തിങ്കളാം അല്ലി💖: ഭാഗം 25

thingalam alli

രചന: SHOBIKA

എന്തൊക്കെയോ ഇപ്പൊ സംഭവിച്ചേ.ലോ ഹോലാ... "ഏയ്" കിച്ചേട്ടൻ എന്റെ കവിളിൽ തട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നേ.ഇങ്ങേരിത് എന്തിന്റെ പുറപ്പെടാണ്. "എന്തിനാടി ഉണ്ടകണ്ണി നോക്കി പേടിപ്പിക്കുന്നെ" കുസൃതി ചിരിയോടെയവൻ ചോദിച്ചു. "ഉണ്ടകണ്ണി തന്റെ കെട്ടിയോൾ. എനിക്കെ ഉണ്ടകണ്ണൊന്നുല്ലാ" കണ്ണു കൂർപിച്ചുകൊണ്ട് അല്ലി അവനോട് പറഞ്ഞു. "ആ എന്റെ കെട്ടിയോളോട് തന്നെയാ പറഞ്ഞേ" ശ്യോ അത് ഞാൻ പറഞ്ഞു. ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല അല്ലി മുങ്ങിക്കോ എന്ന് മനസ് പറഞ്ഞതും പിന്നെ ഒന്നും നോക്കതെ പുറത്തേക്ക് നടന്നു. "ഏയ് അങ്ങനെ അങ്ങു പോയാലോ" അതും പറഞ്ഞ് അക്കു അവൾടെ കൈ പിടിച്ചൊരു വലി.വലിക്കാൻ കാത്തു നിന്നപ്പോലെ അല്ലി ദാ കിടക്കുന്നു അക്കുന്റെ നെഞ്ചത്ത്. "ഏയ് വിട്" അല്ലി കുതറിമാറാൻ നോക്കി.ഇവിടെ ചെക്കൻ ഉടുമ്പ് പിടിച്ച പോലെ അല്ലെ അവൾടെ കയ്യിൽ പിടിച്ചിരിക്കുന്നത്. അവനവളുടെ കൈ വിട്ടതും അല്ലി ശ്വാസം വിട്ടൊണ്ട് കൈ ഉഴിയാൻ തുടങ്ങി.പെട്ടന്ന് അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്തു.അല്ലിയുടെ ശ്വാസം ഉയർന്നു പൊങ്ങി.

അതിന്റെ കൂടെ ഞെട്ടലും വേറെയെന്തൊക്കെയോ വികാരങ്ങളും കൂടെ വന്നു ചേർന്നതും മുഖതെന്തൊക്കെയോ ഭാവങ്ങൾ മിന്നി മാഞ്ഞു. അവനതെല്ലാം അത്ഭുദത്തോടെ ഒപ്പിയെടുത്ത് ഹൃദയത്തിലേകാവഹിച്ചു.ഒട്ടും അമാന്തിക്കാതെ അവകുടെ നെറ്റിയിലൊരു ചുടുചുംബനവും നൽകി അവളെ വിട്ട് നിന്നു. അല്ലിയാണേൽ ഇപ്പൊ ഇവിടെ ആരാ പടക്കം പൊട്ടിച്ചേ എന്ന അവസ്ഥയിലും. "അല്ലി" അക്കു ഒന്ന് കുലുക്കി വിളിച്ചതും അവൾ ഒരു ഞെട്ടലോടെ സ്വാബോധത്തിലേക്ക് വന്നു. "താനെന്താ ഇപ്പൊ കാണിച്ചേ" തെല്ലൊരു ദേഷ്യത്തോടെ അല്ലി അക്കുനോട് നിന്ന് കയർത്തു. "ഞാനെന്താ കാണിച്ചേ,ഹാ ഞാനിപ്പോ എന്റെ ഭാര്യക്കൊരു kiss കൊടുത്തു.എന്താ ഇനിയും വേണോ" കള്ള ചിരിയോടെ അക്കു ചോദിച്ചു. ഇനി ഇവിടെ നിക്കണത് പന്തിയല്ല എന്ന് കണ്ടതും അല്ലി പുറത്തോട്ട് ഓടി.അത് കണ്ടതും അക്കു ഒരു ചിരിയോടെ അവളുടെ പുറകെ ഇറങ്ങി.പുറത്തേക്കിറങ്ങിയ അല്ലിയുടെ ചുണ്ടിലും ആ പുഞ്ചിരി ഉണ്ടായിരുന്നു. എന്നാൽ പലതും ഓർമ വന്നതും അവൾടെ ആ ചിരി മാഞ്ഞു. പകരം അഗ്നി ആളി കത്താൻ തുടങ്ങി. സർവതും ചുട്ടെരിക്കാനുള്ള അഗ്നി... 💐💐💐💐💐💐💐💐💐💐💐💐💐💐

