തെമ്മാടി മാഷ്: ഭാഗം 14

themmadi mash

രചന: Killing Queen

അവൻ വീണ്ടും തുടർന്നു... +2കഴിഞ്ഞു ഞങ്ങൾ പിരിയുമ്പോഴും... നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു...... നിനക്ക് ഓർമ ഇല്ലേ... അന്ന് പാർക്കിൽ വെച്ച് അടി ഉണ്ടായത്... അന്ന് നീ കസിൻ ആയിട്ട് അല്ലെ വന്നത്... ഞാനും നിന്നെ പിന്തുടർന്ന് ഉണ്ടായിരുന്നു... നിന്നെ ബാഡ് കമന്റ് അടിച്ചൊണ്ട് മാത്രം ആണ് അന്ന് അവിടെ വെച്ച് ഒരു സീൻ ആയത്.. "പിന്നെ നി വന്നു മിണ്ടിയപ്പോൾ.. അത് കൂടെ ആയപ്പോഴാ ഉമ്മ വെച്ചേ ഒരു അബദ്ധം അവൻ പറഞ്ഞു നിർത്തുയതും അവൾ അവനെ ഒരു അത്ഭുതജീവിയെ പോലെ നോക്കി... പിന്നെ നീ എന്തിനാ 😒അന്ന് ഇഷ്ട്ടം പറഞ്ഞപ്പോൾ അങ്ങനെ ഒക്കെ ആ പെണ്ണിനെ കൂട്ടി പറഞ്ഞെ.... ആർഷ ആയി എന്തിനാ ഈ ഡ്രാമ ഒക്കെ കളിച്ചത്... അവൾ അവനെ നോക്കി ചോദ്യം ഉന്നയിച്ചു... നീ വന്നു ഇഷ്ട്ടം പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക് പക്ഷേ... നീ ഇഷ്ട്ടം പറയുന്നതിന് മുന്നെയാ സാന്ദ്ര എന്റെ അപ്പച്ചിയുടെ മോൾ.... അവൾക്ക് ഒരു ആലോചന വന്നപ്പോ എന്നേ മാത്രേ..വിവാഹം ചെയ്യുള്ളു എന്നും പറഞ്ഞു അവൾ മരിക്കാൻ നോക്കി.. അവളുടെ മനസ്സിൽ അങ്ങനെ ഒന്ന് ഉണ്ടെന്ന് തന്നെ ഞാനും അപ്പോഴാണ് അറിയുന്നേ... പിന്നെ എന്റെ ഇഷ്ട്ടവും നിന്നോട് തുറന്ന് പറഞ്ഞിട്ട് ഇല്ലായിരുന്നു ഞാൻ... അതൊക്കെ കൂടെ ആയപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു...

അവളോട് പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിൽ ആകാൻ നോക്കി നിന്നെ സ്വീകരിച്ചാൽ അവൾ മരിക്കുമെന്ന്... അവളെ സ്വീകരിച്ചാൽ എനിക്ക് എന്റെ മനസാക്ഷിയെ വഞ്ചിക്കുന്നത്... അവസാനം.... നീ ഉള്ളത് അച്ഛന്റെ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോഴാ ഞാനും അങ്ങോട്ടേക്ക് വന്നത്.. ആർഷയെയും... നീ എന്നേ വെറുക്കണം എങ്ങനെ എങ്കിലും അതിനാണ് ഞാനും ആർഷയും അങ്ങനെ ഒരു ഡ്രാമ കളിച്ചത്.... ഇതെല്ലാം കേട്ട് കിളിയും പോയി ദിച്ചിയും.. എഴുതാൻ വിചാരിച്ചത് വേറെയാ എഴുതി വന്നപ്പോൾ ഇങ്ങനെ ആയി പോയി 😌.. എന്തായാലും അഭിപ്രായം... ബാക്കി അടുത്ത പാർട്ടിൽ അതോടെ അദർവിന്റെ love സ്റ്റോറി കഴിയും.. ഏതാനും കുറച്ചു പാർട്ടുകളോട് കൂടി TM❤️അവസാനിക്കുന്നതാണ്... ❤️❤️❤️❤️❤️❤️ "പിന്നെ അവൾ വേറെ കല്യാണം കഴിച്ചതോ... "അവൻ പറഞ്ഞു നിർത്തിയിടത്തു നിന്നും അവൾ ചോദിച്ചു തുടങ്ങി.... "അവൾക്ക് ഗൾഫിൽ എഞ്ചിനീയർ ആയ ഒരാളെ കിട്ടിയപ്പോൾ അവൾ അവനെയും കെട്ടി അങ് പറന്നു... എന്നെ കാട്ടി നല്ലൊരാളെ കിട്ടിയപ്പോൾ അവൾ അങ് പോയി...."

