തമസ്സ്‌ : ഭാഗം 30

തമസ്സ്‌ : ഭാഗം 30

എഴുത്തുകാരി: നീലിമ

“”അത് ചോദിച്ചാൽ അയാൾ പറയാറില്ല… കാശ് കിട്ടിയുന്നത് അങ്ങ് വാങ്ങിയാൽ മതി… കൂടുതൽ ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ട എന്നാണ് പറയാറ്…. ഞങ്ങൾക്കും കാശാണല്ലോ മുഖ്യം… അത് കൊണ്ട് കൂടുതൽ ഒന്നും ഞങ്ങളും ചോദിക്കാറില്ല… പക്ഷെ ഒരിക്കൽ ചെന്നൈയിൽ വച്ച് ഞങ്ങൾ ഒന്ന് ഒരുമിച്ചു കൂടി… അന്ന് കുറച്ചു അധികം കാശ് കിട്ടിയിരുന്നു… അതിന്റെ സന്തോഷത്തിന്…. ശിഹാബ് തന്നെയായിരുന്നു അന്നത്തെ ആഘോഷത്തിന്റെ മുഴുവൻ ചിലവും…. കുടിച്ചു ബോധം മറയാറായപ്പോൾ അയാൾ തന്നെ പറഞ്ഞു വിനോദ് എന്ന് പേരുള്ള ഒരാളിൽ നിന്നുമാണ് ഇതൊക്കെ കിട്ടിയുന്നത്… അയാളെ കണ്ടെത്തായത് വലിയ ഭാഗ്യമാണ് എന്നൊക്കെ…..

അതിൽ കൂടുതൽ വിവരങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയില്ല സാർ…..””””” അയാൾ പറഞ്ഞു നിർത്തുമ്പോൾ അയാളെത്തന്നെ സശ്രദ്ധം വീക്ഷിച്ചിരുന്ന ശരത് ഒരു ചിരിയോടെ എഴുന്നേറ്റു…. “””””അപ്പൊ മറ്റന്നാൾ ഷിഹാബ് ബാംഗ്ലൂരിലേയ്ക്ക് പോകുന്നത് വിനോദിനെക്കാണാൻ തന്നെയെന്ന് നമുക്ക് ഉറപ്പിക്കാം….. അങ്ങനെ എങ്കിൽ വിനോദിനെ മീറ്റ് ചെയ്യാനുള്ള നല്ലൊരു ചാൻസ് ആണ് നമ്മുടെ മുന്നിൽ ഉള്ളത്….”””””” ശരത്തിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു…. പതിയെ ആ ചിരി ആൽവിയുടെ ചുണ്ടിലേയ്ക്കും പടർന്നു…. 🍀🍀🍀

ശരത്തും ആൽവിനും കൂടി ആന്റിയുടെ വീട്ടിൽ തിരികെ എത്തുമ്പോൾ ആൽവി അവിടെ നിന്നും പോയിട്ട് ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു…… “”””മായ എവിടെ? നമുക്ക് പോകണ്ടേ? ഇനിയും വൈകിയാൽ എങ്ങനെ?””””” ആൽവിയുടെ ചോദ്യം മായയുടെ അച്ഛനോടായിരുന്നു…. “””””ഹ്മ്മ്…. മൂന്നും കൂടി ദേ അതിനകത്തു കയറി കതകടച്ചിട്ട് മണിക്കൂര് ഒന്നര ആകുന്നു…. ഇത് വരെ ഒന്നിനെയും പുറത്തേയ്ക്ക് കണ്ടില്ല…. എന്താണാവോ അതിനുള്ളിൽ പരിപാടി….?””””” മറുപടി നൽകിയത് മായയുടെ അമ്മയാണ്… “””””ഇനിയും വൈകിക്കണ്ട അമ്മേ… അവരെ വേഗം വിളിക്കൂ….ഇങ്ങോട്ട് വന്നത് പോലെ പർദ്ദ അണിഞ്ഞു തന്നെ കൊണ്ട് പോകാം… ബാക്കിയൊക്കെ വരുന്നിടത്തു വച്ച് നോക്കാം….

എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കളെക്കൂടി വിളിച്ചിട്ടുണ്ട്… അവരും നമ്മളെ ഫോളോ ചെയ്യും….””””” ശരത് ദൃതി കൂട്ടി….. “””””ഞാൻ അവരെ വിളിക്കാം മോനേ ….””””” ശരത്തിനോടായി പറഞ്ഞിട്ട് അവർ റൂമിലേയ്ക്ക് നടന്നു ….. അവർ റൂമിന് മുന്നിലെത്തിയപ്പോൾത്തന്നെ രണ്ട് പേര് റൂം തുറന്നു പുറത്തേക്കിറങ്ങി… മായയും ആന്റിയും… “””””ജാനി എവിടെ പെണ്ണെ? എത്ര നേരമായി അതിനകത്തു കേറീട്ട്? എന്താ ഇവിടെ പരിപാടി? അവളെ വിളിക്ക്… ഇനിയും വൈകിക്കാതെ നമുക്ക് ഇറങ്ങാം….””””” അവർ അത് പറയുമ്പോൾ മായയും ആന്റിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു….. പിന്നേ ഡോറിന് ഇരു വശത്തേക്കായി മാറി നിന്നു…. അവർക്ക് പിറകിലായി ചിരിച്ചു നിൽക്കുന്ന സ്ത്രീ രൂപത്തെ അതിശയത്താൽ വിടർന്ന കണ്ണുകളോടെ മായയുടെ അമ്മ നോക്കി നിന്നു…

ആ രൂപത്തിൽ നിന്നും കണ്ണ് പിൻവലിക്കാൻ കഴിയാത്തത്ര അത്ഭുതം അവരുടെ മുഖത്തുണ്ടായിരുന്നു…. മായ അവരുടെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചപ്പോഴാണ് അവർ വീണ്ടും ബോധത്തിലേയ്ക്ക് തിരികെ വന്നത്…. “””””എന്തെ? ആളിനെ മനസിലായില്ലേ ? എന്നാൽ വാ…. പറഞ്ഞു തരാം…. ഇതേ ഞെട്ടൽ വേറെ ചില മുഖങ്ങളിലും കൂടി എനിക്ക് കാണാനുണ്ട്…. എന്നെ കളിയാക്കിയ ചിലരുടെ മുന്നിൽപ്പോയി എനിക്ക് ഇന്ന് തല ഉയർത്തി പിടിച്ചു നിൽക്കണം …””””” അതും പറഞ്ഞു മായ മുന്നിൽ നടന്നു… പിറകിലായി മറ്റ് രണ്ട് പേരും…. അവർ മൂവരും ഹാളിലേയ്ക്ക് നടന്നപ്പോൾ അതേ അതിശയം ഭാവത്തോടെ തന്നെ മായയുടെ അമ്മയും അവർക്ക് പിറകിലായി നടന്നു. ഹാളിൽ എത്തുമ്പോൾ ആൽവിനും ശരത്തും കൂടി കാര്യമായ ചർച്ചയിലാണ്…. ആന്റിയോടും മായയോടുമൊപ്പം വരുന്ന ആളിനെക്കണ്ടു അവരുടെ സംസാരം ഫുൾ സ്റ്റോപ്പ്‌ ഇട്ടത് പോലെ നിന്നു….

അവരും മായയുടെ അച്ഛനും അങ്കിളും ഒക്കെ അവളിൽ തന്നെ കണ്ണുകൾ ഉറപ്പിച്ചു എഴുന്നേറ്റു….. എല്ലാപേരുടെയും മുഖത്ത് അതേ അത്ഭുതഭാവമായിരുന്നു… ഒപ്പം അവിശ്വസനീയതയും…. മുന്നിൽ നിൽക്കുന്ന സ്ത്രീ രൂപത്തെ ശരത് ഒന്ന് വീക്ഷിച്ചു…. ജീൻസും ടോപ്പുമാണ് വേഷം … ആ വേഷം അവൾക്ക് അല്പം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നു മുഖഭാവത്തിൽ നിന്നും നടത്തത്തിൽ നിന്നുമൊക്കെ മനസിലാക്കാം… മുടി തൊളറ്റം മുറിച്ചിട്ടുണ്ട്…. നീളൻ മുടിയുടെ കുറച്ചു ഭാഗം ഇടത് ചെവിയും ഇടത് കണ്ണിന്റെ കുറച്ചു ഭാഗവും മറച്ചു മുഖത്തേയ്ക്ക് വീണു കിടപ്പുണ്ട്…. അത് കാണാൻ ഒരു പ്രത്യേക ചന്തം ഉണ്ടായിരുന്നു….നേർമയായി ചായം തേയ്ച്ച ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരി ഒളിപ്പിച്ചിരുന്നു…. നീണ്ട മൂക്കിലായി മൂന്ന് ചുവന്ന കല്ലുകൾ പതിപ്പിച്ച മൂക്കുത്തിയുടെ തിളക്കം….!