കൃതിയും ഭൂമിയും കൂടെ നേരത്തെ ഓഫീസിലേക്ക് പോയി.അതറിയാതെ കൃതിയെയും wait നിക്കുവാണ് അല്ലി.അപ്പോഴാണ് 'അമ്മ പുറത്തേക്ക് വന്നേ. "മോളെന്താ ഇവിടെ നിക്കുന്നേ." "കൃതിയെ wait ചെയ്യ അമ്മ" അല്ലി ഒരു ചിരിയോടെ പറഞ്ഞു. "കൃതി നേരത്തെ പോയലോ.ഭൂമിയും ഉണ്ടായിരുന്നു. അവളും നിങ്ങടെ ഓഫീസിൽ ഇന്ന് ജോയിൻ ചെയ്യുന്നുണ്ട്.അപ്പൊ അവര് രണ്ടാളും കൂടെ പോയി" അമ്മ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും അല്ലി ഒന്ന് ഞെട്ടി. "കൃതി എന്നോട് പറയാതെ പോവിലല്ലോ" അല്ലി ആരോടെന്നില്ലാതെ പറഞ്ഞു. "അയ്യോ ഞാനത് പറയാൻ മറന്നു മോളെ.കൃതി മോളോട് പറയാൻ വേണ്ടി നിന്നതായിരുന്നു. അപ്പൊ ഞാനാ പറഞ്ഞേ മോളോട് പറയാ എന്ന്. സോറി മോളെ" "സാരവില്ല അമ്മ" അല്ലിയൊരു കൃത്യമ ചിരി നൽകി കൊണ്ട് പറഞ്ഞു. "എന്ന മോളിവിടെ നിക്ക് അക്കു ഇപ്പൊ വരും" അതും പറഞ് അല്ലിയുടെ തലയിൽ ഒന്ന് തഴുകി 'അമ്മ അകത്തേക്ക്‌ പോയി. ഒരു സമദാനവുമില്ലാതെ കൃതിയെ വിളിക്കാൻ വേണ്ടി ഫോണെടുത്തപ്പോഴാണ് അവളുടെ msg കണ്ടേ. "Sorry ടി ഞാൻ ഭൂമിയെയും കൊണ്ടുപോവാണ്. നീ അക്കുവേട്ടന്റെ കൂടെ വാ" ഇതായിരുന്നു അവളുടെ msg.

അത് വായിച്ചു തീർന്നതും ഫ്രണ്ടിലേക്ക് അക്കു car കൊണ്ടുവന്ന് നിർത്തിയത്. "അതേ ആരെ നോക്കി നിൽക്കുവാ കയറ്" അക്കു അവൾക്ക് വേണ്ടി ഡോർ തുറന്ന് കൊടുത്തുകൊണ്ട് പറഞ്ഞു. "ഞാനൊന്ന് ഇല്ല നിങ്ങടെ കൂടെ" "അതിന് ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നില്ല.പിന്നെ പിന്നിൽ അവൻ മാരും ഉണ്ടല്ലോ" അക്കു അത് പറഞ്ഞപ്പോഴാണ് അവൾ പിന്നിലെ സീറ്റിലേക്ക് നോക്കിയേ.അപ്പൊ അതാ ഇളിച്ചോണ്ട് ഇരിക്കുന്നു അപ്പുവും അഭിയും. അല്ലി പിന്നെ വേറെ ഒരു നിവർത്തിയും ഇല്ലാതെ അതിൽ കേറി ഇരുന്നു. അവൾ കയറിയതും അവൻ കാർ എടുത്തു.കാറിൽ കേറിയപ്പോ തൊട്ട് അല്ലി ഇരുന്ന് ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. അപ്പുവും അഭിയും ആണേൽ രണ്ടിനേം നോക്കി ആക്കി ചിരിക്കുവാണ്. കാരണം രാവിലെ കണ്ട കാഴ്ച തന്നെ.അല്ലിയും അക്കുവും തമ്മിൽ ഭയങ്കര റൊമാൻസ് ആണെന്നാ രണ്ടിന്റെയും വിചാരം. ഓഫീസിൽ എത്തിയതും ആരെയും നോക്കാതെ ഇറങ്ങി ഒറ്റയൊരു പോക്കായിരുന്നു അവൾ .

