോയെ "അവൾ വീറോടെ പറഞ്ഞു "ആഹാ ഇനി അതും എന്റെ തലേൽ ഇട്.. അല്ലാതെ പഠിക്കാഞ്ഞിട്ടല്ല... പുഴുപ്പല്ലി "അവൻ കനപ്പിച്ചു പറഞ്ഞതും ബെഡിലെ തലയണ അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു... അവനു ചിരിച്ചുകൊണ്ട് തലയണ ബെഡിൽ തന്നെ എറിഞ്ഞു പുറത്തേക്ക് നടന്നു... പിറുപിറുത്‌കൊണ്ട് അവളും.... "സൂക്ഷിച്ചു പോണേ "ബൈക്കിൽ ഇരിക്കുന്നവന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു.. അവൻ മൂളിയാതെ ഉള്ളു... ഇത്രയും ദിവസങ്ങൾ ഒട്ടി നിന്നപ്പോൾ...

ഇപ്പൊ കുറച്ചു അകന്ന് നില്കുന്നതിന്റെ പരിഭവം നന്നായി അവളിൽ ഉണ്ട്... അവനു പാവം തോന്നി... "പോണോ കാശിയേട്ടാ "ആക്സിലേറ്ററിൽ പിടിച്ച അവന്റെ കൈകൾക് മേലെ കൈവെച്ചവൾ കെഞ്ജി... "ഒന്ന് പൊ പെണ്ണെ... ഗൾഫിലേക്കൊന്നും അല്ലല്ലോ...വൈകുന്നേരം ആവുമ്പോളേക്കും എത്തും "അവൻ ചിരിയടക്കി പറഞ്ഞു.. അവളുടെ മുഖം വീർത്തു... "പോട്ടെ വാവേ " വീർത്തവളുടെ കവിളിൽ വലിച്ചവൻ പറഞ്ഞതും അവളിൽ പുഞ്ചിരി തെളിഞ്ഞിരുന്നു... ചുറ്റും കണ്ണോടിച്ചവൾ അവന്റെ കവിളിൽ മുത്തി... "ഇനി പൊക്കോ "അവനെ നോക്കി പറഞ്ഞുകൊണ്ടവൾ വീട്ടിലേക്ക് നടന്നു... അവനിൽ പുഞ്ചിരി മിന്നി...

ബൈക്ക് മുന്നോട്ട് എടുക്കുമ്പോഴും താൻ പോകുന്നത് നോക്കി കൈ വീശുന്നവളെ മിററിലൂടെ അവൻ കണ്ടു.... വല്ലാത്തൊരു സന്തോഷം അവനെ പൊതിഞ്ഞു.... വീട്ടിനുള്ളിലേക്ക് കയറിയതും ദേവും സ്വപ്നയുടെ അച്ഛന്റെ കമ്പനിയിൽ പോകാൻ ഒരുങ്ങി ഇറങ്ങിയിരുന്നു... "കാശി പോയോ "മുത്തശ്ശി വൈശാലിയോടായി ചോദിച്ചു അവൾ മങ്ങിയ മുഖത്തോടെ മൂളി അകത്തേക്ക് നടന്നു.... "അവൾ എണീറ്റില്ലേ..."അമ്മ ദേവിലേക്ക് തിരിഞ്ഞു... "ഇല്ലമ്മേ "അവൻ പറഞ്ഞത് കേട്ട് അവർ നിശ്വസിച്ചു... "ഭാര്യയുടെ കൈകൊണ്ട് ഒരു ചായ കുടിച്ചു നിനക്ക് ജോലിക് പോകാൻ ഈ ജന്മത്തിൽ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല "അമ്മ പറഞ്ഞുകൊണ്ട് പോയതും അവനു വല്ലാതെ തോന്നി....

അവൻ മുത്തശ്ശിയെ നോക്കി... അവരുടെ കണ്ണുകൾ പരിഹസിക്കുന്ന പോലെ തോന്നി അവനു... ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം എന്ന് പറയാതെ പറയുന്ന പോലെ... ഒരു നിമിഷം അവിടെ നിൽക്കാതെ അവൻ ഇറങ്ങി.... 🥀🥀🥀🥀🥀🥀🥀 പ്രതേകിച്ചു ബുദ്ധിമുട്ടൊന്നും ഇല്ലാതെ ദിവസങ്ങൾ കടന്നു.... കക്ഷിയുടെയും വൈശാലിയുടെയും പ്രണയം വർധിച്ചെന്നല്ലാതെ മറ്റു തർക്കങ്ങൾ ഒന്നുമില്ലാ.... സ്വപ്ന അവളുടെ കാര്യവും നോക്കി ജീവിക്കും എന്നല്ലാതെ ആ വീട്ടുകാരോടുമായി പ്രതേകം അടുപ്പമൊന്നും അവൾക് തോന്നിയില്ലാ... ദേവിനെ മാത്രം ആയിരുന്നു അവൾക്കാവിശ്യം....