മുകളിൽ മാത്രം ഫ്രെയിം ഉള്ള ഒരു കണ്ണട ധരിച്ചിട്ടുണ്ട്….. ആ കണ്ണടയ്ക്കുള്ളിലെ കൺമഷി എഴുതി കറുപ്പിച്ച വെള്ളിക്കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കവും മൂർച്ചയും……! പതിവിന് വിപരീതമായി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചിരുന്നു…. മുന്നിൽ നിൽക്കുന്ന രൂപത്തിന് ജാനകിയുടെ നേരിയ ഛായ പോലും ഇല്ല എന്ന് തോന്നി ശരത്തിനു….. ആൽവിയും ഞെട്ടലോടെ അതിലേറെ ആവിശ്വസനീയതയോടെ ജാനിയെതന്നെ നോക്കി നിൽക്കുകയായിരുന്നു…. “””””എന്നാലും മോളെ… നിന്നെ സമ്മതിച്ചിരിക്കുന്നു… ഇത് ജാനി ആണെന്ന് മനസിലാകുന്നെ ഇല്ല… മേക്കപ്പിന് ഇത്രേം പവറോ?”””” മായയുടെ അമ്മ അത്ഭുതത്തോടെ ചോദിച്ചു…… “”

“”ഇത് മേക്കപ്പ് അല്ലമ്മേ … മേക്ക് ഓവർ ….!!! ഒരാളിന്റെ രൂപവും ഭാവവും ആകെ മാറ്റിയെടുക്കുന്ന അത്ഭുത വിദ്യ! “”””” മായ ചിരിയോടെ പറഞ്ഞു… “””””എന്നാലും ഈ മൂക്കിന് താഴെ ഉണ്ടായിരുന്ന മറുക് എവിടെ പോയി എന്റെ മോളെ…?””””” അവർ ജാനിയുടെ മൂക്കിന് താഴെ മറുക് ഉണ്ടായിരുന്ന ഭാഗത്ത്‌ ഒന്ന് തൊട്ട് നോക്കി….. “””””അതൊക്കെ മാറ്റാൻ ഞങ്ങൾക്ക് ഒരു പ്രയാസവും ഇല്ലമ്മേ …. വേണേൽ പുതിയത് വയ്ക്കുകേം ചെയ്യാം….””””” “””””ഇതെങ്ങനെയാ ഇവൾക്ക് വെള്ളിക്കണ്ണു വന്നത്? നല്ല കറുത്ത കൃഷ്ണമണി ആയിരുന്നില്ലേ ഇവളുടെ?””””” അമ്മ ജാനിയുട കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി… “””””അത് ലെൻസ്‌ ആണമ്മേ…. പല നിരത്തിലുള്ളതൊക്കെ ഇപ്പൊ ഉണ്ട്…

