തിങ്കളാം അല്ലി💖: ഭാഗം 2

thingalam alli

രചന: SHOBIKA

ഒരു നിമിഷം കൊണ്ടായിരം ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി.ഇതിനെല്ലാം ഉത്തരം എവിടുന്ന് കിട്ടുമെന്നറിയാതെ അവൾ ഉളറി. അപ്പോഴാണ് അങ്കിത് എന്നെഴുതിയ താലി മാല കഴുത്തിൽ കിടക്കുന്നത് ശ്രേദ്ധിച്ചേ. എന്തിനായിരിക്കും അയാളിത് ചെയ്തേ.അത് ചിന്തിച്ച സമയം അവളുടെ കണ്ണുകളിൽ ദേഷ്യമായിരുന്നു.തന്റെ അനുവാദം ചോദിക്കാതെ തന്റെ കഴുത്തിൽ താലി ചർത്തിയവനോട്. പെട്ടന്നാണ് ബ്രേക്ക് ചവിട്ടിയെ.ഏതോക്കെയോ ചിന്തയിലായിരുന്ന ഞാൻ വണ്ടി പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോ ഒന്ന് മുന്നോട്ട് ആഞ്ഞു. അവൻ വണ്ടിയിൽ നിന്നിറങ്ങി പോയി. പിന്നെ തിരിച്ചു വന്ന് അവളുടെ സൈഡിലെ ഡോർ തുറന്ന് അവളേം വലിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി. എല്ലാവടേം വിവാഹം കഴിഞ്ഞാൽ ചെക്കന്റെ വീട്ടിൽ ആരതി ഉഴിഞ്ഞ് നിലവിളക്ക് കൊടുത്ത് പെണ്ണിനെ അകത്തേക്ക് കൊണ്ടുപോവാൻ ആരേലുമൊക്കെ ഉണ്ടാവും.പക്ഷെ ഇവിടെ അങ്ങനെ ആരും തന്നെ ഉണ്ടായിരുന്നില്ല.എല്ലാരും അമ്പലത്തിൽ ആണേ. അക്കു പെണ്ണിനേം കെട്ടി ആരോടും ഒന്നും പറയാതെ വണ്ടി എടുത്ത് പറപ്പിച് വന്നതല്ലേ.പിന്നെങ്ങനെ അവിടെ ആളുണ്ടാവനാ. അവൻ അവളേം വലിച്ചോണ്ട് ഒരു റൂമിലേക്ക് പോയി.

അവിടെ ചെന്നതും അവൻ അവളെ ബെഡിലോട്ട് തള്ളിയിട്ടു. "ഡോ താനാരാഡോ....എന്ത് ധൈര്യത്തിലാ എന്നെ പിടിച്ചോണ്ട് വന്നേ.ആരുടെ അനുവാദം ചോദിച്ചിട്ടാ താനി താലി ന്റെ കഴുത്തിലെ കെട്ടിയെ" അവന്റെ പ്രവർത്തികൾ അവൾക്ക് ഒട്ടും ഇഷ്ടപെട്ടിലായിരുന്നു.അതുകൊണ്ട് തന്നെ അവള് പൊട്ടിതെറിച്ചുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. "എനിക്ക് ആരുടേം അനുവാദം ആവശ്യമില്ലെടി. പിന്നെ നിന്നെ കെട്ടികൊണ്ട് വന്നത് സുഖിച്ചു വാഴിക്കാൻ ഒന്നുമല്ല" "അതിന് ആരിവിടെ നിക്കുന്നു.ഞാൻ എന്റെ ഇഷ്ടത്തിന് വന്ന പോലെയാണല്ലോ താൻ പറയണേ. ബലം പിടിച്ച് കൊണ്ടുവന്നതല്ലേടാ താൻ എന്നെ.എന്നിട്ട് പറയുന്നു.മാറി നിൽക്കങ്ങോട്ട്" അവനെ തള്ളിമാറ്റികൊണ്ട് അവൾ മുന്നോട്ട് നടന്നു. "എങ്ങോട്ടാണ്" അവളെ നോക്കി കനത്തിൽ ചോദിച്ചു അവൻ. "ഞാൻ എങ്ങോട്ട് വേണേലും പോവും അതിന് തനിക്ക് എന്താ.ഒന്നു പോയെടാ" അവൾ അവനെ പുച്ഛിച്ചുകൊണ്ട് പോയി.പക്ഷേ വാതിലിന്റെ അവിടെ എത്തിയതും ഡോർ അടഞ്ഞു.അവൻ അടച്ചു എന്നു പറയാം.എന്നിട്ട് നെഞ്ചും വിരിച്ച് കൈ രണ്ടും കെട്ടി നിൽപ്പുണ്ട് അവൻ. "ഇവിടുന്ന് നീ എങ്ങോട്ടും പോവുല്ല" "അത് തീരുമാനിക്കുന്നത് താൻ അല്ലാ.

