തിങ്കളാം അല്ലി💖: ഭാഗം 20

thingalam alli

രചന: SHOBIKA

വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും പെട്ടന്ന് അത് തുടച്ചു കളഞ്ഞു. കൃതിയായിരുന്നു വന്നേ. "അഹ് നീയായിരിന്നോ" "പിന്നെ ആരാന്നാ വിചാരിച്ചേ" "ആരെയും വിചാരിച്ചില്ല." "നീയിവിടെ ഇരിക്ക്" "വേണ്ട മുത്തേ ഞാൻ നിനക്ക് എങ്ങനെ ഉണ്ടെന്ന് നോക്കാൻ വന്നതാ.ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ" "ഏയ് ഇല്ലെടി. നീ എന്നെ പിടിച്ചേ നമ്മുക്ക് നമ്മുടെ റൂമിലേക്ക് പോവാം". ഒന്നെണിക്കാൻ നോക്കുന്നതിനിടെ അല്ലി പറഞ്ഞു. "ഏയ് നീ എണിക്കണ്ടാ.അത് പറയാൻ കൂടിയ വന്നേ" "എന്തേ" അവൾ പറയുന്നത് കേട്ട് സംശയത്തോടെ ഞാൻ ചോദിച്ചു. "നീ ഇവിടെ തന്നെ കിടന്ന മതി .'അമ്മ പറഞ്ഞു വെറുതെ നിന്നെ ഇവിടെ നിന്ന് അവിടെ കൊണ്ടോയി കിടത്തിട്ട് ക്ഷീണം ആക്കണ്ടാ എന്ന്." "എഹ് എനിക്കെന്ത് ക്ഷീണം" "അഹ് എനിക്കൊന്നും അറിയില്ല.എന്തായാലും നീ ഇവിടെ കിടന്ന മതി.ഞാൻ അമ്മയോട് പറഞ്ഞു.ശെരി എന്ന്. ഇനി നീ അവിടെ വന്നാൽ. വേണ്ടെടി നമ്മൾ വെറുതെ ആ അമ്മയെ കൂടെ വിഷമിപ്പിക്കണ്ട.എന്തായാലും എന്റെ കൂടെ ഭൂമി കിടക്കുന്നുണ്ട്.അതോണ്ട് ഞാൻ ഒറ്റക്കാണ് എന്നുള്ള തോന്നൽ നിനക്ക് വേണ്ട.നീ കിടന്നോ ഗുഡ് nyt" അല്ലി പറയുന്നത് ഒന്നുമേ കേൾക്കാതെ അവൾ ദൃതിയിൽ പുറത്തോട്ട് പോയി. 'ഇവൾക്കിതെന്താ പറ്റിയെ.എനിക്കൊരു വാക്ക് പോലും പറയാനുള്ള gap തന്നില്ലല്ലോ.എന്തോ ഉണ്ട്.

എന്തായാലും ഇവിടെ തന്നെ കിടക്കാം. ആ കാലന് വല്ല പണിയും കൊടുക്കാൻ പറ്റിയാലോ.' അല്ലി ഒറ്റക്കിരുന്ന പിറുപിറത്തു. "ഹാവൂ രക്ഷപെട്ടു. അവളെങ്ങാനും പിടിച്ചിരുന്നേൽ പെട്ടെനെ. രണ്ടിനേം ഒന്നിക്കാൻ ഇതല്ലാതെ വേറെ ഒരു ഐഡിയയും ന്റെ മണ്ടേൽ ഉദിക്കുന്നില്ല ഭഗവാനെ" വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ കൃതി നെഞ്ചിൽ കൈ വെച്ചോണ്ട് പറഞ്ഞു.എന്നിട്ട് അടുത്ത റൂമിലേക്ക് കയറി പോയി. 💐💐💐💐💐💐💐💐💐💐💐💐💐💐 ഫുഡോക്കെ കഴിച്ച് ഒന്ന് പുകക്കാം എന്ന് കരുതിയാണ് ബാൽകോണിയിലേക്ക് വന്നു നിന്നേ.ഇന്ന് നല്ല നിലാവുള്ള ദിവസമാണ്.എന്തോ മനസ്സിൽ ഒക്കെ ഒരു തണുപ്പിറങ്ങുന്ന പോലെ.എന്തോ നഷ്ടപ്പെട്ടത് അടുത്തു തന്നെയുള്ള പോലെ...അല്ലി...എന്തോ അവളെ കാണുമ്പോ എനിക്കെന്റെ അല്ലിയെ ഓർമ വരുന്നേ.ഒരു നിമിഷം ഞാനെന്റെ പഴയകാല ഓർമകളിലേക്ക് എന്റെ അല്ലിയെ കണ്ടുമുട്ടിയ ദിവസത്തിലേക്ക് ചെന്നെത്തി. 💐💐💐💐💐💐💐💐💐💐💐💐💐💐 കൃതി റൂമിന്നു പോയതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

