തിങ്കളാം അല്ലി💖: ഭാഗം 16

thingalam alli

രചന: SHOBIKA

 "എന്ത്" അക്കു സംശയത്തോടെ ചോദിച്ചു. Same സംശയം ബാക്കിയുള്ളോർക്കും ഉണ്ടായിരുന്നു. അവരും അവളുടെ ഉത്തരത്തിനായി കാതോർത്തു. "പിന്നെ ഞാൻ മുൻപ് ഏട്ടനെ കാണുമ്പോഴുള്ള ലുക്കും ഇപ്പൊ ഉള്ള ലുക്കും . ആ താടിയും മുടിയുമൊക്കെ എപ്പോ കളഞ്ഞു" ഭൂമി അവനോട് ചോദിച്ചു. "അതാണ് മോളെ ചിലർ വരുമ്പോ ചരിത്രം വഴിമാറുമെന്ന് പറയുന്നേ" അപ്പു കളിയായി പറഞ്ഞു. "അയ്യടാ അങ്ങനെ ഇപ്പൊ അത് ചരിത്രം കൊണ്ടുപോവണ്ടാ,ഏട്ടന്റെ വായിലുള്ള ചീത്ത ഫുൾ കേട്ടത് ഞാൻ എന്നിട്ട് നിങ്ങൾ ചരിത്രത്തിന് വഴിയൊന്നും കൊടുക്കേണ്ട" അതും പറഞ്ഞ് അഭി അവരുടെ ഇടയിലേക്ക് ഇടിച്ചു കയറി. "നീ ഇത് എന്ത് തേങ്ങയാടാ പറയുന്നേ" ഭൂമി കണ്ണുമിഴിച്ചോണ്ട് ചോദിച്ചു. "എന്താ പറയുന്നേ എന്നോ പിന്നെ ഞാനാണ് ഏട്ടന്റെ ഈ താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കി വെച്ചു കൊടുത്തേ.എന്നിട്ട് നിങ്ങൾ ക്രെഡിറ്റ്‌ വേറെ ആര്കെലും കൊടുത്താലോ. എനിക്ക് സഹികൂല " അഭി ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു. "എവിടുന്ന് വരുന്നെടാ" അയ്യേ ദാരിദ്രം കണക്കെ അപ്പു പറഞ്ഞു. "ദേ താഴെന്ന് വരുവാ" "അഹ് ബെസ്റ്റ്" കൃതി ചിരിച്ചോണ്ട് പറഞ്ഞതും അഭി അവളെ നോക്കി കണ്ണുരുട്ടി.അതോടെ അവളുടെ ചിരി സ്റ്റോപ്.

"ഞാൻ താടി മുടിയൊക്കെ വെട്ടിയതാണോ ഇവിടുത്തെ പ്രശനം" അക്കു ഗൗരവത്തോടെ ചോദിച്ചു. "അപ്പൊ അതല്ലേ" അഭി കൂളായി ചോദിച്ചു.അവന്റെ ചോദ്യം കേട്ട് അക്കു കണ്ണുരുട്ടി കാണിച്ചതും ചുണ്ടിൽ സിപ് ഇടുന്ന പോലെ കാണിച്ച് അഭി മിണ്ടാതിരുന്നു. "ഇവിടെ പ്രശനൊന്നുലഡാ"അപ്പുവാണ്. "പിന്നെന്താ എല്ലാരും കൂടെ ഇവിടെ നിക്കണേ" "അതെന്താ ഞങ്ങക്ക് ഇവിടെ നിക്കാൻ പറ്റില്ലേ" ഒരു ലോഡ് പുച്ഛമിട്ടുകൊണ്ട് അല്ലി പറഞ്ഞു. "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.എന്തേലും കാണിക്ക്" അതും പറഞ്ഞ് അക്കു പോയി. "കലക്കി ഏട്ടത്തി.ആദ്യയായിട്ട ഏട്ടൻ ചമ്മി പോയത് കാണുന്നേ" അഭി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. "ശെരിയ എന്താണാവോ പറ്റിയെ. തിങ്കൾ പറഞ്ഞെന് ഇപ്പൊ എടുത്തൊരു അലകലക്കണ്ട സമയം കഴിഞ്ഞു." അപ്പു കൂടെ പറഞ്ഞു. "ഏയ് അത് നിങ്ങക്ക് വെറുതെ തോന്നിയതായിരിക്കും" അതും പറഞ്ഞ് അല്ലിയും റൂമിലേക്ക് പോയി പുറകെ കൃതിയും. "ഇനി നമ്മളെന്തിനാ നിക്കണേ വാ നമ്മുക്കും പോവാം" ഭൂമി അതും പറഞ്ഞ് പോയി. @@@@@@@@@@@@@@@@@@@. "അല്ലെടി ഏട്ടൻ എന്തിനായിരിക്കും താടിയും മുടിയൊക്കെ വളർത്തിയിട്ടുണ്ടാവാ" കൃതി അല്ലിയെ ചുറ്റിപിടിച്ചിരുന്നു കൊണ്ട് ചോദിച്ചു. "ഏതേട്ടനെ" അല്ലി സംശയത്തോടെ ചോദിച്ചു.

