തമസ്സ്‌ : ഭാഗം 14

തമസ്സ്‌ : ഭാഗം 14

എഴുത്തുകാരി: നീലിമ

ആൽവി ഹോസ്പിറ്റലിലേക്ക് പോകാനായി കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴാണ് ജാനകിയും വിനോദും സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുന്നത്…….. മോഹൻ ഒന്ന് തല ചരിച്ചു നോക്കി…. കാഴ്ചയെ മറച്ചു കണ്ണുനീരിന്റെ ഒരു പാളി രൂപപ്പെട്ടിരുന്നു…. ഒഴുകി ഇറങ്ങാൻ മടിച്ച് അത് കണ്ണുകളിൽ തന്നെ തങ്ങി നിന്നു. ആ കണ്ണീർ പാടയ്ക്കിടയിലൂടെ കണ്ടു, ജാനിയുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന വിനോദിന്റെ കൈ….!!! അവന് പിറകിലായി കുനിഞ്ഞ ശിരസുമായി നടന്നകലുന്ന ജാനിയെ…….!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 “””””മ്മ്….. അന്നത്തെ അവരുടെ തല കുനിച്ചുള്ള നിൽപ്പും അളന്നു മുറിച്ച പോലുള്ള വാക്കുകളും………. എനിക്കെന്തോ ഇപ്പൊ സംശയം തോന്നുന്നു… അവർ സ്വന്തം ഇഷ്ടപ്രകാരം തന്നെ പോയതാണോ എന്ന്…..””””” ശരത് ആലോചനയോടെ പറഞ്ഞു. “””””പിന്നെ….? സാർ എന്താ പറഞ്ഞു വരുന്നത്..?””””” ആൽവി സംശയത്തോടെ ചോദിച്ചു.

“””””പറയാം…. അതിന് ശേഷം എന്തുണ്ടായി….? പിന്നീട് ജാനകിയേ നിങ്ങൾ കണ്ടിട്ടില്ല…..???”””” “””””ഇല്ല സാർ… പിന്നീട് അവളെ കാണുന്നത് ഇന്നലെയാണ്….. “”””” “”””മ്മ്…..””””” ശരത് ആലോചനയോടെ മൂളി. “”””പക്ഷെ അന്ന് മറ്റൊരു സംഭവം കൂടി ഉണ്ടായി…… അന്ന് തന്നെ വിനോദ് ജാനകിയുടെ അച്ഛനേം അമ്മയേം അവരുടെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.””””” “””””ഇറക്കി വിട്ടെന്നോ? മനസിലായില്ല……””””” “””””വിവാഹസമയത്തു മോഹൻ എതിർത്തിട്ടും ആകെ ഉണ്ടായിരുന്ന കുറച്ചു സ്ഥലവും വീടും പ്രഭൻ അങ്കിൾ ജാനകിയുടെ പേർക്ക് എഴുതി നൽകിയിരുന്നു….. അന്ന് വൈകിട്ട് വിനോദ് വന്ന് ആ വീട്ടിൽ നിന്നും ഇറങ്ങണം എന്ന് അവരോട് പറഞ്ഞു.”””” “””””ജാനകി അവനൊപ്പം ഉണ്ടായിരുന്നൊ?”””” ചോദ്യത്തോടൊപ്പം ശരത്തിന്റെ നെറ്റിയും ചുളിഞ്ഞു. “”””ഇല്ല… വിനോദ് ഒറ്റയ്ക്ക്….”””””

