തിങ്കളാം അല്ലി💖: ഭാഗം 15

thingalam alli

രചന: SHOBIKA

 ഒരു ചിരിയോടെ ഭൂമിയെ ചേർത്തു നിർത്തികൊണ്ട് അപ്പു പറഞ്ഞു. കൃതി അത്ഭുദത്തോടെ കണ്ണും വിടർത്തി അവരെ നോക്കി.ഇതുകേട്ടുകൊണ്ടാണ് അല്ലിയും അങ്ങോട്ട് വന്ന അവളും അത് കേട്ട് അത്ഭുദത്തോടെ അവരെ നോക്കി. "ഹേ സത്യണോ പറയണേ" അല്ലി അതിശയത്തോടെ ചോദിച്ചു. "അഹ്ടോ ഞങ്ങടെ engagement കഴിഞ്ഞതാ ദേ നോക്കിയേ റിങ് " ഭൂമി അതും പറഞ്ഞ് അവരുടെ എൻഗേജ്‌മെന്റ് റിങ് അവർക്ക് കാണിച്ചു കൊടുത്തു. "എന്തു ചെയ്യാനാ വിധി അല്ലാതെന്താ" അപ്പു ഭൂമിയെ ഒന്നിടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. "ദേ എൻറെന്ന് നല്ലത് കിട്ടുട്ടാ അപ്പുവേട്ട, എന്നെ പ്രേമിക്ക് പ്രേമിക്ക് പറഞ്ഞ് വന്നത് ഞാനല്ല...നിങ്ങളല്ലേ മനുഷ്യ ഇഷ്ടാണ് പറഞ്ഞ് പുറകെ നടന്നെ എന്നിട്ടിപ്പൊ വിധി എന്നോ" അവനെ നോക്കി പല്ലുകടിച്ചുകൊണ്ട് ഭൂമി പറഞ്ഞു "അയ്യോ അത് വിടെന്റെ ഭൂമിയെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, ഇയ് അത് സീരിയസ് ആക്കിയോ" അപ്പു ഇളിച്ചുകൊണ്ട് പറഞ്ഞു. "അയ്യോ തമാശയായിരുന്നോ ചേട്ടാ,അറിഞ്ഞില്ലായിരുന്നു" ഭൂമി അവന് നേരെ പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു.

"നിങ്ങൽ തമ്മിൽ അപ്പൊ ലൗ ആയിരുന്നോ" അല്ലി അത്ഭുദത്തോടെ ചോദിച്ചു. "അതേലോ കട്ട പ്രേമം ആയിരുന്നു.ചെറുപ്പം തൊട്ടേ കാണുന്നതല്ലേ ഇവളെ,എപ്പോഴോ ഹൃദയത്തിൽ കയറിക്കൂടി. പിന്നെ നേരെ അവളോട് പറഞ്ഞു.ആദ്യം അവൾക്ക് എതിർപ്പായിരുന്നു പിന്നെ പുറകെ നടന്ന് ഇഷ്ടാ പറയിച്ചു.വീട്ടുകാർക്ക് എതിർപ്പൊന്നുണ്ടായില്ല.അപ്പൊ അവര് എൻഗേജ്‌മെന്റ് നടത്തി തന്നു." അപ്പു അവളെ ചേര്ത്തുകൊണ്ട് പറഞ്ഞു. "എത്ര സിംപിൾ ആയാ പറഞ്ഞേ" കൃതി എല്ലാം കേട്ട് കഴിഞ്ഞിട്ട് പറഞ്ഞു. "ഇതൊക്കെ എന്ത്" ഭൂമി വലിയ എന്തോ കാര്യം പോലെ പറഞ്ഞു. @@@@@@@@@@@@@@@@@@@ എന്നാൽ എല്ലാം കേട്ട് ജനലിനപ്പുറം അവനുണ്ടായിരുന്നു അങ്കിത് എന്ന അക്കു. @@@@@@@@@@@@@@@@@@@ ഒരു ചായ കുടിക്കാ കരുതി താഴെ പോയപ്പോഴാണ് പെട്ടന്ന് അല്ലിയെ അവിടെ കണ്ടേ. ആദ്യം എന്റെ തോന്നൽ ആയിരിക്കും കരുതി.പിന്നെയാണ് ആ സത്യം ഞാൻ മനസിലാക്കിയെ എന്റെ തോന്നൽ അല്ല ജീവനോടെ ഉള്ള അല്ലി തന്നെയാണ് അവിടെ ഉള്ളെ എന്ന്. എത്ര പെട്ടന്നാണ് എന്നറിയോ അവളെല്ലാരെയും മയക്കി വച്ചിരിക്കുന്നെ.എന്താണാവോ അതിനും മാത്രം അവൾക്ക് സ്പെഷ്യലിറ്റി.