ഇവൾക്ക് ഇത് നന്നായി ചേരുന്നുണ്ട് അല്ലെ ……?””””” മായയുടെ ചോദ്യത്തിന് മറുപടിയായി അമ്മ അതേ എന്ന് തല ചലിപ്പിച്ചു…. “””””ഇത് എന്റെ മോളുടെ ഡ്രസ് ആണ്… ജാനിയ്ക്ക് ചേരുമോ എന്ന് സംശയം ഉണ്ടായിരുന്നു… പക്ഷെ പെർഫെക്ട് മാച്ച് ആയിരുന്നു…..””””” ആന്റി ചിരിയോടെ പറഞ്ഞു….. ചുറ്റുമുളവരുടെയൊക്കെ കണ്ണുകൾ അപ്പോഴും ജാനകിയിൽത്തന്നെ ആയിരുന്നു…. അവളുടെ മാറ്റം അപ്പോഴും ആർക്കും വിശ്വസിക്കാനായിരുന്നില്ല…. “””””ഒറ്റ നോട്ടത്തിൽ മോഹന് പോലും തിരിച്ചറിയാൻ പറ്റില്ല….””””” മായയുടെ അച്ഛനാണ്….. മോഹന്റെ പേര് കേട്ടപ്പോൾത്തന്നെ ജാനിയുടെ ചുണ്ടിൽ വിരിഞ്ഞു നിന്ന ചിരി കൊഴിഞ്ഞു വീണു…. കണ്ണുകളിൽ വിഷാദം കൂട് കൂട്ടി….. നിറഞ്ഞു വന്ന കണ്ണുകൾ മറയ്ക്കാനായി അവൾ മുഖം തിരിച്ചപ്പോഴാണ് മോഹന്റെ പേര് പരാമർശിക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നിയത്…. “”

“””ഹോ എന്നാലും ഈ മേക്ക് ഓവർ എന്ന് പറയുന്നത് എന്തോ മായാജാലമാണെന്ന് തോന്നുന്നു….ഇങ്ങനെ ഒരു മാറ്റം…. അത്ഭുതം തന്നെ… സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്… ഇതിപ്പോ നേരിട്ട്…..?””””” മായയുടെ അമ്മ അതിശയത്തോടെ താടിയിൽ കൈ വച്ച് ജാനകിയെതന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോഴും…. ഇതൊക്കെ നിസ്സാരം എന്ന ഭാവത്തിൽ നിൽക്കുന്ന മായയെ ആൽവിൻ ഒന്ന് അടിമുടി നോക്കി… “””””അപ്പൊ നീ ശെരിക്കും ഒരു സംഭവം തെന്നെയാണ് അല്ലെടീ ഭാര്യെ…?””””” “””””പിന്നല്ലാതെ… നിങ്ങൾക്ക് എന്റെ കഴിവിനെ പുച്ഛം ആയിരുന്നില്ലേ അച്ചായാ? ഇപ്പൊ എങ്ങനെ ഉണ്ട്…. കണ്ടോ? ഇനിയെങ്കിലും ഞാൻ നല്ലൊരു മേക്കപ്പ് ആര്ടിസ്റ്റ് ആണെന്ന് സമ്മതിച്ചു തരുവല്ലോ അല്ലെ?””””” “””””നൂറ് വട്ടം സമ്മതിച്ചു തന്നിരിക്കുന്നു എന്റെ പെണ്ണെ….

ഈ ഫീൽഡിൽ നീ ഉയരങ്ങൾ കീഴടക്കും…..””””” ആത്‍മർത്ഥമായിത്തന്നെ പറഞ്ഞു കൊണ്ട് അവൻ മായയെ ചേർത്ത് പിടിച്ചു.. “””””അപ്പൊ ഇനി ഇവളെ നാട്ടിൽ എത്തിക്കാൻ പർദ്ദ വേണ്ടല്ലോ അല്ലെ?””””” മായയുടെ ചോദ്യത്തിന് വേണ്ട എന്ന മറുപടി എല്ലാപേരുടെയും നാവിൽ നിന്നു ഒരുപോലെയാണ് വന്നത്….. “””””എന്നാൽ ഇനി വൈകിക്കാതെ നിങ്ങൾ ഇറങ്ങിക്കോളൂ….””””” ശരത് പറയുമ്പോൾ ജാനകി നടന്നു അവനരികിലെത്തി… “””””ഇനി എന്താണ് സാർ പ്ലാൻ?”””” “””””ഷിഹാബ്… അവനെ പൂട്ടണം… അതാണ്‌ അടുത്ത പ്ലാൻ….””””” “””””പക്ഷെ..എങ്ങനെ?””””” “””””അവൻ മറ്റന്നാൾ ബാംഗ്ലൂർക്ക് പോകുന്നുണ്ട്… അവിടെ വച്ച് അവനെ പൊക്കാനാണ് ഉദ്ദേശിക്കുന്നത്….