കഴുത്തിലേക്ക് നീണ്ട അവന്റെ ചുണ്ടുകളുടെ നീകത്തിൽ തളർച്ചയോടെ അവന്റെ മുടിയിൽ മുറുകെ പിടിച്ചവൾ വില്ല് പോലെ ഉയർന്നു പൊങ്ങി.... എനിയും വയ്യെന്ന് തോന്നിയത്തും അവനെ തള്ളിമാറ്റിയവൾ ബെഡിൽ നിന്ന് ചാടി എണീറ്റു ചുവന്ന മുഖത്തോടെ അവനെ നോക്കി... ബെഡിൽ കിടന്നുകൊണ്ടവൻ അവളെ കൂർപ്പിച്ചുകൊണ്ട് എണീറ്റു നിന്നു... ചുളിവ് വീണ ഷർട്ടിൽ കൈകൊണ്ട് ചുളിവ് നികത്തിയവൻ അവളെ കൂർപ്പിച്ചു നോക്കി... "എന്നെയെന്തിനാ നോക്കി പേടിപ്പിക്കണേ...ഒരുങ്ങി നിന്നിട്ട് ഞാൻ പറഞ്ഞോ "അവൾ ചുവന്ന മുഖത്തോടെ കുറുമ്പോടെ പറഞ്ഞു... "Why r u seducing me uhh "അവൻ അവളെ കണ്ണുരുട്ടി...

"ഞാനോ എപ്പോ "അവൾ ഒന്നുമറിയാത്ത പോലെ കൈമലർത്തി... "അയ്യെടി ഒരു നിഷ്കു....മര്യാദക്ക് പോകേണ്ടാ ഞാനാ... അവളുടെ കോപ്പിലെ സാരി... ഇനി മേലാൽ ജോലിക്ക് ഇറങ്ങുമ്പോൾ നേരെ ചുറ്റി വന്നില്ലെങ്കിൽ തുണിയില്ലാതെ നടത്തിക്കും ഞാൻ "കാശി കൂർപ്പിച്ചു പറഞ്ഞു.. "അങ്ങനെ ആണെങ്കിൽ... കാശിയേട്ടൻ പിന്നെ ഈ മുറിവിട്ട് ഇറങ്ങലുണ്ടാകില്ല...ഒരിത്തിരി സാരി നീങ്ങിയപ്പോൾ ഇങ്ങനെ തുണിയില്ലാതെ നിന്നാൽ അയ്യേ"മുഖം ചുളിച്ചവൾ പറഞ്ഞു... "നിന്നെ ഞാൻ... "അവൻ കൈവീശി അടിക്കാനായി ഓങ്ങിയതും അവൾ ഡോറും തുറന്നു പുറത്തേക്ക് ഓടിയിരുന്നു.. അവളുടെ ഓട്ടം കണ്ടവൻ കടിച്ചു വെച്ച ചിരി പുറത്തു വിട്ടു...

"മടിയില്ലാത്ത എന്നെ കൂടി അവൾ മടിപ്പിടിപ്പിക്കും... പോകാനിറങ്ങിയാൽ ഇങ്ങനെ ഓരോന്ന് കാണിച്ചു വന്നോളും... ഇതിപ്പോ ലേറ്റ് ആയിട്ടാണ് ബാങ്കിൽ എത്തുന്നേ... ഈ പെണ്ണിനെ കൊണ്ട് "ഷർട്ട്‌ നേരെ ആക്കിയവൻ ബാഗുമായി ഇറങ്ങി.... ബൈക്കിൽ കേറി ഇരുന്നതും സ്ഥിരം പല്ലവിയായി അവൾ അടുത്തുണ്ടായിരുന്നു.. "ഇന്ന് പോണോ കാശിയേട്ടാ "കയ്യിൽ പിടിച്ചവൾ കുണുങ്ങി... "ഒന്ന് തന്നാൽ ഉണ്ടല്ലോ... കേറി പോടീ അകത്തു "അവൻ അലറിയതും ചുണ്ട് കൂർപ്പിച്ചവൾ കവിളിൽ കടിച്ചുകൊണ്ട് ചുണ്ട് കോട്ടി ഓടിയിരുന്നു... കവിളിൽ തടവിയവൻ ചെറുചിരിയോടെ വണ്ടി മുന്നോട്ടെടുത്തു.... അപ്പോൾ കണ്ടു ചെറുചിരിയോടെ യാത്രയാക്കുന്നവളെ... *******************

