തെമ്മാടി മാഷ്: ഭാഗം 19

themmadi mash

രചന: Killing Queen

"Happy b'dy my dr ദിച്ചിമ്മ "ചോക്ലേറ്റ് കഴിച്ചു കൊണ്ടിരിക്കെ അവളുടെ കവിളിൽ ചുണ്ട് ചേർത്തവൻ പറഞ്ഞു.... "ഇന്ന് ഇന്ന് എന്റെ bday ആണോ.,... എങ്ങനെ അറിയാം..."അവൾ അത്ഭുതത്തോടെ അവനോട് തിരക്കി "ഈ ദിവസം അങ്ങനെ മറക്കാൻ പറ്റുവോ "അദർവ് ദിച്ചിയെ അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു...അവനെ തിരികെ പുൽകി അവളും "Happy b'dy ദീക്ഷിത "രണ്ട് പേരും താഴെക്ക് ചെന്നതും സാന്ദ്ര വന്നവളെ വിഷ് ചെയ്തു.... ദിച്ചി വേണോ വേണ്ടയോ എന്നുള്ള രീതിയിൽ ഒന്ന് ചിരിച്ചു... അവളുടെ അരികിൽ നില്കുന്നവനെ അവൾ മുഖം ചുളിച്ചു നോക്കി.. "ഇത് അഖിൽ (പാവമായ എന്റെ നൻപനെ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു )എന്റെ ഹസ്ബൻഡ് ആണ്.." അവളുടെ നോട്ടതിന് അർത്ഥം മനസ്സിൽ ആയ പോലെ അയാളെ സാന്ദ്ര പരിചയപെടുത്തി കൊടുത്തു... "തന്നെ വെറുതെ ഒന്ന് കളിപ്പിച്ചതാടോ ഞാൻ ഇപ്പോൾ എന്റെ ഭർത്താവിനെ മാത്രമേ പ്രണയിക്കുന്നുള്ളു... അദർവിനെ ഞാൻ ഒരിക്കൽ സ്നേഹിച്ചിരുന്നു.. പക്ഷേ അത് പ്രണയം ആണോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല.... പിന്നെ അവന് വേറെ ഇഷ്ട്ടം ഉണ്ടെന്ന് അറിഞ്ഞാപ്പോൾ എന്തോ...

അവസാനം എനിക്ക് മനസിലായി എനിക്ക് അവനോട് പ്രണയം ആണെന്ന്... പക്ഷേ അവന് നിന്നെ മതി... നിന്നെ ഇല്ലാതാക്കുമെന്ന് വരെ ഞാൻ പറഞ്ഞിട്ട് ഉണ്ട്.. അവസാനം എനിക്ക് എന്തോ അവന് നിന്നോട് ഉള്ള സ്നേഹം കണ്ടില്ലെന്ന് നടിക്കാതിരിക്കാൻ പറ്റില്ലായിരുന്നു... അതാണ് ഞാൻ വേറൊരു വിവാഹത്തിന് സമ്മതിച്ചത്... പക്ഷേ ജീവിതത്തിൽ പല പല പല പ്രശ്നങൾ ഉണ്ടായി ഞങ്ങൾ ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു പക്ഷേ മനസിലെ വാശി സമ്മതിച്ചില്ല അവസാനം ഡിവോഴ്‌സിൽ എത്തിയപ്പോൾ ആണ് നിങ്ങളുടെ കാര്യം അറിയുന്നേ.... എന്റെ ജീവിതം തകരുന്നു ഇവന്റെ ഇഷ്ടത്തിന് വേണ്ടി ഞാൻ ഒഴിഞ്ഞു മാറി... അവസാനം എന്റെ ജീവിതം നിങ്ങൾ കാരണം നശിച്ചു എന്നുള്ള തോന്നൽ ഉണ്ടായി... അവസാനം നിങ്ങൾ ഒരുമിച്ചൽ നിന്നെ ഞാൻ നശിപ്പിക്കുമെന്ന് പറഞ്ഞു.. അങ്ങനെ തെറ്റുകൾ ഒരുപാട് ചെയ്തിട്ട് ഉണ്ട്.." അവൾ വിഷാദം കലർന്നൊരു പുഞ്ചിരി അവർക്കായി നൽകി...