നമ്മുടെ ഫാദർ ആന്റണി ഇപ്പോൾ അവിടെ ആണെന്നറിയുന്നു. അങ്ങനെ എങ്കിൽ എനിക്ക് അവിടെ അദ്ദേഹത്തിന്റെ സഹായം ലഭിക്കും….. പിന്നേ ഇപ്പോഴത്തെ ബാംഗ്ലൂർ ASP സുമിത് കുമാർ എന്റെ പരിചയക്കാരനാണ്…. ഷിഹാബിനെ കുടുക്കാൻ അദ്ദേഹത്തിന്റെ സഹായം കൂടി വേണ്ടി വരുമെന്ന് തോന്നുന്നു…..””””” “””””സൂക്ഷിക്കണം സാർ… ശക്തി കൊണ്ട് നമുക്ക് അവരെ നേരിടാനാകില്ല…. നമ്മുടെ ആയുധം ബുദ്ധി ആയിരിക്കണം…. ഒരിക്കലും രക്ഷപെടാനാകാത്ത വിധം കുടുക്കണം ആവാന്മാരെ .””””” ജാനകി അത് പറയുമ്പോൾ അത് വരെ കാണാത്ത ഒരു ഭവമായിരുന്നു അവളുടെ മുഖത്ത്….. “”””അതേ…. ജാനി പറഞ്ഞത് സത്യം തന്നെയാണ്…. ഒരു തുറന്ന യുദ്ധം അല്ല നമ്മുടേത്…..എന്തിനും പോന്ന ഗുണ്ടകൾ അവർക്കൊപ്പം ഉള്ളപ്പോൾ നമുക്കത് സാധ്യവുമില്ല….

പിന്നേ നിയമപരമായി അവരെ നേരിടാമെന്നു കരുതിയാൽ…… ഒരിക്കൽ ആ വഴി നടന്നു പരാജിതനായി മടങ്ങിയവനാണ് ഞാൻ….. അന്ന് ഞാൻ അവർക്കെതിരെ കണ്ടെത്തിയതിൽക്കൂടുതൽ തെളിവുകൾ ഒന്നും ഇപ്പോഴും എനിക്ക് കണ്ടെത്താനാകില്ല… രാപകലില്ലാതെ ഉറക്കമിളച്ചു ഞാൻ കണ്ടെത്തിയതൊക്കെയും നിയമത്തിനു അന്ന് വെറും കടലാസ് തുണ്ടുകളായിരുന്നു…. നീതി ദേവത കണ്ണ് കെട്ടി പുറം തിരിഞ്ഞു നിന്നപ്പോൾ എന്റെ കാവുവിന് നീതി നേടിക്കൊടുക്കാൻ എനിക്ക് സാധിക്കാതെ പോയി… ഒരുപക്ഷെ അവളുടെ ആത്‍മവായിരിക്കും നിന്നെ എന്റെ മുന്നിൽ എത്തിച്ചത്….. ഇനി ഒരിക്കൽകൂടി അബദ്ധങ്ങൾ ആവർത്തിക്കില്ല ഞാൻ… മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണല്ലോ പറയാറ്….. ലക്ഷ്യം ഒരുപാട് പേരുടെ സ്വാതന്ത്ര്യം ആകുമ്പോൾ മാർഗത്തിന് അവിടെ പ്രസക്തി ഇല്ലാതാകും…….””””” ശരത് പറഞ്ഞു നിർത്തുമ്പോൾ അത് ശെരി വയ്ക്കുന്ന മുഖഭാവമായിരുന്നു എല്ലാപേർക്കും…. “””””

എന്താണ് സാറിന്റെ പ്ലാൻ?””””” ചോദ്യം ആൽവിയുടേതായിരുന്നു…. “”””ഇപ്പൊ വ്യക്തമായ പ്ലാൻ ഒന്നും മനസിലില്ല… ആദ്യം ഷിഹാബിനെ കിട്ടണം…. അവനിൽ നിന്നും വിനോദിലേയ്ക്ക്….”””” “”””പക്ഷെ… സാർ… ഷിഹാബിനെ… അവനെ ബാംഗ്ലൂർ വച്ച് പിടിക്കാൻ കഴിയുമെന്നു ഉറപ്പിക്കാമോ? അവൻ ഒറ്റയ്ക്കാവില്ലല്ലോ… വിനോദിന്റെ ആളുകൾ അവിടെ ഉണ്ടാകില്ലേ അവനൊപ്പം….”””” ആൽവി സംശയത്തോടെ ചോദിച്ചു… “”””മ്മ്.. ഉണ്ടാകും… അത് കൊണ്ടാണ് എനിക്ക് സുമിത് സാറിന്റെ സഹായം വേണ്ടി വരും എന്ന് ഞാൻ പറഞ്ഞത്….. കാവുവിന്റെ കേസിൽ ബാംഗ്ലൂരിൽ നിന്നും രുഗ്മിണിയെക്കുറിച്ച് കുറെ ഏറെ ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ സഹായിച്ചത് അദ്ദേഹമാണ്….ഇത്തവണയും അദ്ദേഹത്തിന്റെ സഹായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്….

