തെമ്മാടി മാഷ്: ഭാഗം 5

themmadi mash

രചന: Killing Queen

"എന്തിനാണ് തെമ്മാടി എന്റെ മനസ്സ് കവർന്നത് എന്റെ ആദ്യ പ്രണയം തന്നെ നിങ്ങൾ അല്ലെ, അല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഇഷ്ട്ടം അല്ലായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് എന്നെ ഉമ്മ വെച്ചേ......എന്തിനാണ് എന്റെ ജീവിതത്തിലേക്ക് നീ വന്നേ.... നിനക്ക് മറ്റൊരു പ്രണയം ഉണ്ടായിട്ടും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ എന്തിന് സ്നേഹിക്കുന്നു പക്ഷേ ഒന്നറിയാം ദീക്ഷിതയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ ആണ് തെമ്മാടി ❤️....."അവൾ മനസ്സിൽ മൊഴിഞ്ഞു കൊണ്ടിരിന്നു "അല്ലെങ്കിലും പിടിച്ചു വാങ്ങുന്നത് ഒന്നും അല്ല പ്രണയം..... എനിക്ക് നിന്നെ പ്രണയിക്കാല്ലോ....."അത് ആലോചിച്ചപ്പോൾ എന്തോ അവളുടെ കണ്ണ്കോണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു പോയി... നിനക്ക് വേണ്ടി ഞാൻ എന്റെ ഇഷ്ട്ടങ്ങൾ വരെ മാറ്റി നിർത്തിയത് അല്ലെ എന്നിട്ട് നീയോ,, നിനക്ക് വേണ്ടിട്ട് മാത്രമാണ് ഞാൻ സാരി വരെ പയ്യറ്റി നോക്കിയത് എന്നിട്ട് ഒന്നും നീ പറഞ്ഞില്ല,, ക്ലാസ്സിലെ ആ ആർഷ ഒരു ചുരിദാർ ഇട്ടപ്പോൾ അത് കൊള്ളാം,, അത് ഓർത്തപ്പോൾ അവൾക്ക് ആർഷയോട് വല്ലാത്ത അസൂയ തോന്നി.... "എങ്കിലും തെമ്മാടി നിനക്കായ് ഞാൻ കാത്തിരിക്കും " ദിച്ചിയെ ഇത് വരെ കാണാതെ തിരക്കി വന്നതാണ് നന്ദുവും കാർത്തിയും,,

അവിടെ കാന്റീനിൽ ഇരിന്നു ആൾ നല്ല ആലോചനയിൽ ആണ് "" "ട്ടോ " നന്ദു അവളുടെ മുന്നിലേക്ക് ചാടി അവളെ പേടിപ്പിക്കാനായി നോക്കി,, "എവിടെ no അനക്കം " "ദിച്ചി "നന്ദു അവളെ വിളിച്ചു "No അനക്കം 🧐🧐ഇവൾക്ക് ഇനി വല്ല അറ്റാക്ക്കും വന്നോ 🧐"കാർത്തി നന്ദുവിനെ തോണ്ടി പറഞ്ഞു. "ആവോ 😕😕 സൈലന്റ് അറ്റാക്ക് ആയിരിക്കുവോ 🧐ദിച്ചിമ്മ "നന്ദു കാർത്തിയെ നോക്കി പറഞ്ഞിട്ട് ദിച്ചിയെ വിളിച്ചു,, "എഴുന്നേറ്റു പോടെയ്,, 😒😒""ദിച്ചി വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു. "ഓഹ് അപ്പോൾ നിന്റെ ചെവിക്ക് കുഴപ്പമില്ല അല്ലെ "നന്ദു അവളുടെ ചെവി മടക്കി വലിച്ചു തിരിച്ചു ഒക്കെ ചോദിച്ചു. "🙄🙄എന്തോന്നടെയ് 🙄"ദിച്ചി അവളോട്‌ ചോദിച്ചു "എന്താ പറ്റിയത് ദിച്ചിമൊയ് കാര്യം പറയെടാ " (കാർത്തി ) "കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത് "ദിച്ചി നിഷ്കു ഭാവത്തിൽ ചോദിച്ചു.... അവളുടെ ചോദ്യം കേട്ടതും കാറ്റഴിച്ചുവിട്ട ബലൂൺ കണക്ക് ആയി കാർത്തി ഒരു നിമിഷം ചോദിക്കേണ്ടി ഇരുന്നില്ല എന്ന് പോലും അവന് തോന്നി പോയി,, "ഇതായിരുന്നോ നീ ഇത്ര കാര്യമായി ആലോചിച്ചത് "(കാർത്തി &നന്ദു ) മ്മ്മ്മ് (ദിച്ചി ) "ടീ നീ ഒന്ന് കൊച്ചിനെ നോക്കിക്കോ ഞാൻ കുറച്ചു തണുത്ത വെള്ളം വാങ്ങിയിട്ട് വരാം "(കാർത്തി ) "അതെന്തിനാ മനുഷ്യ"നന്ദുവിന് സംശയം,,