“”””അങ്ങനെ അച്ഛനമ്മമാരെ വീട്ടിൽ നിന്നും ഇറക്കി വിടാനൊന്നും മക്കൾക്ക് അധികാരമില്ല. അതറിയില്ലാരുന്നോ? ഒരു പരാതി കൊടുത്തിരുന്നെങ്കിൽ അന്നേ പ്രശ്നം പരിഹരിക്കപ്പെട്ടേനെ….””””” “””””അതൊക്കെ പ്രഭൻ അങ്കിളിനും അറിയാമായിരുന്നു സാർ…. അവളുടെ പേരിലുള്ളതൊന്നും ഇനി എനിക്ക് വേണ്ട എന്ന് പറഞ്ഞു അവൻ വന്നു പറഞ്ഞപ്പോ അങ്കിൾ തന്നെയാ അവിടുന്ന് ഇറങ്ങിയത്….പിന്നെ കുറച്ചു നാൾ അവര് ആന്റിയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു….. അവിടെയും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് മോഹൻ അവരെ ഒപ്പം കൂട്ടിയത്…. ആദ്യമൊക്കെ അവര് മടിച്ചതാ… പിന്നെ മോഹൻ നിർബന്ധിച്ചപ്പോ… കുഞ്ഞീടെ വിഷമമൊക്കെ കണ്ടപ്പോ…..മോഹന്റെ സ അച്ഛനും അമ്മയുമായിട്ട് തന്നെ അവര് അവനൊപ്പം കൂടി….. സ്വന്തം അച്ചനും അമ്മയുമായിത്തന്നെയാ മോഹൻ അവരെ കണ്ടത്…

മകനായിട്ടേ അവരും അവനെ കണ്ടിട്ടുള്ളൂ…..””””” “””””മ്മ്…. സ്വന്തം അമ്മയെയും അച്ഛനെയും ഇറക്കി വിടാൻ ജാനകി തയാറായെന്നോ…..?””””” ശരത്തിന്റെ നെറ്റി കൂടുതൽ ചുളിഞ്ഞു…. ഉള്ളിൽ ഉടലെടുത്ത സംശയങ്ങൾക്ക് ശക്തി കൂടി…… “””””അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന് എതിര് നിൽക്കാൻ കഴിയാത്തതിനാൽ ഇഷ്ടമില്ലാതിരുന്ന വിവാഹത്തിന് പോലും തയാറായ ഒരുവൾ അച്ഛനെയും അമ്മയെയും തെരുവിൽ ഇറക്കാൻ കൂട്ട് നിന്നു എന്ന് പറഞ്ഞാൽ………. എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് കാണുന്നുണ്ടല്ലോ ആൽവിൻ…..””””” ശരത് ആലോചനയോടെ കുറച്ചു സമയം നിന്നു. “””””അതവിടെ നിൽക്കട്ടെ…… എന്തായിരുന്നു ജാനകി പോയിക്കഴിഞ്ഞു മോഹന്റെ അവസ്ഥ….?””””” “””””ദയനീയമായിരുന്നു എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും സാർ….. സരസ്വതി അമ്മ പോയ ശേഷം മോഹന് സ്വന്തമെന്നു പറയാൻ ജാനി മാത്രേ ഉണ്ടായിരുന്നുള്ളൂ…..

അവളെ കൂടി നഷ്ടമായപ്പോ ആകെ തകർന്നു പോയി അവൻ….. ജാനിയെ നഷ്ടപ്പെട്ടതിലുള്ള വിഷമം അവന്റെ ഉള്ളിൽ ഒരു ഭയമായി രൂപപ്പെടുകയായിരുന്നു….. കുഞ്ഞിയേക്കൂടി നഷ്ടമാകുമോ എന്നുള്ള ഭയം….. ആദ്യം കുറച്ചു ദിവസം ബേക്കറിയിൽ പോലും പോകാതെ കുഞ്ഞിയോടൊപ്പം വീട്ടിൽ ഇരുന്നു ……. കുഞ്ഞി ജാനിയേക്കാണാൻ വാശി പിടിക്കുമ്പോൾ കുഞ്ഞിനെ ആശ്വസിപ്പിക്കാനാകാതെ ഒത്തിരി വേദനിച്ചു അവൻ……… അവൻ അങ്ങനെ വീട്ടിൽത്തന്നെ ഇരുന്നാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ നിർബന്ധിച്ചു ബേക്കറിയിലേയ്ക്ക് പറഞ്ഞു വിട്ടത്… കുഞ്ഞിയെ കിന്ഡർ ഗാർട്ടനിൽ ആക്കാം എന്നും പറഞ്ഞു….. അത് അവൻ സമ്മതിച്ചില്ല. മായായോടൊപ്പം നിർത്താം എന്ന് പറഞ്ഞപ്പോഴും സമ്മതമായിരുന്നില്ല അവന് …….. ബേക്കറിയിലേയ്ക്ക് അവൻ കുഞ്ഞിയെയും ഒപ്പം കൂട്ടി……. ഒരു നിമിഷം പോലും കുഞ്ഞിയെ കൺവെട്ടത്തു നിന്നും മാറ്റിയില്ല അവൻ……

