തെമ്മാടി മാഷ്: ഭാഗം 17

themmadi mash

രചന: Killing Queen

അവളുടെ കൈയിൽ നിന്നും ജഗ് വീണു പൊട്ടിയതും അദർവ് ശബ്ദം കേട്ട് എഴുന്നേറ്റിരുന്നു.... അവൻ ലൈറ്റ് ഓൺ ആക്കി നോക്കിയതും അരികിൽ ദിച്ചിയില്ലെന്ന് മനസ്സിലായി... അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും പേടിച്ചു അരണ്ടു നില്കുന്നവളെ കാണെ അവൻ അവൾ നോക്കുന്ന സ്ഥലത്തേക്ക് നോക്കി... ആർഷയുടെ റൂമിന് അരികിലുള്ള റൂമിലാണ് അവൻ നോക്കിനിൽക്കുന്നത് എന്ന് അവന് മനസ്സിലായി.. അവളുടെ തോളിൽ അവന് ഒന്ന് തട്ടിയതും അവൾ ഒരുവേള ഞെട്ടി പോയിരുന്നു... ആദിയേട്ട... അവിടെ.. അവിടെ ആരോ ഉണ്ട്.. ഞാൻ കണ്ടതാ ജഗ് വീണ സൗണ്ട് കെട്ടാണ് അയാൾ അങ്ങോട്ടേക്ക് ഓടിയത്.... "നീ ഫോൺ എടുത്തു എല്ലാവരെയും വിളിച്ചു ഡോർ ലോക്ക് ആക്കി ഇരിക്കാൻ പറ... ചെല്ല്.. "അവളെ അവൻ റൂമിലേക്ക്ക് പറഞ്ഞു അയച്ചു.. അവൾ മടിച്ചു മടിച്ചു റൂമിലേക്ക് പോയി... അദർവ് ഡോർ തുറക്കാൻ ആയി നീങ്ങിയത് ആർഷ ഓടി ഇറങ്ങി വന്നിരുന്നു... "അച്ചു റൂമിലേക്ക് പോ... അദർവ് അപ്പോഴേക്കും ഒരു ഇരുമ്പ് വടി എടുത്തു കൈയിൽ പിടിച്ചിരുന്നു.."

അവന്റെ കൈയിലെ വടിയിലേക്കും അവനെയും അവൾ മാറി മാറി നോക്കി... "ദൈവമേ കാത്തോളണേ..."അവൾ മനസ്സിൽ പറഞ്ഞു... അദർവ് ഡോർ open ആക്കിയതും കണ്ടു മുഖം മറച്ചു വെച്ചവനെ.... അദർവിനെ തള്ളി മാറ്റി ആ രൂപം പുറത്തേക്ക് ഓടൻ നിന്നതും അദർവ് കൈയിലുള്ള വടി അയാളുടെ കാലിലേക്ക് എറിഞ്ഞിരുന്നു... ഒരു നിലവിളിയോടെ അയാൾ നിലംപതിച്ചതും അദർവ് അയാളെ മേലെ കയറി ഇരിന്നു മുഖത്തേക്ക് ആഞ്ഞു ഇടിച്ചു കൊണ്ടിരുന്നു.... അവന്റെ ശബ്ദം കെട്ടു അകത്തു നിന്നു ദിച്ചിയും ആർഷയും ഓടി വന്നു... "ആദിയേട്ട...നിൽക്ക് ഇത് ഇത്... ഞാൻ ഒന്ന് മുഖം നോക്കട്ടെ..."അവനോട് ദിച്ചി പറഞ്ഞതും അവളെ സംശയത്തോടെ അവൻ നോക്കി... അവൾ അയാളുടെ മുഖത്ത് നിന്നും തുണി മാറ്റിയത്തും ആളെ കണ്ട്... ആർഷ ഒഴികെ ദിച്ചിയും അദർവും ഞെട്ടിയിരുന്നു... "ദീപക്കെ നീയോ 😲😲" "ചേട്ടനോ 😲" "നീ നീ എന്താ ഇവിടെ "അവൻ ദീപക്കിനെ നോക്കി സംശയം ഉന്നയിച്ചതും "അത് ഞാൻ നിന്നെയും ദിച്ചിയേയും കാണൻ "അവൻ പതർച്ച മറച്ചു വേച്ചു പറഞ്ഞു..

"ഈ വെളുപ്പാകാലത്ത് അതും ബാൽക്കണി വഴി " 'നീ പിന്നെ എന്നെ കണ്ടിട്ട് എന്തിനാ ഓടിയെ "ദിച്ചി ഓരോന്ന് ചോദിച്ചതും അവന് പറയാൻ ഉത്തരം ഇല്ലായിരുന്നു. അദർവ് തലതാഴ്ത്തി നിൽക്കുന്ന ആർഷയെ നോക്കിയതും നേരത്തെ അവൾ ഓടി വന്നതും മറ്റും അവന്റെ മനസ്സിലേക്ക് വന്നു.... "ആർഷേ എന്ത് ഇതൊക്കെ " അവളെ നോക്കിയവൻ ചോദിച്ചു.. അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവന് ദേഷ്യം വരാന് തുടങ്ങി.. "ആർഷേ.... "അത് അവന്റെ ഒരു അലർച്ച ആയിരുന്നു "ഞാ..ൻ ഞാ..ൻ വേണ്ടന് പറഞ്ഞതാ കേട്ടില്ല സ്നേഹിച്ചു പോയി ഏട്ട വേണ്ടന്ന് പറഞ്ഞിട്ടും കേട്ടില്ല ഏട്ട... എന്നോട് ക്ഷെമിക്കണം..."അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും ദിച്ചി വായും പൊളിച്ചവളെ നോക്കി നിന്നു പോയി.. "ആര് കേട്ടില്ല എന്ന നീ പറയുന്നേ "(അദർവ് ) "എന്റെ മനസ്സ് "അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അദർവ് ദീപക്കിനെ നോക്കി... അപ്പോഴേക്കും സൗണ്ട് കേട്ട് അവന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നു.. അവർ അപ്പോൾ തന്നെ ദിച്ചിയുടെയും അച്ഛനെയും അമ്മയും വിളിച്ചു വരുത്തി 🌼

'എന്താ ദീപക്കെ ഇതൊക്കെ...' ഇന്ദ്രജിത്ത് ഗൗരവത്തിൽ ചോദിച്ചു... "അച്ഛ അത് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് നിങ്ങളുടെ അനുഗ്രഹത്തോടെ മാത്രമേ ഞങൾ വിവാഹിതരാകു"ദീപക്ക് ഇന്ദ്രജിത്തിനോട് പറഞ്ഞു.. അയാൾ അദർവിന്റെ അച്ഛനെയും അമ്മയേയും നോക്കി അവർ ഇന്ദ്രജിത്തിനെ നോക്കി പുഞ്ചിരിച്ചു ആ പുഞ്ചിരിയിൽ ഉണ്ടായിരുന്ന് അവരുടെ മറുപടി... ദിച്ചിയെ നോക്കിയതും അവളും കണ്ണ് അടച്ചു കാണിച്ചു.. അപ്പോൾ എല്ലാവർക്കും എതിർപ്പ് ഇല്ലാത്ത സ്ഥിതിക്ക് നമ്മുക്ക് ഇതങ്ങു നടത്താം അല്ലെ... "എനിക്ക് സമ്മതമല്ല "അദർവിന്റെ ശബ്ദം അവിടെ ഉയർന്നു അതുവരെ ചിരിച്ചു നിന്നിരുന്ന ആർഷയുടെയും ദീപക്കിന്റെയും മുഖം മങ്ങി..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story