അപ്പോഴും ദിച്ചി... പിന്നെ നിന്നെ തേടി ഇറങ്ങിയതും നിന്നൊട് എല്ലാം പറയണം എന്ന് കരുതിയതും ആണ് പക്ഷേ അവളുടെ സാന്ദ്രയുടെ കുടുംബജീവിതം ഇപ്പോൾ അവതാളത്തിൽ ആണ് അവൾക്ക് ഡിവോഴ്സ് വേണം... എന്നും നിന്നെ ഞാൻ വിവാഹം ചെയ്യാൻ നോക്കിയാൽ നിന്നെ അവൾ വെച്ചേക്കില്ല എന്ന പറഞ്ഞേ... ലാസ്റ്റ് എന്തെങ്കിലും ആകട്ടെ എനിക്ക് വിധിച്ചത് ആണേൽ എനിക്ക് കിട്ടും എന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.. നിന്നോട് അങ്ങനെ ഒക്കെ പെരുമാറുമ്പോഴും എന്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ട് ഉണ്ട് എന്നറിയോ... എപ്പോഴെങ്കിലും എന്റെ മനസ്സിലുള്ള സ്നേഹം പുറത്തേക്ക് വരുമോ എന്ന് പോലും ഭയന്നു ആണ് അങ്ങനെ ഒക്കെ... പിന്നെ നീ ജീൻ ധരിക്കുന്നതിലോ ഒന്നും എനിക്ക് ഒരു പ്രശ്നം ഉള്ളതല്ല ദിച്ചി... നിന്നെ ഒഴിവാക്കണം ഇല്ലെങ്കിൽ സാന്ദ്ര... അതായിരുന്നു എന്റെ ഏക പ്രശ്നം.... അല്ലാതെ നീ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് നിന്റെ ഇഷ്ട്ടങ്ങൾ ആണ്.. അത് എതിർക്കാൻ എനിക്ക് ഒരു അവകാശവും ഇല്ല... എന്നിട്ടും എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് അല്ലെ നീ അത് പോലും ഉപേക്ഷിച്ചത്... സോറി ദിച്ചി.... എന്നോട് ക്ഷെമിക്കണം... സാഹചര്യങൾ അത് ആയി പോയി... നിന്നെ തല്ലിയതിനു ശേഷം എനിക്ക് സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല....

ഇനി എന്തൊക്കെ ഉണ്ടായാലും നിന്നോട് ഇഷ്ട്ടം പറഞ്ഞിരിക്കും എന്ന് ഞാൻ തീരുമാനിച്ചതാ പക്ഷേ നീ കുറച്ചു ദിവസം കോളേജിൽ ഇല്ല... നീ vannpol എന്റെ ഇഷ്ട്ടം പറഞ്ഞതും നീ നിന്റെ കല്യാണകാര്യം ആണ് അറിയിച്ചത്.... അതും സഞ്ജുവിനെ എന്നോടുള്ള ദേഷ്യതിന്റെ പുറത്താണ് അതിനു സമ്മതിചതെന്ന് മനസ്സിൽ ആയി.. നിന്റെ ചേട്ടനെ കണ്ടു എങ്ങനെ എങ്കിലും കല്യാണം മുടക്കണം എന്ന് ഞാൻ വിചാരിച് ഇരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ നിന്റെ ചേട്ടന്റെ കാൾ എനിക്ക് വന്നത്. പിറ്റേ ദിവസം ഒന്ന് കാണണം എന്നും സമയവും സ്ഥലവും അവൻ തന്നെ പറഞ്ഞു... പിറ്റേ ദിവസം അവന്റെ ഓർമയിലേക്ക് വന്നു... ബീച്ചിൽ വെച് കാണാം എന്നാണ് ഞങ്ങൾ തീരുമാനിച്ചത്... ഞാൻ എത്തുമ്പോഴേക്കും ദീപക് എന്നെയും കാത്ത് അവിടെ ഉണ്ടായിരുന്നു... "എന്തിനാടാ... കാണണം എന്ന് പറഞ്ഞത്... "ദീപക്കിനെ കണ്ടതും അദർവ് ചോദിച്ചു... ചോദിച്ചു തീർന്നതും അദർവിന്റെ കരണം പൊളിച്ചൊരു അടി ആയിരുന്നു അവന്റെ മറുപടി.,. അദർവ് കവിളിൽ കൈ വെച്ചവനെ പകച്ചു നോക്കി... ''ഇതിനാണോ നീ കാണണം എന്ന് പറഞ്ഞെ 🙄"(അദർവ് ) "ഇത് എന്റെ പെങ്ങളെ നോവിച്ചതിനുള്ളതാ... അളിയൻ ആയി പോയി ഇല്ലേൽ വെട്ടി നുറുക്കിയേനെ ഞാൻ "

