താലി 🥀: ഭാഗം 50 | അവസാനിച്ചു

thali

എഴുത്തുകാരി: Crazy Girl

കണ്ണുകൾ പുളിച്ചു തുറന്നവൻ തന്റെ കൈക്കുള്ളിൽ കിടക്കുന്നവളെ ചെറുചിരിയോടെ നോക്കി... നെറ്റിയിൽ നേർമയായി മുത്തിയവൻ അവളുടെ തലക്ക് പുറകിൽ നിന്ന് കൈകൾ വലിക്കാൻ ശ്രേമിച്ചു... എന്നാൽ അവളുടെ മുഖം വേദനയാൽ ചുളിഞ്ഞു... അവനു സ്വപ്നയോട് വല്ലാതെ ദേഷ്യം തോന്നി... ഇന്നലെ രാത്രി കിടക്കുമ്പോൾ വേദനിച്ചിട്ടു കണ്ണുകൾ നിറഞ്ഞിരുന്നു... ഒരുപാട് പിടഞ്ഞു കളിച്ചിട്ടാ ഒന്ന് ഉറങ്ങിയത്... അവളെ ശല്യപെടുത്താതെ അവൻ കൈകൾ വലിച്ചു കൊണ്ട് അവളെ നേരെ കിടത്തി... ഒന്നൂടെ നെറ്റിയിൽ അരുമയായി മുത്തി... എഴുനേൽക്കാൻ നിന്നതും ഫാനിന്റെ കാറ്റിൽ അവളുടെ സാരിയുടെ സ്ഥാനം തെറ്റി അവളുടെ വയറിൻ ഭാഗം തെളിഞ്ഞു വന്നു...

അവന്റെ കണ്ണുകൾ വിടർന്നു കൊണ്ട് മുഖം കുനിച്ചു... "അച്ചേടെ വാവേനെ... സ്സ്... കുഞ്ഞാവനെ മറന്ന് പോയില്ലാട്ടോ..."അവളുടെ ഉദരത്തിൽ നോക്കിയവൻ പറഞ്ഞുകൊണ്ട് അരുമയായി അവിടെ ചുംബിച്ചു... അവൾ ഉറക്കത്തിലും പിടഞ്ഞു കുറുകി... അവളെ ശല്യപെടുത്താൻ തോന്നിയില്ല അവനു... പുലപ്പ് വലിച്ചു പുതച്ചു കൊടുത്തു കൊണ്ടവൻ ബാത്‌റൂമിൽ കയറി... ബാത്‌റൂമിൽ ഇറങ്ങിയപ്പോൾ കണ്ടു ബെഡിൽ മുഖവും വീർപ്പിച്ചു ഇരിക്കുന്നവളെ... "ഇന്നെന്താണാവോ "അവൻ ഓർത്തു...

"എന്ത് പറ്റി "അവൻ അവളെടുത്ത് ഇരുന്നു... അവൾ ചുണ്ട് പിളർത്തി ഇരുന്നു... അവനു ചിരി വന്നു... "ചിരിക്കണ്ടാട്ടാ "അവൾ അവനെ കൂർപ്പിച്ചു നോക്കി.. "ആഹ് ചിരിക്കുന്നില്ല "അവൻ ഗൗരവം വരുത്തി... "കാശിയേട്ടാ..."അവൾ ചിണുങ്ങി.. "എന്താ പെണ്ണെ നിനക്ക് "അവൻ ചിരി പൊട്ടി പോയി..... "എന്തിനാ എണീറ്റെ... ഇന്ന് പോണ്ടാ.. എന്റെ കൂടെ നിക്കുമോ..."അവൾ അവന്റെ നെഞ്ചിൽ കളം വരച്ചു ചോദിച്ചു... അവളുടെ ചോദ്യത്തിൽ മനസ്സ് പിടിച്ചു നിർത്തുന്ന പോലെ തോന്നി... തന്റെ പണിയെല്ലാം ഉപേക്ഷിച്ചു അവൾക്കൊപ്പം ഇരിക്കാൻ തോന്നി... പക്ഷെ പോയല്ലേ പറ്റൂ... അവൻ ഓർത്തു... "വേഗം വരാം "അവൻ അവളുടെ കവിളിൽ തലോടി... "പോണ്ടന്നെ "അവൾ ചിണുങ്ങി...

"നീ എന്നെ മടിയനാകും... അടങ്ങി ഇരുന്നോണം... ഞാൻ വേഗം വരും "അവളെ കൂർപ്പിച്ചു നോക്കിയവൻ പറഞ്ഞുകൊണ്ട് വേഗം ഒരുങ്ങി... ഒന്നൂടെ പറഞ്ഞാൽ ചിലപ്പോൾ അവൻ നിന്ന് പോകും അതുകൊണ്ട് ഗൗരവത്തോടെ തന്നെ നിന്നു... മാറ്റിയൊരുങ്ങിയതും അവൻ ബെഡിൽ അവളെടുത്തേക്ക് ഇരുന്നു... "വേഗം വരാം പെണ്ണെ... നീ മുറി വിട്ട് ഇറങ്ങണ്ടാ... കഴിക്കാനൊക്കെ അമ്മ കൊണ്ട് തരും... ഞാൻ വരുന്നത് വരെയെങ്കിലും അടങ്ങി ഇരിക്കണം കേട്ടോ "അവൻ പറഞ്ഞതും അവൾ തലയാട്ടി... "എന്ത് "അവൻ പുരികമുയർത്തി... "കാശിയേട്ടൻ പോണ്ടാ "അവൾ അവന്റെ കഴുത്തിടുക്കിൽ മുഖം അമർത്തി... അവളിൽ നിന്ന് പതിയുന്ന നിശ്വാസം.. അവൻ വേഗം അവളെ അടർത്തി...