"ആ നിങ്ങളെപ്പോ വന്നു " സോഫയിൽ ഇരിക്കുന്ന സ്വപ്നയുടെ അച്ഛനും അമ്മയെയും നോക്കി പത്മാവധി ചോദിച്ചു... "കുറച്ചു നേരമായി "സ്വപ്നയുടെ അമ്മ സരസ്വതി പറഞ്ഞു... "ഹ്മ്മ് നിങ്ങൾ സംസാരിക്ക് "പത്മാവധി പറഞ്ഞുകൊണ്ട് വൈശാലിയെ നീട്ടി വിളിച്ചു... "ആ ചൂട് വെള്ളം അല്ലെ മുത്തശ്ശി കൊണ്ട് ഇപ്പൊ കൊണ്ട് വരാം "വൈശാലി പറഞ്ഞത് കേട്ട് പത്മാവധി ചിരിയോടെ പടികൾ കയറി... "അതെന്തേ നിന്നെ കണ്ടിട്ട് വെള്ളം ചോദിക്കാഞ്ഞേ "സരസ്വതി സ്വപ്നയോട് ചോദിച്ചു... "ആ എനിക്കറീലാ... അവര്ക് അവളെ മതി" സ്വപ്ന വലിയ താല്പര്യമില്ലാതെ പറഞ്ഞു... "ഇത് നല്ല കൂത്ത്... എല്ലാവർക്കും അവളെ വേണം നിന്നെ വേണ്ടാ.. നീ ഇങ്ങനെ നടന്നോ...

നാളെ അവളെ തലേൽ കേറ്റി വെച്ചു നടക്കുമ്പോഴും ഒന്നിനും കൊല്ലാതെ ഇങ്ങനെ ഇരുന്നാൽ മതിയല്ലോ "സരസ്വതി പറഞ്ഞത് കേട്ട് സ്വപ്നക്ക് ചെറഞ്ഞു കേറി... അച്ഛനും അമ്മയും പോയതും മുത്തശ്ശിക്കൊപ്പം മുറിയിൽ നിന്ന് ചിരിച്ചു മറിയുന്നവളുടെ ശബ്ദം കേൾക്കേ സ്വപ്നക്ക് ദേഷ്യം തോന്നി... ശെരിയാണ്... താൻ വന്നിട്ട് ഇന്നേവരെ തന്നെ ആരും വിളിക്കാറില്ല.. എന്തിനും ഏതിനും വൈശാലി...അവൾ ഓർത്തു... മുത്തശ്ശിയുടെ മുറിയിൽ നിന്ന് ചിരിയോടെ ഇറങ്ങി വരുന്ന വൈശാലിയെ അവൾ ഉറ്റുനോക്കി....അവളോട്‌ ദേഷ്യവും കുശുമ്പും നിറഞ്ഞു...

എല്ലാവർക്കും അവളെയാണല്ലോ പ്രാധാന്യം എന്നത് സ്വപ്നയെ വീർപ്പുമുട്ടിച്ചു സ്വപ്നക്ക് നേരെ പുഞ്ചിരിച്ചു പടിയിറങ്ങാൻ തുനിഞ്ഞ വൈശാലിയെ ഏതോ ദൈര്യത്തിൽ സ്വപ്ന പിന്നിൽ തള്ളി... "സ്വപ്നാ "പത്മാവധിയുടെ ശബ്ദം ഉയർന്നു സ്വപ്ന ഞെട്ടി പോയി... "ആഹ്ഹ മ്മേ "പടികൾ ഉരുണ്ടു കൊണ്ട് നിലം പതിഞ്ഞു വീണ വൈശാലി വേദനയോടെ അലറി...പുളഞ്ഞുകൊണ്ടവൾ കണ്ണുകൾ നിറഞ്ഞു.... എഴുനേൽക്കാൻ പോലും പറ്റാതെ അവൾ പിടഞ്ഞു പോയി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story