എല്ലാം കൂടെ ചിന്തിച്ചു വട്ടാവും തോന്നിയപ്പോ ഒരു സിഗരറ്റ് വലിക്കാം കരുതി പുറത്തേക്കിറങ്ങിയതാണ് ഞാൻ.അപ്പോഴാണ് അപ്പൂന്റേം അല്ലിടെ ഫ്രണ്ടായാ ആ കൃതിടേം സംസാരം കേട്ടെ. കൃതി പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് വന്ന് പതിച്ചേ. എന്തോ ഞാൻ തെറ്റ് ചെയ്തോ എന്നൊരു തോന്നൽ.അതെന്നെ വേട്ടയാടാൻ തുടങ്ങി. ആരെയോ പേടിച്ചാണ് അവർ ഇവിടെ വന്നേ എന്നുറപ്പാണ് പക്ഷെ അതിനു മാത്രം ശത്രു ആരാണ് അവൾക്കുള്ളെ. എന്തായിരിക്കും അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക.ഇതൊക്കെ എങ്ങനെ അറിയാനാണ്.എന്തായാലും അല്ലി എന്ന എന്റെ ഭാര്യ ഫുൾ ഓഫ്‌ ദൂരഹത നിറഞ്ഞ ഒരുത്തിയാണ് എന്തായാലും. പിന്നീട് അവർ പറയുന്നത് കേട്ട് ഞെട്ടി ഞാൻ എനിക്ക് പണി തരാനാത്രേ കുരിപ്പ് ഇങ്ങോട്ട് ലാന്റായിരിക്കുന്നത്.നീ എനിക്കിട്ട് പണിയോ അതോ പണി വാങ്ങിച്ചു കൂട്ടുവോ എന്ന് നമ്മുക്ക് കണ്ടറിയാട്ടോ തിങ്കളാം അല്ലി💖

യെ.... എന്തായാലും എല്ലാരേയും കയിലെടുത്തിട്ടുണ്ട് കുരിപ്പ്. ഒരാളെ എങ്കിലും വെറുതെ വിടണ്ടേ.ആ അപ്പുവും അഭിയും എന്റെ പുറക്കിന്ന് മാറാത്തവന്മാരാണ്.ഇപ്പോ ന്നോക്കിയെ എല്ലാരും അവൾടെ പുറകെയാണ്.ഏതായാലും അങ്ങനെ വിട്ട ശെരിയാവില്ലലോ.ഞാൻ ഒന്നും അറിയാത്ത പോലെ അവരുടെ അടുത്തേക്ക് പോയി. "എന്താ ഇവിടെ" 'വന്നോ കാലൻ' അല്ലിടെ മൈൻഡ് വോയ്സ് ആണ്.ഉറക്കെ പറയാൻ പറ്റില്ലല്ലോ. അവനെടുത് ചുവരിൽ തെച്ചോട്ടികൂലെ. "ഹേ ഇതെപ്പോ സംഭവിച്ചു" ഭൂമി കണ്ണും വിടർത്തി അത്ഭുദത്തോടെ ചോദിച്ചു. "എന്ത്" അക്കു സംശയത്തോടെ ചോദിച്ചു. Same സംശയം ബാക്കിയുള്ളോർക്കും ഉണ്ടായിരുന്നു. അവരും അവളുടെ ഉത്തരത്തിനായി കാതോർത്തു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story