"എനിയും നിന്നാലേ... ഞാൻ പോകില്ലാ... കുരുത്തംകെട്ട പെണ്ണ് "അവളെ നോക്കി പറഞ്ഞവൻ വേഗം എണീറ്റു.. അവൾക് ചിരി വന്നു.... പടികൾ ഇറങ്ങുമ്പോൾ അവന്റെ മുഖം മങ്ങിയിരുന്നു.... എന്തോ പോകാൻ മനസ്സില്ലാ... പക്ഷെ കയറിയിട്ട് അത്രേ ദിവസമേ ആയുള്ളൂ... ലീവ് എടുക്കാൻ കഴിയില്ലാ... ബാങ്കിലെ ജോലി ഒരു തലവേദന തന്നെയാണ്... "കാശിനാഥാ എന്താ നിന്റെ മുഖത്തൊരു വാട്ടം "മുത്തശ്ശി അവനടുത്തു വന്നു സംശയത്തോടെ ചോദിച്ചു... "ഒന്നുല്ല മുത്തശ്ശി... പിന്നെ അവളെ ശ്രെദ്ധിക്കണേ "അവന്റെ വാക്കുകളിൽ കരുതൽ നിറഞ്ഞു... "എന്റെ ചെക്കാ... ഇതൊക്കെ സർവസാധാരണ ആണ്...ഇതൊക്കെ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്നതല്ലേ..

നീ ഇങ്ങനെ ആയാലോ "മുത്തശ്ശി അവന്റെ മുർദ്ധാവിൽ തലോടി... "എന്നാലും അവൾക്കിത് ആദ്യമല്ലേ മുത്തശ്ശി "അവന്റെ സ്വരം നേർത്തു... ആ മുത്തശ്ശിയിൽ അവനോടുള്ള വാത്സല്യം നിറഞ്ഞു... "ഞാൻ നോക്കിക്കോളാം മോനെ.. നീ ചെല്ല് "അവന്റെ നെറ്റിയിൽ മുത്തിയവർ പറഞ്ഞു... അവൻ ആശ്വാസത്തോടെ ഇറങ്ങിക്കൊണ്ട് ബൈക്കിൽ കയറി ഇരുന്നു.... എന്നും യാത്രയാക്കുന്നവൾ ഇന്ന് താഴെ ഇല്ലാ... താൻ വിലക്കിയതാണ്.. എങ്കിലും ഇറങ്ങുമ്പോൾ അവളുടെ മുഖം... അത് തനിക് ശീലാമായിരിക്കുന്നു അവൻ ഓർത്തു... ബൈക്കിന്റെ അക്സലേറ്റർ അമർത്തി വിടാൻ നിന്നതും... "കാശിയേട്ടാ "അവളുടെ വിളി കേട്ടവൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി എന്നാൽ അവിടെ ശൂന്യം...

തോന്നിയതാണോ... അവൻ സ്വയം ഓർത്തു... "അവിടെ അല്ലാ ഇവിടെ ഇവിടെ...."വീണ്ടും അവളുടെ ശബ്ദം അലയടിച്ചതും അവൻ തല ഉയർത്തി ... ജനലിനിടയിലൂടെ കയ്യിട്ടു തന്നെ കാണിക്കുന്നവളെ കാണെ അവനു ചിരി വന്നു... ബെഡിൽ തന്നെയാണ് ഉള്ളത് ജനൽ തുറന്നിട്ടാണ് ഈ പരാക്രമം... "സൂക്ഷിച്ചു പോണേ ummuaahh"ഫ്ലൈ കിസ്സ് പറത്തിയവൾ തന്നതും അവനു ചിരി വന്നു... "ന്നാ പൊക്കോ റ്റാറ്റ "അവൾ കൈകൾ വീശി... അവനും... മുന്നോട്ട് ബൈക്ക് എടുക്കുമ്പോൾ മനസ്സിലെ പ്രയാസങ്ങൾ എല്ലാം മാറിയിരുന്നു...മനസ്സിലെ സന്തോഷം തിരികെ വന്നത് പോലെ.... വൈകിട്ട് വീട്ടിൽ കയറുമ്പോൾ തന്നെ ശർദ്ധിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് അവൻ കയറിയത്...