"നിന്റെ കെട്ടിയോൻ" കൃതി പല്ലു മുഴുവൻ കാണിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ടതും അവളെ ചുറ്റിപിടിച്ചിരുന്ന കയെടുത് മാറ്റിയിട്ട് കൃതിയെ അടിമുടി നോക്കി. "എപ്പോ മുതലാണ് നിനക്ക് ആ കാലൻ ഏട്ടനായെ" അല്ലി പുരികം പൊക്കികൊണ്ട് ചോദിച്ചു. "അത് ഇവിടെ വന്ന് എല്ലാരേം കണ്ടപ്പോ." കൃതി നിഷ്കളങ്കമായി പറഞ്ഞു. "ഇത് നോക്ക് കൃതിസേ, നാളെ നമ്മളിവിടുന്നു പോവും.അതോണ്ട് മോളധികം ആരോടും അത്ര കമ്പനി ആവലെട്ടോ" അല്ലി കൈ രണ്ടും കെട്ടി നിന്ന് ഗൗരവത്തോടെ പറഞ്ഞു. "ശെരിയാ,ഞാൻ നാളെ പോവും .പക്ഷെ നീ ഇവിടെ വേണം അല്ലിപ്പൂവേ" കൃതി പറഞ്ഞത് കേട്ട് അല്ലി സംശയത്തോടെ അവളെ നോക്കി. "എന്ത് തേങ്ങയാ നീ പറയണേ,ഞാനിവിടെ നിക്കും എന്നോ.ഒന്ന് പോയേ നീ" അല്ലി ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ പറയുന്നത് കേൾക്ക് അല്ലി.നീ ഇവിടെയാണ് ഇനി നിക്കണ്ടേ.നിയമ പ്രകാരം നീ ഇപ്പൊ അക്കു ഏട്ടന്റെ ഭാര്യയാണ്.അത് മാത്രല്ല നീ കണ്ടതല്ലേ ഇവിടെയുള്ളോർക്ക് നിന്നോടുള്ള ഇഷ്ടം.അത് നീ കാണാതെ പോവരുത്." കൃതി കളിച്ചിരിയെല്ലാം വിട്ട് സീരിയസ് ആയി സംസാരിക്കാൻ തുടങ്ങി. "നീ പറഞ്ഞത് ശെരിയായിരിക്കും. പക്ഷെ എനിക്ക് ആ കാലനെ ഒരിക്കലും ഭർത്താവായി കാണാൻ പറ്റില്ല." അല്ലി നിസ്സഹായതയോടെ പറഞ്ഞു.