"ടീ ഇവൾ ഇനി കുടിച്ചിട്ട് വല്ലതും കാണുവോ 😕😕"(കാർത്തി ) "അതിനെന്താ മനുഷ്യ തണുത്ത വെള്ളം മോര് കലക്കി അല്ലെ കൊടുക്കുന്നെ 😌"നന്ദു ഇളിച്ചു കൊണ്ട് പറഞ്ഞു. "😬😬കാർത്തി അവളെ പല്ല് കടിച്ചു നോക്കി" 'നിങ്ങൾ പറയുന്നുണ്ടോ '(ദിച്ചി ) "മുട്ട ആണ് ആദ്യം ഉണ്ടാത്"(കാർത്തി ) "അല്ല മനുഷ്യ കോഴി ആണ് "(നന്ദു ) "അല്ല മുട്ട "(കാർത്തി ) കോഴി മുട്ട കോഴിയെന്ന് മുട്ടയെന്ന് "കള്ള കിളബ നിങ്ങളോട് അല്ലെ ഞാൻ പറഞ്ഞെ കോഴിയെന്ന് '"അതും പറഞ്ഞു നന്ദു അവിടെ ഇരുന്ന ടൊമാറ്റോ സോസ് എടുത്ത് കാർത്തിയെ അഭിഷേകം ചെയ്തു 🤣🤣 ഇവരെ വഴക്ക് കണ്ട് കിളി പോയി ഇരിക്കുവാണ് ദിച്ചിയും കാന്റീൻ നിവാസികളും 🤣 "സ്റ്റോപ്പ്‌ ഇറ്റ് 😤"അവസാനം ദിച്ചി തന്നെ അതിന് അതിനൊരു അവസാനം ഉണ്ടാക്കി. "അല്ല നീ എന്തിനാണ് ഇപ്പോൾ അങ്ങനെ ചോദിച്ചേ "നന്ദു ) വെറുതെ 😌 "ബാ എനിക്ക് വിശക്കുന്നു എന്നിട്ട് വേണം ലങ്ങേരെ വെറുപ്പിക്കാൻ "ദിച്ചി അവരോടായി പറഞ്ഞു, "എനിക്ക് ബിരിയാണി, എനിക്കും എനിക്ക് 5ഡയറി മിൽക്ക് " എന്റെ പൊന്ന് കൊച്ചേ ഇങ്ങനെ ചോക്ലേറ്റ് കഴിച്ചാൽ വല്ല ഷുഗറും വരും (കാർത്തി ) "എനിക്ക് വിഷമം വന്നാലും സന്തോഷം വരാൻ ചോക്ലേറ്റ് മതി "(ദിച്ചി ) "മ്മ്മ് പതുകെ കഴിക്കടി തൊണ്ടേൽ കയറി ചത്തു പോകും "നന്ദുവിനോടായി കാർത്തി പറഞ്ഞു "അത് ഞാൻ അങ് സഹിച്ചു ഒന്നും അല്ലേലും തിന്നോണ്ട് മരിക്കാം 😌😌"നന്ദു വിത്ത്‌ നിഷ്കു ഭാവം "ഇതൊക്കെ കണ്ടു ചിരിച്ചോണ്ട് ഡയറി മിൽക്ക് കഴിക്ക ആണ് ദിച്ചി 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"ഓയ് മാഷേ "വൈകുന്നേരം വീട്ടിലെക്ക് പോകാൻ നിൽകുമ്പോഴാണ് ലങ്ങേര് ബൈക്ക് സ്റ്റാർട്ട്‌ ആകുന്നത് കണ്ടേ പിന്നെ ഒന്നും നോക്കിയില്ല "എന്താ " അവൻ അല്പം ഗൗരവത്തിൽ ചോദിച്ചു. "എന്നെ ഒന്ന് വീട്ടിൽ ആകാവോ സ്കൂട്ടി എന്തോ സ്റ്റാർട്ട്‌ ആകുന്നില്ല"(ദിച്ചി ) "ഹ്മ്മ് കയറ് "(അദർവ് ) അവൻ പതുകെ ഓടിക്കാൻ തുടങ്ങി "ഓ ഇങ്ങേർ ഈ കണക്കിനാണ് വണ്ടി പോകുന്നേൽ ഇന്ന് ഒന്നും ഞാൻ വീട്ടിൽ എത്തില്ല ആഹ്ഹ സാരമില്ല അതുവറെ കൂടെ ചേർന്ന് ഇരിക്കാം "ദിച്ചി ആത്മ ) "അല്ല ഉമ്മച്ചാ നിങ്ങടെ കാമുകി എന്ത് പറയുന്നു "അവൾ തന്നെ സംസാരത്തിനു തുടക്കം ഇട്ടുകൊണ്ട് ചോദിച്ചു "എന്തായാലും നിനക്ക് എന്താ മിണ്ടാതിരുന്നിലേൽ ഞാൻ ഇവിടെ ഇറക്കി വിടും "(അദർവ് ) "ഓഹ് "ദിച്ചി ചുണ്ട് കോട്ടി പറഞ്ഞു. "അതെ എന്റെ വീട്ടിൽ കല്യാണം നോക്കുന്നുണ്ട് "(ദിച്ചി ) "അതിന് ഞാൻ എന്ത് വേണം നല്ലത് ആണേൽ കെട്ടി പോകാൻ നോക്ക് എനിക്ക് കുറച്ചു സമാധാനം കിട്ടും "(അദർവ് ) "നീ വന്നു വീട്ടിൽ പെണ്ണ് ചോദിക്കണം "(ദിച്ചി ) "നീയോ ".അവൻ ബ്രേക്ക്‌ പിടിച്ചു കൊണ്ട് ചോദിച്ചു,, "നോക്ക് ദീക്ഷിത " "നോക്കുവല്ലേ എന്റെ രണ്ട് കണ്ണും നിങ്ങളെ തന്നെയാണ് നോകന്നെ "ദിച്ചി അവനോട്‌ പറഞ്ഞു "Ahh, ഞാൻ നിന്റെ സാർ ആണ് " "അത് എനിക്കും അറിയാം നിങ്ങൾ എന്റെ സർ ആണെന്ന് അന്ന് കയറി ഉമ്മിച്ചപ്പോൾ ആലോചിക്കണം ആയിരുന്നു "അവൾ അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു,, ഇറങ് (അദർവ് )