ബാഗ് സോഫയിൽ എറിഞ്ഞു കൊണ്ടവൻ അടുക്കള വാതിക്കല് നടന്നു... അപ്പൊ കണ്ടു അടുക്കള വഴി പുറത്ത് നിന്ന് ശർദ്ധിക്കുന്നവളെ... "എന്തെമ്മേ "അവൻ വേവലാതിയോടെ അവിടേക്ക് നടന്നു... "ഒന്നുല്ലടാ...അവൾക് എണ്ണയുടെ മണം പിടിച്ചില്ല "അമ്മ അവളുടെ പുറം തലോടികൊണ്ട് പറഞ്ഞു... ഛർദിച്ചു തളർന്നവൾ നിലത്തു ഇരിക്കാനായി തുനിഞ്ഞതും പാഞ്ഞു ചെന്നുകൊണ്ടവൻ അവളെ കോരിയെടുത്തിരിയുന്നു... ക്ഷീണത്തിലും തനിക് നേരെ പുഞ്ചിരിക്കാൻ ശ്രേമിക്കുന്നവളെ കാണെ അവന്റെ ഹൃദയം പിടഞ്ഞു... അവളെ എടുത്തവൻ അകത്തേക്ക് കയറുമ്പോൾ കണ്ണുകൾ അടഞ്ഞവൾ അവന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നിരുന്നു....

ബെഡിൽ അവളെ കിടത്തികൊണ്ടവൻ വേഗം ഡ്രസ്സ്‌ മാറി അവൾക്ടുത്തു കിടന്നു... "ചായ വേണ്ടേ "അവൾ അവനു നേരെ ചോദിക്കാനായി തിരിഞ്ഞതും അവൻ അവളുടെ ചുണ്ടിൽ കൈ വെച്ച് തടഞ്ഞു... "ഇപ്പൊ ഒന്നും പറയണ്ടാ കുറച്ചു കിടക്കാം "അവളുടെ മുടിയിൽ തഴുകിയവൻ പറഞ്ഞു... അവൾ അനുസരണയോടെ അവന്റെ നെഞ്ചിൽ ചുരുണ്ടു കിടന്നു... അവനും അവളെ ചേർത്തു പിടിച്ചു.... ദിവസങ്ങൾ കടന്നു പോയി ഇടയ്ക്കിടെ അവളുടെ ക്ഷീണവും ഛർദിയും ഒഴികെ അവളിലെ കുറുമ്പിനു ഒരു കുറവും വന്നില്ലാ... അവൾ അവൻ ഉപയോഗിക്കുന്ന സോപ്പിന്റെ മണവും പെർഫ്യൂംന്റെ മണവും ഒക്കാനം വരുന്നത് കൊണ്ട് തന്നെ അവൻ സോപ്പും പെർഫ്യൂംയും ഉപയോഗിക്കുന്നത് പോലും നിർത്തി...

അവനിൽ വേവലാതിയാണെങ്കിലും അവൾ അവന്റെ കേറിങ് ആസ്വദിച്ചുകൊണ്ടിരുന്നു... അവളുടെ കുഞ്ഞു വയറിൽ കുഞ്ഞിന്റെ വളർച്ച അറിഞ്ഞുതുടങ്ങി... അവൻ കൗതകം തോന്നി വീർത്തു വരുന്ന അവളുടെ ഉദരം അവനു അത്ഭുമായിരുന്നു അതിലുപരി ഭയവും... എന്നാൽ അവന്റെ ശ്രെദ്ധ പിടിച്ചു പറ്റാൻ മാത്രം ഇടയ്ക്കിടെ വയറിൽ കൈ വെച്ച് അവൾ ഒന്ന് ശബ്തിച്ചാൽ എവിടെ നിന്നാണെങ്കിലും അവൻ പാഞ്ഞുകൊണ്ട് അടുത്തേത്തും... അവൾ കളിപ്പിച്ചതാണെന്ന് അറിയുമ്പോൾ അവൻ കണ്ണുരുട്ടുമ്പോൾ മുഖത്ത് നിഷ്കളങ്കത വാരി വിതറി വയറിൽ കൈ കുഞ്ഞാവ പറഞ്ഞിട്ടാണെന്ന് പറയും... അതോടെ അവന്റെ ദേഷ്യമെല്ലാം പോകും...

കാശിയിൽ അടങ്ങാത്ത പ്രണയമാണ് അവന്റെ വാവയോടും അവളിൽ നിന്ന് വരുന്ന എല്ലാത്തിനോടും...❤️ ഇതിനിടയിൽ രണ്ട് തവണ ദേവും സ്വപ്നയും അവിടെ വന്നു താമസിച്ചു... അവരിൽ നിന്ന് വലിയ തർക്കങ്ങൾ ഒന്നുമുണ്ടായില്ല... സ്വപ്നക്ക് പേടിയാണ് ദേവ് തന്നെ ഒഴിവാക്കി പോകുമോ എന്ന്... അതുകൊണ്ട് തന്നെ അവർ തമ്മിൽ എത്ര തർക്കം നടന്നാലും അവസാനം അവനെ നഷ്ടപ്പെടുമോ എന്ന ഭയത്താൽ അവൾ ക്ഷമ ചോദിച്ചു കൊണ്ട് അവനിലേക്ക് അടുക്കും... വലിയ സന്തോഷങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ അവരുടെ ജീവിതം ആ ഒരു ഒഴുക്കിൽ നീങ്ങി കൊണ്ടിരുന്നു.... *******************