ഞാൻ എന്റെ ഇഷ്ടത്തിന് എവുഡ് വേണേലും പോവും.മര്യാദക്ക് മാറി നിൽക്കേടോ" "നീ ഇവിടുന്ന് പോണത് എനിക്കൊന്ന് കാണണം." അതും പറഞ്ഞ് അവൻ പുറത്തിറങ്ങി വാതിൽ ലോക്ക് ആക്കിയിട്ട് പോയി അവൻ. "ഡോ വാതിൽ തുറകേടോ.ഡാപട്ടി വാതിൽ തുറക്കാൻ.നിന്നോടല്ലെടാ കാലമാടാ വാതിൽ തുറക്കാൻ പറഞ്ഞേ.ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും ഇപ്പൊ" വാതിൽ രണ്ട് ചവിട്ട് ചവിട്ടി കൊണ്ടവൾ പറഞ്ഞു. "പൊളിച്ചോ" പുറത്തിന്ന് അവൻ വിളിച്ചു പറഞ്ഞു. ചെ ഇത് ചവിട്ടിയിട്ടും പൊളിയുന്നില്ലല്ലോ.എന്റെ കാല് വേദനിച്ചത് മിച്ചം.എന്ത് ദുഷ്ടനാണ്.ഇനി വട്ടങ്ങാനും ആയിരിക്കോ.തളച്ചിടാൻ ആരുമില്ലായിരിക്കും.എന്തായാലും കൃതിക്കൊന്ന് വിളിച്ചു പറയാം . അവളിവിടുന്ന് രക്ഷപെടാൻ എന്തേലും വഴി പറഞ്ഞു തരും...ഓ my god... ഏതു നേരത്താണോ എന്തോ എനിക്ക് അമ്പലത്തിലേക്ക് പോവാൻ തോന്നിയത്. മാസങ്ങളായി അമ്പലത്തിലേക്ക് പോയിട്ട്.ഇന്നെന്തോ അമ്മെനെ സ്വപ്നം കണ്ടാണ് ഏണിച്ചേ. അമ്മെനെ സ്വപ്നം കണ്ട ദിവസം എനിക്ക് എന്തേലും സന്തോഷമുള്ള കാര്യം ഉണ്ടാവും.പിന്നെ മനസ്‌ എന്തോ അമ്പലത്തിലേക്ക് പോ പോ പറഞ്ഞ് ഇറങ്ങിയതാ.എനിക്കപ്പൊ ആ കൃതി പറഞ്ഞതാണ് ഓർമ വന്നേ. "പതിവില്ലാതെ ഒരുങ്ങി കെട്ടി എങ്ങോട്ടാ" "അമ്പലത്തിലേക്ക് ന്തേ വരുന്നോ" "ദേവിയെ,കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ എന്തോ.ഇനി ഒരിക്കലും അമ്പലത്തിൽ പോവില്ല പറഞ്ഞാള് ദേ ഒരുങ്ങി കെട്ടി പോവുന്നു"

"അങ്ങനെ പറഞ്ഞു എന്നുള്ളത് നേര എന്തോ എനിക്ക് വേണ്ടപ്പെട്ടത് അരികിൽ എത്താൻ പോവുന്ന പോലെ.ആരോ എനിക്ക് വേണ്ടി അവിടെ കാത്തിരിപ്പുണ്ട് എന്ന് പറയാതെ പറഞ്ഞപോലെ" "വല്ല ചെക്കന്മാരുമാണോടി.എന്തായാലും ഇന്ന് നിന്നെ കണ്ടാൽ ഏതേലും ചെക്കന്മാർ കെട്ടികൊണ്ടുപോവും.അത്രക്ക് സുന്ദരി ആയിട്ടുണ്ട്" "നിനക്ക് അസൂയ ആണ് അസൂയ" ഞാൻ അതും പറഞ്ഞ് സ്കൂട്ടിയും എടുത്ത് അവിടെ നിന്നിറങ്ങിയതാ.അമ്പലത്തിൽ കയറുന്നതിന് മുമ്പ് ഫോൺ വണ്ടിയിലും വെച്ചിട്ടാ കയറിയെ. എല്ലാം ആ കൃതിടെ നാവ് കാരണവാ. അവളുടെ ഒരു കരിനാക്കേ. പറഞ്ഞപോലെ തന്നെ ഏതോ ഒരുത്തൻ ന്നെ കെട്ടികൊണ്ടു വന്നല്ലോ മോളെ.അവൾക്കുള്ളത് നേരിൽ കാണുമ്പോ കൊടുത്തോളം.ഇപ്പൊ ഇവിടുന്ന് എങ്ങനെ രക്ഷപെടും think think... പാവം കുട്ടി ഒറ്റക്കിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്. ആരെയൊക്കയോ പ്രാകുന്നുണ്ട്.ഒന്നെന്തായാലും അക്കുനേ ആയിരിക്കും.ആയിരിക്കും എന്നല്ല ആണ്. ൵൵൵൵൵൵൵൵൵൵൵൵ കുറച്ചു നേരം കഴിഞ്ഞതും അമ്പലത്തിൽ നിന്നും ബാക്കി ഉള്ളവരെല്ലാം എത്തി.ഉഷയും ഹരികൃഷ്ണനും(അക്കുന്റെ അച്ചനും അമ്മയും)പിന്നെ അവന്റെ അനിയനുമെല്ലാം വീടിനകത്തേക്ക് ഓടി കേറി.താഴെ എല്ലാവടേം നോക്കിയപ്പോ അവരേ കണ്ടില്ല