"അവസനം ഞാനും അഖിലും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കേണ്ട താമസം മാത്രം ഉണ്ടായിരുന്നുള്ളു... " സാന്ദ്ര അഖിലിനോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു... "എല്ലാം കലങ്ങി തെളിഞ്ഞില്ലേ "(ദിച്ചി ) "ഇന്ന് ഈവെനിംഗ് ഫ്ലൈറ്റിന് ഞങ്ങൾ തിരികെ ലണ്ടനിലേക്ക് തിരികെ പോകും...നിങ്ങളെ കൂടെ കാണാമെന്നു കരുതി കയറിയത ഇറങ്ങട്ടെ "അഖിൽ അവരോട് പറഞ്ഞു കൊണ്ട് സാന്ദ്രയെയും ചേർത്ത് പിടിച്ചു അവിടെ നിന്നും ഇറങ്ങി... 🌼 🌼🌼🌼🌼 "കേക്ക് ഒന്നുമില്ലേ 😒"ദിച്ചി അദർവിനെ തോണ്ടി ചോദിച്ചു.... അതിന് പകരം അവൻ അവളുടെ നേരെ ഒരു കവർ നീട്ടി... ഒരുങ്ങി ഇരിക്കണം ഞാൻ വരുമ്പോഴേക്കും... ഒന്ന് പുറത്ത് പോയിട്ട് വരാം... അതും പറഞ്ഞു അദർവ് മുറി വിട്ട് പുറത്തേക്ക് പോയി.. അവൾ ആ കവർ എടുത്തു കാബോർഡിൽ വെച്ചു... 🌼🌼 വൈകുന്നേരം ആയതും... ദിച്ചി കാബോർഡിൽ നിന്നും. കവർ എടുത്തു നോക്കി... അതൊരു സാരി ആയിരുന്നു അവന്റെ ഫേവറൈറ്റ് കളർ... റെഡ് സാരി.. അവൾ അതുമായി ഫ്രഷ് ആകാൻ കയറി.... ഫ്രഷ് ആയി ഇറങ്ങിയവൾ വളരെ സിംപിൾ ആയി ഒരുങ്ങി.... നെറുകയിൽ സിന്ദൂരം ചാർത്തി താലിയൊക്കെ നേരെ ആക്കിയവൾ താഴേക്ക് ഇറങ്ങി...

ആർഷയെ തിരക്കി താഴേക്ക് ചെന്നതും ആർഷ പോയിട്ട് ആർഷടെ നിഴൽ പോലും ഇല്ല.... അമ്മയില്ല അച്ഛൻ ഇല്ല... എല്ലാവരും ഇത് എവിടെ പോയെന്നുള്ള ചിന്തയിൽ അവൾ ഇരിന്നു... പെട്ടന്ന് ഡോർ അടയുന്ന സൗണ്ട് കേട്ടതും അവൾ തിരിഞ്ഞു നോക്കിയതും കണ്ടു... അവളുടെ സെയിം കളറിൽ ഉള്ള ടീഷർട്ടും ധരിച്ചവനെ... കൈയിൽ ഒരു കേക്കുമായി അവൻ അവളുടെ അരികികിലേക്ക് വന്നു... കേക്ക് അവൻ ടേബിളിൽ വെച്ചു... അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ടേബിലീനരികില്ലേക്ക് കൊണ്ട് വന്നു... ""അല്ല ഇവിടെ ഉള്ളവർ ഒക്കെ എവിടെ പോയി.." അവൾ സംശയത്തോടെ ചോദിച്ചു.. നിന്റെ വീട്ടിലേക്ക്... "അവൻ ഇളിച്ചു കൊണ്ട് മറുപടി പറഞ്ഞു.. "അത് എന്തിനാ "ദിച്ചിക്ക് വീണ്ടും സംശയം "ഒന്നുമറിയത്തെ പോലെ പോടീ കള്ളി..."അദർവ് കണ്ണു പൊത്തി... കാലുകൊണ്ട് നിലത്ത് കളം വരച്ചു... അദർവിന്റെ കാട്ടികൂട്ടലുകൾ കണ്ടവൾ പൊട്ടിച്ചിരിച്ചു.. അവനും അവളുടെ ചിരിയിൽ ലയിച്ചിരുന്നു... "കേക്ക് കട്ട്‌ ചെയ്യണ്ടേ വാ..."അദർവ് പെട്ടന്ന് ബോധദയം വന്നപ്പോൾ ചോദിച്ചു.. ഹ്മ്മ്.. അതിനവൾ ഒന്ന് മൂളി... കേക്ക് കട്ട്‌ ചെയ്തവൾ ആദ്യത്തെ പീസ് അവന് നേരെ നീട്ടി...

