തിങ്കളാം അല്ലി💖: ഭാഗം 10

thingalam alli

രചന: SHOBIKA

"നമ്മുക്ക് ഒരു കാര്യം ചെയ്താലോ" കൃതി എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. "എന്താ" "നീ അളിയന്റെ വീട്ടിലേക്ക് പോയ്ക്കോ ഞാൻ നമ്മടെ ഫ്ലാറ്റിലേക്ക് തന്നെ പൊയ്കൊളാം.ഇപ്പൊ തൽകാലം അതേ വഴിയുള്ളൂ" "എന്റെന്ന് വല്ലതും കേൾക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ കോപ്പേ. ആ കാലന്റെ വീട്ടിലേക്ക് ഒന്നും ഞാൻ പോവില്ലാ. അതും നിന്നെ വിട്ട്." അവൾ അതും പറഞ്ഞ് കൃതിയെനോക്കി കണ്ണുരുട്ടികാണിച്ചു. "അല്ലിസേ ഞാൻ പറയുന്നത് കേൾക്ക്.ഇപ്പൊ നമ്മുക്ക് എവിടെയും പോവാൻ പറ്റില്ലാ. ഒന്നെങ്കിൽ വീട്ടിൽ പോവണം.അല്ലേൽ ഞാൻ പറഞ്ഞത് ചെയ്യണം.പിന്നെ ഞാൻ പറഞ്ഞത് ചെയ്താൽ രണ്ട് ഉണ്ട് ഗുണം" കൃതി അവളെ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാൻ നോക്കുവാണ്. അല്ലിയാണേൽ അത് കേൾക്കാത്ത പോലെ നിക്കുന്നുമുണ്ട്. കൃതി എന്തോ ഗുണം എന്ന് പറഞ്ഞത് കേട്ടിട്ട് അല്ലി അവളുടെ നേരെ തിരിഞ്ഞു. "എന്ത് ഗുണം" കൈ രണ്ടും കെട്ടി , ഒറ്റപ്പൂരികം പൊക്കി കൊണ്ട് അല്ലി ചോദിച്ചു. "എന്ത് ഗുണമെന്നോ നിന്റെ കെട്ടിയോൻ ഇന്ന് നമ്മുക്ക് നൽകിയ പണി തിരിച്ചു ഒരു എട്ടിന്റെയും പത്തിന്റെയുമായി തിരിച്ചു കൊടുക്കാം.ഒപ്പം ഇന്ന് ഒരു രാത്രി safe ആയി നിൽക്കാൻ ഒരു സ്ഥലവും.എങ്ങനെയുണ്ട് ഐഡിയ"

ഏതോ വകൈയ കാര്യം ചെയ്ത പോലെ കൃതി പറഞ്ഞു.അതു കേട്ട് അല്ലി കാര്യമായ ആലോചനയിലാണ്. "എന്താ ആലോജിക്കുന്നെ" കൃതി സംശയത്തോടെ ചോദിച്ചു. "നീ പറഞ്ഞത് ശെരിയാ ആ കാലനിട്ട് ഒരു പണി കൊടുക്കാം.പക്ഷെ " "എന്ത് പക്ഷെ" അല്ലി പറഞ്ഞത് കേട്ട് സന്തോഷിച്ചെങ്കിലും പിന്നെ പക്ഷേ കേട്ടപ്പോ സംശയത്തോടെ ചോദിച്ചു. "നീ കൂടെ വരണം.എന്നാലേ ഞാൻ പോവു.നീ കൂടെ വേണം എന്റെ കൂടെ.നീ വരുന്നിലേൽ ഞാൻ പോവുന്നില്ല" അല്ലി കൃതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "അത് ശെരിയാവില്ല അല്ലിപ്പൂവേ." "എന്താ ശെരിയാവാത്തെ" അല്ലി കണ്ണുരുട്ടികാണിച്ചുകൊണ്ട് പറഞ്ഞു. "അത് നിന്റെ ഭർത്താവിന്റെ വീടല്ലേ.നീയും ആ വീടുമായി ബന്ധമുണ്ട്.പക്ഷെ ഞാനും ആ വീടുമായി യാതൊരുവിധ ബന്ധവുമില്ല.അപ്പൊ അവിടേക്ക് ഞാൻ വരുന്നത് ശെരിയല്ല." കൃതി ഒരു ചെറു ചിരിയോടെ പറഞ്ഞു. "നീ വരുന്നില്ലേൽ ഞാൻ പോവുന്നില്ല." "നീ പോവണം അല്ലിസേ. എന്നെ എന്തായാലും അയാൾക്ക് അറിയില്ല.അപ്പൊ പിന്നെ പ്രശ്‌നമില്ലേടാ." "അതല്ല കൃതി,അയാൾ ചിലപ്പോ എന്നെ അന്വേഷിച്ചായിരിക്കും അവിടെ വന്നേ.ഞാൻ നിന്റെ കൂടിയാണെന്ന് അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ ശരിയാവിലെടാ.അയാൾ എന്തും ചെയ്യാൻ മടിക്കാത്തയാളാണ്.