കമ്പനിയുടെ ആവിശ്യവുമായി ഉറപ്പിച്ച സ്ഥലം കണ്ടു തിരികെ കാറിൽ കയറാൻ നേരമാണ് ആ വീട്ടിലെ ആൾക്കൂട്ടത്തിലേക്ക് അവന്റെ കണ്ണുകൾ നീങ്ങിയത്.. "അത് വിദ്യയുടെ വീടല്ലേ "പ്രവീൺ മനുവിനോട് സംശയത്തോടെ ചോദിച്ചു.. "അതെ സർ " "അവിടെയെന്താ ആൾകൂട്ടം... അവൾ നാല് ദിവസത്തോളമായില്ലേ ലീവിൽ "പ്രവീൺ അവിടേക്ക് നോക്കി സംശയത്തോടെ ഓർത്തു പറഞ്ഞു... "അതെ സർ...മിഞ്ഞാന്ന് ആ കുട്ടീടെ അമ്മ മരിച്ചെന്നു കേട്ടു "മനു പറഞ്ഞത് കേട്ട് പ്രവീൺ നെറ്റി ചുളിച്ചു കൊണ്ട് അവിടേക്ക് നടന്നു... "അമ്മ മരിച്ചു ദിവസം കഴിഞ്ഞില്ല അപ്പോഴേക്കും കണ്ടാവനെയൊക്കെ വിളിച്ചു കേറ്റി... നാണമുണ്ടോടി നിനക്ക്"അവിടെയുള്ള സ്ത്രീ ശബ്ദം ഉയർന്നു..

അവൾ അലറി കരഞ്ഞുകൊണ്ട് അല്ലെന്ന് തലയാട്ടി മുഖം പൊത്തി കരഞ്ഞു... പ്രവീൺ അവരിലേക്ക് നോക്കി ആ ആൾക്കൂട്ടത്തിനടയിൽ നിന്നു.... "കണ്ടില്ലേ കള്ള കണ്ണീർ... ഇനിയിപ്പോ എന്ത് പറയാനാ... അവനെ കൊണ്ട് അവളെ കെട്ടിക്കാം... അല്ലെങ്കിൽ ബാക്കിയുള്ള ആൺപിള്ളേർക്കും ഇവൾ ചീത്ത പേര് വരുത്തും"നാട്ടുകാർ അവളെ നോക്കി പഴി പറഞ്ഞതും ഞെട്ടലോടെ അവൾ അവരെ ഉറ്റുനോക്കി... മുന്നിൽ വെറും മുണ്ട് മാത്രം ഉടുത്തു നില്കുന്നയാളെ വെറുപ്പോടെ നോക്കിയവൾ മുഖം വെട്ടിച്ചു.... "വാ സർ പോകാം... ഇവിടെ എന്തോ പ്രശ്നമാണെന്ന് തോന്നുന്നു "മനു പറയുമ്പോഴും പ്രവീണിന്റെ കണ്ണുകൾ അവളിലേക്കായിരുന്നു...

അവളുടെ നിസ്സഹായത നിറഞ്ഞ കണ്ണുകളിൽ ആയിരുന്നു... ഒരുന്നാൾ ഇത് പോലെ തന്റെ കാശി... അവൻ ഓർത്തു... ഒറ്റപ്പെട്ടു പോയതിനാൽ ഒരുവന്റെ കാമവെറി കാരണം മുന്നിൽ. വെള്ള പുതച്ചവളുടെ മുഖം അവനിൽ നിറഞ്ഞു... അവനിൽ അസ്വസ്ഥത തോന്നി... വിദ്യയുടെ കരഞ്ഞു തളർന്ന മുഖം... അവനെ വീർപ്പുമുട്ടിച്ചു... പിന്നിൽ നിന്ന് ആരോ തള്ളിയതും നിലത്തേക്ക് വീഴാൻ നിന്നവൾ അവന്റെ കൈക്കുള്ളിൽ ചെന്നു വീണു...ഞെട്ടലോടെ അവൻ അവളെ പിടിച്ചുയർത്തി... പ്രവീണിനെ കാണെ അവളുടെ കണ്ണുകൾ പകപ്പോടെ ഞെട്ടി ....എല്ലാം അയാൾ അറിഞ്ഞു എന്നവൾക് തോന്നി... വേദനയോടെ അവളുടെ കണ്ണുകൾ നിറഞ്ഞു...

ഈ കാരണത്താൽ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നു പോയി ... "ഞാൻ... ഞാൻ അല്ലാ സർ.... അയാളാ... മുറിയിൽ കയറിയത് .. ഞാൻ ഞാൻ അറിഞ്ഞില്ലാ "പ്രവീണിന് മുന്നിൽ അവൾ വിതുമ്പി പോയി... അവന്റെ മനസ്സിൽ കാശി നിറഞ്ഞു... തെറ്റ് ചെയ്യാതെ നാട്ടുകാർ പഴി പറഞ്ഞവനെ ഓർത്തു... "രണ്ടിനേം കൂടി കെട്ടിക്കേടാ "ആരോ വിളിച്ചു പറഞ്ഞു അവൾക് നേരെ വന്നതും പ്രവീൺ അവളുടെ കൈകളിൽ മുറുക്കി പിന്നിലേക്ക് നിർത്തിയിരുന്നു... "ഒരുത്തനും തൊട്ട് പോകരുത്..."പ്രവീൺ അവര്ക് നേരെ ശബ്ധിച്ചു.....എല്ലാവരും അവനെ ഉറ്റുനോക്കി... "അമ്മയല്ലാതെ വേറെ ആരുമില്ലേ നിനക്ക് "പ്രവീൺ അവൾക് നേരെ തിരിഞ്ഞു...