"എന്താടാ ഇത്.ശെരിക്കും നിങ്ങൾ തമ്മിൽ എന്താ" അപ്പു അല്ലി പോണ വഴിയേ നോക്കി കൊണ്ട് അക്കുവിനോട് ചോദിച്ചു. "രാവിലെ ഏട്ടത്തിയെ തൂകിട്ട് പോയപ്പോ വിചാരിച്ചു നിങ്ങൾ തമ്മിൽ നല്ല റൊമാൻസ് ആയിരിക്കുമെന്ന്.എന്ന കാറിൽ കേറാൻ നേരം അത് കഴിഞ്ഞിട്ടും ഏട്ടത്തി ഏട്ടനെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല എന്താ ഇതിന്റെ ഒക്കെ അർത്ഥം" അഭി ഏതോ ഒരു ഹാലിൽ പറഞ്ഞു. "അതൊന്നും നിങ്ങൾ അറിയണ്ടാ.ഇപ്പൊ വാ ഉള്ളിലോട്ട് പോവാം". അക്കു അതും പറഞ്ഞ് ഉള്ളിലോട്ട് കയറി. "ഇനി നമ്മൾ എന്തിനാ നിക്കുന്നേ. വാ കേറാം" അതും പറഞ്ഞ് അവര് രണ്ടും പരസ്പരം നോക്കിട്ട് അകത്തേക്ക് കയറി. 💐💐💐💐💐💐💐💐💐💐💐💐💐💐 അല്ലി കാറിൽ നിന്നിറങ്ങിയതും കളി തുള്ളികൊണ്ട് അവളുടെ ക്യാബിനിലേക്ക് പോയി. അവളുടെ വരവ് കണ്ട കൃതി ഇന്ന് ഇവിടെ എന്തെലൊക്കെ നടക്കും എന്ന പ്രതീക്ഷയിൽ അവൾടെ വരവും നോക്കി നിക്കുന്നുണ്ട്.അല്ലി അവിടെ എത്തിയതും കൃതിടെ പുറത്തിനിട്ടൊന്ന് കൊടുത്തു.

"അയഷ് എന്താ പിശാശേ നീ കാണിച്ചേ" പുറത്തു ഉഴിഞ്ഞുകൊണ്ട് അല്ലിയെ നോക്കി കണ്ണുരുട്ടികാണിച്ചുകൊണ്ട് കൃതി ചോദിച്ചു. "പിന്നെ പോവുമ്പോ ഒരു വാക്ക് പറഞ്ഞിട്ട് പൊയ്ക്കൂടെ" "പറയാനതിന് നീ ആ റൂമിന്ന് പുറത്ത് വരണ്ടേ. ഭാര്യയും ഭർത്താവും കൂടെ നിന്ന് റൊമാൻസ് കളിക്കുന്നിടത് വന്നാണോ ഞാൻ പറയണ്ട.കുറച്ച് നാണവും മാനവും ഒക്കെ ഉള്ള കൂട്ടത്തിലാണ് ഞാൻ" പല്ലുമുഴുവൻ കാണിച്ചു ഇളിച്ചോണ്ട് കൃതി പറഞ്ഞു. "റൊമാൻസ് എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ" അല്ലി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. "എന്താണ് മോളെ ,എന്തെലൊക്കെ കിട്ടാതിരിക്കില്ലല്ലോ". കൃതി അവളെ കളിയാക്കികൊണ്ട് പറഞ്ഞു. "രണ്ട് ഉണ്ട് കിട്ടിയിട്ടുണ്ട് എന്താ വേണോ" "അയ്യോ വേണ്ടായെ നിന്റെ കെട്ടിയോൻ തന്നതല്ലേ നീ തന്നെ വെച്ചോ" കൃതി അത് പറഞ്ഞതും അല്ലി വീണ്ടും അവൾടെ പുറത്തിനിട്ട് കൊടുത്തു. "എന്തിന്റെ കേടായിരുന്നു എനിക്ക്" കൃതി ആരോടെന്നില്ലാതെ പറഞ്ഞു. "എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറയണം" അല്ലി ദയനീയമായി കൃതിയെ നോക്കിക്കൊണ്ട് പറഞ്ഞു...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story