തിങ്കളാം അല്ലി💖: ഭാഗം 19

thingalam alli

രചന: SHOBIKA

പിന്നെ അവൾ വോമിറ്റ്‌ ചെയ്യുന്ന സൗണ്ട് കേട്ടപ്പോഴാണ് പണി പാളിയോ എന്ന് അവന് തോന്നിയെ. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ടൊടി. അവിടെ പോയി നോക്കിയപ്പോ ആള് ഭയങ്കര വോമിറ്റിങ്.പുറകെ ചെന്ന് ഉഴിഞ്ഞു കൊടുത്തു.നിങ്ങൾ തെറ്റിദരിക്കല്ലേ.only bcoz of മനുഷ്യത്വം. എല്ലാം കഴിഞ്ഞതും ക്ഷീണം കൊണ്ടെന്റെ നെഞ്ചിലേക്കി ചാരി അവൾ.എന്തോ ആ സമയം പാവം തോന്നി അവളോട്. __________________________ അങ്ങേരാ ജ്യൂസ് മൊത്തത്തിൽ എന്റെ വായിലോട്ട് കമഴ്ത്തും കരുത്തിലാ.ഇതിപ്പോ പണി കൊടുത്ത് ഇരട്ടി പണി വാങ്ങിയിരിക്കാ.ഇതൊക്കെ എന്നെ കൊണ്ട് മാത്രേ പറ്റൂ. ഈ കയപ്പക്ക് എനിക്ക് അലര്ജി ആണ്.അതിന്റെ കൂടെ മുന്തിരി കൂടെ ആയപ്പോ വോമിറ്റിങ് വന്ന്. പിന്നെ ഒന്നും നോക്കിയില്ല നേരെ ബാത്രൂമിലേക്ക്‌ ഓടി കയറി.ഒന്ന് ഒക്കെ ആയതും വീണ്ടും തുടങ്ങി.അപ്പൊ ആരോ അടുത്ത് വന്ന് പുറത്ത് തടവി തരുന്നുണ്ടായിരുന്നു.ആരന്ന് നോക്കാനുള്ള ടൈം ഒന്നും ഉണ്ടായില്ല.ചർദ്ധിച്ചു കഴിഞ്ഞതും വയ്യാതായി.അടുത്തു നിന്നയാളുടെ മേലേക്ക് അറിയാതെ ചാഞ്ഞു പോയി.

എന്തോ സുരുക്ഷിതമായി ഒരിടമായാണ് തോന്നിയേ. ഒന്ന് ഒക്കെ ആയി എന്ന് തോന്നിയതും കണ്ണു തുറന്ന് ആരുടെ മേലെ ആണ് തോന്നിയതും എന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു.എന്താലെ അവസ്ഥ.എന്തോ തലക്ക് വല്ലാത്ത ഭാരം വന്നു.കണ്ണ് മെല്ലെ അടഞ്ഞു പോവാൻ തുടങ്ങി. __________________________ എന്റെ മേലേക്ക് ചാഞ്ഞതും ഞാൻ ഒന്നും പറയാൻ പോയില്ല.ഞാൻ കാരണമല്ലേ ഇതിപ്പോ ഉണ്ടായേ അതോണ്ട് പിന്നെ എതിർക്കാൻ പോയില്ല.അവൾടെ ആ ക്യൂട്ട് ആയ മുഖം കാണുമ്പോ എവിടെയൊക്കെയോ എന്തൊക്കെയോ പോലെ.അവളെ എവിടെയോ മുമ്പ് കണ്ട ഒരു ഫീൽ.അവൾ മെല്ലെ തലയുയർത്തി നോക്കി.എന്നെ കണ്ടതും കണ്ണു ഒക്കെ പുറത്തേക്ക് ചാടി നിൽക്കുവാണ്.അതിൽ നിന്ന് തന്നെ മനസിലാക്കാം എന്നെ അവിടെ പ്രതിക്ഷിച്ചിട്ടില്ല എന്ന്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് അവളെന്റെ മേലേക്ക് വീണേ. "ഏയ് അല്ലി" ഞാൻ അവളെ തട്ടി വിളിച്ചു.എന്നിട്ടും അവളെണിക്കുന്നില്ല.എന്തോ അത് കണ്ടപ്പോ പേടിയായി.