ഒഴുകുന്ന കണ്ണീരോടെ അവൾ ഇല്ലെന്ന് തലയാട്ടി....അവൻ അവളെ ഉറ്റുനോക്കി... "എന്റെ കൂടെ വരാൻ പേടിയുണ്ടോ "അവൻ ആലോചിച്ചു ചോദിച്ചതും അവൾ മിഴിഞ്ഞു നിന്നു...ഹൃദയത്തിൽ എവിടെയോ അവന്റെ ചോദ്യം ചെന്നിടിച്ചത് പോലെ... "പേടിക്കണ്ടാ എന്റെ കൂടെ അമ്മയുണ്ട്.."അവളുടെ നോട്ടം കാണെ അവൻ പറഞ്ഞു... കണ്ണുകൾ തുടച്ചവൾ നല്ലപോലെ തലയാട്ടി... അവളുടെ നിഷ്കളങ്കതയിൽ നോക്കി നിന്നു പോയി അവൻ... "എന്ന വാ "അവളുടെ കൈ തണ്ടയിൽ പിടി മുറുകിയവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു.. "ഒന്ന് നിന്നെ എവിടെക്കാ അവളേം കൊണ്ട് "ആൾക്കൂട്ടത്തിൽ നിന്ന് ഒരുത്തന്റെ ശബ്ദം ഉയർന്നു...

"എവിടെക്കാണേലും തനിക്കെന്താടോ..."അവനെ നോക്കി പ്രവീൺ തറപ്പിച്ചു പറഞ്ഞതും അവിടെ ഉള്ളവരുടെ വാ അടഞ്ഞിരുന്നു... അവളെ ഒന്ന് നോക്കിയവൻ അവളുടെ കയ്യും പിടിച്ചു ആ വീട് വിട്ടു ഇറങ്ങുമ്പോൾ അവനറിഞ്ഞില്ല അവന്റെ ജീവിധത്തിലേക്കുള്ള അവളുടെ കാൽവെപ്പാണെന്ന്.... ******************* "അലോക് നാളെ... നാളെ ഞാൻ മറ്റൊരുവന്റെ കൈ പിടിക്കാൻ പോവുകയാ... നീ അറിയുന്നുണ്ടോ.. "കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ നോക്കിയവൾ ചോദിച്ചു... "എനിക്ക് പറ്റുമോടാ... മറ്റൊരാളെ... തന്റെ ജീവിധത്തിലേക്ക് ക്ഷണിക്കാൻ "അവൾ ഓർത്തു... "എനിക്കറിയാം... നീ സന്തോഷിക്കുന്നുണ്ടാകും...

അല്ലെങ്കിലും നിനക്ക് വേണ്ടി വേദനിക്കുന്നത് നീ ഇഷ്ടപ്പെടില്ല... നീ പറഞ്ഞത് പോലെ എന്നെ സ്നേഹിക്കുന്നവനാണ് എനിക്ക് ലഭിച്ചത്.. അവനെയും വിഷമിപ്പിക്കാതെ നല്ലൊരു ഭാര്യയാകാൻ ശ്രെമിക്കും... പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും എപ്പോഴും നീ ഉണ്ടാകും..ഒരു ചെറു നോവായി ." അവൾ ഓർത്തു... ശേഷം കഴുത്തിൽ ഇട്ട ഷാൾ മെല്ലെ നിവർത്തി കൊണ്ട് തലയിൽ അണിഞ്ഞു... അവൾ കണ്ണാടിയിൽ സ്വയം നോക്കി... ഹൃദയമെന്തോ തുടിച്ചത് പോലെ... മൊബൈൽ അടിഞ്ഞതും അവൾ കാൾ എടുത്തു... വീഡിയോ ഓൺ ആയികൊണ്ട് അവൾ എതിരെ നില്കുന്നവനെ നോക്കി... അവനും അവളെ കാണെ അമ്പരന്നു പോയി ....

"കൊള്ളാമോ "അവളുടെ ശബ്ദം നേർന്നു ... "വേണ്ട കല്ലു... എനിക്ക് വേണ്ടി നീ മാറണ്ടാ... നീ എങ്ങനെ ആണോ... ആ നിന്നെയാണ് എനിക്കിഷ്ടം... നീ ഇപ്പോഴും അലോകിനെ മനസ്സിൽ കൊണ്ട് നടക്കുന്നത് കാണുമ്പോൾ ആണ് എനിക്ക് നിന്നോട് ആരാധന തോന്നുന്നത്... അതുകൊണ്ട് ഒന്നും നീ എനിക്ക് മാറേണ്ടതില്ലാ...നീയെന്ന പെണ്ണിനെ ആണ് ഞാൻ ഇഷ്ടപെട്ടത്.. ആ നീയായി തന്നെ നീ എനിക്കൊപ്പം മതി " എതിരെ പറയുന്നവന്റെ വാക്കുകൾ കേൾക്കേ അവളിൽ ആദ്യമായി സുഖമുള്ള പുഞ്ചിരി വിരിഞ്ഞു... കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം കാൾ കട്ടാക്കിയതും അവൾ അജ്മൽ എന്നെഴുതിയ പേരിൽ നോക്കി നിന്നു....