പേടിയായിരുന്നു അവന്…… എല്ലാപേരെയും…… ഇതിനിടയിൽ എനിക്കും മായയ്ക്കും ചെന്നൈയിലേയ്ക്ക് പോകേണ്ടി വന്നു. മായയുടെ കസിന്റെ വിവാഹവുമായി ബന്ധപ്പെട്ടു…. രണ്ട് ദിവസം കഴിഞ്ഞാണ് ഞങ്ങൾ തിരികെ എത്തിയത്. ഞങ്ങൾ വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ കിഷോറിന്റെ കാൾ വന്നു. മോഹനെ ഉച്ചയ്ക്ക് ശേഷം ബേക്കറിയിലേയ്ക്ക് കണ്ടില്ല എന്നും അന്വേഷിച്ചു ചെന്നപ്പോൾ വീട് അടഞ്ഞു കിടന്നിരുന്നുവെന്നും വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നുമൊക്കെ പറഞ്ഞു. ഞങ്ങൾ ആകെ ടെൻഷൻ ആയി…. ഉടനെ തന്നെ ഞാനും മായയും മോഹന്റെ വീട്ടിലേയ്ക്ക് പോയി. വീട് മുഴുവൻ ലൈറ്റ് ഇട്ടിരുന്നു……. ഇരുട്ടിനെ ഭയക്കുന്നത് പോലെ…….. ബെഡ് റൂമിൽ ഉണ്ടായിരുന്നു മോഹൻ…. കുഞ്ഞിയെ മുറുകെ പിടിച്ച് ചുമരോട് ചേർന്ന് ആകെ ഭയന്നത് പോലെ ഇരിപ്പുണ്ടായിരുന്നു……. ഉറക്കെ കരയുന്ന കുഞ്ഞിയുടെ വായ് പോലും കരച്ചിൽ പുറത്ത് വരാതെ പൊത്തി പിടിച്ചിരുന്നു. കണ്ടിട്ട് ഞങ്ങൾക്ക് കൂടി പേടി തോന്നി…..

അന്നേരം ഭ്രാന്തു വന്നത് പോലെ ഉണ്ടായിരുന്നു മോഹന്….. കുഞ്ഞിയെ മായയ്ക്ക് വിട്ട് കൊടുക്കാതെ ബലമായി പിടിച്ചു വച്ച് എന്തോക്കെയോ പറഞ്ഞു കൊണ്ടിരുന്നു……..പറിച്ചെടുക്കുന്നത് പോലെയാണ് മായ കുഞ്ഞിയെ അവന്റെ കയ്യിൽ നിന്നും വാങ്ങിയത്… ഇല്ലെങ്കിൽ അത് ശ്വാസം മുട്ടി മരിച്ചു പോയേനെ….. എന്റെ പത്താമത്തെ വയസിൽ അമ്മച്ചി മരിച്ചപ്പോ പോലും ഞാൻ അത്രയും വേദനിച്ചില്ല…….. പക്ഷെ അന്ന് ഞാൻ കരഞ്ഞു…. വല്ലാതെ വേദനിച്ചു തന്നെ കരഞ്ഞു……. മായയുടെ അച്ഛന്റെ സുഹൃത്ത്‌ ഒരു സൈക്കാട്രിസ്റ്റ് ഉണ്ടായിരുന്നു. ബലം പ്രയോഗിച്ചാണ് മോഹനെ അന്ന് അദ്ദേഹത്തിന്റെ അരികിലേയ്ക്ക് കൊണ്ട് പോയത്. രണ്ട് മൂന്ന് കൗൺസിലിങ് സെഷൻസ് കഴിഞ്ഞപ്പോൾ മോഹന്റെ മൈൻഡ് ഒരു വിധം നോർമൽ ആയി….. ജാനകിയെ മറക്കാൻ അവന് അപ്പോഴും കഴിഞ്ഞില്ല…

