തമസ്സ്‌ : ഭാഗം 48

thamass

എഴുത്തുകാരി: നീലിമ

""മകൾ മരിച്ചു പോയി എന്നറിയുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഇരട്ടി വേദന ഉണ്ടാകും അവൾ സ്വന്തം കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നത് കാണുമ്പോൾ.... ഒരുപാട് പേരെ കൊന്നും നരകിപ്പിച്ചും നീ നേടിയ ലക്ഷങ്ങൾ കൊണ്ട് രക്ഷിക്ക് നീ എന്നെ.....""""" പറഞ്ഞു കഴിയുന്നതിനു മുന്നേ കയ്യിലെ കത്തി അവൾ സ്വന്തം വയറിലേയ്ക്ക് കുത്തി ഇറക്കിയിരുന്നു..... കണ്ണുകൾ പുറത്തേക്കുന്തി ശ്വാസം നിലച്ചു നിന്നു പോയി രുഗ്മിണി..... ഒരു നിലവിളി പോലും പുറത്തേയ്ക്ക് ചാടാത്ത വിധം ഭയന്ന് പോയിരുന്നു അവർ. വയറിൽ കൈകൾ അമർത്തി നിലത്തേയ്ക്കിരുന്ന രാധുവിനരികിലേയ്ക്ക് ആദ്യം ഓടി എത്തിയത് മാതു അമ്മയാണ്. """"എന്റെ കുഞ്ഞേ... എന്ത് ബുദ്ധിമോശാ ഈ കാട്ടിയത്...? ആർക്കും വേണ്ടാത്ത ഇവളെ തോൽപ്പിക്കാൻ എന്റെ കുട്ടി ജീവൻ കളയാൻ നോക്കുവാണോ?"""" അവർ രാധുവിനെ പൊതിഞ്ഞു പിടിച്ചു കരഞ്ഞു.... വേദന കൊണ്ട് മുഖം ചുളിയുമ്പോഴും രാധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയില്ല എന്നത് അവരെ ആത്ഭുതപ്പെടുത്തിയിരുന്നു....

"""ആൽവിചായ... ഈ കുട്ടിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.""""" വേപധുവോടെ ജാനി രാധുവിനരികിലിരുന്നു... """"ഇവിടെ അടുത്ത് ഹോസ്പിറ്റൽ ഉണ്ടോ...?"""" ഭീതിയോടെ അവൾ മാതു അമ്മയെ നോക്കി... """"ഉണ്ട്‌.. ഒരു പത്തു മിനിറ്റ് യാത്ര ഉണ്ടാകും..."""" """"ആൽവി... നീ ഈ കുട്ടിയെ ഹോസ്പിറ്റൽ എത്തിക്കൂ ... ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം...."""" മോഹൻ ആൾവിയ്‌ക്കരികിലായി നടന്നെത്തി പറഞ്ഞു. ആൽവി രാധുവിനെ കൈകളിൽ കോരിയെടുത്തു പുറത്തേക്കോടി... രുഗ്മിണിയെ ഒന്നു തറപ്പിച്ചു നോക്കി പിറകെ മാതു അമ്മയും.... അപ്പോൾ മാത്രമാണ് രുഗ്മിണിയ്ക്ക് സ്ഥലകാലബോധം ഉണ്ടായത്. എന്റെ മോളെ എന്ന് വിളിച്ച് പിറകെ ഓടാൻ തുടങ്ങിയ അവരെ ജാനകി കയ്യിൽ പിടിച്ചു വലിച്ച് പിറകിലേയ്ക്ക് തള്ളി... """"എവിടെ പോകുന്നു രുഗ്മിണി? നിങ്ങൾ ഒപ്പം ചെന്നാൽ ആ കുട്ടീടെ ജീവൻ ഇപ്പൊ തന്നെ അവസാനിക്കും. അത്രയ്ക്കും അതിന് നിങ്ങളെ വെറുപ്പാ.... ഒരു വിഷമമേ ഉള്ളൂ.. നിങ്ങൾ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ ആ കൊച്ചും കൂടി അനുഭവിക്കണമല്ലോ എന്നുള്ള സങ്കടം മാത്രേ ഉള്ളൂ...""""" ചുമരിൽ ഇടിച്ച് നിന്ന രുഗ്മിണി ഇരു കൈകളും തലയ്ക്കു കൊടുത്തു ചുമരിലൂടെ ഊർന്ന്‌ നിലത്തേയ്ക്കിരുന്നു പൊട്ടി കരഞ്ഞു...