അപ്പോഴാണ് ഷെൽഫിൽ ഇരിക്കുന്ന ബുക്ക്സ് കണ്ടേ.അപ്പൊ കാലന് വായന ശീലമൊക്കെ ഉണ്ട്.ബോർ അടിക്കാൻ തുടങ്ങിയപ്പോ വയ്യാഞ്ഞിട്ടും ഞാൻ ഏണിച്ചു ബുക്ക്സ് ഒക്കെ ഉള്ള ഷെല്ഫിനടുത്തേക്ക് നടന്നു.ഓരോ ബുക്സിലൂടെ കയോടിക്കുമ്പോഴും എന്തൊക്കെയോ ഓർമകൾ എന്നെ വന്ന തട്ടി തലോടി പോയി.തീർച്ചയായും അത് ഞാൻ ആ ബുക് വായിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ ആയിരിക്കണം.പെട്ടന്ന് എന്തോ ആലോചിച്ചു നിക്കബോഴാണ് ഒരു ബുക് എന്റെ കാൽച്ചോട്ടിലേക്ക് വീണേ. എടുത്തു നോക്കിയപ്പോ ഒരു ഡയറി പോലെ തോന്നി. 'വായിക്കണോ ഒരാളുടെ പ്രൈവസി അല്ലേ' 'നീ വായിച്ചോ.നിന്റെ കെട്ടിയോന്റെ അല്ലെ' മനസ് അങ്ങനെ പറഞ്ഞതും രണ്ടും കൽപ്പിച്ചത് തുറന്നതും ആദ്യ പേജിൽ എഴുതിയിരിക്കുന്നത് കണ്ട ഞാൻ ഞെട്ടി. അല്ലി ❤ കിച്ചു ആരാണ് ഈ അല്ലി, ആരാണ് ഈ കിച്ചു.എന്തൊക്കെയോ ആ ഒരു നിമിഷ എന്റെ മനസിലൂടെ കടന്ന് പോയി.പിന്നെ രണ്ടും കൽപ്പിച്ച അടുത്ത പേജ് . മറിച്ചു. 'ഇന്നാണ് ഞാൻ ആദ്യമായി അവളെ കണ്ടത് എന്റെ അല്ലിയെ എന്റെ മാത്രം അല്ലിയെ' അന്ന് ഞാൻ ഡിഗ്രി പഠിക്കുന്ന കാലം,ഞാനൊരു സഖാവായിരുന്നു.കയ്യിൽ ചെങ്കൊടിയെന്തിയ ചോരത്തിളപ്പുള്ള സഖാവ്.

എനിക്ക് എന്നും പ്രിയം വേനലിൽ പൂത്തുനിൽക്കുന്ന വാകമരച്ചോട്ടിലിരിക്കാനായിരുന്നു.എന്നും എന്റെ കൂടെ സഖാക്കന്മാരിൽ ആരേലും ഒരാളെങ്കിലും ഉണ്ടാവുമായിരുന്നു. പക്ഷെ അന്ന് കൂടെ ആരുമുണ്ടായിരുന്നില്ല. ഒരു പിടി വാകപൂക്കൾ കയ്യിലെടുത് അവയുടെ സുഗന്ധം നാസികയിലേക്ക് തളച്ചു കയറുമ്പോഴാണ് പിന്നിൽ നിന്നൊരു ചോദ്യം വന്നേ. "എനിക്ക് അത് തരുവോ" ഒരു കിളിനാദം.ആരുടെയാണെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഒരു പച്ചയിൽ ചുവപ്പ് കലര്ന്ന ദാവണിയും ചുറ്റി കണ്ണുകളിൽ കരിമഷിച്ചാലിച്ചു, ഒരു നീലകല്ല് മൂക്കുത്തിയുമിട്ട്, നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും ചന്ദനവും തൊട്ടൊരു നാടൻ പെണ്കുട്ടി.എന്തോ ആ സുന്ദരമായ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. "എനിക്ക് ഈ പൂക്കൾ തരുവോ" വീണ്ടും പേടിച്ചരണ്ട മിഴികളൊടെ അവൾ അവനോട് ചോദിച്ചു. "അതിനെന്താ എടുത്തോളൂ" അതും പറഞ്ഞവൻ ആ രക്തവർണമായ ഒരുപിടി വാകപൂക്കൾ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.