സത്യസന്ധനായ ഒരു ഓഫീസർ ആണദ്ദേഹം . എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല… മദർ വഴിയാണ് പരിചയം….. മദറിനോട് സംസാരിക്കാം…. ബാംഗ്ലൂർ എനിക്ക് സഹായത്തിനു അദ്ദേഹത്തെ കിട്ടും എന്ന് ഉറപ്പാണ്….””””” ശരത്തിന്റെ വാക്കുകളിൽ വല്ലാത്തൊരു ആത്‍മവിശ്വാസം നിറഞ്ഞു നിന്നിരുന്നു.. “””””അപ്പൊ പോലീസിന്റെ സഹായത്തോടെ ഷിഹാബിനെ കുടുക്കാം എന്നാണോ സാർ ഉദ്ദേശിക്കുന്നത്?””””” ജാനിയുടെ ചോദ്യത്തിന് അല്പം പോലും ആലോചനയില്ലാതെ ശരത്തിന്റെ മറുപടി വന്നു…. “”””” നിലവിലെ പ്ലാൻ അത് തന്നെയാണ്…. ഷിഹാബിന്റെ സഹായി പറഞ്ഞത് വച്ച് നോക്കിയാൽ അവൻ ഒരു മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ്…..

ബാംഗ്ലൂരിലേയ്ക്ക് പോകുന്നതും പല ഇടങ്ങളിലായി ഡിസ്ട്രിബ്യൂട് ചെയ്യുന്നതിനുള്ള മയക്കുമരുന്ന് കൈപ്പറ്റാനായിട്ടാണ്….. എയർപോർട്ടിൽ നിന്നും അവൻ നേരെ പോകുന്നതും അങ്ങോട്ടേക്കായിരിക്കും… മെയ് ബി വിനോദിനടുത്തേയ്ക്ക്…. ഇനി വിനോദിനെ കിട്ടിയില്ല എങ്കിലും അവനിലേയ്ക്കെത്താനുള്ള നല്ലൊരു ഇര ആയിരിക്കും ഷിഹാബ്…. മയക്കുമരുന്ന് കേസ് ആയത് കൊണ്ട് ബെയിൽ കിട്ടാൻ തന്നെ പ്രയാസമായിരിക്കും….. ഷിഹാബിൽ നിന്നും പോലീസിന് മയക്കു മരുന്ന് മാഫിയയുടെ റൂട്ട് മാപ് കിട്ടും…. അതിൽ സംശയമില്ല….. അവനിൽ നിന്നും വിനോദിലെത്താൻ പിന്നേ ബുദ്ധിമുട്ടയുണ്ടാകില്ല…. അത് മാത്രവുമല്ല വിനോദും ഡ്രഗ് മാഫിയയിൽ പെട്ടതായത് കൊണ്ട് ASP യുടെ സഹായത്തോടെത്തന്നെ വിനോദിനെയും പൊക്കാം …..””””” അപ്പോൾ തോന്നിയ ഐഡിയ ശരത് അവർക്ക് മുന്നിൽ പങ്ക് വച്ചു. “””””പ്ലാനൊക്കെ വർക്ക്‌ ഔട്ട്‌ ആയാൽ മതിയായിരുന്നു…””