"""""അവൾക്ക് വേണ്ടി കണ്ണീറോഴുക്കാൻ പോലും നിനക്ക് അവകാശമില്ല രുഗ്മിണി. ഇങ്ങനെ നീറി നീറി നീ ജീവിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ നിന്നെ ജീവനോടെ വിടാൻ ഞാൻ ഒരുക്കമല്ല. നിന്നെപ്പോലെ ഉള്ളവരുടെ മനസിലെ മുറിവൊക്കെ കുറച്ചു നാൾ കഴിയുമ്പോ ഉണങ്ങും... അത് കഴിയുമ്പോൾ നീ വീണ്ടും പഴയ രുഗ്മിണി ആകും.സംശയമില്ല. ഒരു പരീക്ഷണത്തിന് ഞാൻ ഒരുക്കമല്ല. നിനക്കുള്ള ശിക്ഷ മരണമാണ്. അത് തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് ഇങ്ങോട്ടേക്ക് വന്നതും. പകുതി മരിച്ച നിന്നെ കൊല്ലാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.. പക്ഷെ അതിന് കുറച്ചു സമയം കൂടി ബാക്കിയുണ്ട് ..... എല്ലാത്തിനും നിന്റെ ഒപ്പം ഉണ്ടായിരുന്ന ഒരാള് കൂടി ഉണ്ടായിരുന്നല്ലോ... വരുൺ.... മരിക്കുമ്പോഴും നിനക്ക് കൂട്ടായി അവൻ ഉണ്ടാകും.....""""" 🍁🍁🍁🍁🍁🍁🍁🍁🍁 ഒട്ടൊരു സംശയത്തോടെയാണ് രുഗ്മിണിയുടെ വീടിനു മുന്നിലെ ഗേറ്റിൽ വരുൺ കാർ നിർത്തിയത്. കാറിൽ ഇരുന്ന് കൊണ്ട് തന്നെ കുറച്ചു സമയം വീടൊന്നു നിരീക്ഷിച്ചു. പ്രത്യേകിച്ചോന്നും അവന് തോന്നിയില്ല. ഫോൺ എടുത്തു രുഗ്മിണിയെ വിളിച്ചു. """""ഞാൻ പുറത്തുണ്ട് രുക്കു... എന്തെങ്കിലും പ്രശ്നം ഉണ്ടോ?""""" """"നേരിട്ട് പറയാം വരുൺ. അകത്തേയ്ക്ക് വന്നോളൂ...""""

ക്ഷീണിതമെങ്കിലും അസ്വഭാവികത ഒന്നും ആ ശബ്ദത്തിൽ വരുണിന് തോന്നിയില്ല. നീട്ടി ഒന്നു ഹോൺ മുഴക്കിയപ്പോൾ സെക്യൂരിറ്റി വേഷത്തിൽ ഒരാൾ ഗെറ്റ്‌ തുറന്നു കൊടുത്തു. കാർ ഉള്ളിലേയ്ക്ക് കയറ്റി നിർത്തി വീടും ചുറ്റുപാടും ഒന്നും കൂടി നിരീക്ഷിച്ചു. പിന്നേ കാറിൽ നിന്നും ഇറങ്ങി വീടിനുള്ളിലേയ്ക്ക് നടന്നു. ഉള്ളിൽ ആരെയും കാണാത്തത് കൊണ്ട് വരുൺ നേരെ രുഗ്മിണിയുടെ മുറിയിലേയ്ക്ക് നടന്നു. ആ മുറിയിൽ ആകെ ഇരുൾ നിറഞ്ഞിരുന്നു. മുറിയിൽ നിന്നും ആരുടെയോ തേങ്ങിക്കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. അത് രുഗ്മിണി ആണെന്ന് മനസിലായത് കൊണ്ട് തന്നെ അവൻ കൈ എത്തിച്ചു ലൈറ്റ് ഓൺ ചെയ്തു. മുറിയിലാകെ പ്രകാശം പരന്നിട്ടും മുറിയിലെ മൂലയ്ക്കായി ചുമരിലേയ്ക്ക് തല ചേർത്തു കാൽമുട്ടുകൾ മടക്കി വച്ച് എങ്ങികരഞ്ഞു കൊണ്ടിരുന്നു രുഗ്മിണി. """"എന്ത്‌ പറ്റി രുക്കു?""""" ചോദ്യത്തോടെ വരുൺ വേഗത്തിൽ അവർക്കരികിലേയ്ക്ക് നടന്നു ചെന്നു. """"ഞാൻ പറഞ്ഞാൽ മതിയോ?"""" പിറകിൽ നിന്നും ഒരു പുരുഷ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. മുഖ പരിചയം ഇല്ലാത്ത ഒരാളിനെയാണ് മുന്നിൽ കണ്ടത്. സംശയ ഭാവത്തിൽ വരുണിന്റെ നെറ്റി ചുളിഞ്ഞു. """"മനസിലായില്ല അല്ലെ? ആദ്യം ഒരു സമ്മാനം തരാം... എന്നിട്ടും പറഞ്ഞു മനസിലാക്കിത്തരാം."""""