പതിയെ ആ പേര് എഡിറ്റു ചെയ്തുകൊണ്ടവൾ ഒന്നൂടെ അതിൽ നോക്കി..... സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന അജുക്കാ എന്ന് പേരിൽ അവൾ കണ്ണിമ വെട്ടാതെ നോക്കി... ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... 🥀🥀🥀🥀🥀🥀 "രണ്ടും കേറി വരുന്നുണ്ടോ "മുത്തശ്ശിയുടെ ശബ്ദം കേട്ടതും ഇരുവരും ഞെട്ടി... അവൾ വേഗം അവനു പുറകിൽ ഒളിച്ചു നിന്നു... അവൻ അവളെ കണ്ണുരുട്ടി നോക്കി... അവനെ മുന്നിലേക്ക് ഉന്തിവിട്ടവൾ അവനു പുറകെ മറഞ്ഞു നിന്നു കൊണ്ട് നടന്നു... "നൂറു വട്ടം പറഞ്ഞതാ ഈ സമയം മഴയത്ത് ഇറങ്ങരുത് എന്ന്... വിട്ട് മാറാത്ത പനിയാണ് എല്ലായിടത്തും... നിങ്ങൾക്കെന്താ ബോധമില്ലേ "മുത്തശ്ശിയുടെ ചെവിപൊട്ടും വഴക്ക് കേട്ടുകൊണ്ട് ഇരുവരും തല കുനിച്ചു നിന്നു...

വീണ്ടും വഴക്ക് പറഞ്ഞു ശകാരിച്ചുകൊണ്ട് കയ്യിൽ കരുതിയ തോർത്തുമായി ഇരുവരുടേം തല തൂവർത്തി കൊടുത്തു... "ഞാനല്ല മുത്തശ്ശി കാഷിയേട്ടാ "വൈശാലി നിഷ്കു ആയി അവനെ ചൂണ്ടി... അവൻ അവളെ പകച്ചു നോക്കുന്നതിനു മുന്നേ മുത്തശ്ശിയുടെ കൈകൾ അവന്റെ ചെവി പിടിച്ചു തിരിച്ചിരുന്നു... "ആ പെണ്ണിനേം കൂട്ടി മഴയത്ത് പോകരുത് എന്ന് പറഞ്ഞതല്ലേ ഏഹ്.." "ആഹ് മുത്തശ്ശി വിട് വിട്... എനി പോവൂലാ "അവൻ ചെവി വിടുവിച്ചു കൊണ്ട് പറഞ്ഞതും അവന്റെ കളി കാണെ വൈശാലി ചിരി അടക്കി... ദുഷ്ട... ഉറങ്ങാൻ കിടന്ന എന്നെ പിടിച്ചു എഴുനേൽപ്പിച്ചു മഴയത്ത് കൊണ്ട് വന്നിട്ട് എന്നെ ഒറ്റികൊടുത്തിരിക്കുന്നു...അവൻ അവളെ കണ്ണുകൊണ്ട് കണ്ണുരുട്ടിപറഞ്ഞു...

ഹ്മ്മ്മ് പണ്ട് ഇത് പോലെ എന്നേം ഒറ്റിയിട്ടുണ്ട്... അനുഭവിച്ചോ... ചുണ്ട് കോട്ടിയവൾ അവനു മുറുപടി നൽകി..... "ആ കണ്ണും കണ്ണും നോക്കി പേടിപ്പിക്കാണ്ട് രണ്ടും ചെന്ന് ഡ്രസ്സ്‌ മാറി കിടക്ക്"രണ്ടാളേം കടുപ്പിച്ചു നോക്കി മുത്തശ്ശി പറഞ്ഞതും... നിറവയറുമായി നനഞ്ഞുനിക്കുന്നവളുടെ തോളിൽ കൈചേർത്തവൻ മെല്ലെ അവളെ പടികൾ കയറ്റിയിരുന്നു.. എന്നാൽ കാലിലെ വെള്ളം കാരണം സ്ലിപ് ആവുമോ എന്ന് ഭയന്നതും പകുതിയിൽ നിന്നു അവൻ അവളെ പൊക്കിയെടുത്തു നടന്നു... അത് കാണെ പത്മാവധിയിൽ ചിരി വിരിഞ്ഞു...  "വൈശാലി " ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ബെഡിൽ അടക്കി കിടത്തിയവളെ കാണാഞ്ഞതും കാശിയുടെ ശബ്ദം ഉയർന്നു...