“”” എന്തോ ആലോചനയോടെയാണ് ആൽവിൻ പറഞ്ഞത്… “””””അത് തന്നെയാണ് എന്റെയും പ്രാർത്ഥന…. നിങ്ങൾ എന്തായാലും ഇറങ്ങിക്കോളൂ…. ജാനകി ഈ രൂപത്തിൽ ആയത് കൊണ്ട് ഇനി പർദ്ദയുടെ ആവശ്യം ഇല്ല… അത്രയും പെട്ടെന്നൊന്നും ആരും ഐഡന്റിഫൈ ചെയ്യില്ല….എന്നാലും ഒന്ന് സൂക്ഷിക്കണം… എന്റെ ഫ്രണ്ട്‌സ് ട്രിവാൻഡ്രം എത്തുന്നത് വരെ നിങ്ങളുടെ പിറകെ ഉണ്ടാകും…. എന്തുണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കേണ്ട…..”””” ആൾവിയ്‌ക്കൊപ്പം മായയുടെ അച്ഛനും സമ്മതഭാവത്തിൽ തല ചലിപ്പിച്ചു…. “””””അമ്മേ.. നിങ്ങളും കൂടി കുറച്ചു ദിവസമായി ജാനിയോടൊപ്പം മുത്തശ്ശിയുടെ അടുത്തേയ്ക്ക് പോയി നിൽക്കൂ…. മുത്തശ്ശിയുടെ ചില നേരത്തെ സ്വഭാവം എനിക്ക് പോലും പിടിക്കില്ല….. ഇപ്പോഴത്തെ അവസ്ഥയിൽ ജാനിക്ക് ഈ വേഷമാണ് നല്ലത്. പക്ഷെ ഇത് കാണുമ്പോഴേ മുത്തശ്ശിയ്ക്ക് ഹാലിളകും…. നിങ്ങളും കൂടി ഉണ്ടെങ്കിൽ ജാനിയ്ക്ക് അതൊരു ആശ്വാസം ആകും…. പിന്നേ ഒന്നും മുത്തശ്ശിയോട് പറയാൻ നിൽക്കരുത്. എന്തെങ്കിലുമൊക്കെ നുണകൾ പറഞ്ഞോണം….””””” മായ അമ്മയോടായി പറഞ്ഞു… “””

“””മോള് പറഞ്ഞത് ഞാനും ആലോചിക്കാതിരുന്നില്ല. ഞങ്ങളും കുറച്ചു ദിവസം അവിടെ പോയി നിൽക്കാം… അത് തന്നെയാ നല്ലത്…. ജാനി മോള് അവിടെ ഒറ്റയ്ക്ക് ശരിയാകില്ല… ഞാനുണ്ടെങ്കിൽ ഇവളെ അമ്മ ഒന്നും പറയാതെ ഞാൻ നോക്കിക്കോളാം….””””” മായ പറയുന്നത് സമ്മതിച്ചു കൊണ്ട് അത്രയും പറഞ്ഞു അമ്മ ജാനിയെ ചേർത്ത് പിടിചു ….. ഇറങ്ങുന്നതിനു മുൻപ് ജാനി നന്ദിയോടെ ശരത്തിനെ നോക്കി…. “””””മദറിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു…. ഒന്ന് കൂടി യാത്ര പറയാൻ…. പക്ഷെ അത് റിസ്ക് ആണെന്ന് അറിയാവുന്നത് കൊണ്ട്….”””””” തുടർന്ന് പറയാതെ അവളൊന്നു നിർത്തി…. “””””മദറിനെ നമുക്ക് ഇനിയും കാണാം… അതിനുള്ള അവസരം ഇനിയും ഉണ്ടാകും. ഇപ്പൊ ധൈര്യമായി പൊയ്ക്കോ…..വിഷമിക്കണ്ട…. പിന്നേ നമ്മുടെ ദൗത്യം തുടങ്ങുന്നതെ ഉള്ളൂ… അത് ഓർമയിൽ ഉണ്ടാകണം…””””” ശരത് അത് പറയുമ്പോൾ ജാനിയുടെ മുഖത്തു വിഷമം മാറി ഗൗരവം നിറഞ്ഞു….. 🍀🍀🍀🍁🍁