നിന്നെ അവിടേക്ക് ഞാൻ വിടില്ലാ. നീ അവിടേക്ക് വരുന്നിലേൽ വേണ്ടാ.പക്ഷെ ഞാൻ എന്ന് നമ്മടെ ഫ്ലാറ്റിലേക്ക് പോവുന്നോ അന്നേ ഇനി നീയും പോവു." അല്ലി നിർവികാരമായി പറഞ്ഞു. "അത് വേണ്ടാ" "എന്ന നീ കൂടെ വാ ആ കാലന്റെ വീട്ടിലേക്ക്.അവർ എന്തേലും പറയുവാണെൽ അപ്പൊ നോക്കാ നമ്മുക്ക്." "മ്മ്" കൃതി പിന്നെ ഒന്നും പറയാൻ നിന്നില്ല. കാരണം അവൾക്കറിയാം തന്നെ ഒറ്റക്ക് ആക്കി അല്ലി എവിടേക്കും പോവില്ലാ എന്ന്.രക്തബന്ധം അല്ലേൽ കൂടെ തനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ അവൾ മാത്രേ ഉള്ളു.എന്തിനും ഏതിനും രണ്ടാളും ഒറ്റക്കെട്ടാണ്.പരസ്പ്പരം നന്നായി മനസിലാക്കിയ സുഹൃത്തുകൾ,സഹോദരിമാർ.അവർക്ക് പരസ്പരം അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പക്ഷെ അതിനിടക്ക് ഇടിച്ചു കയറി വന്നത് അക്കുവാണ്. എന്തായാലും രണ്ടാളും കൂടെ അക്കുന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.

@ @ @ @ @ @ @ "നീയിവിടെ വന്നിരിക്കുവാണോ" ഓഫീസിൽ നിന്നും വന്ന ആരവ്‌ കാണുന്നത് ബാൽക്കണിയിൽ സിഗരറ്റും വലിച്ചോണ്ട് നിൽക്കുന്ന അക്കുവിനെയാണ്. "അതേ എന്തേ കണ്ണിന് പിടിച്ചില്ല നിനക്ക്" പുക ഊതിവിട്ടുകൊണ്ട് അക്കു പറഞ്ഞു. "അല്ലെടാ നീയെന്തിനാ ആ പാവങ്ങൾക്ക് പണികൊടുത്തേ" അക്കുവിനടുത്തേക്ക് ഒരു ചെയർ വലിച്ചിട്ട് ഇരുന്നുകൊണ്ട് ആരവ് ചോദിച്ചു. "ഏത് പാവങ്ങൾക്ക്" കയ്യിലിരുന്ന സിഗരറ്റിന്റെ കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞ്, സംശയത്തോടെ ആരവിനോട് ചോദിച്ചു. "നിന്റെ കെട്ടിയോൾക്ക്,തിങ്കളിന്, പിന്നെ കൃതിക്കും" ആരവ് പറയുന്നത് കേട്ട് അക്കു ഒന്ന് പുച്ഛിച്ചു ചിരിച്ചു. "നീ പുച്ഛമിട്ട് കളിക്കാതെ കാര്യം പറയെടാ" അക്കു പിന്നെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. "അതിന് ഇതാണോ ചെയ്യണ്ടേ" "എന്ത് ചെയ്യണം വേണ്ടാ എന്ന് എന്റെ ഇഷ്ട്ടം നീ പോയേ ആരു"

"ആ പോവുവാടാ പോവുക തന്നെയാ നിനക്കെന്നോട് പുച്ഛം അപ്പുറത്ത് ന്റെ അഭി ഉണ്ടാവും ഞാൻ അവന്റടുത്തേക്ക് പോവുവാണ്" ആരവ് അവനെ നോക്കി കണ്ണുരുട്ടികാണിച്ചുകൊണ്ട് പറഞ്ഞു. "ആ പോ.അല്ലേലും നിങ്ങൾ രണ്ടിനേം ഒരു കയറിന്റെ രണ്ടറ്റത്ത് കേട്ടാലോ" അക്കു പുച്ഛിചോണ്ട് പറഞ്ഞു. "എങ്കിലേ നന്നായി പോയേ ഉള്ളു" ആരവ് അതും പറഞ്ഞോണ്ട് അക്കുനോട് പിണങ്ങി റൂമിന്ന് ഇറങ്ങി പോയി. അക്കു അതൊരു ചിരിയോടെ നോക്കി നിന്നു. അവനറിയാം ആ പിണക്കം ഇത്തിരി നേരത്തേക്കെ ഉള്ളുവെന്ന്. @ @ @ @ @ @ @ ആരവ് താഴേക്ക് ഇറങ്ങി വരുമ്പോഴാണ് കോണിങ് ബെൽ അടിക്കുന്നത് കേട്ടെ. "ഇനി ഇതാരണാവോ" അതും പറഞ്ഞോണ്ട് വാതിൽ പോയി തുറന്നതും മുന്നിൽ നിക്കുന്ന അല്ലിയേയും കൃതിയെയും കണ്ട് ഞെട്ടി. അവരാണേൽ ആരവിനെ അവിടെ കണ്ടാ ഞെട്ടലിലാണ്......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story