"ആ ദാ വരുവാ "അവൾ വയറിൽ കൈ താങ്ങി മറുകയ്യിൽ ജാഗ്ഗുമായി മെല്ലെ നടന്നു വന്നു... ഒരുമാത്ര അവളുടെ വരവിൽ അവനു ചിരി വന്നു... "കുഞ്ഞി കോഴിയെ പോലെ ഉണ്ട് "അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വീർത്തു... "കുഞ്ഞാവേ അച്ഛാ അമ്മയെ പറഞ്ഞത് കേട്ടോ "അവൾ വയറിൽ നോക്കി പരാതി പറഞ്ഞതും അവൻ വേഗം അവൾക്കടുത്തേക്ക് നടന്നു ജാഗ്ജിലെ വെള്ളം വാങ്ങി ടേബിളിൽ വെച്ചു... "ഹോ മതി മതി... എനി നീ പരാതി പറഞ്ഞു എന്റെ കുഞ്ഞിനെ ചെവി തയക്കണ്ടാ "അവൻ അവളുടെ തലക്ക് മേട്ടി.. അവൾ ചുണ്ട് കോട്ടി... അവൻ വന്ന ചിരി അടക്കി വെച്ചു...മുട്ടിന്മേൽ ഇരുന്നു അവളുടെ സാരി വകഞ്ഞു മാറ്റി വയറിൽ കൈ വെച്ചു...

"അചേടെ വാവേ " "കാശിയേട്ടാ " കാശി വയറിൽ നോക്കി വിളിച്ചതും വൈശാലി അവനെ ശബ്ദമുയർത്തി വിളിച്ചു... "ഹാ ഹാ സോറി... അച്ചേടെ കുഞ്ഞാവേ "വീണ്ടും വയറിൽ നോക്കിയവൻ വിളിച്ചതും അവന്റെ വിളി കേട്ടപ്പോൽ ആ കുഞ്ഞി കാലുകളിലെ സ്പർശം അവന്റെ ഉള്ളം കൈ അറിഞ്ഞിരുന്നു... അവനിൽ സ്നേഹവും സന്തോഷവും നിറഞ്ഞു...നഗ്നമായ നിറവയറിൽ ചുംബിച്ചുകൊണ്ടവൻ എഴുനേറ്റു നിന്നു... "എന്റെ വല്യ വാവകും കുഞ്ഞാവക്കും വിശക്കുന്നുണ്ടോ " കാശി വൈശാലിയുടെ കവിളിൽ വലിച്ചു... അവൾ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "എങ്കി വാ കിടക്കാം "അവളുടെ ചുണ്ടിൽ നേർമയായി മുത്തിയവൻ പറഞ്ഞു...

അവന്റെ കയ്യിൽ പിടിച്ചവൾ മെല്ലെ ബെഡിൽ ഇരുന്നു ചെരിഞ്ഞു കിടന്നു അവൾക്കടുത്തായി അവനും... അവന്റെ നെഞ്ചിൽ തലചായിച്ചവൾ കഴുത്തിൽ മെല്ലെ ചുംബിച്ചു... "ദേ വേണ്ടാട്ടോ..."മനസ്സിലെ വികാരങ്ങൾ അടക്കിയവൻ പറഞ്ഞു... അത് മനസ്സിലാക്കിയവൾ വീണ്ടും വീണ്ടും മുത്തി... "വൈശാലി "അവൻ അവളെ കണ്ണുരുട്ടി എന്നാൽ വീണ്ടും കുറുമ്പോട് അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ കുസൃതി കാട്ടി.... "ഈ പെണ്ണ്.." അവൻ ഒന്ന് കുനിഞ്ഞു കൊണ്ട് അവളുടെ ചുണ്ടിലേക്ക് ചേക്കേറി... കുറച്ചു നേരം നീണ്ടു പോയ ചുംബനം...ശ്വാസം വിലങ്ങിയ ചുംബനം....ഉമിനീർ കലർന്നുള്ള ചുംബനത്തിൽ നിന്ന് വിടവാങ്ങിയവൻ അവളെ നെഞ്ചിലേക്ക് തന്നെ അവൻ ചേർത്ത് കിടത്തി..

"ഇതങ്ങു നേരത്തെ തന്നാ പോരെ "അവന്റെ നെഞ്ചിൽ വിരലോടിച്ചവൾ കിതപ്പോടെ പറഞ്ഞതും അവൻ ചിരിയോടെ അവളുടെ മുർധാവിൽ മുത്തി... "ഒരു പാട്ട് പടി തരോ കാശിയേട്ടാ... വാവാകും കുഞ്ഞാവക്കും കേൾക്കാൻ കൊതിയാവുന്നു "അവൾ പറഞ്ഞത് കേട്ടവൻ അവളെ ഉഴിഞ്ഞു നോക്കി... ഇപ്പൊ എന്ത് വേണേലും അവളുടെ അടവാ എനിക്കും കുഞ്ഞാവക്കും വേണ്ടിയല്ലേ എന്ന് പറഞ്ഞുള്ള മയക്കൽ... "പ്ലീസ് "അവൾ കെഞ്ചി... അവൻ ചിരിയോടെ മൂളി അവളെ നെഞ്ചിലേക്ക് അമർത്തി കിടന്നു... അവന്റെ നെഞ്ചിൽ കവിൾ ചേർത്തുകൊണ്ടവളും... മഞ്ഞു മൂടും മന്ദാരം.. തെന്നൽ മൂളും കിന്നാരം.. ചാഞ്ചാടും മൗനരാഗം.. മെല്ലെ മെല്ലെ തൊട്ടുന്നർത്തും..