അയാൾ വരുണിന് അടുത്തേയ്ക്ക് എത്തിയതും ഇടത് കവിളിൽ അയാളുടെ കൈ പതിഞ്ഞതും നോടിയിട കൊണ്ട് കഴിഞ്ഞു. പോക്കറ്റിലെ റിവോൾവറിലേയ്ക്ക് വരുണിന്റെ കൈ നീളുന്നതിനു മുൻപ് തന്നെ അവന്റെ കൈ പിടിച്ചു തിരിച്ചു റെവോൽവർ മോഹൻ കൈക്കലാക്കിക്കഴിഞ്ഞിരുന്നു. """""ആരാ നീ...? നിനക്ക് എന്താ വേണ്ടത്....?""""" ഭയത്തെക്കാളേറെ ദേഷ്യമായിരുന്നു വരുണിന്റെ സ്വരത്തിൽ. """""മൂന്ന് വർഷങ്ങൾ എനിക്ക് നഷ്ടമായ സന്തോഷം... എന്റെ മകൾക്ക് നഷ്ടമായ ഒരമ്മയുടെ സ്നേഹം.. എന്റെ ഭാര്യക്ക് നഷ്ടമായ അഭിമാനം.... ഇതൊക്കെയാണ് എനിക്ക് തിരികെ വേണ്ടത്... തരാൻ കഴിയുമോ നിനക്ക്?""""" """"നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് വരുണെ.... ഒരിക്കൽ നഷ്ടമായത് മിക്കപ്പോഴും നഷ്ടങ്ങൾ തന്നെയായി അവശേഷിക്കുകയെ ഉള്ളൂ... ജീവിതത്തിൽ നേട്ടങ്ങൾ മാത്രം കൊയ്തിട്ടുള്ള നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാകില്ല. പക്ഷെ ഇപ്പോൾ മുതൽ നഷ്ടങ്ങളുടെ കണക്കു പുസ്തകം നിനക്ക് മുന്നിലും തുറക്കാൻ പോവുകയാണ് വരുൺ.... ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ നീയും അനുഭവിക്കാൻ പോവുകയാണ്...."""" """""ഇങ്ങനെയൊക്കെ പറയാൻ നീ ആരാടാ....?"""" പല്ല് ഞെരിച്ചു ദേഷ്യത്തിൽ മോഹനെ ഒന്നു നോക്കി വരുൺ. """""

എന്നെ നിനക്ക് അറിയില്ല... പക്ഷെ ഇവരെയൊക്കെ അറിയുമല്ലോ....?""""" ചോദ്യത്തോടൊപ്പം മോഹൻ വാതിൽക്കലേയ്ക്ക് നോക്കി. ജാനക്കിയും ശരത്തും മറ്റു പെൺകുട്ടികളും റൂമിലേയ്ക്ക് കടന്ന് വന്ന് അവന് മുന്നിലായി നിന്നു. വരുൺ മുന്നിൽ നിൽക്കുന്നവരെ ആകെ ഒന്നു പകച്ചു നോക്കി. """""ഞാൻ ഇവിടെ എങ്ങനെ എത്തി എന്നാകുമല്ലേ നീ ആലോചിക്കുന്നത്..? ഹോ... ആ കഥ ഇനി ഒരിക്കൽക്കൂടി പറയാനൊന്നും വയ്യാന്നെ... അല്ലെങ്കിലും അതിനിവിടെ പ്രസക്തിയുമില്ല. ഒന്നു മാത്രം നീയിപ്പോ അറിഞ്ഞാൽ മതി. നിന്റെയും ദേ ഇവളുടെയും കാലനായി ദൈവം നിയോഗിച്ചത് എന്നെയാ... അത് കൊണ്ടാണല്ലോ എനിക്ക് നിങ്ങളുടെ കയ്യിൽ നിന്നും രക്ഷപെടാനായത്. ഒട്ടും പ്രതീക്ഷിക്കാത്ത, തികച്ചും നാടകീയമായ പലതും ജീവിതത്തിൽ സംഭവിച്ചതും ദേ ഈ നിൽക്കുന്ന ഇവരെയൊക്കെ രക്ഷിക്കാനുള്ള നിയോഗം എന്നിൽ നിക്ഷിപ്തമായത് കൊണ്ടാകും. കഴിഞ്ഞു പോയതിനെ ഓർത്ത് വേദനിക്കാനല്ല ഇങ്ങനെ വിശ്വസിക്കാനാണ് ഞാൻ ഇപ്പോൾ ഇഷ്ടപ്പെടുന്നത്.""""" ജാനകി പുഞ്ചിരിയോടെ അവന് മുന്നിൽ നിന്നു. """""രുക്കു... നീ എന്താ ഒന്നും മിണ്ടാത്തത്...? ഇവളെങ്ങനെ ഇവിടെ?"""" """""അവളുടെ ടേൺ കഴിഞ്ഞു വരുന്നേ... ഇനി നിന്റെ ടെൺ ആണ്.....""""" """""