പക്ഷെ അവൾ ഇനി ജീവിതത്തിൽ ഒപ്പം ഉണ്ടാകില്ല എന്നും കുഞ്ഞിക്ക് താൻ മാത്രമേ ഉള്ളൂ എന്നുമുള്ള യാധാർഥ്യം അവന്റെ മനസ്സിന് ഉൾക്കൊള്ളാനായി…… പിന്നീടുള്ള മൂന്ന് വർഷം കുഞ്ഞിക്ക് വേണ്ടി അവൻ ജീവിച്ചു….കുഞ്ഞിയുടെ അമ്മയും അച്ഛനും ഒക്കെ അവനായിരിന്നു…. പ്രഭനങ്കിളും ജയ ആന്റിയും കൂടി വീട്ടിലേയ്ക്ക് വന്നതോടെ അവന്റെ ടെൻഷൻ ഒത്തിരി കുറഞ്ഞു. കുറച്ചു ദിവസത്തിനുള്ളിൽത്തന്നെ അവൻ പൂർണമായും നോർമൽ ആയിരുന്നു…. ഒക്കെത്തിനും കുഞ്ഞിയ കാരണം… അവളുടെ ചിരിയും കൊഞ്ചലുമൊക്കെയാ മോഹനെ ലൈഫിലേയ്ക്ക് തിരികെ കൊണ്ട് വന്നത്. ഇപ്പൊ ജയ ആന്റി മോഹന് വേണ്ടി കല്യാണാലോചനകളൊക്കെ തുടങ്ങീട്ടുണ്ട്…. പക്ഷെ അവന്റെ മനസ്സിൽ മരണം വരെ ജാനി അല്ലാതെ മറ്റൊരാളുണ്ടാവില്ല എന്നെനിക്കറിയാം….. ഒരിക്കലും അവന് ജാനിയെ വെറുക്കനാകില്ല.. മറക്കാനും…..

മദർ പറഞ്ഞത് ശെരിയാണ് സാർ… ചില സ്നേഹങ്ങൾ നമ്മെ ആത്ഭുതപ്പെടുത്തും … നമ്മൾ വെറുക്കണമെന്ന് കരുതിയാലും മനസ്സു അതിന് അനുവദിക്കാതെ പോകും…….””””” ആൽവി പറഞ്ഞു നിർത്തുമ്പോൾ ശരത് അവന്റെ തോളിലേയ്ക്ക് കൈകൾ വച്ചു. “””””ഹേയ്.. താൻ ഇങ്ങനെ വിഷമിക്കാതെ…..ഒക്കെ ശരിയാകുമെടോ……””””” അവനെ ആശ്വസിപ്പിക്കാനെന്നോണം ശരത് പറഞ്ഞു…. പിന്നെ കൈ പിൻവലിച്ചു ആലോചനയോടെ നിന്നു. “””””എന്റെ മനസിലിപ്പോ കുറെ ഏറെ സംശയങ്ങൾ ഉണ്ടെടോ….. ഉത്തരം എങ്ങനെ കണ്ടെത്തും എന്ന് കൂടി അറിയാത്ത കുറെ സംശയങ്ങൾ……””””” “””””സാർ ചോദിക്കൂ….. എനിക്ക് അറിയുന്നതാണെങ്കിൽ ഞാൻ പറയാം..””””” “””””അന്ന് ജാനകി മിസ്സിംഗ്‌ ആയ അന്ന് വിനോദ് തന്നെ വിളിച്ചു ഇൻഫോം ചെയ്തു എന്ന് പറഞ്ഞല്ലോ…… മോഹനെ അവൻ വിളിച്ചിരുന്നില്ലേ?””””” ചോദ്യത്തോടൊപ്പം ആൽവിയുടെ മുഖത്ത് ഉറ്റു നോക്കിയിരുന്നു ശരത്.

