തിങ്കളാം അല്ലി💖: ഭാഗം 13

thingalam alli

രചന: SHOBIKA

"ഡെയ് മരമാക്രി" അതും പറഞ്ഞൊരുത്തി അഭിടെ അടുത്തോട്ട് ലാൻഡായി. "മരമാക്രി നിന്റെ കെട്ടിയോൻ" അഭി അവളുടെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "ദേ എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ" അവൾ അവനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു "നീ എന്തിയും" "ഞാൻ എന്തിയും കാണിച്ചു തരാം" അതും പറഞ്ഞ് അവന്റെ കഴുത്തിന് പിടിച്ചു അവൾ. "അയ്യോ വിട് കാലമാടത്തി...ആരേലും ഓടി വരണേ ദേ ഈ പിശാശ് എന്നെ കൊല്ലുന്നേ" കഴുത്തിലെ പിടിവിടുവിക്കാൻ നോക്കുന്നതിനിടെ അഭി ഉറക്കെ നിലവിളിച്ചു. "എന്താടാ ഇവിടെ" അഭിടെ ഒച്ച കേട്ട് അടുക്കളയിൽ നിന്നും 'അമ്മ ചട്ടുകവുമായി ലാൻഡി.പുറകെ വാലുപോലെ അല്ലിയും വന്നിട്ടുണ്ട്. "ഭൂമി മോളെപ്പോ വന്നു" അവളെ കണ്ട് അത്ഭുദത്തോടെ അമ്മ ചോദിച്ചു. അല്ലി ആരാന്നറിയാതെ അന്തിച്ചു നിക്കുന്നുണ്ട്. "ഞാനിപ്പോ വന്നേയുള്ളൂ അപ്പച്ചി" ഭൂമി ഒരു ചിരിയോടെ പറഞ്ഞു. "നിങ്ങൾ കുശലം ഒക്കെ പിന്നെ പറയാം.ആദ്യം എന്റെ കഴുത്തിന്നുള്ള പിടിവിട്" അഭി അവളെ നോക്കി ദയനീയമായി പറഞ്ഞു. "ദേ ഇപ്പൊ ഞാൻ വിടുവാ.ഇനി എന്തേലും പറഞ്ഞാൽ അപ്പൊ ബാക്കി" അവന്റെ കഴുത്തിന്ന് പിടിവിട്ട ഭൂമി ഒരു താക്കിത് പോലെ അഭിയോട് പറഞ്ഞു. അഭി മറുപടി ഒന്നും പറഞ്ഞില്ല.അവളെ ഒന്ന് കൂർപ്പിച്ചു നോക്കുക മാത്രം ചെയ്തു.ഇനി എങ്ങാനും എന്തേലും പറഞ്ഞ ചിലപ്പോ വീണ്ടും പിടി വരും അതോണ്ട് ഒന്നും പറയണ്ട വെച്ചുകാണും. ഭൂമി അപ്പോഴാണ് അവിടെ നിക്കുന്ന അല്ലിയെ കാണുന്നേ. "ഇത്" അല്ലിയെ നോക്കി ഭൂമി സംശയത്തോടെ ചോദിച്ചു.