പകുതി ചത്തിരിക്കുന്നവളോട് ഇനി എന്ത് ചോദിക്കാനാണ്...? എന്ത്‌ പറയാനാണ്...?""""" ശരത്തിന്റെ ചുണ്ടുകളിൽ പുച്ഛം വിരിഞ്ഞു.... """""ഇവളെപ്പോലെ നിന്റെ പ്രിയപ്പെട്ടവർക്കു നോവുമ്പോഴേ നിനക്കും നോവുള്ളൂ... പക്ഷെ നിന്റെ കാര്യത്തിൽ അത് കഴിയാതെ പോയി. നിന്റെ അമ്മ ഒരു മേജർ അറ്റാക്ക് കഴിഞ്ഞ സ്ത്രീയാണെന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ് അവരെ ഇങ്ങോട്ടേക്ക് കൊണ്ട് വരാതിരുന്നത്. നീ ഇങ്ങനെ ആയതിൽ ഒരു ചെറിയ പങ്ക് അവർക്കുമുണ്ട്. എങ്കിലും എന്തോ അറിഞ്ഞു കൊണ്ട് ഒരു ജീവൻ ഇല്ലാതാക്കാൻ കഴിയുന്നില്ല. അത് എന്റെ ഔദാര്യമാണ് വരുൺ....""""" ജാനകിയിലും ശരത്തിന്റെ മുഖത്ത് കണ്ട അതേ ചിരി.....! """""മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത നിന്റെ മനസ്സ് വേദനിപ്പിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല.... പകരം ശരീരം വേദനിപ്പിക്കാല്ലോ...""""" ഇടത് കവിളിൽ ജാനകിയുടെ സമ്മാനം കൂടി കിട്ടി... വരുണിന്റെ കവിൾ ഒന്നും കൂടി ചുമന്നു.... """""ഇനി എന്റെ ഊഴം... എന്റെ പ്രാണനായിരുന്നവൾക്ക് തരാൻ കഴിയാത്തത് എന്റെ കയ്യിലൂടെ നീ വാങ്ങണമെന്നാകും ദൈവ നിശ്ചയം....."""" ശരത്തിന്റെ കൈ അവന്റെ ഇരു കവിളിലും മാറി മാറി പതിഞ്ഞു . എന്താണ് നടക്കുന്നതെന്ന് വരുണിന് അപ്പോഴും പൂർണമായും മനസിലായിരുന്നില്ല...

ഇരു കവിളുകളും ചുവന്നു വേദനയാൽ ചുളിഞ്ഞ മുഖത്തോടെ അവൻ ചുറ്റിനുമുള്ളവരെ നോക്കി. """""രുക്കൂ..... നീയും ഇവറ്റകളുടെ കൂടെ കൂടി അല്ലേടി...? ഇത്രയൊക്കെ ആയിട്ടും ഒന്നും മിണ്ടാതിരിക്കുവാണോ?""""" അപ്പോഴും വരുൺ അവിടെ വന്നിട്ട് കൂട്ടിയില്ല എന്ന ഭാവത്തിൽ ചുമരിലേയ്ക്ക് ചാരി അതേ ഇരിപ്പ് തുടരുകയായിരുന്നു രുഗ്മിണി. """""ജടത്തിനു സംസാരിക്കാനോ പ്രതികരിക്കാനോ കഴിയില്ല വരുണെ .. അവളിപ്പോ മനസ്സ് ചത്ത ഒരു ജടമാണ്. ശരീരത്തിൽ ബാക്കി നിൽക്കുന്ന ശ്വാസവും കുറച്ചു കഴിയുമ്പോൾ അവസാനിക്കും... അല്ല... ഞാൻ അവസാനിപ്പിക്കും.""""" പരിഹാസത്തോടെ ജാനകി പറഞ്ഞു നിർത്തുമ്പോൾ കണ്ണ് മിഴിച്ചു അവൻ അവളെയും രുഗ്മിണിയെയും നോക്കി. """""കൂടുതൽ ആലോചിച്ചു കൂട്ടണ്ട വരുൺ... നീയും ഇവളും ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ വിധിക്കാൻ പോവുകയാണ്. ഭൂമിയിലെ പാപങ്ങൾക്കുള്ള ശിക്ഷ ഭൂമിയിൽ തന്നെ അനുഭവിക്കേണ്ടേ? നീ ചെയ്തു കൂട്ടിയ പാപങ്ങൾ ഒന്നോ രണ്ടോ അല്ലല്ലോ.... പുറം ലോകത്തിൽ നിന്നോളം മാന്യൻ വേറെ ഇല്ലാ. നന്മയുടെ മുഖം മൂടി അണിഞ്ഞ ചെകുത്താൻ. ശെരിക്കും ഇവളെക്കാൾ ക്രൂരൻ നീയാണ്..... അവയവക്കച്ചവടതിലെ പ്രധാന കണ്ണി....! എത്ര പേരെ നീ ജീവനോടെ അറുത്തു മുറിച്ചു കൊന്നിട്ടുണ്ട്....?