“”””ഇല്ല സാർ…. അവൻ എന്റെ ഫോണിലേയ്ക്കാണ് വിളിച്ചത്. മോഹനെ അവൻ വിളിച്ചിരുന്നില്ല””””” ആലോചന പോലുമില്ലാതെ ആൽവിയുടെ മറുപടി ഉടനെത്തി…. “””””എങ്ങനെ ഉറപ്പിക്കാനാകും ആൽവിൻ? ചിലപ്പോൾ മോഹന്റെ ഫോണിലെ മിസ്സ്ഡ് കാൾ നിങ്ങൾ കാണാതെ പോയതാണെങ്കിലോ?””””” “””””ഇല്ല സാർ… മോഹൻ ഹോസ്പിറ്റലിൽ ആയിരുന്നത് കൊണ്ട് അവന്റെ ഫോണും എന്റെ കയ്യിൽ ഉണ്ടായിരുന്നു… വിനോദ് മോഹനെ വിളിച്ചില്ല… എന്നെ തന്നെയാണ് വിളിച്ചത്…..””””” ആലോചനയോടെ ശരത് ഒന്ന് തല കുലുക്കി… “””””അവിടെ ഒരു പ്രശ്നം ഉണ്ടല്ലോടോ….. എന്ത് കൊണ്ട് അവൻ മോഹനെ വിളിച്ചില്ല? ജാനകി പോയ വിവരം മോഹനെ നേരിട്ടറിയിക്കാൻ അവന് വിഷമം തോന്നേണ്ട യാതൊരു കാര്യവുമില്ല. ഭാര്യയെ തട്ടിക്കൊണ്ടു പോയവൻ അത് കാരണം ഉണ്ടാകുന്ന വിഷമത്തേക്കുറിച്ച് ചിന്ദിക്കില്ലലോ?

അവൻ മോഹനെ വിളിച്ചില്ല എന്ന് പറയുമ്പോൾ മോഹന് അപകടം സംഭവിച്ചത് അവന് അറിവുണ്ടായിരുന്നു എന്ത് വേണ്ടേ കരുതാൻ……? മോഹൻ ഹോസ്പിറ്റലിൽ ആണെന്ന് അറിയുന്നത് കൊണ്ടല്ലേ അവൻ തന്നെ വിളിച്ചത്….?””””” ശരത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കുറച്ചു മുന്നിലേയ്ക്ക് നടന്നു. “””””അതെങ്ങനെ സാർ…..മൊഹനെ അന്ന് ആക്രമിച്ചത് ഷിഹാബിന്റെ ആൾക്കാർ ആയിരുന്നില്ലേ ?””””” ആൽവിയും ശരത്തിനൊപ്പം എഴുന്നേറ്റു കൊണ്ട് ചോദിച്ചു. “””””മ്മ്…. അങ്ങനെ ആണ് ഞാനും വിശ്വസിച്ചിരുന്നത്. അന്ന് നിങ്ങൾ തന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവന്മാരെ പൊക്കിയപ്പോ അവര് നൽകിയ മൊഴി ഷിഹാബ് വ്യക്തി വൈരാഗ്യം തീർക്കാനായി കോട്ടേഷൻ നൽകി എന്നാണ്……. അന്ന് ഞാൻ അത് വിശ്വസിച്ചു. കേസ് എടുത്തു ചോദ്യം ചെയ്തപ്പോ ഷിഹാബും അത് സമ്മതിച്ചു. മുകളിലുള്ളവരുടെ സ്വാധീനം ഉപയോഗിച്ച് അവൻ ഊരിപ്പൊവുകയും ചെയ്തു.