"എന്തുകൊണ്ട് പറ്റില്ല" "എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണോ" "നീ ഇപ്പോഴും പഴയതൊക്കെ ഓർത്തിരിക്കണോ അല്ലി.എനിക്ക് നീ വാക്ക് തന്നതല്ലേ ഒരിക്കലും പഴയതോന്നും ഓർക്കില്ല എന്ന്. നീ ഇപ്പൊ പഴയ അല്ലിതിങ്കൾ അല്ലാ.അങ്കിത് ഹരിനാരായണന്റെ ഭാര്യയാണ്. ആ ഐഡന്റിറ്റിയിൽ വേണം ജീവിക്കാൻ. ഞാൻ പറയുന്നത് കേൾക്ക് അല്ലി.നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ. നീ ഇവിടെ നിന്നെ മതിയാവൂ.എന്തൊക്കെ പറഞ്ഞാലും നടന്നത് ഒരിക്കലും നമ്മുക്ക് മാറ്റാൻ കഴിയില്ല.പിന്നെ നിന്റെ പ്രതികാരം,അത് നിന്റെ മാത്രല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലേ.അതെന്റെ കൂടെയാണ് എന്ന്." കൃതി അവളെ എങ്ങനെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കി. "വേണ്ട കൃതി,എന്നെക്കുറിച്ച് ഒന്നും അറിയാതെയാണ് അയാളെന്റെ കഴുത്തിൽ താലി കെട്ടിയെ.എന്നെ കുറിച്ചറിയുന്ന നിമിഷം അയാൾ തന്നെ എന്നെ ഇറക്കി വിടും.ഒരിക്കലും അതിനൊരു ഇടാ ഞാനായിട്ട് ഉണ്ടാക്കി കൊടുക്കരുത്" അല്ലി ഒരു വരണ്ട ചിരിയോടെ പറഞ്ഞു. "പിന്നെന്തിനാ നീ ഏട്ടൻ കെട്ടി തന്ന താലി കഴുത്തിൽ തന്നെ ഇട്ടിരിക്കുന്നെ.ഇഷ്ടമല്ലെങ്കിൽ അപ്പൊ തന്നെ വലിചെറിഞ്ഞു വരമായിരുന്നില്ലേ നിനക്ക്" അല്ലിടെ കഴുത്തിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന താലിയെടുത്ത് പുറത്തിട്ടുകൊണ്ട് ,

കൃതി പുച്ഛത്തോടെ പറഞ്ഞു. "ഇല്ല കൃതി,താലിക്കും സിന്ദൂരത്തിനുമൊക്കെ ഒരു പവിത്രതയുണ്ട്.അതറിയുന്നവളാണ് ഞാൻ" "എന്നിട്ടാണോ നീ ഇവിടെ നിന്റെ കഴുത്തിൽ താലി കെട്ടിയവന്റെ കൂടെ നിക്കാതെ എന്റെ കൂടെ വരണം എന്ന് പറയുന്നേ" "പിന്നെ ഞാൻ എന്ത് ചെയ്യണം.നിന്നെ ഇനിയും ഒറ്റക്കാക്കണോ" "നീ വരുന്നതിന് മുമ്പും ഞാൻ ഒറ്റക്കായിരുന്നു.ഇനിയും എനിക്ക് ഒറ്റക്ക് ജീവിക്കാൻ സാധിക്കും.എന്നെക്കുറിച്ചോർത്തു നീ വിഷമിക്കണ്ട.ഞാൻ എന്നും safe ആയി തന്നെയിരിക്കും.പക്ഷെ നീ safe ആവണേൽ ഇവിടെ തന്നെ നിക്കണം അല്ലി.എത്ര നാൾ ആ മഹേന്ദ്രന്റെ മുന്നിൽ മറഞ്ഞു നിൽക്കും" കൃതി അല്ലിയോട് അലിവായി പറഞ്ഞു. "എത്ര നാൾ വേണേലും നിക്കും.മഹേഷ് നാരായൺ അയാൾ എന്റെ കണ്മുന്നിൽ എന്ന് വരുന്നോ അന്ന് അവസാനിക്കും ഈ ഒളിച്ചു കളി.പിന്നെ സംഹാര താണ്ഡവമാണ്.എന്നോടും എന്റെ അമ്മയോടും കുടുംബത്തോടും ഒക്കെ അയാൾ കാണിച്ച ക്രൂരതകുള്ള ശിക്ഷ ഞാൻ അയാൾക്ക് നല്കിയിരിക്കും." കണ്ണിൽ അഗ്നി നിറച്ചുകൊണ്ട് അല്ലി പറഞ്ഞു. "അല്ലി,എനിക്ക് പേടിയാവുന്നുണ്ട് നിന്റെ പോക്ക് കാണുമ്പോ " അല്ലിയോട് ഭയത്തോടെ കൃതി പറഞ്ഞു "നീ പേടിക്കണ്ട കൃതി നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഇവിടെ നിന്നോളാം.ഒന്നുലേലും ആരോരുമില്ലാത്ത എനിക്ക് നീ മാത്രല്ലേ ഉള്ളു" കൃതിയെ ചേർത്തു നിർത്തികൊണ്ട് അവൾ പറഞ്ഞു. "അയ്യടാ, അപ്പൊ നിന്റെ കെട്ടിയോനും വീട്ടുകാരുമോ" കൃതി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് കുസൃതി ചിരിയോടെ പറഞ്ഞു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story