ഓർമ ഉണ്ടാവില്ല അല്ലെ? എണ്ണാൻ കഴിയുന്നതിലും കൂടുതൽ ഉണ്ടാകുമല്ലോ? ജീവൻ രക്ഷിക്കേണ്ട ഒരു ഡോക്ടർ ജീവൻ എടുക്കുന്നു.... കഷ്ടം...""""" തനിക്ക് മുന്നിൽ നടക്കുന്നതിന്റെയൊക്കെ ഒരു ഏകദേശ ധാരണ വരുണിന് കിട്ടിത്തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ജാനകി ഓരോന്ന് പറയുമ്പോഴും രക്ഷപെടാനായി അവൻ മോഹന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ടിരുന്നു. """""ഇല്ല വരുണെ .. നിനക്കും ഇവൾക്കും ഇനി ഇവിടെ നിന്നും രക്ഷപെടാനാകില്ല. മരണം ഒരു ചെറിയ ശിക്ഷ ആകുമെന്നറിയാം. പക്ഷെ ജീവനോടെ വിടാൻ കഴിയില്ല നിങ്ങളെ... പേടി കൊണ്ടാണ്. ഒരല്പം ജീവൻ അവശേഷിച്ചാൽ വീണ്ടും പഴയത് പോലെ എന്നെങ്കിലും നിങ്ങൾ തിരികെ വരുമോ എന്ന പേടി. നിങ്ങൾ കാരണം എന്നെയോ ഈ നിൽക്കുന്ന കുട്ടികളെയോ പോലെ മരിച്ചു ജീവിക്കുന്നവർ ഇനി ഈ ഭൂമിയിൽ ഉണ്ടാവരുത്. അത് കൊണ്ട് മാത്രം നിങ്ങൾക്ക് ഞാൻ മരണ ശിക്ഷ വിധിക്കുകയാണ്. സംസാരിച്ചു നിൽക്കാൻ സമയമില്ല.... യമ ദേവൻ ഏൽപ്പിച്ച കുലക്കയറുമായി നിങ്ങൾക്കുള്ള ആളിപ്പോ എത്തും...

രാഹുൽ... നിങ്ങളുടെ വിശ്വസ്ഥൻ...."""" വരുൺ കണ്ണ് മിഴിച്ചു ജാനിയെ നോക്കി. """""ഞെട്ടിയോ...? ഞെട്ടി... ഡോക്ടർ വീണ്ടും ഞെട്ടി...."""" ജാനകി ഒന്നു ഉറക്കെ ചിരിച്ചു.... """""ശരത് സാറിന്റെ കാവുവിനെ ഇവിടെ എത്തിച്ചത് രാഹുൽ ആണെന് അറിഞ്ഞപ്പോൾ... അവൻ ഇപ്പോൾ ഇവിടെ ബാംഗ്ലൂർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പ്ലാൻ ചെറുതായൊന്നു മാറ്റി... നിങ്ങൾക്ക് കൂട്ടായി അവനെയും കാലപുരിയ്ക്കായാക്കാം എന്ന് തീരുമാനിച്ചു. രുഗ്മിണി ഏത് പാതിരാത്രി വിളിച്ചാലും അവൻ പറന്നു വരുമെന്ന് മാതു അമ്മ പറഞ്ഞെങ്കിലും ഞങ്ങൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. ഇതിപ്പോ രുഗ്മിണി വിളിച്ചപ്പോ എന്തിനാ എന്ന് പോലും ചോദിക്കാതെ അല്ലെ അവൻ വരാമെന്നു സമ്മതിച്ചത്.""""" """""ജാനി നമുക്ക് അധികം സമയമില്ല....""""" മോഹൻ ഓര്മപ്പെടുത്തി.... """"""മ്മ്.... അതേ... അവന്റെ താമസസ്ഥലതു നിന്നും ഇവിടെ എത്താൻ ഒരു മണിക്കൂർ. ഇപ്പോൾത്തന്നെ പതിനച്ചു മിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഇനി മുക്കാൽ മണിക്കൂർ മാത്രം. അതിനുള്ളിൽ നമുക്ക് ചെയ്തു തീർക്കാൻ കുറച്ചു ഉണ്ട്‌.""""" ശരത്തും മുന്നിലേയ്ക്ക് വന്നു. """""എനിക്ക് ഓർമ്മയുണ്ട് സാർ.... അതിൽ കുറച്ചു സമയം ദേ ഇവർക്കും കൊടുക്കണം. ഈ രണ്ടിനോടും ചിലതു പറയാനും പ്രവർത്തിക്കാനും ഇവർക്കും ഉണ്ടാകും.""""