പക്ഷെ ഇപ്പൊ ഒക്കെക്കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് എന്തോ സംശയം തോന്നുന്നു.””””” ശരത് ഒന്ന് നിന്നിട്ട് തിരിഞ്ഞു ആൾവിയെ നോക്കി….. “””””അപ്പൊ സാർ പറയുന്നത്……?””””” ആൽവി വേഗത്തിൽ നടന്നു ശരത്തിനരികിലെത്തി…. “””””മനസ്സിൽ ഒത്തിരി സംശയങ്ങൾ ഉണ്ടെടോ…… ജാനകി സ്വന്തം ഇഷ്ടപ്രകാരം മോഹനെ ഉപേക്ഷിച്ചു വിനോദിനൊപ്പം പോയി എന്നാണ് കുറച്ചു മുൻപ് വരെ ഞാനും വിശ്വസിച്ചിരുന്നത്…. പക്ഷെ ഇപ്പൊ അങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം…..””””” ആളൊഴിഞ്ഞ ഹോസ്പിറ്റൽ കോറിടോറിലൂടെ മുന്നോട്ടു നടന്നു ശരത്….. ആൽവിയുടെ കാലുകൾ ഒരുനിമിഷം നിശ്ചലമായി…. ശരത് പറഞ്ഞ വാചകങ്ങളിലൂടെ അവന്റെ ചിന്തകൾ ഒരിക്കൽ കൂടി സഞ്ചരിച്ചു…….. ജാനകി സ്വന്തം ഇഷ്ടപ്രകാരം വിനോദിനൊപ്പം പോയതല്ല എന്ന് ശരത് വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം????

അപ്പോഴേയ്ക്കും ശരത് നടന്നു കുറച്ചു മുന്നിലെത്തിയിരുന്നു. ആൽവി വേഗത്തിൽ നടന്നു അവനരികിലെത്തി.. “””””എനിക്ക് മനസിലായില്ല സാർ…..””””” “””””ഏറെക്കുറെ എനിക്കും ആൽവിൻ …… ഒന്നിനും വ്യക്തത ഇല്ല… കുറെ ഊഹങ്ങൾ മാത്രം…..അതിൽ ആദ്യത്തെ ഊഹം ജാനകി തെറ്റുകാരി അല്ല എന്നതാണ്…….”””” “””””ഒന്ന് വ്യക്തമായി പറയൂ സാർ….””””” ആൽവി അക്ഷമനായി….. “””””നമുക്കൊന്ന് നടക്കാം ആൽവിൻ……. ദേ എതിർവശത്തു കാണുന്ന ആ പാർക്കിലേയ്ക്ക്…….””””” മുന്നോട്ട് നടന്ന ശരത്തിന്റെ പിറകിലായി ആൽവിയും നടന്നു…. പലവിധ ചിന്തകളോടെ….. പാർക്കിലെ ഒരു സ്റ്റോൺ ബെഞ്ചിലായി ശരത് ഇരുന്നു……. ചുറ്റും വിടർന്നു നിൽക്കുന്ന പൂക്കളിലേക്കും ഭംഗിയായി വെട്ടി ഒതുക്കിയ ചെടികളിലേയ്ക്കും ഒന്ന് കണ്ണോടിച്ചു……. മഴക്കാറ് മൂടിയ ആകാശത്തിലേയ്ക്കൊന്നു നോക്കി…. നേർത്ത തണുത്ത കാറ്റ് തഴുകി കടന്നു പോയി….