ഗൗരവത്തോടെ പറഞ്ഞവനെ അദർവ് ഒരു നിമിഷം നോക്കി ശേഷം അവൻറ് അളിയൻ എന്നുള്ള പ്രയോഗം കേട്ടതും അവൻ ദീപകിനെ സംശയഭാവത്തിൽ നോക്കി... നിനക്ക് ഒരു വാക്ക് പറയാം ആയിരുന്നു അദർവേ... ഞാൻ എന്റെ പെങ്ങളെ തരില്ലായിരുന്നോ... എന്തിനാടാ അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ... എല്ലാം അറിഞ്ഞുള്ള വരവാ ഞാൻ ആ സാന്ദ്രയെ കൊന്നിട്ട് ആയാലും.. എന്റെ പെങ്ങൾ ആഗ്രഹിച്ച ജീവിതം ഞാൻ കൊടുക്കും "പക്ഷേ ദിച്ചിയെ തല്ലിയത് ഞാൻ ക്ഷമിക്കില്ല അദർവേ... നീ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും സത്യം അറിയാതെ ഒരാളെ ശിക്ഷിക്കാൻ പാടില്ല അവൾക്ക് അത് എത്ര വേദനിച്ചു കാണും എന്ന് നിനക്ക് അറിയോ..."ദീപക്ക് അവന്റെ മനസ്സിൽ ഉള്ള ദേഷ്യം മുഴുവൻ അവനോട് പറഞ്ഞു തീർത്തു ടാ സോറി.... സോറി ഒന്നും പറയാൻ ടൈം ഇല്ല സഞ്ജു ആയി കല്യാണം ഉറപ്പിച്ചതാണ് പക്ഷേ നിങ്ങളെ വേർപിരിക്കാൻ നോക്കിയത് സഞ്ജുവാണ്...ആ പോസ്റ്റർ ഒട്ടിച്ചത് അവൻ ആണ് അതിനു ഉള്ളത് ഞാൻ കൊടുത്തിട്ട് ഉണ്ട്... പിന്നെ സാന്ദ്ര അത് നീ വേണം നോക്കാൻ... കാര്യങ്ങൾ ഒക്കെ ദിച്ചിയോട് തുറന്നു പറയുക.... ദീപക് അവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് പോയി... പിന്നെ ഒരു കാര്യം കല്യാണ തലേന്ന് ഒരാളെ പൊക്കണം.... അത് ഞാൻ ഏറ്റു വിളിക്കുമ്പോൾ നീ അങ് എത്തിയാൽ മതി വീട്ടിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു സെറ്റ് ആക്ക്... കാറിലേക് കയറുന്നതിനിടയിൽ ദീപക്ക് അദർവിനോട് പറഞ്ഞു.. 💞💞

പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു... വീട്ടിൽ കാര്യം അവതരിപ്പിക്കല്ലും നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി ആണ് നിന്നോട് ഇത് ഒന്നും പറയത്തെ ഇരുന്നത്... അവൻ പറഞ്ഞു നിർത്തി... അവൻ പറഞ്ഞു നിർത്തിയതും അവളുടെ കൈ വായുവിൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ചു ആയിരുന്നു... നിങ്ങൾക്ക് എന്റെ ചേട്ടൻ തന്നത് ആണ് പക്ഷേ ഇത് എന്തിനാ എന്നറിയോ ഒരു വാക്ക് എന്നോട് പറയാം ആയിരുന്നു.... പിന്നെ കാര്യം ഇല്ല കാര്യത്തിന് ആണ് നിങ്ങൾ അത്രയും പേരുടെ മുന്നിൽ വെച്ച് ഇന്നേ തല്ലിയത് എന്തൊക്കെ മറന്നാലും ദീക്ഷിത ഇന്ദ്രജിത് അത് മറക്കില്ല... അതെ ദീക്ഷിത ഇന്ദ്രജിത്ത് ഒക്കെ താലി കേട്ടുന്നതിന് മുൻപ് ഇപ്പോൾ ദീക്ഷിത അദർവ് യോകേഷ് ആണ്... അത് ഓർത്താൽ കൊള്ളാം പിന്നെ ഈ തല്ലിയ അടി അത് എനിക്ക് കിട്ടേണ്ടത് ആയോണ്ട് ഞാൻ അങ് ക്ഷെമിച്ചു... "അപ്പോൾ സഞ്ജു എവിടെ..."ദിച്ചിക് വീണ്ടും ചമ്ചയം 😌. അവനെ തലേന്ന് രാത്രി നിന്റെ ചേട്ടൻ അങ് പൊക്കി... ഞങ്ങൾ എന്തായാലും നല്ലത് പോലെ ഒന്ന് ഉപദേശിച്ചു വിട്ടിട്ടുണ്ട്....അവൻ പറഞ്ഞു നിർത്തി (ഇനി എന്തെങ്കിലും വിട്ടു പോയിട്ട് ഇണ്ടെങ്കിൽ നിങ്ങൾ തന്നെ അത് അങ് ഫിൽ ചെയ്ത് എടുത്തോ ) "എന്നാൽ പിന്നെ നമ്മക്ക് അങ്ങോട്ട്...

"അവൻ ദിച്ചിയേയും കൊണ്ട് ബെഡിലേക്ക് മറിയാൻ പോയതും പ്ഫ...ഒരൊറ്റ ആട്ട് ആയിരുന്നു ദിച്ചിയുടെ പ്രതികരണം... മൂന്നു മാസം ഇതിനിടക്ക് എന്നെ എങ്ങാനും തൊട്ടാൽ നിങ്ങളെ കൈയും കാലും ഞാൻ തല്ലിയൊടിച്ചിട്ട് മൂന്നു മാസം എന്നുള്ളത് ആറു മാസം ആകും പറഞ്ഞേക്കാം.... അതും പറഞ്ഞു അവൾ ബെഡിൽ കയറി കിടന്നു... ഗുഡ്‌നൈറ് പിന്നെ ആ ലൈറ്റ് അങ് ഓഫ്‌ ചെയ്തരെ... അതും പറഞ്ഞവൾ പുതപ്പ് തലയിൽ കൂടെ മൂടി... പട്ടിണി കിടന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വെച്ചാ അവസ്ഥ ആണ് ഇപ്പോൾ അദർവിനു. 🤣 വല്ല കാര്യം ഉണ്ടായിരുന്നോ എനിക്ക്.... Cheey ലൈറ്റ് ഓഫ്‌ ആക്കി അവനും ഒരു മൂലയിൽ ചുരുണ്ട് കൂടി... നേരം 12മണി സമയം... എങ്ങും നിശബ്ദത.. ദിച്ചിയുടെ അണിവയറിലേക്ക് ഒരു കൈ അരിച്ചു ഇറങ്ങിയതും അവൾ ഞെട്ടി ഉണർന്നു... കൈ എത്തിച്ചു ഫോണിലെ ഫ്ലാഷ് ഓൺ ആക്കിയതും അത് അദർവിന്റെ കൈ ആണെന്ന് അരിഞ്ഞതും.. അവൾക്ക് പാതി ആശ്വാസം ആയിരുന്നു.. പിന്നീട് ഒരു അലർച്ച അവിടെ അവിടെ മുഴങ്ങി കേട്ടു കൊണ്ട് ഇരിന്നു..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story