ചുറ്റും കൂടി നിന്നിരുന്ന കുട്ടികളെ ചൂണ്ടി ജാനി പറഞ്ഞപ്പോൾ അത് ശെരി വച്ചിട്ടെന്ന പോലെ പെൺകുട്ടികൾക്കിടയിൽ മുറുമുറുപ്പുകൾ ഉയരാൻ തുടങ്ങിയിരുന്നു. """""നിങ്ങൾക്കും വേണ്ടേ അവസരം.... ചോദിക്കാനും പറയാനും നിങ്ങൾക്കും ഇല്ലേ? കൊല്ലരുത്... ജീവനോടെ തരണം രണ്ടിനെയും. അത്രേ ഉള്ളൂ....""""" ചിരിയോടെ ആ പെൺകുട്ടികളോടായി പറഞ്ഞിട്ട് ജാനി പുറത്തേക്കിറങ്ങി. വരുണിനെ ശക്തിയായി നിലത്തേയ്ക്ക് തള്ളിയിട്ട് മോഹനും പിറകിലായി ശരത്തും മുറി വീട്ടിറങ്ങി. 🍁🍁🍁🍁🍁🍁 മുറിയിൽ പലയിടങ്ങളിലായി നിന്ന സ്ത്രീകളും പെൺകുട്ടികളും വരുന്നിനും രുഗ്മിണിയ്ക്കും ചുറ്റിനും കൂടി. വരുണിന്റെ കണ്ണുകളിൽ ഭയം നിഴലിച്ചപ്പോൾ രുഗ്മിണിയിൽ നിസംഗത ആയിരുന്നു. തങ്ങൾ അനുഭവിച്ച യാതനകൾ ഓരോന്നായി എണ്ണിപ്പറഞ്ഞു അവരുടെ കൈകളും കാലുകളും ഇരുവരെയും ശിക്ഷിച്ചു. മലയാളത്തിലും തമിഴ്ലും തെലുങ്കിലും ഹിന്ദിയിലും മറാഠിയിലും അങ്ങനെ വിവിധ ഭാഷകളിൽ അവരുടെ മനോവേദനകൾ പുറത്തേയ്ക്ക് ഒഴുകി ഇറങ്ങി.... വരുണിന്റെ നിലവിളി ശബ്ദങ്ങൾ ഉച്ചത്തിൽ മുഴങ്ങിയപ്പോൾ ശരീരത്തിൽ പ്രഹരങ്ങൾ ഏറ്റു വാങ്ങുമ്പോഴും രുഗ്മിണി നിശബ്ദയായിരുന്നു.....

നിർജീവമായ കണ്ണുകളും ജീവനറ്റ മനസുമായി ഇരുന്നവരുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നി. അവരുടെ കണ്ണുകളിൽ വേദനയിൽ പിടയുന്ന മകളുടെ മുഖമായിരുന്നു. മനസ്സിൽ മാറ്റനേകം ചിന്തകളും..... ശരത്തിന്റെ നിർദ്ദേശപ്രകാരം ആ സ്ത്രീകൾ തന്നെ അവരെ ഇരുവരെയും കിച്ചണിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടിട്ടു. എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം ആവശരായിരുന്നു രണ്ട് പേരും... ശരത് ആദ്യം ഒരു ജാനാല കൊളുത്തു മാറ്റി തുറന്നിട്ടു.. പിന്നീട് ഒരു ജനൽക്കമ്പിയിലായി കട്ടി കുറഞ്ഞതും എന്നാൽ നല്ല ബലമുള്ളതുമായൊരു നൂല് കെട്ടി അത് ജനാലയിലൂടെ പുറത്തേയ്ക്കിട്ടു.... പിന്നീട് കൊളുത്തു ഇടാതെ ജനാല ചേർത്തടച്ചു. """"എന്താ സാർ...? എന്തിനാ ഇത്?""""" മോഹൻ സംശയത്തിൽ ശരത്തിനോട് ചോദിച്ചു... """""പറയാം... പുറത്തിറങ്ങിയിട്ട്...""""" ശരത്തിന്റെ സുഹൃത്തുക്കൾ ഇരുവരുടെയും കൈ കാലുകൾ ബന്ധിച്ചു.... ശരത് അവന്റെ സുഹൃത്തുക്കളുടെ നേർക്ക് തിരിഞ്ഞു. """""നിങ്ങൾ ഇവരെയൊക്കെ പുറത്തുള്ള വാനിലേയ്ക്ക് കയറ്റണം... എന്നിട്ട് എത്രയും വേഗം മാതു അമ്മ പറഞ്ഞ സ്ഥലത്തേയ്ക്ക് എത്തിക്കണം... സൂക്ഷിക്കണം....""""" ശരത് അവർക്ക് മറ്റെന്തൊക്കെയോ നിർദേശങ്ങൾ കൂടി നൽകി.