ശരത് ഒന്ന് ദീർഘമായി നിശ്വസിച്ചു അരികിൽ ഇരിക്കുന്ന ആൾവിയെ നോക്കി പുഞ്ചിരിച്ചു. “”””ടെൻഷൻ ആയോ ആൽവിൻ?””””” “””””ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാകും സാർ…””””” ഉള്ളിലെ സംഘർഷം മറച്ചു പിടിച്ച് അവനും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “””””എനിക്കും ടെൻഷൻ ഉണ്ട് ….. വിനോദ് നമുക്ക് മുന്നിൽ റിവീൽ ചെയ്ത അവന്റെ ഐഡന്റിറ്റി പോലും കളവാണോ എന്നെനിക്ക് സംശയമുണ്ട്…..””””” “””””സാർ എന്താണ് പറഞ്ഞു വരുന്നത്? മോഹനോടുള്ള വൈരാഗ്യം തീർക്കാൻ ഷിഹാബ് വിനോദിന്റെ സഹായത്തോടെ ജാനകിയെ കരുവാക്കിയതാണെന്നോ?””””” കണ്ണുകൾ കൂർപ്പിച്ചു അവൻ ശരത്തിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു….. “””””പൂർണമായും അല്ല….. ജാനകി എന്ന പിടിവള്ളിയിലൂടെ കയ്യെത്തിപിടിക്കാൻ നോക്കുന്നത് ഒരു എത്താക്കൊമ്പിൽ ആണോ എന്നൊരു തോന്നൽ…..വിനോദ്…….

അവൻ ഒരു വലിയ ശൃംഖലയിലെ ചെറിയൊരു കണ്ണി മാത്രമാണോ എന്നൊരു സംശയം….. ഒരുപക്ഷെ ഷിഹാബും …..””””” വിരിഞ്ഞു നിന്ന ഒരു ചെമ്പകപ്പൂവിലേയ്ക്ക് നോട്ടം ഉറപ്പിച്ചു ശരത് തന്റെ ഉള്ളിലെ സംശയങ്ങളുടെ ഭാണ്ഡം അഴിച്ചു വച്ചു…. “””””ഒന്ന് തെളിച്ചു പറയൂ സാർ….. കേട്ടിട്ട് വല്ലാത്തൊരു ചങ്കിടിപ്പ്…… ജാനി നിരപരാധി ആണെങ്കിൽ അവൾ ഇപ്പൊ ഈ അവസ്ഥയിൽ….. എനിക്ക് ഓർക്കാൻ കൂടി വയ്യ …..””””” അവന്റെ സ്വരത്തിൽ വേദന അറിഞ്ഞത് കൊണ്ടാകും ശരത് നോട്ടം ആൽവിയുടെ മുഖത്തേയ്ക്ക് മാറ്റി…. “”””””എനിക്ക് തീർച്ചയില്ല ആൽവിൻ… വെറുമൊരു സംശയം മാത്രമാണ്……. 50 ശതമാനം പോലും ഉറപ്പില്ലാത്ത ഒരു സംശയം….. അതിനൊരു പ്രധാന കാരണം ജാനക്കിയും മോഹനും തമ്മിൽ ഉണ്ടായിരുന്ന ആഴത്തിലുള്ള പ്രണയം തന്നെയാണ്…..