പിന്നെ ഒന്നും നോക്കില്ലാ. അവളെ എടുത്തു നേരെ ബെഡിൽ കൊണ്ടുപോയി കിടത്തി. "അമ്മാ" റൂമിന്റെ വാതിൽ തുറന്ന് അമ്മേനെ വിളിച്ചതും 'അമ്മ മാത്രല്ല ആ വീട്ടിലുള്ള പട്ടിയും പൂച്ചയും ഒഴിച്ച് എല്ലാരും അവിടെ എത്തിയിട്ടുണ്ട്. "അല്ലിപ്പൂവേ" കൃതി അവളെ തട്ടി വിളിക്കുന്നുണ്ട്. "എന്താടാ നീയെന്റെ കൊച്ചിനെ കാണിച്ചേ" അമ്മ എന്നെ നോക്കി കണ്ണുരുട്ടിയതും.ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു. "അവൾക്ക് കയപ്പക്ക് അല്ലെർജിയാണ്" "എന്താ" കൃതി പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് ചോദിച്ചു. "പറഞ്ഞത് കേട്ടില്ലേ ഏട്ടത്തിക്ക് കപ്പക്കാ അലർജി ആണെന്ന്" അഭി അവനെ നോക്കി ഒരു ഇളിയോടെ പറഞ്ഞു. അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചതും കണ്ണ് തുറന്നു. അപ്പോഴാണ് എല്ലാർക്കും ഒന്ന് സമദാനമായെ. __________________________ തലക്കൊക്കെ വല്ലാത്ത ഭാരം തോന്നിയതും കണ്ണു തുറന്നു.അപ്പോഴാണ് മുന്നിൽ നിൽക്കുന്നവരെയൊക്കെ കണ്ടേ.ആദ്യം ഒന്ന് ഞെട്ടി.പിന്നെയാണ് സ്വബോധത്തിലേക്ക് വന്നേ. "ഇപ്പൊ എങ്ങനെയുണ്ട് മോളെ കുഴപ്പമില്ല അമ്മ" തലയിൽ കൈവെച്ചുകൊണ്ട അവൾ പറഞ്ഞു.

"മോളിവിടെ തന്നെയിരിക്ക് അമ്മ പോയി ലെമൺ ടീ കൊണ്ടുവരാം അത് കുടിച്ചാൽ ശെരിയാവും." അതും പറഞ്ഞ് അമ്മ പോയി. "ഇപ്പോ എങ്ങനെ ഉണ്ടെടി" 'അമ്മ പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് കൃതിയുടെ ചോദ്യം. "ഇപ്പൊ കുഴപ്പമില്ലെന്റെ ചെമ്പരത്തിപൂവേ" അവളുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് ഞാൻ പറഞ്ഞു. "ഔച്" "നിങ്ങളെന്താ തമ്മിൽ അല്ലിപ്പൂവേ, ചെമ്പരത്തി പൂവേ എന്നൊക്കെ വിളിക്കണേ" ചോദ്യം ആരുടെയാ നോക്കിയപ്പോ ഭൂമിയുടെ വകയാണ്. "അതെന്താണെന്നോ,ദേ ഇവൾ ഇല്ലേ ഈ കൃതി, എൻ പേര് അല്ലിത്തിങ്കൾ എന്നായത് കൊണ്ട് അല്ലിപ്പൂവേ എന്ന് വിളിച്ച് കളിയാക്കി ആദ്യമാദ്യം. അപ്പൊ എനിക്ക് ദേഷ്യം വരുമ്പോ ചെമ്പരത്തിപൂവേ എന്ന് വിളിക്കും.ആ വിളിയാണേൽ ഇവക്ക് ഭയങ്കര ഇഷ്ടാ.so അത് കേൾക്കാൻ വേണ്ടി ഇവൾ എന്നെ അല്ലിപ്പൂവേ എന്ന് തന്നെ വിളിക്കാൻ തുടങ്ങി. പിന്നെ ഞാനും ആ വിളി ഇഷ്ടപ്പെട്ടു.അതങ്ങു സ്ഥിരാക്കി ലെ ചെമ്പരത്തിപൂവേ" കൃതിടെ ഷോൾഡറിൽ തല വെച്ചുകൊണ്ടാണ് എല്ലാം ഞാൻ പറഞ്ഞേ.പറഞ്ഞു കഴിഞ്ഞു തല ഒന്ന് ചേരിച്ചു നോക്കിയപ്പോ കണ്ടത് കണ്ണും വിടർത്തി എന്നെ തന്നെ നോക്കി നിക്കുന്ന കാലനെയാണ് കണ്ടേ.ഞാൻ നോക്കുന്നത് കണ്ടതും എന്നിലുള്ള നോട്ടം മാറ്റി.ഇങ്ങേരെന്താ ഇനി പെണ്പിള്ളേരെ കണ്ടിട്ടുണ്ടാവില്ലേ അമ്മാതിരി നോട്ടമാണല്ലോ. __________________________