അവർ ആ സ്ത്രീകളെയും കൂട്ടി പുറത്തേയ്ക്ക് പോയി.... കിച്ചണിൽ ശരത്തും മോഹനും ജാനിയും മറ്റ് രണ്ട് പേരും അവശേഷിച്ചു... ശരത് പതിയെ നടന്ന് വരുണിനടുത്തു വന്ന് നിന്നു... വേദന കടിച്ചമർത്തി ക്ഷീണിച്ച കണ്ണുകൾ ഉയർത്തി വരുൺ ശരത്തിനെ നോക്കി... """""ഞാൻ ഒരു പോലീസുകാരനാണ്. നീതിയും നിയമവും സംരെക്ഷിക്കേണ്ടവൻ... അത് കൊണ്ട് തന്നെയാണ് ഒരിക്കൽ എന്റെ കാവുവിന് നീതി നേടിക്കൊടുക്കാൻ നിയമത്തിന്റെ വഴിയേ പോയത്. തെളിവുകൾ എല്ലാം ഇവൾക്ക് എതിരായിരുന്നു...എന്നിട്ടും നീ ഇവളെ രക്ഷിച്ചു... പണം കൊണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ...? നിയമവും പണത്തിനു താഴെയെ നിൽക്കൂ.... ഇനിയും അങ്ങനെ ഒരു പരീക്ഷണത്തിന് തയാറല്ല... തീരുകയാണ്. നിങ്ങൾ ഇന്ന് ഇവിടെ.....""""" ശരത് ചിരിച്ചു കൊണ്ട് മോഹനെ നോക്കി.... മോഹൻ ഗ്യാസ് സിലിണ്ടർ തുറന്നു... രണ്ട് സ്‌റ്റോവും ഓൺ ആക്കി... എൽ പി ജി യുടെ രൂക്ഷ ഗന്ധം മുറിയിലാകെ നിറയാൻ തുടങ്ങി.... ജാനി ഇരുവർക്കും നേർക്കു വന്ന് നിന്നു.... """""ഇനി കാത്തിരിപ്പാണ്. നിങ്ങൾ രണ്ടും രണ്ട് അഗ്നി ഗോളങ്ങളായി മാറുന്നതിനായുള്ള കാത്തിരിപ്പ്.... അതിന് അവൻ വരണം... രാഹുൽ... നിങ്ങളുടെ ഒപ്പം അവനും വെന്ത് തീരും....""""" """""

സമയമില്ല... പെട്ടന്ന് പുറത്തെത്തണം....""""" ശരത് ലൈറ്റ് ഓഫ് ആക്കി പുറത്തേക്കിറങ്ങി.... പിറകെ മോഹനും ജാനിയും..... വാതിൽ പതിയെ ചാരി ലോക്ക് ഇട്ടു. ധൃതിയിൽ വീടിനു പുറത്തേയ്ക്ക് ഇറങ്ങി.... കിച്ചണിൽ ബന്ധിതരായി വരുണും രുഗ്മിണിയും.... ശരീരം നുറുങ്ങുന്ന വേദനയിൽ മരണത്തെ മുന്നിൽക്കണ്ടുള്ള ഭയത്തിൽ വിറങ്ങലിച്ചു വരുണും.... മരണത്തെ പുൽകാൻ മനസാൽ അതിയായി മോഹിച്ചു രുഗ്മിണിയും.... 🍁🍁🍁🍁🍁🍁 പുറത്തെത്തിയ ശരത് ജനാലയിലൂടെ പുറത്തേയ്ക്ക് കിടന്ന നൂലിൽ മറ്റൊരു കയർ ചുറ്റി മതിലിനു പുറത്തേയ്ക്കിട്ടു.... """"എന്തിനാണ് സാർ ഇത്....?"""" """"വരൂ പറയാം...."""" ശരത് മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.... """"നമ്മുടെ ഊഹം പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ രാഹുൽ കുറച്ചു കഴിയുമ്പോൾ വരും... വാതിൽ തുറന്നു ഉള്ളിൽ കയറും. അടുക്കള വാതിൽ ലോക്ക് ആയത് കൊണ്ട് ഗ്യാസ് മറ്റ് മുറികളിലേയ്ക്ക് കൂടുതൽ സ്പ്രെഡ് ചെയ്യാനുള്ള സാധ്യത കുറവാണ്.... രാഹുൽ വീടിനുള്ളിലേയ്ക്ക് കയറിയാൽ അവൻ രുഗ്മിണിയെ തിരയും.... ഒരിടത്തും കാണാതാകുമ്പോ സ്വഭാവികമായും അടുക്കളയിലും തിരയും... ലോക്ക് എടുക്കുമ്പോൾ ഉണ്ടാകുന്ന സ്പർക്ക് കാരണം ഗ്യാസ് ബ്ലാസ്റ്റ് ചെയ്യും .. അല്ലെങ്കിൽ അടുക്കളയിൽ ഇരുട്ടായത് കൊണ്ട് സ്വിച് ഓൺ ആക്കും.. അപ്പോൾ ഉണ്ടാകുന്ന സ്പർക്ക് കാരണം ബ്ലാസ്റ്റ് നടക്കാം... മൂന്നും ഒരുമിച്ചു തീരും.

ഇതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. രുഗ്മിണി വിളിച്ചിട്ടാണ് അവൻ വന്നത്. ഉള്ളിൽ ആരെയും കാണാതാകുമ്പോ അവൻ ഭയക്കും.. പരിഭ്രാന്തനാകും... അത് കൊണ്ട് തന്നെ നോർമൽ ആയി അവന് ചിന്ദിക്കാൻ കഴിയില്ല എന്നും ഒക്കെ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ വരും എന്നും നമുക്ക് കരുതാം...""""" """""ഇനി രാഹുലിന്‌ എന്തെങ്കിലും സംശയം തോന്നി അവൻ വാതിൽ തുറക്കാത്തിരുന്നാൽ.... രാഹുൽ രക്ഷപെട്ടാലും വരുണും രുഗ്മിണിയും രക്ഷപെടാൻ പാടില്ല.... അതിനാണ് ഈ കയർ വിദ്യ.... ഈ കയർ പിടിച്ചു വലിച്ചാൽ ജനൽ പാളി തുറന്നു വരും....ഒരു സേഫ് ഡിസ്റ്റൻസിൽ നിന്ന് ഈ പടക്കം കത്തിച്ചു ഉള്ളിലേയ്ക്ക് എറിഞ്ഞാൽ വരുണും രുഗ്മിണിയും തീരും."""" ശരത് കയ്യിലെ പടക്കം ഇരുവരെയും കാട്ടി.... """""അവസരങ്ങൾ നമുക്ക് എപ്പോഴും കിട്ടില്ല. അത് കൊണ്ട് കിട്ടുന്നത് പൂർണമായും പ്രയോജനപ്പെടുത്തണം....""""" ശെരിയാണെന്ന അർത്ഥത്തിൽ മോഹനും ജാനിയും തല ചലിപ്പിച്ചു...അവരപ്പോഴേയ്ക്കും പുറത്ത് റോഡിൽ ആരും കാണാത്ത രീതിയിൽ നിർത്തിയിട്ടിരുന്ന കാറിനരികിലേയ്ക്ക് നടന്നെത്തിയിരുന്നു. """""പക്ഷെ സാർ... നമ്മുടെ ഫിംഗർ പ്രിന്റ്സ് ഉണ്ടാകാത്ത വിധത്തിൽ നമ്മൾ മാക്സിമം ശ്രമിച്ചിട്ടുണ്ട്. എങ്കിലും നമ്മളെ കുടുക്കാനുള്ള എന്തെങ്കിലും തെളിവുകൾ അവിടെ നിന്നും കിട്ടിയാലോ? എനിക്ക് ജയിലിലേയ്ക്ക് പോകാൻ പേടിയില്ല... പക്ഷെ നിങ്ങൾ....""""" ബാക്കി പറയാതെ ജാനി ഒന്ന് നിർത്തി....

"""""ഒന്ന് കൊണ്ടും പേടിക്കേണ്ട ജാനകി. ഇവിടുത്തെ ASP സാറിനോട് ഞാൻ എല്ലാം ഡീറ്റെയിൽ ആയി സംസാരിച്ചിട്ടുണ്ട്. അന്ന് ഷിഹാബ് കൊല്ലപ്പെട്ടപ്പോൾത്തന്നെ അദ്ദേഹത്തിന് ഇവരെയൊക്കെ കുറിച്ച് ഏകദേശ ധാരണ കിട്ടിയിട്ടുണ്ട്. അദ്ദേഹം ഉണ്ടാകും നമ്മുടെ ഒപ്പം. ഇപ്പോൾ ഇല്ലാതാകാൻ പോകുന്ന ജന്മങ്ങളുടെ പേരിൽ ആരും ജയിലിലേയ്ക്ക് പോകാൻ പോകുന്നില്ല.. അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരാം...."""" ശരത് പറഞ്ഞു നിർത്തുമ്പോൾ തന്നെ ഒരു ബൈക്ക് രുഗ്മിണിയുടെ ഗെറ്റ്‌ കടന്ന് ഉള്ളിലേയ്ക്ക് വന്ന് നിന്നു... അതിൽ നിന്നും രാഹുൽ ഇറങ്ങി വീടിനടുത്തേയ്ക്ക് നടന്നു പോകുന്നതും കാളിംഗ് ബെൽ മുഴക്കി കാത്ത് നിൽക്കുന്നതും ഒടുവിൽ ആരെയും കാണാതെ വാതിൽ തുറന്ന്‌ ഉള്ളിൽ കയറുന്നതും അവർ കണ്ടു. """"ഇവൻ ഇത്ര വേഗത്തിൽ എത്തിയോ....?"""" ശരത്തിന്റെ സ്വരത്തിൽ അല്പം നിരാശ കൂടി കലർന്നിരുന്നു.... """"എന്താ സാർ...?"""" ജാനിയും മോഹനും ഒരുപോലെ ചോദിച്ചു... """"ഒന്നുമില്ല... നമുക്ക് കാത്തിരിക്കാം...."""" ശരത് ആലോചനയോടെ പറഞ്ഞു.... പത്തു മിനിറ്റിനുള്ളിൽ രുഗ്മിണിയുടെ വീട്ടിൽ നിന്നും ഭയങ്കരമായൊരു ശബ്ദം കേട്ടു.... ജനചില്ലുകൾ പൊട്ടിതകർന്നു തീ നാളങ്ങൾ പുറത്തേയ്ക്ക് എത്തി നോക്കി..........…. തുടരും………….

തമസ്സ്‌ : ഭാഗം 47

Share this story