ഇത്രയേറെ മോഹനെ ഇഷ്ടപ്പെട്ടിരുന്നവൾ…. മോഹനില്ലാതെ ഒരു നിമിഷം പോലും കഴിയില്ല എന്ന് വിശ്വസിച്ചിരുന്നവൾ ഒരപകടം പറ്റി അവൻ മുന്നിൽ വന്നു നിന്നിട്ടും അവന്റെ മുഖത്ത് നോക്കാൻ കൂടി തയാറായില്ല എങ്കിൽ അതിന് കാരണം അവൾ മറ്റൊരുവനെ സ്നേഹിച്ചതാകില്ല…….മറിച്ചു തനിക്ക് പ്രിയപ്പെട്ടവരേ മുന്നിൽ നിരത്തി അവൾക്ക് നേരെ ഉണ്ടായ ഒരു വലിയ ഭീഷണിയുടെ അനന്തര ഫലം ആണെങ്കിലോ ? അങ്ങനെ ചിന്ദിച്ചാൽ ജാനകി നിരപരാധിയല്ലേ ……?”””””” ഓരോന്ന് പറയുമ്പോഴും കണ്ണുകൾ കൊണ്ട് ആൽവിയുടെ മാറിമറിയുന്ന മുഖഭാവങ്ങൾ കൂടി പഠിക്കുകയായിരുന്നു ശരത്….. അവന്റെ മനസിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു അവന്റെ ചിന്തകൾ അളക്കുന്ന നോട്ടത്തോടെ ഇരുന്നു അവൻ ….. “””””പക്ഷെ സാർ…. ജാനകി തെറ്റുകാരി അല്ല എന്ന് മോഹൻ അറിഞ്ഞാൽ…..? അവളുടെ ഇപ്പോഴത്തെ അവസ്ഥ……!!!! സഹിക്കില്ല അവൻ…..

“”””” കുനിഞ്ഞിരുന്നു ടെൻഷൻ തീർക്കാൻ എന്ന പോലെ വിരലുകൾ കൂട്ടിപ്പിണച്ചും അഴിച്ചും ഇരുന്നു ആൽവി…. “””””അറിയരുത്….. ഒരു കാരണവശാലും മോഹൻ ഒന്നും അറിയരുത്…… അൻപതു ശതമാനം പോലും ഉറപ്പില്ലാത്ത ചില ഊഹാപോഹങ്ങൾ ആണെല്ലാം…… ചിലപ്പോൾ നമ്മൾ ആദ്യം ചിന്ദിച്ചതാണ് സത്യമെങ്കിലോ…? മനുഷ്യന്റെ മനസ്സ് തികച്ചും വിചിത്രമാണല്ലോ….. മനസ്സിന്റെ ചിന്തകൾ ഒരുപക്ഷെ ദൈവത്തിനു പോലും പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല….. ജാനകി അവളുടെ ഇഷ്ടപ്രകാരം വിനോദിനൊപ്പം പോയതാണെങ്കിൽ, ജാനകി പഴയ അവസ്ഥയിലേയ്ക്ക് എത്തിയാലും അവളുടെ മനസ്സിൽ മോഹന് സ്ഥാനം ഉണ്ടാകില്ല….. അത് മോഹനെ കൂടുതൽ വേദനിപ്പിക്കും…. ഒപ്പം വിനോദ്……അവൻ ഇപ്പൊ എവിടെ ആണെന്നും നമുക്ക് അറിയില്ല. ആരെങ്കിലും അവനെ അപായപ്പെടുത്തിയതാണോ…? ജാനാകിയെ അവനിൽ നിന്നും ആരെങ്കിലും തട്ടി എടുത്തതാണോ?

അതോ അവളുടെ ഈ അവസ്ഥക്ക് കാരണം അവൻ തന്നെയാണോ ? ഒന്നും നമുക്ക് അറിയില്ല. നാളെ ജാനാകിയെ തിരക്കി അവൻ വന്നു കൂടായ്കയുമില്ല…. അത് കൊണ്ട് മോഹൻ ഇപ്പൊ ഒന്നും അറിയണ്ട….. ഞാൻ പറയുന്നത് ആൽവിന് മനസിലാകുന്നുണ്ടോ?””””” ആൽവിയുടെ തോളിലേയ്ക്ക് കൈ എടുത്തു വച്ച് ശരത് ചോദിക്കുമ്പോൾ കണ്ണുകളടച്ചു ദീർഘമായി ഒന്ന് നിശ്വസിച്ചു മനസിലായി എന്ന അർത്ഥത്തിൽ ആൽവി തല ചലിപ്പിച്ചു…. തുടരും

തമസ്സ്‌ : ഭാഗം 13

Share this story