"നോക്കണ്ട ഉണ്ണി,നീ ഉദ്ദേശിച്ച ആളു തന്നെ" അഭി വീണ്ടും ഫോമിലേക്ക് വന്നു കൊണ്ട് പറഞ്ഞു. "ഏട്ടത്തി" എന്നും വിളിച്ച് ഭൂമി തിങ്കളിനെ ചെന്ന് പുണർന്നു.അല്ലിയാണേൽ ഇതാരപ്പാ എന്ന രീതിയിൽ നിക്കുന്നുണ്ട്. "ഏട്ടത്തി പേടിക്കണ്ട പിടിച്ച് തിന്നതോന്നുല്ലാ. ഇവള് ഭൂമിക എന്ന ഞങ്ങടെ ഭൂമി.അച്ചന്റെ പെങ്ങടെ മകളാണ്.അതായത് ഞങ്ങടെ മുറപ്പെണ്ണ്" അഭി ഒരു ചെറു ചിരിയോടെ കഴുത്തുഴിഞ്ഞുകൊണ്ട് പറഞ്ഞു. "ഡെയ് എന്തെഡെയ്‌ ഇത്.ഞാൻ തന്നെ പരിജയപ്പെടുത്തികൊളാം" ഭൂമി പുച്ഛത്തോടെ പറഞ്ഞു. "Aishhh ഇനി എന്തോന്ന് പരിജയപ്പെടുത്താൻ, ആ ഒരു കാര്യമുണ്ട്" അഭി ആലോജിച്ചുകൊണ്ട് പറഞ്ഞു. അല്ലി സംശയത്തോടെ അവനെ നോക്കുവോ ചെയ്തു. "അതുണ്ടല്ലോ ഏട്ടത്തി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇല്ലേൽ കഴുത്തിൽ കേറി പിടിക്കുന്ന ഇനമാ" അഭി ഭൂമിയെ കളിയാക്കി കൊണ്ട് പറഞ്ഞു "പോടാ പട്ടി" "നീ പോടി പിശാശേ" "അപ്പച്ചി" ഭൂമി കാല് നിലത്തമർത്തി ചവിട്ടികൊണ്ട് വിളിച്ചു. "ദേ രണ്ടിനും എൻറെന്ന് കിട്ടുട്ടോ." "ഇയ്യോ വേണ്ടായെ ഞങ്ങൾ നിർത്തി അല്ലെടാ" ഭൂമി ഒരു ചിരിയോടെ ചോദിച്ചു. "പിന്നല്ലാ " അഭി അവൾടെ കഴുത്തിലൂടെ കയിട്ടുകൊണ്ട് പറഞ്ഞു. അല്ലി എല്ലാം അത്ഭുദത്തോടെ നോക്കി കാണുവായിരുന്നു.

"മോളിത്തൊന്നും കാര്യമാക്കണ്ടാ അവരിങ്ങനെ തന്നെയാ,കീരിയും പാമ്പും കണക്കെ.ഇപ്പൊ കുറെ ആയി രണ്ടും കണ്ടിട്ട് അതിന്റെയാ" അമ്മ അല്ലിയോടായി പറഞ്ഞു എന്നിട്ട് കിച്ചേനിലേക്ക് പോയി. "അല്ലാ അതെന്താ നിങ്ങൾ കുറെ ആയി കണ്ടിട്ട് എന്ന് പറഞ്ഞെ" അല്ലി സംശയത്തോടെ ചോദിച്ചു. ("ഫുൾ ഓഫ്‌ സംശയങ്ങളാണല്ലോ ദേവിയെ"ലെ പൂമ്പാറ്റ) "അത് ഇവൾ ബാംഗ്ലൂർ പഠിക്കാൻ പോയിരിക്കായിരുന്നു.ഏകദേശം ഒരു 6 മാസമായി കാണും നേരിൽ കണ്ടിട്ട് .എക്സാം ആയോണ്ട് അക്കു ഏട്ടന്റെ കല്യാണത്തിന് പോലും ലീവ് കിട്ടില്ല.പിന്നെ ഇന്നാണ് കാണുന്നേ" അഭി ഒരു ചിരിയോടെ ഭൂമിടെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "പിന്നെ ഏട്ടത്തി" "എന്നെ തിങ്കൾ എന്ന് വിളിച്ചമതി ഭൂമി" "അഹ് എന്ന തിങ്കളെ, ദേ ഇവൻ ഉണ്ടല്ലോ ഒരു വട്ടം പോലും എന്നെ കാണാൻ വന്നില്ല.അറിയോ തനിക്ക്" "അയിന് നീ ഡെയിലി വീഡിയോ കാൾ ചെയ്യിണ്ടല്ലോ പിന്നെ എന്തിനാ അവിടെ വന്ന് കാണുന്നേ,എന്നെ ദ്രോഹിക്കാൻ അല്ലെടി" "അഹ്ടാ ദ്രോഹിക്കാൻ തന്നെയാ" അവനെ നോക്കി കണ്ണുരുട്ടികൊണ്ട് അവൾ പറഞ്ഞു. "ഇവൻ പറയുന്നതൊന്നും വിശ്വസിക്കലട്ടോ ടാ" അല്ലിയെ നോക്കികൊണ്ട് ഭൂമി പറഞ്ഞു. അതിനല്ലി ഒരു ചെറു ചിരിയോടെ മൂളി.