ആഹ് സുഗന്ധം തെന്നലിൻ നിശ്വാസമാകും ആർദ്ര നിമിഷം മന്താരം കാറ്റിനെ പ്രണയിച്ചതോ കാറ്റേ നീ പൂവിനെ പ്രണയിച്ചതോ.. മന്താരം കാറ്റിനെ പ്രണയിച്ചതോ... വാവേ നീ കാശിയെ പ്രണയിച്ചതോ..❤️ അവന്റെ ഈണം കേൾക്കേ അവൾ അതിൽ ലയിച്ചു പോയി എന്നാൽ അവസാന വരികൾ കേട്ടതും അവൾ ഞെട്ടി തല ഉയർത്തി അവനെ നോക്കി.. "നീ എന്തെ കരുതിയെ അന്ന് നീ പാടിയത് ഞാൻ കെട്ടില്ലെന്നോ "അവൻ ചുണ്ടിൽ ചിരിയോളുപ്പിച്ചു പറഞ്ഞതും അവൾ ചമ്മിയിരുന്നു... പതിയെ പതിയെ ഇരുവരുടേം ചിരി ആ മുറിയാകെ ഉയർന്നു... "നിന്റെ എല്ലാ കള്ളത്തരവും എനിക്കറിയാം കള്ളി "അവൻ ചിരിയടക്കി പറഞ്ഞു..

"ഒന്നറിയില്ലാ "അവൾ ഗമയോടെ പറഞ്ഞു.. "എന്ത് "അവൻ അവളെ കണ്ണുരുട്ടി... "അതോ .. അന്ന് അച്ഛന്റെ മുണ്ടും കട്ടെടുത്തു അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ " അന്ന് എരിഞ്ഞപ്പോൾ ഉമ്മവെച്ചെതും നടന്നതെല്ലാം അവന്റെ നെഞ്ചിൽ വിരലോടിച്ചവൾ പറഞ്ഞതും അവൻ അവളെ മിഴിച്ചു നോക്കി... "എടി ഭീകരി... നീ എന്നെ വേറെന്തൊക്കെ ചെയ്തു "അവൻ അവളെ അമ്പരപ്പോടെ നോക്കി "അയ്യേ ഞാൻ അത്തരക്കാരി അല്ലാ "അവൾക് നാണം വന്നു പോയി.. "പിന്നെ എത്തരക്കാരിയാ.. ഏഹ് പറഞ്ഞെ.. പറയെടി " "വെ.. വേണ്ടാ.. കാശിയേട്ടാ... ഇക്കിളി ആവുന്നു"

വേദനയാകാതെ അവളെ ഇക്കിളിയാകുന്നവന്റെ കയ്യിൽ ഒതുങ്ങിയവളുടെ കിലുക്കം പോലെയുള്ള ചിരി ഉയർന്നു... അതിൽ രസം പിടിച്ചവൻ അവളെ ഇക്കിളിക്കൂട്ടി.. വീണ്ടും അവിടമാകെ അവരുടെ ചിരികൾ ഉയർന്നു... ഒരുനാൾ ചിരിക്കാൻ പോലും മറന്നുപോയവരുടെ മനസ്സിൽ തട്ടിവരുന്ന ചിരി... അപ്പോഴും അവരിൽ നിറഞ്ഞിരിക്കുന്നത് പരസ്പരം ആത്മാവിൽ നിന്നു ഉയരുന്ന പ്രണയമാണ്... ❤️ അവരുടെ പ്രണയത്തിനു മാറ്റുകൂട്ടാൻ എന്ന പോൽ അവന്റെ പേര് കോർത്ത ❤️🥀താലി🥀 ❤️ അവളുടെ മാറിൽ കിടന്നു ശോഭയോടെ തിളങ്ങി.... അവസാനിച്ചു... 🥀

കാശിയും വൈശാലിയും ഇവിടം കൊണ്ട് അവസാനിക്കുവാണ് ☺️❤️..... കൂടെ നിന്നവർക് ഒരുപാട് ഒരുപാട് നന്ദി ❤️... പ്രധീക്ഷിച്ചതിലും ഒരുപാട് സപ്പോർട്ട് ആണ് എനിക്ക് ലഭിച്ചത്... 😍അതിന്റെ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞാൽ മതിയാകില്ല... അത്രയും സന്തോഷം തോന്നുന്നു...☺️... കാശി ❣️വൈശാലി മാത്രമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ...അതുകൊണ്ടാണ് അവരെ മാത്രം നിറഞ്ഞുകൊണ്ട് അവസാനിപ്പിച്ചത്...🙂 എങ്കിലും കല്ലുവിനെയും പ്രവീണിനെയും ഓരോ ഭാഗത്തു ആകിയിട്ടുണ്ട് 😁... അപ്പൊ ഇതോടെ താലി എന്ന കഥ അവസാനിച്ചു... കൂടെ നിന്നവർക്കും എനിയും കൂടെ നില്കുന്നവർക്കും ഒന്നൂടെ നന്ദി അറിയിക്കുന്നു...❤️...താങ്ക്യു താങ്ക്യു സോ മച്ച് 😘😘😘😘 അവസാനഭാഗമല്ലേ വായിച്ചു പോകുന്നവർ പിശുക്ക് കാണിക്കാതെ രണ്ട് വരി എഴുതണം ട്ടോ... അഭിപ്രായം പറഞ്ഞെന്നു വെച്ച് ഉറുമ്പ് കടിക്കതൊന്നുമില്ല... 🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story