ശരത് അവിടെ നിന്നും നേരെ മദറിനടുത്തേയ്ക്കാണ് പോയത്. മദറിനോട് പറഞ്ഞു ASP യെ വിളിച്ച് വിശദമായി സംസാരിച്ചു…. അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും ആളും ഡ്രഗ് മാഫിയയെ കുടുക്കാനുള്ള ഒരു വഴി തിരയുകയായിരുന്നു എന്ന് ശരത്തിനു മനസിലായി…. അത് കൊണ്ട് തന്നെ ശരത്തിന് അദ്ദേഹം പൂർണ പിന്തുണ അറിയിച്ചു …. ഷിഹാബ് എത്തുന്നതിനു ഒരു ദിവസം മുൻപ് തന്നെ ബാംഗ്ലൂരിലേയ്ക്ക് എത്താൻ ശരത് തീരുമാനിച്ചു….. ശരത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ASP സന്തോഷത്തോടെ വാഗ്ദാനം ചെയ്തു…. 🍀🍀🍀🍂

ബാംഗ്ലൂർ എയർപോർട്ട്…. സാമാന്യം വലിയൊരു ട്രോളി ബാഗുമായി എയർപോർട്ടിൽ നിന്നും പുറത്തേയ്ക്ക് വരികയായിരുന്നു ഷിഹാബ്…. പുറത്ത് വന്ന ശേഷം അവൻ ചുറ്റുമൊന്നു കണ്ണുകൾ കൊണ്ട് പരതി….. പ്രതീക്ഷിച്ച മുഖം കണ്ടപ്പോൾ അവന്റെ മുഖത്ത് ചിരി വിരിഞ്ഞു…. അയാൾക്കരികിലേയ്ക്ക് നടന്നു വന്നവൻ അയാൾക്ക് ഷേക്ക്‌ ഹാൻഡ് നൽകി…. പിന്നീട് ഇരുവരും ഒരുമിച്ചു എയർപോർട്ടിൽ നിന്നും പുറത്തേയ്ക്ക് നടന്നു….. അവരോട് ഒരല്പം അകലം പാലിച്ചു പിറകിലായി മറ്റൊരാളും…. ഷിഹാബും അയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ആളും അവരുടെ കാറുണ്ടായത്തേയ്ക്ക് നടക്കുമ്പോൾ അവർക്കിരുവർക്കും പിറകിലായി വന്നയാൽ നടന്നടുത്തത് മറ്റൊരു കാറിനടുത്തേയ്ക്കായിരുന്നു…. അയാൾ ആ കാറിനടുത്തെത്തി ഉള്ളിലേയ്ക്ക് കടന്നിരുന്നു കൊണ്ട് ഉള്ളിൽ ഉണ്ടായിരുന്നവർക്ക് ഷിഹാബിനെ കാട്ടിക്കൊടുത്തു…. “””””അയാൾക്ക് ഒപ്പമുള്ള ആളാണോ വിനോദ്?””

“”” ASP യുടെ ചോദ്യത്തിന് അല്ല എന്ന് തല വെട്ടിച്ചു ശരത്…. “””””ഒരുപക്ഷെ ഇവര് പോകുന്നത് വിനോദിനടുത്തേയ്ക്കായിരിക്കും….””””” “”””””മ്മ്…. എനിക്കും അങ്ങനെ തോന്നുന്നു…. നമുക്ക് അവനെ ഫോളോ ചെയ്യാം…””””” ശരത്തിനോടായി പറഞ്ഞിട്ട് ASP മുന്നിൽ കയറിയ ആളിനോടായി പറഞ്ഞു …. “””””ഹമീദ്…. നമ്മൾ തയാറാക്കി നിർത്തിയ ഫോഴ്‌സിനോട് നമ്മുടെ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞേക്കൂ… നമുക്ക് അവരുടെ സഹായം വേണ്ടി വരും….””””” “””””യെസ് സാർ…””””” ആക്ഞ കാത്തിരുന്നത് പോലെ അയാൾ ഉടനെ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ച് സംസാരിച്ചു…. അപ്പോഴേയ്ക്കും ഷിഹാബിന്റെ കാർ മുന്നിലേയ്ക്ക് ഓടി തുടങ്ങിയിരുന്നു….. ASP യിൽ നിന്നും നിർദ്ദേശം കിട്ടിയപ്പോൾ ഡ്രൈവർ അവരുടെ കാറും മുന്നിലേയ്‌ക്കെടുത്തു…….. തുടരും

തമസ്സ്‌ : ഭാഗം 29

Share this story