അവള് പറയുന്നതൊക്കെ കേട്ടിട്ട് എനിക്ക് അത്ഭുദമാണ് തോന്നിയേ.എന്തോ അവളെ നോക്കുമ്പോ വല്ലാത്തൊരു ഫീൽ.മുമ്പേന്റെ അല്ലിടെ അടുത്തുന്ന് കിട്ടിയ അതേ ഫീൽ.എന്തോ ഒരു അടുപ്പം അവളോട് ഫീൽ ചെയ്യുന്നു.ഇനി ഇവൾ തന്നെയാണോ എന്റെ അല്ലി എന്ന് വരെ ഒരു നിമിഷം തോന്നി പോയി.അതൊക്കെ ആലോചിച്ച് അവളെ തന്നെ നോക്കി നിക്കുമ്പോഴാണ് അവളെന്നെ നോക്കിയത്. എന്തോ ആ നിമിഷം ഹൃദയമൊക്കെ പടപടാ മിടിക്കാൻ തുടങ്ങി.അപ്പൊ തന്നെ ഞാൻ നോട്ടം മറ്റുവോം ചെയ്തു. പിന്നെ ഒന്നും നോക്കില്ലാ അവിടെ നിന്നിറങ്ങി പുറത്തോട്ട് പോയി. __________________________ എല്ലാരും ഫുഡ് ഒക്കെ കഴിക്കാൻ താഴെ പോയി.എന്നോട് അവിടെ നിന്ന് അനങ്ങരുത് എന്നാണ് അമ്മയിയമ്മയുടെ ഓർഡർ. എന്തു ചെയ്യാനാ അനുസരിച്ചല്ലേ പറ്റു.പിന്നെ വെറുതെ ഇരിക്കണ്ടല്ലോ കരുതി ചുറ്റുമൊന്ന് നോക്കിയപ്പോഴാണ് ഞാൻ ആ കാലന്റെ മുറിയിൽ തന്നെയാണ് ഇത്ര നേരം എന്ന് മനസിലായെ. ഒരു അലമാര, ഷെൽഫ്,പിന്നെ ഒരു ഡ്രസിങ് റൂം ,ചുമരിലേക്ക് നോക്കിയപ്പോ ആ കാലന്റെ വിവിധ തരത്തിലുള്ള ഫോട്ടോസ്.

കാലന്റെ സ്വഭാവം എങ്ങനെയൊക്കെ ആണേലും കാണാൻ നല്ല ലൂക്കാണ് പഹയൻ.എന്താണ് അല്ലി നിനക്ക് പറ്റിയെ. എന്തൊക്കെയാ നീ ചിന്തിച്ചു കൂട്ടുന്നേ. നിനക്ക് അങ്ങേര് തന്ന പണിയൊക്കെ മറന്നു.അതിന് ഒരു തിരിച്ചടി കൊടുകണ്ടേ എന്നൊക്കെ എന്റെ മനസ് മൊഴിഞ്ഞതും പിന്നെ ആ കാലൻ കൊടുക്കാനുള്ള പണി ആലോജിക്കുയായിരുന്നു. അപ്പോഴാണ് റൂമിലേക്ക് അമ്മ കയറി വന്നേ.വന്ന് ഫുഡൊക്കെ തന്ന് 'അമ്മ താഴെ പോയി.എന്തോ ആ നിമിഷം എൻഡ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ പൊടിഞ്ഞു. വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും പെട്ടന്ന് അത് തുടച്ചു കളഞ്ഞു. .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story