"അതിനു ഇവിടെ എന്താ "(ദിച്ചി ) "ഇത് നിന്റെ വീട്ടിലേക്ക് ഉള്ള വഴി കുറച്ചല്ലേ ഉള്ളു നടന്നു പൊയ്ക്കോ എനിക്ക് ഒരാളെ അർജന്റ് ആയിട്ട് മീറ്റ് ചെയ്യാൻ ഉണ്ട്. ഇറങ് "അവൻ സൗമ്യമായി പറഞ്ഞു. "ഹ്മ്മ് ok " അവൾ അവൻ പോകുന്നതും നോക്കി നിന്ന അവൻ പോയി എന്നുറപ്പായതും അവൾ വീട്ടിലെക്ക് പതിയെ നടന്നു... 🌼🌼🌼 "ഏട്ട " "എന്താണ് ദിച്ചി കുട്ടി "(ദീപക് ) "പാച്ചുവിന്റെ കല്യാണ കാര്യം അതെന്ന "ദിച്ചി ദീപക്കിനോടായി പറഞ്ഞു "എനിക്ക് നിന്റെ കഴിഞ്ഞിട്ട് മതി "(ദീപക് ) "എന്നാൽ ഈ നൂറ്റാണ്ടിൽ ഏട്ടന്റെ നടക്കില്ല "(ദിച്ചി ) "അല്ല മോളെ സത്യം പറഞ്ഞോ നിനക്ക് ആരെങ്കിലും ഇഷ്ട്ടം ആണോ "ദീപക് അവളോടായി ചോദിച്ചു. "എന്താ ഏട്ട അങ്ങനെ ചോദിച്ചേ "അവൾ ഒന്ന് ഞെട്ടി എങ്കിലും അത് മറച്ചു വെച്ച് കൊണ്ടവൾ ചോദിച്ചു "അല്ല ഒരു ചേഞ്ച്‌ ഇത്രയും നാളും ജീൻസും മറ്റും ആയിരുന്നു ഇപ്പോൾ സാരി, സ്‌ക്കർട്ട് ടോപ്പും സത്യം പറഞ്ഞോ മോളെ " (ദീപക് ) "അത് ഒരാൾ ഉണ്ട് പക്ഷ ആ മരങ്ങോടന് എന്നെ മാത്ര കണ്ടുകൂടാ "(ദിച്ചി ഇത്തിരി വിഷമത്തിൽ പറഞ്ഞു. ''അതുമല്ല അവൻ കുറച്ചു നാടൻ ആണ് മോഡേൺ ഒന്നും ഇഷ്ട്ടം അല്ലായിരിക്കും എന്നാൽ അവൻ വല്യ മോഡേൺ ആണ് "" "എന്തോന്ന് എന്തോന്ന് "ദീപക്കിന് ചിരി അതിനവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി

"എന്തായാലും എന്റെ പെങ്ങളെ എനിക്ക് പെണ്ണ് ആയി ഒന്ന് കാണാൻ പറ്റി"ദീപക് ചിരിച്ചു കൊണ്ട് പറഞ്ഞു Ohhh "എന്നാൽ ശെരി മക്കൾ പോയി കിടന്നു ഉറങ്ങ് ഗുഡ്‌നൈറ് " "ഗുഡ്‌നൈറ് ഏട്ട " 🌼🌼🌼 ഇന്ന് ഞാൻ എന്ത് ഇടണം 🤔🤔രാവിലെ എഴുന്നേറ്റു പുള്ളിക്കാരി വല്യ ആലോചനയിൽ ആണ് Ahh ഇതിടാം അങ്ങേർക്ക് റെഡും റോസുമല്ലേ ഇഷ്ട്ടം ഇത് തന്നെ ഇടാം.... "ഇയ്യോ എന്റെ സ്കൂട്ടി കോളേജിൽ നിന്ന് എടുത്തില്ലല്ലോ ഇനി എന്തോ ചെയ്യും ആവോ നടക്കാം '" അവൾ പതിയെ നടക്കാൻ തുടങ്ങി..... പകുതി എത്തിയപ്പോൾ തന്നെ ഒരുത്തൻ അവളെ പിന്നാലെ കൂടി "ദീക്ഷിത " ഞാൻ വളച്ചു കെട്ട് ഇല്ലാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ട്ടം ആണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് ഞാൻ വീട്ടിൽ വന്ന് ചോദിച്ചോളാം പിന്നെ തന്നെ കാണാൻ നല്ല ചേലുണ്ട് "" ഒരു നിമിഷം അവൾ അവനെ വായും പൊളിച്ചു നോക്കി നിന്നു,, തിരിഞ്ഞു നോക്കിയപ്പോഴാണ് തന്നെ നോക്കി നിൽകുന്നെ അദർവിനെ കാണുന്നത്........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story