"താങ്ക്സ്" അതും പറഞ്ഞവൾ കുറച്ചപ്പുറത്തായി അവൾക്ക് വേണ്ടി കാത്ത് നിൽക്കുന്ന കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിപ്പോയി. എന്തോ അവളുടെ ആ മുഖം ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് പതിഞ്ഞത്. ഇത്രേം വായിച്ചപ്പോഴേക്കും അല്ലിയുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.വിയർപ്പു തുള്ളികൾ നെറ്റിയിൽ നിന്ന് ഒഴുക്കിയിറങ്ങാൻ തുടങ്ങി.അവളുടെ ഓര്മയിലേക്കൊരു എത്തി നോട്ടത്തിൽ തന്നെയത് കൊണ്ടെത്തിച്ചു.മറവിയിലേക്ക് വിട്ടു കൊടുത്തിരുന്ന അവളുടെ പൂർവകാലങ്ങളിലേക്കുള്ള ഒരു എത്തിച്ചു. വാകപൂകളെ പ്രിയമുള്ള അല്ലിയിലേക്ക് എത്തിച്ചു. ഒരു ദാവണികരിയിലേക്കത്തിച്ചു. അതേ അവന്റെ ഡയറിയിലെ അല്ലിക്കും അവളുടെ മുഖമായിരുന്നു.ആ പ്ലസ് വണ് കാരി അല്ലിയുടെ മുഖം. അപ്പൊ തന്റെ കിച്ചേട്ടനാണോ ആ കാലൻ.ഒന്നും മനസിലാവുന്നില്ലല്ലോ ദൈവമേ.ഇനി എന്തേലും അറിയണമെങ്കിൽ ഈ ഡയറി മുഴുവനായും വായിക്കണം. അവൾ നിർത്തി വെച്ച ഭാഗത്ത് നിന്നും തുടങ്ങി.അവളുടെ ജീവിതത്തിൽ മറവിക്ക് വിട്ടു കൊടുക്കേണ്ടി വന്ന പ്രണയത്തെ അറിയാൻ.അവളുടെ കിച്ചേട്ടനെ കുറിച്ചറിയാൻ. 💐💐💐💐💐💐💐💐💐💐💐💐💐💐

അന്ന് അവിടെ നിന്നും ഒരുപിടി വാകപൂകളുമായി ഓടി പോയ ദാവണികാരിയെ തിരിയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല.എന്റെ സ്വപ്നങ്ങളിൽ വന്ന് എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സഖാവിന്റെ സഖിയായിരുന്നു അവൾ. ഒരു ദിവസം പാർട്ടിയുമായി ബന്ധപ്പെട്ട് കവലയിൽ ഒരു പ്രസംഗത്തിനിടെയാണ് വീണ്ടും ഞാനാ മുഖം കണ്ടത്. പക്ഷെ അവളെന്നെ കണ്ടിരുന്നില്ല. ദൂരെ കൂട്ടുകാരിയുമൊത്തുള്ള സൊറ പറച്ചിലിലാണ് കക്ഷി.പെട്ടന്ന് അവൾ തിരിഞ്ഞു നേരെ നോക്കിയതും എന്റെ മുഖത്തേക്ക്.ആദ്യം ഒരു ജാളിത്യ തോന്നിയെങ്കിലും.പിന്നെ ഒരു പുഞ്ചിരി നൽകി ഞാൻ.തിരിച്ചും ഒരു മനോഹരമായ പുഞ്ചിരി തിരിച്ചു കിട്ടി. അവളുടെ പേരോ വീടോ വീട്ടുകാരെകുറിച്ചോ ഒന്നും അറിയില്ല. പക്ഷെ ഒന്നറിയാം എനിക്കവളോട് പ്രണയമാണെന്ന്. കയ്യിൽ ചെങ്കൊടിയേന്തിയ സഖാവിന് പ്രണയം.വാക പൂക്കൾക്ക് വേനലിനോട് പ്രണയമുള്ളത് പോലെ ഈ സഖാവിന് ആ മൂക്കുത്തിപെണ്ണിനോട് പ്രണയം......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story