അപ്പൊ നേരെ മോളിലോട്ട് വെച്ചു പിടിച്ചു.അപ്പോഴാണ് ഒരു റൂമിൽ നിന്നും ഉച്ചത്തിൽ പാട്ടിന്റെ ഈരടികൾ ഇങ്ങനെ ഒഴുകി വരുന്നത് കണ്ടേ.അവരങ്ങോട്ട് പോയപ്പോ കണ്ടത് സിഗരറ്റ് പുകച്ചു തള്ളുന്ന അക്കുവിനെയാണ്. അച്ചൻ പോയി പാട്ടിന്റെ ഉറവിടമായ tv ഓഫാക്കി വെച്ചു "അക്കു..." അവന്റെ അമ്മ ഉഷ നല്ല കലിപ്പിൽ ഉച്ചത്തിൽ വിളിച്ചു. "എന്തുവേണം" അവൻ താൽപര്യമില്ലാത്തപോലെ ചോദിച്ചു. "നീ എന്താ കാണിച്ചു കുട്ടിയെ.ആ പെണ്കുട്ടി എവിടെ" അച്ചൻ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു. "ഏത് പെണ്കുട്ടി" "ഏട്ടൻ കുറച്ച് മുമ്പ് കെട്ടി കൊണ്ടുവന്നില്ലേ ആ കുട്ടിയെയാണ് ചോദിക്കുന്നെ" "അപ്പുറത്തേങ്ങനും കാണും" അക്കു അതും പറഞ്ഞ് വീണ്ടും എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരേറ്റ് വലിച്ചു വിട്ടു. മകന്റെ ഈ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അച്ഛനും അമ്മക്കും.അത് കണ്ടു നിക്കാനാവാതെ അവര് ആ റോമിൽ നിന്നറങ്ങി.അവളെ അന്നെഷിച്ചിറങ്ങി.അക്കു കെട്ടി കൊണ്ട് വന്ന പെണ്കുട്ടിയെ.അക്കു നിന്നിരുന്ന റൂമിന് തൊട്ടടുത്ത് റൂം പൂട്ടിയിരിക്കുയായിരുന്നു. എന്തോ സംശയം തോന്നി അവര് വാതിൽ തുറന്ന് നോക്കി.നോക്കിയപ്പോ കണ്ടത് നഖവും കടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നവളെയാണ്. വാതിൽ തുറന്ന ശബ്‌ദം കേട്ടാണ് അവളങ്ങോട്ട് നോക്കിയേ.അപ്പൊ അതോ അവിടെ മൂന്നാൾ നിക്കുന്നു. 'ഇനി ഇതാരണാവോ' അവൾ ആത്മഗദം പോലെ പറഞ്ഞു. അവരവളെ തന്നെ നോക്കി.അലിവോടെ.