അവൻ അത് പുഞ്ചിരിയോടെ അതിൽ നിന്നൽപ്പം കഴിച് ബാക്കി അവൾക്ക് നേരെ അവൻ നീട്ടി.. അവന്റെ കൈയിൽ നിന്നും വാങ്ങി കഴിക്കുന്നതിനിടയിൽ കുസൃതി തോന്നിയവൾ അവന്റെ കൈയിൽ പതിയെ....അവനെ വേദനിപ്പിക്കാത്ത വിധമൊന്ന് കടിച്ചു.. അവൻ വേഗത്തിൽ വന്നവളെ പൊക്കിയെടുത്തതും... അവൾ പകച്ചു പോയിരുന്നു... "ദിച്ചി..."പ്രണയാതുരമായ അവന്റെ വിളിയിൽ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു.... അവന്റെ കണ്ണിൽ പ്രണയം അലതല്ലുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... അവൻ പതിയെ കുനിഞ്ഞു വന്നു അവളുടെ അധരം കവർന്നതും... അവളുടെ കൈകൾ അവന്റെ ടീഷർട്ടിൽ മുറുകി... അവൻ ചുണ്ടുകൾ മോചിപ്പിച്ചു.... അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടരുന്നത് അവൻ അറിഞ്ഞു.... "ദിച്ചി... ഈ നിമിഷം... ഈ നിമിഷം ഞാൻ നിന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിക്കോട്ടെ..." അവളുടെ കണ്ണുകളിൽ നോക്കിയവൻ ചോദിച്ചതും.. അവന്റെ നെഞ്ചിലേക്ക് ഒരു ചിരിയോടെ അവൾ ചാഞ്ഞിരുന്നു.... അതിൽ ഉണ്ടായിരുന്നു അവന്റെ പെണ്ണിന്റെ മറുപടി.... അവളെയും കൊണ്ടവൻ മുറിയിലേക്ക് പോയി...

പതിയെ അവളെ ബെഡിലേക്ക് കിടത്തിയവൻ അവളുടെ മുകളിലയവൻ കൈ കുത്തി നിന്നു... അവളുടെ നെറ്റിയിലേക്ക് വീണ മുടിയിഴകൾ അവൻ അവളുടെ ചെവിക്ക് പിന്നിലായി ഒളിപ്പിച്ചു.... അവളുടെ നെറുകയിൽ അവൻ പതിയെ ചുംബിച്ചു... അവളുടെ മുഖം ആകെ അവന്റെ ചുണ്ടുകൾ ഓടി നടന്നു... അവസാനം അവളുടെ ചുണ്ടിലായി അവന്റെ ചുണ്ടുകൾ ചേർന്നു... വളരെ പതിയെ തുടങ്ങിയ ചുംബനം... അവൾക്ക് ശ്വസിക്കാൻ പാകത്തിനവൻ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ നുകർന്നു... ചുംബനത്തിന് തീവ്രത ഏറും തോറും.... ഇരുവരുടെയും ശരീരത്തിൽ നിന്നും ഡ്രെസ്സുകൾ വേർപെടാൻ തുടങ്ങി..... അവസാനം അവന്റെ പ്രണയത്തെ ചെറു നോവ് നൽകി കൊണ്ടവൻ എല്ലാ അർത്ഥത്തിലും അവൻ സ്വന്തമാക്കി... അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തവൻ അവന്റെ നെഞ്ചോട് ചേർത്തവളെ കിടത്തി... അവൾ നിറഞ്ഞ പുഞ്ചിരി യോടെ തന്റെ തെമ്മാടിയുടെ നെഞ്ചോട് പറ്റിച്ചേർന്നു.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story