"അല്ലെടാ എവിടെ മറ്റേ രണ്ടെണ്ണം" ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഭൂമി ചോദിച്ചു "മോളിലുണ്ട്." അഭി അലസമായി പറഞ്ഞു. "എന്ന ഞാൻ അവരെ നോക്കിട്ട് വരട്ടോ തിങ്കളെ." അതും പറഞ്ഞവൾ സ്റ്റെപ് കയറാൻ തുടങ്ങി. "ആ പിന്നെ പുറത്ത് വണ്ടിയിൽ എന്റെ ലഗ്ഗേജ് ഉണ്ട്. ഒന്നെടുത് വെച്ചേക്കണേടാ" സ്റ്റെപ് കയറുന്നതിനിടെ ഭൂമി പറഞ്ഞു. "നിങ്ങൾ തമ്മിൽ നല്ലകൂട്ടാണല്ലോ" ഭൂമി പോയതും അല്ലി അഭിയോട് ചോദിച്ചു . "എന്റെ കൂടെ കട്ടക്ക് കൂടെ ഉണ്ടാവും അവൾ എല്ലാത്തിനും.എന്നെക്കാൾ വയസിനു താഴെയാണ് പറഞ്ഞിട്ട് കാര്യമില്ല ,ഒരു ബഹുമാനവുമില്ല കുരിപ്പിന്. പക്ഷെ അവൾടെ കുസൃതിതരം ഞങ്ങക്ക് എല്ലാർക്കും ഇഷ്ടട്ടോ" അഭി ഒരു ചെറു ചിരിയോടെ പറഞ്ഞു.അത് അല്ലിടെ ചുണ്ടിലേക്കും വ്യാപിച്ചു. "ഏട്ടത്തി ഇവിടെ നിക്ക് ഞാൻ പോയി ആ കുരിപ്പിന്റെ ലഗ്ഗേജ് എടുത്തിട്ട് വരാം" അഭി അതും പറഞ്ഞ് ലഗ്ഗേജ് എടുക്കാൻ പോയി.അല്ലി ഒരു നേടുവീർപോടെ നിന്നു. @ @ @ @ @ @ @ @ ഫ്രഷായി ഇറങ്ങിയ കൃതി അവിടെ എവിടെയും അല്ലിയെ കാണാതെ ഒന്ന് ടെൻഷൻ അടിച്ചുട്ടാ. പിന്നെ ഡോറും അടച്ചു റൂമിനു പുറത്തിറങ്ങി. @ @ @ @ @ @ @ @ ഭൂമി താഴെന്ന് പാട്ടും പാടി ചാടി ചാടി വരുന്നുണ്ട്. അക്കുന്റെ റൂമിൽ അവനെ നോക്കിയപ്പോ കണ്ടില്ല. അപ്പൊ അവനെ അന്വേഷിച്ചു അവളിറങ്ങിയപ്പോ ഫ്രണ്ടിലുള്ള കാഴ്ച കണ്ട് ഞെട്ടി.അവൾടെ കൈ തട്ടി അവിടെയുണ്ടായിരുന്ന ഫ്ലവർവേസ് "ഠപ്പേ" എന്ന ശബ്ദതത്തോടെ താഴെ വീണു ചിന്നി ചിതറി.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story