അതിലുപരി ക്ഷേമ യാചിക്കുന്ന പോലെ. "ഞങ്ങൾ അക്കുവിന്റെ അമ്മയും അച്ഛനുമാണ്"ഹരികൃഷ്ണൻ പറഞ്ഞു. "ഏത് അക്കു" അവള് സംശയത്തോടെ ചോദിച്ചു. "ഏട്ടത്തിയെ കുറച്ചു മുന്നേ കെട്ടിയിട്ട് വന്നില്ലേ ആളാണ് അക്കു" "ആരാടാ നിന്റെ ഏട്ടത്തി. ഞാൻ ആരുടെയും ഏട്ടത്തിയോ ഭാര്യയോ ഒന്നുമല്ല.നിങ്ങളൊന്ന് മാറിയെ.ആ വട്ടൻ വരുമ്പോഴേക്കും ഞാനൊന്ന് പോയിക്കോട്ടെ." അവരെ മറികടന്ന് പോവാൻ ഒരുങ്ങി. "ഏയ് ഏട്ടത്തി ഒരു മിനിറ്റ് " "ടോ ഞാൻ നിന്നോടല്ലേ പറഞ്ഞേ ഞാൻ ആരുടേം ഏട്ടത്തി അല്ലെന്ന്.അല്ലെങ്കിലെ ദേഷ്യം വന്ന് നിക്കാ.ഒന്ന് മാറി തരുന്നുണ്ടോ." "മോളെന്തൊക്കെ പറഞ്ഞാലും ഇപ്പൊ മോള് ഞങ്ങടെ അക്കുന്റെ ഭാര്യയാണ്. അവന്റെ താലിയുടെ അവകാശി." അക്കുവിന്റെ 'അമ്മ അവകുടെ മുന്നിൽ വന്നുകൊണ്ട് ദയനീയമായി പറഞ്ഞു. "എന്റെ അനുവാദമോ സമ്മതമോ ഇല്ലാതെ കഴുത്തിൽ കെട്ടിയതാ ഈ താലി.അതിന് ഞാനൊരു വിലയും കലിപ്പിക്കുന്നില്ല" അവൾ അതും പറഞ്ഞ് ആ താലി ഊരാൻ നോക്കി. "മോളെ ഊരല്ലേ.മോൾടെ 'അമ്മ പറയുന്നതായി വിചാരിച്ചാൽ മതി.ദൈവം കൂട്ടി ചേർത്തതാ നിങ്ങളെ.മോളത് അഴികരുത്.ഇവിടുന്ന് പോവുവുകയും ചെയ്യരുത്.ഒരമ്മയുടെ അപേക്ഷ ആയി കണ്ടാൽ മതി." അപേക്ഷയോടെ ആ അമ്മ അവളോട് പറഞ്ഞു. എന്തോ അത് കണ്ടപ്പോ പെട്ടന്ന് അവൾക്ക് അവളുടെ അമ്മയെ ഓർമ വന്നു. 'അമ്മ മുന്നിൽ വന്ന് നിൽക്കുന്ന പോലെ തോന്നി.

"മോളെ" അവൾ അവളെ തന്നെ നോക്കുന്നത് കണ്ട് അമ്മ വിളിച്ചു.ആ വിളിയിൽ എല്ലാ വാത്സല്യവും നിറഞ്ഞു നിന്നിട്ടുണ്ടായിരുന്നു. "മ്മ്..." അവളൊന്നു മൂളി. "മോള് പോവരുത്. എന്റെ മോൻ ചെയ്തത് തെറ്റാണ്.എന്നാലും ഇപ്പൊ മോള് അവന്റെ ഭാര്യയാണ്. അവനെ ഉപേക്ഷിക്കരുത്.ഇനി മോൾക്കെ അവനെ നേരെയാക്കാൻ പറ്റു." അമ്മ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു. എന്തോ അത് കൂടെ കണ്ടപ്പോ അവൾക്ക് സഹിക്കാൻ പറ്റിയില്ല. കാരണം അവൾ അവളുടെ അമ്മയെ അത്രയും അധികം സ്നേഹിച്ചിരുന്നു.മുന്നിൽ നിക്കുന്നത് അമ്മയാണ് എന്ന തോന്നലിൽ. അവൾ അമ്മയെ ഇറുകെ പുണർന്നു.എന്തോ അത് മതിയായിരുന്നു ആ അമ്മക്ക്. മോള് ഇവിടെ നിക്ക് ഞാനിപ്പോ വരാം. അത് പറഞ്ഞ 'അമ്മ അച്ചനെയും വിളിച്ചോണ്ട് പോയി. "ഏട്ടത്തി..ഞാൻ അഭിനവ്.അഭി എന്ന് വിളിക്കും.ആ അക്കുവേട്ടന്റെ ഒരേയൊരു അനിയൻ." അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അവൾ അവന്റെ കൈയുടെയും അവന്റെ മുകത്തേക്കും ഒന്ന് നോക്കിയിട്ട് മറ്റെങ്ങോ നോക്കി നിന്നു.എന്തോ അതവന് സങ്കടമായി. "ഏട്ടത്തിയുടെ പേരെന്താ" സങ്കടം മാറ്റിവെച്ചുകൊണ്ട് ഒരു ചിരിയോടെ വീണ്ടും ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. "തിങ്കൾ തിങ്കൾ എന്ന പേര്" അവന്റെ മുഖം കണ്ടപ്പോ എന്തോപോലെ തോന്നി അവൾക്ക്.അതുകൊണ്ട് അവന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തേ. എന്തോ അത് കേട്ടതും അവന്റെ മുഖം തെളിഞ്ഞു. "Super name ഏട്ടത്തി" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story